Part 34
ഒരു ദിവസം....
ഫ്രീ ഹവറിൽ പുറത്തേക്ക് പോവാൻ എഴുനേറ്റ ആരുവിനെ മുൻ ബെഞ്ചിൽ ഇരുന്ന അലീന അവളുടെ കാലുകൾ വെച്ച് തടഞ്ഞു... മിയ സംസാരിച്ചു നടന്നു വന്ന ആരു അത് കാണാതെ അവളുടെ കാലിൽ തട്ടി കാൽ മടങ്ങി നിലത്തേക്ക് വീണു...
"അയ്യോ ആരു എന്തെങ്കിലും പറ്റിയോ "
മിയ ഓടി വന്ന് കൊണ്ട് ചോദിച്ചു....
"ഹ്മ്മ് കാൽ മടങ്ങി "
ആരു വേദന കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു...
"അപ്പൊ എന്താ അലീന നിന്റെ കണ്ണെവിടെയ"
കനി അവരുടെ അടുത്തേക്ക് വന്ന് ദേഷ്യത്തോടെ ചോദിച്ചു...
"അയ്യോ സോറി ആർദ്ര ഞാൻ കണ്ടില്ല "
അത്രയും നേരം വലിഞ്ഞ മുഖത്തോടെ നിന്ന അലീന സങ്കടത്തോടെ പറഞ്ഞു....
"It's okkey"
ആരു കാൽ പിടിച്ചു എണീക്കാൻ നോക്കികൊണ്ട് പറഞ്ഞു... പക്ഷെ കാൽ നിലത്ത് കുത്താൻ കഴിയാതെ ആരു അവിടെ തന്നെ ഇരുന്നുപ്പോയി...
"അറിയാതെയോ... ഞങൾ വരുന്നത് നീ കണ്ടത് അല്ലെ "
പ്രീതി ഗൗരവത്തോടെ ചോദിച്ചു...
"ഏ... ഏയ് ഞാൻ കണ്ടില്ല "
അലീന മുഖം തിരിച്ചു പറഞ്ഞു...
"എടി..."
"പോട്ടെടി... എനിക്ക് കുഴപ്പമൊന്നും ഇല്ല "
തനു എന്തോ പറയാൻ വന്നതും അത് തടഞ്ഞു ആരു പറഞ്ഞു...
"എന്നാ നീയിവിടെ നിൽക്ക് ഞങൾ സാറിനെ വിളിച്ചു വരാം...എഴുനേൽക്കല്ലേ "
കനി പറഞ്ഞു കൊണ്ട് പുറത്തേക്ക്പ്പോയി....ആരു പുറകിൽ നിന്ന് വിളിച്ചുവെങ്കിലും അവർ കേട്ടില്ല....
ആരു വീണെന്ന് കേട്ടതും ആരവ് സ്റ്റാഫ് റൂമിൽ നിന്ന് ക്ലാസ്സിലേക്ക് ഒരൊറ്റ ഓട്ടം ആയിരുന്നു...അവൾക്കെന്തെങ്കിലും പറ്റിയോ എന്ന് ഓർത്തു അവന്റെ നെഞ്ച് പിടഞ്ഞു... ക്ലാസ്സിൽ എത്തിയതും വാതിൽക്കെ നിലത്ത് പടിഞ്ഞു ഇരിക്കുന്ന ആരുവിനെ കണ്ടതും അവനും അവളുടെ അടുത്തിരുന്നു...
"എന്താടാ എന്ത്പറ്റി?"
ആരവ് വെപ്രാളത്തോടെ ചോദിച്ചു...
"കാൽ മടങ്ങി"
ആരു ചുണ്ട് ചുളുക്കി കൊണ്ടവനെ നോക്കി...ആരവ് അവളുടെ കാൽ പിടിച്ചു നോക്കി... വീങ്ങി കിടക്കുന്ന കാലിൽ ഒന്ന് അമർത്തി ഞെക്കി...
"ആഹ്..."
ആരു വേദനയോടെ അവന്റെ കൈകളിൽ പിടിച്ചു...
"ഒന്നുല്ല ആരു..."
