Part -12
"ശ്രുതി ചേച്ചീ ഞാൻ ഈ ഫയൽ ദേവ സാറിന് കൊടുത്ത് സൈൻ വാങ്ങി വരാം ട്ടോ. അപ്പോഴേക്കും ബ്രേക്ക് ടൈം ആയാൽ ചേച്ചീ നടന്നോ. ഞാൻ കാൻ്റീനിലേക്ക് വരാം"
"ok " ശ്രുതി തലയാട്ടി കൊണ്ട് പറഞ്ഞതും രേവതി ദേവയുടെ കാമ്പിനിലേക്ക് നടന്നു.
" May I come in sir"
" Yes come in"
"സാർ ഇത് haven food products ൻ്റെ ഫയൽ ആണ് .സാറിൻ്റെ സൈൻ കിട്ടിയിട്ട് വേണം ഇത് സബ്മിറ്റ് ചെയ്യാൻ " അവൾ കൈയ്യിലുള്ള ഫയൽ നീട്ടി ഒറ്റ ശ്വാസത്തിൽ പറഞ്ഞു.
"Ok.cool .താൻ ഇങ്ങനെ ചെറിയ കാര്യത്തിനു കൂടെ ടെൻഷൻ ആവല്ലേ. ആ ശ്വാസം ഒന്ന് നേരെ വിട് എന്നിട്ട് അവിടെ ഇരിക്ക് " രേവതിയുടെ മുഖഭാവം കണ്ട് ദേവ അത് പറഞ്ഞതും അവൾ ഒരു ചമ്മിയ ചിരിയോടെ ചെയറിലേക്ക് ഇരുന്നു.
ദേവ വേഗം തന്നെ ആ ഫയൽ ചെക്ക് ചെയ്ത് സൈൻ ചെയ്യ്ത് രേവതിക്ക് കൊടുത്തു.
"Thank you sir" അവൾ ചെയറിൽ നിന്നു എണീറ്റതും ദേവ അവളെ പിന്നിൽ നിന്നു വിളിച്ചു.
''എടോ ഞാൻ ഒരു കാര്യം ചോദിച്ചാൽ താൻ സത്യം പറയുമോ " അവൻ അവളെ നോക്കി ചോദിച്ചു.
"എന്താ സാർ, എന്താ കാര്യം"
''താൻ എൻ്റെ മുൻപിൽ വരുമ്പോൾ എപ്പോഴും എന്തിനാ ഇങ്ങനെ നേർവസ് ആവുന്നേ "
'' ഇല്ല... സാർ. എനി... എനിക്ക് അങ്ങനെ ഒന്നും ഇല്ല .സ... സാറിന് തോന്നിയതാവും" അവൾ വിക്കി വിക്കി പറഞ്ഞ് കൊണ്ട് ഓഫീസ് റൂം വിട്ട് വേഗത്തിൽ പുറത്തേക്ക് ഇറങ്ങി. അവളുടെ ഓട്ടം കണ്ട് ദേവക്ക് ശരിക്കും ചിരി വന്നിരുന്നു.
_____________________________________________
"ദേവൂ നീ കാൻ്റീനിലേക്ക് നടന്നോ. ഞാൻ ഇപ്പോ വരാം"
" നീ എങ്ങോട്ടാ ടീ"
" നീ മറന്നോ. രാവിലെ ആ കാലൻ ബ്രേക്ക് ടൈമിൽ ഒന്ന് കാണണം എന്ന് പറഞ്ഞില്ലേ."
"ഓഹ്. അത്. നീ എന്തായാലും നിൻ്റെ സാറിനെ പോയി കണ്ടിട്ട് വാ.ഞാൻ അവിടെ കാൻ്റീനിൽ ഉണ്ടാകും " രേവതി അത് പറഞ്ഞതും പാർവണ നേരെ ശിവയുടെ കാമ്പിനിലേക്ക് നടന്നു.
"May I come in sir" അവൾ ഡോറിനിടയിലൂടെ അകത്തേക്ക് തലയിട്ട് കൊണ്ട് ചോദിച്ചു.
"വരൂ പാർവണ " ആ കാമ്പിനിൽ ശിവയെ കൂടാതെ മറ്റൊരാൾ കൂടെ ഉണ്ടായിരുന്നു.
