Aksharathalukal

will you marry me ❤️ 23

അയിന് പണിക്കും പോവാൻ തോന്നണില്ലാ....
പാവം കിന്ദു എന്തൊക്കെ പ്രതീക്ഷകൾ ആയിരുന്നു...
നന്ദു അവളുടെ ഫ്രീക്ക് സ്റ്റൈൽ കാണുന്നു അനുരാഗ വിലോജനൻ ആകുന്നു...
നിവിൻ പോളിയുടെ ലൂക്ക് വിടുന്നു..
Dq സ്റ്റൈലിൽ ഒരു സോങ് വിത്ത്‌ ഡ്യൂറ്റ്...
അവസാനം അച്ചായന്റെ മാസ്റ്റർ പീസ് ഒരു ലിപ്ലോക്ക് എന്ത്‌ പറയാൻ ഒക്കെ വാട്ടറിൽ വരച്ച ലൈൻ പോലെ ആയില്ലേ??? 

കിന്ദു മോള് പോയപോലെ ഓഹ് സോറി ഏക് തിരുത്തൽ ഹേ...
മേക്കപ്പ് ഒക്കെ തിരുമ്മി തൂത്ത് 
മൂക്കും ചീറ്റി തിരികെ വരുന്നത് കണ്ട് അവളുടെ അമ്മയും അമ്മമ്മയും വികാരാധീനരായി നോക്കി....!! 

"എന്താ പറ്റിയെ മോളെ???"
അമ്മമ്മ അവളുടെ ചുമലിൽ കൈയ് വച്ച് ചോദിച്ചു. 

""ഇതിൽ കൂടുതൽ ന്ത്‌ പറ്റാനാ???
ഒക്കെ കൈ വിട്ട് പോയില്ലേ അങ്ങോട്ട് മാറ് ഞാനൊന്ന് കരഞ്ഞു സമാധാനം കൊള്ളട്ടെ..!!"" 

നന്ദുവിനോടുള്ള ദേഷ്യം അവരോട് തീർത്തിട്ട് അകത്തേക്ക് ചവിട്ടി കുലുക്കി പോയി... 

""അമ്മയും അമ്മമ്മയും മുഖത്തോട് മുഖം നോക്കി....
അങ്ങാടിയിൽ റേഞ്ച് ഇല്ലാത്തതിന് ഇവള് അമ്മയുടെ നെഞ്ചത്തേക്ക് ആണല്ലോ ദേവി....!!"" 

അമ്മമ്മ വാ അറിയാതെ മൊഴിഞ്ഞു...
അത്‌ അങ്ങനെ അല്ലല്ലോ അമ്മേ...????
കിന്ദുവിന്റെ അമ്മ ഒറിജിനൽ ചൊല്ല് പറയാൻ വന്നതും അമ്മമ്മ തടഞ്ഞു.
അത്‌ എനിക്കും അറിയാടി പെണ്ണെ ഇതാ ഇപ്പഴത്തെ ഇൻസ്റ്റചൊല്ലുകൾ...!!
ഞാനായിട്ട് കുറക്കുന്നത് എന്തിനാ. 

മീനവിയൽ കോളേജ് ബസ്സിൽ മഹി....
എന്നാലും ലവനെന്തിനാ എന്നെ അങ്ങനെ നോക്കി നിന്നെ????🤔🤔 

നീയെന്തിനാ അവനെ അങ്ങനെ നോക്കി നിന്നെ.... ഹേ??? (ഞ്യാൻ 😁) 

ഈ രണ്ട് ചോദ്യങ്ങൾ ആണ്  സ്റ്റോപ്പിൽ നിന്നും ബസ്സിലേക്ക് ആഗതയായപ്പോൾ തൊട്ട് മഹിയുടെ മൈൻഡിൽ  റീപീറ്റ് മോഡിൽ ഓടിക്കൊണ്ടിരിക്കുന്നത്.
അത്‌ കാരണം പെണ്ണ്ദേഘൽ വിശേഷങ്ങൾ  പറയാൻ അവളെ കാത്ത് ഫ്രണ്ട് ഡോറിനടുത്ത് സൈഡ് സീറ്റിൽ ഇരുന്ന ആസിയെ പോലും നെവർ മൈൻഡ് ആക്കിയാണ് മഹി ആടിയാടി ഒരു അവലക്ഷണം പിടിച്ച ഇളിയോടെ എവിടെയോ പോയി ഇരുന്നത്...!! 