ആരവ് അവിടെ ഒന്ന് ഉഴിഞ്ഞു കൊണ്ട് അവളെ കൈ പിടിച്ചു ഉയർത്തി... ആരു കാലുകൾ നിലത്ത് കുത്തിയതും എരിവ് വലിച്ചു അവനെ നോക്കി... അവളുടെ വേദനയോടെയുള്ള നോട്ടം കണ്ടതും ആരവ് ഒന്ന് നിശ്വസിച്ചുകൊണ്ട് അവളെ അരയിലൂടെ ചുറ്റി പിടിച്ചുയർത്തി.... ആരു ഞെട്ടികൊണ്ട് അവനെ നോക്കി...ക്ലാസ്സിലെ എല്ലാവരുടെയും നോട്ടം തന്നിൽ ആണെന്ന് കണ്ടതും അവൾ ചമ്മലോടെ ആരവിന്റെ ചുമലിൽ മുഖം ഒളിപ്പിച്ചു...ആരവ് അവളെ ഒന്ന് കൂടെ ചേർത്തു പിടിച്ചു കൊണ്ട് പുറത്തേക്ക് പോയി...
ഈ കാഴ്ച്ച കണ്ട് എല്ലാവരുടെയും മുഖത്ത് നാണവും സന്തോഷമൊക്കെ ആയിരുന്നുവെങ്ങിൽ അലീനയുടെ മുഖം തീയാളി...
'അല്ല ഇങ്ങേർ ഇപ്പൊ എന്നെ എന്താ വിളിച്ചേ... ആരു എന്നല്ലേ🙄അപ്പൊ ഇയാൾക്ക് അങ്ങനെ വിളിക്കാനൊക്കെ അറിയാം മ്മ്മ് '
ആരവിന്റെ തോളിൽ കിടന്നു കൊണ്ട് ആരു ഓർത്തു... ആരവ് ഗ്രൗണ്ടിൽ പാർക്ക് ചെയ്ത കാറിന്റെ ഡോർ തുറന്നു അവളെ സീറ്റിൽ ഇരുത്തി....പിന്നെ അവൻ വന്ന് ഡ്രൈവിങ് സീറ്റിൽ ഇരുന്ന് വണ്ടിയെടുത്തു...
"എങ്ങോട്ടാ"
വീട്ടിലേക്ക് അല്ലെന്ന് കണ്ടതും ആരു ചോദിച്ചു... ആരവ് ഗൗരവത്തോടെ അവളെ നോക്കി...
"ഹോസ്പിറ്റലിലേക്ക്... ഇനി ഞാൻ നോക്കിയില്ലെന്ന് വേണ്ട... അല്ലേലും എല്ലാം എന്റെ തലയിലേക്ക് ആണല്ലോ വര... മത്തങ്ങപ്പോലെ രണ്ടു കണ്ണുണ്ടല്ലോ എവിടെ നോക്കിയ നീ നടന്നെ '"
ആരവ് ഉച്ച ഉയർത്തി കൊണ്ട് ചോദിച്ചു... ആരു പേടിയോടെ ചുണ്ട് പിളർത്തി...
"അതിന് ആ പെണ്ണ് വള്ളി വെച്ചതല്ലേ ഹും"
ആരു പറഞ്ഞു കൊണ്ട് മുഖം തിരിച്ചു... പെട്ടന്ന് ആരവ് ബ്രേക്ക് അമർത്തി...
"ആര്??"
"ആ അലീന... അവൾ കാൽ നീട്ടിവെച്ചതാ അല്ലാതെ എനിക്ക് കണ്ണില്ലാത്തത് കൊണ്ടല്ല "
ആരു പറഞ്ഞതും ആരവ് ഒന്ന് ഓർത്തു... പിന്നെ ആരുവിന് നേരെ തിരിഞ്ഞു...
"Sorry"
അവൻ പറഞ്ഞതും അവൾ കണ്ണുകൾ വിടർത്തി കൊണ്ടവനെ നോക്കി.. അവളുടെ ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അത് മറച്ചു കൊണ്ടവൾ വിൻഡോയിലേക്ക് ചാരിയിരുന്നു....
ഹോസ്പിറ്റലലിൽ പോയി ഡോക്ടറെ കാണിച്ചാണ് അവർ വീട്ടിലേക്ക് തിരിച്ചത്... ആരു ഒരുപാട് പ്രാവശ്യം വേണ്ടെന്ന് പറഞ്ഞു വെങ്കിലും അവന്റെ സമാധാനത്തിന് വേണ്ടി ഡോക്ടറെ കണ്ടു...പൊട്ടും കാര്യങ്ങളൊന്നും ഇല്ലെങ്കിലും രണ്ടു ദിവസം റസ്റ്റ് എടുക്കാൻ പറഞ്ഞു.... അതുകൊണ്ട് തന്നെ ആരു കോളേജിൽ പോയില്ല... ആരവ് വഴക്ക് പറയുമെങ്കിലും എനിക്ക് കാൽ വേദനിക്കുന്നെ എന്ന് പറഞ്ഞ് അവൾ കിടക്കും അതോടെ പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയുന്നത് കൊണ്ട് ആരവ് കോളേജിൽ പോവും... പക്ഷെ അവൻ തിരിച്ചു വീട്ടിൽ വരുമ്പോ എല്ലാ സബിന്റെയും നോട്സ് കൊണ്ടുവന്നു അവൾക്ക് കൊടുക്കും... അവന്റെ മുന്നിൽ വെച്ച് തന്നെ എഴുതിപ്പിക്കും....
