"ഇതു എന്താ പതിവില്ലാത്ത ഒരു കാഴ്ച്ച
ആരതി പഠിക്കാൻ തീരുമാനിച്ചോ അതോ വേറെ വല്ല ദുരുദ്ദേശം ഉണ്ടോ?"
"ഇല്ല മിസ്സ് നന്നാവാൻ തീരുമാനിച്ചു"
"പിടിച്ചില്ല, ആ നോട്ടം കണ്ടാൽ അറിയാം ഇവർ ഇനി എന്തിനുള്ള പുറപ്പാടാണോ രണ്ടു മണിക്കൂർ സഹിക്കാൻ വലിയ പാടാണ് ..."
ആരതി "വാട്ട്സ് റോങ്ങ് വിത്ത് യൂ?"
"എന്താ മിസ്സ്"
താൻ എന്തുവാ ഈ പ്രോബ്ലം ചെയ്തു വച്ചിരിക്കുന്നേ എന്ന് പറഞ്ഞു മൊത്തം കുത്തിവരച്ചു.
ഫൈനൽ ഇയർ ആണെന്ന് ഒരു ബോധം വേണം ഫൈനൽ എക്സാം വന്നു തലയിൽ കയറാറായി. ഉഴപ്പി നടന്നോ,അല്ലാ ഈ വേഷകെട്ടലിന് ഒരു കുറവും ഇല്ലല്ലോ
അവര് അവിടെയും ഇവിടെയും തൊടാതെ പറഞ്ഞാലും ഉദേശിച്ചത് മനസിലായി. പിന്നെ പറയുന്നതിൽ കുറച്ചു കാര്യം ഉള്ളത് കൊണ്ടു അവര് പറയുന്ന മുഴുവൻ കേട്ടു നിന്നു.
ബെൽ റിങ്ങിങ്
അവര് പോയി പിറകെ ഞങ്ങളും തണൽ മരത്തിനടിയിൽ ഒത്തുകൂടി...
പൂജ "എന്താ ആരതി ഒരു ആലോചന .വീട്ടിൽ പോയാലോ എന്നു ചിന്തിക്കുവായിരിക്കും . ഇനി ഇരിക്കാൻ ഒരു മൂഡിലാ എന്നാണ് പറയാൻ വരുന്നെങ്കിൽ നോക്കിക്കോ നിന്നെ...
ഇല്ലെടി ഞാൻ നല്ല സന്തോഷത്തിലാ.
അർജുൻ "ആരതി ഞാൻ നിന്നെ എവിടെയൊക്കെ നോക്കി."
"എന്താ അർജുൻ"
"മിസ്സിന്റെ ഹൗർ എങ്ങനെ ഉണ്ടായിരുന്നു."
ഞാൻ പൂജയെ ഒന്നു നോക്കി അവൾ കാര്യംപിടി കിട്ടിയ ലുക്കിൽ അങ്ങോട്ട് വിട്ടു...
ആരതി "അർജുൻ കേട്ടില്ലേ അവർ പറഞ്ഞത്." അവൾ ഗൗരവത്തിൽ ചോദിച്ചു.
"നിന്റെ വിഷമം മാറാൻ നമ്മുക്ക് പന്നി പടക്കം പൊട്ടിച്ചാലോ അടുത്ത ഹൗർ."
അയ്യോ വേണ്ടേ,അർജുൻ...
രുദ്ര സർ "ഡേയ് ആരും ക്ലാസ്സിൽ കയറുന്നില്ലെ."
അർജുൻ "ഇല്ലാ രുദ്രേട്ടാ ഞങ്ങൾക്ക് മീര മിസ്സിന്റെ വധം താങ്ങാനാകുന്നില്ല.
രുദ്രൻ "മിസ്സന് അല്പം കുടുംബ പ്രശ്നം ഒക്കെ ഉണ്ടെന്നു തോന്നുന്നു."
