Aksharathalukal

പറയാതെ part 2

 

 

*പറയാതെ.....*
       Part 2
   Written by_jifni_




നീട്ടിയ സർട്ടിഫിക്കറ്റുകൾ ഞാൻ പുറകോട്ട് വലിച്ചു കൊണ്ട് രണ്ടടി പിറകോട്ടു വെച്ച്.....
നാവിൽ *ആദിക്കാ.....* എന്നുരവിട്ടു.....

    "എങ്ങനെ എന്ത് ആദിക്കയോ ഏത് വകയിൽ. ഞാനും നീയും ഒരു സ്ത്രീയുടെ വയറ്റിൽ നിന്ന് വന്നതാണോ..... അല്ലെങ്കിൽ നിന്റെ മൂത്തറ്റങ്ങളെ ആരെങ്കിലും ഞാൻ കെട്ടിയോ....., എന്ത് അധികാരത്തിലാടി ആദിക്ക എന്ന് വിളിച്ചത്. Call me ആദിൽ sir..... Ok....." എന്നിങ്ങനെ പറഞ്ഞു കൊണ്ട് ആദിക്ക എന്റെ അടുത്തേക്ക് വന്നു. ഓരോ കാലടിയും ആദിക്ക മുന്നിലേക്ക് വെച്ചപ്പോ ഞാൻ പുറകോട്ട് വെച്ച്.

   ഇത്താന്റെ കല്യാണം മുടങ്ങിയതിന് ശേഷം അന്നാണ് ഞാൻ പിന്നെ ഇക്കാനെ കാണുന്നത്. ആദിക്കാക്കും ഫാമിലിക്കും അന്ന് നാട്ടാരെ മുന്നിൽ തലകുനിക്കേണ്ടി വന്നതിൽ ഞങ്ങളോട് തീർത്താൽ തീരാത്ത പകയുണ്ട് എന്നനിക്കറിയ.

പെട്ടന്ന് തന്നെ മറ്റൊരു sir കയറി വന്നതും ആദിക്ക ഇറങ്ങി പോയി. ആ സാറും ആയി ഞാൻ സംസാരിച്ചു. ഞാൻ ഇന്റർവ്യൂ വിജയിച്ചെന്നും നാളെ മുതൽ hss വിഭാഗം മലയാളം ടീച്ചർ ആയി jion ചെയ്യാനും പറഞ്ഞു.

     പിന്നീടങ്ങോട്ട് ഓരോ ദിവസവും ആദിക്കയെ സ്റ്റാഫ് റൂമിൽ വെച്ചും മറ്റും കാണുമെങ്കിലും ഞാൻ ഒഴിഞ്ഞു മാറി നടന്നു. കാണുമ്പോ കാണുമ്പോ ഉണ്ടകണ്ണ് ഉപയോഗിച്ചു എന്നെ പേടിപ്പിക്കാൻ sir മറകില്ലായിരുന്നു.

സ്കൂൾ ട്രിപ്പ് ന്റെ ദിവസം അധിക ടീച്ചേഴ്സും കുട്ടികളെ കൂടെ പോയിരുന്നു. ഞാനും ആദിക്കയും മറ്റു രണ്ട് ടീച്ചേഴ്സും ഉണ്ടായിരുന്നുള്ളു ക്ലാസ്സിൽ. ആ രണ്ട് ടീച്ചർമാരും ക്ലാസ്സിന് പോയപ്പോ ഞാനും ആദിക്കയും ഒറ്റക്കായി സ്റ്റാഫ് റൂമിൽ . ആദിക്കയിൽ നിന്ന് രക്ഷപെടാൻ വേണ്ടി ഞാൻ പെട്ടന്ന് പുറത്തിറങ്ങി....

*shaanaa...... Stop.....*

ആദി sir ന്റെ ശബ്ദം കേട്ടതും ഞാൻ മുന്നോട്ട് വെച്ച കാലുകൾ നിക്ഷലമാക്കി. എന്തന്ന രീതിയിൽ ആദിക്കയെ നോക്കി.