അവളുടെ ഈ പോക്ക് കണ്ട് രണ്ട് മൂന്ന് വട്ടം ആസി വിളിച്ചിട്ടും ഏ.... ഹേ...!! 

പിന്നെ ആസിക്കാണെങ്കിൽ പെറാൻ മുട്ടി ഓഹ് അങ്ങനെ അല്ലല്ലോ അല്ലേ 😁
പറയാൻ മുട്ടി നില്കുന്നത് കൊണ്ട്....
അവള് എഴുനേറ്റ് മഹിയുടെ അടുത്തേക്ക് നടന്നു. 

(അപ്പൊ നിങ്ങൾ ചോയിക്കും ഫോൺ വിളിച്ച് ഒക്കെ പറഞ്ഞത് അല്ലേ ഇതിനും മാത്രം പറയാൻ ഫസ്റ്റ് നൈറ്റ്‌ ഒന്നും അല്ലല്ലോ വെറും പെണ്ണ്ദേഘൽ അല്ലായിരുന്നോ എന്ന്...??? 

സീ mr. പെരേരിസ്....
ചെക്കൻ വന്നു ആള് നമ്മുടെ ടീമാൻ തന്നെ അത്‌ മാത്രമല്ലേ പറഞ്ഞോളു.....
ഇനി ചെക്കൻ എന്താ ഇട്ടിരുന്നേന്ന് മുതൽ ഭ്യാവി അമ്മായിയമ്മയുടെ സ്കാനിങ് വരെ പറഞ്ഞില്ലെങ്കിൽ എന്നെ പോലെ ഉള്ള പെൺകുട്ടികൾക്ക് ഒരു സമാധാനവും ഇല്ലാ..... 😁
ആ മുദ്ര ശ്രെദ്ധിക്കണേ....
എന്നെ പോലെ.....
അപ്പൊ എന്നെ പോലെ അല്ലാത്തവര് ഞങ്ങ പറയാറില്ല എന്ന് പറഞ്ഞാൽ അതിന് ഞാൻ ഉത്തരവാദി നഹി ഹേ....!) 

ഇനി കം ടു ദി സീൻ......
ആ കുട്ടി പെറാനായിട്ട്  പോവുകയാണ് സൂർത്തുക്കളെ..... 

""മേരി കൊച്ചേ..... മേരി കൊച്ചേ.
... മേരികൊച്ചേ...!!"" 

ആ ലാസ്റ്റത്തെ മേരികൊച്ച് ഇച്ചിരി കടുപ്പിച്ചാണ് വിളിച്ചത്... 

""എനിക്കങ്ങനെയൊന്നുമില്ല.....!!"" 

മഹി ഞെട്ടി തെറിച്ച് കൊണ്ട് ഡയലോഗ് ഡെലിവറി നടത്തി.
ആസി ആകെ കിളിപ്പോയ മട്ടിലായി... 

""എങ്ങനെയൊന്നും ഇല്ലാന്ന്...???"" 

ആസി അവളെ ചുഴിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു. 

"അ... അത്‌ ഞാൻ ഓർക്കാതെ പെട്ടെന്ന് വായിൽ നിന്ന് വീണതാ..!!" 

മഹി ഒന്ന് വഴുതി എങ്കിലും പറഞ്ഞൊപ്പിച്ചു.
ആസി വിടാൻ ഭാവമില്ലാത്തത് പോലെ അവളെയൊന്ന് സിറ്റി നോക്കി. 

""ആ ഇന്ന് ബസ്സിൽ കയറിയപ്പോ മുതൽ നീ ഒന്നും ഓർക്കുന്നില്ല...
ആകെ ഒരു വശപ്പിശക് ഇളിപ്പും നടപ്പും ഇരുത്തവും..!!"" 

മഹി ആണോ എന്ന പോലെ തല കുലുക്കി..!! 

"പറഞ്ഞോ പറഞ്ഞോ എന്താ ഉണ്ടായതെന്ന്....!!
മ്മ് വേഗം...!!" 

