Aksharathalukal

ശ്രീരാഗ് - 04

" എനിക്ക് അവളോട് അങ്ങനെയൊരു ഇഷ്ടമുണ്ടോ? ഞാൻ എന്നോട് തന്നെ ചോദിച്ചു ഏയ് ഇല്ലായിരിക്കും അല്ലേ 😇 അങ്ങനെ ഓരോന്ന് ആലോചിച്ച് കിടന്ന് എപ്പോഴോ ഉറങ്ങി 😴😴😴😴


 

അസ്തമയ സൂര്യനെ നോക്കി ബാൽക്കണിയിൽ ഇരുന്ന് എന്തോ കാര്യമായ ചിന്തയിലാണ് നമ്മുടെ ശ്രീ വാ....നമുക്ക് പോയി കാര്യം എന്താണെന്ന് തിരക്കാം. " എന്ത ശ്രീ ഇതിനു മാത്രം   ആലോചിച്ചുകൊണ്ടിരിക്കുന്നത് "


 

ശ്രീ: നിനക്കറിയാമോ കുഞ്ഞാറ്റേ അന്ന് അവൻ ആ ബിയർ മേടിച്ചുകൊണ്ട് വന്ന് ഒരു കുപ്പിയുടെ പകുതി കുടിച്ചത് എനിക്ക് ഓർമയുള്ളൂ അത് കഴിഞ്ഞ് എന്തൊക്കെ നടന്നു എന്ന്  ദൈവത്തിനറിയാം പിറ്റേദിവസം എണീറ്റപ്പോൾ ഞാൻ എന്റെ ബെഡ്ഡിൽ കിടപ്പുണ്ട് അവനായിരിക്കും എന്നെ പൊക്കിയെടുത്ത് ഇവിടെകൊണ്ട് ഇട്ടത്. പക്ഷേ ഇപ്പൊ അതൊന്നുമല്ല വിഷയം രണ്ടാഴ്ചയായി ആ കുരങ്ങനെ   ഒന്ന് കണ്ടിട്ട് അവനോട് നല്ല പോലെ ഒന്നും മിണ്ടിയിട്ട്  ഞാൻ വിളിക്കുമ്പോൾ ഒക്കെ അവൻ ഭയങ്കര ബിസി ആണെന്ന് പറഞ്ഞ് ഫോൺവെക്കും  ഒന്നും രണ്ടും മണിക്കൂർ സംസാരിച്ചുകൊണ്ടിരുന്ന
വന്നാ  ഇപ്പോൾ ഇങ്ങനെ എന്താ അവന്  പറ്റിയത് എന്ന് ഒരു പിടിയും ഇല്ല. അങ്ങനെ കുഞ്ഞാറ്റയോട്  ഓരോന്നും പറഞ്ഞുകൊണ്ട് ഇരുന്നപ്പോഴാണ്  അച്ഛൻ അടുത്തേക്ക് വന്നത്.


 

ശിവരാമൻ ( ശ്രീയുടെ അച്ഛൻ ): കുറച്ചുദിവസമായി അവൾക്ക് എന്തോ പറ്റിയിട്ടുണ്ട് കാര്യമെന്താണെന്ന് തിരക്കാൻ ആണ് അവളുടെ റൂമിലേക്ക് പോയത് അപ്പോഴും അവൾ എന്തോ ആലോചനയിൽ ആയിരുന്നു. " മോളെ പാറു എന്റെ കുട്ടിക്ക് എന്തെങ്കിലും വിഷമം ഉണ്ടോ ഞാൻ ചോദിച്ചതും ഇല്ല എന്ന് അവൾ തലയാട്ടി   🤗 അച്ഛൻ മോളോട് ഒരു പ്രധാനപ്പെട്ട കാര്യം കൂടി പറയാനാണ് വന്നത് എന്താണ് കാര്യം എന്ന് അറിയാനുള്ള ആകാംക്ഷയോടെ അവൾ എന്നെ നോക്കി " ഞാനും മോളുടെ അമ്മയും കൂടെ കഴിഞ്ഞദിവസം ഒരു ജ്യോത്സ്യനെ കണ്ടായിരുന്നു മോളുടെ കാര്യത്തിനുവേണ്ടി അപ്പോൾ മോളുടെ ജാതകം നോക്കിയിട്ട് ഒരു മാസത്തിനുള്ളിൽ കല്യാണം നടത്തണമെന്ന് ജോത്സ്യൻ പറഞ്ഞത് ഒരു മാസത്തിനുള്ളിൽ നടന്നില്ലെങ്കിൽ പിന്നെ 35 വയസ്സ് കഴിഞ്ഞേ വിവാഹം നടക്കു എന്നാണ് പറഞ്ഞത്  അതുകൊണ്ടുതന്നെ ഇത്രയും പെട്ടെന്ന് എന്റെ പാറുകുട്ടിയുടെ വിവാഹം നടത്താൻ ഞങ്ങൾ തീരുമാനിച്ചു നാളെ ഒരുകൂട്ടർ മോളെ പെണ്ണ് കാണാൻ വരുന്നുണ്ട് അതുകൂടെ പറയാനാണ്  ഞാൻ ഇപ്പോൾ വന്നത് " ഞാൻ പറഞ്ഞു തീർന്നതും അവൾ ഇരുന്നിടത്തുനിന്ന് ചാടിയെണീറ്റു.


