Aksharathalukal

will you marry me ❤️ 22

ഇന്ദുവിന്റെ ആ അവതാരം കണ്ട് മഹിയുടെ ബാല്യവും യൗവനവും
എന്തിന് പറയുന്നു പത്തിരുപത്തഞ്ചു കൊല്ലം കഴിഞ്ഞ് വരാനുള്ള വാർദ്ധക്യം വരെ പകച്ചു പണ്ടാരം അടങ്ങി.. 

പിച്ചിപറിച്ചത് പോലെ വെട്ടിയിട്ട മുടിയും കൊണ്ടിറങ്ങിയതേ അവളുടെ അമ്മ നെഞ്ചത്തടിച്ച് കരയുന്നുണ്ട്... 

അവരപ്പോ ഈ വെട്ടിയതൊന്നും ഇന്നലെ കണ്ടില്ലേ??
കണ്ടുകാണാൻ വഴിയില്ല...
കണ്ടാലും വല്ല വിഗ്ഗ് ആണെന്നെ കരുതു...മഹി ആത്മഗതിച്ചു 😳 

അരക്കെട്ട് കഴിഞ്ഞ് കിടന്ന ആ അഴഹാണ കൂന്തൽ എന്നാലും ഒരു ദാക്ഷിണ്യവും ഇല്ലാതെ വെട്ടിയല്ലോടി മഹാപാപി എന്ന് വിളിക്കുന്നുണ്ട് ലവളുടെ അമ്മ... 

അതിലും രസം കിന്ദുമോളുടെ അമ്മമ്മയുടെ എക്സ്പ്രഷൻ ആണ്..
ഇന്നലെ വരെ അര വരെ മുടിയില്ലാത്ത ജീൻസിടുന്ന പെൺകുട്ടികൾ അഴിഞ്ഞാട്ടക്കാരികൾ ആണെന്ന് പറഞ്ഞ അവർക്ക് ഇതിലും വലിയ അടി ഇനി കിട്ടാനെ ഇല്ലാ....ഹു... ഹു...!!
നമ്മളൊന്ന് ഹമ്പ് ചെയ്ത അവർക്ക് അയ്യം ഇപ്പൊ കൊച്ചു മഹാള്  കാണിച്ചു വച്ചിരിക്കുന്നത് കണ്ടിട്ട് എന്താ തോന്നുന്നത് ആവോ??? 

വാട്ട്‌ എ കോമിക് ട്രാജഡി.. 😂 

ഇവളുടെ ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലാവുന്നില്ലല്ലോ???? 

നന്ദുവിനെ വീഴ്ത്താൻ ആണെങ്കിൽ അവന്  നാടൻ പെൺകൊടികളെ ആണല്ലോ ഇഷ്ടം...!!
മ്മ്..... ഇനി ഇന്നലെ ജോലിക്ക് പോയ പോക്കിൽ അവിടെ വല്ലതിനെയും ഒത്തോ....????🤔
മഹിക്ക് അങ്ങനെ ഒരു കോൺട്രാ തിങ്കൽ വന്നു. 

എന്നാലും ഇതൊന്നൊന്നര മേക്ക് ഓവർ ആയിപ്പോയി...
ലവൾടെ ചേട്ടന്റെ ആയിരിക്കും സ്ക്രാച്ച് ജീൻസ്.... പിന്നെ ചെക്ക് ഷർട്ട്‌ .....
പിന്നെ പറയാൻ പറ്റാത്ത രീതിയിലുള്ള മേക്കപ്പ്...!! 

മഹിയെ അറഞ്ചം പുറഞ്ചം പുച്ഛിച്ചു കൊണ്ടാണ് ലവൾടെ വരവ്... 

ഇനി നിന്നെ നന്ദുവേട്ടൻ നോക്കുക കൂടിയില്ല...
കണ്ടോ????
ഇനി ആ ഹൃദയത്തിൽ ഞാൻ പണ്ടത്തെ പോലെ വീണ്ടും പടർന്ന് പന്തലിക്കും....😏 (ഇന്ദുസ് ആത്മ) 

ഇന്ദുവിന്റെ പഴയ ലുക്ക്‌ ആയിരുന്നു നല്ലത്...
വേഷം മാത്രം മാറ്റിയാൽ മതിയായിരുന്നു...
നീളൻ മുടിയും ജീൻസും ആണ് ഇപ്പത്തെ ട്രെൻഡ് !!(മഹി ) 