ആസി ഓർഡർ ഇട്ടു.... 

മഹി വള്ളി പുള്ളി വിടാതെ ആസിയോട് കാര്യങ്ങൾ വിശദീകരിച്ചു. 

ചുരുക്കി പറഞ്ഞാൽ ഇന്ദുവിനെ സാക്ഷിയാക്കി നിങ്ങൾ തമ്മിൽ കണ്ണും കണ്ണും കൊള്ളയടിത്താൽ
പെർഫോമൻസ് കാഴ്ച വച്ചു എന്ന്....!!
പക്ഷെ 🤔
എന്റെ പ്രാധാന സംശയം ഇതൊന്നുമല്ല.....!!
പുള്ളിക്കാരൻ നിന്റെ ചിരി കണ്ട് നോക്കി പോയതാകും...
തെറ്റ് പറയാൻ പറ്റില്ല...
ചിരിക്കുമ്പോൾ നീ ക്യൂട്ട് ആണ്...
നീ എന്തിന് അവനെ നോക്കി നിന്നു.
അതും പോരാഞ്ഞു കിറുങ്ങിയത് പോലെ ഇതിലേക്ക് വന്ന് കയറി...???"" 

ആസി ഒരുപാട് തലപ്പുകഞ്ഞു ചിന്തിച്ച്  ഒരു ചോദ്യം അങ്ങട് കാച്ചി. 

""അത്‌ തന്നെയാ എന്റെയും ഡൌട്ട്??
ബട്ട്‌ വൈ മി...????""


ആസിയുടെ സംശയം കേട്ട് മഹിയും ചെറിയൊരു ചമ്മലോടെ പിറുപിറുത്തു. 

""അല്ലെടാ ആസി......
ഒരാള് കുറച്ചധിക നേരം നമ്മളെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നാൽ  നമ്മളും നോക്കി പോകില്ലേ????""
മഹിയുടെ സംശയം അതായിരുന്നു... 

""അതൊക്കെ പോകും ബട്ട്‌ അപ്പൊ തന്നെ നോട്ടം മാറ്റും....
ബട്ട്‌ ഈ കേസിൽ അത്‌ ഇൻവാലിഡ് ആണ് ബികോസ് നീയും  പുള്ളിയെ നോക്കി  നിന്നല്ലോ???"" 

(ഇത് സ്പാർക്ക് ആണ്.....
ഇത് തന്നെയാണ് സ്പാർക്ക്....!! 

ആരേലും ഈ കുട്ടിക്ക് ഒന്ന് പറഞ്ഞു കൊടുക്കാവോ??എന്ന് മ ഹമ്പിൾ ആൻഡ് സിമ്പിൾ റിക്വസ്റ്റ് 😁) 

""അത്‌ പക്ഷെ ലവൻ ആദ്യമായി കാണും പോലെ എന്നെ നോക്കി നിന്നിട്ടല്ലേ??? 

അപ്പൊ ഞാനും ലൈറ്റ് ആയിട്ടൊന്ന് നോക്കി പോയി...!!"" 

മഹി മുഖം കുനിച്ചു. 

""മേരി കൊച്ചേ  ഇതൊരു ക്ലീഷേ സ്റ്റോറി ആവുകയാണെന്ന് എന്റെ മൈൻഡ് വോയിസ്‌ പറയുന്നുണ്ട്...!! 

ആദ്യം  ബസ്സിൽ ഒരു ഉരസൽ...
അറിയാതൊരു കിസ്സ്...
രണ്ട് പേരുടേയും എക്സ്  സ്ബ്ലിങ്ങ്സ്...!!
പടകാളി ചണ്ടി ചങ്കിരി....ആയിട്ട് തുടങ്ങിയിട്ട് 
ഇഷ്ടമല്ലേ... ഇഷ്ടമല്ലെ  എത്തി നിൽക്കുമോ മോളുസേ ???
മ്മ് മ്മ്........ 

അല്ല അവന്റെ നോട്ടം പിന്നെ നിന്റെ നോട്ടം.... 

ഒക്കെ ചേർത്ത് വായിക്കുമ്പോ അങ്ങനെ ഒരു പോസ്സിബിലിറ്റി ഉണ്ട്."" 

