Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-68

റൂഹിന്റെ ഹൂറി_💖*
Part-68
 
✍️🦋Hina_rinsha🦋
 
©️copyright work-
This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission 
 
                         °°°°°°°°°°°°°°°°°
 
 
ആ കണ്ണുകളിൽ പോലും ആച്ചിയോടുള്ള പ്രണയമാണെന്ന് തോന്നി ഇസ്സ ക്ക്‌...
 
എങ്കിലും പരിഭവങ്ങൾ ഉള്ളിലൊതുക്കി ആ പ്രണയം പകുത്തു നൽകാം എന്ന്.... ഇസ്സ ക്ക്‌ അത്ഭുതം തോന്നി...
 
ഇസ്സ റിഫ യെ നോക്കി... അവൾക്ക് മുഖം കൊടുക്കാതെ തിരിഞ്ഞ് നിൽക്കയാണവൾ..... ഒലിച്ചിറങ്ങുന്ന കണ്ണ് നീര് തുള്ളികളെ ഇടയ്ക്കിടെ പുറം കൈ കൊണ്ട് തുടച് മാറ്റുന്നുണ്ട്...
 
ഇതാണോ പ്രണയം....ആത്മാർത്ഥ പ്രണയം..
 
അവളുടെ മുഖത്ത് പുച്ഛം നിറഞ്ഞു....
 
മനുഷ്യരിൽ ആത്മാർത്ഥത ഉണ്ടോ... ലോകം സ്വാർത്ഥമാണ്... ആവിശ്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിച്.. ആവിശ്യം കഴിഞ്ഞാൽ  ഒഴിവാക്കുന്ന സ്വാർത്തരുടെ ലോകം... മനുഷ്യരിൽ ആത്മാർത്ഥത ഇല്ല....
 
 ആത്മാർത്ഥത...
 
അവൾ പുച്ഛത്തോടെ ഓർത്തു....
 
തിരിഞ്ഞ് നിൽക്കുന്നവളെ നോക്കി അവൾ പുച്ഛത്തോടെ ചിരിച്ചു.... വിജയിച്ച ചിരി ആയിരുന്നു അത്...
 
 
ഉപ്പാട് ഞാൻ  പറഞ്ഞോളാം.... എനിക്കിഷ്ടമല്ല പറഞ്ഞ ഉപ്പ നിര്ബന്ധിക്കില്ല...
 
കണ്ണുകൾ അമർത്തി തുടച്.... എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ചു പോലെ റിഫ അത്രയും പറഞ്ഞു റൂമിൽ നിന്ന് ഇറങ്ങി.... കണ്ണ് തെറ്റി പോലും അവളുടെ നോട്ടം ഇസ്സയിൽ എത്തിയില്ല....
 
മുഖത്തെ പുച്ഛം മായിക്കാതെ തന്നെ ഇസ്സ എങ്ങോട്ടോ നോക്കി നിന്നു...
 
ആരുലോ തട്ടി നിന്നതറിഞ്ഞവൾ മുഖമുയർത്തി നോക്കി... മുന്നിൽ നിൽക്കുന്ന ആച്ചിയെ കാണെ അവളിൽ വല്ലാത്തൊരു പിടപ്പ് തോന്നി...
 
അവന്റെ നെഞ്ചിൽ മുട്ടിയാണ് നിൽപ്പ്.....
 
അവൾ വേഗത്തിൽ അടർന്നു മാറി....
 
മുഖം താഴ്ത്തി കണ്ണുകൾ അമർത്തി തുടച്ചു....
 
കഴിഞ്ഞോ നിന്റെ ഏറ്റു പറച്ചിലും ത്യാഗം ചെയ്യൽ എല്ലാം...
അവന്റെ ചോദ്യത്തിൽ അവളൊന്ന് ഞെട്ടി കണ്ണുകൾ പിടപ്പോടെ അവന്റെ മുഖത്ത് പാഞ്ഞെത്തി...
 
അവന്റെ മുഖത്ത് പരിഹാസവും പുച്ഛവും നിറഞ്ഞു നിന്നിരുന്നു....
 
അകത്തു സംസാരിച്ചതെല്ലാം അവൻ കേട്ടെന്ന് അവൾക്ക് വ്യക്തമായി....
 
