ഭാഗം -16
അർജുന്റെ ആരതി
ആരതി, ആരതി പരിഭ്രമത്തോടെ അച്ഛൻ വിളിച്ചു.
ആരതി വാതിൽ തുറന്നു. എല്ലാവരുടെയും ശ്വാസം നേരെ വീണു.
അമ്മ "എത്ര നേരമായി വിളിക്കാൻ തുടങ്ങിയിട്ട് എന്തിനാ കുറ്റിയിട്ടതു. മനുഷ്യരെ പേടിപ്പിച്ചു കളഞ്ഞല്ലോ."
അതു ഒരു സർപ്രൈസ് ഒരുക്കാൻ.
എന്ത് സർപ്രൈസ് എല്ലാവരും മുഖാമുഖം നോക്കി.
രാത്രിയിലേക്ക് ചപ്പാത്തിക്കു മാവ് കുഴച്ചു ഇനി മുട്ട കറിക്കു അരിയുവായിരുന്നു. ചായ ഫ്ലാസ്ക്കിലുണ്ട്.നിങ്ങൾ വരുമ്പോഴേക്കും എല്ലാം ശരിയാക്കാമെന്നു കരുതി നിങ്ങൾ പക്ഷേ പെട്ടെന്ന് വന്നു. അപ്പോൾ ബാക്കി അമ്മ ചെയ്തോ.
ഇനി ഞാൻ കിടക്കട്ടെ തല വെട്ടി പൊളിക്കുന്നു. ഒറ്റയ്ക്ക് കിടക്കാൻ എന്തോ പേടി പോലെ അതാ കുറ്റിയിട്ടെ.
അമ്മ "ആരതി"
അമ്മേ ആ ചന്ദനം ഒന്ന് നെറ്റിയിൽ നനച്ചു ഇട്ടു തരുമോ.
"നീ പോയി കിടക്കു ഞാനിപ്പോൾ വരാം."
"ആരതി"
"മ്മ് "എന്താ അമ്മേ?
ഒന്നുമില്ല.
അമ്മയ്‌ക്കൊരു മ്ലാനത അതിന് കാരണം എന്തായിരിക്കും എന്ന് ഊഹിക്കാം ആന്റി എല്ലാം പറഞ്ഞല്ലേ. അമ്മേ, എന്റെ മനസ്സിൽ എന്തെങ്കിലും ഉണ്ടേ ഞാൻ തുറന്നു പറയും."
"അറിയാമെടി മോളേ."
"പിന്നെ എന്താ അമ്മയ്ക്ക് പ്രശ്നം?"
അതു നിന്നെ കുറിച്ച് അങ്ങനെ കേട്ടപ്പോൾ ഒരു സങ്കടം തോന്നി ഇപ്പോൾ മാറി വരുന്നു ഞാൻ അങ്ങോട്ട് ചെല്ലട്ടെ അല്ലെ അവിടെ അച്ചനും മോളും കുളമാക്കും. പിന്നെ എന്റെ മോൾ കഷ്ടപ്പെട്ടത് വെറുതെയാവും. കഴിക്കാൻ നേരത്തെ അമ്മ വിളിക്കാം.
ഇനി കഴിക്കാൻ വിളിക്കണ്ട ഇടക്ക് എണീക്കുവാണേ ഞാൻ വന്നു കഴിച്ചോളാം.
വാതിൽ ചാരി അമ്മ പോയി...
ആരതി ഒരു കാര്യം മനസ്സിലുറപ്പിച്ചു അർജുനോട് പ്രണയം പറയണം. എന്നിട്ടു അതു രഹസ്യമായി വയ്ക്കണം എല്ലാവരും എതിർത്താൽ ഒളിച്ചോടാം. രണ്ടു കുട്ടികൾ ഒക്കെ ആവുന്നതിനു മുന്നേ അച്ഛൻ വീട്ടിൽ കയറ്റും. എന്തൊരു ആശ്വാസം മനസ്സിന് അങ്ങനെയൊക്കെ ചിന്തിച്ചു അവളുറങ്ങി.
" ഗുഡ്മോർണിംഗ് അച്ഛാ,"
"ആഹ്! മോളേ തലവേദനയൊക്കെ മാറിയോ."
"അതൊക്കെ മാറി. പാല് വാങ്ങിയോ അച്ഛാ?"