ആസി അവളുടെ അഭിപ്രായം പറഞ്ഞുകൊണ്ട് സീറ്റിലേക്ക് ചാരി.. 

""ഒഞ്ഞു പോടീ......
ഒരു പ്രേമം ഞങ്ങൾ ഒരേ വഞ്ചിയിലെ പാസ്സൻജർസ് ആകുന്നു മഹാളെ.... 

എനിക്ക് തോന്നുന്നത് ആ കിന്ദുവിന്നിട്ട് പണിയാൻ ഞാൻ മുന്നേ സ്വീകരിച്ചത് പോലെ ഒരു തന്ത്രം അല്ലേ ഇത് എന്നാണ്...!!"" 

മഹി ആസിയുടെ തിയറിയെ അറഞ്ചം പുറഞ്ചം പുച്ഛിച്ചു കൊണ്ട് പ്രാക്ടിക്കൽ ആയി പറഞ്ഞു. 

"""ഓക്കേ.....
ഐ അഗ്രിഡ്.....!!
നിന്നെ അവൻ നോക്കിയത് അവളെ കാണിക്കാൻ ആണെന്ന് വക്കാം....
നീയോ മോളെ മേരി....??
നീയാരെ ചൊറിയാനാ പുള്ളിയെ നല്ല അസ്സലായി മൗത്ത് ലൂക്കിങ് നടത്തിയത് മൊഴിഞ്ഞാലും.....?? 

ഗോവിന്ദൻ കുട്ടി കുട്ടി മുണ്ടണില്ല...!!😂"" 

ആസി അത്‌ പറഞ്ഞു കൊണ്ട് ചിരിയോചിരി.... 

"""അത്‌ പിന്നെ ഞാൻ ചിരിച്ചോണ്ടിരുന്നപ്പോ എന്നെ നോക്കി  നില്കുന്നു...
അപ്പൊ ഞാനും നോക്കി കാണും അത്രേ ഉള്ളൂ...
അത്‌ പ്രേമം ആകുന്നത് എങ്ങനാ???? 

ആദ്യം മുതലേ ഞങ്ങൾ ചേരില്ല...
ഇത് പിന്നെ ആ ഇന്ദു ഒന്ന് ഒതുങ്ങി കാണാനുള്ള ആഗ്രഹത്തിൽ നിന്ന് കൊടുത്തത് ആണ്."" 

മഹി ആഗ്രി ബേബി ആയി തുടങ്ങി എന്ന് തോന്നിയതും ആസി നിർത്തി. 

""അത്‌ വിട് ആസി......
എങ്ങനെ അനസ് ബ്രോയും ഫാമിലിയും കൊള്ളാമോ???"" 

മഹി  ആ ടോപ്പിക്ക് മെല്ലെ ഡൈവേർട്ട് അടിച്ചു.
അല്ലെങ്കിൽ ക്ലാസ്സിൽ പോയി കാർത്തുവും ദിലുവും കൂടെ ഇതറിഞ്ഞാൽ...
പിന്നെ.........
നോക്കണ്ട....
കാർത്തു അറിഞ്ഞാൽ നന്ദു അറിയും..
കാർത്തുവിന് ലവനോട് ഒരു ചായ്വ്
ഉണ്ട് ഞാനായിട്ട് ഒരു കുടുംബ കലഹം വേണ്ട അതായിരുന്നു മഹി കണ്ട കിനാശ്ശേരി...!! 

അനസ് ബ്രോ എന്ന് കേട്ടതോടെ ആസിയുടെ ഫേസിൽ  ദൃതങ്കപുളകിത സുസ്മേര എന്ന് വേണ്ട നാണത്തിന്റെ അംശമുള്ള സകലഭാവങ്ങളും കൊട്ടിക്കേറുന്നുണ്ട്. 

അവര് വന്നത് തൊട്ട് പോയത് വരെ കുറെ ഒക്കെ കേട്ടത് ആണെങ്കിലും ആസി റിപീറ്റ് അടിച്ചു.
ഇടക്ക് മഹിയുടെ വക കമന്റും...
കോളേജ് ഗേറ്റിന് ഉള്ളിലേക്ക് ബസ്സ്‌ കയറുമ്പോൾ ആസിയുടെ കണ്ണുകൾ ഇണയെ തേടി പാറി നടന്നു. 

