*💞സ്നേഹതൂവൽ💞*
Part 9
By@_jifni_
ഒരു സിനിമ കാണുന്ന ത്രില്ലിൽ അമ്മു ബാക്കിക്കായി കാത്തിരുന്നു.
തന്റെ ജീവിതത്തിലെ ഇതൊന്നും എന്താ തനിക്കറിയാത്തെ എന്ന ചിന്തയിൽ ആന്നിറങ്ങിയിരുന്നു റൂബി.
അതിനുള്ള ഉത്തരവും മുബി പറയും എന്ന പ്രേതീക്ഷിയിൽ അവൾ ബാക്കിക്കായി മുബിയെ നോക്കി.
അവളുടെ നോട്ടം മനസിലായ മുബി ബാക്കി തുടർന്നു. റൂബിയെ അവർക്ക് നഷ്ടമായ ദിനങ്ങളിലേക്ക് മുബിന്റെ ഓർമകൾ പിന്നിലേക്ക് തുഴഞ്ഞു....
"ഹോസ്പിറ്റൽ എത്തിയ ഉടനെ നിന്നെ ഡോക്ടർമാർ icu വിലേക്ക് മാറ്റി. നിന്റെ ഉമ്മയും ഉപ്പയും ഹോസ്പിറ്റലിൽ എത്തി. എന്നോട് കുറെ വീട്ടിൽ പോകാൻ പറഞ്ഞെങ്കിലും നീ ഉണരാതെ ഞാൻ പോവില്ല എന്ന വാശിക്ക് മുമ്പിൽ അവർ തോറ്റു.
Icu വിൻ മുന്നിലുള്ള ഞങ്ങളുടെ കുറെ നേരത്തെ ഇരുപ്പിന് ശേഷം ഡ്രോക്ടർ വന്നു.ഡ്രോക്ട്ടറിൽ നിന്നും കേട്ടത് അത്ര നല്ല വാർത്ത ആയിരുന്നില്ല.
'നിനക്ക് ബോധം വന്നിട്ടില്ലാന്നും, നിന്നിൽ ഇൻജെക്റ്റ് ചെയ്ത മരുന്ന് വളരെ വീര്യം ഏറിയതാണ്,അത് നിന്നെ എങ്ങനെ ബാധിച്ചിട്ടുണ്ടെന്ന് നിനക്ക് ബോധം തെളിയാതെ പറയാൻ പറ്റില്ല എന്നതായിരുന്നു.'നിനക്ക് വേണ്ടി ദുഹാ ചെയ്യാൻ പറഞ്ഞു കൊണ്ട് ഡോക്ടർ പോയി. പിന്നെ നീണ്ട രണ്ട് ദിവസത്തിന് ശേഷമാണ് നീ കണ്ണ് തുറന്നത്. നീ കണ്ണ് തുറന്നതറിഞ്ഞു icu വിലേക്ക് ഓടി കേറിയ എനിക്ക് കിട്ടിയത് *ആരാ* എന്ന നിന്റെ ചോദ്യം ആയിരുന്നു. ഇർശുവിനെയും ഉമ്മനിം ഉപ്പാനിം നിനക്ക് മനസിലായെങ്കിലും എന്നെയും നിസുക്കയേയും നിന്റെ ഭാബിയേയും നിനക്കറിയാത്ത അവസ്ഥ.
അപ്പോഴാണ് ഡോക്ടർ പറഞ്ഞത് നിന്നിൽ കേറ്റിയ മരുന്ന് നിന്റെ തലച്ചോറിനെ ബാധിക്കുകയും ചില ഓർമകൾക്ക് ക്ഷതമേൽക്കുകയും ചെയ്തിട്ടുണ്ടെന്ന്. നീ എന്നെ പോലും മറന്നത് ഒത്തിരി സങ്കടമായെങ്കിലും ഡോക്ടർ പറഞ്ഞിരുന്നു നിനക്ക് സ്‌ട്രെയിൻ തരരുതെന്ന് അത് കൊണ്ട് ഞാൻ വീട്ടിലേക്ക് പോയി. "(മുബി )
"അപ്പൊ ഞാൻ ആണോ zayukka യെ ഉപേക്ഷിച്ചത്.അവരെയും ആ കൂട്ടത്തിൽ ഞാൻ മറന്നു അല്ലെ. എന്നെ അത്രക്കും സ്നേഹിച്ചിരുന്ന അയാൾ പിന്നീട് എന്ത് കൊണ്ട് എന്റടുത്തേക്ക് വന്നില്ല. സ്നേഹിക്കുന്ന ഒരാളെ അത്ര പെട്ടന്ന് ഉപേക്ഷിക്കാനാവോ" അലറി കൊണ്ട് ഒരു പ്രാന്തിയെ പോലെ റൂബി ആരോടെന്നില്ലാതെ ചോദിച്ചു.