കണ്ട കണ്ട.... അല്ല........ കേട്ട കേട്ട...
നുമ്മടെ മഹി കൊച്ച് സിമ്പിൾ ആണ്..
ഒള്ളത് ഒള്ളത് പോലെ പറയും...
പക്ഷെ ഇന്ദുവിന് അത്‌ കേട്ടിട്ട്  ദേഷ്യമാണ് വന്നത്...
മഹി മോഡേൺ ആയത് കൊണ്ടാണ് നന്ദുവിന് അങ്ങോട്ട് ഒരു ചായ്വ് ഉള്ളത്..
മഹി അത്‌ പറഞ്ഞത് നന്ദു കിന്ദുവിനെ നോക്കാതിരിക്കാൻ ആണെന്നാണ് ലവളുടെ പക്ഷം...
ഇന്ദു  മോഡേൺ ആയില്ലെങ്കിലും ഒരു എലൈറ്റ് എങ്കിലും ആയാലെന്നാ പുളിക്കുവോ??😂 

എനിക്കും അറിയാടി മോഡേൺ ആവാൻ ഹും 😏(ഇന്ദു  ആത്മ) 

ഉള്ളിലിരിപ്പ് അങ്ങനെ ആണെങ്കിലും കിന്ദു പുറത്തേക്ക് മൊഴിഞ്ഞത് മറ്റൊന്നായിരുന്നു... 

എന്റെ ഓഫീസിലെ ഒരു ഫ്രണ്ട് പറഞ്ഞു ഞാൻ കുറച്ച് മോഡേൺ ആകണം എന്ന്...
അതാ....... നല്ലതല്ലേ???? (ഇന്ദു )


പിന്നെ............ (സുരാജ് ടോൺ 😁)
കളറായിട്ടുണ്ട്...!!!(മഹി ) 

അതെനിക്കറിയാം ഞാൻ ചുമ്മാ ചോദിച്ചെന്നെ ഉള്ളൂ.... (ഇന്ദു ) 

ഡ്രെസ്സ് കടയുടെ മുന്നിലൊന്നും പോയി നിന്നേക്കല്ലേ....!!
അല്ല അവർ ബൊമ്മയാണെന്ന് കരുതി ഡിസ്പ്ലേയ്ക്ക് എടുത്ത് വച്ചാലോ????(മഹി )


ശോ...... ഈ മഹിയുടെ ഒരു തമാശ...!!(ഇന്ദു ) 

അത്‌ പോട്ടെ ഇന്ദു നിന്റെ ചേട്ടൻ ഇന്ന് കോളേജിൽ പോകുന്നുണ്ടോ???
അതോ വീട്ടിൽ ഉണ്ടോ????(മഹി ) 

ഏയ് കാല് ശരിയാകാതെ ഏട്ടൻ പോകുന്നില്ല...
ഇന്നലെ ചാർജ് എടുക്കാൻ വിളിച്ചു പറഞ്ഞു.
അത്‌ കൊണ്ട് അവിടെ വരെ പോയി....!!
എന്റെ ഏട്ടനായോണ്ട് പറയുന്നതല്ലാട്ടോ മഹി ....
ചേട്ടൻ ഓട്ടത്തിനും ചാട്ടത്തിനും ഒക്കെ മിടുക്കനാ....
അവൻ കെട്ടുന്ന പെണ്ണിന്റെ ഭാഗ്യാ
..!! 

ഇന്ദു മഹിയുടെ ചോദ്യത്തിനുള്ള ഉത്തരം കൊടുക്കുന്നതിനൊപ്പം ഒന്ന് തള്ളി.
മഹി എന്നൊരു ശല്യം ഏട്ടന്റെ തലയിൽ ആയാൽ അവളുടെ റൂട്ട് ക്ലീയർ ആകുമല്ലോ???
അതിപ്പോ ഇവിടെ പറയേണ്ട kaa
ഉവ്വാ...... വല്ല പെമ്പിള്ളാരേം  ഞൊണ്ടാൻ ചെന്ന് കാണും അവളുടെ ആങ്ങളമാരുടെ ഹാൻഡിൽ വിത്ത്‌ കെയറിൽ നിന്നും രക്ഷപ്പെടാൻ ഓടുന്നതായിരിക്കും...!
അല്ലെങ്കിൽ വല്ലവളുമാരുടെയും വീടിന്റെ മതില് എടുത്ത് ചാടുന്നത് ആയിരിക്കും പെങ്ങളൂട്ടി ഉദ്ദേശിച്ച
ഓട്ടവും ചാട്ടവും...!!
മിന്നുന്നതൊക്കെ മൊബൈൽ ഫ്ലാഷ് അല്ല മോളെ  കിന്ദു..
അത്‌ ഞാൻ പഠിച്ചിട്ട് കൊറേ ആയി...😏(മഹി ആത്മ)