"അതെ... ഞാൻ കുഴങ്ങി നിർത്തുവാണെ ''
നോട്ട് എഴുതികൊണ്ടിരിക്കുന്ന ഇടയിൽ പെൻ വായിൽ ഇട്ടുകൊണ്ട് ആരു പറഞ്ഞു... ആരവ് അവളെ ഗൗരവത്തോടെ നോക്കി...
"നിന്റെ കാലിന് അല്ലെ പ്രശ്നം... മര്യാദക്ക് എഴുത് "
"കാലിലൂടെ ഉള്ള ഞരമ്പ് കയ്യിൽ വരുന്നുണ്ട് അതുകൊണ്ടാണെന്ന് തോനുന്നു കൈ കടയുവാ😒"
ആരു നിഷ്കു ഭാവത്തിൽ പറഞ്ഞു...ആരവ് അവളെ ഗൗരവത്തോടെ തന്നെ നോക്കി...
"ആർദ്ര ഇപ്പൊ ഇത് കംപ്ലീറ്റ് ആക്കിയാൽ നിനക്ക് കിടക്കാം... അതല്ല എന്നുണ്ടെങ്കിൽ മോളിന്ന് ഉറങ്ങില്ല "
"യ്യേ എന്താടോ താൻ ഇങ്ങനെ... ഞാൻ എഴുതിക്കോളാം ഹും "
ആരു ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് എഴുതാൻ തുടങ്ങി...
ആരവ് എന്തൊക്കെയോ പിറുപിറുക്കുന്ന ആരുവിനെ നോക്കി സോഫയിൽ കിടന്നു....
_____________❤️❤️❤️
"എന്നിട്ട്... എന്നിട്ട് ആരുവിന് എന്തെങ്കിലും പറ്റിയോ ഡീ "
"കാലൊന്ന് മടങ്ങി... പക്ഷെ ഏട്ടാ അവളെ സർ എടുത്തു കൊണ്ടുപോവുന്നത് ഒന്ന് കാണണമായിരുന്നു... ആഹ് എപ്പോഴാണാവോ നമ്മളെയൊക്കെ ഒന്ന് ആരെങ്കിലും എടുക്കാൻ വര"
തനു ഫോണിലൂടെ പറഞ്ഞു... ആദിയുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു... പിന്നെ ഗൗരവത്തോടെ പറഞ്ഞു...
"അതെന്താ ഡീ നിന്നെ എടുക്കാൻ ആളുകൾ ക്യു നിൽക്കാ...🙄"
"അതല്ല മനുഷ്യ എപ്പോഴാ നിങ്ങളെന്നെ ഒന്ന് കെട്ടുന്നേ എന്ന്"
തനു സങ്കടത്തോടെ ചോദിച്ചു... അത് കേട്ടതും ആദിയുടെ മുഖത്ത് ഒരു കള്ളചിരി വിരിഞ്ഞു....
"ഇപ്പൊ കെട്ടട്ടെ പെണ്ണെ "
"കളിക്കാതെ കാര്യം പറ ഏട്ടാ... കാത്തിരുന്നു കാത്തിരുന്ന് ഞാൻ മുരടിക്കും "
തനു ചുണ്ട് ചുളുക്കി പറഞ്ഞു...
"അയ്യോടാ മോൾ കുറച്ചു കാലം കൂടെ കാത്തിരിക്ക് കേട്ടോ... നിന്റെ പടുത്തം കഴിഞ്ഞിട്ടേ നമ്മുടെ കെട്ട് കാണു "
"എന്ത്☹️ഒരു കൊല്ലം ഇനിയും കാത്തിരിക്കാണൊ ഞാൻ "
"ഹ്മ്മ് വേണം''
"ഞാൻ എന്നാ അപ്പോയെക്കും വേറെ ആരേലും കിട്ടുവോന്നു നോക്കാം😬ഹും "
തനു ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു...മറു വശത്ത് നിന്ന് ആദിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....
