Aksharathalukal

നിൻ നിഴലായി... ✨️part 24

Part 24

 

✍️Nethra Madhavan 
  
 
    വൈകുന്നേരം വരെ  വർക്ക്‌ ഉണ്ടായിരുന്നു.. ജോലി ചെയ്യുമ്പോഴും ദേവ് പറയുന്നത് കേൾക്കുമ്പോളുമൊക്കെ എന്റെ മനസ്സിൽ അഭിറാം സർ ആയിരുന്നു..

  ആഗ്രഹിക്കാൻ പോലുമുള്ള അർഹത ഇല്ലെന്നു അറിയാം.. പക്ഷെ പുള്ളി ഒന്ന് ചിരിക്കുമ്പോഴും ഓരോന്ന് ചോദിക്കുമ്പോഴും എനിക്ക് എന്തെന്നിലാത്ത സന്തോഷമാണ്..

  ജോലി കഴിഞ്ഞു നന്ദുനേം പിക്ക് ചെയ്തു നേരെ വീട്ടിലേക്ക് പോയി.. അവിടെ എത്താറായപ്പോളാണ് ഇന്നലത്തെ ആദിയുടെ പ്രശ്നം ഞാൻ ഓർത്തത്‌.. അഭിറാം സർ വന്നു സംസാരിച്ചു പോയതിൽപ്പിന്നെ മനസ്സിൽ അതൊന്നും ഉണ്ടായിരുന്നില്ല..

വീട്ടുലെത്തിയപ്പോൾ ആദി അടുക്കളയിൽ ആയിരുന്നു.. നന്ദു എന്തോ ചോദിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി.. ഞാൻ നേരെ റൂമിലേക്കും.. ഡ്രസ്സ്‌ മാറി ചെന്നപ്പോഴേക്കും അവൾ ചായേം പഴംപൊരിയും ഉണ്ടാക്കി വച്ചേക്കുന്നു..

അവര് രണ്ടുപേരും പിന്നെ കണ്ണൻ ചേട്ടനും ഒരുമിച്ചിരുന്നു കഴിച്ചു തുടങ്ങിയിരുന്നു.. ആദി കളിച്ചു ചിരിച് സംസാരിക്കുന്ന കണ്ടപ്പോൾ തന്നെ എനിക്ക് പാതി ആശ്വാസമായി.. എന്നോട് മിണ്ടിയില്ലെങ്കിക്കും വേണ്ടില്ല അവൾക്കു ഒരു വിഷമവും ഉണ്ടാവാതിരുന്നാൽ മതി...

ഞാനും ഒരു ചെയ്യറിൽ ഇരുന്നു.. നന്ദു എനിക്ക് ട്രെയിൽ ഇരുന്ന ചായ എടുത്ത് തന്നു..

മൂന്നുപേരും ഓരോന്ന് പറഞ്ഞു ഒടുക്കത്തെ വർത്തമാനമാണ്.. എന്നെ മൈൻഡ് ചെയ്യുന്നേ ഇല്ല..

ഞാൻ ഒരു പഴപൊരി എടുത്ത് കഴിച്ചു ചായയൊക്കെ കുടിച്ചിരുന്നു...

അധികം വെയ്റ്റ് ഇട്ടിട്ടു കാര്യമില്ലെന്നു മനസ്സിലാക്കി ഞാൻ തന്നെ ആദിയോട് മിണ്ടാമെന്നു ഓർത്തു.. പക്ഷെ ഇന്നലത്തെ പോലെ അവൾ ഒന്ന് മിണ്ടിയില്ലേൽ.....

"ആദി.. ഇപ്പൊ എങ്ങനേയുണ്ട്... ക്ഷീണം മാറിയോ "

  കണ്ണൻ ചേട്ടനോട് എന്തോ പറയാൻ വന്ന അവൾ തല ചെരിച്ചു എന്നെ ഒന്ന് നോക്കി.. എന്താണ് അവളുടെ ഭാവം എന്നെനിക്കു മനസ്സിലായതെയില്ല...