"ഇരിക്കൂ" ശിവ അത് പറഞ്ഞതും പാർവണ ചെയറിലേക്ക് ഇരുന്നു.
"Parvana meet Mr.vijay.വിജയ് നമ്മുടെ കമ്പനിയിലെ പരസ്യങ്ങളുടെ content creater ആണ്. വിജയ് ഇത് പാർവണ .നമ്മുടെ കമ്പിനിയിലെ പുതിയ സ്റ്റാഫ് ആണ്. "ശിവ അവരെ പരസ്പരം പരിചയപ്പെടുത്തി.
''നിങ്ങളെ ഇവിടെ വിളിപ്പിച്ചതിൻ്റെ പ്രധാന ഉദേശം നന്മുടെ കമ്പിനിയിലെ പുതിയ ഒരു പ്രൊജക്റ്റിനെ കുറിച്ച് സംസാരിക്കാനാണ്. " അത് കേട്ടതും പാർവണയും വിജയും പരസ്പരം മുഖത്തോടു മുഖം നോക്കി.
"നിങ്ങളുടെ നോട്ടത്തിൻ്റെ അർത്ഥം എനിക്ക് മനസിലായി. ഈ പ്രൊജക്റ്റും നിങ്ങളും തമ്മിലുള്ള ബന്ധം എന്താണ് എന്ന് അല്ലേ.അത് ഞാൻ നിങ്ങൾക്ക് പറഞ്ഞ് തരാം. അതിനു മുൻപ് ഒരു കണ്ടീഷൻ ഉണ്ട്. "
"എന്താ സാർ" വിജയ് ആയിരുന്നു അത് ചോദിച്ചത്.
" ഈ കാര്യം തികച്ചും കോൺഫിഡൻഷ്യൽ ആയിരിക്കണം. ഇത് നമ്മൾ അല്ലാതെ വെറെ ഒരാളും അറിയരുത്. വിജയ്ന് അറിയാമല്ലോ ഇപ്പോ കുറച്ച് കാലങ്ങളായി നമ്മുടെ കമ്പനിയിലെ പല ഡീറ്റൈൽസും നമ്മുടെ ഓപ്പോസിറ്റ് കമ്പനിയായ ആര്യ ഗ്രൂപ്പിന് ചോർത്തി കൊടുക്കുന്ന കാര്യം. അതു കൊണ്ട് നിങ്ങളുടെ കൂടെ ഈ കമ്പനിയിൽ ഒപ്പം വർക്ക് ചെയ്യുന്നവരോട് പോലും ഈ കാര്യം പറയരുത്. ഞാൻ പറയുന്നത് പാർവണക്ക് മനസിലാവുന്നുണ്ടോ " ശിവ അവളെ നോക്കി ഗൗരവത്തോടെ ചോദിച്ചു.
"Yes sir"
"Good.എന്നാൽ നമ്മുക്ക് ഇനി പ്രൊജക്ട് ഡീറ്റെയ്സിലേക്ക് കടക്കാം. നമ്മുടെ പുതിയ പ്രൊജക്റ്റ് എന്നത് softwares based ആണ്. നമ്മുടേത് ഒരു ലോ ബഡ്ജറ്റ് പ്രൊജക്റ്റ് ആണ് . കുറഞ്ഞ ചെലവിൽ ഒരു സോഫ്റ്റ് വെയർ ഡെവലപ്പ്മെൻ്റ് ചെയ്യുക.
കേരളത്തിലെ തന്നെ എറ്റവു വലിയ കമ്പനിയായ അഗസ്റ്റിൻ ഗ്രൂപ്പ് ഓഫ് കമ്പനിക്ക് ആണ് നമ്മൾ ഇത് ചെയ്തു കൊടുക്കുന്നത്.