"വാങ്ങി. ഇപ്പോൾ സമയം ഒൻപതായി."
"ഹോ! അത്രയും ആയോ ഞാനറിഞ്ഞില്ല"
സാരമില്ല, വയ്യാത്ത കൊണ്ടല്ലേ, അച്ചനോട് ഓരോ കാര്യം പറഞ്ഞു നിന്നപ്പോൾ വെളിയിൽ ഒരു വണ്ടി വന്ന ശബ്ദം കേട്ട്...
"ഹലോ ഉറക്കെ ഒരു പരിചിത ശബ്ദം"
"ഹാ! രുദ്രേട്ടൻ "
രുദ്രേട്ടൻ മാത്രമല്ല ഞങ്ങളുമുണ്ട്.
രുദ്രേട്ടന്റെ ചേച്ചിയും, ഭർത്താവും, മകൻ അഭിലാഷ് അവന്റെ കല്യാണം വിളിക്കാൻ വന്നതാ.
വിശ്വനാഥൻ എല്ലാവരെയും സന്തോഷത്തോടെ സ്വീകരിച്ചു.
അച്ഛൻ സുഭദ്ര ആന്റിയോട് "മോളേ നിങ്ങൾ എപ്പോൾ വന്നു."
പത്തു അൻപതു വയസ്സുള്ള സുഭദ്ര ആന്റിയാ അച്ഛൻ മോളേ എന്ന് വിളിക്കുന്നത് അമ്മ കേൾക്കുന്നില്ലേ ആരതി അമ്മയെ നോക്കി . മുഖത്തു പ്രകാശകുറവൊന്നുമില്ല.
ആരതി ചിന്തിച്ചു. "ഹാ! പഴയ പരിചയം അല്ലേ തിളക്കം കൂടും."
സത്കാരം ഒക്കെ മുറപോലെ നടക്കുന്നു.
ആരതിയാണേ ഒട്ടും താല്പര്യമില്ല എന്ന പോലെയിരിക്കുന്നു.
അഭിലാഷ് "അങ്കിൾ എനിക്കു ആരതിയോട് കുറച്ചു കാര്യങ്ങൾ പറഞ്ഞു തീർക്കാനുണ്ടായിരുന്നു. പഴയ ചില കാര്യങ്ങൾ."
അതിനെന്താ എല്ലാം പറഞ്ഞു തീർത്തു നല്ല കൂട്ടുക്കാർ ആകു.
അഭിലാഷ് "ആരതി പുറത്തേക്കു ഒന്നു വരാമോ.'
അതിന്റെയൊന്നും ആവശ്യമില്ല അഭിയേട്ടാ, ഞാനതൊക്കെ മറന്നു. ഇനി പുതിയ വിശേഷങ്ങൾ മതി ഓർത്തിരിക്കാൻ പിന്നെ ഒന്നുമില്ല അഭിയേട്ടാ 'ഫ്രണ്ട്‌സ് ഫോർ എവർ'.
"താങ്ക്സ് ആരതി. ആരതി ഒരുപാട് മാറിയെന്നു കുഞ്ഞമാമ പറഞ്ഞു. പക്ഷേ ഇത്രയും ചേഞ്ച് പ്രതീക്ഷിച്ചില്ല..."
സുഭദ്ര "മോൾ എന്താ ഇപ്പോൾ അങ്ങോട്ടൊന്നും വരാത്ത അമ്മ തിരക്കാറുണ്ട്."
ഉവ്വ്! ഉവ്വ്! വന്നപ്പോഴൊക്കെ നല്ല സ്വീകരണം അല്ലേ തന്നതു. ആരതി മനസിലോർത്തു...
ഞാനിപ്പോൾ എങ്ങും പോകാറില്ല ആന്റി കോളേജ് വീടു അങ്ങനെയൊക്കെ പോകുന്നു."
ആര്യ മോളേ കണ്ടില്ലല്ലോ, ജോലിക്ക് കയറിയോ?"
അമ്മ "അവൾ നേരത്തെ പോയി, സ്പെഷ്യൽ കോച്ചിംഗ് ചെയ്യുവാണു ഈ മാസം കൂടെയുള്ളു."
അഭിലാഷിന്റെ അച്ഛൻ "വിവാഹ കാര്യമൊക്കെയായോ?"
അച്ഛൻ " നല്ലൊരു ആലോചന വന്നിട്ടുണ്ട് അതങ്ങ് ഉറപ്പിക്കാമെന്നു കരുതി."
