രാത്രി ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു വെറുതെ tv യിൽ ക്രിക്കറ്റ് കണ്ടുകൊണ്ടുരികുകയാണ് കണ്ണൻ.. നന്ദു അടുത്ത് തന്നെ ഫോൺ നോക്കികൊണ്ടിരിക്കുന്നു..
ജാനി റൂമിലാണ്..
ആദി അവരുടെ അടുത്തേക്കു വന്നു..
"ചേട്ടാ.."
"എന്താ ആദി മോളെ?"
"അതു പിന്നെ ചേട്ടാ.. ചെറിയൊരു പ്രശ്നം ഉണ്ട്.."
"ഏഹ്.. എന്താ മോളെ "
കണ്ണൻ ഇരുന്നിടത്തു നിന്നു ഒന്ന് മുന്നോട്ടു ആഞ്ഞു..
ആദി കണ്ണനും ജാനിയും phycartist നെ കാണാൻ പോയ അന്ന് മനോഹരൻ ചേട്ടൻ (ഹൌസ് ഓണർ ) പറഞ്ഞ കാര്യങ്ങളും ജാനിടെ അച്ഛനും അയാളോട് ചൂടായ കാര്യമൊക്കെ പറഞ്ഞു..
"ഇത്രെയൊക്കെ സംഭവവികസങ്ങൾ ഇവിടെ നടന്നോ "
കണ്ണൻ നന്ദുനോടും ആദിയോടും മാറി മാറി ചോദിച്ചു..
" മം "
നന്ദു ഒന്ന് തലയാട്ടി..
"എന്നിട്ടെന്താ നിങ്ങൾ എന്നോടൊന്നും പറയാതിരുന്നേ.."
"സത്യം പറഞ്ഞാൽ മറന്നു.."(ആദി )
"പിന്നെന്തേ ഇപ്പൊ ഓർക്കാൻ "
കണ്ണൻ പുരികം ഉയർത്തി ചോദിച്ചു..
"അതു പിന്നെ ചേട്ടാ.. ആ പോലീസ്‌കാരൻ ദേ എന്നെ ഇപ്പൊ വിളിച്ചു.."(ആദി )
"ഏയ്.. അതെപ്പോ "(നന്ദു)
"സന്ധ്യ കഴിഞ്ഞപ്പോൾ "(ആദി)
"ഏയ്. എന്നിട്ടെന്താ നീ ഈ നേരമായിട്ടും പറയാതിരുന്നേ?"(കണ്ണൻ )
"അതു പിന്നെ ചേട്ടാ.... ജാനിയെ അറിയിക്കണ്ടാന്ന് കരുതി.."(ആദി )
"ഏഹ്.. അതെന്താ അവൾ അറിഞ്ഞാൽ "(കണ്ണൻ )
"അതു പിന്നെ.. അന്ന് ജാനിടെ അച്ഛൻ അമ്മേം ഓണറോട് ഒച്ച ഒക്കെ വച്ചു.. നിങ്ങൾ പോയപ്പോൾ അവരും ഉണ്ടായിരുന്നല്ലോ ഇവിടെ.. ജാനി അറിഞ്ഞാൽ അവരും അറിയും.. പിന്നെ സീനാകും "
"അതും ശെരിയാണ്.. അമ്മാവനും അമ്മായിക്കും ആരോടെങ്കിലും വഴക്കു ഉണ്ടാകുന്നതു ഒരു ഹരമാണ് "(കണ്ണൻ )
കണ്ണൻ താടി ഉഴിഞ്ഞുകൊണ്ട് പറഞ്ഞു..
"പക്ഷെ ഡീ.. അവർ serach ന് വരുമ്പോൾ ജാനി അറിയില്ലേ.."(കണ്ണൻ )
"അതിന് എന്റെൽ ഒരു idea ഉണ്ട്.. നാളെ ജാനിയും ചേട്ടനും പോകുലെ.. പിന്നെ monday അല്ലെ വരൂ.. ആ ദിവസങ്ങളിൽ എപ്പോഴെങ്കിലും വരാൻ പറഞ്ഞാൽ പോരെ "(ആദി )
"ആഹ്.. അതു മതി "
കണ്ണനും അവളുടെ അഭിപ്രായം ശെരി വച്ചു..
