രുദ്രൻ
ഫോണുമായി ആമി ബാൽകണിയിലേക്ക് പോകുന്നത് കണ്ടാണ് താനും അവൾക്ക് പുറകെ പോയത്.... അവൾ ആരോടോ കാര്യമായി സംസാരിക്കുന്നത് കണ്ടു ഒരു കൊച്ചു കുഞ്ഞിനെ പോലെ കൊഞ്ചി ഉള്ള സംസാരം കേൾക്കാൻ എന്ത് രസാ..... അപ്പോളാണ് അവളിൽ നിന്നും അജു എന്ന പേര് കേട്ടത് ആരായിരിക്കും അത്.....
ദൈവമേ ആരായിരിക്കും അവൻ?????
ആദ്യമായി ഒരുത്തിയോട് ഇഷ്ട്ടം തോന്നിയതാ അത് വെറുതെ ആകൊ????
എന്റെ കൃഷ്ണ ഞാൻ ഒരു പാൽപായസവും വെണ്ണ നിവേദ്ധ്യവും കഴിപ്പിച്ചേക്കമേ.......... എന്റെ ആമിയെ എനിക്ക് തന്നെ തന്നേക്കണേ......
നിലാവിനെ നോക്കി അവൾ പുഞ്ചിരിച്ചപ്പോൾ അവളുടെ നീല കൽ മൂക്കുത്തി ശോഭയാൽ തിളങ്ങി....
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ശിവ
അജുവിനെ ഓർത്തു നിന്ന് സമയം പോയതറിഞ്ഞില്ല.... അപ്പോളേക്കും താഴെ ഒരു വിധം ബഹളങ്ങൾ എല്ലാം കഴിഞു മുന്നും കൂടി എനിക്ക് അരികിൽ എത്തി....
ഫ്രഷ് ആയി ഞങ്ങൾ നാലും കൂടി ഒരുമിച്ചാണ് കിടന്നത്... ഓരോരോ കഥകൾ പറഞ്ഞു ഞങ്ങൾ നാലും എപ്പോളോ ഉറങ്ങി പോയി......
പുലർച്ചെ നന്ദുന്റെ അമ്മയുടെ വിളിക്കെട്ടാണ് ഞാൻ മിഴികൾ തുറന്നത്....
ഡി..... നന്ദു എനിക്കെടി ശിവ പറഞ്ഞു
ഉറക്ക ചടവോടെ നന്ദു പറഞ്ഞു എന്റെ ശിവ നിനക്ക് ഉറക്കവുമില്ലേ??????
പോയി കിടന്നു ഉറങ്ങു പെണ്ണെ
ഡി..... ലൂസേ..... ഇന്ന് എന്റെ അല്ല നിന്റെ കല്യാണം ആണ്.... ഇനിയും എണീറ്റില്ലെകിൽ മുന്നിന്റേയും തല വഴി ഞാൻ വെള്ളം കോരി ഒഴിക്കും പറഞ്ഞില്ലാന്നു വേണ്ട....
അതു കേട്ട പാടെ മുന്നും ചാടി എണിറ്റു ഫ്രഷ് ആകാൻ ഓടി.....
അതു കണ്ടു ശിവ പൊട്ടി ചിരിച്ചു.... തിരിഞ്ഞു നോക്കിയപ്പോൾ അവൾ കണ്ടു തന്നെ തന്നെ നോക്കി നിൽക്കുന്നവനെ....
അവളുടെ ചിരി പെട്ടന്ന് തന്നെ പോയി മറഞ്ഞു പകരം ഒരു പഞ്ചാരി മേളം തന്നെ അവളുടെ നെഞ്ചിൽ നടക്കുക ആയിരുന്നു...
ഇതേതാപ്പാ ഇങ്ങനെ?????? ഇപ്പൊ ഒരു സേതാസ്കോപ് വെച്ച് നോക്കിയാൽ നോക്കുന്നവന്റെ ചെവി തന്നെ അടിച്ചു പോകും..... ശിവ ബി കൂൾ ( മേരാ ആന്മ )
അവൻ അപ്പോളേക്കും അവളെ മറികടന്നു പോയിരുന്നു....
ശിവ സ്വാസം വലിച്ചു വിട്ടു....
രുദ്രൻ
രാവിലെ നന്ദുനെ കൂട്ടി ക്ഷേത്രത്തിൽ പോകുവാൻ റെഡി ആയി താഴേക്ക് വരുമ്പോൾ നാലും റെഡി ആയി മുറ്റത്തു തന്നെ ഉണ്ട്... ആമി സെറ്റിന്റെ ദവാണി ആണ് ഉടുത്തിരിക്കുന്നത്... എന്ത് മൊഞ്ചണു പെണ്ണെ നിനക്ക്.... അവൻ മനസ്സിൽ പറഞ്ഞു....
