Aksharathalukal

ആത്മാവിൻ ദുഃഖം

 ആത്മാവിൻ ദു:ഖം ,,'' 
 
 ഇനിയെത്ര ദൂരം താണ്ടണം ഞാൻ നിൻ്റെ മനസ്സിൻ്റെ വാതായനത്തിന്നരികിലെത്താൻ ഒരു വാക്ക് മിണ്ടുവാൻ ഒരു വാക്ക് കേൾക്കുവാൻ ഇനിയെത്ര കാതം അലയണം ഞാൻ മൗനമായ് നീ നിൽക്കേ ഇടറുന്ന മനമായ് ഉടഞ്ഞു ചിതറിയ ശിലയായ് ഹൃദയം മൂകമായ് തേങ്ങുന്നു നിൻ മുന്നിൽ ഇരുളിൽ ഇടനാഴിയിൽ ദുഃഖം കണ്ണുനീർ തുള്ളിയായ് പെയ്യവേ ഹൃദയ തന്ത്രികൾ പൊട്ടി തകർന്നൊരു മൺ വീണയായ് ആത്മാവ് പിടയുന്നു എങ്കിലും നിറമുള്ള ചിത്രമായ് നീയെന്നും മധുരസ്വപ്നമായ് മനസ്സിൽ ആർദ്രമാം പ്രണയത്തിൻ മധുപകരും ആശ്വാസമാകും പ്രതീക്ഷയാകും മറക്കാൻ കഴിയില്ലൊരിക്കലും നിൻ്റെ മിഴി തുമ്പിൽ നിറയുന്ന പ്രണയം, ഒരു വേള വീണ്ടുമാ മിഴി നീട്ടി എന്നിലെ നൊമ്പരം കാൺക നീ നനയുന്ന കൺകളിൽ ഉരുകുന്ന ഹൃദയത്തിൻ മൗന ചോദ്യമായ് നിൻ മുന്നിൽ നിൽക്കുന്ന ആത്മാവിൻ ദു:ഖം...
  
-✍️ ജ്വാലാമുഖി