ആ.. ചി.. ക്കാ.. ഞാൻ...
 
അവളുടെ ചുണ്ടുകൾ വിറച്ചിരുന്നു.... അവനെ നോക്കാനാകാതെ കണ്ണുകൾ താഴ്ന്നു പോകും പോലെ....
 
ഞാൻ പറഞ്ഞിരുന്നോ നിന്നോട് എനിക്ക് അവളോട് പ്രേമമാണ്... നിന്നോട് ഒഴിഞ്ഞു തരാൻ....
 
അവളെ പിടിച്ചു ഉലച്ച കൊണ്ടുള്ള ആ ചോദ്യത്തിൽ അവളൊന്ന് പിന്നിലേക്ക് വെച് പോയി... അവൻ അവളെ വലിച്ചു തന്നോട് അടുപ്പിച്ചു നിർത്തി... അവന്റെ നെഞ്ചിൽ തട്ടി നിന്നു അവൾ...
 
പറഞ്ഞിരുന്നൊ എന്ന്...
 
അവന്റെ ശബ്ദം കൊടുത്തിരുന്നു...
 
അവളുടെ കണ്ണുകൾ നിറഞ്ഞു... അറിയാതെയൊരു തേങ്ങൽ ചീളുകൾ പുറത്തേക്ക് വന്നു..... അവളുടെ നിറഞ്ഞ കണ്ണുകൾ കാണെ അവനൊന്ന് ശാന്തമായി...
 
അവളെയും വലിച്ചവൻ അവന്റെ റൂമിലേക്ക് കയറി....
 
ഡോർ close ചെയ്തു...
 
അവൾ തല താഴ്ത്തി നിന്നു...
 
റിഫ... കരയണ്ട....
സൗമ്യമായി അവൻ അവക്കടുത്ത വന്ന് കൊണ്ട് പറഞ്ഞു... എന്തോ അവന്റെ സാനിദ്യത്തിൽ അവളൊന്ന് പൊട്ടി കരഞ്ഞു പോയി....
 
അവൻ ദേഷ്യം കയറി വരുന്നുണ്ടായിരുന്നു....
കണ്ണുകൾ അടച്ചു മുഷ്ടി ചുരുട്ടി പിടിച്ചവൻ സ്വയം കണ്ട്രോൾ ചെയ്തു...
 
അവളുടെ താടിയിൽ പിടിച്ചവൻ അവളുടെ മുഖം ഉയർത്തി...  വലം കയ്യിലെ വിരലുകൾ കൊണ്ട് പതിയെ കണ്ണീർ തുടച്ചു മാറ്റി....
 
അവളും ശാന്തമായി അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി....
 
ആ.. ആച്ചിക്ക....
 
നിന്നോട് ചോദിച്ചതിന് മറുപടി കിട്ടിയില്ല...
 
അവളെന്തോ പറയും മുന്നേ അവൻ ഇടയിൽ കയറി പറഞ്ഞു....
 
അവളുടെ കണ്ണുകൾ താഴ്ന്നു....
 
അവൾ പതിയെ ഇല്ല എന്ന പോലെ തലയാട്ടി...
 
പിന്നെ ആരോട് ചോദിച്ചിട്ട അവളോട് അങ്ങനെ പോയി വിളമ്പിയത്...
 
വീണ്ടുമവന്റെ വാക്കുകൾ കടുത്തതും ... അവൾ കണ്ണുകൾ ഇറുക്കെ അടച്ചു....
 
ഇപ്പഴേ ഇങ്ങനെ ആണെങ്കിൽ കല്യാണം കഴിഞ്ഞ ആരേലും എന്തേലും പറഞ്ഞ നീ അപ്പോ തന്നെ എന്നെ ഡിവോഴ്സ് ആക്കുവല്ലോ....
 
അവന്റെ ചോദ്യത്തിൽ അവൾ ഞെട്ടി കൊണ്ട് മുഖമുയർത്തി അവനെ നോക്കി....
 
മുഖത്ത് ദേഷ്യമോ പരിഹാസമോ ഒന്നുമില്ല... ശാന്തമാണ്... കണ്ണുകൾ അവളുടെ കണ്ണിലായിരുന്നു... അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി....
ചൂണ്ടു വിരൽ അവന്റെ ചുണ്ടിൽ സ്ഥാനം പിടിച്ചു....  അവനും കണ്ണെടുക്കാതെ അവളെ നോക്കി..
 
