നിന്നിലേക്ക്💞
Part 32
ആാാാ...
വെള്ളം മുഖത്ത് വീണതും ആരു ബെഡിൽ നിന്ന് ചാടി എഴുനേറ്റു.... ഒരു കപ്പിൽ വെള്ളവുമായി നിക്കുന്ന ആരവിനെ കണ്ടതും അവൾ ഒന്നും മനസിലാവാതെ അവനെ നോക്കി... പിന്നെയാണ് അവൻ മുഖത്തു വെള്ളം ഒഴിച്ചതാണെന്ന ബോധം പെണ്ണിന് വന്നത്....
'"ഡോ കാല എന്ത് പണിയ താൻ കാണിച്ചേ😤"
ആരു ബെഡിൽ നിന്ന് എണീറ്റു അവനെ ദേഷ്യത്തോടെ നോക്കി...
"നീയൊരു ഭാര്യ അല്ലെ ആർദ്ര... ഭർത്താവ് ജോലിക്ക് പോവുമ്പോൾ എല്ലാം ഒരുക്കണം എന്നറിയില്ലേ നിനക്ക്"
ആരവ് ചോദിച്ചു...
"അതിന് ദേഹത്തു വെള്ളം ഒഴിക്കാ..വിളിച്ചാൽ പോരെ"
ആരു കലിപ്പോടെ ചോദിച്ചു...
'"ഞാൻ എത്ര പ്രാവശ്യം വിളിച്ചു... നീ എഴുനേൽക്കാത്തത് എന്റെ കുറ്റമാണോ"
"തന്നെ ഞാൻ ഉണ്ടല്ലോ..."
ആരു ദേഷ്യത്തോടെ അവന്റെ കഴുത്തിൽ പിടിക്കാൻ നോക്കി... ആരവ് ബാക്കിലേക്ക് നീങ്ങി കൊണ്ട് അവളെ നോക്കി....
"ജസ്റ്റ് ഞാൻ പുറത്തു പോവുമ്പോൾ ഒന്ന് നോക്കി നിൽക്കാ... അത് കഴിഞ്ഞിട്ട് നീ കിടന്നോ ഒക്കെ "
ആരവ് നല്ല രീതിയിൽ ചോദിച്ചതും ആരു ഒന്ന് അടങ്ങി...
"താൻ ജോലിക്ക് പോകുവാണോ "
ആരു എന്തോ ഓർത്തു കണ്ണുകൾ വിടർത്തി കൊണ്ട് ചോദിച്ചു...
"Yup... എനിക്ക് പോർഷൻസ് തീരാൻ ഉണ്ട് "
അത് കേട്ടതും ആരുവിന്റെ മനസ്സിൽ ലഡു പൊട്ടി....ആരവ് ഇല്ലാതെ ഉച്ചയ്ക്കൊക്കെ സുഖമായി കിടക്കാമല്ലോ....
"എന്നാ വേഗം പൊക്കോ... ലേറ്റ് ആവണ്ട "
ഒന്ന് കോട്ടു വാ ഇട്ടുകൊണ്ട് ആരു പറഞ്ഞു....ആരവ് അവളെ നോക്കി കൊണ്ട് താഴേക്ക് പോവാൻ ഡോർ തുറന്നു... പിന്നെ എന്തോ ഓർത്തുകൊണ്ട് തിരിഞ്ഞു നോക്കി.... പുതച്ചു കണ്ണുകൾ അടച്ചു കിടക്കുന്ന ആരുവിനെ കണ്ടതും അവൻ അരയ്ക്ക് കൈ വെച്ചു...
'അങ്ങനെ നീ മാത്രം ഉങ്ങേണ്ട ഡീ മോളെ '
ആരവ് മനസ്സിൽ പറഞ്ഞു കൊണ്ട് അവളെ വിളിച്ചു...
"ആർദ്ര..."
"താൻ പോയില്ലേ😬"
പുതപ്പിനുള്ളിലൂടെ അവൾ ചോദിച്ചു...