"പക്ഷെ പിളേളരെ.. ഈ കേസ് ഒക്കെ വല്ല വായാവേലി ആവു ആണേൽ വേറെ വീട് നോക്കിയേകം "(കണ്ണൻ)
ആദിയും നന്ദുവും തലയിട്ടിയതെ ഒള്ളൂ..
"മം.. എങ്കിൽ നിങ്ങൾ പോയി കിടന്നോ... ഞാൻ ഇത് തീർന്നിട്ടെ ഒള്ളൂ "
ആദി അപ്പൊ തന്നെ റൂമിലേക്ക് പോയി..
നന്ദു പിന്നെയും ഫോൺ കുത്തികൊണ്ടിരുന്നു..
"നിനക്കെന്താടി ഉറക്കമൊന്നും ഇല്ലേ?"
കണ്ണൻ അവളോട് ചോദിച്ചു..
"അല്ലെ.. ഈ ചോദിക്കുന്ന ആൾക്കിലെ ഉറക്കം "
നന്ദു പുച്ഛം വാരി വിതറി ചോദിച്ചു... രാത്രി ആയതുകൊണ്ടും ഒരങ്കത്തിനുള്ള ബാല്യം ഇല്ലാത്തതുകൊണ്ടും കണ്ണൻ അതിനു മറുപ്പടി ഒന്നും പറയാൻ പോയില്ല...
******** ******* *********
തങ്ങളുടെ സ്വപ്നസാക്ഷത്കരത്തിനുള്ള ഓട്ടപാച്ചിലുകളിൽ ആണ് അദ്വൈതും ദീപക്കും.... തന്റെ ഫണ്ട് എത്തിച്ചു എന്നല്ലാതെ വൈഷ്ണവ് കാര്യമായി അവരുടെ കൂടെ കൂടിയില്ല.. എന്നാലും ദീപു ഓരോരോ തീരുമാനങ്ങൾ എടുക്കുമ്പോഴും അവനെ അറിയിച്ചിരുന്നു..
ഒരു ദിവസം വൈകുന്നേരം തങ്ങളുടെ ഫ്ലാറ്റിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്നു അദ്വൈത്..
"ആദി..
ദീപു രണ്ടു കോഫീ കപ്പുമായി അവന്റെ അടുത്തെത്തി..
"എന്താണ് man കുറെ നേരമായി ഒരു ആലോചന "(ദീപു )
"ഏയ്.. ഒന്നുല്ലടാ ഞാൻ ഇങ്ങനെ ഓരോന്ന് "
കോഫി ചുണ്ടോട് ചേർത്തുകൊണ്ട് അദ്വൈത് പറഞ്ഞു..
"ഇനി ഞാൻ അറിയാതെ വല്ല പെൺപിള്ളേരും ഉള്ളിൽ കയറിയോ?"(ദീപു )
"ടാ.. ഊളെ.. ഒന്ന് ബാത്റൂമിൽ പോയാൽ പോലും നിന്റെ അടുത്ത് വന്നു പറയുന്നവൻ അല്ലെ ഞാൻ.. ആ എന്നോടോ ബാല.."(ആദി )
"എനിക്കറിയാം.. ഈ ഉള്ളിൽ ആരാന്നൊക്കെ?"(ദീപു )
"ആര്?"(ആദി )
"അഞ്ജലി അല്ലേടാ "(ദീപു )
"ഭാ.. നാറി.. ആ സാധനത്തിന്റെ പേര് കേൾക്കുന്നത് പോലും എനിക്ക് കലിയ.."(ആദി )
"നിനക്ക് പ്രാന്താടാ.. എന്ന ലുക്ക് ഉള്ളൊരു കൊച്ചാ.. പോരാത്തതിന് നിന്റെ ജാതി നിന്റെ മതം.. അമ്മയ്ക്കും അച്ഛനും അവളെ ഇഷ്ടപെടും.. ഒന്നും പോരാത്തതിന് അവൾ നിന്റെ കാര്യത്തിൽ സീരിയസ് ആഹ്.. ടൈം പാസ്സ് അല്ല.."(ദീപു )
"ആഹാ.. ഇത്രയ്ക്കു ഇഷ്ടപെട്ടാൽ നീ അവളെ അങ്ങ് കേറ്റികൊണ്ടാ.. ഞാൻ പറഞ്ഞു സമ്മതിപ്പികാം.."(ആദി )
"ഊതല്ലേ.. മോനെ.."