റൂബി... നീ കൂൾ ആവ്. എല്ലാം ഞാൻ പറയാ..... (മുബി )
പഴയ ഓർമ്മകളെ വീണ്ടും ചികഞ്ഞെടുത്തു.
"ഇനി ഞാൻ പറയുന്നത് ഞാൻ ഇർശു പറഞ്ഞു കേട്ടത് മാത്രമാണ്.
"ഹോസ്പിറ്റലിൽ നിന്ന് ഞാൻ വീട്ടിൽ പോയതിന് ശേഷം സംഭവിച്ച കാര്യങ്ങൾ."
" അന്ന് zayukka ക്ക് വന്ന കാൾ വീട്ടിൽ നിന്നായിരുന്നു. ഇക്കാന്റെ ഉപ്പ അപകടം പറ്റി ഹോസ്പിറ്റൽ ആണെന്ന്. നമ്മളെ വിഷമിപ്പിക്കണ്ടാന്ന് കരുതിയ പറയാതിരുന്നത്. ഇക്ക വീട്ടിൽ എത്തും മുമ്പ് ഉപ്പ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകിയിരുന്നു. അത് അറിഞ്ഞ ഇർശു ഉടനെ zayukka ന്റെ വീട്ടിൽ പോയെങ്കിലും തളർന്നിരിക്കുന്ന ഇക്കനോട് ഇക്കാന്റെ പ്രാണൻ ബോധം ഇല്ലാതെ എന്താവും എന്നറിയാത്ത അവസ്ഥയിലാണെന്ന് പറയാൻ ഇർശു മുതിർന്നില്ല. അവൻ ഒന്ന് ഉപ്പാന്റെ മരണത്തിൽ നിന്ന് റിക്കവർ ആവട്ടെ എന്ന് കരുതി. നീ ബോധമറ്റ് കിടന്ന ആ രണ്ട് ദിനവും zayukka വീട്ടിൽ തന്റെ ഉപ്പയെ നഷ്ട്ടപെട്ട പ്രാന്തിലായിരുന്നു. അത് കൊണ്ട് തന്നെ നിനക്ക് അതികം കാൾ ഒന്നും ചെയ്തില്ല. ഒരു വട്ടം വിളിച്ചപ്പോ നീ ബാത്‌റൂമിൽ ആണെന്ന് നീ തിരിച്ചു വിളിക്കും എന്നും പറഞ്ഞു ഇർശു വെച്ചു.
നിനക്ക് ബോധം വന്നപ്പോ എന്നെ അറിയില്ലെങ്കിലും zayukka യെ നീ അറിയും എന്ന വിശ്വാസതത്തിൽ നീന്റെ മുന്നിലേക്ക് zayukka യെ വിളിക്കാൻ തുനിഞ്ഞപ്പോഴാണ് ആ കാൾ നിന്റെ ഉപ്പാന്റെ ഫോണിലേക്ക് വന്നത്. നിന്നെയും zayukka യേയും എന്നേക്കുമായി അകറ്റിയ ആ ഫോൺ കാൾ. "(മുബി )
ആ...രാ...ണ്..ആ .... (റൂബി )
റൂബി....ഞാൻ പറയാ... നീ ഇങ്ങനെ തളരല്ലേ.... നീ ആരെയും ഒന്നും ചെയ്തില്ലല്ലോ.... നിന്റെ സാഹചര്യം അല്ലെ..... (മുബി )
"അത്.....ഉപ്പ മരിച്ച ആ ടൈമിൽ ഞാൻ അല്ലെ ആശ്വാസം പകരേണ്ടത്. എന്നിട്ട് എന്ത് വിചാരിച്ചിട്ടുണ്ടാകും തളർന്നപ്പോ ഞാൻ ഉപേക്ഷിച്ചെന്ന്...."മുഴുവിക്കാനാവാതെ റൂബിയുടെ വാക്കുകൾ നിക്ഷലമായി . നാവ് കുഴഞ്ഞു പോയി. ശരിരവും തളർച്ച ബാധിച്ച പോലെ അവൾ അമ്മുവിലേക്ക് ചേർന്നിരുന്നു.
