Aksharathalukal

പാർവതി ശിവദേവം - 11

Part -11
 
"സോറി സാർ. അതൊരു technical error ആയിരുന്നു. 5.30 മെയിൽ വന്നിട്ടുണ്ടായിരുന്നു. ഇപ്പോൾ ഒന്നു കൂടി ചെക്ക് ചെയ്തപ്പോൾ ആണ് കണ്ടത് സോറി"
 
 
"നിങ്ങൾക്ക് ഇത്ര ഉത്തരവാദിത്വം ഇല്ലേ. മെയിൽ കറക്ട് സമയത്ത് അയച്ചില്ല എന്ന് പറഞ്ഞ് ഞാൻ എൻ്റെ സ്റ്റാഫിനെയാണ് ഇപ്പോൾ ചീത്ത പറഞ്ഞേ ഉള്ളൂ"
 
 
"സോറി സാർ .that's my mistake" അത് പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്യ്തു.
 
___________________________________________
 
 
'' ഇന്ന് എങ്ങാനും വയ്യാതെ ആയാൽ ഒറ്റക്ക് ഓഫീസിൽ നിന്നും ഇറങ്ങി വന്നേക്കരുത്. എന്നോട് കൂടി പറയണം. കേട്ടല്ലേ തുമ്പി" വാതിൽ ലോക്ക് ചെയ്യുന്നതിനിടയിൽ രേവതി ഗൗരവത്തോടെ പറഞ്ഞു.
 
 
" ആഹ് പറയാം.നീ വരാൻ നോക്ക് വേഗം .ഇനി ലേറ്റ് ആയിട്ട് ആ കാലൻ്റെ വഴക്ക് കേൾക്കാൻ വയ്യാ " അത് പറഞ്ഞ് പാർവണ വേഗത്തിൽ കോണിപ്പടികൾ 'ഇറങ്ങി താഴേക്ക് നടന്നു.
 
 
" അല്ലെങ്കിലെ മനുഷ്യൻ ശോഷിച്ചിട്ടാ.ഇപ്പോ രാവിലത്തെയും, വൈകീട്ടത്തേയും ഈ നടത്തം കൂടി ആവുമ്പോൾ ആകെ മെലിഞ്ഞ് ഒണങ്ങും എന്നാ തോന്നുന്നേ" രേവതി പരാതി പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു.
 
 
"നിനക്ക് ശരിക്കും ഭാഗ്യം ഉണ്ട് ദേവു .
കുറച്ച് മനസ്സാക്ഷി ഉള്ള സാറിനെ അല്ലേ നിനക്ക് കിട്ടിയേ. നീ എന്റെ അവസ്ഥ ഒന്ന് 
നോക്കിക്കേ. ഒരു കാട്ടുമാക്കാൻ ബോസ് . അയാളുടെ മുഖം ഓർക്കുമ്പോൾ തന്നെ ഓഫീസിലേക്ക് പോകാൻ തോന്നില്ല. അയാൾ ഇന്ന് ഓഫീസിൽ വരല്ലേ എന്റെ മഹാദേവ...."
 
പാർവണ പ്രാർത്ഥിച്ചുകൊണ്ട് മുന്നോട്ടു നടന്നു. അവളുടെ സംസാരം കേട്ട് ചിരിച്ച് ഒപ്പം രേവതിയും .
 
 
__________________________________________
 
"ശിവ വേഗം വാ ....ഇപ്പോത്തന്നെ ലൈറ്റ് ആയി." ദേവ വാച്ച് നോക്കിക്കൊണ്ട് പറഞ്ഞതും ശിവ  സ്റ്റയർ ഇറങ്ങി  വന്നു .
 
 
" ഞാൻ ഡ്രെയ് വ് ചെയ്യാം ദേവാ '' ശിവ ദേവയുടെ കൈയ്യിലെ കാറിൻ്റെ കീ വാങ്ങി കൊണ്ട് പറഞ്ഞു. 
 
" മക്കളെ ഭക്ഷണം കഴിക്കാതെ ആണോ നിങ്ങൾ പോവുന്നേ " അടുക്കളയിൽ നിന്നും വന്നു കൊണ്ട് അമ്മ ചോദിച്ചു.
 
 
" വേണ്ട അമ്മാ... ഞങ്ങൾ ഓഫീസിൽ നിന്നും കഴിച്ചോളാം" അത് പറഞ്ഞ് ശിവ കാർ മുന്നോട്ട് എടുത്തു.
 
 
" ശിവാ ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ദേഷ്യപ്പെടുമോ " 
 
 
" നീ ഇപ്പോഴും സത്യയെ കാത്തിരിക്കുകയാണോ ശിവ. അവൾ ഇനി തിരിച്ചു വരില്ല എന്ന് നിനക്ക് 
നന്നായി അറിയാം പിന്നെ എന്തിനാണ് ഈ കാത്തിരിപ്പ്." ദേവ അത് ചോദിച്ചതും ശിവ പെട്ടെന്ന് തന്നെ കാർ നിർത്തി ദേവയെ നോക്കി .
 