സുഭദ്ര "നല്ല കാര്യങ്ങൾ ഒന്നും വച്ചു താമസിപ്പിക്കണ്ട നടത്തുന്നതാ നല്ലത്.
രുദ്രൻ മുന്നേ അഭിയുടെ കാര്യം നടത്തുന്നതിൽ നീരസമുണ്ട് കുടുംബത്തിൽ തന്നെ. പക്ഷേ യോഗം അഭിക്കായി പോയി അല്ലേടാ."
"എല്ലാത്തിനും ഒരു സമയമുണ്ട് ചേച്ചി എന്റെ പെണ്ണ് വരുമ്പോൾ ഞാനും കെട്ടും."
അഭിലാഷ് "അതുകേട്ട മതി കുഞ്ഞുമാമ."
എല്ലാവരും ചിരിച്ചു.....
ഇനി ഇന്ദ്രേട്ടന്റെ വീട്ടിൽ കല്യാണം വിളിക്കട്ടെ.
അങ്ങനെയാവട്ടെ...
ചിത്രശലഭം അർജുന്റെ വീടു
അവിടെയും ചെന്നു എല്ലാവരെയും ക്ഷണിച്ചു. നിമിഷം നേരം കൊണ്ടു അഭിലാഷ് എല്ലാവരുമായി നല്ല സൗഹൃദം സ്ഥാപിച്ചു.
അഭിലാഷ് " ആരെയും നേരിട്ടു അറിയില്ലേലും. അർജുനെ കുറിച്ചു വീണ പറഞ്ഞതു കേട്ടു ട്ടു കണ്ടപോലെ പരിചയമായി. എന്റെ പെണ്ണിന്റെ അഭിമാനം സംരക്ഷിച്ച ആളല്ലേ ആ നന്ദി എന്നുണ്ടാവും."
അർജുൻ " വീണ നല്ല സ്വഭാവമുള്ള കുട്ടിയാണ്. പിന്നെ അന്ന് അങ്ങനെയൊക്കെ സംഭവിച്ചു. ഞാനതിനു നിമിത്തം ആയെന്നെ ഉള്ളൂ."
അഭിലാഷ് "നല്ല കാര്യങ്ങൾക്ക് നിമിത്തം ആകുന്നത് നല്ലതാ അർജുൻ പക്ഷേ ഞാൻ..."
അവൻ പറഞ്ഞു തീരുന്നതിനു മുന്നേ രുദ്രൻ ഇടയിൽ കയറി അപ്പോൾ ഇറങ്ങാം അല്ലേ...
ഇരുകുടുംബവും സന്തോഷത്തോടെ അവരെ യാത്ര അയച്ചു.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
"ഡാ രുദ്ര, ആ പയ്യന്നില്ലേ അർജുൻ അവനെയാണോ നിന്റെ ആരതി കൊച്ചു നോക്കുന്നതു എന്നൊരു വർത്തമാനം കേട്ടു."
രുദ്രൻ അതു അത്ര ഇഷ്ടമായില്ലാ അവനൊന്നും പറഞ്ഞില്ല.
അല്ലേലും അവൾക്കൊക്കെ അതേ ചേരു , അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ അതു കിടക്കില്ല എന്നത് സത്യം.
"അമ്മേ ഒന്ന് നിർത്തുവോ ആരതി കുഞ്ഞമാമയെ വേണ്ടാന്ന് വച്ച പ്രധാന കാരണം ആ കുട്ടിയുടെ മനസ്സിൽ ഇദ്ദേഹത്തിന് മറ്റെന്തോ നല്ല സ്ഥാനമാണ്. ഫ്രണ്ട് ,അദ്ധ്യാപകൻ, വെൽ വിഷർ അതിനപ്പുറം ഒന്നുമില്ല അതാണ് സത്യം. അല്ലേ ഞാൻ നോക്കിയിട്ട് മറ്റൊരു കാരണം അമ്മാമ്മയും അമ്മയൊക്കെ കൈയിലിരുപ്പ് തന്നെയാ."
അഭിയുടെ അച്ഛൻ "അതു വിട് അഭി."