എനിക്ക് നിന്നെ വേണം ഡീ....
അവന്റെ ചുണ്ടുകൾ പതിയെ മൊഴിഞ്ഞു...
 
അവളിൽ വല്ലാത്തൊരു ഞെട്ടൽ.... 
ഞൊടിയിടയിൽ  റിഫ അവനെ ഇറുക്കെ കെട്ടിപിടിച്ചു...
 
അവനിലും വല്ലാത്തൊരു പിടപ്പ് തോന്നി....
പരിഭവങ്ങൾ ഓരോന്നും എണ്ണിയെണ്ണി പറയും പോലെ അവളുടെ കണ്ണ് അവന്റെ നെഞ്ചിൽ പെയ്തോണ്ടിരുന്നു...
അവൻ മറുതൊന്നും പറയാൻ തോന്നിയില്ല.. ചേർത്ത് നിർത്താനോ അകത്തി മാറ്റാനോ കഴിയാത്ത പോലെ...
 
ആച്ചി മുന്നോട്ട് എങ്ങോട്ടോ കണ്ണ് പായിച്ചു...
ഇസ്സ യെ അവൻ പുച്ഛത്തോടെ ഓർത്തു...
 
ഒരിക്കലും ഇനി നിന്നിലേക്ക് മടങ്ങില്ല ഇസ്സ..
 
അവൻ സ്വയം ഓർമപ്പെടുത്തൽ എന്ന പോലെ പറഞ്ഞു....
 
പതിയെ ഒരു കൈ അവളെ ചേർത്തു പിടിച്ചു..
 
സോറി റിഫ... ഇപ്പൊ നിന്നെ ഇഷ്ടമാണെന്നു പറയാതെ എനിക്ക് വേറെ വഴിയില്ല.....
 
അവൻ എങ്ങോ നോക്കി ഓർത്തു.....
 
                                🦋🦋🦋🦋
 
ബാൽക്കണിയിലെ ട്യൂലിപ്സ് ചെടികൾക്ക് ഓരോന്നിനും വെള്ളമൊഴിക്കുന്നതിനിടെ  പെട്ടന്നാരോ അവളെ പുറകിൽ നിന്ന് ഇറുക്കെ കെട്ടി പിടിച്ചു....
 
കഴുത്തിലെക്കടിക്കുന്ന ചുടു നിശ്വാസം ആരുടേതെന്നറിയാൻ അവൾക്ക് അധികം സമയമെടുത്തില്ലേ....
 
റൂഹേ...
 
വയറിൽ ചുറ്റിപ്പിടിച്ച കൈകളിൽ ഒന്നടിച്ചവൾ കള്ള ദേഷ്യത്തോടെ വിളിച്ചു....
പിന്നിൽ നിന്ന് അമന്റെ ചെറിയൊരു ചിരി ഉയർന്നു....
 
അടങ്ങിയിരി പെണ്ണെ...
അവളുടെ കഴുത്തിൽ മൂക്കുരസി അവിടെ കവിൾ ചേർത്തവൻ കിടന്നു....
 
അവളൊന്ന് പിടഞ്ഞു പോയി...
 
വിട് അമീക്കാ.. ആരേലും കാണും...
 
താഴേക്ക് നോക്കി കൊണ്ടവൾ പറഞ്ഞു...
 
ഈ പെണ്ണ്...
അനങ്ങി കളിക്കുന്നവളെ കൂർപ്പിച്ചു നോക്കി അവളെ കയ്യിലെ ബോട്ടിൽ വാങ്ങിയവൻ നിലത്തു വെച്ചു....
 
നീയിങ്ങ് വന്നേ...
അവളെ വലിച്ചു റൂമിലേക്ക് നടന്നു...
 
അമീക്കാ.. ചെടി....
 
അതെവിടെയും പോവില്ല... അവിടെ തന്നെ കാണും...
 
അവളെ കൂർപ്പിച്ച നോക്കിയവൻ പറഞ്ഞു അവളെ ബെഡിൽ ഇരുത്തി.... അവൾ ബെഡിൽ ഇരിന്ന് അവനെ ഇനിയെന്താ എന്ന ഭാവത്തിൽ നോക്കി...
 