"ടീച്ചർക്ക് ഇപ്പൊ ക്ലാസ്സ്‌ ഇല്ലല്ലോ.... പിന്നെ എങ്ങോട്ടാ....."(ആദി )

ഞാൻ വെറുതെ...... (ഷാന )

"എങ്കിൽ എനിക്ക് ചിലത് സംസാരിക്കാൻ ഉണ്ട്.... ഇവിടെ ഇരിക്കൂ...."(ആദി )അവളുടെ ചെയർ ചൂണ്ടി കൊണ്ടവൻ പറഞ്ഞു.

അവൾ അവൻക് മുന്നിലുള്ള അവളുടെ സീറ്റിൽ ഇരിന്നു.

"വീട്ടിലെ സ്ഥിതി ഒക്കെ ഞാനറിഞ്ഞു..... നിങ്ങൾ കാരണം നാണം കെട്ടത് എന്റെ ഫാമിലി കൂടിയാണ്...... അത് കൊണ്ട് അതിന് നിങ്ങൾ തന്നെ പരിഹാരം കണ്ട് തരണം....."(ആദി )

"Sir....... തെറ്റ് പറ്റിയത് ഞങ്ങൾക്കാണെന്ന് sir പറയുന്നുണ്ടല്ലോ.....sir നെ പോലെ തന്നെ സജ്‌ന ഇത്ത പോയ അന്നാണ് ഞങ്ങളും ആ ബന്ധത്തെ കുറിച്ചറിഞ്ഞത്. അല്ലാതെ അറിഞ്ഞു കൊണ്ട് sir നെയും ഫാമിലിയെയും ഞങ്ങൾ ഇതിൽ വലിച്ചിട്ടതല്ല. പിന്നെ എങ്ങനെ പരിഹാരം കാണാനാ sir ഉദ്ദേശിച്ചേ....."(ഷാന )

"ഉദ്ദേശം ഒക്കെ നിന്റെ വീട്ടിൽ അറിയിച്ചിട്ടുണ്ട്...... ഇതിൽ ഞാൻ വിജയിച്ചില്ലെങ്കിൽ മോളെ നീയും ഫാമിലിയും അനുഭവിക്കും പറഞ്ഞില്ലാന്നു വേണ്ടാ......" ഒരു ഭീഷണി പോലെ പറഞ്ഞു ഷാനക്ക് നേരെ പറഞ്ഞു കൊണ്ട് ആദി സ്റ്റാഫ് റൂം വീട്ടിറങ്ങി......


പിന്നീട് വൈകുന്നേരം ആവാഞ്ഞിട്ട് അവളുടെ ഹൃദയം പെരുമ്പറ കൊട്ടായിരുന്നു.

സ്കൂൾ വിട്ട ഉടനെ അവൾ വീട്ടിലേക്ക് ഒറ്റ ഓട്ടം ആയിരുന്നു.

നേരെ ഉപ്പാന്റെ റൂമിൽ കേറി.....

"ഉപ്പാ ആദിക്ക..... ഇവിടെ വന്നിരുന്നോ..... എന്തെങ്കിലും പറഞ്ഞോ....."(ഷാന )

അതേ മോളെ ആദി മോൻ ഇവിടെ വന്നിരുന്നു .സംസാരിക്കുകയും ചെയ്തു. [കട്ടിലിൽ കിടന്ന് കൊണ്ട് തന്നെ മുഹമ്മദ് പറഞ്ഞു ]

"sir എന്താ പറഞ്ഞത് " ( ഷാന)

ഷാന ചോദിച്ചതിന് മുഹമ്മദ് വാതിൽക്കേ നിൽക്കുന്ന തൻ്റെ ഭാര്യ മറിയതിനെ ഒന്ന് നോക്കി.ആ നോട്ടത്തിൻ്റെ പൊരുൾ മനസ്സിലായതും അവൾ പറഞ്ഞു.
" അത്..... മോ.....ളേ......." [ ഉമ്മ ഷാനയുടെ പ്രതികരണം എന്താവും എന്ന് ഭയന്ന് സാവകാശം കാര്യങ്ങൾ അവതരിപ്പിച്ചു.