"എന്ത് വിടാനാ അച്ഛൻ പറയുന്നത്,രണ്ടാഴ്ച കഴിഞ്ഞാൽ ഒരു പെണ്ണ് എന്റെ ജീവിതത്തിൽ വരും. ഇവരുടെയൊക്കെ ഇടയിൽ അവൾ എങ്ങനെ പിടിച്ചു നിൽക്കുമോ എന്തോ. വീണയും ആള് മോശമല്ല, അഡ്വക്കേറ്റ് ജനറലിന്റെ മോൾ അല്ലേ അവൾ ഇടും ഒട്ടും കുറയ്‌ക്കാതെ.
ന്നേ പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല, നാളെ എന്നെ പെങ്കോന്തന് ആക്കുമല്ലോ, അതാ."
ഞാൻ ഒന്നും പറയുന്നില്ല പോരെ അല്പം കനപ്പിച്ചു സുഭദ്ര പറഞ്ഞു.
അമ്മേ എന്റെ ക്ഷണകത്തിൽ, അഭിലാഷ് വെഡ്സ് വീണ എന്നതിന് പകരം ദിയ വരണം അതായിരുന്നു എന്റെ ആഗ്രഹം. അതു നഷ്ടമാക്കിയത് ആരതിയാണ് എന്ന് നിങ്ങൾ രണ്ടു കൂടിയാ എന്നെ വിശ്വസിപ്പിച്ചതു . സത്യം അറിഞ്ഞപ്പോൾ എനിക്ക് എന്ത് വേണമെന്ന് പോലും അറിയാൻ വയ്യാതായി.
ആരതിയെ നശിപ്പിച്ചേ അമ്മാമ്മ അടങ്ങു.
അച്ഛൻ കണ്ടോ അമ്മ അവിടെ ചെന്നു അമ്മമ്മയുടെ നമ്മൾ അവിടെ ചെന്നിടം മുതൽ അവിടെ നമ്മൾ കാണാത്തെയും, കേൾക്കാത്തെയും വരെ പറയും. അതിനാ അമ്മ ഒരുങ്ങി കെട്ടി മുന്നേ വന്നത്.
പിന്നെ ഒരു കാര്യം അമ്മ ഓർത്തു വച്ചോ, ആരതിയുടെ ഗോഡ് ഫാദർ വലിയമാമ്മയാണ് , പൊടിപ്പും തോങ്ങലുമെങ്ങാനും ആ ചെവിയിൽ എത്തിയാൽ പിന്നെ എന്താ നടക്കുന്നെ എന്നു ദൈവത്തിനെ അറിയൂ.
രുദ്രൻ "ദേവേട്ടന്റെ കൈയിൽ നിന്ന് ഒന്നു കിട്ടിയപ്പോൾ അനന്തരവൻ നേരെയായി.
അനിയത്തിക്കു കൂടെ ഒന്ന് കൊടുത്താൽ അനിയത്തിയും നേരെയാകും. അല്ലേ അളിയാ, അളിയൻ ഉള്ളപ്പോൾ ചേട്ടന്റെ കൈ മെനകെടുത്തണോ ?"
മച്ചമ്പിയുടെ കൈക്കു നല്ല രാശിയാ, വാങ്ങികൂട്ടിയവരൊക്കെ നന്നായ ചരിത്രമേ ഉള്ളൂ. അതു എല്ലാവരും ഓർത്താൽ നല്ലത്.
സുഭദ്ര മുഖം വീർപ്പിച്ചിരുന്നു പല കണക്കുകൂട്ടലുമായി.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
പിറ്റേന്ന് രാവിലെ കോളേജിൽ പോകാനുള്ള തയാറെടുപ്പിലാണു ആരതി... ഇന്ന് പ്രണയം തുറന്നു പറയണം എന്നൊക്കെ മനസിലിരുപ്പ്...നോക്കാം എന്താകുമെന്ന്....
മീര മിസ്സിന്റെ ക്ലാസ്സിൽ എല്ലാവരും സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
മിസ്സ് "അർജുൻ "അവർ ഗൗരവത്തിൽ വിളിച്ചു.
എന്താ അർജുൻ ഇതു ശരിയായ ഉത്തരം എഴുതിയിട്ട് വെട്ടിയേക്കുന്നു. 'വാട്ട്സ് റോങ്ങ് വിത്ത് യൂ'. തനിക്കു തീരെ ശ്രെദ്ധ ഇല്ലേ ക്ലാസ്സിൽ.