അദ്വൈത് അതു കേട്ടു ചിരിച്ചുകൊണ്ട് അവനെ നോക്കി..
"തമാശ കളയെടാ.. അവളെ എന്നല്ലേ നമ്മുക്ക് പരിചയമുള്ള പല പെണ്ണുങ്ങളും നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട്.. പക്ഷേ നീ ഓരോന്ന് പറഞ്ഞു അതെല്ലാം ഒഴുവാകും.. Why why?? നിനക്കിനി പുറത്തു പറയാൻ പറ്റാത്ത വല്ല പ്രേശ്നവും?"
"ഭാ.. 😤"
അദ്വൈത് ഒരൊറ്റ ആട്ടായിരുന്നു.. ദീപു തെറിച്ചു പോയില്ലെന്നേ ഒള്ളൂ..കുറച്ച് നേരം ഒന്നും മിണ്ടാതെ ഇരുന്നിട്ടു അദ്വൈത് പറഞ്ഞു തുടങ്ങി..
"എടാ.. നിനക്കറിയാലോ. എന്റെ dream.. അതിലേക്കുള്ള വഴിയിൽ എനിക്ക് ഒരു തടസ്സവും ഉണ്ടാവാൻ പാടില്ല.. അതുകൊണ്ടാണ് എനിക്ക് ഈ relationship ന് ഒന്നും താല്പര്യം ഇല്ലാത്തതു "
"എടാ.. ഒരു girlfriend ഉണ്ടേൽ എന്ത് തടസ്സം ഉണ്ടാവാന?"
"അതിനു നീ ഒരെണ്ണത്തെ പ്രേമിച്ച നോക്കു..24 മണിക്കൂറും msg അയക്കണം.. ഇടയ്ക്കൊക്കെ വിളിച്ചോടിരിക്കണം.. നമ്മൾ വേറെ വല്ല പെണുങ്ങളോട് മിണ്ടിയാൽ പിണക്കം.. ആ പിണക്കം മാറ്റാണെൽ എന്തേലുമൊക്കെ വാങ്ങിച്ചു കൊടുത്ത് സോപ്പ് ഇടണം ..കണ്ട valantine's ഡേ ക്കും .. ഇതുങ്ങളുടെ ഒക്കെ birthday ക്കും കാശ് മുടക്കി ഓരോന്ന് വാങ്ങി കൊടുക്കണം.. ഇതൊന്നും എനിക്ക് പറ്റില്ല മോനെ.."
അദ്വൈത് പറഞ്ഞു കഴിഞ്ഞതും ദീപു അവന്റെ തൊളിൽ തട്ടികൊണ്ട് പറഞ്ഞു..
"You are graet man.."
അദ്വൈത് അതു കെട്ടും ചിരിച്ചതെ ഒള്ളൂ..
"ടാ.."
കുറച്ച് നേരം മിണ്ടാതെ ഇരുന്ന ശേഷം ദീപു ആദിനെ വിളിച്ചു..
"എന്താടാ.."
"അത്.. വൈഷ്ണവ് ഒരു കാര്യം പറഞ്ഞെടാ.."
"എന്താ.. നീ പറ "
അദ്വൈത് കസേരയിലേക്ക് ഒന്ന് കൂടി കയറി ഇരുന്നുകൊണ്ട് അവനോടു ചോദിച്ചു..
"എടാ അതു പിന്നെ.."(ദീപു )
"വളച്ചു കെട്ടാതെ കാര്യം പറയാമോ.."
അല്പം ദേഷ്യത്തോടെയാണ് അവൻ ചോദിച്ചത്..