"ഈ ലോകത്ത് മറ്റാരെക്കാളും എന്നെ മനസ്സിലാക്കിയത് നീയല്ലേ .പിന്നെ  ഇങ്ങനെ ഒരു ചോദ്യത്തിന് ആവശ്യമുണ്ടോ ദേവാ" ഉയർന്നുവന്ന ദേഷ്യം അടക്കി നിർത്തിക്കൊണ്ട് 
ശിവ ചോദിച്ചു.
 
 
" ഞാൻ നിന്നെ ദേഷ്യം പിടിപ്പിക്കാൻ ആയി  ചോദിച്ചതല്ല ശിവ. ഒരിക്കലും തിരിച്ചു വരില്ല എന്ന് ഉറപ്പുള്ള ഒരാൾക്ക് വേണ്ടി എന്തിനാണ് ഈ കാത്തിരിപ്പ് ."
 
 
"അവൾ തിരിച്ചു വന്നില്ലെങ്കിലും ഇനി എന്റെ ജീവിതം ഒറ്റയ്ക്ക് തന്നെ ആയിരിക്കും. അവൾ എനിക്ക് സമ്മാനിച്ച കുറച്ച് നല്ല ഓർമ്മകൾ മതി ഈ ശിവക്ക് ഈ ആയുഷ്കാലം മുഴുവൻ ജീവിക്കാൻ "
 
 
"എനിക്ക് അറിയാം ശിവ നിനക്ക് അവളെ മറക്കാൻ പറ്റില്ല എന്ന്. എന്നാലും നിന്നെ ഇങ്ങനെ കാണാൻ വയ്യാത്തതു കൊണ്ട് ആണ് ഞാൻ അങ്ങനെ ചോദിച്ചത്. സോറി ''
 
 
''എനിക്ക് നിൻ്റെ സോറി ഒന്നും കേൾക്കണ്ട "
 
 
അത് കേട്ട് ദേവ എന്തോ പറയാൻ നിൽക്കുന്നതിനു മുൻപേ ശിവ കാർ മുന്നോട്ടെടുത്തു. ശിവ തന്റെ ദേഷ്യം മൊത്തം ഡ്രൈവിങ്ങിൽ തന്നെ തീർത്തിരുന്നു.അത് മനസ്സിലാക്കിയ ദേവ പിന്നീടൊന്നും സംസാരിക്കാനും പോയില്ല.
 
 
___________________________________________
 
"ഓഫീസ് ഗേറ്റിനു അടുത്ത് എത്തിയതും പാർവണയേയും ,രേവതിയേയും കാത്ത് ഗേറ്റിനു പുറത്ത് ശ്രുതി കാത്തു നിൽക്കുന്നുണ്ടായിരുന്നു.
 
അവർ മൂന്നു പേരും ഒരുമിച്ച് ആണ് അകത്തേക്ക് കയറിയത്. അപ്പോഴേക്കും പാർവണക്ക് കണ്ണൻ്റെ കോൾ വന്നിരുന്നു.
 
അവൾ ഫോണിൽ സംസാരിച്ച് രേവതിയുടേയും ശ്രുതിയുടെയും പിന്നിൽ ആണ് നടന്ന് വരുന്നത്.
 
ഓഫീസ് ഗേറ്റ് കടന്ന് ഒരു കാർ വന്നതും ശ്രുതിയും രേവതിയും ഒരു സൈഡിലേക്ക് മാറി നിന്നു.
 
എന്നാൽ ഇതൊന്നും അറിയാതെ വഴിയിലൂടെയുള്ള കല്ല് തട്ടി കളിച്ച് ഫോണിൽ സംസാരിക്കുകയായിരുന്നു പാർവണ .
 
 
സംസാരിച്ച് പോവുന്ന തിരക്കിൽ പാർവണയെ ശ്രുതിയും രേവതിയും ശ്രദ്ധിച്ചിരുന്നില്ല. പിന്നിൽ നിന്നും നിർത്താതെ ഉള്ള കാറിൻ്റെ ഹോൺ കേട്ടാണ് രേവതിയും ശ്രുതിയും തിരിഞ്ഞ് നോക്കിയത്.
 
 
കാറിൽ ഇരുന്ന് ശിവ നിർത്താതെ
ഹോൺ അടിച്ചിട്ടും മുന്നിൽ നിന്നും മാറാതെ നിൽക്കുന്ന പാർവണയെ കണ്ട് ശിവക്ക് 
ദേഷ്യം വന്നിരുന്നു.
 
 ഇതുകണ്ടു രേവതി പിന്നിലേക്ക് വേഗത്തിൽ ഓടിവന്ന് വഴിയിൽ നിന്നും പാർവണയെ പിടിച്ചുമാറ്റി .
 
"ഫോണിൽ സംസാരിക്കുമ്പോൾ നിനക്കെന്താ ഒരു സ്ഥലകാലബോധം ഇല്ലേ തുമ്പി "രേവതി ദേഷ്യപ്പെട്ടു കൊണ്ട് അവളോട് പറഞ്ഞപ്പോഴാണ് പാർവണയും 
സ്വബോധത്തിലേക്ക് വന്നത്.
 