"ഞാൻ എങ്ങനെ പോവാനാ... പോയി ഫ്രഷായി വാ.... നിന്നെ കാത്തിരിക്കുവല്ലേ ഞാൻ "
ആരവ് പറഞ്ഞതും അവൾ അവനെ നോക്കി...
"എങ്ങോട്ട്🙄"
"ഞാൻ എങ്ങോട്ടാ പോവുന്നെ അങ്ങോട്ട് തന്നെ കോളേജിലേക്ക്... നിനക്കും ഒരുപാട് ക്ലാസ്സ് മിസ്സായത് അല്ലെ...വാ "
"അയ്യാ... ഞാൻ എങ്ങും ഇല്ല... കല്യാണം കഴിഞ്ഞ പിന്നെ പഠിക്കാനൊന്നും പോവാൻ പാടില്ല"
ആരു നിഷ്കു ഭാവത്തിൽ പറഞ്ഞു...
"കല്യാണം കഴിഞ്ഞതാണെന്ന് നിനക്ക് വിചാരം ഉണ്ടോ അതിന് "
ആരവ് അവളെ നോക്കി...
"അത്...ഇനി മുതൽ ഞാൻ നല്ല ഭാര്യ ആയിക്കോളാം... ഞാൻ കോളേജിലേക്ക് ഇല്ല "
"നല്ല ഭാര്യ?? നീ?? ചിരിപ്പിക്കാതെ പോയി ഫ്രഷായി വാ... ഞാൻ താഴെ വെയിറ്റ് ചെയ്യാം "
ആരവ് പുച്ഛത്തോടെ പറഞ്ഞു.
"സത്യായിട്ടും... ഞാൻ ഇനി ഉത്തമ ഭാര്യ ആയിരിക്കും🥺പ്ലീസ് എന്നെ കോളേജിലേക്ക് കൊണ്ടുപോവല്ലേ "
ആരു ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞു... ആരവ് ചുണ്ട് കടിച്ചു കൊണ്ട് അവളെ നോക്കി....
"ഞാൻ നിന്നോടാ ആർദ്ര പറയുന്നേ... ബുക്കൊക്കെ എടുത്തു വാ"
"ഞാൻ വരൂല...രാവിലെ തന്നെ മനുഷ്യനെ ശല്ല്യപ്പെടുത്താൻ"
ആരു മുഖം കയറ്റി ഇരുന്നു...
"ഓക്കേ നീ വരുന്നില്ലെന്ന് ഉറപ്പിച്ചല്ലോ അല്ലെ "
"ഈ ആർദ്ര ദാസ്സിന് ഒരൊറ്റ വാക്കേ ഒള്ളു...ഇയാൾ പൊക്കോ '"
ആരു വല്ല്യ കാര്യത്തിൽ പറഞ്ഞു...
"ഓഹോ അങ്ങനെയാണോ🤨"
"ആഹ് അങ്ങനെ തന്നെ ഹും "
ആരു ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് തിരിഞ്ഞു കിടന്നതും അവൾ അന്തരീക്ഷത്തിൽ ഉയർന്നതും ഒരുമിച്ചായിരുന്നു...
"ച്ചി എന്താടോ കാണിക്കുന്നേ വിട്ടേ "
അവളെ ചുറ്റിപിടിച്ചു നിൽക്കുന്ന ആരവിനെ നോക്കിയവൾ ഒച്ചവച്ചു...
"മിണ്ടാതെ അവിടെ നിന്നോണം പുല്ലേ "
ആരവ് ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് കാലുകൊണ്ട് ബാത്‌റൂമിന്റെ ഡോർ തുറന്നു... അവളെ ബാത്ത്ഡപ്പിലേക്ക് ഒറ്റ ഏർ... ആരു തല മുങ്ങി കൊണ്ട് വെള്ളം കയറിയ മൂക്ക് പിടിച്ചു കൊണ്ടവനെ നോക്കി...