"ഞാൻ ബാക്കി പറയണമെങ്കിൽ നീ തളരരുത്. നീ ആരെയും വെറുക്കും ചെയ്യരുത്." (മുബി )
"നീ..... ബാ... ക്കി.... പറി, ഇനി ഒന്നും എന്നിൽ നിന്ന് മറച്ചു വെക്കല്ലേ.... പ്ലീസ്...."(റൂബി )
ആ....
"നിന്റെ ഉപ്പാന്റെ ഫോണിലേക്ക് വന്ന കാൾ ഞമ്മളെ കൊണ്ട് പോവാൻ ശ്രമിച്ചവരിൽ ഒരാളായിരുന്നു. അവരുടെ ഫോൺ സംഭാഷണം ഇതായിരുന്നു.
*ഉപ്പ : ഹലോ... ആരാ...?*
*അയാൾ : ഇത് ഹോസ്പിറ്റലിൽ കിടക്കുന്ന ഐറയുടെ...*
*ഉപ്പ :അവളുടെ ഉപ്പയാണ്. എന്താ കാര്യം... നിങ്ങൾ ആരാ...*
*അയാൾ : ഞാൻ ആരാ എന്നതിൽ ഒരു കാര്യവും ഇല്ല. എനിക്ക് നിങ്ങളോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.അത് പറഞ്ഞു ഞാൻ കാൾ കാട്ടാകും. പിന്നീട് എന്നെ വിളിക്കരുത്. ഞാൻ പറയുന്നതിന് മറുപടി ഒന്നും വേണ്ട. ഒരു കേൾവികാരനെ പോലെ എല്ലാം കേൾക്കണം . അതിന് തയ്യാറാണോ.....*
*ഉപ്പ: ആയിക്കോട്ടെ. നിങ്ങൾ പറഞ്ഞോളൂ....*
*അയാൾ : ഞാൻ ഇന്ന് നിങ്ങളെ മകളെ കൊണ്ട് പോകാൻ നോക്കിയതിൽ ഒരാളാണ്. നിങ്ങളുടെ മകളും ആയോ മറ്റേ കുട്ടി ആയോ ഞങ്ങക്ക് യാതൊരു വിധ ദേഷ്യമോ വൈരാഗ്യമോ ഇല്ല. അവർക്കെതിരെ കൊട്ടെഷൻ കിട്ടിയതായിരുന്നു. നിങ്ങളെ മകളെ കൊല്ലാനാമായിരുന്നു.*
*ഉപ്പ : എന്തിന്. എന്റെ....*
*അയാൾ : ഇങ്ങോട്ട് ചോദ്യം വേണ്ട, അങ്ങട്ട് പറയും, അവർക്കും നിങ്ങളെ മകളെ അല്ലായിരുന്നു ആവിശ്യം. വലിയ ബിസിനെസ്സ് man റഹീമിന്റെ കുടുംബം തകർക്കണം അതായിരുന്നു അവരുടെ ആവിശ്യം. ആ കുടുംബത്തിൽ ആരും സന്തോഷിക്കരുത്. നിങ്ങളെ മകൾക്ക് എന്തെങ്കിലും പറ്റിയാൽ ഈ ഇട മരിച്ച ആ മനുഷ്യന്റെ മകൻ തളരും എന്ന് അവർക്കറിയാം. അതിന് വേണ്ടിയാ....അയാളെ മകനെ പൂർണമായി തളർത്തി അവരുടെ സ്വത്ത് എല്ലാം തട്ടി എടുക്കാനാണ്.ഇനിയെങ്കിലും അവനിൽ നിന്ന് മകളെ മാറ്റിയാൽ നിങ്ങൾക്ക് മകളെ കിട്ടും അല്ലെങ്കിൽ അവരോട് ഉള്ള പകക്ക് നിങ്ങളുടെ മകളും ഇരയാകും. പിന്നെ റഹീമിന്റെ മരണവും ഒരു സാധാരണ മരണം അല്ല. ആ കുടുംബത്തെ വെറുതെ വിടില്ല. ഞങ്ങൾക്ക് കോട്ടഷൻ തന്നവരുമായി എന്തോ വലിയ പ്രേശ്നത്തിൽ തന്നെയാ അവർ. നിങ്ങളെ മകളെ നിങ്ങൾ സൂക്ഷിക്കുക.*