അനസ് ബ്രോയെ കണ്ട് ഒരു ഹൈ പറഞ്ഞിട്ട് ക്ലാസ്സിലേക്ക് കയറാം എന്ന് നിനച്ച മഹി ആസിക്കൊപ്പം ഷോപ്പിലേക്ക് ഏറ് കണ്ണിട്ട് നോക്കി...

ദോണ്ടേ അവിടിരുന്ന് അനസ് ബ്രോയുടെ ചെവി തിന്നുന്നു നന്ദുസ്...
ഇവനെന്താ വല്ല കുമ്പിടിയും ആന്നോ അവിടുന്ന്  ഇവിടെ വരെ നമുക്ക് മുന്നേ എത്തിയല്ലോ???(മഹി ആത്മ) 

ഏതാഡി ലോ കുരിശ്...
ന്റെ ചെക്കനെ മര്യാദക്ക് ഒന്ന് വായിനോക്കാന്ന് വച്ചിട്ട് അങ്ങേരുടെ മുഖത്തിന് മുന്നിൽ വന്ന് നിന്ന് ഡിസ്കോ കളിക്കുന്നു.!!(ആസി) 

മഹി അത് ആലോചിച്ച്    താടിയിൽ കുത്തി കൊണ്ടിരിക്കെ ആസിയുടെ വക ഡയലോഗ് ഡെലിവറി കഴിഞ്ഞു. 

ഹാ നീ ഇന്നലെ ഇല്ലായിരുന്നല്ലോ ലെ...
അതാണ്.... ആ നില്കുന്നവനാണ്
അനന്തൻ...!!
(മഹി ) 

"ഏത് നിന്റെ നന്ദുസ്!"
ആസി ആണെങ്കിൽ അയ്ശേരി കൊള്ളാലോ കളി എന്ന പോലെ നോക്കി കൊണ്ട് പറഞ്ഞു. 

"എന്റെ നന്ദുസ് ആയത് എപ്പോഴാ നന്ദു അത്‌ മതി..!!!"
മഹി ഒട്ടും ദഹിക്കാത്ത മട്ടിൽ പറഞ്ഞു. 

""ഓഹ് എന്നാ വെറും നന്ദുസ്.....!!
എന്നാലും ലവനെന്താ ഇവിടെ??? 🤔
അവര് ഫ്രണ്ട്‌സ് ആണെന്ന് തോന്നുന്നു...
ആ നിൽപ്പും സംസാരവും കണ്ടിട്ട് അങ്ങനെ തോന്നുന്നുണ്ട്...!!"" 

ആസി ഒരു കൺക്ലൂഷനിൽ എത്തി...
ആയ ചേച്ചി ഇറങ്ങാൻ പറഞ്ഞതും വേഗം ബസ്സിൽ നിന്നും ചാടിയിറങ്ങി... ച്യാച്ചിമാര് ബസ്സിൽ നിന്ന് ഇറങ്ങാതെയാണ് ഗഥ മുഴുവൻ പറഞ്ഞത്.😁 

അങ്ങനെ ചാടി ഇറങ്ങുന്ന ടൈമിൽ കറക്റ്റ് ആയിട്ട് അനസ് ബ്രോയും നന്ദുവും അങ്ങോട്ട് നോക്കി.
മഹിക്കാണെങ്കിൽ ആകെ എരി പൊരി പരവേഷം ആസിയോട് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും നേരത്തെയുള്ള അവന്റെ ആ നോട്ടത്തിന് വല്ലാത്ത ശക്തിയാണ് മുഖത്തേക്ക് നോക്കാൻ ഒരു ചമ്മൽ പോലെ....😌

അപ്പൊ നിങ്ങൾ ചോയ്ക്കും മഹി നോക്കാതെ അവിടുന്നുള്ള ലൂക്കിംഗ് എങ്ങനെ കണ്ടെന്നു????
ചോ സിമ്പിൾ 😝
കൂടെയുള്ള മൊതല് രണ്ട് കണ്ണും അവിടുത്തേക്ക് കോൺട്രിബ്യുട്ട് ചെയ്തിട്ട് കമന്ററി പറഞ്ഞു തകർക്കുകയാണ്...
ചങ്ങായി നന്നായാൽ മൊബൈൽ ഡാറ്റ വേണ്ട എന്നാണല്ലോ വയ്പ്പ് 😁 