"മര്യാദക്ക് പത്തു മിനിറ്റിനുള്ളിൽ ഫ്രഷ് ആയി വന്നോണം... ഇല്ലെങ്ങിൽ ഭദ്രമ്മയോട് വിളിച്ചു പറയും ഞാൻ മകളുടെ ഇവിടത്തെ ഉത്തരവാദിത്തങ്ങൾ"
ആരവ് ഗൗരവത്തോടെ പറഞ്ഞു കൊണ്ട് പുറത്തേക്ക് പോയി... ആരു അവനെ നോക്കി ദേഷ്യത്തോടെ വെള്ളത്തിൽ ആഞ്ഞടിച്ചു...
___________❤️❤️❤️
"അമ്മേ പറമ്മ... എനിക്കിനി പഠിക്കണ്ട എന്ന്😒😒"
ഫ്രഷായി വന്നത് നേരെ മാലിനിയുടെ അടുത്തേക്ക് ആണ്....
"എന്റെ കുഞ്ഞേ... ഈ ഒരു കാര്യത്തിൽ എന്നെ സോപ്പിടണ്ട കേട്ടോ "
മാലിനി ചിരിയോടെ പറഞ്ഞു.... ആരു മുഖം വീർപ്പിച്ചു വെച്ചു...
"എനിക്ക് അമ്മയെപ്പോലെ നല്ലൊരു കുടുംബിനിയാവണം എന്നുണ്ട്... അതിനും സമ്മതിക്കില്ല😒"
ആരു മുഖത്തു സങ്കടം ഫിറ്റ് ചെയ്തുകൊണ്ട് പറഞ്ഞു....
''നീ അമ്മയെപ്പോലെ ആവണ്ടില്ലായിരുന്നു... പോയി ബാഗും എടുത്ത് വാടി "
ആരവ് വാതിൽക്കെ നിന്ന് ഒച്ചവച്ചു...ആരു അവനെ നോക്കി പല്ല് കടിച്ചു കൊണ്ട് ബാഗും എടുത്ത് പുറത്തേക്ക് പോയി...
"അതിന് താല്പര്യം ഇല്ലെങ്കിൽ വേണ്ട ഡാ "
ജയ് പറഞ്ഞു...
"ആ നിങ്ങൾ രണ്ടും ചേർന്ന് വഷളാക്കി വെച്ചോ... അനുഭവിക്കുന്നതൊക്കെ ഞാൻ ആണല്ലോ... ഇവിടെ വെറുതെ തിന്ന് ഉറങ്ങി നിൽക്കുന്ന നേരത്ത് അവിടെ ഇരുന്ന് വല്ലതും പഠിക്കട്ടെ "
ആരവ് അവരോട് യാത്രയും പറഞ്ഞു ഇറങ്ങി...
"തമ്പുരാട്ടി എന്താ അതിൽ ഇങ്ങോട്ട് ഇറങ്ങിക്കെ "
കാറിൽ കയറി ഇരിക്കുന്ന ആരുവിനെ നോക്കി ആരവ് പറഞ്ഞു...
"അപ്പൊ കോളേജിൽ പോണ്ടേ😬"
ആരു ദേഷ്യത്തോടെ ചോദിച്ചു...
"അതിലല്ല ഇതിലാണ് "
ഷീറ്റ് ഇട്ടു മൂടിയിരിക്കുന്ന ബുള്ളറ്റ് ചൂണ്ടി കൊണ്ട് അവൻ പറഞ്ഞു...
"അയ്യേ ഞാൻ എങ്ങും ഇല്ല ഇതിൽ തന്റെ കൂടെ "
"അതെന്താ ഇതിന് മുന്നും നീയെന്റെ കൂടെ വന്നിട്ടുണ്ടല്ലോ "
"അത്...ഇപ്പൊ താൻ എന്നെ വല്ലതും ചെയ്‌താൽ ആരും പറയാൻ വരില്ലല്ലോ... എന്റെ തടി ഞാൻ തന്നെ നോക്കണ്ടേ "
ആരു ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞു... ആരവ് അവളെ നോക്കി ദേഷ്യത്തോടെ ബുള്ളറ്റിൽ കയറി...