"എടാ.. വേറൊന്നുമല്ല.. നമ്മൾ എത്രയൊക്കെ നോക്കിട്ടു ഫണ്ട് ഒക്കുനില്ലല്ലോ.. അപ്പോ വേറൊരു പാർട്ണറേ കൂടി നോക്കിയാലോന്നു അവൻ ചോദിച്ചു.. അവന്റെ പരിചയത്തിൽ ആളുണ്ടെന്നും.."(ദീപു )
"നടക്കില്ല.."
ഒറ്റവാക്കിൽ അദ്വൈത് മറുപടി കൊടുത്തു.. എന്നാൽ ആ മറുപടി ദീപു പ്രേതീക്ഷിച്ചിരുന്നു..
"എടാ.. നീ ഒന്ന് ആലോചിക്കു.. നിനക്ക് വൈഷ്ണവിനെ നമ്മടെ കൂടെ കൂട്ടാൻ താല്പര്യമുണ്ടായിരുന്നില്ലലോ.. പക്ഷെ ഒടുവിൽ അവനുംകൂടി.. എന്തേലും പ്രേശ്നമുണ്ടോ.. അവൻ അഭിപ്രായം പോലും പറയാൻ വരുന്നില്ല.."(ദീപു )
"ആഹ്.. അതു തന്നെയാ പ്രശനം.. സ്വന്തായിട്ട് ഒരു അഭിപ്രായം പോലുമില്ല അവനു "(ആദി )
അതു കേട്ടതും ദീപു ഒത്തില്ല എന്ന ഭാവത്തിൽ പതറി..
"എടാ.. നമ്മുക്ക് അതെല്ലേ വേണ്ടേ.. നമ്മുടെ കാര്യത്തിൽ അധികം ഇടപെടാതെ കാശ് മുടക്കുന്ന ഒരാൾ.."(ദീപു )
"എടാ.. ഒരു ബസ്സിനസിന് കാശ് മാത്രം പോരാ.. അതു തുടങ്ങാൻ വേണ്ട എല്ലാ കാര്യത്തിനും ഓടിനടക്കാൻ ഉള്ള മനസ്സും വേണം.. ഈ വൈഷ്ണവ് എനിതെങ്കിലും ഒരു കാര്യത്തിന് ഇതുവരെ നമ്മുടെ കൂടെ വന്നിട്ടുണ്ടോ.. എല്ലാം നമ്മൾ ഒറ്റയ്ക്കല്ലേ.. ആ സ്ഥലം പോലും അവൻ കാണാൻ വന്നില്ല.. എനിക്ക് ഇതൊന്നും അത്ര പിടിക്കണില്ല.. പിന്നെ പിണക്കണ്ടല്ലോ എന്നോർത്ത ഞാൻ ഒന്നും മിണ്ടാതിരിക്കണേ.."
അവന്റെ വാക്കുകളിൽ അമർഷം നിറഞ്ഞിരുന്നു... ദീപുവിന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അവൻ റൂമിലേക്ക് കയറിപോയി..ദീപു അവൻ പോകുന്ന നോക്കി ഒരു ദീർഘാശ്വാസം എടുത്ത്..
അദ്വൈത്തിനും അവന്റെ തീരുമാനത്തെ തിരുത്താൻ തോന്നിയില്ല.. അതുകൊണ്ട് പിന്നെ അതേപറ്റി ഒരു സംസാരം ഉണ്ടായില്ല..
******** ******** *********
ഇന്ന് എന്നത്തേയും പോലേ ഓഫീസിൽ പോയി.. ഇന്ന് പ്രൊജക്റ്റ് വർക്ക് ആകെ 2hrs ആണ് ഉണ്ടായിരുന്നോളൂ..
അല്ലാതെ കോമൺ ആയി വർക്ക് ചെയ്യുകയായിരുന്നു.. കുറെ നാൾ കൂടിയാണ് വേദുനോടും ക്രിപുവിനോടും സംസാരിക്കാൻ പറ്റി..
