Aksharathalukal

സ്നേഹ തൂവൽ part 15


*💞സ്നേഹതൂവൽ💞*
      Part.15

   ✍️ *~°♡jìfñì♡☆♡jààñ♡°~*


copyright work-
This work (💞സ്നേഹതൂവൽ 💞) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (_jifni_)prior permission 

                         °°°°°°°°°°°°°°°°°


സാബിനെ തിരഞ്ഞുള്ള പോകിൽ കണ്ടത് വേറെ ഒരാളെയാണ്......

 എനിക്ക് നേരെ ഉള്ള കടയിൽ നിന്ന് ഇർശു ഇറങ്ങി വരുന്നത്. ആ നിമിഷത്തെ എന്റെ സന്തോഷത്തിന് കയ്യും കണക്കും ഇല്ലായിരുന്നു.
തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറയുന്ന ഫീൽ ആയിരുന്നു. ഞാൻ വേഗം ഇർശുന്റെ അടുത്തേക്ക് ബുള്ളറ്റ് വിട്ടു. ( പിന്നെ വണ്ടി ഇല്ലാതെ ഒരു ദിവസം പോലും ജീവിക്കാൻ പറ്റില്ല ഇപ്പൊ 😂അങ്ങനെ ശീലമായി. അതോണ്ട് വന്ന അന്ന് തന്നെ എന്റെ ആദ്യത്തെ അതേ പോലെ ഉള്ള ഒരു റെഡ് ബുള്ളറ്റ് എടുത്ത്.)

വണ്ടി നിർത്തി അവന്റെ അടുത്തേക്ക് ചെന്നെങ്കിലും അവൻ എന്നെ മനസിലായിട്ടില്ല. അവനെ തടഞ്ഞു ഞാൻ മുന്നിൽ കേറി നിന്നപ്പോ അവൻ എന്നെ ആരെന്ന മട്ടിൽ നോക്കി നിൽക്കാണ്. അത് ങ്ക് കുറച്ചു സങ്കടമായി.അവനെ പറഞ്ഞിട്ടും കാര്യല്ല്യ. എങ്ങനെ മനസിലാവാനാ അന്ന് ഇവിടെ നിന്ന് പോകുമ്പോ ഒരു ചെറിയ plus two കഴിഞ്ഞ ചെക്കൻ. ഇപ്പോഴാ കണ്ട തന്നെ ഭീകരാനാ എന്ന് തോന്നിക്കുന്ന എന്റെ മീശ. മ്മക്ക് താടി ഇഷ്ട്ടാണ് but മ്മളെ ജോബിന് അത് patilla😓. പിന്നെ നല്ല ജിം ബോഡി. കൂടെ ഒരു കൂളിംഗ് ക്ലാസും ഇത് ഞാനാന്ന് പറഞ്ഞാൽ പോലും അവൻ വിശ്വസിക്കില്ല 😂.

ആരാ..... (ഇർശു )


അവന്റെ ചോദ്യം ങ്ക് ചിരിയാണ് വന്നത്. പിന്നെ മ്മള് ഒന്നും പറയാൻ നിന്നില്ല.

അളിയാ എന്ന് വിളിച്ചു ഒറ്റ കെട്ടിപിടിത്തം ആയിരുന്നു.

But അവൻ ഒന്നും മിണ്ടിയില്ല. എന്നെ അവനിൽ നിന്ന് മാറ്റി
നിർത്തി ഇട്ടിരുന്ന കാറിൽ കേറി പോയി.

അവന്റെ ആ പ്രവർത്തി എന്നെ തളർത്തി. അന്ന് ഞാൻ പോകാൻ കാരണം ഇവരുടെ അകൽച്ച ആണ്. ഇപ്പോഴും ആ അകൽച്ച അത് പോലെ ഉണ്ട്. ഞാൻ ഇത് ഒട്ടും പ്രതീക്ഷിച്ചില്ല. എന്നെ കാണുമ്പോ അവൻ എന്നെ വന്ന് കെട്ടിപിടിക്കും പറയാതെ പോയതിന് വഴക്ക് പറയും എന്നൊക്കെ വിചാരിച്ചു.പക്ഷെ........അപ്പൊ അന്ന് അവർ പ്ലാൻ ചെയ്ത് എന്നെ ഒഴിവാക്കിയതാണോ..

   ഇല്ല ഞാൻ തളരില്ല... ഐറയും ഇത് പോലെ ആണെങ്കിൽ പിന്നെ ഞാൻ അവരുടെ അടുത്തേക്കില്ല. ഈ നാട്ടിൽ തന്നെ ഞാൻ ജീവിക്കും. തളരാതെ....