"നീ ഒന്ന് വാ തുറന്നെ ജാനി.."

"ഏയ്.. വാ തുറക്കാനാ.. ഇവൾക്ക് പ്രാന്തായോ ഈശ്വര.. "

  ഞാൻ നന്ദുനേം കണ്ണൻ ചേട്ടനെയും മാറി മാറി നോക്കി.. അവരും ഒന്ന് പിടികിട്ടാതെ ഇരിപ്പാ.. ആദി എന്നെ തന്നെ നോക്കി ഇരിക്കുന്നു..

"ആഹ്‌.. ഒന്ന് തുറക്കെടി "

  ഞാൻ വായ തുറന്നു കാണിച്ചു..

"ഓഹ്.. അപ്പൊ നാവ് ഇറങ്ങി പോയിട്ടില്ല.."
 
    "ദേവിയെ.. ഈ 2000 ത്തിലെ കോമഡി അടിക്കാനാണോ ഇവൾ ഈ കണ്ട പ്രെഹസനം ഒക്കെ നടത്തിയത്😖ആരെങ്കിലും ഒന്ന് ഇക്കിളി കൂട്ടിയാൽ ചിരിക്കാമായിരുന്നു.. 😒"

അവളുടെ പറച്ചിൽ കേട്ട് നന്ദുവും കണ്ണൻ ചേട്ടനും പരസ്പരം നോക്കി.. എന്നിട്ടു ഇരുന്നു കിണിക്കണത് കണ്ടു.. ഞാനും അറിയാതെ ചിരിച് പോയി.. ഒപ്പം ആദിയും..

"ഇന്ന് നേരം വെള്ളുത്തെപ്പിന്നെ നീ എന്നെ നോക്കി ഒന്ന് ചിരിച്ചോ.. എന്തേലും ഒന്ന് ചോദിച്ചോ?"

  ആദി കട്ട കലിപിട്ടാണ്  ചോദിച്ചത്...പക്ഷെ പറഞ്ഞു നിർത്തിയപ്പോൾ ആ ദേഷ്യമൊക്കെ പോയി കരയാറായി..

ഞാൻ എന്ത് ചെയ്യണമെന്നറിയാതെ നിന്നു... അപ്പൊ തന്നെ അവളെ കെട്ടിപിടിച്ചു.. പാവം കരഞ്ഞു പോയി..എന്റെയും കണ്ണ് നിറഞ്ഞു..

പണ്ടേ ഞങ്ങൾ അങ്ങനെയാ.. പെട്ടെന്നുള്ള ദേഷ്യത്തിൽ കേറി അങ്ങ് പിണങ്ങും.. കുറച്ച് നേരം കഴിയുമ്പോൾ രണ്ടു പേരും കരയും..

എന്റെ ആദിടെയും പിണക്കം അവിടെ തീർന്നു.. അവൾ ഓരോന്ന് പറഞ്ഞു തുടങ്ങി.. ഇന്നലെ വൈകുന്നേരം തൊട്ടുള്ള ഓരോ കാര്യങ്ങൾ അങ്ങ് പറഞ്ഞോടിരുന്നു.. ഒരു ഒന്നൊന്നര മണിക്കൂർ എന്റെ ചെവി തിന്നു പെണ്ണ്...

പിന്നെ ഞാൻ ഫ്രഷ് ആവാൻ കയറി.. ഇറങ്ങിയപ്പോൾ കണ്ടു അമ്മേടെ 2 missed calls....

പിന്നെ ഫോൺ എടുത്ത് അമ്മേനെ വിളിച്ചു.. ആ കാളിന്റെ ഉദ്ദേശം വേറൊന്നുമല്ല... അന്ന് വയ്യാതായപ്പോൾ തന്നെ പണിക്കർ effect ആണെന്ന് അമ്മ ഉറപ്പിച്ചായിരുന്നു..

അന്ന് തന്നെ എന്നെ വീട്ടിലേക്കു കൊണ്ടുപോകാൻ ഒരു ശ്രമം നടത്തിയതാ.. ഒത്തില്ല..

