ഭാഗം 15
അർജുന്റെ ആരതി
പടികൾ ഇറങ്ങി വരുന്ന അർജുനെ കണ്ടതും ഒറ്റനോട്ടത്തിൽ നരേന്ദ്രനാണെന്ന് തോന്നി പോയി വിശ്വനാഥൻ.
വിശ്വൻ "അച്ചൻറെ തനിപകർപ്പാണലോ അർജുൻ."
അവൻ ഒന്ന് ചിരിച്ചു.
ശീതൾ " അതേ വിശ്വവേട്ടാ എല്ലാരും പറയും. പക്ഷേ ഇവൻ എടുത്തുചാട്ടം കൂടുതലാണ് . ഇന്ദ്രേട്ടന്റെ സൗമ്യത കൂടെ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു.
വിശ്വൻ " ഇന്ദ്രൻ, പഠിക്കുന്ന കാലത്തു എടുത്തുചാട്ടമൊക്കെയുണ്ടായിരുന്നു. ഇപ്പോൾ ഒതുങ്ങിയതാവും
ആദിൽ ശീതളിനെ നോക്കി ആക്കി പറഞ്ഞു കല്യാണം കഴിഞ്ഞു ആരേലും ഒതുക്കിയതായിരിക്കും അല്ലേ അമ്മേ.
"നീ പോ ചെറുക്കാ കളിയാക്കാതെ".
വാ ശ്രീദേവി, ആര്യ നമുക്ക് അങ്ങോട്ട് ഇരിക്കാം... അവർ ഡൈനിംഗ് ഏരിയലേക്കു പോയി.
"അർജുന്റെ പരിപാടികൾ എന്തൊക്കെയാണ്? "
അങ്ങനെ പ്രത്യകിച്ചു ഒന്നുമില്ല അങ്കിളെ
ക്ലാസ്സ്, ബാങ്ക് ജോലി അങ്ങനെ ഒക്കെ, ഇനി ബാങ്ക് കോച്ചിംഗ് പോകണം ക്ലാസ്സ് തീരുമ്പോൾ തൊട്ട് പോയി തുടങ്ങണം.
വിശ്വൻ "Carrier തന്നെ മുൻതൂക്കം."
അതു അത്രേ ഉള്ളൂ അങ്കിളെ കാര്യം ഇപ്പോൾ തന്നെ രണ്ടു വർഷം പോയില്ലേ. P.G ചെയ്യണ്ട ഞാനല്ലേ ഡിഗ്രി ചെയുന്നത്.
അതു അർജുന്റെ കുറ്റം അല്ലല്ലോ അതൊക്കെ ആ ഒരു സ്പിരിറ്റ് എടുത്താൽ മതി...
അതേ അങ്കിൾ...
"ആരതി എവിടെ?"
"മോൾക്ക് സുഖമില്ല തലവേദന."
ശീതൾ " എങ്ങനെ വരാതിരിക്കും ആ കൊച്ചിനെ അതുപോലെ അല്ലേ കളിയാക്കിയത് ടീച്ചർ ആണേലും കുറച്ചു മര്യാദയൊക്കെ ആകാം. മറ്റു പല അധ്യാപകർക്കും അവരൊരു കളങ്കമാണ്."
പിള്ളേർ അല്ലേ എന്നൊരു ചിന്ത വേണ്ടേ.
ഇതൊക്കെ കേൾക്കുന്ന ശ്രീദേവി ആധിയോടെ എന്തൊക്കയോ ഈ പറയുന്നേ "ആരു ആരെയാ കളിയാക്കിയത് ആരതിയാണോ ?"
അർജുൻ "അതൊന്നുമില്ല ആന്റി ഞങ്ങളുടെ മീര മിസ്സ് എന്നെയും ആരതിയെയും ചേർത്ത് ഒരു ചെറുകഥ പറഞ്ഞു കുറച്ചു എരിവും പുളിയുമൊക്കെ ഉള്ള ഒരു കഥ. കള്ളകഥയാണെന്ന് കേൾക്കുന്നവർക്ക് അറിയാം എന്നാലും വെള്ളം തൊടാതെ വിഴുങ്ങും ചിലർ.