"ഉണ്ട് മിസ്സ്, ഞാൻ മിസ്സിന്റെ ജോലി എളുപ്പമാക്കിയതല്ലേ."
എന്റെ ജോലിയോ അവർ സംശയം പ്രകടിപ്പിച്ചു.
ശരിയായ ഉത്തരം വെട്ടുന്നത് മിസ്സ്ന്റെ ഒരു സ്റ്റൈൽ അല്ലേ...
ഓഹ്! ആരതിയുടെ വക്കാലത്തുമായിട്ട് വന്നയാണോ ഇയാൾ.
അതേ മിസ്സ് ഞാനല്ലേ ആരതിക്കു വേണ്ടി സംസാരിക്കേണ്ടത്, ആരതി എപ്പോഴും എന്റെ കൂടെയാണ് എന്നല്ലേ മിസ്സ് പറഞ്ഞത്.
ലുക്ക് അർജുൻ, ഞാൻ എന്താ മീൻ ചെയ്തേ എന്നു വച്ചാൽ...അർജുൻ ഇടയിൽ കയറി...
വൺ മിനുട്ട് മിസ്സ്
അർജുൻ പോയി ഡോർ ക്ലോസ് ചെയ്തു. മിസ്സ് ഇനി നമ്മൾ ഇവിടെ ചർച്ച ചെയ്യാൻ പോകുന്ന വിഷയം പുറത്തു ആരു അറിയണ്ട. പുറത്തറിഞ്ഞാൽ മിസ്സിനാ നാണക്കേട്.
മിസ്സ് എന്റെ അമ്മ പറഞ്ഞിട്ടുണ്ട് നാലാക്ഷരം പറഞ്ഞു തരുന്ന ഗുരുവിനെ നിന്ദിക്കരുത്. ഗുരുവിന്റെ മനസ്സ് നൊന്താൽ ഒരുകാലത്തും രക്ഷയിലെന്നു.
മിസ്സിനോടുള്ള എല്ലാ ബഹുമാനവും മുൻനിർത്തി രണ്ടു വാക്ക് പറയുവാ, എന്റെ പേരും കൂടെ പഠിക്കുന്ന പെൺകുട്ടിയുടെ പേരും യാതൊരു കാരണവുമില്ലാതെ മിസ്സ് കൂടി ചേർത്തതിൽ അല്പം വിഷമമുണ്ട് അതു ഞാൻ സഹിച്ചു. കാരണം ആ കുട്ടി ഇന്നും ക്ലാസ്സിലുണ്ട്. അവളുടെ വീട്ടുകാർ തെറ്റായി അതിനെ കണ്ടില്ല,ഭാഗ്യം. മറിച്ചായിരുന്നെല്ലോ ഒരു കുടുംബത്തിനു തീപൊരിയാ ഇട്ടു കൊടുത്തത് അതു എങ്ങനെ വേണേലും കത്താം.
അടുത്തത് ഈ ഇരിക്കുന്ന സുമേഷ്, രണ്ടു വിഷയത്തിൽ മാർക്ക് കുറവാണ് ബാക്കി എല്ലാ വിഷയത്തിൽ സമർഥനാണ്, ഒരു പരീക്ഷയ്ക്ക് തോറ്റുപോയാൽ ആ വ്യക്തി പിന്നെ ഒന്നിനും കൊള്ളാത്ത ആളാണോ, അവന്റെ അമ്മയുടെയും പെങ്ങളുടെയും മുന്നിൽ വച്ചു അവനെന്തോ വലിയ ആഭാസൻ ആണെന്ന് നിലയ്ക്കാണല്ലോ മിസ്സിന്റെ സംഭാഷണം.
ഞങ്ങളൊക്കെ മിസ്സിന്റെ ആരുമല്ല, പക്ഷേ ഞങ്ങളുടെ വീട്ടുകാർക്ക് അങ്ങനെ അല്ലാ നമ്മളെ കുറിച്ച് മോശമായി കേട്ടാൽ നെഞ്ചുപൊടിയും.