_________✨️✨️✨️
"എന്താ പപ്പാ വരാൻ പറഞ്ഞെ "
ഓഫീസ് റൂമിൽ ഇരിക്കുന്ന റാമിന്റെ അടുത്തിരുന്നു കൊണ്ട് ആരവ് ചോദിച്ചു...
"അത് മോനെ... നമ്മുടെ കമ്പനിയിൽ എന്തൊക്കെയോ തകരാർ..കഴിഞ്ഞ ആഴ്ച ശെരിയാക്കിയത് ആണ് കണക്കെല്ലാം പക്ഷെ ഇന്നിപ്പോ നോക്കുമ്പോൾ രണ്ടു മൂന്ന് ലക്ഷത്തിന്റെ കുറവ്..."
റാം നെറ്റി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു...
"Oops...!!പപ്പ മാറിക്കെ ഞാൻ ഒന്ന് നോക്കട്ടെ "
റാമിന്റെ മുന്നിലെ സിസ്റ്റത്തിൽ നോക്കി ആരവ് ഇരുന്നു....അവിടെയുള്ള എല്ലാ എംപ്ലോയീസിന്റെയും പ്രൊഫൈൽ ചെക്ക് ചെയ്തു...
"ഇതിലൊന്നും ഒരു പ്രൂഫും ഇല്ല"
ആരവ് അത്ഭുതത്തോടെ പറഞ്ഞു... പിന്നെ എന്തോ ഓർത്തു കാറിന്റെ കീയും എടുത്ത് ഓഫീസിലേക്ക് പോയി...
ഓഫീസിലെ സിസ്റ്റത്തിൽ നോക്കിയിട്ടും ആരവിന് യാതൊരു വിധ തെളിവും ലഭിച്ചില്ല... ഓഫീസ് ടൈം കഴിഞ്ഞത് കൊണ്ട് തന്നെ സ്റ്റാഫുകൾ എല്ലാം പോയിരുന്നു...അടുത്ത ദിവസം എല്ലാവരെയും ഒന്ന് കാണണം എന്ന് തീരുമാനിച്ചു...
__________✨️✨️✨️
"ഡീ നീയെന്താ മുഖം വീർപ്പിച്ചു നിക്കുന്നെ"
കാലൊക്കെ മാറി കോളേജിലേക്ക് വന്നതാണ് ആരു... അപ്പോഴാണേൽ തനുവിന്റെ മുഖം കടുന്നൽ കുത്തിയപ്പോലെ വീർതിരിക്കുന്നു...
"നിന്റെ ചേട്ടൻ എന്നെ കേട്ടാൻ വല്ല ഉദ്ദേശം ഉണ്ടോന്ന് ചോദിക്കണം നീ"
തനു മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു...
"എന്താടി അങ്ങനെ പറഞ്ഞെ🤔"
ആരു ചോദിച്ചതും തനു ആദി പറഞ്ഞതെല്ലാം പറഞ്ഞു... എല്ലാം കേട്ടതും നാലും ഒരൊറ്റ ചിരിയായിരുന്നു...
"ഹഹഹ നിനക്ക് അങ്ങനെ തന്നെ വേണം... എന്നെ കെട്ടിക്കാൻ നിനക്ക് അല്ലായിരുന്നോ മുട്ടൽ കൂടുതൽ😬"
ആരു പല്ല് കടിച്ചു കൊണ്ട് പറഞ്ഞതും തനുവിന്റെ മുഖം വാടി...
"അത് ശെരിയാ😌ആദിയേട്ടൻ പറഞ്ഞത് ആണ് കറക്റ്റ്"
കനി കളിയോടെ പറഞ്ഞു... തനു അവളെ ഒന്ന് നോക്കി ദഹിപ്പിച്ചു കൊണ്ട് പുറത്തേക്ക് പോയി... അത് കണ്ട് ചിരിയോടെ തിരിഞ്ഞതും ആരുവിനെ നോക്കി ദഹിപ്പിക്കുന്ന അലീനയെ കണ്ട് കനി മുഖം ചുളിച്ചു....
_____________❤️❤️❤️
"ഗംഗാ??? താൻ എവിടെയാടോ... ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ലേ "
ഡേവി ഫയൽ ടേബിളിൽ ആഞ്ഞു അടിച്ചു കൊണ്ട് ചോദിച്ചു... ഗംഗ ഒന്ന് ഞെട്ടികൊണ്ട് അവനെ നോക്കി...