അച്ഛൻ " ഞാനത് അത്ര കാര്യമാക്കിയില്ല. എന്നാലും ഇനി ഇങ്ങനെയുള്ള കഥകൾക്കു അവസരം ഉണ്ടാക്കരുത്.
അർജുൻ " ഞാൻ ശ്രദ്ധിച്ചോളാം അങ്കിൾ." ഇനിയതും പറഞ്ഞു മുഴുവനാക്കുന്നതിനു മുൻപ് ശ്രീദേവി ഇടയിൽ കയറി. അങ്ങനെ അല്ല അർജുൻ മറ്റുള്ളവരുടെ വാ മൂടി കെട്ടാൻ പ്രയാസമാണ്.
ആരതിയുടെ കാര്യമാണെങ്കിൽ ചിലപ്പോൾ തോന്നും പക്വത ഉള്ള കുട്ടിയാണ്. അല്ലാത്തപ്പോൾ വെറും പൊട്ടിപെണ്ണാണ് . ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ പേടി പണ്ടേ അവൾ...
ശ്രീദേവി, വിശ്വൻ അവരെ തടഞ്ഞു,വാ പോകാം ആരതി മാത്രമല്ലേ ഉള്ളൂ...
ശരിയാ ഓരോന്നു പറഞ്ഞു സമയം പോയി. അപ്പോൾ ഞങ്ങൾ ഇറങ്ങുവാ ശീതചേച്ചി പിന്നേ വരാം.
അങ്ങനെ ആവട്ടെ ശ്രീദേവി...അവരെ ഗേറ്റ് വരെ അനുഗമിച്ചു...
ആദിൽ "വയ്യാത്ത ആന്റിടെ മുന്നിൽ വച്ചു ഇതൊക്കെ പറയണ്ട വല്ല കാര്യം ഉണ്ടായിരുന്നോ? അമ്മയും മോനും ഒന്നിനു ഒന്ന് മെച്ചമായി പോയി കാണിച്ചത്. അവൻ പരിഭവത്തോടെ പറഞ്ഞു."
അർജുൻ "ഉള്ള കാര്യം അല്ലേ പറഞ്ഞേ നാളെ ചിലപ്പോൾ ഇതിൽ കൂടുതൽ കേട്ടെന്ന് വരും."
അമ്മ "മൂന്നെണ്ണത്തിനോടും കൂടി പറയുവാ ഒരു പെങ്കൊച്ചിന്റെയും കണ്ണീർ ജീവിതത്തിൽ ഉണ്ടാവരുത് എന്തിന്റെ പേരിലായാലും. അവരുടെ മനസ്സിനും മാനത്തിനും പവിത്രത കൊടുക്കണം."
ആദിൽ "അപ്പോൾ ആൺപിള്ളേരുടെ കണ്ണീരിന് ഇവിടെ വിലയില്ലേ. ഞങ്ങളുടെ മാനമോ."
അതു മോൻ അച്ചൻ വരുമ്പോൾ നേരിട്ട് ചോദിച്ചു നോക്കു. കൃത്യം മറുപടി അച്ഛൻ തരും.
അർജുൻ " ചേട്ടാ നമ്മുടെ കൂടെ കൂടി അമ്മ നല്ല ബോൾഡ് ആയല്ലേ.
അതേടാ അമ്മ ബോൾഡ് ആണ് നീയൊക്കെ അല്ലേ മക്കൾ അല്പം ചുണയിലെങ്കിൽ ശരിയാകില്ല.
ഡാ മോനെ പെൺപിള്ളേരുടെ അമ്മമ്മാരാണ് ശരിക്കും ബോൾഡ്.
ഒരു പെണ്ണിന് മനക്കരുത്തു
കിട്ടുന്നത് അവളുടെ അമ്മയിൽ നിന്നു തന്നെയാണ്. അമ്മമ്മാരുടെ മുഖത്തെ ഭയമാണ് മക്കളെ ദുർബലരാക്കുന്നത്.
ഏതു പ്രതിസന്ധിയിലും ധൈര്യം തരുന്ന ഒരമ്മ മക്കളുടെ കരുത്താണ്...