ആരതി "കുടുംബ പ്രശ്നം കുടുംബത്തിൽ തീർക്കണം. അല്ലാതെ പഠിക്കാൻ വരുന്നവരുടെ മണ്ടയിൽ കയറണോ."
രുദ്രൻ "ആരതി നീ... അവനൊരു മറുപടി പ്രതീക്ഷിച്ചില്ല.
അർജുൻ "ആരതി മറുപടി പറയാൻ തീരുമാനിച്ചു മിസ്സിനോട് പാസ്സ് ഔട്ട് ആകുന്നതിനു മുൻപേ അല്ലേ...
അത്രയൊക്കെ വേണോ അർജുൻ.
ഞങ്ങൾക്കിടയിൽ ചെറിയ ഒരു തെറ്റിദ്ധാരണയുണ്ട്. അത് അവർ സ്വയമേ മാറ്റണം അല്ലേ ചിലപ്പോൾ...
അർജുൻ "നീ പറഞ്ഞു നോക്ക് മിസ്സന്റെ ആറ്റിറ്റ്യൂഡ് നോക്കാം."
അവർ കേൾക്കാൻ ചെവി തരണ്ടേ.
അർജുൻ "സമയം കിട്ടും അന്നേരം പറഞ്ഞേക്ക്.
രുദ്രൻ "രണ്ടും കൂടെ എന്തിനുള്ള പുറപ്പാടാണു. അർജുൻ, ആരതി നിങ്ങളുടെ രണ്ടു പേരുടെയും വീട്ടിൽ ഞങ്ങൾ വരുന്നുണ്ട്
അർജുൻ "എന്തിന്"
ആരതി "ആരൊക്കെ?"
അഭിലാഷിന്റെ കല്യാണം വിളിക്കാനാണു ഞങ്ങൾ വരുന്നതു. അവൻ അർജുനെ പരിചയപ്പെടണം എന്ന് പറഞ്ഞു.
'അഭിലാഷ്' ആ പേരു കേട്ടതും ആരതിക്കു ഇഞ്ചി കടിച്ച ഭാവമായി.
അർജുൻ "എനിടൈം രുദ്രേട്ടാ."
രുദ്രൻ : എന്താ ആരതി അന്നത്തെ ചെറിയ റാഗിംഗ് ഒന്നും നീ ഇതുവരെ മനസ്സിൽ നിന്ന് കളഞ്ഞില്ലേ. അഭി, അവൻ നിങ്ങളെ എല്ലാം വലിയ കാര്യമാ. നിങ്ങളുടെ പ്രിയങ്കരനായ നേതാവ് അല്ലയോ...
ആരതി " ആഹാ !!!അങ്ങനെയാണല്ലെ അവന്റെ ധാരണ. ആരാണീ അഭിലാഷ്?
രുദ്രേട്ടന്റെ സഹോദരിയുടെ മകൻ, ഈ കോളേജിൽ അവനുള്ള സ്വാധീനം അങ്ങേയറ്റം മുതലാക്കിയ ഒരുത്തൻ. രുദ്രേട്ടാ, അവനൊരു നല്ല നേതാവ് പോലും ആയിരുന്നില്ല. ഒരു നല്ല പ്രസംഗം നടത്തി പത്തു പിള്ളേരുടെ കൈയടി പോലും വാങ്ങാൻ അറിയാത്ത അവനൊക്കെ എവിടുത്തെ നേതാവാ എന്തോ?
ചെറിയ റാഗിംഗ് ഒക്കെ അവിടെ നിൽക്കട്ടെ, കോളേജിന്റെ പ്രതിനിധിയായി ഇലക്ഷൻ വോട്ട് തെണ്ടാൻ വന്നപ്പോൾ 'ഹായ് ആരതി' എനിക്ക് വേണ്ടി വോട്ട് ചെയ്യണം നമ്മളൊക്കെ നല്ല ഫ്രണ്ട്സ് അല്ലേ എന്ന് പറഞ്ഞു വോട്ട് നേടി ജയിച്ചു. പിന്നീട് എത്ര ആവശ്യമായി ഞാൻ ചെന്നു അവന്റ മുൻപിൽ ഒന്നു കേൾക്കാൻ ഉള്ള മനസ്സ് പോലും കാണിച്ചില്ല. എന്തൊരു അവജ്ഞയായിരുന്നു എന്നോട് കാണിച്ചത്.