"കയറുന്നുവെങ്കിൽ കയറിക്കോ... ഞാൻ നിന്നെ തട്ടാനും മുട്ടാനും വരില്ല "
ആരവ് പറഞ്ഞു..
"എങ്ങാനും വന്ന താൻ വിവരം അറിയും "
ആരു പറഞ്ഞു കൊണ്ട് ബുള്ളറ്റിൽ കയറി....
__________❤️❤️❤️❤️
"ഗംഗ... ഞാൻ പറഞ്ഞത് കേട്ടോ താൻ "
എന്തോ ആലോചിച്ചു നിൽക്കുന്ന ഗംഗയെ നോക്കി ഡേവി ചോദിച്ചു...
"ഏഹ്... എന്താ സർ "
ഗംഗ അവനെ നോക്കി....
"ഈ ഫയൽ ലോക്കറിൽ വെക്കണം എന്ന് "
"ഒക്കെ സർ "
ഗംഗ ഡേവിയുടെ കയ്യിൽ നിന്ന് ഫയൽ വാങ്ങി പുറത്തേക്ക് പോയി... അവൾ പോയ വഴി ഡേവിയൊന്ന് നോക്കി...
'അവൾ എടുത്തുണ്ടാവുമ്പോൾ വേറെയൊരു ഫീൽ ആണ്... തിരിച്ചറിയാൻ കഴിയാത്ത ഒരു വികാരം...
________❤️❤️❤️❤️
"മം ഇറങ് "
കോളേജിന്റെ മുന്നിൽ എത്തിയതും ബുള്ളറ്റ് നിർത്തികൊണ്ട് ആരവ് പറഞ്ഞു... വണ്ടി നിർത്തിയപ്പോൾ ഒന്ന് ആഞ്ഞു പോയ ആരു അവന്റെ തോളിൽ പിടിച്ചു കൊണ്ട് ഇറങ്ങി...ആരവ് ഹെൽമെറ്റ് അഴിച്ചു ബുള്ളറ്റിൽ വച്ചു അവളുടെ കൂടെ നടന്നു...
"ഈവനിംഗ് ഇവിടെ നിന്നോണം "
ആരവ് ഗൗരവത്തോടെ പറഞ്ഞു കൊണ്ട് സ്റ്റാഫ് റൂമിലേക്ക് നടന്നു...
രണ്ടുപേരും ബുള്ളറ്റിൽ വന്നിറങ്ങുന്നത് ഗ്രൗണ്ടിൽ നിന്ന് കണ്ട അലീനയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു...
______❤️❤️
"ഏഹ് ആരു"
ക്ലാസ്സിലേക്ക് വരുന്ന ആരുവിനെ കണ്ടതും മിയ പറഞ്ഞു...ആരു എല്ലാവരെയും നോക്കിയൊന്ന് ഇളിച്ചു കൊണ്ട് സീറ്റിൽ ഇരുന്നു...
"നീയില്ലെടി ഇനി വരില്ലെന്നൊക്കെ പറഞ്ഞെ"
തനു ആരുവിനെ നോക്കി ചോദിച്ചു...
"നിങ്ങളെയൊക്കെ ഭയങ്കര മിസ്സിംഗ് ആടി"
ആരു ഇളിയോടെ പറഞ്ഞു...
"ഓ തന്നെ തന്നെ... അല്ലാണ്ട് ആരവ് സർ വലിച്ചു കൊണ്ടുവന്നതല്ലേ അല്ലെ"
കനി കളിയോടെ പറഞ്ഞു...
"ഈ മനസിലായില്ലേ😬അങ്ങേര് സ്വസ്ഥമായി ഒന്ന് ഉറങ്ങാൻ പോലും സമ്മതിക്കില്ല ഡീ "
ആരു ദേഷ്യത്തോടെ പറഞ്ഞു...