" ഉമ്മാക്ക് എന്ന് മുതലാ വിക്ക് തുടങ്ങിയത്."[ ഷാന]

"അത്......ആ മോൻക്ക് നിന്നെ വിവാഹം കഴിക്കണാലാ...... " [ ഉമ്മ]

ഉമ്മ പറഞ്ഞത് കേട്ട് അവളൊന്ന് ഞെട്ടി.

"മോളെ നല്ല ചെക്കനാണ്. sajna ക്ക് അവനെ കിട്ടാനുള്ള ഭാഗ്യം ഇല്ല. അവനെ വിധിച്ചത് എൻ്റെ മോൾക്കാവും. മൂത്തത് ഒരു അന്യമതസ്ഥൻ്റെ കൂടെ പോയത് കൊണ്ട് ഇത്രീം നല്ല ബന്ധം ഇനി ഒരിക്കലും കിട്ടില്ല മോളെ....... നമുക്ക് ഇത് നടത്താം..... ഈ എണീറ്റ് നടക്കാൻ വയ്യാത്ത ഞാൻ എങ്ങനെ മോൾക്ക് ചെക്കനെ കണ്ടത്ത..... ഇതിപ്പോ ഇങ്ങോട്ട് ചോദിച്ചു വന്ന സ്ഥിതിക്ക്, എൻ്റെ മോൾ എതിര് പറയരുത്"[ മുഹമ്മദ് സങ്കടത്തോടെ തൻ്റെ മകൾക്ക് മുന്നിൽ കാര്യങ്ങൾ അവതരിപ്പിച്ചു.]

ഉപ്പാൻ്റെ സങ്കടവും കൂടെ ആദിവാശിക്കേറി കുടുംബത്തെ എന്തെങ്കിലും ചെയ്യോ എന്ന പേടിയും കല്യാണത്തിന് അവളെ കൊണ്ട് സമ്മദം മൂളിച്ചു.
എല്ലാർക്ക് മുന്നിലും സന്തോഷം നടിഞ്ഞെങ്കിലും അനിയത്തി റന്നക്ക് ഒക്കെ മനസ്സിലായിരുന്നു.

കല്യാണം ഉറപ്പിച്ചതിന് ശേഷം ആദിയെ കണ്ടിട്ടില്ല. ഉമ്മയും കുറച്ച് സ്ത്രീകളും വന്നാണ് മുട്ടായിക്കൊടുക്കൽ ചടങ്ങ് നടത്തിയത്.

*"നാളെയാണ് ആദിൽന് പകരം വീട്ടാനുള്ള ഒരു പാവയാകാൻ പോകുന്നു ഷാന"*

അവസാന വരിയും എഴുതി അവൾ ബുക്കും പേനയും അടച്ചു വെച്ച് ഉറങ്ങാൻ കിടന്നു......


"ഇത്താ എണീക്കുന്നില്ലേ ടൈം ആറുമാണി കഴിഞ്ഞു....."(റന്ന )

റന്ന (അനിയത്തി )വന്നു വിളിച്ചപ്പോഴാണ് സുബഹി കളാഹ് ആയി എന്ന് മനസിലായത്. പെട്ടന്ന് എണീറ്റു ഫ്രഷ് ആയി നിസ്കരിച്ചു. രണ്ടും കയ്യും ഉയർത്തി നാഥനോട് ദുഹാ ചെയ്തു. ആദിക്കാന്റെ പരീക്ഷണങ്ങൾ എല്ലാം നേരിടാനുള്ള കറുത്തെനിക്ക് തരാനും... എന്റെ കുടുംബം എന്നും സന്തോഷത്തിലാവാനും.......