അവൻ അവളുടെ  മടിയിൽ തല വെച് കിടന്ന് അവളെ കൈ തലയിൽ വെപ്പിച്ചു...
 
നീയൊന്ന് തടവി തന്നെ... തലവേദനിക്കുന്നു.
 
Allah... എന്നിട്ട് ഗുളിക കഴിച്ചോ...
 
അതൊക്കെ കഴിച്ചതാ പെണ്ണെ...
 
അവൻ അവളെ നോക്കി കിടന്നു....
 
അവൾ ചുണ്ട് കടിച് പിടിച്ചു അവനെ കൂർപ്പിച്ചു നോക്കി...
 
Dont bite ur lips babe.. I can't control myself...
 
 അവളെ നോക്കി വല്ലാത്തൊരു ഭവത്തോടെ അവൻ പറഞ്ഞു .... അവൾ പിടപ്പോടെ ചുണ്ടുകൾ വായിക്കകത്തേക്ക് വെച്ചിരുന്നു...
 
അമൻ അറിയാതെ ചിരിച്ചു പോയി.... തല ഉയർത്തി അവളുടെ നെറ്റിയിൽ അരുമയായി മുത്തി....അവളും അത് ആഗ്രഹിചെന്ന പോലെ കണ്ണടച്ചു സ്വീകരിച്ചു...
 
കണ്ണടച്ചു കിടക്ക്‌ അമീക്കാ...അപ്പഴേ തലവേദന മാറൂ...
 
തന്നെ നോക്കി കിടക്കുന്നവനെ നോക്കി ചെറു ശാസനയോടെ അവൾ പറഞ്ഞു....
 
അവൻ ചിരിയോടെ കണ്ണുകൾ അടച്ചു അവളുടെ വയറിൽ മുഖം പൂഴ്ത്തി കിടന്നു...
 
അവളൊന്ന് വിറച്ചു പോയി... പിന്നെ മുഖത്ത് ചെറു ചിരി വിടർന്നു... ചെറു ചിരിയോടെ.. അവന്റെ ഇടത്തോർന്ന മുടികളിലൂടെ വിരലുകൾ പായിച്ചു...
 
രണ്ട് പേരിലും പുഞ്ചിരി തിളങ്ങി നിന്നു.... മനസ്സുകൾ ശാന്തമായ പോലെ.....
 
സോറി ആഷി... സത്യമറിയാൻ ഇതല്ലാതെ വേറെ വഴി ഇല്ല....
 
അമൻ ഓർത്തു പോയി...
 
അവളിലേക്ക് ഒന്നൂടെ മുഖം അമർത്തി.. അവളുടെ വയറിൽ ചുണ്ടമർത്തി അവൻ കണ്ണടച്ച് കിടന്നു..
 
                             🦋🦋🦋🦋
 
ഡോർ തുറന്നതും മുന്നിൽ നിൽക്കുന്നവനെ കണ്ട് amna ന്റെ കണ്ണുകൾ വിടർന്നു...
 
ആഷിക്കാ...
 
അവൾ ചിരിയോടെ വിളിച്ചു....
 
അമൻ എവിടെ....
 
അവൻ ദൃതിയിൽ അകത്തേക്ക്‌ നോക്കി ചോദിച്ചു....
 
 
ആ മേലെ കാണും... ഇത് ചോദിക്കാൻ ആണോ വന്നേ...
 
അവൾ മുഖം കൂർപ്പിച്ചു അവനെ നോക്കി കൊണ്ട് ചോദിച്ചു..
 
അപ്പോഴാണ് താഴേക്ക് ഇറങ്ങി വരുന്ന ഹാദിയെ അവൻ കണ്ടത്....
 
കാക്കു ഇപ്പോ വന്നു...
 
ഇപ്പൊ വന്നേ ഒള്ളു...  നിന്റെ കെട്ടിയോൻ എവിടെ...
 
മേലെ ഉണ്ട്...വിളിക്കണോ...
 
വേണ്ട ഞാൻ പോയി വിളിചോളാം...
 
അതും പറഞ്ഞവൻ മേലേക്ക് ഓടി കയറി...
 
ഹാദി ഒന്നും മനസ്സിലാവാതെ അവൻ പോയ വഴിയേ നോക്കി.. കിച്ചണിലേക്ക് പോയി...
 