"So... Sorry sir "
ഗംഗ മുഖം താഴ്ത്തി കൊണ്ട് പറഞ്ഞു...
"ഹ്മ്മ്... ഇന്ന് ഈവെനിംഗ് ആവുമ്പോയേക്കും ഇത് കംപ്ലീറ്റ് ആക്കണം "
ഡേവി ഗൗരവത്തോടെ പറഞ്ഞു കൊണ്ട് സിസ്റ്റത്തിലേക്ക് നോക്കി... അവൾ തലയാട്ടികൊണ്ട് പുറത്തേക്ക് പോയി...
___________❤️❤️❤️
ആരുവിനോട് എന്തോ സംസാരിച്ചു കൊണ്ട് തിരിഞ്ഞ കിരൺ പ്രീതിയെ കണ്ടതും നെറ്റി ചുളിച്ചു...
"കിരണേട്ടാ... ഇത് പ്രീതി ഞങളുടെ ക്ലാസ്സിൽ പുതുതായി വന്നതാ പിന്നെ നമ്മുടെ ജീവൻ സർ ഇല്ലേ ആൾടെ കസിൻ ആണ് "
ആരു പ്രീതിയെ കിരണിന് പരിജയപ്പെടുത്തി...
"തന്നെ ഞാൻ എവിടെയോ "
കിരൺ ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ട് പ്രീതിയെ നോക്കി...
"വഴിയില്ല... ഞാൻ പുറത്തായിരുന്നു"
പ്രീതി പറഞ്ഞു കൊണ്ട് ആരുവിനോപ്പം ക്ലാസ്സിലേക്ക് നടന്നു....
"എന്നാലും ഇവളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ'
കിരൺ അവൾ പോവുന്നത് നോക്കിയോർത്തു...
_______❤️❤️
റാമിന്റെ പുതിയ പ്രൊജക്റ്റിന്റെ മീറ്റിംഗ് ആയിരുന്നു ഇന്ന്...അവർക്ക് തന്നെ പ്രൊജക്റ്റ് കിട്ടി... പക്ഷെ കമ്പനിയിൽ നിന്നെങ്ങനെയാണ് നാലഞ്ചു ലക്ഷം രൂപ പോയത് എന്ന് മാത്രം മനസിലായില്ല...റാം കാര്യം പറഞ്ഞത് കൊണ്ട് തന്നെ ആരവ് ഓഫീസിലേക്ക് പോയി....എല്ലാ സ്റ്റാഫുകളെയും വിളിപ്പിച്ചു... ആരവ് കൈകെട്ടി കൊണ്ട് ഓരോരുത്തരെയും വീക്ഷിച്ചു...
"അപ്പൊ നിങ്ങൾക്ക് ആർക്കും അറിയില്ല അല്ലെ.... Okkey, ഞാൻ കണ്ടുപിടിച്ചോളാം... പക്ഷെ ഒരു കാര്യം ഈ കൂട്ടത്തിലെ ആരെങ്കിലും ആണ് ഈ തിരിമറിക്ക് പിന്നിൽ എങ്കിൽ അവർക്ക് പിന്നെ രക്ഷയില്ല "
ആരവ് പറഞ്ഞു...അപ്പോഴും ആരും മിണ്ടിയില്ല...വേണുഗോപാൽ പേടികാരണം മുഖം കുമ്പിട്ടു നിന്നു... ആരവ് അയാളെ സൂക്ഷിച്ചു നോക്കി...
"വേണുവേട്ട... നിങ്ങൾ ഈ കമ്പനി തുടങ്ങിയക്കാലം തൊട്ട് ഉള്ളതല്ലേ... ഇവിടെ നടക്കുന്ന എന്തും നിങ്ങൾ അറിയും... സൊ പറ... ആരാ ഇതിന് പിന്നിൽ??"
"അ... അറിയില്ല സർ "
അയാൾ പേടിയോടെ പറഞ്ഞു...
"Okkey...ഇയാൾ ഒരു കാര്യം ചെയ്യ്...ഇനിയിങ്ങോട്ട് വരണ്ട..."
ആരവ് പറഞ്ഞു കൊണ്ട് തിരിഞ്ഞതും അയാൾ അവന്റെ കയ്യിൽ പിടിച്ചു...