ആവശ്യമില്ലാത്ത തർക്കത്തിൽ എത്ര പേരുടെ നല്ല ആശയങ്ങൾ വരെ നശിപ്പിച്ചു കളഞ്ഞു ആ സ്വാർത്ഥൻ. ഇനി എന്താ ആ മഹാനെ കുറിച്ച് മൊഴിയേണ്ടത്. എന്ത് പറഞ്ഞാലും ഒടുക്കം മഹാദേവൻ സർ ന്റെ പേര് നാറ്റിക്കാൻ കുടുംബത്തിൽ നിന്നും ഇറക്കുമതി ചെയ്ത മുതൽ ...
രുദ്രൻ "ഇതാര് പണ്ടത്തെ ഞങ്ങടെ 'അയൻ ബട്ടർഫ്‌ളൈ'. നിന്നോട് ആരേലും പറഞ്ഞോ പ്രൊജക്റ്റ് അംഗീകരിക്കില്ലാന്നു . നിന്നോട് മുന്നോട്ടു പോകാൻ പറഞ്ഞപ്പോൾ നീ എനിക്കു വയ്യാ എന്ന് പറഞ്ഞു മാളത്തിൽ ഒളിച്ചു എന്നിട്ട് കുറ്റം അവനോ.
"എന്റെ ആദ്യത്തെ ആവേശം ചോർന്നു പോയി. പിന്നെ അഭിലാഷ് പോയി അതോടെ എനിക്ക് ഒരു സുഖം തോന്നില്ല അല്ലേ അവനെ കാണിക്കാൻ എങ്കിലും ചെയ്‌തെന്നേ. പിന്നെ ആലോചിച്ചപ്പോൾ വാശി വേണ്ടായിരുന്നു തോന്നി അതൊക്കെപോട്ടെ എന്നാ വരുന്നേ നിങ്ങൾ." ആരതി വിനയത്തോടെ ചോദിച്ചു.
അഭിലാഷിനു സത്കാരത്തിൽ പണി കൊടുത്തല്ലോ, എന്നായിരുന്നു അവളുടെ ആലോചന.
രുദ്രൻ " സൺഡേ നോക്കാം...പിന്നെ ആരതി ചായ തരുമ്പോൾ എനിക്ക് പൂക്കളം ഉള്ള ഗ്ലാസിലോ സ്റ്റീൽ ഗ്ലാസിലോ മതി."
ഞാൻ അങ്ങോട്ട് പോകുന്നു...
ആരതിയുടെ ഉദ്ദേശം രുദ്രൻ മനസ്സിലായി.
അർജുൻ "ഇതൊക്കെ നിസ്സാരം അല്ലേ ആരതി കളയരുതോ."
നിസ്സാരമാണ് അർജുൻ കേൾക്കുന്നവർക്ക്, നമ്മുടെ പ്രശ്നം നമുക്ക് വലുതല്ലേ. ഞാൻ ആക്കാനും വേണ്ടി ഓക്കാനിക്കുന്ന പോലെ അല്ലാ ഓരോന്നു ചെയ്യുന്നതു. ഏതു കാര്യവും ഒരുപാട് ഇഷ്ടത്തോട് കൂടിയാ ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്. എല്ലാരും ചോദിക്കും വേറെ പണിയില്ലേ എന്ന് ഞാൻ പറയും സന്തോഷം ഉണ്ടെന്നു. അഭിപ്രായം ആർക്കും പറയാം,അനുമോദനങ്ങൾ വേണ്ട, മാറി നിന്ന് കുറ്റം പറഞ്ഞു ചിരിച്ചോ പക്ഷേ കൂടിരുന്നു കുത്തരുത്. അതാണു അയാൾ ചെയ്തേ...