ശ്രീദേവി അങ്ങനെയാണ്.
ഞാൻ നിന്നെയൊക്കെ കൂട്ടി എന്റെ വീട്ടിലും ഇന്ദ്രേട്ടന്റെ കോർട്ടേഴ്‌സിലുമൊക്കെയായി നിന്ന് അതുകൊണ്ട് പേടിക്കണ്ട. പക്ഷേ ശ്രീദേവി രണ്ടു പെൺകുട്ടികളുമായി പറയതക്ക സഹായം ഒന്നുമില്ലാതെ ഇവിടെ ജീവിച്ചേ. ഒരു മോശപേരും കൂടാതെ ആ കൊച്ചുങ്ങളെ വളർത്തികൊണ്ടു വരുന്നേ. ഉള്ളിൽ എത്ര പേടി ഉണ്ടെങ്കിലും പുറമേ പിടിച്ചു നിൽക്കും മക്കൾക്ക് കരുത്തായി. മക്കൾക്ക് എന്തേലും പറ്റിയാൽ സ്വാഭാവികമായി എല്ലാ അമ്മമ്മാരും ഒന്ന് ഇടറും.അമ്മ മനസ്സല്ലേ അങ്ങനെ വരൂ. എന്നാലും അമ്മ പിടിച്ചു നിൽക്കും തന്റെ കുഞ്ഞുങ്ങളെ പഴയത് പോലെയാക്കി മക്കൾ സുരക്ഷിതമായി എന്നു ഉറപ്പ് വന്ന ശേഷമേ ആ അമ്മ തളരും,താങ്ങായി മക്കൾ ഉണ്ടാവും എന്ന പ്രതീക്ഷയിൽ.ആ താങ്ങു മക്കൾ നിഷേധികാത്തിരുന്നാൽ അമ്മ ഭാഗ്യവതി.
അമ്മ അച്ചനെ വിവാഹം കഴിച്ചിട്ട് 30 വർഷമായി. 18 വയസ്സിൽ അദ്ദേഹത്തിന്റെ കൈപിടിച്ചതാണു ഞാൻ . കുടുംബത്തിലെ മൂത്തകുട്ടിയായിരുന്നു താഴെ രണ്ടു പെൺകുട്ടികൾ വളർന്നു വരുന്നു കാരണവന്മാർക്കു ചിന്തകൾ അധികമായിരുന്നു. എനിക്ക് എന്തേലും ആഗ്രഹമുണ്ടോ? എന്നൊരു ചോദ്യം ഞാനൊരുപാട് കൊതിച്ചിരുന്നു കേൾക്കാൻ ഈ 48 വർഷത്തിനിടയിൽ എന്റെ അച്ചനമ്മമാരോ, ഭർത്താവോ, മക്കളോ ആരും ചോദിച്ചിട്ടില്ല.
എല്ലാവരും അവരവരുടെതായ കടമകൾ ഭംഗിയായി നിർവഹിച്ചു എന്നെ സന്തോഷിപ്പിച്ചു. നമ്മൾ ഇപ്പോൾ നല്ല സ്ഥിതിയിലായതു കൊണ്ടു അമ്മയ്ക്ക് ഈ ചോദ്യങ്ങൾ വന്നതായി എല്ലാരും പറയും. ഇനി അതൊക്കെ ചികയുന്നതു എന്തിനാണ്?
വിശ്വവേട്ടൻ ശ്രീദേവി മാത്രമേയുള്ളു അതുകൊണ്ട് ആണോ എന്തോ അവർക്ക് എന്താ ആഗ്രഹം എന്നു അദ്ദേഹം എപ്പോഴും ചോദിക്കും. അവൾക്കാണേ വിശ്വവേട്ടന്റെ ഒറ്റ അധ്വാനത്തിലാണ് ആ കുടുംബം നിലനിൽക്കുന്ന ചിന്തയിൽ അവൾ ആഗ്രഹങ്ങൾ മാറ്റി വയ്ക്കും. അതുകൊണ്ട് ആവശ്യമില്ലാതെ അസ്വസ്ഥതകൾ ആ കുടുംബത്തിലില്ല.