ഞാൻ യാത്ര തുടർന്ന്.... സാബിനെ കാണാൻ അവനും എന്റെ അടുത്ത കിട്ടുകാരനല്ലേ ഒരാൾ മാറി എന്ന് വെച്ച് എല്ലാരും അങ്ങനെ ആവില്ലല്ലോ... അവനെ ന്തായാലും കാണണം.

അങ്ങനെ ഞാൻ യാത്ര തുടർന്ന്....


------------------------------------------------------------
*[ഇർശു ]* ( ഇന്ന് വരെ ഞാൻ കഥ പറഞ്ഞിട്ടില്ലല്ലോ ഇനി ഞാനും പറയും കാരണം ഇത് എന്റെ കൂടി കഥയാണ്.)

ഞാൻ ഇർഷാദ്. റൂബിയുടെ രണ്ടാമത്തെ കാക്ക. വെല്ലിക്കാനെ വെല്ലിക്കാനും റയുനെ കുഞ്ഞിക്കാന്നും അവൾ വിളിക്കും. പക്ഷെ എന്നെ അവൾ ഇർശു എന്നാ വിളിക്കാർ. എനിക്കും അതാ ഇഷ്ട്ടം. ഒരു ആങ്ങള പെങ്ങൾ ബന്ധത്തിലുപരി നല്ല രണ്ട് ഫ്രണ്ട്സാണ് ഞങ്ങൾ. അവളെ എന്റെ zayu ന് വേണ്ടി പടച്ച പെണ്ണാണ്. പക്ഷെ വിധി അവരെ കുറച്ചു കാലം ഒന്നകറ്റി. അവളുടെ കഴുത്തിൽ വീയുന്ന മഹർ അത് zayu ന്റെ ആകണം എന്ന് എനിക്ക് നിർബന്ധം ആണ്. അതിന് വേണ്ടി zayu നെ അന്വേഷിച് ഒരു പത്ര പരസ്യം കൊടുക്കാൻ തീരുമാനിച്ചതാ ഞാൻ.
     പക്ഷെ ഇനി അതിന്റെ ആവിശ്യം ഇല്ല. അവൻ നാട്ടിൽ എത്തിയിട്ടുണ്ട് എന്ന് എനിക്ക് മനസിലായി.

     ഞാൻ കാരണം ന്റ അനിയത്തി ഇന്ന് icu വിൽ ബോധമറ്റ് കിടക്കാണ്. ആ നേരത്താണ് ഞാൻ zayu നെ കണ്ടത്. അത് കൊണ്ട് തന്നെ അവനോട് സംസാരിക്കാനുള്ള ശേഷി എനിക്കില്ല. അവന്റെ ആ അളിയാ വിളി തന്നെ അറിയാം ഇന്നും അവന്റെ മനസിലും അവൾ ഉണ്ടെന്ന്. അവൻ ഇവിടെ നിന്ന് പോകാൻ ഒരു വലിയ കാരണം ഞാനും ന്റ അനിയത്തിയും ആണ്. അവൻ തിരിച്ചു വന്ന സ്ഥിതിക്ക് ഒക്കെ തിരുത്തണം. പക്ഷെ ന്റ അനിയത്തി ഇന്ന്.

    എന്തൊക്കെയോ ആലോചിച് ഹോസ്പിറ്റൽ എത്തിയത് അറിഞ്ഞില്ല.

ഞാൻ വന്ന് icu മുമ്പിൽ ഇരുന്നു. അവിടെ നിസുക്ക മാത്രം ഉണ്ടായിരുന്നുള്ളൂ.

   ഞങ്ങൾ റൂബിയെ കുറിച്ച് സംസാരിച്ചിരിക്കുമ്പോ ആണ് ഫോൺ അടിച്ചത്. എടുത്ത് നോക്കിയപ്പോ എന്റെ പെണ്ണാണ്. പക്ഷെ ഞാൻ അപ്പൊ call അറ്റന്റ് ചെയ്തില്ല. എടുത്താൽ അവൾ ആദ്യം തിരക്കാ റൂബിയെ ആണ്. പക്ഷെ അതിന് എനിക്ക് മറുപടി പറയാനാവില്ല. ഞാൻ ഫോൺ കട്ട് ചെയ്തു. അപ്പൊ ഉമ്മയും ഉപ്പയും റൂമിൽ നിന്ന് ഞങ്ങളുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു.