ഞാൻ ഒരു മൂന്നു ദിവസം കൂടി ഓഫീസിൽ പോകണമെന്ന് പറഞ്ഞിരുന്നു...
അതിന്നാണ് വിളിച്ചത്.. എന്തോ പൂജയൊക്കെ ഉണ്ടെന്നു 😖എത്രെയും വേഗം അങ്ങോട്ട് ചെല്ലണമെന്ന്.. 😒

സമ്മതിക്കുക അല്ലാതെ വേറെ നിവർത്തിയില്ല.. നാളെ കൂടി ഓഫീസിൽ പോകണം.. എന്നിട്ടു രണ്ടു ദിവസം ലീവ് എടുത്താൽ മതി പിന്നെ saturday and sunday ആയിരിക്കും.. Sunday തിരിച്ചു വന്നാൽ മതി.

നാളെ കഴിഞ്ഞാണ് പൂജ...കണ്ണൻ ചേട്ടനോട് പറഞ്ഞപ്പോൾ നാളെ ഓഫീസിൽ നിന്നു വന്നിട്ടു വൈകുന്നേരം അങ്ങോട്ട്‌ പോകാമെന്നു പ്ലാൻ ചെയ്തു..

എപ്പോഴും ഞങ്ങൾ മൂന്നുപേരും ഒരുമിച്ചാണ് പോകുന്നെ.. പക്ഷെ ഇപ്പൊ എന്താണെന്നറിയില്ല ആദിയും നന്ദുവും വരുന്നിലെന്നു പറഞ്ഞു...

അപ്പൊ ഇനി നാളെ നാട്ടിലേക്കു..

*********  ********  ******

സന്ധ്യക്ക്‌ സിറ്റ് ഔട്ടിൽ വെറുതെ ഫോൺ നോക്കികൊണ്ടിരിക്കുകയാണ് രഘു..

ഫേസ്ബുക്കിൽ msg അയച്ച അഭിരാമിയെ കുറിച് അവൻ വെറുതെ ഓർത്തു.. അവൻ ആ ചാറ്റ് ഓപ്പൺ ആക്കി.. അവൻ  അയച്ച msg ന് ഇതുവരെ റിപ്ലൈ വന്നിട്ടില്ല..

"ഏയ്.. ഈ കൊച്ചെന്താ ആളെ കളിയാകുന്നോ? ഇങ്ങോട്ട് വന്നു msg ഒക്കെ അയച്ചിട്ട് ഇപ്പൊ ഒരു അറിവും ഇല്ലാലോ "

  അവൻ ഓർത്തു.. അൽപ നേരത്തെ ആലോചനയ്ക്കു ശേഷം അവൻ അതിലേക്കു ഒരു msg അയച്ചു..

"Hi. Abhiraami.."

   Msg അയച്ചു കുറച്ച് നേരം കൂടി ഫോൺ നോക്കി ഇരുന്നപ്പോളേക്കും അർജുൻ ഫോൺ ചെയ്തുകൊണ്ട് വരുന്നത് കണ്ടു.. എന്തോ പറഞ്ഞു ആ കാൾ അവസാനിക്കുന്നതും രഘു അറിഞ്ഞു..

"ആരാടാ."

  ഫോൺ താടിയിൽ മുട്ടിച്ചുകൊണ്ട് കാര്യമായിട്ടെന്തോ ആലോചിക്കുന്ന അർജുനോട് രഘു ചോദിച്ചു..

"കമ്മീൻഷനറാടാ "

"ഓഹ്.. കേസിന്റെ കാര്യം എന്തായി എന്നറിയാൻ ആയിരിക്കും.."

"മം."

  അർജുൻ ഒന്ന് മൂളിയതെ ഒള്ളൂ.

"എടാ.. നമ്മുക്ക് ആ വീട് കാണാൻ പോകണ്ടേ.."(അജു)

  പെട്ടെന്നു ഓർത്തെടുത്തു അജു രഘുനോട് ചോദിച്ചു..