''ഹണിമൂൺ ഒന്നും പോയില്ലേ ആരു "
പ്രീതി കനിയുടെ തോളിലൂടെ കയ്യിട്ട് കൊണ്ട് ചോദിച്ചു...കനി അനിഷ്ട്ടത്തോടെ പ്രീതിയുടെ കൈ തട്ടി മാറ്റി...
'പിന്നെ ഹണിമൂൺ...ശെരിക്കുമൊന്ന് സംസാരിക്കപ്പോലും ഇല്ല കാലൻ'
ആരു മനസ്സിൽ പറഞ്ഞു കൊണ്ട് ഇല്ലെന്ന് തലയാട്ടി...
"മം... എന്റെ ജീവേട്ടന്റെയും കല്യാണം കഴിഞ്ഞാൽ ഞങൾ ഒരു നാലഞ്ചു മാസം മുഴുവൻ ട്രിപ്പ് ആയിരിക്കും "
പ്രീതി ചിരിയോടെ പറഞ്ഞു കൊണ്ട് കനിയെ നോക്കി...അത് കേട്ടതും കനിയുടെ മുഖം മങ്ങി...
"നിങ്ങളുടെ കല്യാണം ഇപ്പൊ അടുത്തെങ്ങും ഉണ്ടാവോ "
മിയ ആകാംഷയോടെ ചോദിച്ചു... കനി പ്രീതിയുടെ മറുപടി കേൾക്കാൻ കാതോർത്തു...
''മം ഉണ്ടാവും...ഈ ഇയർ കഴിയട്ടെ എന്നാണ് പറയുന്നേ "
പ്രീതി നാണത്തോടെ പറഞ്ഞു... കനിയുടെ കണ്ണുകൾ നിറഞ്ഞു... അവൾ ചുണ്ട് കടിച്ചു കൊണ്ട് ഡെസ്കിലേക്ക് തലവച്ചു...ആരുവും തനുവുമെല്ലാം വീണ്ടും ഓരോന്ന് പ്രീതിയോട് ചോദിച്ചതും കനി അവിടെ നിന്ന് എണീറ്റ് പുറത്തേക്ക് പോയി...
✨️✨️✨️✨️✨️
"ആഹാ ആരിത് മണവാളനോ "
സ്റ്റാഫ് റൂമിലേക്ക് വന്ന ആരവിനെ നോക്കി ജീവ പറഞ്ഞു... ആരവ് അവനെ നോക്കി അവന്റെ സീറ്റിലേക്ക് ഇരുന്നു....
"അല്ലടാ മോനെ എങ്ങനെയുണ്ടായിരുന്നു ഫസ്റ്റ് നൈറ്റ് ഒക്കെ "
ജീവ നാണത്തോടെ ചോദിച്ചതും ആരവ് അവനെ ഒരൊറ്റ ആട്ട്...
"ആ സാധനത്തിനെ സഹിക്കുന്നത് എങ്ങനെയെന്ന് എനിക്കെ അറിയൂ... അവന്റെ ഒരു ഫസ്റ്റ്....നിന്ന് കളം വരക്കാതെ ക്ലാസ്സിലേക്ക് പോടാ"
ആരവ് ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് ബുക്കും എടുത്ത് അവന്റെ ക്ലാസ്സിലേക്ക് പോയി....
ജീവ ചിരിയോടെ തിരിഞ്ഞതും അവന്റെ മുന്നിൽ കണ്ണുകൾ നിറഞ്ഞു ദേഷ്യത്തോടെ നിൽക്കുന്ന കനിയെ ആണ് കണ്ടത്... അവൻ അവളെ നോക്കി നെറ്റി ചുളിച്ചു....
"എന്താ കനിക?? ക്ലാസ്സ് ഇല്ലേ തനിക്ക് "
ജീവ അവളെ നോക്കി... കനിയൊന്നും പറയാതെ അവനെ തന്നെ നോക്കി നിന്നു....