അംന അവൻ പോയ വഴിയേ ചുണ്ട് കൂർപ്പിച്ചു നോക്കി നിന്നു...
 
 
കുറച്ചു കഴിഞ്ഞപ്പോ അവൻ പിന്നാലെ അമനും ഇറങ്ങി വന്നു....
 
പോവാണോ ചായ വേണ്ടേ....
 
ദൃതിയിൽ പോകുന്നവരെ നോക്കി ഹാദി കിച്ചണിൽ നിന്ന് വന്ന് ചോദിച്ചു....
 
വേണ്ട.... കുറച്ചു തിരക്കുണ്ട്... 
 
നടക്കുന്നതിനിടെ ആഷി ഉറക്കെ പറഞ്ഞു...
 
പിന്നെന്തോ ഓർത്ത പോലെ അവൻ ഓടി വന്ന് അകതെക്ക് ഒന്ന് നോക്കി ആരുമില്ല എന്ന് കണ്ടപ്പോ ഡോറിന് അടുത്ത് നിൽക്കുന്നവളെ കവിളിൽ അമർത്തി മുത്തി...ഓടി പോയി...
 
അതൊട്ടും പ്രതീക്ഷിക്കാത്തത് ആയതോണ്ട് അവളൊന്ന് നിന്ന നിൽപ്പിൽ ഉയർന്നു... കണ്ണ് തുറിച്ചു അവൻ പോകുന്നത് നോക്കി.. പിന്നെ തല ചെരിച്ചു ഹാദിയെ നോക്കി... അവൾ മുന്നോട്ട് നോക്കി നിൽക്കുവാൻ...
 
ഹാവു കണ്ടില്ല.... അംന നെഞ്ചിൽ കൈ വെച്ചു....
 
ഒരു മിന്നായം പോലെ കണ്ടു...
 
Side ൽ നിന്ന് ഹാദിയുടെ സൗണ്ട് കേട്ടതും അവൾ അറിയാതെ കണ്ണടച്ചു നാവ് കടിച്ചു പോയി....
 
 
                             🦋🦋🦋🦋
 
എന്താ നിന്റെ ഉദ്ദേശം... വീട്ടിൽ വെച് ഒരു scene ഉണ്ടാക്കണ്ട എന്ന് കരുതിയാണ് ഞാൻ നിന്റെ കൂടെ വന്നത്....
 
അമൻ ദേഷ്യത്തോടെ ഡ്രൈവ് ചെയ്യുന്ന ആശിയെ നോക്കി...
 
അമൻ... Pls... ഞാൻ എന്ത്‌ പറഞ്ഞു നിന്നെ വിശ്വസിപ്പിക്കും.... ഞാനാരെയും കൊന്നിട്ടില്ല... സത്യം.. ഉണ്ടെങ്കിൽ തന്നെ നിന്റെ കൂടെ അയാളെ അന്യോഷിക്കാൻ ഞാൻ വരോ...
 
പലവട്ടം എന്നെ നീ ഇതിൽ നിന്ന് പിന്തിരിക്കാൻ നോക്കിയിട്ടുണ്ട്... അതൊന്നും ഞാൻ മറന്നിട്ടില്ല.....
 
അത് കേട്ടതും ആശ്ശിയുടെ വാ അടഞ്ഞു പോയി... അവൻ ദേഷ്യത്തോടെ സ്റ്റിയറിങ്ങിൽ ആഞ്ഞു കുത്തി....
 
നിന്നോട് ഞാൻ എന്ത് പറഞ്ഞിട്ടും കാര്യമില്ല... നീ അങ്ങനെ വിശ്വസിച്ചു ഇരിക്കുവാണ്... ഈ യാത്ര ക്ക്‌ ഒടുവിൽ നിനക്ക് മനസ്സിലാവും ഞാനാരെയും കൊന്നില്ലാന്നു...
 
ഉറച്ച വാക്കുകളോടെ അത് പറഞ്ഞു അവൻ കാറിന്റെ സ്പീഡ് കൂട്ടി...
 
അമൻ പുറത്തേക്ക് നോക്കി ഇരുന്നു... കാർ നീങ്ങുന്ന വഴി കാണെ അവൻ മനസിലായിരുന്നു  ആശിയുടെ പോക്ക് എങ്ങോട്ടാണെന്ന്...
 