എല്ലാം മറക്കുന്ന ഒരു ദിവസമുണ്ടു ഫേയർ വെൽ ഡേ അന്നു പോലും മുഖം തരാത്ത ആളാണു ഈ അഭിലാഷ്. രുദ്രേട്ടൻ അന്നു ഇവിടെയില്ലായിരുന്നു. കണ്ടിരുന്നേ ഈ പിന്തുണ കാണിക്കില്ലായിരിക്കാം ചിലപ്പോൾ...
അതൊക്കെ കളയൂ ആരതി ഇനി നമ്മുക്കിടയിൽ ഈ വിഷയം...
അമ്മേ, ആരതി വയറു പൊത്തി ഉറക്കെ നിലവിളിച്ചു...
അർജുൻ "എന്ത് പറ്റി ആരതി?"
"കൊളുത്തി പിടിച്ചതാ"
പൂജാ... ആരതി ഉറക്കെ വിളിച്ചതും അവൾ ഓടി വന്നു. അബി വെള്ളവും കൊണ്ടു ഓടി വന്നു കൂടെ അബിനും സുമേഷും എത്തി.
പാവം അർജുൻ മാത്രം ഒന്നും മനസിലാവാതെ നിൽക്കുന്നു.
അർജുൻ പേടിക്കണ്ട എനിക്കു ഒന്നുമില്ല ഇടയ്ക്ക് വരാറുള്ളതാണ്.
"വേദനയുണ്ടോ ആരതി."
"ഇല്ല അർജുൻ"
അബി "വേദനയില്ലാഞ്ഞിട്ടാണോടി കണ്ണീർ വരുന്നേ"
പെട്ടെന്ന് സംഭവിച്ചതിന്റെ എഫക്ട്ടാണ് കണ്ണീർ.
അബി "വല്ലാതെ വിയർക്കുന്നുണ്ടല്ലോടി. ആരേലും ചെന്നു രുദ്രൻ സാറിനോട് പറ..
കേൾക്കണ്ടാ താമസം അവന്മാർ ഓടി.
വിവരമറിഞ്ഞു ജയദേവൻ സർ അങ്ങോട്ടെത്തി എന്തു പറ്റി മോളേ
"കുഴപ്പമില്ല സർ വീട്ടിൽ പോയാൽ മതി."
രുദ്രൻ കാർ എടുക്കാൻ പോയിട്ടുണ്ട്.
വേണ്ട സർ ഓട്ടോ മതി. ഞാനും പൂജയും അതിൽ പൊക്കോളാം. കഴിഞ്ഞ പ്രാവശ്യം കാറിൽ പോയി വീടു പിടിച്ചത് ദൈവഭാഗ്യം.
പൂജാ "നീ വണ്ടിയിൽ കിടന്നു കരഞ്ഞിട്ടല്ലേ രുദ്രേട്ടൻ സ്റ്റീയറിങ് ബാലൻസ് പോയത്...
ആരതിയേ താങ്ങി പൂജയും ദീപ മിസ്സും കൂടെ വണ്ടിയിൽ കയറ്റി. ആരതിയുടെ കണ്ണുകൾ അർജുനെയാണ് തേടുന്നത് അതുമനസിലാക്കിയ രുദ്രൻ അർജുൻ നീ ഒന്ന് വണ്ടി എടുക്കുമോ എന്നു ചോദിച്ചു.
കേൾക്കണ്ട താമസം അർജുൻ ഡ്രൈവിംഗ് സീറ്റിൽ, അവന്റെ ബൈക്കിന്റെ കീ സുമേഷ് ഏല്പിച്ചു.
ഹോസ്പിറ്റലിൽ പോവണ്ട രുദ്രേട്ടാ, പോകുന്നില്ല മോളെ നീ സമാധാനമായി ഇരിക്കു...