"നിങ്ങളുടെ കല്യാണം ആണോ "
കനി ചുണ്ട് കടിച്ചു കൊണ്ട് ചോദിച്ചു... ജീവ ആദ്യമൊന്ന് കണ്ണ് ചുരുക്കിയെങ്കിലും പിന്നെയൊരു ചിരിയോടെ തലയാട്ടി....
"അതെ...താൻ എങ്ങനെ അറിഞ്ഞു "
ജീവ ചോദിച്ചതും കനി കാലുകൾ വെച്ചുയർന്ന് അവന്റെ കഴുത്തിലൂടെ കയ്യിട്ട് അവന്റെ കവിളിൽ ആഴത്തിൽ ചുംബിച്ചു... ജീവയുടെ കണ്ണുകൾ വിടർന്നു... അവൻ അവളെ നോക്കി...
"എന്റെയാ... വേറെ ആർക്കും കൊടുക്കില്ല ഞാൻ "
കനി കണ്ണീരോടെ പറഞ്ഞതും അമ്പരപ്പോടെ നിന്ന ജീവയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...
"നീ തീരുമാനിച്ചാ മതിയോ അതിന് "
ജീവ മുഖത്തെ പുഞ്ചിരി മറച്ചു കൊണ്ട് അവളെ നോക്കി...
"പിന്നെ...ഞാൻ മാത്രം തീരുമാനിച്ച മതി "
അവൾ മൂക്ക് വലിച്ചു കൊണ്ട് പറഞ്ഞു...
"അപ്പൊ എന്റെ പ്രീതിയോ '"
"അവളോട് പോകാൻ പറ ഹും... ഇപ്പൊ ആരും മുറപ്പെണിനെയൊന്നും കെട്ടില്ല... അതുകൊണ്ട് ഞാൻ മതി"
കനി മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു...
"എനിക്ക് നിന്നെ വേണ്ടെങ്കിലോ... കണ്ണിൽ കണ്ട ആണുങ്ങളെയൊക്കെ വായിനോക്കി നടക്കുന്ന എനിക്ക് നിന്നെ കേട്ടാൻ പ്രാന്ത് ഒന്നുമില്ല "
ജീവ പറഞ്ഞു കൊണ്ട് മേശയിൽ നിന്നൊരു പുസ്തകവും എടുത്തു....കനി തറഞ്ഞുപ്പോയി അവന്റെ സംസാരത്തിൽ....
അവൾ കണ്ണുകൾ ഇറുക്കി അടച്ചു...
ഇത്രയും സ്നേഹിച്ചിട്ട് എന്തേ കാണാതെ പോയെ നീ...!!
"ഞാൻ എനിക്ക് ഒത്തിരി ഇഷ്ട്ടവാ "
കനി ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞു... അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി...
"ഒത്തിരി??"
ജീവ ചോദ്യഭാവത്തിൽ അവളെ നോക്കി...
"ഹ്മ്മ് ഒത്തിരി'
അവൾ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു...
"ഇനി ഏതെങ്കിലും ആണുങ്ങളെ വായിനോക്കുവോ "
ജീവ ഗൗരവത്തോടെ ചോദിച്ചു...
"ഇല്ല നിങ്ങളെ മാത്രേ നോക്കു''
കനി പറഞ്ഞതും ജീവയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അവൻ അതെ പുഞ്ചിരിയോടെ അവളെ നെഞ്ചോട് ചേർത്തു...
"Love uu😘
അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു... കനി കണ്ണുകൾ വിടർത്തി അവനെ നോക്കി... പിന്നെ കണ്ണ് അവന്റെ നെഞ്ചിൽ ഉരച്ചു കൊണ്ട് അവനെ പൂണ്ടടക്കം കെട്ടിപിടിച്ചു...
________❤️❤️❤️❤️
"ഇതാണ് ആ റാമിന്റെ പുതിയ പ്രൊജക്റ്റ് രണ്ടു ലക്ഷത്തിന്റെ ആണ് "
അലക്സ് മെൽവിനെ നോക്കി പറഞ്ഞു...മെൽവി സിസ്റ്റത്തിൽ നോക്കിയൊന്ന് തലയാട്ടി...