"എന്തിനാ ഇങ്ങോട്ട് വന്നേ... അവൾ എണീറ്റ ഞാൻ വിളിക്കില്ലേ "(നിസുക്ക )

"ന്റ മോൾ അതിന്റെ ഉള്ളിലാകുമ്പോ എനിക്ക് അവിടെ ഇരിക്കാൻ പറ്റില്ല "(ഉപ്പ )

അവരുമായി സംസാരിച്ചിരിക്കുന്ന ടൈമിൽ ആണ് സിസ്റ്റർമാർ എല്ലാരും കൂടി icu റൂമിന്ന് ഇറങ്ങി ഓടുന്നത് കണ്ടത്.

--------------------------------------------------------------------
*[zayu ]*


ഞാൻ അങ്ങനെ ഒരു വലിയ സൂപ്പർമാർക്കറ്റിന് മുമ്പിൽ എത്തി. അതിന്റെ മുതലാളിയെ കാണാനായി അയാളുടെ റൂമിന്റെ അടുത്തേക്ക് ചെന്ന്.

       Woooh ഇത് എന്റെ ആ പഴയ സാബി തന്നെ ആണോന്ന് ഒരു സംശയം. എങ്ങനെ സംശയിക്കാതിരിക്കും ഒരു മീശപോലും ഇല്ലാതിരുന്ന അവൻ നല്ല കറുത്ത കട്ട താടി. Full കൈ ഷർട്. Black ജീൻസ് ഹിൻ ചെയ്ത് ആരാപ്പോ ഓൻ അങ്ങട്ട് ലുക്ക് വെച്ചകണ് ചെക്കൻ.

ഞാൻ അവനെ നോക്കി വാ പൊളിച്ചു നിൽകുമ്പോഴാ അവന്റെ ചോദ്യം.
  "ആരാ.... എന്നെ കാണാൻ വന്നതാണോ...."(സാബി )

അപ്പൊ എനിക്ക് മനസിലായി അവൻ എന്നെയും മനസിലായിട്ടില്ല.

"അല്ലടാ നിന്റെ കെട്യോളെ കുട്യോളെ തന്തനെ കാണാൻ വന്നതാ ന്തേ....."(zayu )

അപ്പൊ ഉണ്ട് അവൻ എന്നെ ഒരു നോട്ടം നോകീട്ടു യാ റബ്ബി അവന്റെ കണ്ണ് രണ്ട് ഇപ്പൊ പുറത്ത് ചാടും എന്നായിട്ടുണ്ട്. അപ്പൊ എന്നെ മറന്നാലും എന്റെ ശബ്ദം അവൻ മറന്നിട്ടില്ല.അത് ആ നോട്ടത്തിൽ നിന്ന് മനസിലാക്കികൂടെ.

"ഡാ.... നീ.... ജീവിച്ചിരുപ്പുണ്ടല്ലേ....."(സാബി )

"ഇല്ലാതിപ്പോ നിന്റെ മുമ്പിൽ നിൽക്കൊ....."(ഞാൻ )

"ന്നാലും നീ എവിടെ ആയിരുന്നടാ.... ഞങ്ങളെ ഒക്കെ ഉപേക്ഷിച്ചു ഒരു വാക്ക് പോലും പറയാതെ....ഞങ്ങൾ ഇനി നിന്നെ തിരയാത്ത ഒരു സ്ഥലം ഇല്ല. പിന്നെ നീ ഇപ്പൊ വല്യ പോലീസ്‌കാരൻ ആണെന്നൊക്കെ ഞാൻ അറിഞ്ഞു. But ഞാൻ ഇർശുനോട് പറഞ്ഞിട്ടില്ല. ഇന്ന് വരെ ഞാൻ ന്റ ഇർശുനോട് ചെയ്ത തെറ്റ് അതാണ്.ലോകം മുഴുവൻ നിന്നെ തിരയുന്ന അവൻ പത്രം മാത്രം വായിക്കാറില്ല. വായിച്ചിരുന്നെങ്കിൽ ഞാൻ അറിഞ്ഞ പോലെ നിന്റെ പോക്കിരിതരങ്ങൾ അവനും അറിഞ്ഞിരുന്നു."(സാബി )


"അതെന്തേ നീ പറയാഞ്ഞേ അവനോട്....പണ്ടേ ന്യൂസ്‌ കേൾക്കുകയോ വായിക്കുകയോ ചെയ്യില്ലല്ലോ അവൻ. നീ എന്നെ കുറിച്ച് അറിഞ്ഞിട്ടും ന്തേ ന്നേ കാണാൻ വാരാഞ്ഞത്."(ഞാൻ )