ഈ യാത്രക്ക് ഒടുവിൽ.. ഒരുപക്ഷെ യഥാർത്ഥ കൊലയാളിയെ നമ്മൾ കണ്ടെത്തിയിരിക്കും...
 
അവൻ എങ്ങോ നോക്കി ഓർത്തു....
 
                              🦋🦋🦋🦋
 
നിങ്ങൾ വെറുതെ വന്നതാണോ....
 
കയ്യിൽ രണ്ട് ഗ്ലാസുമായി ആ ചെറിയ ഹാളിലേക്ക് കയറിയ ഹുസൈൻ സോഫയിൽ ഇരിക്കുന്നവരെ നോക്കി ചോദിച്ചു.....
 
Aman അവിടം മൊത്തം കണ്ണോടിച്ചു ഇരിക്കുവായിരുന്നു.....
 
തീർത്തും ശാന്തമായ ഇടം.... കിളികളുടെ ശബ്ദം കേൾക്കാം തൊട്ടടുത്ത്‌ ഒരു അരുവിയുണ്ട് അതിന്റെയും.....
 
അമൻ ചെറു ചിരിയോടെ ചായ ഗ്ലാസ്‌ വാങ്ങി....
ഫോൺ ടേബിൾ ൽ വെച് ആഷിയും ചായ വാങ്ങി ചുണ്ടോട് ചേർത്തു...
 
ഞാൻ ഇന്നലെ പറഞ്ഞില്ലേ ഉപ്പ...  ഇബ്രാഹിംമിനെ കൊന്നവരെ ഞാൻ കണ്ട് പിടിച്ചു...
 
അത് കേട്ടതും ആഷി ഞെട്ടലോടെ അമനെ നോക്കി ഗ്ലാസ്‌ ടേബിൾ ൽ വെച്ചു...
 
ഹുസൈനിലും ഏകദേശം അതെ ഭവമായിരുന്നു... അയാളുടെ കണ്ണുകളിൽ എവിടെയോ പേടി നിറഞ്ഞു....
 
സത്യങ്ങൾ പുറത്തറിയും എന്ന ഭയം... വെപ്രാളംത്തോടെ മുഖത്ത് പൊടിഞ്ഞ വിയർപ്പ് അയാൾ കൈ കൊണ്ട് തുടച്ചു മാറ്റി...
 
ആരാ... അയാൾ..
 
അമൻ തല ചെരിച്ചു ആശിയെ നോക്കി... എന്ത് കൊണ്ട് ആശിയുടെ നോട്ടവും അമനിൽ എത്തിയിരുന്നു...
 
ദേ ഇവനാണ്... ഹാദിക്ക് വേണ്ടി അയാളെ കൊന്നത്....
 
ഹുസൈൻ ഞെട്ടലോടെ ആശിയെ നോക്കി...അയാളത് ഒട്ടും പ്രതീക്ഷിച്ചതല്ലായിരുന്നു.....
 
അമൻ ഞാൻ പറഞ്ഞു ഞാൻ ഒന്നും ചെയ്തിട്ടില്ലാന്ന്.....
 
ആശിയുടെ വാക്കുകളിൽ ദേഷ്യം കലർന്നിരുന്നു....
 
അധികം അഭിനയിക്കേണ്ട ആഷി... എനിക്കറിയാം.... എല്ലാം...
 
അവന്റെ വാക്കുകൾക്ക് കടുപ്പമേറിയിരുന്നു...
 
Aman this is not funny.....
ആഷി ദേഷ്യത്തോടെ പറഞ്ഞു....
 
ഹുസൈൻ പകച്ചു നിൽക്കുവായിരുന്നു....
 
 
അതന്നെ എനിക്കും പറയാൻ ഉള്ളത്.... ഇത്രയും നാൾ എന്നെ ചതിക്കായിരുന്നില്ലേ... നിന്റെ കൂടെ കൂടിയ ഞാനാ വിഡ്ഢി... നിന്നെ വിശ്വസിച്ചു....
 
ഹുസൈൻക്ക നിങ്ങൾക്കറിയാം ആരാ അയാളെ കൊന്നതെന്ന്.. പറ ഞാൻ ആരെയും കൊന്നില്ലാന്ന്....
 