അങ്ങനെ നടന്ന് നടന്ന് റോഡ് ഏത്താറായപ്പോഴാണ് ഇന്ദു ആ കാര്യം ഓർത്തത്... 

എന്താ.... ഹാ.... എന്താ...... 😁
അവള് ഈ കോലം കെട്ടിയത് ആരെ കാണിക്കാനാ???
ആ ആള് കാണണ്ടേ????
അതിനൊരു വഴി വെട്ടണമല്ലോ???
ഇന്ദു വല്ലാതെ തിങ്കി....!! 

ആ സമയം മഹിക്ക് ഒരു കാൾ വന്നിട്ട് അവള് കുറച്ച് വിട്ട് നടന്നു... 

"""ഹലോ............
മേരി കൊച്ചേ...........
ഈ ഡ്രെസ്സ് കൊള്ളാട്ടോ......!!
നല്ല ഭംഗിയുണ്ട്... ഇപ്പൊ കാണാൻ...
ഹെയർ ലൂസ് ചെയ്തിടണം എന്തിനാ ഇങ്ങനെ ഒതുക്കി കെട്ടി വച്ചിരിക്കുന്നെ...????"" 

അത്‌ കേൾക്കെ ഒരു നിമിഷം മഹിയുടെ ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു...
പക്ഷെ കാലനാണല്ലോ വിളിക്കുന്നത് എന്നോർത്തതും അവളുടെ മുഖം വലിഞ്ഞു മുറുകി...!! 

ഒരിക്കൽ നഷ്ടപ്പെട്ട വിശ്വാസം പിന്നീട് എന്തൊക്കെ പറഞ്ഞാലും തിരികെ കിട്ടില്ല ആദവ്..!!
പ്ലീസ് എന്നെ വെറുതെ വിട്ടേക്ക്....
തനിക്ക് കളിപ്പിക്കാനും കൊണ്ട് നടക്കാനും നിന്ന് തരുന്ന ഒരുപാട് പെൺകുട്ടികൾ കാണും...
മഹിതയെ ആ കൂട്ടത്തിൽ കൂട്ടരുത്..!!
മേലിൽ ഇനി ഈ ഫോണിലേക്ക് വിളിക്കരുത്.
ഞാൻ ഫോൺ അങ്ങ് വേണ്ടെന്ന് വയ്ക്കും.!!! 

മഹി ദേഷ്യത്തിൽ കട്ട്‌ ചെയ്തു തിരിഞ്ഞതും തനിക്കടുത്തേക്ക് നടന്ന് വരുന്ന നന്ദുവിനെയാണ് കണ്ടത്.
തന്റെ പിന്നിൽ നിൽക്കുന്ന ഇന്ദുവിലേക്ക് അവന്റെ കണ്ണുകൾ നീളുന്നതും മുഖത്ത് ഇഞ്ചി കടിച്ച എന്തിന്റെയോ ഭാവം വിടരുന്നത് കണ്ടതും മഹി സ്ഥലകാല ബോധമില്ലാതെ പൊട്ടി ചിരിച്ചു. 

ഇന്ദുവിന് ആണെങ്കിൽ അടിച്ച് മോനെ........!!
ദാറ്റ്‌ ഫീലിംഗ് ആയിരുന്നു...
സന്തോഷം കൊണ്ട് അവളുടെ മുഖം വിടർന്നു.
തലേ ദിവസം അവൻ പറഞ്ഞതും ഇപ്പൊ കാണാൻ വന്നതും ഒക്കെ കൂട്ടിച്ചേർത്ത് ഇന്ദു  ഒരു മോഹകൊട്ടാരം അങ്ങ് പണിതു അവിടെ നമ്രശിരസ്കയായി നിന്നു. 