" നിന്നെ അവൻ കണ്ടത്തിയാൽ എന്ത് വില കൊടുത്തും നിന്നെ കൊണ്ട് റൂബിയെ നിക്കാഹ് ചെയ്യിപ്പിക്കും. പക്ഷെ നിനക്ക് അതിഷ്ടമില്ലാത്തത് കൊണ്ടല്ലേ നീ ഇവിടെ നിന്ന് പോയത്. അവനെ പോലെ എനിക്ക് പ്രിയപ്പെട്ട ഫ്രണ്ട് ആണ് നീയും നിനക്കിഷ്ട്ടം ഇല്ലാത്ത ഒരു കാര്യം നീ ചെയ്യേണ്ടല്ലോ എന്ന് കരുതിയ... പിന്നെ ഞാൻ നിന്റടുത്തേക്ക് വരാഞ്ഞത്. നിനക്ക് ഞങ്ങളെ വേണ്ടാഞ്ഞിട്ടല്ലേ അപ്പൊ ഞാൻ അവിടെ വന്നാ അതും നിനക്ക് ഇഷ്ട്ടായില്ലെങ്കിലോ എന്ന് കരുതി."(സാബി )

അവൻ പറഞ്ഞത് കേട്ടപ്പോ എനിക്ക് എന്നോട് തന്നേ വെറുപ്പ് തോന്നി. സങ്കടവും വന്ന്.

"നീ.... നീ എന്താ ഈ പറഞ്ഞെ.... എനിക്ക്.... ഐറ യെ വെറുപ്പാണെന്നോ... എന്റെ ശ്വാസം പോലും അവളാണ്.എന്നിട്ടും ഞാൻ പോയെങ്കിൽ അത് അവൾക് എന്നെ വേണ്ടാത്തത് കൊണ്ട .."(ഞാൻ )


"നീ വാ... നമുക്ക് ഒരു ചായ കുടിച് സംസാരിക്ക...."(സാബി )

അവൻ മനസിലായിരുന്നു ഇർശു പറയുന്ന പോലെ ഒരു തെറ്റ്താരണയുടെ പുറത്താണ് zayu പോയേതെന്ന് 

അങ്ങനെ ഞങ്ങൾ കാപ്പി കുടിക്കാൻ കേറി.

സാബി സംസാരിച്ചു തുടങ്ങി.

"അവൾക് നിന്നെ വേണ്ടായത് എന്ത് കൊണ്ടെന്ന് നീ അന്വേഷിച്ചോ..... അന്ന് ഇർശു നിന്നെ കാണാൻ വന്നപ്പോയെക്കും നീ പോയില്ലേ..... ഒരേ ഒരു തവണ നിനക്ക് ആരോടെങ്കിലും ഒന്ന് ചോദിച്ചുടായിരുന്നോ.... ഉപ്പാന്റെ മരണത്തിൽ തളർന്നിരിക്കുന്ന നിന്നോട് നിന്റെ പ്രിയപെട്ടവളും ഇല്ലാതാവാന്ന് പറയാൻ ഞങ്ങൾക്ക് തോന്നിയില്ല. പറയാന് വന്നപ്പോയെക്കും നീ പോയിരുന്നു."(സാബി )

"എന്തൊക്കെടാ നീ ഈ പറയുന്നേ....."(zayu )

അങ്ങനെ അന്ന് ഞാൻ ബീച്ചിൽ നിന്ന് പോയതിന് ശേഷമുള്ള എല്ലാ കാര്യവും സാബി എനിക്ക് വിശദീകരിച്ചു തന്നു.

അപ്പൊ ഇത്രിം കാലം ഞാൻ ചെയ്തതാണ് തെറ്റ്. ഞാൻ അവൾക്കരികിൽ ഉണ്ടായിരുന്നെങ്കിൽ എന്നെ അങ്ങനെ അവൾക് മറക്കാൻ പറ്റില്ല. പറ്റാനുള്ള തെറ്റ് പറ്റി. എന്റെ ശത്രുകൾ കാരണമാ എന്റെ പെണ്ണിന് ഈ അവസ്ഥ വന്നത്. ഒറ്റ എണ്ണത്തിനെയും ഈ zayan ashiq വെറുതെ വിടില്ല.
       ഇർശു സങ്കടം കൊണ്ടാവും ഇന്ന് ഒന്നും മിണ്ടാതെ പോയത്. എന്നോട് ദേഷ്യവും ഉണ്ടാകും. പക്ഷെ അവൻ അധികം ഒന്നും ഞാൻ അടുത്ത് വന്നാൽ മിണ്ടാതിരിക്കാൻ പറ്റില്ല. ഒക്കെ ഞാൻ സെരിയാക്കും.