രണ്ടു വർഷം മുൻപ് ശ്യാം എന്ന പയ്യൻ ഡിസ്മിസ്സ് വാങ്ങി കൊടുക്കാൻ മിസ്സ് മുൻപന്തിയിൽ ഇല്ലായിരുന്നോ. ശ്യാം സ്നേഹിച്ച പെണ്ണിനെ ആരോ കമന്റ് അടിച്ചു അതിന്റെ പേരിൽ ഒരു അടിപിടി അതു ക്യാമ്പസിന്റെ വെളിയിൽ. അതു ക്യാമ്പസിൽ എത്തിച്ചു ശ്യാം ഡിസ്‌മിസ്സ് വാങ്ങി കൊടുത്തില്ലേ. ഫൈനൽ ഇയർ സ്റ്റുഡന്റ് ഭാവിയാണ് തുലച്ചത്.
അവന്റെ അച്ഛൻ താണുകേണ അല്ലെ മിസ്സിനോട് സംസാരിച്ചത്.അവനാണ് അവരുടെ ഭാവിയെന്നു ആത്മഹത്യ വക്കിലാണ് അവരെന്നും അപ്പോൾ മിസ്സ് എന്താ പറഞ്ഞേ താൻ ചത്താൽ ഞങ്ങൾക്ക് എന്താ അല്ലേ. ഒരു വിദ്യാർത്ഥിയും അവന്റെ കുടുംബവും ഇല്ലാതെ ആകുമ്പോൾ മിസ്സിന് ഒന്നുമില്ല അല്ലേ.
മിസ്സ് തെറ്റ് ചെയ്താൽ ശിക്ഷിക്കാം തിരുത്താം നല്ലതിനു ഏതു അറ്റം വരെ പോകാം. പക്ഷേ നിസാരമായ കാര്യങ്ങൾ ഊതി വീർപ്പിച്ചു വിദ്യാർത്ഥികളുടെ ഭാവി നാശമാക്കരുത്. അല്പം മോഡേൺ ആയ വേഷം ധരിച്ചാലോ, കുറച്ചു മേക്കപ്പ് ഇട്ടാലോ, ലിംഗഭേദമില്ലാതെ ഒന്നിച്ചിരുന്നു പഠിച്ചാലോ അതിൽ മോശം കാണരുത്. ആണിനും പെണ്ണിനും ഇടപഴകാൻ ഒരുപാട് പരിധികൾ ചട്ടം വയ്ക്കുമ്പോൾ ആണ് പരിധിവിട്ട ബന്ധങ്ങളിൽ അവർ എത്തുന്നത്. മാന്യമായ ഇടപെടലുകൾ ഒരു ബന്ധത്തിലും വീഴ്ച ഉണ്ടാവില്ല.
മിസ്സിന് കുടുംബത്തിൽ പല പ്രശ്നങ്ങൾ ഉണ്ടായതായി കേട്ടിട്ടുണ്ട്. അതു എന്തു തന്നെ ആയാലും അതിന്റെ ബാക്കിപത്രം വിദ്യാർത്ഥിയുടെ നെഞ്ചത്തോട്ടു അല്ല തീർക്കണ്ടത്. മിസ്സിനു എതിരെ പരാതി എഴുതിയിട്ടുണ്ട് ഈ ക്ലാസ്സിലെ എല്ലാവരും ഒപ്പിടും, ഞങ്ങളെ മാനസികമായി പീഡിപ്പിക്കുന്നു എന്നതിന്റെ തെളിവ് സഹിതം വയ്ക്കും. ഞങ്ങടെ കണ്ടക്ട് സർട്ടിഫിക്കറ്റ് പാരാ പണിയുന്ന പോലെ മിസ്സന് കിട്ടും അതുപോലെ റെഡ് മാർക്ക് സർവീസ് സർട്ടിഫിക്കറ്റിൽ . അതോടെ മൊത്തത്തിൽ ഗോവിന്ദയാ കാര്യങ്ങൾ.
"ആദ്യത്തെ ഒപ്പ് ഞാനിട്ടു. അടുത്തത് ആരിടുമെന്നു മിസ്സ് കണ്ടോ?"
"ആരതി നീ ഒപ്പിടു, നിന്നെയല്ലേ ഇവർ ഒരുപാട് ദ്രോഹിച്ചുകൊണ്ടിരിക്കുന്നതു."
"ഇങ്ങു തരു അർജുൻ ഞാൻ സൈൻ ചെയ്യാം."
ആ മറുപടി ആരും പ്രതീക്ഷിച്ചില്ല കാരണം എന്നു ഒഴിഞ്ഞു മാറുന്നവൾ അല്ലേ.