കമ്പനി മുന്നോട്ട് വച്ചിരിക്കുന്ന ബഡ്ജറ്റ് എന്ന് പറയുന്നത് 200 കോടി ആണ്. നമ്മളെ പോലെ കുറേ കമ്പനികൾ ഇത്തരത്തിൽ അഗസ്റ്റിൻ ഗ്രൂപ്പിനു വേണ്ടി സോഫ്റ്റ് വെയർ ഡെവലപ്പ് ചെയ്യുന്നുണ്ട്. അതിൽ എറ്റവും കുറഞ്ഞ ചിലവിൽ മികച്ച പെർഫോമൻസ് കാഴ്ച്ച വക്കുന്ന കമ്പനിയെ ആണ് അവർ സെലക്ട് ചെയ്യുന്നത്. ഇതിൽ നമ്മൾ സെലക്ട് ആയാൽ പിന്നീടുള്ള പ്രൊജക്ടുകൾ എല്ലാം നമ്മുക്ക് തന്നെ കിട്ടും അത് നമ്മുടെ കമ്പനിയുടെ വളർച്ചക്കും കാരണമാകും.
അപ്പോ നിങ്ങൾ റെഡിയല്ലേ " അവർ ഇരുവരേയും നോക്കി ശിവ ചോദിച്ചു.
"Yaa sir, ഞങ്ങളുടെ മക്സിമം ഞങ്ങൾ ചെയ്യാം സാർ" വിജയ് പറഞ്ഞു.
"That's good.ഞാൻ പറഞ്ഞല്ലോ ലോ ബഡ്ജറ്റ് ആണെന്ന്. അതു കൊണ്ട് നമ്മുക്ക് ഇതിനായി ന്യൂ വർക്കേഴ്സിനെ വേണം. അതിനായി എക്സ്പീരിയൻസ് ഉള്ളവരെ തിരഞ്ഞെടുത്ത് ജോലി കൊടുക്കുമ്പോൾ അവർക്ക് ഉയർന്ന സാലറി കൊടുക്കേണ്ടി വരും. അത് നമ്മുടെ ബഡ്ജറ്റ് കൂട്ടും.
" ബട്ട് സാർ ഇങ്ങനെ ഉള്ള ഒരു മേഖലയിൽ software relate അറിവുള്ളവർ വേണമല്ലോ" വിജയ് സംശയത്തോടെ ചോദിച്ചു
"അതെ അതിന് ഞാൻ ഒരു വഴി കണ്ടിട്ടുണ്ട്. നമ്മുടെ ഈ അടുത്ത് തന്നെ ആയി 4 എജിനിയറിങ്ങ് കോളേജുകൾ ഉണ്ട്. അവിടെ നിന്നും നമ്മൾ നേരിട്ട് ചെന്നാണ് സ്റ്റുഡൻസിൽ നിന്നും കഴിവുള്ളവരെ തിരഞ്ഞെടുക്കുന്നു.ഫ്രഷേഴ്സ് ആയതിനാൽ വലിയ സാലറി വേണ്ടല്ലേ."
" അത് നല്ല ഒരു ഐഡിയ ആണ് സാർ. പക്ഷേ അത് കോളേജ് മാനേജ്മെൻ്റ് സമ്മതിക്കുമോ."
" അതൊക്കെ ഞാൻ ശരിയാക്കാം.പക്ഷേ അതിന് നിങ്ങളുടെ സഹായം എനിക്ക് വേണം. ബാക്കി കാര്യങ്ങൾ ഞാൻ നിങ്ങൾക്ക് വഴിയെ പറഞ്ഞ് തരാം. ഇപ്പോ നിങ്ങൾക്ക് പോകാം " ശിവ അത് പറഞ്ഞതും വിജയ് എഴുന്നേറ്റ് പുറത്തേക്ക് പോയി.
" നീ എന്താ പോവുന്നില്ലേ "തൻ്റെ മുൻപിൽ വാ പൊളിച്ച് ഇരിക്കുന്ന പാർവണയെ നോക്കി ശിവ ചോദിച്ചു.
"സാർ എനിക്ക് ഇതൊന്നും അറിയില്ല. പിന്നെ എന്തിനാ ഞാൻ ഇതിൽ... ''
" നീ വലുതായി ഒന്നും ചെയ്യണ്ട. വിജയിനെ അസിസ്റ്റ് ചെയ്യ്താൽ മതി."
" വേണ്ട സാർ എനിക്ക് പേടിയാ. 200 കോടിയിൽ എത്ര പൂജ്യം ഉണ്ട് എന്ന് പോലും എനിക്ക് അറിയില്ല ."
