Aam¡¡ Kenz_💖
Part-8
Dream Angel
Masha and the bear
അങ്ങനെ ആശുപത്രി വാസവും വീട്ടിലെ ബെഡ് റെസ്റ്റും കയിഞ്ഞ് പിന്നെയും നേരെ കോളേജിലോട്ട്...അങ്ങനെ ദിവസങ്ങളും, ആയിച്ചകളും, മാസങ്ങളും പെട്ടെന്ന് കടന്ന് പോയി..ഇപ്പൊ Final year ആണ് exam അടുത്ത് കൊണ്ടിരിക്കുവാ.. So full bc ആണ്. 😌 ഇതിന്റെ ഇടയിൽ റാഹിക്ക എപ്പോഴും വരാറില്ലെങ്കിലും ആരോടെങ്കിലും ചോയ്ച് എന്റെ കാര്യങ്ങൾ ഒക്കെ അറിയുന്നുണ്ട്..വല്ലപ്പോഴും കാണാനും വരും..അന്നത്തെ ആ സംഭവത്തിന് ശേഷം എന്നെ തേടി ഒരപകടവും വന്നിട്ടില്ല...
🦋🦋🦋
അങ്ങനെ exam ഒക്കെ നല്ല തകർത്തി എഴുതി uff...ഇപ്പോഴാ ഊര നിവർത്തുന്നെ.. എന്തെന്നെല്ലേ.. വീട്ടുകാർ പറയുവാ പഠിച്ചില്ലേൽ പെട്ടെന്ന് കെട്ടിച് വിടും എന്ന് 😌.. പിന്നെ പറയാൻ ഉണ്ടോ.. ഇരുന്നും, കിടന്നും, നടന്നുമൊക്കെ നല്ല വൃത്തിക്ക് പഠിച് പരീക്ഷ എഴുതി..അല്ല നിങ്ങൾ എന്താ ഇപ്പൊ bro നെ പറ്റി ഒന്നും ചോയിക്കാത്തെ.....ഓ അതിന് നിങ്ങൾക്ക് എന്നെ മതിയല്ലോ ല്ലെ..ശ്യോ എന്റെ ഫാൻസിന്റെ ഒരു കാര്യം 😌🤧🙈..അവന്റെ പഠിത്തം ഒക്കെ കയിഞ്ഞ് ഇപോ ഒരു Company യിൽ work ചെയ്യുവാ ട്ടോ..ഇപ്പൊ ആൾ ഇവിടെ ഇല്ല..പണിയൊക്കെ ആയിലെ So trip പോയിക്ക്ണ്.. അവൻ ഇപ്പൊ ഒരളക്കം ഒക്കെ തോന്നുണ്ട്...മിക്കവാറും വല്ല പെണ്ണും സെറ്റായി കാണും.. അടുക്കളയിൽ കേറി വെറുപ്പിച്ചും അതിന് തിരിച് തല്ല് കിട്ടിയും കുറെ ചളി അടിച്ചും എന്റെ ജീവിതം ഇങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോഴാണ്..ഉപ്പ ഒരു ബോംബ് പൊട്ടിക്കുന്നെ അതും കറക്റ്റ് എന്റെ നെഞ്ചത്തേക്ക്... 💥എന്തെന്നല്ലേ..
🦋🦋🦋
"നമ്മടെ ആമിക്ക് ഒരു ആലോചന വന്നിട്ടുണ്ട്.. ഇപോ ഏതായാലും ഓൾടെ പഠിപ്പ് ഒക്കെ കഴിഞ്ഞില്ലെ..എന്താ നിന്റെ അഭിപ്രായം.." ഉപ്പ
ഉമ്മാനോട് ആണ് ഈ ചോദ്യം.. ചോയ്ച് കഴിയാൻ മൂപ്പത്തിക്ക് നേരല്ല അപ്പോഴത്തെക്കും തുടങ്ങി.. പിന്നെ ഞാൻ എന്ത് പറയാൻ.. ഞാൻ മെല്ലെ റൂമിലോട്ട് വലിഞ്ഞു കുറച്ചു നേരം കിടന്നു..ആരോ ഡോർ തുറക്കുന്ന ശബ്ദം കേട്ട് തല ചെരിച് നോക്കിയപ്പോ ഉപ്പയാണ്... ഞാൻ വേഗം എഴുന്നേറ്റ് ഇരുന്നു...
"മോൾക്ക് വല്ല എതിർ അഭിപ്രായം ഉണ്ടോ..? നല്ല കൂട്ടരാ ഞാൻ അന്വേഷിച്ചിരുന്നു.. അവൻ പഠിപ്പ് ഒക്കെ കയിഞ്ഞ് ഏതോ Company യിൽ work ചെയ്യുവാ... ഉപ്പ പിന്നെ എന്തെക്കെയോ പറയുന്നു ഞാൻ എല്ലാത്തിനും മൂളി കൊടുത്തു.. അത് കയിഞ്ഞ് ഡോർ അടിച്ച് ഉപ്പ പോയി...കണ്ണടക്കുമ്പോ റാഹിക്കാന്റെ കുസൃതി ഒളിപ്പിച്ചു എന്നെ തേടി വരുന്ന ആ കണ്ണുകൾ ആണ് ഓർമ വരുന്നേ...എന്തോ ഒരു ശ്വാസം മുട്ടൽ..
തുടരും...