കിച്ചേട്ടാ........ നന്ദു ആണേ........
എന്ത് ആലോചിച്ചു നിൽക്കേണ് പോകണ്ടേ...
മ്മ്... കേറിക്കോ എന്ന് പറഞ്ഞു രുദ്രൻ കാറിന്റെ ഡോർ തുറന്നു കൊടുത്തു....
അപ്പോളാണ് ആമി നന്ദുന്റെ കാതോരം എന്തോ പറഞ്ഞത്.....
കിച്ചേട്ടാ...... നമുക്ക് ക്ഷേത്രത്തിലേക്ക് നടന്നു പോയാലോ??? നന്ദു ചോദിച്ചു
ശിവക്ക് നടന്നു പോകാൻ ഒരു ആഗ്രഹം.....
ഞാൻ ആമി ഒന്നു നോക്കി അതു കണ്ടടെന്നപോലെ അവൾ നന്ദുന്റെ പുറകിൽ ഒളിച്ചു.....
അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...
എന്റെ പെണ്ണിന്റെ ഏത് ആഗ്രഹവും ഈ കിച്ചേട്ടൻ നടത്തിതരില്ലേ... (കിച്ചൻ ആന്മ )
ബുദ്ധിമുട്ട് ആകുമെകിൽ വേണ്ടാട്ടോ -ആമി ആണേ
എന്ത് ബുദ്ധിമുട്ട് മോളെ നീ വാ നന്ദു ശിവയെ പിടിച്ചു വലിച്ചു കൊണ്ട് പോയി....
അവർക്ക് പുറകിലായി അവനും നടന്നു
നാട്ടിൽ പുറത്തെ കാഴ്ചകൾ ശിവയുടെ കണ്ണിനു കുളിര്മയേകി...
ദാവണി പാവാട പൊക്കി പിടിച്ചു പാട വരമ്പിലൂടെ അവളുടെ നടത്തം കണ്ടു രുദ്രൻ ചിരിച്ചു.....
എന്റെ മോളെ നമുക്ക് ഇതിലൂടെ ഒത്തിരി നടക്കാടി നീ എന്നെ കെട്ടിയാൽ മതി അവൻ മനസിൽ പറഞ്ഞു മീശ പിരിച്ചു വെച്ചു....
അവന്റെ നിൽപ്പ് കണ്ടെന്നപോലെ നന്ദു അവനോടായി ചോദിച്ചു എന്താ മോനെ കിച്ച ഒരു കള്ള ലക്ഷണം.....
സത്യം പറ മോനെ ആ മുന്നെണ്ണത്തിൽ ഏതാ എന്റെ ഭാവി ഏട്ടത്തി അമ്മ.....
നീ പോ നന്ദു ചുമ്മാ കളി പറയാതെ...
അതും പറഞ്ഞു അവൻ മുന്നോട്ട് നടന്നു
ഈ നന്ദു കണ്ടു പിടിച്ചോളാം മോനെ
ക്ഷേത്ര നടയിൽ മനം ഉരുകി പ്രാർത്ഥിക്കവേ രുദ്രൻ ദേവിയോട് പറഞ്ഞു..
ദാ നിൽക്കുന്ന മുതലിനെ എനിക്ക് തന്നെ തന്നേക്കണേ.. ഞാൻ പൊന്നു പോലെ നോക്കിക്കോളാം....
തോളിൽ ആരോ തട്ടിയപ്പോളാണ് ഞാൻ മിഴികൾ തുറന്നത്....
എന്താടി......
എന്റെ കിച്ചേട്ടാ ഇങ്ങനെ പ്രാർത്ഥിച്ചാൽ സാക്ഷാൽ ദേവി തന്നെ കൂടോ പോരോട്ട....
നീ ഒന്ന് മിഠാത്തിരിക്കു നന്ദു....
നന്ദുന്റെയും കിച്ചേട്ടന്റെയും കളിചിരികൾ കാണവേ ശിവക്ക് പെട്ടന്ന് അവളുടെ ഏട്ടൻ മാരെ ഓർത്തു പോയി.... നിറഞ്ഞു വന്ന മിഴികളെ ആരും കാണാതെ തുടച്ചു മാറ്റി അവർക്ക് പുറകെ അവളും നടന്നു നീങ്ങി... വരാനിരിക്കുന്ന പ്രണയ മഴയിൽ നനഞ്ഞു കുളിക്കാൻ ♥️♥️♥️♥️
അപ്പൊ കാണട്ടാ makkale