"ഡാ സാബി എനിക്ക് എന്റെ പെണ്ണിനെ കാണണം.... വാ മ്മക്ക് ഓള വീട്ടൽ പോക...."(ഞാൻ )

"ഇന്നലെ വരും എന്ന് പറഞ്ഞിരുന്നു ഓൾ.... ഞാനും കണ്ടില്ല. എനിക്ക് ഒരു മൂന്ന് മണിക്കൂർത്തെ പണി ഉണ്ട്. അത് കഴിഞ്ഞു പോയാൽ മതിയോ....."(സാബി )


"ആ അന്റ പണി വേഗം തീർക്ക്. ഇന്നലെ ലാന്റ് ചെയ്തപ്പോ ഞാൻ കണ്ട്. അതിന് മുമ്പ് അവളെ കോളേജിന്നും കണ്ടിട്ടുണ്ട്."(ഞാൻ )

"സത്യാണോ.... ന്നട്ട് അവൾ നിന്നെ തിരിച്ചറിഞ്ഞോ..."(വല്യ ആകാംഷയിൽ സാബി ചോദിച്ചു )

"ഇല്ല... എന്നെ ഒരു പരിചയവും കാട്ടിയില്ല. അപ്പൊ ഞാൻ കരുതി മനപ്പൂർവ്വം എന്നെ ഒഴിവാക്കാണ് എന്ന്. ഇപ്പോഴല്ലേ എല്ലാം അറിഞ്ഞേ.... ഓർമ മാത്രല്ല ഉണ്ടായിരുന്ന കുറച്ചു ബുദ്ധിയും പോയിട്ടുണ്ട്. ശ്രുതി എന്റെ വൈഫ് ആണെന്നൊക്കെ അന്ന് വിളിച്ചു പറഞ്ഞിന്."(zayu )

"അപ്പൊ കാണാ മാത്രല്ല.. ഒന്ന് ഏറ്റ് മുട്ടുകയും ചെയ്തിട്ടുണ്ടല്ലേ...."(സാബി )


അതിന് ഞാൻ അവൻ ഒരു ചെറിയ ചിരി പാസ്സാക്കി കൊട്ത്ത്.
    അവനെ കാത്ത് അവിടെ ഇരുന്നു. ഫോണിലും തോണ്ടി.

-----------------------------------------------------------------------
*[ഇർശു]*

പേടിച് നിലവിളിച്ചു ഡോക്ടറെ റൂമിലേക്ക് നൈസുമാർ പോണത് കണ്ട് ഞങ്ങൾ ആകെ പേടിച് icu മുന്നിലേക്ക് ഓടി.
ഉമ്മയാണെങ്കിൽ ന്റ മോള് എന്ന് പറഞ്ഞു കരയുന്നുണ്ട്. ഉപ്പ പരമാവധി സമാധാനപ്പെടുത്തുന്നും ഉണ്ട്.

ഞാൻ icu മുന്നിൽ എത്തിയതും ഒരു നൈസ് കൂടി പുറത്തേക്കിറങ്ങി.

തുടരും..... 💞


സ്നേഹതൂവൽ part 16

സ്നേഹതൂവൽ part 16

4.8
2641

*💞സ്നേഹതൂവൽ💞*       Part.16    ✍️ *~°♡jìfñì♡☆♡jààñ♡°~* copyright work- This work (💞സ്നേഹതൂവൽ 💞) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (_jifni_)prior permission                           °°°°°°°°°°°°°°°°° ഞാൻ icu മുന്നിൽ എത്തിയതും ഒരു നൈസ് കൂടി പുറത്തേക്കിറങ്ങി.തുറന്ന് കിടക്കുന്ന icu ഡോർ വേഗം അടച്ചു. ആ നൈസ് എന്റെ നേരെ തിരിഞ്ഞു. "ബുദ്ധിക്ക് കുഴപ്പം ഉള്ള കുട്ടി ആണെങ്കിൽ ആദ്യമേ പറയണ്ടേ മിസ്റ്റർ. എന്നാലെല്ലേ ഞങ്ങൾക്ക് വേണ്ടത് ചെയ്യാൻ പറ്റൂ...."(നൈസ് ) അത് കേട്ടപ്പോ എനിക്ക് ദേഷ്യം വന്നു.എന്റെ പെങ്ങളെ കുറിച്ച