"പപ്പ പേടിക്കണ്ട ഈ പ്രൊജക്റ്റ് അവർക്ക് കിട്ടില്ല... എങ്ങനെയെങ്കിലും ആയാളുടെ കമ്പനിയിലെ ആരെയെങ്കിലും നമ്മുടെ വരുതിയിൽ ആക്കിയേ തീരു'"
മെൽവിൻ എന്തോ ഓർത്തു കൊണ്ട് പറഞ്ഞു... അലക്സ് അവൻ പറഞ്ഞതിന്റെ പൊരുൾ മനസിലായപ്പോലെ തലയാട്ടി...
____________❤️❤️❤️
ആർദ്രയെ കണ്ടാൽ ഒന്നും പ്രതികരിക്കരുത് എന്ന് മെൽവിൻ പറഞ്ഞതുകൊണ്ട് തന്നെ അലീന ദേഷ്യത്തോടെ ബെഞ്ചിൽ ആഞ്ഞടിച്ചു...
"ആർദ്ര കല്യാണം കഴിഞ്ഞത് കൊണ്ട് ഒന്ന് ഉഷാർ ആയിട്ടുണ്ട് അല്ലെ "
അലീനയുടെ ഫ്രണ്ട് പറഞ്ഞതും അവൾ ദേഷ്യത്തോടെ നോക്കി...
'അവൾ ഉഷാറാവട്ടെ... എന്നിട്ട് വേണം എനിക്കവളെ ജീവനോടെ പിഴിഞ്ഞ് എടുക്കാൻ '
എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്ന ആരുവിനെ നോക്കി അലീന ദേഷ്യത്തോടെ ഓർത്തു...
_________❤️❤️❤️
"ജീവേട്ട..."
അവളിലേക്ക് അടുക്കുന്ന അവനെ നോക്കിയവൾ വിളിച്ചു....അവൻ കുസൃതി ചിരിയോടെ അവളുടെ കവിളിൽ ചുംബിച്ചു... കനിയുടെ മുഖം ചുവന്നു തുടുത്തു...
"എന്താ ഡീ എല്ലാ ആണുങ്ങളെ നോക്കിയപ്പോഴും എന്നെ മാത്രം നോക്കിയില്ല "
ജീവ അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് ചോദിച്ചു...
"എനിക്ക് എന്നെ നിയന്ത്രിക്കാൻ പറ്റാത്തത് കൊണ്ട് "
അവൾ അവന്റെ മുഖം കൈക്കുമ്പിളിൽ എടുത്തു കൊണ്ട് പറഞ്ഞു...അവൻ അവളുടെ ചുണ്ട് ലക്ഷ്യം വെച്ച് മുഖം താഴ്ത്തി പെട്ടനൊരു ശബ്ദം കേട്ട് രണ്ടുപേരും പിടഞ്ഞു കൊണ്ട് മാറി..
"ജീവേട്ട😪
പ്രീതി സങ്കടത്തോടെ വിളിച്ചു... കനി ജീവയെ ദയനീയമായി നോക്കി... ജീവയുടെ കണ്ണുകൾ പ്രീതിയിൽ തന്നെ ആയിരുന്നു... പ്രീതി ദേഷ്യത്തോടെ അവരുടെ അടുത്തേക്ക് നടന്നു വന്നു... കനി അവളെ നോക്കാൻ കഴിയാതെ തല കുനിച്ചു...
"ഇതൊരു കോളേജ് ആണെന്ന വിചാരംപ്പോലും ഇല്ലേ മനുഷ്യ..???"
തുടരും....
നെക്സ്റ്റ് പാർട്ട് പറ്റുമെങ്കിൽ നാളെ തരും... എത്രയും പെട്ടന്ന് സ്റ്റോറി അവസാനിച്ചു പോവുന്നതാണ്😊