അങ്ങനെ ഓരോ സ്ത്രീക്കും ഓരോ കാരണങ്ങൾ പക്ഷേ ഞങ്ങളൊക്കെ ആഗ്രഹിക്കുന്ന ഒറ്റ കാര്യം ഞങ്ങളുടെ മക്കളുടെ ആഗ്രഹങ്ങൾ നിറവേറണേ എന്നു പ്രാർഥിക്കുന്നെ ചിലപ്പോൾ സ്വാർത്ഥത കലരാം.
എല്ലാം ഇഷ്ടങ്ങൾക്ക് കൂട്ടു നിന്നു വഴി തെറ്റാതെ നോക്കാനുള്ള ഉത്തരവാദിത്തം പോലും ചിലപ്പോൾ തകിടം മറിയും. കാര്യം എന്താ? എല്ലാ ഇഷ്ടത്തിന് കൂട്ടു നിന്നതു കൊണ്ടു, ചോദിച്ചതെല്ലാം വാങ്ങി തന്നു, കണ്ടറിഞ്ഞു തരും. എല്ലാം നിസാരമായി കിട്ടിയപ്പോൾ വില അറിയില്ല. തലയ്ക്ക് മീതെ ആയ അവസ്ഥ. എന്തേലും തെറ്റ് തിരുത്താൻ നോക്കിയാൽ അമ്മയും അച്ചനും കണക്കു പറഞ്ഞു. തല്ലാനും വയ്യ കൊല്ലാനും വയ്യ. അപ്പോൾ എനിക്ക് തോന്നും പണ്ടത്തെ കാർക്കശ്യം തന്നെയാ നല്ലത്.
നമ്മുടെ സ്ഥിതി അറിഞ്ഞു വളരുന്ന ചുരുക്കം ചില കുട്ടികൾ ഒഴികെ ബാക്കി എല്ലാവർക്കും നിസ്സഹായരായ മാതാപിതാക്കളെ അറിയില്ല. അതല്ലേ കൂടിയ മൊബൈൽ, ബൈക്ക് വാങ്ങി കൂട്ടുന്നവരും ഇവരുടെ കൂടെ പതിനെട്ടു തികയുന്നതിനു മുന്നേ ഓടുന്ന പെൺപിള്ളേരും.
അമ്മ പറഞ്ഞു വരുന്നത് മക്കൾക്കു മനസ്സിലായോ സൗകര്യങ്ങൾ കൂടി വരുന്നത് കണ്ടു കൂടെ വരുന്നവരെയും, സൗകര്യങ്ങൾ കാട്ടി കൂടെ കൊണ്ടു നടക്കുന്നത് ഇവിടെ ഏതേലും ഒരുത്തൻ ചെയ്താൽ മക്കൾ സെന്റിമെന്റ്സ് അമ്മ മറക്കും
കേട്ടല്ലോ.
കയറിപോ മൂന്നെണ്ണം റൂമിലോട്ട്. നല്ല അനുസരണയുള്ള കുട്ടികളെ പൊലെ മൂന്നും പടിപടിയായി മുകളിൽ പോയി.
ആദ്യം ഇവനയൊക്കെ വേണം മര്യാദ പഠിപ്പിക്കാൻ എന്നിട്ടു വേണം നാട്ടിൽ കിടക്കുന്ന പെൺകുട്ടികളേ മര്യാദ പഠിപ്പിക്കാൻ പോകാൻ.
ഇതേ സമയ ആരതിയുടെ വീട്ടിൽ.
വിശ്വവേട്ടാ അകത്തു നിന്നു കുറ്റിയിട്ടെന്ന് തോന്നുന്നു ലോക്ക് മാറ്റിയിട്ടു തുറക്കാൻ പറ്റുന്നില്ല.
ആരതി മോളേ കതക് തുറക്ക്,
ദൈവമേ കതക് തുറക്കുന്നില്ലല്ലോ...
ആരതി മോളേ കതക് കൊട്ടി വിളിക്കുന്നു.
(തുടരുന്നു )