"അർജുൻ സിറ്റി ഹോസ്പിറ്റലിലേക്കു വണ്ടിയെടുക്കു."
"രുദ്രേട്ടാ"
"ആരതി മിണ്ടാതിരിക്കാൻ"
"രുദ്രേട്ടാ"
എന്താ ആരതി...
പ്രമീള ഡോക്ടറേ കാണണ്ട,അൻസാരി ഡോക്ടർ കണ്ടാൽ മതി
"ശരി ആരതി"
പൂജാ "രുദ്രേട്ടാ കഴിഞ്ഞപ്രാവശ്യത്തെപ്പോലെ നെറ്റി പൊള്ളുന്നുണ്ട്."
ദീപ മിസ്സ് "ആരതി മോളെ എഴുന്നേൽക്കു."
"അർജുൻ ബ്രേക്ക് ഇട്ടു തിരിഞ്ഞു നോക്കി.
എന്താ എന്തുപറ്റി? അവൻ വെപ്രാളത്തോടെ ചോദിച്ചു."
രുദ്രൻ " നിന്നോടാരാ വണ്ടി നിർത്താൻ പറഞ്ഞേ വേഗം പോകു. മിസ്സേ അവളുടെ കവിളിൽ തട്ടികൊണ്ടിരിക്കു. ഒരൽപ്പം വേദന കൊടുത്താൽ കോൺഷ്യസായിട്ടിരിക്കും."
ദിയ... ആ പേര് കേട്ടതും എല്ലാവരും
നിശ്ശബ്ദരായി.
ആരതി " ഞാൻ നിന്നേ മറക്കുമോ ദിയ ഓർമിപ്പിക്കാൻ നീ ഇടയ്ക്കു ഇങ്ങനെ വരുവല്ലേ അതുപറഞ്ഞു ആരതി ബോധരഹിതയായി."
ഹോസ്പിറ്റലിൽ എത്തി
ജയദേവൻ സർ ആശുപത്രിയിലേക്കു വിളിച്ചു ഏർപ്പാടാക്കി അങ്ങനെ അവിടുത്തെ സന്നാഹവുമായി ആരതിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കുറച്ചു സമയം കഴിഞ്ഞു
അൻസാരി ഡോക്ടർ "പേടിക്കാനൊന്നുമില്ല രുദ്ര... Consious ആണ് trip കൊടുത്തിട്ടുണ്ട്. ആരതിയുടെ അമ്മ വന്നില്ലേ? "
"അറിയിക്കാം. ആ പയ്യൻ ആരതിയുടെ ആരാണ്."
"ആരതിയുടെ അർജുൻ."
അർജുൻ യുവർ ഫ്രണ്ട് ഈസ് ഫൈൻ.
താങ്ക് യു ഡോക്ടർ.
ഇപ്പോൾ പൊട്ടി പോകുന്ന ഹൃദയവുമായി ആണല്ലോ ചെക്കൻ നില്ക്കുന്നെ
രുദ്രൻ "ഹൃദയത്തിന്റെ ഡോക്ടർ തന്നെ."
അവർ ചിരിച്ചു. നീ വാ കാബിനിൽ ഇരിക്കാം.
രുദ്രൻ "പൂജയും മിസ്സും പൊക്കോള്ളൂ ആരതിയുടെ അമ്മ വരും..
അർജുൻ നീ പോകുന്നിലേ. ഞാൻ ഇറങ്ങുവാ അവളെ ഒന്ന് കണ്ടിട്ട്...
മ്മ്.
"രുദ്രേട്ട ഞാൻ അമ്മയെ വിളിച്ചു പറയട്ടെ ആരതിയുടെ അമ്മയും കൂട്ടി വരാൻ."