പക്ഷെ അഭിറാം സർനെ കാണാൻ പറ്റിയില്ല.. അതിൽ ചെറിയൊരു സങ്കടം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ലാതെയില്ല.. പക്ഷെ എന്നാത്തിന് 🙄പുള്ളി എന്റെ ആരാ 😬വെറുതെ വേണ്ടാത്ത ഓരോരോ തോന്നലുകൾ 😖😖
വൈകുന്നേരം നേരം വീട്ടിലെത്തി.. ബാഗ് ഒക്കെ ഇന്നലെ തന്നെ പാക്ക് ചെയ്ത് വച്ചിരുന്നു..
ഒരു 6 മണിയായപ്പോൾ ഞാനും കണ്ണൻ ചേട്ടനും എന്റെ വീട്ടിലേക്കു തിരിച്ചു.. എന്റെ ഊഹം ശെരിയാണേൽ ഒരു 3 മാസമായി ഞാൻ അങ്ങോട്ട് പോയിട്ട് 😌😌
ഒരു 7....7.30 ആയപ്പോൾ അവിടെ എത്തി.. കണ്ണൻ ചേട്ടന്റെ അച്ഛനും അമ്മയും അതായത് എന്റെ വല്യച്ഛനും വല്ല്യമ്മയും ഞാൻ വരുമെന്നവിടെ ഉണ്ടായിരുന്നു...
എന്റെ മാതാജി എന്തേലും നോൺ വെജ് ഒക്കെ ഉണ്ടാക്കി വച്ചു എന്ന് വിചാരിച്ച എന്റെ പ്രേതീക്ഷ ഒക്കെ തെറ്റി.. പൂജ നടക്കാൻ പോകുന്നത് കൊണ്ട് നോമ്പാണത്രെ നോമ്പ് 😒😑
രാത്രി ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞു ഞങ്ങൾ എല്ലാരും സംസാരിച്ചിരുന്നു.. അവർ എല്ലാരും ഇന്ന് ഇവിടെ തന്നെയാ നില്കുന്നെ..
ഒരു 12 മണിയൊക്കെ ആയി കിടന്നപ്പോൾ.. നാളെ ഇനി നേരത്തെ എനിക്കണം..
നാളെ ആണ് ഇനി പൂജ...
രാവിലെ 5 മണിയൊക്കെ ആയപ്പോൾ തന്നെ അമ്മ വന്നു കുത്തി പൊക്കി..
വേഗം കുളിച് റെഡി ആവാൻ പറഞ്ഞു.. ഓഹ് രാവിലെ തന്നെ നല്ല മഞ്ഞാ.. അതിന്റെ കൂടെ കുളിക്കാൻ കൂടി പറഞ്ഞാൽ 😖
കാക്കയ്ക്കു വെല്ലുവിളി ആകുന്ന രീതിയിൽ ഞാൻ ഒന്ന് കുളിച്ചു..
വേഗം തന്നെ ഒരു കുർത്തി ഒക്കെ ഇട്ട് താഴേക്കു ചെന്നു...
കണ്ണൻ ചേട്ടനാണ് പൂജാരിയെ കൂട്ടാൻ പോയത്.. ഒരു സഹായിയും ഉണ്ടായിരുന്നു..
ഞാൻ നോക്കിയപ്പോൾ പോയിട്ട് വന്ന കണ്ണൻ ചേട്ടൻ ലീവിങ് റൂമിലെ സെറ്റിയിൽ കിടക്കുന്നു.. വെറുതെ വിടില്ല ഞാൻ..
എന്റെ ഉറക്കം പോയതല്ലേ.. അപ്പൊ അങ്ങനെ ഉറങ്ങണ്ടാ...
പുള്ളിനെ എഴുനേൽപ്പിച്ചു കുളിക്കാൻ വിട്ടു..
അപ്പോഴേക്കും ഹാളിൽ പൂജയ്ക്കുള്ള തയാറെടുപ്പുകൾ തുടങ്ങിയിരുന്നു...
ഞാൻ അടുക്കളയിൽ ചെന്നപ്പോൾ വല്യമ്മ ഒരു ഗ്ലാസ്സ് കട്ടൻകാപ്പി തന്നു..
പൂജ 6 മണിയൊക്കെ ആയപ്പോൾ തുടങ്ങി...