"ഇതായിരുന്നു അവരുടെ ഫോൺ കാൾ. അവർ അത് പറഞ്ഞു കട്ടാക്കിയ ഉടനെ നിന്റെ ഉപ്പ തിരിച്ചടിച്ചേകിലും സ്വിച് ഓഫ് ആയിരുന്നു. അപ്പൊ തന്നെ ഉപ്പ ഇർശുനോട് നീയും ziyukkaയും തമ്മിലുള്ള ബന്ധത്തെ കുറിച് ചോദിച്ചറിയുകയും ചെയ്തു. അതോടെ നിന്റെ ഉപ്പ നിന്റെ ട്രീറ്റ്മെന്റ് വേരെ നിർത്തി നിന്നെ കൊണ്ട് വീട്ടിലേക്ക് മടങ്ങി. തുടർച്ചയായ ചികിത്സ കിട്ടിയിരുന്നെങ്കിൽ ഒരു പക്ഷെ നീ എല്ലാം ഓർത്തേടുത്തിരുന്നു. അന്ന് തന്നെ നിന്റെ ഉപ്പ എന്നിൽ നിന്നും ഇർശുവിൽ നിന്നും വിലക്കിയിരുന്നു നിന്നോട് ഒന്നും പറയരുതെന്ന്. അതോടെ ഉപ്പയുമായി ഇർശു കുറെ വഴക്കിട്ടെങ്കിലും ഉപ്പ തീരുമാനം മാറ്റിയില്ല.എന്നോട് പറഞ്ഞു 'plus one മുതൽ ഒരു പുതിയ കൂട്ടുകാരി ആവാ നിനക്കെന്ന് '.
Zayukka യെ കണ്ട് തന്നെ എല്ലാം പറയാം എന്ന തീരുമാനത്തിൽ ആ രാത്രി ഇർശു ഉറകാൻ കിടന്നു. ആ ടൈം നിന്റെ ഫോണിലേക്ക് zayukka വിളിക്കുകയും നീ കാൾ എടുത്തെങ്കിലും *ആരാ* എന്ന നിന്റെ ചോദ്യം ഇക്കയെ തളർത്തി. അപ്പൊ കാൾ കട്ടാക്കിയെങ്കിലും പിന്നെയും നിനക്ക് കാൾ ചെയ്തപ്പോഴും നീ ഇത് തന്നെ ആവർത്തിച്ചു. പിന്നെ zayukka ഇർശുവിന് വിളിച്ചപ്പോൾ ഇർശു ഉറങ്ങത്തിലേക്ക് വീണിരുന്നു. അതിനാൽ കാൾ എടുത്തില്ല. പക്ഷെ zayukka യിൽ ഇത് മറ്റൊരു രീതിയിലാണ് ഫീൽ ചെയ്തത്.
പിറ്റേന്ന് രാവിലെ നേരിൽ കാണണം എന്ന് പറയാൻ ഇർശു ഇക്കാക്ക് വിളിച്ചെങ്കിലും സ്വിച് ഓഫ്. അപ്പൊ തന്നെ ഇർശു വാട്സ്ആപ്പ് എടുത്ത് msg ഇടാൻ നോക്കിയപ്പോൾ ഇക്കാന്റെ കുറേ മെസ്സേജസ് വന്നിട്ടുണ്ട്. അതെല്ലാം പ്രേതീക്ഷകളെയും സന്തോഷത്തെയും എല്ലാ ബന്ധങ്ങളെയും ഉടച്ചു നീക്കുന്നതായിരുന്നു. നിന്നിലേക്കുള്ള ഒരു *സ്നേഹ തൂവൽ* കൊഴിഞ്ഞു വീഴുന്നതായിരുന്നു.
