Aksharathalukal

Mine forever❣♡19♡


♡19♡ 


*നീ എന്റെ ആരാ💔....നമ്മൾ തമ്മിലുള്ള ബന്ധമെന്താ ?*അവളുടെ വാക്കുകൾ കാതിലേക്ക് തുളച്ചുകയറിയതും അവന്റെ കൈകൾ താനെ അവളിൽ നിന്നും അയഞ്ഞിരുന്നു💔......




നാച്ചുവിനെ ഒന്ന് നോക്കി ഭാവവ്യത്യാസം ഒന്നുമില്ലാതെ അവൾ കാറിലേക്ക് കയറി........ ഹോസ്പിറ്റലിന് മുന്നിലാണ് പിന്നീട് കാർ നിർത്തിയത്.....

അക്കുവിനോടുള്ള ദേഷ്യമെല്ലാം ഡ്രൈവിംഗിൽ തീർത്തതുകൊണ്ട് തന്നെ അനു നല്ലോണം പിടിച്ചാണ് ഇരിക്കുന്നത്🤭......

എന്നാ ശരി റിനോ.....ബ്ലെഡ്ഡുണ്ട് ട്ടോ.....
എന്നും പറഞ്ഞു അവൻ തലയിൽ കെട്ടിയ ഷാൾ അഴിച്ചു അവൾക്ക് ഇട്ടുകൊടുത്തു......
അവന്റെ തലയിൽ നിന്നും ബ്ലഡ് വരുന്നത് കണ്ടതും അവൾ പല്ലുകടിച്ചു കൊണ്ട് അവന്റെ മുറിയിൽ പിടിച്ചു ഒരു ഞെക്ക് വെച്ചുകൊടുത്തു....

ഹൗഫ്....എന്താടി....

മര്യാദക്ക് ഇറങ്ങിക്കോ... മരുന്ന് വെച്ചിട്ട് പോയാൽ മതി.....

അതിനു മാത്രം ഒന്നുമില്ലെടി....

എന്ന് പറഞ്ഞ് അനു തലയിൽ തൊട്ട് കയ്യിലേക്ക് നോക്കിയതും കൈയിൽ മുഴുവൻ ബ്ലഡ് കണ്ടു അവൻ തന്നെ അന്തം വിട്ടു.... അവൾക്കൊരു ഇളി പാസാക്കി വേഗം വണ്ടിയിൽ നിന്നും ഇറങ്ങി.......





____________________________________❣


ടാ...

ഹ്മ്....

നിനക്ക് ഫീലായോ....

എന്തിന്....

അവള് അങ്ങനെയൊക്കെ പറഞ്ഞപ്പോ....

ഓള് പറഞ്ഞത് ശരിയല്ലേ🙂... ഞാൻ അവളുടെ ആരാ... ഞങ്ങൾ തമ്മിൽ എന്താ ബന്ധം🙂....

അവന്റെ മുഖഭാവം നാച്ചുവിൽ നോവുണ്ടാക്കി....

പെട്ടെന്നുള്ള ദേഷ്യത്തിൽ പറഞ്ഞുപോയതാ അവൾ....നിനക്കറിയില്ലേലും , അവൾക്ക് നിന്നെ എത്രമാത്രം ഇഷ്ടമുണ്ടെന്ന് എനിക്കറിയാം.....

ഇഷ്ടം 😏 നീ വണ്ടി എടുത്താ.... രണ്ടുതവണയായി കമ്മീഷ്ണൻ വിളിക്കുന്നു......


ഇനിയും അതിനെ പറ്റി പറഞ്ഞാൽ അവൻ നടുറോഡിൽ ഇറങ്ങാൻ പറയുമെന്ന് നല്ല ബോധ്യമുള്ളതുകൊണ്ട് തന്നെ നാച്ചു വണ്ടിയെടുത്തു.....

'ഇവരുടെ കാര്യം നോക്കീട്ട് ഒരു കാര്യവുമില്ല ....രണ്ടും കണക്കാ...എന്റെ നസി😭ഇതൊരുമാതിരി മറ്റേടത്തെ പരുവാടിയായിപ്പോയി... '



___________



*Aqael Imadh* & *Nizam Javidh* അറിഞ്ഞു കാണുമല്ലോ....ഈ കേസ് നിങ്ങളെ കൊണ്ട് സോൾവ് ചെയ്യാൻ കഴിയുമെന്ന് തന്നയാ ഞാനും നിങ്ങളും വിചാരിച്ചത്...ബട്ട് അപ്പോഴേക്കും നിങ്ങൾക്ക് ട്രാൻഫർ കിട്ടി....
ഇതിൽ നിങ്ങളെ പഴിക്കാൻ കഴിയില്ലെന്ന് അറിയാം....എങ്കിലും നിങ്ങളുടെ പ്രൊട്ടക്ഷനിലായിരുന്ന രണ്ടു പേരും മരിച്ചു ,ഒരു തെളിവും നിങ്ങൾക്കിതുവരെ കിട്ടിയിട്ടുമില്ല.....ഞാൻ പറഞ്ഞതല്ലേ ഇത് ഡിഫ്രന്റായിട്ടുള്ള കേസ് ആണെന്ന്........