നിസ്കാരം ഒക്കെ കഴിഞ്ഞു. രാവിലത്തെ ചായയും പൊറാട്ടയും തിന്നു. പിന്നെ ആരൊക്കെ കുറച്ചു പേര് വന്നു എന്നെ മണവാട്ടി ആക്കി അണിയിച്ചൊരുക്കു. അവർക്ക് മുന്നിൽ ഒരു പാവയെ പോലെ ഞാൻ നിന്ന് കൊടുത്ത്.വീട്ടിൽ വന്ന ആണുകളൊക്കെ നിക്കാഹിനു വേണ്ടി പള്ളിയിൽ പോയി. വീൽചെയറിൽ ഉപ്പയെയും കൊണ്ട് പോയി.

കുറച്ചു നേരത്തിന് ശേഷം നിക്കാഹ് കഴിഞ്ഞു ചെക്കനും ഫാമിലിയും വീട്ടിലേക്ക് വന്നു.

     ആൾക്കൂട്ടത്തിന് ഇടയിൽ കൂടി ആദിക്ക കയറി വന്നു എന്റെ മുമ്പിൽ നിന്ന്. തലഉയർത്തി നോക്കണം എന്നുണ്ട് പക്ഷെ എന്റെ ഉള്ളിലെ പേടി കാരണം ഞാൻ നോക്കിയില്ല. *ആദിൽ എന്ന് കൊത്തി വെച്ച മഹർ* എന്റെ മാറിൽ പതിഞ്ഞത് ഞാനറിഞ്ഞു. മുഖം ഉയർത്തി ഞാൻ ഒന്ന് നോക്കി...........
          ഒറ്റ നോട്ടമേ നോക്കിയുള്ളൂ അപ്പൊ തന്നെ ഞാൻ തല താഴ്ത്തി. ആ മുഖത്തെ ഭാവങ്ങളുടെ അർത്ഥം എനിക്ക് മനസിലായില്ല......

    ഭക്ഷണം കഴിച്ചു ഞാൻ പടി ഇറങ്ങാൻ നേരമായി. ഉമ്മാനോടും ഉപ്പാനോടും യാത്ര പറഞ്ഞിറങ്ങി. എന്റെ സങ്കടത്തെ ഞാൻ ഒരിക്കലും കണ്ണുനീർ ആകാൻ സമ്മതിച്ചില്ല. കടിച്ചു പിടിച്ചു വെച്ച കണ്ണുനീരെല്ലാം റന്നയെ കണ്ടപ്പോ അണപ്പൊട്ടി ഒഴികി......


     ആരൊക്കെയോ ചേർന്ന് എന്നെയും റന്നയെയും പിടിച്ചു മാറ്റി. എന്നെ വണ്ടിയിൽ കയറ്റി.... കുറച്ചു നേരത്തെ യാത്രക്കോടുവിൽ ഒരു വലിയ ഇരുന്നില വീടിന്റെ മുന്നിൽ വണ്ടി നിന്ന്. ആരോക്കെയോ വന്നു എന്നോട് ഇറങ്ങാൻ പറഞ്ഞു. ഒരു പാവകണക്കെ ഞാൻ അവരുടെ പിറകെ നടന്നു.ആദി sir ന്റെ ഉമ്മ വന്നു എന്നെ കയറാൻ പറഞ്ഞു കൈകൾ പിടിച്ചു *മറ്റേ മൈലാഞ്ചി കരങ്ങൾ പിടിച്ചു കൊണ്ട് ആദി sir ഉള്ളിലേക്ക് കയറി*. എന്റെ പ്രായം തോന്നിക്കുന്ന ഒരു കുട്ടി വന്നു എനിക്ക് ഡ്രസ്സ്‌ മാറാൻ ഡ്രെസ്സൊക്കെ എടുത്ത് തന്നു. ഞാൻ ഫ്രഷായി അസറും നിസ്കരിച്ചു അടുക്കള ഭാഗത്തേക്ക് നടന്നു...... ഒരുവിധം എല്ലാരും പോയിരുന്നു. ഉമ്മയും ഒരു അമ്മായിയും പിന്നെ sir ന്റെ മൂത്തച്ചിയും എന്റെ പ്രായം തോന്നിക്കുന്ന ആ പെണ്ണും ഉണ്ട് കിച്ചണിൽ.....