"നന്നായി അർജുൻ ഞാൻ ഇതു എങ്ങനെ ആരതിയുടെ അമ്മയോട് പറയും എന്നു ആലോചിച്ചു നിൽക്കുവായിരുന്നു. ഒന്നാമത് അമ്മയ്ക്ക് ബിപി ഒക്കെ ഉണ്ടല്ലോ."
"ആരതി കണ്ണുതുറന്നപ്പോൾ അടുത്താരുമില്ല."
"സിസ്റ്റർ വെള്ളം"
"അഹ്!!!എഴുന്നേറ്റോ, ഇതാ വെള്ളം കുടിക്കു."
"എന്റെ കൂടെ നിൽക്കാൻ ആരും വന്നില്ലേ. "
അവൾ ആശങ്കയോടെ ചോദിച്ചു.
"ഞങ്ങളെ പിടിച്ചില്ലേ കുട്ടിക്ക്"
"അതല്ലാ..
പ്രമീള ഡോക്ടർ ഇവിടെയില്ലേ?"
.
"മാഡം ലീവാണ് മോൾ ഡോക്ടർ ആയതിന്റെ ആഘോഷം."
ഓ ദൈവമേ രക്ഷപെട്ടു... ആരതിക്കു സന്തോഷം കൊണ്ടു തുള്ളി ചാടാൻ തോന്നി.
കുട്ടിയുടെ കൂടെ ഒരാൾ ഇവിടിരുപ്പുണ്ടായിരുന്നു. ഇപ്പോൾ പുറത്തു പോയെ ഉള്ളൂ.
ആരതി അർജുനായിരിക്കും അതെന്നു പ്രതീക്ഷിച്ചു.
വാതിൽക്കൽ നിന്നു കടന്നു വന്നതു രുദ്രനായിരുന്നു.
രുദ്രേട്ടൻ ആയിരുന്നോ കൂട്ടിരുന്നേ എന്നവൾ ആലോചിച്ചു.
"പൂജയും മിസ്സും "
രുദ്രൻ " അവരൊക്കെ പോയി. നിന്റെ അമ്മയെ വിളിച്ചിട്ടുണ്ട് ഇപ്പോൾ വരും."
"വേണ്ടായിരുന്നു. പാവം ബിപിയൊക്കെ ഉള്ളതല്ലേ അതാ പേടി."
അർജുൻ അവൾ ആകാംഷയോടെ തിരക്കി
"അവൻ അപ്പോഴേ സ്ഥലം വിട്ടു. നിന്റെ അസുഖം കണ്ടപ്പോഴേ ഓടികളഞ്ഞു."
"അതു നന്നായി അല്ലേ രുദ്രേട്ടാ...ആരതിക്കു വല്ലായ്മ തോന്നി.
"എന്താടി വിഷമമായോ"
"എനിക്കോ എന്തിനു"അവൾ മുഖത്തു സന്തോഷം വരുത്തി.
ഉവ്വ് ഉവ്വേ...
അപ്പോഴേക്കും അർജുൻ അങ്ങോട്ട് വന്നു.
രുദ്രേട്ടൻ " അഹ് നീ ഫോൺ വിളിച്ചു കഴിഞ്ഞോ? "
കഴിഞ്ഞു...ആരതി എഴുന്നേറ്റോ?
"അർജുൻ പോയില്ലേ ഇന്നു ഓഫീസിൽ പോകേണ്ടായിരുന്നോ?"
ദേ നോക്കിയേ ആരതി... ജനലഴികൾക്കിടയിലേക്കും അവൾ നോക്കി പച്ച കളർ ബിൽഡിംഗ് കണ്ടോ? അതാണെന്റെ ഓഫീസ്. ഞാൻ ചെന്നു ലീവ് പറഞ്ഞു അതിന്റെ അടുത്തായി ആദിലേട്ടന്റെ ഓഫീസ്.
ഓഹോ...
"അൻസാരി ഡോക്ടർ വന്നു"
"എങ്ങനെയുണ്ട് ആരതി"
"ഐ ആം ഓക്കേ ഡോക്ടർ ."