ഇരിക്കാൻ പാടില്ലാത്രെ..
അവിടെ നിന്നു നിന്നു എന്റെ കാൽ കഴച്ചു.. നോക്കിയപ്പോൾ അമ്മേം വല്ല്യമേം കട്ട പ്രാർത്ഥനയിലാണ്..
അച്ഛനും വല്യച്ഛനും അവർ ചെയ്യുന്നതെല്ലാം നോക്കി നിൽപ്പുണ്ട്..
കണ്ണൻ ചേട്ടനാണെൽ നിന്നു കൊണ്ട് ഉറക്കം തൂങ്ങുന്നു.. തൂങ്ങി തൂങ്ങി ഇപ്പൊ നിലത്തേക്കു വീഴും...
അമ്മ പറഞ്ഞത് മിനിമം 2 മണിക്കൂറും എങ്കിലും ഉണ്ടാകുമെന്ന..ആയോ എന്നെ ആരേലും ഇവിടെ നിന്നൊന്ന് കൊണ്ടുപോ.. 😖😖
****** ****** ******
എന്നാൽ അധികം നേരം ജാനിക്കു ആ അന്തക്ഷീരവുമായി ഒത്തുപോകാൻ കഴിഞ്ഞില്ല..
ഹോമക്കുണ്ഠത്തിൽ നിന്നു വമിക്കുന്ന കർപ്പൂർത്തിന്റെയും മറ്റു പല പൂജദ്രവ്യങ്ങളുടെ ഗന്ധവും അവളിൽ അസ്വസ്ഥത ഉണ്ടാകാൻ തുടങ്ങി..
മണിയടികളുടെ ശബ്ദം അവൾക്കു കാതിലിലേക്ക് തുളച്ചു കേറും പോലെയാണ് തോന്നിയത്...
കർമ്മി ചൊല്ലുന്ന മന്ത്രങ്ങൾ കൂടി കേൾക്കവേ അവൾക്കു സ്വയം നിയന്ത്രണം നഷ്ടപെടുന്ന പോലെ തോന്നി..
പുകച്ചുരുളുകളും മേല്ലേക്ക് ഉയരാൻ തുടങ്ങി.. അതു ശ്വസിച്ചെന്നോണം അവൾക്കു ശ്വാസം എടുക്കാനും ബുദ്ധിമുട്ട് തുടങ്ങി..
കുറച്ച് നേരം കൂടി ആ അന്തരീക്ഷത്തിൽ നിന്നതും ജാനിയുടെ അവസ്ഥ കുറച്ച് കൂടി മോശമാകാൻ തുടങ്ങി..
പൂജയിൽ ലയിച്ചു നിന്നതിനാൽ മറ്റാരും അതു ശ്രദ്ധിച്ചിരുന്നുമില്ല..
അവൾക്കു തൊണ്ടയൊക്കെ വറ്റിവളരുന്നത് പോലെ തോന്നി..... പുക അടിച്ചിട്ടേനോണം കണ്ണുകൾ രക്തവർണമായി...
കണ്ണുകൾ മേലേക്കു പായുന്നതും തളർന്നു നിലത്തേക്കു പതിക്കുന്നതും അവൾ അറിഞ്ഞു...
ചുറ്റും നിന്നവർ എല്ലാം തന്നെ സ്ഥബ്ദരായി.. കർമ്മിയും പൂജ നിർത്തി അവളെ തന്നെ ഉറ്റുനോക്കി..
കണ്ണൻ ഓടി എത്തി അവളെ കൈകളിൽ കോരി എടുത്ത്.. വേഗം തന്നെ അവളെ കാറിൽ കയറ്റി.. ജാനിയുടെ അച്ഛനും വല്യച്ഛനും കൂടെ ആശുപത്രിയിലേക്ക് പോയി..
ജാനിയുടെ അമ്മ അപ്പോഴേക്കും കരഞ്ഞിരുന്നു..കണ്ണന്റെ അമ്മ ഒരു ആശ്രയതിനെന്ന പോലെ അവരെ താങ്ങി നിർത്തി...