 

ശ്രീ : അല്ലേ തന്നെ അവൻ വിളിക്കാത്തതകൊണ്ട്  ഒരു വല്ലാത്ത അവസ്ഥയിലാണ് ഞാൻ അപ്പോഴാണ് അച്ഛൻ വിവാഹക്കാര്യം പറഞ്ഞത് അപ്പോൾ എനിക്ക് വന്ന ദേഷ്യത്തിന് ഞാൻ എന്തൊക്കെയോ അച്ഛനോട് പറയുകയും ചെയ്തു " ഏതോ ഒരു ജ്യോത്സ്യൻ പറഞ്ഞു എന്ന് വെച്ച് അന്ധവിശ്വാസങ്ങൾക്ക് അടിമപ്പെടുത്താൻ ഉള്ളതല്ല എന്റെ ജീവിതം  എന്റെ ഇഷ്ടമാണ്  ഞാൻ ആരെ വിവാഹം കഴിക്കണം എപ്പോൾ വിവാഹം കഴിക്കണമെന്ന് അത്രയും പറഞ്ഞ് സ്ലോമോഷനിൽ ഇറങ്ങി വന്നപ്പോഴാണ് കാല്  ചെറുതായൊന്ന് സ്ലിപ്പ്  ആയത്  ആരും കണ്ടില്ല എന്ന് കണ്ടതും  😁😁ഞാൻ അപ്പോൾ തന്നെ വീട്ടിൽ നിന്നും ഇറങ്ങി കാറും എടുത്തുകൊണ്ട് രാഗിന്റെ വീട്ടിലേക്ക് പോയി

 

 

രാഗ്: അന്ന് ശ്രീ യുടെ വീട്ടിൽ നിന്ന് പോന്നതാണ് പിന്നെ ഞാൻ അവളെ കാണാൻ അങ്ങോട്ട് പോയില്ല അവൾ വിളിക്കുമ്പോൾ എന്തെങ്കിലുമൊക്കെ തിരക്കാണെന്ന് പറഞ്ഞ് ഫോൺവെക്കും   പിന്നെ രണ്ടു ദിവസം മുൻപ് വരെ കിച്ചു വീട്ടിൽ ഉണ്ടായിരുന്നു അതുകൊണ്ടാണ് ഞാൻ അവളുടെ അടുത്തേക്ക് പോകാതിരുന്നത്  ശോ ഞാൻ മറന്നു  ഞങ്ങൾക്ക് കിച്ചു ആരാണെന്ന്  അറിയത്തില്ല അല്ലേ ഞാൻ പറഞ്ഞു തരാം എന്റെ അച്ഛന്റെ അനിയന്റെ മോൻ ആണ് കിച്ചു എന്ന കൃഷ്ണ ദേവ് അത്യാവശ്യം എല്ലാ താന്തോന്നിത്തരവും അവന്റെ കയ്യിൽ ഉണ്ട്  പിന്നെ ഇടയ്ക്കിടയ്ക്ക് കാശിന്റെ അത്യാവശ്യം വരുമ്പോൾ  അവൻ എന്റെ അടുത്ത് വരും  ഞാൻ ഒറ്റ മോൻ  ആയതുകൊണ്ട് തന്നെ അവനെ ഞാൻ എന്റെ സ്വന്തം അനിയൻ ആയിട്ടാണ് കാണുന്നത് അതുപോലെതന്നെ അവനും  എന്നെ  ജീവനാണ്  നിങ്ങളോട് സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല സഞ്ജുന്റെ  കൂടെ ഒരു ഫ്രണ്ടിനെ കാണാൻ  അവന്റെ കൂടെ ചെല്ലണമെന്ന്  പറഞ്ഞായിരുന്നു ഇപ്പോൾ സഞ്ജു  ആരാണെന്ന് ആയിരിക്കും നിങ്ങൾ ചിന്തിക്കുന്നത്🤔🤔 നിങ്ങൾക്ക് അവനെ അറിയാം എങ്ങനെ ആണെന്ന്  ഞാൻ വഴിയെ പറഞ്ഞു തരാം ഇപ്പോൾ കുറച്ചു തിരക്കുണ്ട് കേട്ടോ ഞാൻ നേരെ പോയി കുളിച്ച് ഫ്രഷ് ആയി ഡ്രസ്സ് ഒക്കെ മാറി കണ്ണാടിയുടെ മുൻപിൽ നിന്നും മുടി ചീകികൊണ്ടിരുന്നപ്പോഴാണ്   എനിക്ക് പരിചയമുള്ള ഒരു മുഖം കണ്ണാടിയിൽ ഞാൻ കണ്ടത് ഉടനെ തന്നെ തിരിഞ്ഞു നോക്കിയപ്പോൾ മനസ്സിലായി സ്വപ്നം അല്ലായിരുന്നു അതെന്ന് അവൾ നേരെ ചവിട്ടി തുള്ളി വന്ന് എന്റെ ബെഡിൽ കേറിയിരുന്നു