"സോറി സർ... ഞാൻ ഞാൻ അറിയാതെ "
"കള്ളത്തരം ചെയ്യാൻ കഴിയില്ലെങ്കി അതിന് നിക്കെരുത്"
ആരവ് ദേഷ്യത്തോടെ പറഞ്ഞു... റാം കാര്യം മനസിലാവാതെ അവനെ നോക്കി...
"ഇയാളാ പപ്പാ... നമ്മുടെ അക്കൗണ്ടിൽ നിന്ന് ക്യാഷ് ട്രാൻസ്ഫർ ചെയ്തേ "
"എന്തിന്??"
റാം സംശയം പ്രകടിപ്പിച്ചു....
"അത് ഇയാൾക്ക് മാത്രം അല്ലെ അറിയൂ... പറ വേണു... എന്തിന്?? ആർക്ക്??വേഗം പറഞ്ഞോ ഇല്ലെങ്ങിൽ പിന്നെ തനിക്ക് ഇവിടെ എന്നല്ല ഒരു കമ്പനിയിലും ജോലികിട്ടില്ല "
"അയ്യോ... ഞാൻ... ഞാൻ പറയാം സർ...എനിക്ക് ഒരു കാൾ വന്നതായിരുന്നു ഈ കമ്പനിയിൽ നിന്ന് നാലു ലക്ഷം എടുത്താൽ രണ്ടു ലക്ഷം എനിക്ക് തരാം എന്ന്... എനിക്ക് എനിക്ക് മൂന്ന് പെണ്മക്കളാണ് സാറേ... ക്യാഷിന്റെ അത്യാവശ്യം ഉണ്ടായത് കൊണ്ടാ ഞാൻ..."
അയാൾ തല താഴ്ത്തി....
"ആരുടെ കാൾ ആയിരുന്നു അത്? (ആരവ് )
"അത് അറിയില്ല സർ... രണ്ടുമൂന്നു പ്രാവശ്യം ആണെനിക്ക് വിളിച്ചേ... അതും പല നമ്പറിൽ നിന്ന് "
"പെണ്മക്കളാണെന്ന് കരുതി ഞങളുടെ അധ്വാനത്തിൽ നിന്നാണോ എടുക്കുന്നെ... ഇനി താൻ ഇങ്ങോട്ട് വരണ്ട...കൂടെ നിന്ന് ചതിച്ചവൻ ആണ്... വിശ്വസിക്കാൻ പറ്റില്ല ഇനി.."
റാം പറഞ്ഞു...
"അയ്യോ സർ അങ്ങനെ പറയരുത്... എന്റെ കുടുംബം "
"ഞങ്ങൾക്കും ഉണ്ടെടോ കുടുംബം..."
ആരവ് അയാളുടെ കയ്യിൽ നിന്ന് അയാൾക്ക് വന്ന നമ്പർ എല്ലാം വാങ്ങി പുറത്തേക്ക് പോയി....
❤️❤️❤️❤️❤️❤️
"അതെ..."
ഫോണിൽ എന്തോ നോക്കി ചിരിക്കുന്ന ആരവിനെ ആരു വിളിച്ചു...
'"മ്മ്മ് ആരവ് അവളെ നോക്കാതെ മൂളി...
"താനെന്തിനാ ഫോണിൽ നോക്കി വെറുതെ ചിരിക്കുന്നേ "
ആരു അവന്റെ ഫോണിലേക്ക് ഇടം കണ്ണിട്ട് നോക്കികൊണ്ട് പറഞ്ഞു...
"അതെന്തിനാ നീയറിയുന്നേ'"
ആരവ് ഫോൺ ഓഫ് ചെയ്തുകൊണ്ട് ചോദിച്ചു...
"അത്... അല്ല ഞാൻ വെറുതെ "
ആരു തപ്പി തടഞ്ഞു പറഞ്ഞു വേഗം തിരിഞ്ഞു നടക്കാൻ തിരിഞ്ഞു... പെട്ടന്ന് ആരവ് അവളുടെ കൈകളിൽ പിടിച്ചു...
"ഈയിടെ ആയി നിനക്കെന്തോ മാറ്റം ഉണ്ടല്ലോ... എന്താ ഹ്മ്മ്??"
"എനിക്കോ എന്ത് മാറ്റം.. ഒന്ന്പ്പോയെ താൻ ഹും "
ആരു അവന്റെ കൈത്തട്ടി കൊണ്ട് ഡോറും തുറന്നു വേഗം പുറത്തേക്ക് പോയി...
ആരു പോവുന്നത് നോക്കിയ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....
തുടരും...
അഭിപ്രായം കുറയ്ക്കല്ലേ🤗😍