"ആ ഭാബി ഫ്രഷ് ആയി വന്നോ..... കാക്ക പുറത്ത് പോയതാ..... ന്തോ അത്യാവിശ്യം ഉണ്ടായിട്ട്... പറയാൻ പറഞ്ഞു "(ആ പെൺകുട്ടി )

Sir എന്നോട് പറയാൻ പറയുകയോ no way..... (ഷാന ആത്മ )

ആ പേൺ കുട്ടി sir ന്റെ പെങ്ങൾ ആയിരുന്നു. Sir ന് ഒരു പെങ്ങളും ഒരു കാക്കയും ആണ് ഉള്ളത്. പിന്നെ ഉമ്മയും ഉപ്പയും.
    അങ്ങനെ അവരുമായി ഒക്കെ സംസാരിച്ചിരുന്നു. ടൈം അതിന്റെ പാട്ടിന് പോയി കൊണ്ടിരുന്നു. രാത്രി എല്ലാരും കിടക്കാൻ പോയി. ഞാൻ എന്ത് ചെയ്യും എന്നറിയാതെ ഹാളിൽ നിന്ന്. Sir കുറച്ചു നേരം മുമ്പ് വന്നു റൂമിൽ കേറിയതാ ഡോർ ചാരിയിട്ടുണ്ട്. അകത്ത് കടക്കാൻ എനിക്കൊരു പേടി.....

"മോളെ പോയി കിടക്ക്. വീട്ടിലൊക്കെ എല്ലാരും ഹാപ്പി ആവും അതോർത്ത് ഉറക്കം കളയണ്ടാ....."(ഉമ്മ )

ആ ഉമ്മാ..... (ഷാന )

ഇനി അവിടെ നിന്നാ ഇനിയും ആരെങ്കിലും വരും എന്ന് തോന്നിയതും അവൾ പതിയെ ഡോർ തുറന്നു. അപ്പൊ sir ബാൽകാണിയിൽ ആരോ ആയി ഫോണിൽ സംസാരിക്കയിരുന്നു. അവൾ വന്നതൊന്നും അവൻ അറിഞ്ഞിട്ടില്ല.

  അവന്റെ ഫോൺ സംസാരത്തിന് ഇടക് സജ്‌ന എന്ന പേര് കേട്ടതും അവൾ അവന് കാണാതെ അവന്റെ കുറച്ചടുത്തേക്ക് നിന്ന് ഫോൺ call ശ്രദ്ധിച്ചു.......


തുടരും....... 💞
   

 

 


പറയാതെ part 3

പറയാതെ part 3

4.9
1910

  *പറയാതെ.....*      Part 3 Written by @_jifni_ അവന്റെ ഫോൺ സംസാരത്തിന് ഇടക് സജ്‌ന എന്ന പേര് കേട്ടതും അവൾ അവന് കാണാതെ അവന്റെ കുറച്ചടുത്തേക്ക് നിന്ന് ഫോൺ call ശ്രദ്ധിച്ചു....... "ന്നാ ശരി..... ഞാൻ വിളിച്ചീനെന്ന് സജ്‌നയോട് പറഞ്ഞാണ്ടി....... അവളുടെ അനിയത്തി ഇപ്പൊ എന്റെ അടുത്താണ് ഇനി വേണ്ടതൊക്കെ ഞാൻ ചെയ്തോണ്ട്....."(ഫോണിൽ ആരോടോ പറഞ്ഞു കൊണ്ട് അവന് call കട്ടാക്കി തിരിഞ്ഞു.) തിരിഞ്ഞതും കർട്ടൻ വഴി തന്നെ സൂക്ഷിച്ചു നോക്കുന്ന ഷാനയെ ആണ് അവന് കണ്ടത്.......    "ഡീ......." അവന് വലിയ ശബ്ദതത്തിൽ വിളിച്ചതും അവൾ ഒന്ന് നെട്ടി.... "ന്താടി ഒളിച്ചു നോക്കുക ആണോ......"(ആദി ) "അ...ല്ല......ഇവിടെ എന്തോ ഒരു പ്ര