ഹ്മ്...സർ പറഞ്ഞത് ശരിയാ ഇത് ഡിഫ്രന്റ് ആയിട്ടുള്ള കേസുതന്നെയായിരുന്നു.....(നാച്ചു)


ഹ്...ഞാനിപ്പൊ വിളിപ്പിച്ചത് മറ്റൊരു കാര്യത്തിനാ....ആ ബാങ്ക് റോബറി ചെയ്ത ആളുകളെ കണ്ടെത്തി എന്ന് പറഞ്ഞില്ലേ.... എന്നിട്ടെന്താ അവരെ അറസ്റ്റ് ചെയ്യാത്തത്.......


ഹോ...അത് ഒരു ഫൈക്ക് ന്യൂസ് ആണ്.......കൊലയാളിക്ക് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയാൻ വേണ്ടി ചെയ്തതാണ്.....എന്നാൽ ആ റോബറിയുമായി ഈ കേസിന് യാതൊരു ബന്ധവുമില്ല......(അക്കു)


അതെ സർ....യാതൊരു ബന്ധവുമില്ല പക്ഷെ...(നാച്ചു)


നാച്ചു പറയുന്ന കേട്ട് കമ്മീഷ്ണറും അക്കുവും ഒരുപോലെ അവനെ നെറ്റിചുളിച്ചു നോക്കി........

പക്ഷെ ?

എനിക്കും സാറിനും തമ്മിലൊരു ബന്ധമുണ്ട്😞


ബന്ധമോ🙄


അത് സർ... കുറച്ചു പേഴ്സണലാ....ഈ ഡോർ ഒന്ന് അടച്ചോട്ടേ.....


ഹ്...യാ ശുവർ....


അവൻ പോയി ഡോർ അടച്ചു വന്നു....ഇവനിതെന്തു പറ്റി എന്ന് ചിന്തിച്ചു നിൽക്കുവാണ് അക്കു....


സാറെന്നെ അനുഗ്രഹിക്കണം.......


സഡൻ നിലത്ത് കിടന്നുകൊണ്ട് കമ്മീഷണറുടെ കാലിൽ പിടിച്ചു നാച്ചു പറയുന്നത് കേട്ട് അവരുടെ രണ്ടുപേരുടേയും കണ്ണ് തള്ളിപ്പോയി.....


ഏഹ് നിസാം...നീ എന്താ ഈ ചെയ്യുന്നേ....

സാർ ബാക്കിലേക്ക് നീങ്ങിയതും അവൻ വേഗം നിലത്തു നിന്നും എണീറ്റു മൂപ്പര്ടെ നേരെ ചെന്നുനിന്നു.....

എന്നെ അനുഗ്രഹിച്ചില്ലെങ്കിലും വേണ്ടില്ല...എന്നോട് കോപിക്കരുത്.......

എന്തൊക്കെയാടോ താൻ പറയുന്നത്.......

ഹ്.... ഒരു അസുലത ഛെഹ്🤧 ഒരു അസുലഭ
നിമിഷത്തിൽ സാറിന്റെ മകളെ എനിക്ക് രജിസ്റ്റർമാരേജ് ചെയ്യേണ്ടി വന്നു😞.....


What!!!


അവൻ പറയുന്നത് കേട്ട് കിളിപോയിനിന്ന അക്കു കാര്യം മനസ്സിലായതും അടുത്ത നിമിഷത്തിൽ തന്നെ പൊട്ടിച്ചിരിച്ചുപോയി......


____________________________________❣


അനുവിന്റെ മുറിവിൽ മരുന്നു വെക്കുകയാണ് റിനു.... അവളുടെ മുഖത്തെ ഗൗരവം ഇപ്പോഴും വിട്ടുമാറിയിട്ടില്ല....

നിനക്കവനെ ഇഷ്ടമാണല്ലേ......

ഉള്ളിലെ ചോദ്യം അവൻ തുറന്നു ചോദിച്ചു....

ആരെ....

ആ അക്കുവിനെ....