വണ്ടിയിൽ വച്ചു കുറെ തട്ടി വിളിച്ചപ്പോൾ ജാനിക്കു ബോധം വന്നെങ്കിലും അവര് ചോദിക്കുന്നതിനൊന്നും പ്രതികരിക്കാൻഅവൾക്കു കഴിഞ്ഞിരുന്നില്ല...
പുലർച്ച ആയതുകൊണ്ട് തന്നെ ആശുപത്രിയിൽ അധികം ആളുകൾ ഉണ്ടായില്ല അവിടെ ചെന്നപ്പോഴേ ജാനിയെ casuality യിലേക്ക് മാറ്റി.. Casuality ക്കു പുറത്തു കാത്തുനിൽക്കുന്ന ഓരോ നിമിഷങ്ങളും ഓരോ യുഗങ്ങളായി തോന്നി കണ്ണന്...
ഏകദേശം ഒരു അര മണിക്കൂർ കഴിഞ്ഞപ്പോളാണ് ഡോക്ടർ പുറത്തേക്കു വന്നത്..
കണ്ണനും ജാനിയുടെ അച്ഛനും വല്യച്ഛനും ഡോക്ടറെ കണ്ട പാടെ കസേരയിൽ നിന്നു എണീറ്റു അടുത്തേക്കു ചെന്നു..
"Don't worry.. ബിപി യിലെ variation ആണ്.. പിന്നെ ബ്ലഡിലെ ഷുഗർ കുറഞ്ഞിട്ടുമുണ്ട്... അതാണ്.. എന്ത് പറ്റി രാവിലെ തന്നെ ഇങ്ങനെ വരാൻ..??മുഖത്തു നല്ല ക്ഷീണം തോന്നിക്കുന്നു.. അതാ ചോദിച്ചത് "
"അത് ഡോക്ടർ.. വീട്ടിൽ ഇന്നൊരു പൂജ ഉണ്ടായിരുന്നു... അവിടെ നിന്നപ്പോൾ പുകയൊക്കെ അടിച്ചിട്ടായിരിക്കണം.."
കണ്ണൻ പറഞ്ഞു..
"മം.. എന്തായാലുംറൂമിലേക്ക് ഷിഫ്റ്റ് ചെയ്തിട്ടില്ല ഡ്രിപ് ഇടാം.. അതു കഴിഞ്ഞു കൊണ്ടുപോയ്കൊള്ളു.."
ഡോക്ടർ പറഞ്ഞിട്ട് അവിടന്ന് നടന്നു.
- തുടരും...❤
ആദ്യം തന്നെ ഇത്രയുംനാൾ സ്റ്റോറി പോസ്റ്റ് ചെയ്യാതിരുന്നതിൽ വലിയൊരു ക്ഷമ ചോദിക്കുന്നു....
പരീക്ഷയുടെ സമയത്ത് പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ് കഥ പാതി വഴിയിൽ അവസാനിപ്പിച്ചത്...
മനസ്സിൽ പരീക്ഷഭയം ഉടലെടുത്തപ്പോൾ സ്വസ്ഥമായി കഥ എഴുതാനും കഴിയുന്നില്ല...
ഇവിടെ ഒരുപാട് വിദ്യാർഥിക്കൾ കഥ എഴുതുന്നുണ്ട്.. അവർക്കും എന്നെ പോലെ ഒത്തിരി പഠിക്കാനുണ്ടെന്ന് എനിക്കറിയാം... ഞാൻ പറഞ്ഞത് എന്റെ ഒരു കുറവ് മാത്രമാണ്.. പഠനവും കഥയും ഒരുമിച്ച് കൊണ്ടുപോകാൻ എനിക്ക് കഴിഞ്ഞില്ല.. അത് എന്റെ പരാജയം മാത്രം ആണ്....
അതുകൊണ്ട് എന്റെ കഥ വായിച്ച അതിനായി കാത്തിരുന്ന എല്ലാവരോടും ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു...
കഥ തുടർന്ന് എഴുതാൻ ഞാൻ ആഗ്രഹിക്കുന്നു.. മുൻപ് തന്നിരുന്ന പിന്തുണ ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു... ❤