പ്യാവം നന്ദുമോൻ  ഇനിയും മഹിയോട് കാര്യങ്ങൾ തുറന്ന് പറഞ്ഞില്ലെങ്കിൽ കൈവിട്ട് പോകും എന്നുള്ള അനസിന്റെ ഉപദേശവും...
കുറച്ച് മുൻപ് വിളിച്ചപ്പോഴുള്ള പ്രതികരണവും കണക്കിലെടുത്ത്
മഹിയോട് ഐ ഡബ്ല്യൂ പറയാൻ വന്നത് ആയിരുന്നു.
പക്ഷെ ഇന്ദുവിന്റെ ഷീലയുടെ നാണവും രഞ്ജിനി ഹരിദാസിന്റെ രൂപ ഗുണങ്ങളും ഒത്തുള്ള നിൽപ് കണ്ട് അവൻ ഇതെന്ത് മറിമായം എന്ന രീതിയിൽ ഒരു ഇളിയോടെ നിന്നു... 

ഒത്ത ടൈമിൽ നന്ദു മഹിയോട് എന്തായിത് എന്ന് ചോദിച്ചെങ്കിലും അവൾ കൈ മലർത്തി കാണിച്ച് കൊണ്ട് വീണ്ടും പൊട്ടി ചിരിച്ചു. 

മഹിയുടെ പൊട്ടിച്ചിരി കാണെ നന്ദു അവളെ ആദ്യമായി കാണും പോലെ നോക്കി നിന്നു....
ഇന്ദു അവളുടെ നാണത്തിന്റെ അൺലിമിറ്റഡ് അൺ ലോഡിങ് കഴിഞ്ഞ്  മുഖം ഉയർത്തുമ്പോൾ കാണുന്നത് ആദ്യമായിട്ടെന്ന പോലെ തന്നെ നോക്കുന്ന നന്ദുവിനെ.... 

ലവൾക്ക് ഡയറക്ഷൻ അങ്ങോട്ട് ക്ലിക്ക് ആയില്ല...
മുന്നിൽ ചിരിയടക്കി നിൽക്കുന്ന
നമ്മടെ മേരികൊച്ചിന്റെ ആ ചിരിയിൽ ഫ്ലാറ്റ് ആയിട്ടാണ് ചെക്കൻ നില്കുന്നത് എന്ന്.. 🤭 

മഹി ചിരിയടക്കി  നോക്കിയത് നന്ദുവിന്റെ കണ്ണുകളിലേയ്ക്കാണ്...
അവിടെ ഇന്നേവരെ കാണാത്ത മറ്റൊരു ഭാവം തെളിഞ്ഞു നില്കുന്നത് കണ്ടതും അവളുടെ പുഞ്ചിരി മെല്ലെ മാഞ്ഞു...
മുഖത്തേക്ക് നോക്കാൻ പറ്റാത്തത് പോലെ...
കണ്ണുകളിൽ എന്തോ ഒരു ഒരു.....
ഒരൊറ്റ സെക്കൻഡിൽ ഒരു സ്പാർക്ക്...!!! 

ദൂരെ നിന്നും കോളേജ് ബസ്സ് വരുന്നത് കണ്ടതും മഹി രക്ഷപ്പെട്ട് അതിലേക്ക് ചെന്ന് കയറി... 

മനസ്സിൽ നന്ദുവിന്റെ ആ നോട്ടവും കാതിൽ അവന്റെ വാക്കുകളും ആയിരുന്നു.. 

"""എനി വേ നൈസ് ടേസ്റ്റ്.... സ്റ്റോബെറി ആണല്ലേ???""


മഹി ഇരു കൈകളാലെ മുഖം പൊത്തി...!!
                             ❤️❤️❤️ 

മഹിയുടെ മിഴികളിലെ കാന്തികവലയത്തിൽ അകപ്പെട്ടിരുന്നത് കൊണ്ട്  തന്നെ ചുറ്റിവരിയുന്ന മലംഭൂതത്തേ നന്ദു ശ്രെദ്ധിച്ചില്ലായിരുന്നു... 

മഹി പോയതും ഇന്ദു അവനിലേക്ക് നടന്നടുത്തു... 