മിസ്സ്, ആരതി വിശ്വനാഥൻ ഇതിൽ സൈൻ ചെയ്താൽ മിസ്സ് പിന്നേ ഈ കോളേജിൽ നിന്നു ക്ലിയർ ഔട്ട് . അത്ര സ്വാധീനം ആരതിക്ക് ഈ കോളേജിൽ ഉണ്ട്, അല്ലേ ആരതി .
അതേ അർജുൻ.
ഓരോരുത്തരായി ഒപ്പിടാൻ തുടങ്ങിയത് മിസ്സ് ആ പേപ്പർ പിടിച്ചു വാങ്ങി വലിച്ചു കീറി പുറത്തേക്ക് പോയി. ഒരു കാറും കോളും പ്രതീക്ഷിച്ചു പക്ഷേ മിസ്സ് സൗമ്യതയിലാരുന്നു.
അർജുൻ ഒരു കൈയടി എല്ലാവരും ചേർന്ന് നൽകി. അവന്റെ ഭാഷ്യം നല്ലതായിരുന്നു ഇനി ഒരു ശ്യാം, ആരതിയോ, സുമേഷോ ഈ കോളേജിൽ ഉണ്ടാവരുത്.
"അർജുൻ"
"എന്താ ആരതി"
"ശ്യാം ചേട്ടനെ എങ്ങനെ അറിയാം."
എന്റെ ഓഫീസിന്റെ മറ്റൊരു ബ്രാഞ്ചിൽ വർക്ക് ചെയ്യുന്നത്. ഇടയ്ക്ക്പരിചയപെട്ടു, അങ്ങനെ ഇവിടെയാണെന്നു ഞാൻ പഠിക്കുന്നത് പറഞ്ഞപ്പോൾ പഴയ കഥയൊക്ക പറഞ്ഞു.
ശ്യാം ചേട്ടൻ പാവമായിരുന്നു,
അവൻ കണ്ടക്ട് സർട്ടിഫിക്കറ്റ് മോശമായി എഴുതിയത് പ്രൈവറ്റ് കോളേജിൽ ചേർന്നെങ്കിലും ആ സർട്ടിഫിക്കറ്റിന്റെ പേരിൽ ഒരുപാട് ഒറ്റപെട്ടു ആ കോളേജിൽ, അവനെ മോശപെട്ട വിദ്യാർത്ഥി എന്ന നിലയിൽ ആ സ്ഥാപനത്തിൽ എല്ലാവരും കണ്ടതു . പിന്നെ കടിച്ചുപിടിച്ചു മുന്നോട്ട് പോയി. ഇപ്പോൾ നല്ല നിലയിലായി. ഐ എ എസ് തയ്യാറാവുന്നുണ്ട്.
പിന്നെ ആരതി മിസ്സ് വിചാരിച്ച പോലെ അല്ല, ചിലപ്പോൾ നിന്റെ ഫൈനൽ എക്സാമിന് എന്തെങ്കിലും പണിയും. Prevention is better than cure.
അർജുൻ എത്ര കാര്യമായിട്ട എന്നെ കുറിച്ചു ആലോചിച്ചത്. അപ്പോൾ ഉള്ളിൽ ഞാൻ കാണുമായിരിക്കും. ഇനിയെന്തിനാ മടിക്കുന്നെ തുറന്നു ചോദിച്ചാലോ?
അതേ അർജുൻ വൈകുന്നേരം തുഷാരത്തിൽ ഒന്ന് വരുമോ എനിക്കൊരു പ്രധാന കാര്യം പറയാനുണ്ട്.
"എന്താ ആരതി സീരിയസ് മാറ്റർ വല്ലതുമാണോ?"
"അതേ അർജുൻ കുറച്ചു സീരിയസ് ആണ്"
ഞാൻ വരാം. "ആരതി, താങ്ക്സ് "
"എന്തിനാ അർജുൻ "
ഒപ്പിടാൻ പറഞ്ഞപ്പോ ഒപ്പിട്ടത്തിന്.
നമ്മുക്ക് വേണ്ടി ഒരാൾ ഒറ്റയ്ക്കു നിന്നു വാദിക്കുമ്പോൾ കൂടെ നിൽക്കണ്ടത് നമ്മുടെ കടമയല്ലേ.