ആശിയുടെ വാക്കുകളിൽ ദേഷ്യവും സങ്കടവും നിഴലിച്ച്ചിരുന്നു.....
 
അയാൾ തറഞ് നിന്നു....ഒന്നും മിണ്ടിയില്ല...
 
വീണ്ടും അമൻ ആശിക്ക് എതിരെ പറഞ്ഞു കൊണ്ട്ടിരുന്നു....
 
അതെ ഞാനാ കൊന്നേ.....
ആഷി ദേഷ്യത്തോടെ മുന്നിലെ എന്തൊക്കെയോ തട്ടി മറിച്ചു... രണ്ട് പേരും ഒരുപോലെ ഞെട്ടി പോയിരുന്നു....
 
ആഷി...
ദയനീയമായി ഹുസൈൻ വിളിച്ചു പോയി....
 
അവൻ ദേഷ്യത്തോടെ ഇറങ്ങി പോകാൻ നിന്നതും അയാൾ അവനെ പിടിച്ചു വെച്ച്...
 
പറഞ്ഞില്ലേ അമൻ അവനല്ലാന്ന്...
 
അയാളുടെ വാക്കുകളിൽ അമനോട് ദേഷ്യത്തെ ഉണ്ടായിരുന്നു
 
 
പിന്നാരാ ഉപ്പാക്ക് അറിയോ....
 
എടുത്ത പാടെ അമൻ ചോദിച്ചു....
 
അയാളൊന്നും മിണ്ടിയില്ല...
 
ആഷി നീ... നീ തന്നെയാണ്....
 
അമൻ വീണ്ടും പറഞ്ഞു കൊണ്ടിരുന്നു...
 
ഏ... എനിക്കറിയാം...
സഹി കെട്ട് അയാൾ കണ്ണുകൾ ഇറുക്കെ അടച്ചു കൊണ്ട് പറഞ്ഞു....
 
രണ്ട് പേരുടെയും കണ്ണുകൾ ഞെട്ടലോടെ അയാളിലേക്ക് നീണ്ടു...
 
അമന്റെ ചുണ്ടിൽ ചിരി വിടർന്നു.....
അയാളുടെ ഓരോ ഭാവവും അവന്റെ കണ്ണുകൾ ഒപ്പിയെടുത്തു....
 
പറ ഉപ്പ ആരാ....
 
അമൻ അയാൾക്കാടുത്തേക്ക് ചുവട് വെച്ചു...
 
അയാളുടെ തലച്ചോറും മനസ്സും തമ്മിൽ ഒരു യുദ്ധം തന്നെ ആയിരുന്നു....
 
ഉള്ളിൽ നിന്നാരോ പറയണ്ട എന്ന് പറയും പോലെ....
 
ഹാദി... അവളുടെ ഭാവി അമന്റെ കയ്യിൽ ആണ്... സത്യങ്ങൾ അറിയാനുള്ള അവകാശം അവനുണ്ട്... അവൾ സുരക്ഷിത ആവണം....
 
മനസ്സ് വീണ്ടും വീണ്ടും വാദിച്ചു കൊണ്ടിരുന്നു...
 
ഞ... ഞാൻ പറയാം...
അയാൾ പതിയെ കണ്ണുകൾ തുറന്നു...
 
അമന്റെയും ആശ്ശിയുടെയും കണ്ണുകൾ വിടർന്നു... അവർ പരസ്പരം നോക്കി... അയാളിലേക്ക് കണ്ണ് പായിച്ചു...
 
അയാളൊന്ന് നിശ്വസിച്ചു അമനെ നോക്കി...
 
അവളുടെ ചുണ്ടിന്റെ കോണിൽ ഒരു ചിരി വിടർന്നു.....
 
അതെ ആവേശം അമനിലും ആശിയിലും പടർന്നു കയറി....
 
*ഹാദി...*
 
ചുണ്ടിലെ ചിരി മായിക്കാതെ അയാൾ പറഞ്ഞു നിർത്തി...
 
What...!!!!
 
ഇരുവരിൽ നിന്നും ഞൊടിയിടയിൽ ശബദം ഉയർന്നു....
 