 

ശ്രീ: ഞാൻ രാഗിന്റെ വീട്ടിലോട്ടു കീറിയതും  അങ്കിൾ ഹാളിൽ ടിവി കണ്ടുകൊണ്ടിരിക്കുന്നത് കണ്ടു അപ്പോൾ പിന്നെ ഞാൻ ഓർത്തു അങ്കിളിനോട് കുറച്ചുനേരം കത്തിവെച്ചിട്ട്  രാഗിന്റെ അടുത്തേക്ക് പോകാമെന്ന് അപ്പോഴാണ് അങ്കിൾ ചോദിച്ചത് " എന്റെ പാറുകുട്ടിയുടെ കല്യാണം ആയി എന്ന് കേട്ടല്ലോ പിന്നെ നിന്റെ താന്തോന്നിത്തരം ഒന്നും  അവന്റെ അടുത്ത് നടക്കത്തില്ല കേട്ടോ കാരണം നിന്നെക്കാളും താന്തോന്നിയായ അവൻ പിന്നെ നിനക്ക് പറ്റിയ ആളെ തന്നെയാണ് ശിവരാമനും  ഞാനും കൂടെ കണ്ടുപിടിച്ചത് നീ വീട്ടീന്ന് ചവിട്ടി തുള്ളി ഇങ്ങോട്ടു വരുന്നതെന്ന് അവൻ എന്നെ വിളിച്ചു പറഞ്ഞായിരുന്നു  അപ്പോഴാണ് ആന്റി മുറുക്കും ആയിട്ട് അങ്ങോട്ട് വന്നത് എല്ലാരും കൂടി ചേർന്നാണ് എന്നെ കുഴിയിൽ  ചാടിക്കുന്നത് എന്നറിഞ്ഞപ്പോൾ പിന്നൊന്നും നോക്കിയില്ല എന്റെ ദേഷ്യത്തിന് ആന്റികൊണ്ടു തന്ന മുറുക്ക് മൊത്തം ഞാൻ അങ്ങ് തിന്നു പണ്ടേ എനിക്ക് ദേഷ്യം വരുമ്പോൾ വിശപ്പും കൂടും എന്താ അങ്ങനെ എന്നറിയില്ല😁😇 അങ്കിൾ പറഞ്ഞതിന്  അങ്കിളിനെ ഒന്ന്  കൂർപ്പിച്ചു നോക്കിയിട്ട് ഞാൻ നേരെ രാഗിന്റെ റൂമിലേക്ക് ചെന്നു ആ കുരങ്ങൻ എങ്ങോട്ടോ പോകാനായി റെഡിയായിരുന്നു അപ്പോൾ
ഹോ അവന്റെ വിചാരം അവൻ ഉണ്ണിമുകുന്ദൻ ആണെന്നാണു ഞാൻ വന്നത് അവൻ കണ്ണാടിയിലൂടെ കണ്ടു എന്നിട്ട് അവൻ തിരിഞ്ഞു നോക്കിയതും ഞാൻ നേരെ പോയി അവന്റെ കട്ടിലിൽ ഇരുന്നു

 

