Aksharathalukal

Aam¡¡ Kenz_💖-9

Aam¡¡ Kenz_💖

Part-9

Dream Angel
Masha and the bear



രാവിലെ തന്നെ എണീറ്റ് ഫ്രഷ് ആയി സുബിഹി നിസ്കരിച് നന്നായി പ്രാർത്ഥിച്ചു..* നല്ലത് മാത്രം വരുത്തണേ...* അങ്ങനെ തായോട്ട് പോയി.. എല്ലാവരും വൻ തിരക്കിലാണ്.. ഉമ്മ അടുക്കളയിൽ ആണ് ബ്രോ എന്തെക്കെയോ സാധനങ്ങൾ വാങ്ങാൻ പോകുന്നു.. ഉപ്പ എന്തെക്കെയോ കണക്ക് കൂട്ടുന്നു.. ഇതൊക്കെ എന്താന്ന് മനസ്സിലായോ ഇന്നാണ് എന്റെ പെണ്ണ് കാണൽ...ചെക്കന്റെ വിവരങ്ങൾ ഞാൻ ചോയ്ച്ചതുമില്ല അവരായി പറഞ്ഞതുമില്ല 😊..വൈകുന്നേരം വരും എന്ന പറഞ്ഞെ എനിക്ക് വലിയ ഉഷാർ ഇല്ലാത്തത് കൊണ്ട് ഞാൻ പിന്നേം റൂമിലേക്ക് പോയി....



                   🦋🦋🦋



അങ്ങനെ ഉച്ചകത്തെ ഫുഡ്‌ അടി ഒക്കെ കയിഞ്ഞ്... കുറച്ചു വർത്തമാനം പറഞ് ഇരിക്കുമ്പോഴാണ്.. ഉപ്പാന്റെ ഫോണിൽ ബ്രോക്കർ എന്ന് പറയുന്ന ആൾ വിളിച്ചത്.. അവർ അവിടെ നിന്നും ഇറങ്ങിയെന്ന് പറഞ് വിളിച്ചതാണ്... പിന്നെ ഫുള്ള് ജകപ്പൊക ആയിരുന്നു ഉമ്മ എന്നെ വേഗം മാറ്റാൻ പറഞ്ഞു വിട്ടു...ഞാൻ ഒരു flair top ഉം അതിന് മേചായ പാന്റും ഷാളും ഇട്ട്.. മുടി ഒന്ന് വാരിച്ചുമ്മ അങ്ങനെ കെട്ടിവെച് കണ്ണിൽ കുറച്ചു കാജലും എഴുതി എന്റെ ഒരുക്കം കയിഞ്ഞു...ഒന്നും കൂടെ കണ്ണാടിയിൽ നോക്കി എല്ലാം സെറ്റ് അല്ലെ എന്ന് വിചാരിച് തായോട്ട് പോയി..തായെ എത്തിയപ്പോ അവർ വന്നന്നെ ന്യൂസ്‌ കേട്ടു.. ഈ വീട്ടിൽ അവരെയും കൂടാതെ വേറെയും വിരുന്നുകാർ ഉണ്ട്...ഉപ്പാമ്മയും, ഉമ്മാമ്മയും, വലിയ മാമനും.... അങ്ങനെ ചില്ലറ ആളുകൾ.. ചായ കൊണ്ട് കൊടുക്കാൻ ഉള്ള ഓർഡർ കിട്ടി വലിയ താല്പര്യം ഇല്ലാത്തതു പോലെ എല്ലാവർക്കും കൊടുത്തു...ഉമ്മയും, ഉപ്പയും,ഇക്കയും അവരുടെ wife പിന്നെ ഒരു കുഞ്ഞു ബേബി പിന്നെ ഒരു പെങ്ങളും ദി ചെക്കനും ഇത്രയും ആൾക്കാർ ആണ് വന്നത്.. ഇതൊക്കെ ഇവർ സംസാരിക്കുന്നത് കേട്ടതാട്ടോ..അല്ലാതെ ഞാൻ ആരുടേയും മുഖം നോക്കിയിട്ടില്ല ചത്യം.. 😌

"ഇവർക്ക് രണ്ട് പേർക്കും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ ലെ..."എന്ന് ബ്രോക്കർ പറയാൻ കാത്ത് നിന്ന പോലെ.

"അതിനെന്താ..."

ഞാൻ ഉമ്മനെ ഒന്ന് നോക്കി പോയിക്കോ എന്ന green signal കിട്ടി.. ഞാൻ മുമ്പിൽ അവൻ പിറകിലുമായി നടന്നു...



                        🦋🦋🦋



എന്റെ മുറിയിൽ കയറി.. തുറന്നിട്ട ജനാലയുടെ കമ്പി പിടിച്.. ദൂരേക്കും നോക്കി നിന്നു...