എനിക്കു അങ്ങനെ തോന്നുന്നില്ല ആരതി.
പ്രോപ്പറായിട്ട് മെഡിസിൻ കഴിച്ചോ.
അതു ഞാൻ ആരതി അദ്ദേഹത്തെ പരുങ്ങി നോക്കി.
ആരതി ഇതു figs വരാതെ ഇരിക്കാനുള്ള മരുന്നാണ്. ചില ആൾക്കാരിൽ temperature variation ചിലപ്പോൾ അതിൽ നിൽക്കാതെ figs വരാം. നിന്റെ ഭാഗ്യം കൊണ്ടാണ് ഇതുവരെ ഒരു കുഴപ്പമുണ്ടാകാതിരുന്നത്..
ഭാഗ്യം...വല്ലാത്ത ഭാഗ്യമായി പോയി അല്ലേ ഡോക്ടർ...
അദ്ദേഹം അവളെ സ്നേഹത്തോടെ നോക്കി എന്നിട്ടു വിഷയം മാറ്റി സംസാരിച്ചു തുടങ്ങി.
ആഹ്!!!കൂട്ടുക്കാരാ കൂട്ടുകാരിയോട് മരുന്ന് കൃത്യം കഴിക്കാൻ പറയണം. മൂന്നോ നാലോ വർഷം കൂടി മുടങ്ങാതെ കഴിച്ചാൽ മതി അതു കഴിഞ്ഞു പൂർണമായും നിർത്താം.
ആരതി "നാലു വർഷം കഴിഞ്ഞു ഡോക്ടർ ഇത് തന്നെ പറയും. അവൾ കുസൃതിയോടെ ചോദിച്ചു."
"ഇല്ലാ ആരതി ഐ പ്രോമിസ് യൂ. "
സിസ്റ്റർ ഡിസ്ചാർജ് ഷീറ്റ്...
ആരതി ഈ ട്രിപ്പ് കഴിഞ്ഞു പോകാം വീട്ടിൽ...
രുദ്രൻ "നീ എന്താ ആരതി മരുന്ന് കൃത്യം കഴിക്കാഞ്ഞേ?"
"അതു രുദ്രേട്ട,ഞാൻ സ്റ്റോറിൽ നിന്ന് വാങ്ങാൻ ചെന്നപ്പോൾ അതില്ലായിരുന്നു പിന്നേ ടൗണിൽ വന്നപ്പോൾ വാങ്ങാൻ മറന്നു പോയി."
നോ എസ്ക്യൂസ് ആരതി സ്വന്തം ജീവിതം വച്ചു പന്താടരുത് എന്ന് പറഞ്ഞു പരിഭവം കാണിച്ചു അവനിറങ്ങി പോയി.
"അർജുൻ സമയം എത്രായി ഒന്നു പറയാമോ?"
നാലു മണി കഴിഞ്ഞു.
"അയ്യോ ഞാൻ ഒന്നും കഴിച്ചില്ല."
"ട്രിപ്പ് അല്ലേ ഇട്ടേക്കുന്നെ, ഇതു കഴിയട്ടെ ഇനി വീട്ടിൽ ചെന്നു കഴിക്കാം."
സാധാരണ എല്ലാരും ചായ വേണോ കാന്റീൻ വല്ലതും വാങ്ങിപ്പിക്കണോ ഇതു പുതിയൊരു ജന്മം ആണാലോ...
സിസ്റ്റർ "കൂട്ടിരിപ്പക്കാർ എത്തിയോ, ഒരാൾ വന്നപ്പോഴണേ ഞാൻ അങ്ങോട്ട് പോയത്. ഈ ട്രിപ്പ് കഴിഞ്ഞാൽ വീട്ടിൽ പോകാം.
ഇനിയും ട്രിപ്പൊ... അർജുൻ അതിശയത്തോടെ ചോദിച്ചു.