ആസിയെ കണ്ടതും അനസ് ബ്രോ എന്തോ ചോദിച്ചു.
ആസി നാണത്തോടെ തല വെട്ടിക്കുന്നത് മഹി കാര്യം തിരക്കി...
പുള്ളി അവളോട് ചായ കുടിക്കുന്നൊന്ന് ചോയ്ച്ചു..!!
അയ്നാണ് ഇത്ര നാണം അയ്യേ കല്യാണം കഴിക്കാം എന്ന് പറഞ്ഞപ്പോ ഇത്രേം നാണം ഇല്ലായിരുന്നല്ലോ???😏
മഹിക്ക് പുച്ഛം....!! 

ഇനി നമുക്ക് ക്യാമറ കോഫീ ഷോപ്പിലേക്ക് തിരിക്കാം.... 

അതാ അങ്ങോട്ട് നോക്കു.....
അങ്ങോട്ട് നോക്കാൻ വയ്യെങ്കിൽ ഇവിടെ നോക്കിയാലും മതി...!! 

അവിടെ നമ്മുടെ ഗഥാ നായകൻ നായികയെ നോക്കി ഊറ്റുന്നു.


"""ഡാ അനു ഇന്നലെ വരെ എന്നെ കണ്ടാ ഇങ്ങോട്ട് വന്ന് സംസാരിച്ചോണ്ടിരുന്നവളാ  ഇന്ന് നോക്കുന്നു പോലും ഇല്ലാ... 

ഇനി ഇന്ദു ആ കത്തി വേഷം കെട്ടിയത് ഞാൻ പറഞ്ഞിട്ട് ആണെന്ന് കരുതിക്കാണോ???"" 

നന്ദു തലയിൽ കൈ താങ്ങി... 

"ഡാ... നിന്റേതോ ഫ്ലോപ്പ് ആയി....
എന്റെ കോണ്സെന്ട്രേഷൻ കളയാതെടാ....!!"(അനസ് ) 

"നിങ്ങളുടേത് ഒഫീഷ്യൽ ആയിട്ട് തീരുമാനിച്ചില്ലേ???
നന്ദി വേണോടാ നന്ദി....!!"" 

അതോടെ ആസിയോട് എന്തോ ചോദിച്ചു നിന്ന അനസ് ബ്രോ അവന് നേരെ തിരിഞ്ഞു. 

'"ഒരുമാതിരി ദുരന്തം പറയാതെ എന്താ വേണ്ടേ എന്ന് പറയെടാ കോപ്പേ....!!😡""(അനു )


""അവള് എന്നെയൊന്ന് നോക്കിയാൽ മതി....
പരിചയപ്പെട്ട് ഇത്രയായിട്ട് പോലും അവളുടെ കണ്ണിൽ  കാണാത്ത ഒരിത് ഞാനിന്ന് കണ്ടളിയാ......!! 

ഒരു തവണ..... ഒറ്റ തവണ കൂടി അവളെന്റെ കണ്ണിലേക്കു നോക്കിയാൽ ഉറപ്പിക്കാം....
അവൾക്ക് ഒരു സ്പാർക്ക് അടിച്ചെന്ന്.😍.!!""(നന്ദു ) 

"നീ ട്രൈ ചെയ്യളിയാ..... നിന്റെ ട്രൈ കണ്ടവള് വീഴും മൂക്കും കുത്തി വീഴും....
പക്ഷെ ഒരു കാര്യം ഫോർഗോട്ടരുത് 
സ്പേസ് മറന്ന് ഡൌൺലോഡ് ചെയ്യരുത്...
അത്‌ നാഷ്ടമേ ഉണ്ടാകൂ !!"(അനു ) 

അനസ് ബ്രോയുടെ ഒടുക്കത്തെ സപ്പോർട്ട് കണ്ട്  നന്ദു മഹിയെ കണ്ണെടുക്കാതെ നോക്കി ഇരുന്നു.
അവരുടെ കണ്ണിൽ നിന്നും മറയുന്നതിന് തൊട്ട് മുൻപ് മഹി ഉൾവിളിയാലേ തിരിഞ്ഞു നോക്കി..
അവളെ തന്നെ നോക്കി ഇരുന്ന നന്ദുവുമായി വീണ്ടും കണ്ണുകൾ ഉടക്കി.....
നോക്കി നിൽക്കാൻ കഴിയാതെ ഏതോ വികാരത്തിൽ അവനൊരു ചിരി സമ്മാനിച്ച് കൊണ്ട് അവൾ നടന്ന് പോയി...!! 