*നിന്റെ അനിയത്തിക്ക് ഞാൻ ഇപ്പൊ അറിയാത്തവൻ, നിനക്ക് ആരുമല്ല രണ്ട് ദിവസമായി ഒരു കാൾ പോലും ഇല്ല.ഉപ്പ നഷ്ടപ്പെട്ടത്തോടെ എനിക്ക് എല്ലാം നഷ്ട്ടമായി. പ്രാണനായവൾ പോലും, ഇനി ഞാൻ നിങ്ങൾക്കാർക്കും ഒരു ശല്യമായി നിങ്ങളെ കൺവട്ടത്ത് ഉണ്ടാവില്ല, യാത്ര പറച്ചിൽ ഇല്ലാതെ പോവുകയാണ്, ഐറ എന്നും ഹാപ്പി ആയാൽ മതി. ബൈ* ഇതായിരുന്നു ആ മെസ്സേജ്. റിപ്ലൈ കൊടുത്തെങ്കിലും നെറ്റ് തന്നെ ഓണല്ല. അപ്പൊ തന്നെ ഇർശു വണ്ടി എടുത്ത് zayukka ന്റെ വീട് ലക്ഷ്യം വെച്ചെങ്കിലും അവിടെ എത്തിയപ്പോയെക്കും അവർ സ്ഥലം മാറിയിരുന്നു. വീട് വിറ്റ് പോയി എന്നാ അടുത്തുള്ളവർ പറഞ്ഞത്.ഇന്ന് വരെ ഉള്ള ഓരോ യാത്രയിലും ഓരോ പരിപാടിയിലും ഇർശു തിരയുന്നുണ്ട് zayukka യെ. പക്ഷെ ഇത് വരെ ഒരു വിവരവും ഇല്ല. ആ നമ്പർ ഇത് വരെ ഓണായിട്ടില്ല. "
"ആ ഇക്ക എല്ലാം ഉപേക്ഷിച്ചു പോകാൻ കാരണം"(അമ്മു )
"ഞാൻ തന്നെ... എന്നെ സ്നേഹിച്ച പേരിൽ......." റൂബി നിറഞ്ഞൊഴുകുന്ന കണ്ണുകൾ അമർത്തി തുടച്ച് കൊണ്ട് പറഞ്ഞു.
"ഇവൾ അറിയില്ലാന്ന് പറഞ്ഞത് തളർത്തി കളഞ്ഞു.അവിടെ നിന്നാൽ ശത്രുകളും ഉണ്ട് പിന്നെ ഇവൾക്ക് ഒരു ശല്യമാക്കോ എന്നൊക്കെ ഭയന്നാവും പോയത്."(മുബി )
താൻ മറന്നുപോയ തന്റെ ജീവിതത്തിലെ നിർണായക ദിവസങ്ങളിലെ കാര്യങ്ങളൊക്കെ കേട്ട് ഇനി എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായിരുന്നു റൂബി. അത്രക്കും സ്നേഹിച്ച ഒരാളെ അറിയാതെ ആണെങ്കിൽ പോലും സങ്കടപെടുത്തിയല്ലോ എന്ന തോന്നൽ അവളുടെ മനസ്സിനെ പരിപ്രാന്തമാക്കി.
"ടൈം ഒരുപാടായി. നമുക്ക് ഇറങ്ങാ.....ഇപ്പോ ഇറങ്ങിയാൽ സന്ധ്യക്ക് മുമ്പ് വീട്ടിൽ എത്താം...."(അമ്മു )
ഇരുന്നിടത്ത് നിന്ന് എണീറ്റ് കൊണ്ട് അമ്മു മുടി ഒന്നുടെ ചീകി ഒതുക്കുമ്പോഴാണ് റൂബി അത് പറഞ്ഞത്......
തുടരും 😘.......