സിസ്റ്റർ "ആന്റിബയോട്ടിക് മരുന്ന് കഴിച്ചാൽ ശർദിൽ അല്ലേ അപ്പോൾ എന്താ ചെയ്യാ. പിന്നേ ഈ ട്രിപ്പ് കഴിഞ്ഞാൽ ഇയാൾക്ക് എന്തേലും ആഹാരം വാങ്ങി കൊടുക്കണം. ആ കൊച്ചു ആഹാരം കഴിച്ചില്ലെന്നു പറഞ്ഞു ഇനി ബാക്കിയുള്ളവരുടെ മണ്ടയ്ക്ക് കയറരുത്."
ഇത്രയ്ക്കു ഒപ്പിച്ചിട്ടാണല്ലേ അവൻ ഇവിടെയിരുന്നത്. അവൾ ഒന്നും മനസ്സിലാവാത്ത മട്ടിൽ അവനോട് ചോദിച്ചു.
"അർജുൻ നീ ഇവിടെ ഇരിപ്പുണ്ടായിരുന്നോ?"
അതെ, ആ പോയ സിസ്റ്ററാണ് ഇവിടെയിരുന്നു ഫോൺ ചെയ്യാൻ പറ്റില്ല എന്നു പറഞ്ഞു എന്നെ പുറത്താക്കിയതു . നിന്നേ അവരെ ഏൽപ്പിച്ചിട്ടാണു ഞാൻ പുറത്തു പോയതു . ട്രിപ്പ് കഴിയാൻ ഒരു മണിക്കൂർ കൂടെ ഇവിടെ ഇരിക്കണം ഇനി...
നിനക്ക് മുഷിഞ്ഞുവെങ്കിൽ പൊക്കോ.
കൂർക്കം വലിച്ചു മൂന്ന് മണിക്കൂർ കിടന്നപ്പോൾ ഞാൻ ഇവിടെ ഇരിപ്പുണ്ടായിരുന്നു...
ഉറങ്ങുമ്പോൾ സാധാരണ കൂർക്കമല്ലേ വലിക്കുക...
ഇതിലും ഭേദം ആ കൂർക്കം വലിയാ... ആരതി.
"ആരതി നീ ഒരു കഥ പറയുമോ?"
"ഏത് കഥ?'
കാട്ടിൻപുറം കഥ, ഞാൻ കുറച്ചു കേട്ടു അതിനൊരു ഇതില്ല നീ പറ... എന്നാലേ കേൾക്കാനൊരു സുഖമുള്ളൂ.
ഇതിനൊക്കെ ഒരു നേരവും കാലവുമൊക്കെ ഇല്ലേ അർജുൻ
പ്രത്യകിച്ചു ഒരു പ്രേത കഥ. എനിക്കു രാത്രി പറയുമ്പോൾ സുഖം ഉള്ളൂ. നീ ചോദിച്ച സ്ഥിതിക്കു ഞാൻ പറയാം. ഇനിയിപ്പോൾ എന്തേലും പറ്റുവാണേ ആശുപത്രിയിൽ ആണല്ലോ നമ്മൾ ...
കാട്ടിൻപുറം കഥ
നമ്മുടെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്റെ കാലത്തു പരമുവും ഗൗരിയും എന്ന രണ്ടു പേർ ജീവിച്ചിരിപ്പുണ്ടായിരുന്നു. അവർക്കു ഹൃദ്യവതി എന്നൊരു മകളുണ്ടായിരുന്നു... അവളാണ് പിന്നീട് കാട്ടുപുറം മറുതയായി മാറിയ ഹൃദ്യവതി. അവളാണ് രാത്രി യാമങ്ങളിൽ അലഞ്ഞു തിരിഞ്ഞു...
"ഡോർ തട്ടുന്നു"
ഏഹ്!!"
ദേ ആരോ ഡോർ മുട്ടുന്നു...
ആഹ് ...അങ്ങനെ
(തുടരുന്നു )