നന്ദുവേട്ട    പറ......!!(ഇന്ദു ) 

എന്ത്‌???? (നന്ദു ) 

ഹാ പറാന്നെ ഇപ്പൊ ആ ശല്യവും പോയി...
ഇനി എന്തിനാ മടിക്കണേ...!!(മഹി ) 

എന്റെ പൊന്ന് ഇന്ദു നീ എന്താ ഈ പറയുന്നേ??? (നന്ദു ) 

നന്ദുവിന്റെ നാവിൽ നിന്നും പൊന്ന് എന്ന് കൂടി കേട്ടതോടെ ഇന്ദുവിന്റെ മനസ്സ്  ബഹിരാകാശത്ത് പോയി ഒന്ന് സമ്മറടിച്ച് തിരികെ വന്നു.... 😁 

ഐ ലവ് യൂ..... ന്ന് പറ നന്ദുവേട്ടാ.....!!
ഞാനിപ്പോ മോഡേൺ ആയില്ലേ???
എനിക്ക് ക്ലീൻ ഷേവ് ചെയ്തവരെയാ ഇപ്പൊ ഇഷ്ടം...!!
ഞാൻ ഇതിലെ വരും എന്നറിഞ്ഞിട്ട് അല്ലേ ഏട്ടൻ ഇവിടെ വന്ന് നിന്നത് എനിക്കറിയാം...!! (ഇന്ദു ) 

എന്നെകൊണ്ട് കരടി നെയ്യ് വരെ വാങ്ങി പുരട്ടിച്ചിട്ടും നിനക്ക് മതിയായില്ല അല്ലേ....???? (നന്ദുസ് ആത്മ) 

പോയി തേക്കാനുള്ള സിമെന്റും മണലും വന്നോന്ന് നോക്ക് പെങ്കൊച്ചേ...!! 

അത്‌ പറഞ്ഞു കൊണ്ട് വന്നത് പോലെ തിരികെ നടന്നു. 

അപ്പൊ മോഡേൺ പെൺകുട്ടിയായാൽ ഇഷ്ടമാകും എന്ന് പറഞ്ഞിട്ട്...
അതല്ലേ ഞാൻ മുടി  വെട്ടിയെ???
(ഇന്ദു വിത്ത് കരച്ചിലിന്റെ എൻഡ്😔 ) 

ഒരു മാറ്റോം ഇല്ലാലെ.....
ആ മുടിയുണ്ടായിരുന്നപ്പോ കുറച്ച് വർക്കത്ത് ഉണ്ടായിരുന്നു ഇപ്പൊ അതും പോയി...!! 

നന്ദു പറഞ്ഞതും ഇന്ദു കരഞ്ഞു കൊണ്ട് വന്ന വഴി തിരിഞ്ഞോടി
(ശുഭം 😁)


(തുടരും....)
✍️❤️ഹഷാര❤️ 

കമന്റ്സ് പറയണേ......
ഇങ്ങനെ പോയാൽ മതിയോ???
അതോ എന്തേലും പൊളിച്ചടുക്കൽ ഐ മീൻ
അഴിച്ച് പണിയെ 
ആവശ്യം ഉണ്ടോ???😉
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമെന്റിലൂടെ അറിയിക്കണേ ....😍

 

 

 


will you marry me ❤️ 23

will you marry me ❤️ 23

4.8
1879

അയിന് പണിക്കും പോവാൻ തോന്നണില്ലാ.... പാവം കിന്ദു എന്തൊക്കെ പ്രതീക്ഷകൾ ആയിരുന്നു... നന്ദു അവളുടെ ഫ്രീക്ക് സ്റ്റൈൽ കാണുന്നു അനുരാഗ വിലോജനൻ ആകുന്നു... നിവിൻ പോളിയുടെ ലൂക്ക് വിടുന്നു.. Dq സ്റ്റൈലിൽ ഒരു സോങ് വിത്ത്‌ ഡ്യൂറ്റ്... അവസാനം അച്ചായന്റെ മാസ്റ്റർ പീസ് ഒരു ലിപ്ലോക്ക് എന്ത്‌ പറയാൻ ഒക്കെ വാട്ടറിൽ വരച്ച ലൈൻ പോലെ ആയില്ലേ???  കിന്ദു മോള് പോയപോലെ ഓഹ് സോറി ഏക് തിരുത്തൽ ഹേ... മേക്കപ്പ് ഒക്കെ തിരുമ്മി തൂത്ത്  മൂക്കും ചീറ്റി തിരികെ വരുന്നത് കണ്ട് അവളുടെ അമ്മയും അമ്മമ്മയും വികാരാധീനരായി നോക്കി....!!  "എന്താ പറ്റിയെ മോളെ???" അമ്മമ്മ അവളുടെ ചുമലിൽ കൈയ് വച്ച് ചോദ