"എടാ അജു.. നിന്നെ കൊണ്ട് കൊള്ളില്ലാത്തതുകൊണ്ടാണ് നമ്മളെ പോലീസ്‌കാരാ.. വിളിച്ചു അനുവാദം ഒന്ന് ചോദിക്കാൻ നിൽക്കണ്ട.. അങ്ങ് കേറി ചെല്ലണം "(രഘു )

"അത് മതീന്ന് അറിയാം.. പക്ഷെ മൂന്നു പെൺപിള്ളേർ ഒറ്റയ്ക്കു താമസിക്കുന്നതല്ലേ.. ഒന്ന് ഇൻഫോം ചെയ്യണ്ടേ.."(അജു )

"അവർക്കെന്തോ ഹോസ്പിറ്റൽ കേസ് ആന്നൊക്കെ നീ പറഞ്ഞില്ലെ.."(രഘു )

"എടാ.. ഇപ്പൊ ഒരു രണ്ടു മൂന്നു ദിവസമായില്ലേ.. ഇനി ഒന്നുടെ വിളിച്ചാലോ "(അജു )

"അല്ല അന്ന് വിളിച്ചപ്പോൾ അവര് എന്താ പറഞ്ഞെ?"(രഘു )

"അവരാരും ഫോൺ എടുത്തില്ലെടാ....ആ ഹൌസ് ഓണർ പോയി ചോദിക്കുകയാ ചെയ്തേ..അപ്പൊ അവര് കുറച്ച് ഹോസ്പിറ്റൽ കേസ് ആയിട്ടു busy ആണെന്നാ പറഞ്ഞെ....പിന്നെ  അന്ന് അവരുടെ ആരുടെയോ പേരെന്റ്സ് ഉം ഉണ്ടായിരുന്നു അവിടെ.. അവര് പുള്ളിയോട് ചൂടായി എന്നൊക്കെ പറഞ്ഞു.. പുള്ളി പിന്നെ നേരിട്ട് വിളിച്ചോളാൻ പറഞ്ഞു വേറെ ഒരാളുടെ കൂടെ നമ്പർ തന്നു.."(അജു )

"നീ ഒരു കാര്യം ചെയ്യൂ.. മറ്റേ ആളുടെ നമ്പറിലേക് ഒന്ന് വിളിക്കു... നമ്മുക്ക് സമയം കുറഞ്ഞു വരുവാ. "(രഘു )

"മം.. ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ.."

അർജുൻ ഇരുന്നിടത് നിന്നു എണീറ്റു.. രഘു പിന്നെയും ഫോണിൽ നോക്കിയിരുന്നു

 

-തുടരും...


നിൻ നിഴലായി...✨️part 25

നിൻ നിഴലായി...✨️part 25

4.5
2449

രാത്രി ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു വെറുതെ tv യിൽ  ക്രിക്കറ്റ്‌ കണ്ടുകൊണ്ടുരികുകയാണ് കണ്ണൻ.. നന്ദു അടുത്ത് തന്നെ ഫോൺ നോക്കികൊണ്ടിരിക്കുന്നു..   ജാനി റൂമിലാണ്..   ആദി അവരുടെ അടുത്തേക്കു വന്നു..   "ചേട്ടാ.."   "എന്താ ആദി മോളെ?"   "അതു പിന്നെ ചേട്ടാ.. ചെറിയൊരു പ്രശ്നം ഉണ്ട്.."   "ഏഹ്.. എന്താ മോളെ "     കണ്ണൻ ഇരുന്നിടത്തു നിന്നു ഒന്ന് മുന്നോട്ടു ആഞ്ഞു..   ആദി കണ്ണനും ജാനിയും phycartist നെ കാണാൻ പോയ അന്ന് മനോഹരൻ ചേട്ടൻ (ഹൌസ് ഓണർ ) പറഞ്ഞ കാര്യങ്ങളും ജാനിടെ  അച്ഛനും അയാളോട് ചൂടായ കാര്യമൊക്കെ പറഞ്ഞു..   "ഇത്രെയൊക്കെ സംഭവവികസങ്ങൾ ഇവിടെ ന