" എന്താണ് Mrs kenz ൻ ഒരു ഗൗരവം... "

ഞാൻ നെട്ടി പണ്ടാരം അടങ്ങി.. പടച്ചോനെ റാഹിക്കയോ.. എന്തോ ഉൾപ്രേരണയിൽ പെട്ടെന്ന് തിരിഞ്ഞു.. ദേ നിക്കുന്നു എന്റെ തൊട്ടു പുറകിൽ.. ഒന്ന് നെട്ടി കൊണ്ട് ആ മുഖത്തേക്ക് നോക്കി.. ആ കാപ്പികണ്ണുകൾ ഒന്നുകൂടെ തിളങ്ങിയത് പോലെ തോന്നി...എന്റെ അരയിലൂടെ കഴിയിട്ട് ഒന്നും കൂടെ ആ നെഞ്ചോട് ചേർത്തി..ഒരിക്കലും കരുതിയില്ല ഇങ്ങനെ ഒന്ന്...അത് നേരിട്ട് കണ്ടത് കൊണ്ടാണോ അറിയില്ല എന്റെ ശബ്ദപേടകം അടിച്ചു പോയി എന്ന് വരെ തോന്നുവാ...അത്രക്കും വലിയ നേട്ടലിൽ ആണ് ഇപ്പൊ നിക്കുന്നെ.. അങ്ങേര് എന്നെ പൊക്കി എടുത്ത് ടേബിളിൽ കയറ്റി ഇരുത്തി.. റൂം നിരീക്ഷിക്കുന്ന തിരക്കില.. 😌😅

" എന്താണ് mr Kenz നിരീക്ഷിക്കുന്നത്... " ആമി

"ചുമ്മാ.. നമ്മുടെ ബെഡ് റൂം ഒക്കെ ഒന്ന് നോക്കായിരുന്നു..." റാഹി

'Oho' എന്ന മട്ടിൽ അവൾ ഒന്ന് ആക്കി

"Mrs Aamii Hanaan..Mrs *Aam¡¡ Kenz_💖* ആവുന്നതിൽ വല്ല വിരോധവും ഉണ്ടോ..?"
എന്ന് റാഹിക്ക ചോയ്ച്ചു.. എനിക്ക് സന്തോഷത്തോടെ തുള്ളിചാടാൻ ആണ് തോന്നിയത്.. 😌 ഞാൻ ഇറങ്ങി റാഹിക്കാന്റെ അടുത്തേക്ക് നടന്നു..അങ്ങേരുടെ കാലിന്മേൽ കയറി ആ മുഖം എന്റെ കഴിക്കുള്ളിൽ ആക്കി..നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകി..* എന്റെ പ്രാണൻ എന്റെ ആദ്യ ചുംബനം..* എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.. പിന്നെ എനിക്ക് കൂടുതൽ ഇഷ്ട്ടപെട്ട ആ രണ്ട് കാപ്പികണ്ണുകളും ഞാൻ ചുംബിച്ചു...

"*എനിക്ക് സമ്മതമാണ്... എനിക്ക് വേണം എന്റെ മരണം വരെ... ആമിയുടെ kenz ആയിട്ട്.. Mrs Aamii Hanaan നിൽ നിന്നും Mrs *Aam¡¡ Kenz_💖* ആവാൻ എനിക്ക് സന്തോഷമേ ഉള്ളു... 😊*"

ആ കാപ്പിക്കണ്ണുകളിലേക്ക് നോക്കി കൊണ്ട് ഞാൻ പറഞ്ഞു.. റാഹിക്ക എന്നെ ഒന്നും കൂടെ ചേർത്ത് പിടിച് എന്റെ നെറ്റിയിൽ ഒരു സ്നേഹ ചുംബനം തന്നു..പിന്നെ അവർ തായോട്ട് ഇറങ്ങി...


                   🦋🦋🦋


"മക്കൾക്ക് ഇഷ്ട്ടമാണെങ്കിൽ നമുക്ക് നടത്തിയാലോ.." ആമിയുടെ ഉപ്പ

"ആയിക്കോട്ടെ.." റാഹിയുടെ ഉപ്പ


അടുത്ത മാസം 20 തിന് കല്യാണവും ഉറപ്പിച് അവർ ഇറങ്ങി...


തുടരും.,.


Aam¡¡ Kenz_💖-10

Aam¡¡ Kenz_💖-10

4.9
1927

Aam¡¡ Kenz _💖 Part-10 ✍️DREAM ANGEL       Masha and The bear    ദിവസങ്ങൾ കടന്നു പോയി..... ഇന്നാണ് എന്റെ മൈലാഞ്ചി രാവ്‌....രാവിലെ തന്നെ എണീറ്റ് സുബിഹി നിസ്കരിച്ച് തായോട്ട് ഇറങ്ങി.. ചായ ഒക്കെ കുടിച്ചു.. വീട്ടിൽ കുറെ ആൾക്കാർ ഉണ്ട്.. ഉപ്പന്റെ ഫാമിലിയും ഉമ്മന്റെ ഫാമിലിയും ഒക്കെ ആയിട്ട്.. കുറച്ച് നേരം അവരോട് ഒക്കെ സംസാരിച്ചു നിന്നു....പിന്നെ കുളിച് ളുഹർ നിസ്കരിച്ചു..അപ്പോഴാണ് അവിടെന്ന് ആരോ പറയുന്നെ കേട്ടത്.. മൈലാഞ്ചി ഇട്ട് തരാനുള്ള ഇത്ത വന്ന്ക്ക്ണ് എന്ന്...കുറച്ചു നിമിഷത്തിന് അകം എന്റെ കൈ നിറയെ മൈലാഞ്ചി ആയി.. നല്ല ഭംഗി ഉണ്ട് കാണാൻ....ഇട്ട് കഴിഞ്ഞപ്പോ ഓരോരുത്തർ വന്ന് നോക്കാൻ തുടങ്