അയാളിൽ അപ്പോഴും നേർത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു.... പതിയെ അതിൽ പുച്ഛം നിറഞ്ഞു.......
 
 
 
....... തുടരും🦋
 
 
 
കൊല്ലരുത്😌.. സെച്ചി പാവല്ലേ...
 
മുന്നേ എഴുതിയ twist പോലെ അല്ല.. ഇത് എഴുതുമ്പോ എനിക്ക് തന്നെ ചെറിയ പേടി ഉണ്ട്... ആഷിയാണ് കൊന്നത് എന്ന് പറഞ്ഞപ്പോ തന്നെ പലർക്കും accept ചെയ്യാൻ പറ്റീല്ല പറഞ്ഞു.. അപ്പൊ ഹാദി എന്ന് പറയുമ്പോ എന്താവും അവസ്ഥ🙄😁...
മിക്യ സ്റ്റോറീസിലും ഒരേപോലെ ആണ് കണ്ട് വരുന്നത്... ഹീറോ ക്ക്‌ ഒരു past ഉണ്ടാവും അതിൽ ഒരു ശത്രു..കഥയുടെ അവസാനം ഹീറോ അയാളെ കൊല്ലുന്നു പ്രതികാരം വീട്ടുന്നു...
എല്ലാത്തിലും എന്നില്ല... കൂടുതലും ഇങ്ങനെ ഉണ്ട്... അതോണ്ട് ഞാൻ കരുതി ഇപ്രാവിശ്യം എന്റെതിൽ ഒരു change ന് heroin പ്രതികാരം വീട്ടട്ടെ.... ഞങ്ങക്കും ഇല്ലേ.. ദേഷ്യം പക ഒക്കെ... പിന്നെ എന്തകൊണ്ടും ഈ പ്രതികാരം അമൻ വീട്ടുന്നതിലും നല്ലത് ഹാദി വീട്ടുന്നത് തന്നെയല്ലേ...ഇതിൽ ഒത്തിരി ഡൌട്ട്സ് ഉണ്ടാവും എന്നറിയാ one by one ആയി നമ്മുക്ക് പരിഹരിക്കാം😌
 
അത് പോലെ സ്ഥിരം കണ്ട് വരുന്ന കലിപ്പൻ കാന്താരി maximum ഒഴിവാക്കാന് ശ്രമിച്ചിട്ടുണ്ട് എങ്കിലും ഇടയ്ക്കിടെ വഴി തെറ്റി അവിടെ തന്നെ എത്തീട്ടും ഉണ്ട്😁....
എന്തായാലും ഇങ്ങളെ അഭിപ്രായങ്ങൾ പോരട്ടേട്ടാ....
 
(Disclaimer : story ആണ് ആ രീതിയിൽ കണ്ട മതി😌😌)
 
ന്നാ സെച്ചി അങ്ങട്ട്😁🚶🏻‍♀️🚶🏻‍♀️🚶🏻‍♀️
 
ആരും അഭിപ്രായത്തെ പറയാത്തത് കൊണ്ടാണ് ഇത്രയും വൈകുന്നത്...story വേണങ്കിൽ cmnt പറഞ്ഞോളീം... ഇരന്നു വാങ്ങി എനിക്ക് മടുത്തു🥴🥴🥴

റൂഹിന്റെ ഹൂറി_💖*Part-69

റൂഹിന്റെ ഹൂറി_💖*Part-69

4.7
3605

റൂഹിന്റെ ഹൂറി_💖*       Part-69     ✍️🦋Hina_rinsha🦋   ©️copyright work- This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission                             °°°°°°°°°°°°°°°°°     അയാളുടെ വാക്കുകൾ അവിടം പ്രതിദ്വനിച്ചു ഇരു ചെവികളിലൂടെയും അലയടിക്കും പോലെ... അമനും ആഷിയും ശ്വാസമെടുക്കാൻ പോലും മറന്ന് പോയി... ഇരുവരുടെയും ഹൃദയമിടിപ്പ് ഉയർന്നു കേൾക്കാം....   അയാളിൽ അപ്പോഴും ചെറു ചിരി ഉണ്ടായിരുന്നു.... ചുണ്ടുകളുടെ കോണിൽ പുച്ഛം നിറഞ്ഞു...   അയാളിലെ ഭാവം അവർക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലായിരുന്നു....