 
 കാറിനുള്ളിൽ ഇരുന്ന് തന്നെ നോക്കി ദഹിപ്പിക്കുന്ന ശിവയെ കണ്ടതും അവളുടെ ഉള്ളിൽ പേടി നിറഞ്ഞിരുന്നു. അതേസമയം കോ ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങിവരുന്ന ദേവയെ കണ്ടതും രേവതിയുടെ ഹൃദയമിടിപ്പ് വർദ്ധിക്കാൻ തുടങ്ങി. 
 
രേവതിയേയും പാർവതിയെയും ശ്രുതിയും നോക്കി ചിരിച്ചുകൊണ്ട് ദേവ അവരുടെ അരികിലേക്ക് നടന്നു വന്നു .
 
"ഗുഡ്മോണിങ് "അവരെ നോക്കി ദേവ വിഷ് ചെയ്തു .
 
"ഗുഡ്മോർണിംഗ് സാർ"അവർ മൂന്നുപേരും ഒരേ താളത്തിൽ പറഞ്ഞതും അതുകേട്ട് ദേവക്ക് ചിരി വന്നിരുന്നു.
 
 
 ശിവ അതൊന്നും ശ്രദ്ധിക്കാതെ കാറുമായി നേരെ പാർക്കിംഗ് ഏരിയയിലേക്ക് പോയി. കാർ പാർക്ക് ചെയ്തു  ദേവയുടെ അടുത്തേക്ക് നടന്നു വരുന്ന ശിവയെ കണ്ടതും പാർവണ പേടിച്ചു കൊണ്ട് രേവതിയുടെ പിറകിൽ ഒളിച്ചു നിന്നു.
 
 
"പാർവണ രാവിലത്തെ ബ്രേക്ക് ടൈമിൽ എന്റെ കാബിനിലേക്ക് വരണം " ഗൗരവത്തോടെ പറഞ്ഞു ശിവ അകത്തേക്ക് നടന്നു .
 
 
"എന്റെ ഇന്നത്തെ ദിവസവും കട്ടപ്പൊക" അവൻ പോകുന്നത് നോക്കി പാർവണ പറഞ്ഞു.
 
 
"നിനക്ക് ഇത് വേണം. ഫോണിൽ സംസാരിക്കുമ്പോൾ ബോധമില്ലാതെ നടന്നാൽ ഇങ്ങനെയൊക്കെ ഉണ്ടാകും ."അതു പറഞ്ഞ രേവതി മുന്നോട്ടു നടന്നു .
 
 
ദേവയുടെ മുന്നിൽ നിൽക്കാനുള്ള എന്തോ ഒരു ചമ്മൽ കൊണ്ടാണ് അതു പറഞ്ഞു അവൾ വേഗം ഓഫീസിനകത്തേക്ക് നടന്നത് .ദേവ അടുത്തുള്ളപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു നാണം തൻ്റെ മുഖത്ത് തെളിയുന്നതിൻ്റെ കാരണം അവൾക്കും അറിയുന്നുണ്ടായിരുന്നില്ല .
 
 
 
(തുടരും)
 
 
പ്രണയിനി 🖤
 

പാർവതി ശിവദേവം - 12

പാർവതി ശിവദേവം - 12

4.5
4960

Part -12 "ശ്രുതി ചേച്ചീ ഞാൻ ഈ ഫയൽ ദേവ സാറിന് കൊടുത്ത് സൈൻ വാങ്ങി വരാം ട്ടോ. അപ്പോഴേക്കും ബ്രേക്ക് ടൈം ആയാൽ ചേച്ചീ നടന്നോ. ഞാൻ കാൻ്റീനിലേക്ക് വരാം" "ok " ശ്രുതി തലയാട്ടി കൊണ്ട് പറഞ്ഞതും രേവതി ദേവയുടെ കാമ്പിനിലേക്ക് നടന്നു. " May I come in sir" " Yes come in" "സാർ ഇത് haven food products ൻ്റെ ഫയൽ ആണ് .സാറിൻ്റെ സൈൻ കിട്ടിയിട്ട് വേണം ഇത് സബ്മിറ്റ് ചെയ്യാൻ " അവൾ കൈയ്യിലുള്ള ഫയൽ നീട്ടി ഒറ്റ ശ്വാസത്തിൽ പറഞ്ഞു. "Ok.cool .താൻ ഇങ്ങനെ ചെറിയ കാര്യത്തിനു കൂടെ ടെൻഷൻ ആവല്ലേ. ആ ശ്വാസം ഒന്ന് നേരെ വിട് എന്നിട്ട് അവിടെ ഇരിക്ക് " രേവതിയുടെ മുഖഭാവം കണ്ട് ദേവ അത് പറഞ്ഞതും അവൾ ഒരു ചമ്മിയ ചിരിയോടെ ചെയറ