നന്ദു ആർപ്പ് വിളിച്ച് കൊണ്ട് അനസ്സിനെ കേറി ഉമ്മിച്ചു.
ഷോപ്പിൽ ഉള്ളവരുടെയെല്ലാം കണ്ണുകൾ തങ്ങളിലാണ് എന്ന് കണ്ടതും നന്ദു ഒരു ഇളിയോടെ പിടി വിട്ടു. 

കോറിഡോറിലേക്ക് കയറിയ മഹിക്ക് അവൻ എന്തിന് അവളെ നോക്കി എന്നതിനോ ഇപ്പൊ താൻ എന്തിനാ അവനെ നോക്കി പ്രതീക്ഷ കൊടുക്കും പോലെ പുഞ്ചിരിച്ചത് എന്നതിനോ യാതൊരു ഊഹവും ഉണ്ടായിരുന്നില്ല. 

പക്ഷെ ഒരു പ്രത്യേക സന്തോഷം ഉള്ളിൽ നിറയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. 

ക്ലാസ്സിൽ കയറിയിട്ടും ആസി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...
മഹിയാണെങ്കിൽ അതൊന്നും കേൾക്കുന്നു പോലും ഉണ്ടായിരുന്നില്ല. 

നന്ദുവിനോട്   ഇന്ന് തന്നെ സംസാരിക്കണം എന്ന് മഹി ഉള്ളാലെ തീരുമാനിച്ചു.
നന്ദുവിന് അങ്ങനെ എന്തെങ്കിലും തന്നോട് ഉണ്ടെങ്കിൽ മുളയിലേ നുള്ളണം...!!
ഇനിയൊരാണിനെ വിശ്വാസിക്കാൻ മഹിതയ്ക്ക് കഴിയില്ല....!! 

പേടിയാണ്.......!!

(ഇത് വരെ എത്തിക്കാൻ ഞാൻ പെട്ട പെടാപാട്.......!!
കള്ളക്കളിയാട്ടോ.... ഈ പെണ്ണ് സർവ്വം തകർക്കും....!!😬)


(തുടരും....)

✍️❤️ഹാഷാര❤️


will you marry me ❤️ 24

will you marry me ❤️ 24

4.8
1934

കാർത്തുവും ദിലുവും വന്നിട്ടും മഹി അതേ ബ്ലിങ്കസ്യാ എന്നുള്ള ഇരുപ്പിൽ തന്നെയായിരുന്നു.. അവളുടെ മനസ്സിൽ നന്ദുവിനെ ആദ്യമായി കണ്ടപ്പോഴുള്ള സീൻ ആയിരുന്നു ഓടിക്കൊണ്ടിരുന്നത്...  ആദ്യമായിട്ട് ബസ്സിൽ ആയിരുന്നോ അവനെ കണ്ടത്??? അല്ല...!! താൻ നില്കുന്നതിന്റെ മുന്നിലെ ബേക്കറിയിൽ പലപ്പോഴും കണ്ടിട്ടുണ്ട്....  ഒരു  കോഴി എന്ന പരിഗണനയിൽ തവിടും തീറ്റിയും കൊടുത്ത് പരിഭോഷിപ്പിച്ചിട്ടും ഉണ്ട്...!!  ബസ്സിൽ കണ്ടപ്പോഴും എപ്പോഴും വാറ്റുന്ന ഒരു ചേട്ടൻ.... ഒരു ദർശനസുഖം അത്രേ കരുതിയിരുന്നുള്ളു....!!"  മഹി ആലോചിച്ച്  ആമസോൺ ഫോറെസ്റ്റ് കയറും മുന്പേ ആസി മുട്ടി വിളിച്ചു.  "