രാഗ്: ദൈവമേ ഈ കുരുപ്പ്  എന്തിനാണോ  ഇങ്ങോട്ട് വന്നത്  ( ആത്മ ) നീ എന്തിനാ ഇപ്പോൾ  ഇങ്ങോട്ട് വന്നത് കുറച്ച് ഗൗരവത്തിൽ ഞാൻ ചോദിച്ചതും ആ മാക്രി അവിടെ ഇരുന്ന് പില്ലോ എന്റെ നേരറിഞ്ഞു
" നീ ഇന്ന് നിന്റെ ഗുളിക കഴിച്ചില്ല അല്ലേ"😂😂 ഞാൻ പറഞ്ഞതും അവൾ നേരെ എന്റെ അടുത്തേക്ക് വന്നു


 

ശ്രീ: ഡാ പട്ടി, കൊരങ്ങാ, മാക്രി അങ്ങനെ വായിൽ വന്നതെല്ലാം ഞാൻ അവനെ വിളിച്ചു നീ എത്ര ദിവസം ആയടാ എന്നോട് നല്ലപോലെ  ഒന്ന് മിണ്ടിയിട്ട്   നീ ഭയങ്കര ബിസി ആണല്ലോ പിന്നെ ഒരു കാര്യം 
വട്ട് നിന്റെ കെട്ടിയോൾക്ക്‌ ആടാ നീ അവളോട് പോയി ഗുളിക കഴിച്ചില്ല എന്ന് അന്വേഷിക്കുക് അല്ലേലും നിനക്ക്  ഇപ്പോൾ  നമ്മളെ ഒന്നും വേണ്ടല്ലോ നമ്മളോട് മിണ്ടാൻ സമയമില്ല നമ്മളെ ഒന്ന് കാണാൻ വരാൻ സമയമില്ല നമ്മൾ അവനെ കാണാൻ ഇങ്ങോട്ട് വന്നാലോ അവന് വീട്ടിലിരിക്കാൻ സമയമില്ല ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും അവൻ എന്നെ നോക്കി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല നീയറിഞ്ഞോ നാളെ ഏതൊരു കോന്തന് എന്നെ  പെണ്ണുകാണാൻ വരുന്നുണ്ട് ഞാനത് പറഞ്ഞിട്ടും അവനു ഒരു കുലുക്കവുമില്ല




 

രാഗ്: അവൾ പറയുന്നത് കേട്ടിട്ട് എനിക്ക് ചിരിയാണ് വന്നത് " ഡീ കുരുപ്പേ ആ കാര്യം ഞാൻ അറിഞ്ഞായിരുന്നു എനിക്കും നിനക്കും നല്ലപോലെ അറിയാവുന്ന ചെറുക്കനാണ് പിന്നെയും എനിക്ക് വിഷമം ആ ചെറുക്കന്റെ കാര്യം ഓർത്തിട്ടാണ് ഹാ....കഴിഞ്ഞ ജന്മത്തിൽ ചെയ്ത വല്ല പാപവും ആയിരിക്കും പാവം അവന്റെ വിധി 😂😂അതും പറഞ്ഞ് ഞാൻ ചിരിക്കാൻ തുടങ്ങിയതും അവൾ കൂടുതൽ എന്റെ അടുത്തേക്ക് വന്ന് നിന്നു " നിനക്കെന്നെ ഇഷ്ടമാണോ ആണെങ്കിൽ നിനക്കെന്നെ കെട്ടിക്കൂടെ " നീ എന്തൊക്കെയാ ഡി കുരുപ്പേ  പറയുന്നത്  എനിക്ക് നിന്നോട് അങ്ങനെ ഒരു ഇഷ്ടം ഒന്നു തോന്നിയിട്ടില്ല അത് മാത്രമല്ല എനിക്ക് വേറൊരു കൊച്ചിനെ ഇഷ്ടമാണ് ആ കൊച്ചിനെ നിനക്കറിയാം വേറാരുമല്ല നിന്റെ ചങ്ക് ഗൗരി ഞാനാണ് അവളോട് പറഞ്ഞത് ഇപ്പോൾ നിന്നോട് ഒന്നും പറയണ്ട എന്ന് പക്ഷേ നീ ഇപ്പോൾ ഇങ്ങനെ പറഞ്ഞപ്പോൾ നീ അറിയുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നി ഞാൻ പറഞ്ഞതും എന്നെ ഒന്ന് നോക്കി ചിരിച്ചിട്ട് 🙂🙂അവൾ വേഗം തന്നെ എന്റെ റൂമിൽ നിന്നും ഇറങ്ങി അച്ഛനോടും അമ്മയോടും പൂവാണെന്ന് പറഞ്ഞിട്ട് കാറും എടുത്തുകൊണ്ടുപോയി 🚶‍♀️🚶‍♀️🚶‍♀️.....


 

തുടരും..... 😜
 



 

            

       🦋കുഞ്ഞാറ്റ 🦋