നീ സൈൻ ചെയ്തില്ലേ കാര്യങ്ങൾ കുഴഞ്ഞേന്നെ, നിന്നോടുള്ള ഇഷ്ടം കൊണ്ടാണ് മറ്റു കുട്ടികൾ ഒപ്പിടാൻ തയ്യാറായത്. താങ്ക് യൂ ആരതി നീ കൂടെ കാണുമെന്നു വിശ്വാസം ഉണ്ടായിരുന്നു.
ആരതിയുടെ ആത്മ (ആരതി ധൈര്യമായി പറയൂ. അർജുൻ നിന്നോട് സ്നേഹം ഉണ്ടെടി, ഉണ്ട്. പക്ഷേ പ്രണയം ആണോ എന്നറിയില്ല.
അർജുന്റെ സ്വഭാവം വച്ചിട്ട് പ്രണയം ആണേ തുറന്നു പറയും എന്തായാലും നീ അവനോട് പറ. "യെസ് "ആണേലും " നോ "ആണേലും ഞാനതു സ്വീകരിക്കും. പിന്നീട് തമ്മിൽ കാണുമ്പോൾ പ്രയാസം ഉണ്ടാവരുത്. എന്തായാലും ഇത്രയും കാത്തു ഇനി വൈകുന്നേരം വരെ പോരെ...
ആരതി കുറേ മനക്കോട്ട കെട്ടി
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ആരതി നേരത്തെ കോളേജിൽ നിന്ന് ഇറങ്ങി, തുഷാരത്തിൽ എത്തി. അർജുൻ വന്നില്ലല്ലോ ആകെ ഒരു വെപ്രാളം, വേറെ സ്ഥലം പറഞ്ഞ മതിയായിരുന്നു. പരിചയമുള്ള ആരേലും കണ്ടാലോ. കാണട്ടെ ആദ്യം മനസ്സിൽ ഉള്ളത് പറയാം പിന്നേ വരുന്നിടത്തു വച്ചു കാണാം.
പെട്ടെന്ന് ആരോ തട്ടി വിളിച്ച പോലെ.
എന്താ ആരതി ഒരാലോചന, ഞാൻ വന്നതൊന്നും കണ്ടില്ലേ, എന്താ നിനക്കു പറയാനുള്ളത്.
അതു അർജുൻ, അവൾ രണ്ടു സ്റ്റെപ് മുന്നോട്ട് വച്ചു മുഖത്തു നോക്കാൻ ധൈര്യമില്ലാതെ തിരികെ നിന്നു ചോദിച്ചു.
എനിക്കു...എന്നെ അർജുന്റെ ആരതിയാക്കാമോ?
അർജുന്റെ ആരതി ആയിരിക്കാനാ എനിക്കിഷ്ടം. ഒറ്റശ്വാസത്തിൽ പറഞ്ഞു ഒപ്പിച്ചു അവൾ തിരിഞ്ഞു പ്രതീക്ഷയോടെ അർജുനെ നോക്കി...
അർജുൻ എന്താ ഒന്നും പറയാത്ത.
ആരതി നിനക്കു എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിക്കൂടെ...
ബെസ്റ്റ് ഫ്രണ്ട്!!!
അതേ ആരതി എന്റെ നല്ല കൂട്ടുക്കാരി, അടുത്തറിയാവുന്ന എന്തിനും ഏതിനും കൂടെ നിൽക്കുന്ന... എന്താ പറയുക?
മനസിലായി അർജുൻ, എന്നെ ഒരു കൂട്ടുക്കാരിയായി മാത്രമേ കണ്ടിട്ടുള്ളു അല്ലേ.
ഇന്നൊരു ദിവസം ഇങ്ങനെ പോകട്ടെ അർജുൻ നാളെ മുതൽ അർജുന്റെ ഫ്രണ്ട് ആയി ഞാൻ വരാം നോക്കാം.
കള്ളമില്ല സ്നേഹത്തോടെ ഉള്ളൂ തൊടുമ്പോൾ
നീ എനിക്കു ഞാൻ നിനക്കും കണ്ണാടിയായി.
അതുപോലെ ഒരാൾ അല്ലേ, ഒക്കെ അർജുൻ ഇനി എന്റെ പ്രണയത്തിന്റെ നിഴൽ നിന്നിൽ പതിയാതെ ഞാൻ നോക്കിക്കൊള്ളാം അർജുൻ.

ആരതി അവളുടെ പ്രണയത്തിന്റെ വാതിൽ താഴിട്ട് പൂട്ടി.
(തുടരുന്നു )