ഒലക്ക😠.... അവൻറെ ദേഷ്യം കാണുമ്പോൾ ചവിട്ടിക്കൂട്ടാൻ തോന്നുന്നുണ്ട്.... എന്താ എന്ന്പോലും അറിയാതെ എടുത്തു ചാടും ....കലിപ്പൻ😖......
എന്തൊക്കെയായാലും എന്തോ അവനെ എനിക്ക് വിട്ടു നിർത്താൻ കഴിയില്ല.... അതെന്തുകൊണ്ടാണെന്ന് എത്രയോ തവണ ഞാൻ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട്.... ഒരു ഉത്തരം മാത്രം*I fall in with him * എപ്പോഴും കൂടെ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇപ്പോ വിട്ടുനിൽക്കുന്നത് വേറൊന്നും കണ്ടല്ല അവനെന്നോട് ഇത്തിരിയെങ്കിലും സ്നേഹമുണ്ടോ എന്ന് അറിയനാ❣...


ഹോ.... ഉണ്ടായിരുന്നെങ്കിൽ ഇതോടെ ആ സ്നേഹവും പോയിട്ടുണ്ടാകും.... അമ്മാതിരി ഡയലോഗ് ആയിരുന്നില്ലേ നീ....


അവൻറെ പ്രവർത്തി മോശമായത് കൊണ്ടല്ലേ ഞാൻ അങ്ങനെയൊക്കെ പറഞ്ഞത്😞


നമ്മളെ ഒരുമിച്ചു കണ്ടപ്പോൾ തെറ്റിദ്ധരിച്ചിട്ടുണ്ടാവും ല്ലേ..... സോറി....


എന്തിന്🙄 നമ്മളെ തമ്മിൽ സംശയിക്കുകയാണേൽ അങ്ങ് സംശയിക്കട്ടേ.....ഓൻ സംശയിച്ചാ എനിക്ക് ഗ്രാസാ , അങ്ങനെ ഞാൻ അവനെ വെറുതെ വിടുമെന്ന് ഇങ്ങക്ക് തോന്നുന്നുണ്ടോ 😁


ഓൻ പെട്ടു അല്ലേ😂


യായാ😁...ഇങ്ങള് റെസ്റ്റ് എടുക്കിം ഞാനിപ്പൊ വരാം.....

അവൾ പോയതും അവൻ തന്റെ ഫോൺ കയ്യിലെടുത്തു.....പുഞ്ചിരി തൂകി നിൽക്കുന്ന അവൻ വരച്ച അവളുടെ ഫോട്ടോ ആണ് വാൾപേപ്പർ......അവളുടെ അധരങ്ങളിലെ പുഞ്ചിരി അവനിലേക്കും പടർന്നു കയറി.....

'നിന്റെ ഒരു ചെറു ചിരി തന്നെ മതി ലൈഫ് മുഴുവൻ ഹാപ്പിയാകാൻ💔അക്കു , നീ ഭാഗ്യം ചെയ്തവനാ....
ഒരിക്കലും നിങ്ങളുടെ ഇടയിൽ വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല , വരുകയുമില്ല .....റിനു , നിന്നെ മറക്കാൻ ഞാൻ ശ്രമിച്ചാൽ പോലും സാധ്യമല്ല ,അതിനെനിക്കു കഴിയില്ല..... നിന്റെ ഓർമ്മകളിൽ ഇനിയും ജീവിക്കണം💔You are mine....Mine Forever❣






(തുടരും........)


Mine forever❣♡20♡

Mine forever❣♡20♡

4.9
2766

♡20♡ നിന്റെ ഒരു ചെറു ചിരി തന്നെ മതി ലൈഫ് മുഴുവൻ ഹാപ്പിയാകാൻ💔അക്കു , നീ ഭാഗ്യം ചെയ്തവനാ.... ഒരിക്കലും നിങ്ങളുടെ ഇടയിൽ വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല , വരുകയുമില്ല .....റിനു , നിന്നെ മറക്കാൻ ഞാൻ ശ്രമിച്ചാൽ പോലും സാധ്യമല്ല ,അതിനെനിക്കു കഴിയില്ല..... നിന്റെ ഓർമ്മകളിൽ ഇനിയും ജീവിക്കണം💔You are mine....Mine Forever❣ ____________________________________❣ ഹ്.... ഒരു അസുലത ഛെഹ്🤧 ഒരു അസുലഭ നിമിഷത്തിൽ സാറിന്റെ മകളെ എനിക്ക് രജിസ്റ്റർമാരേജ് ചെയ്യേണ്ടി വന്നു😞..... അവൻ പറയുന്നത് കേട്ട് കിളിപോയിനിന്ന അക്കു കാര്യം മനസ്സിലായതും അടുത്ത നിമിഷത്തിൽ തന്നെ പൊട്ടിച്ചിരിച്ചുപോയി...... ഒരു ഗ്യാപ്പ് അങ്ങേര്ക്ക് പറയാൻ കൊടുക്