അത് കേട്ട് ശിവ തൻ്റെ മേശക്ക് മുകളിൽ ഇരിക്കുന്ന പേപ്പറിൽ നിന്ന് ഒരു A4 ഷീറ്റ് എടുത്ത് അതിൽ എന്തോ എഴുതി പാർവണക്ക് നേരെ നീട്ടി.
"ദാ പോയി എണ്ണി നോക്ക് എത്ര പൂജ്യം ഉണ്ട് എന്ന് " കയ്യിലെ പേപ്പർ അവൾ കൊടുത്ത് പറഞ്ഞു.
"സാർ... ഞാൻ ... "
" നിന്നോട് പുറത്ത് പോവാൻ അല്ലേ പറഞ്ഞത്. "ശിവ അലറിയതും അവൾ വേഗം പുറത്തേക്ക് പോയി.
_____________________________________________
"നിന്നെ എന്തിനാ പാർവണ ശിവ സാർ വിളിപ്പിച്ചത് ''പാർവണ കാൻ്റീനിലേക്ക് വന്നതും ചോദിച്ചു.
" അത്.... അത് പിന്നെ " പാർവണ എന്തോ പറയാൻ നിന്നു എങ്കിലും ശിവ ആരോടും പറയരുത് എന്ന് പറഞ്ഞ കാര്യം അവൾക്ക് ഓർമ വന്നു.
" അത് ഇപ്പോ ചോദിക്കാനുണ്ടോ. രാവിലെ ബോധം ഇല്ലാതെ ഫോണിൽ സംസാരിച്ച് നടന്നതിന് വഴക്ക് പറയാൻ ആയിരിക്കും." രേവതി അത് പറഞ്ഞതും പാർവണയും അത് തന്നെയാണ് പറഞ്ഞത് എന്ന് പറഞ്ഞു.
അവർ മൂന്നു പേരും വേഗം ഭക്ഷണം കഴിച്ച് തിരിച്ച് ഓഫിസിലേക്ക് തന്നെ പോയി.
_____________________________________________
"Deva please come to my cabin".ശിവ അത് പറഞ്ഞ് ഫോൺ വെച്ചതും ദേവ അവൻ്റെ അടുത്ത് എത്തിയിരുന്നു.
" നീ എന്താടാ എൻ്റെ കോളിന് വേണ്ടി കാത്തിരിക്കുകയായിരുന്നോ. കോൾ കട്ട് ചെയ്യ്തതും നീ ഇവിടെ എത്തിയല്ലോ "
" എന്തെങ്കിലും അത്യവശ്യ കാര്യം പറയാൻ ആയിരിക്കുമല്ലോ നീ വിളിച്ചത് .അതു കൊണ്ട് വേഗം വന്നതാ " അത് പറഞ്ഞ് ദേവ ചെയറിലേക്ക് ഇരുന്നു.
"Important ആയ കാര്യം തന്നെയാണ്. നമ്മുടെ പുതിയ പ്രൊജക്ടിൻ്റെ കാര്യം"
" ഈ പ്രൊജക്ട് വേണോ ശിവ . ഇത് നല്ല റിസ്ക് ഉള്ളതാണ്.ഇത് എങ്ങാനും ഫ്ളോപ്പ് ആയാൽ നമ്മുടെ ഇത്രയും കാലത്തെ കഷ്ടപാട് എല്ലാം വെറുതെ ആവില്ലേ"
" ഇതുമായി ഞാൻ മുന്നോട്ട് പോകുകയാണ് ദേവ. ഈ പ്രൊജക്ട് success ആയാൽ നമ്മുടെ കമ്പനി ഒന്നു കൂടി ഉയരും "
"അതൊക്കെ ശരിയാണ് പക്ഷേ വിജയ് അവനെ ഈ പ്രൊജക്ടിൽ നീ എന്തിനാ ഉൾപ്പെടുത്തിയിരിക്കുന്നത്. അവൻ ആണ് ആര്യ ഗ്രൂപ്പിന് നമ്മുടെ കമ്പനിയിലെ കാര്യങ്ങൾ ചോർത്തി കൊടുക്കുന്നത് എന്ന ഒരു സംശയം നീ തന്നെ അല്ലേ എന്നോട് പറഞ്ഞത്. പിന്നെ എന്തിനാ അവനെ വീണ്ടും ...."
" വിജയ് ആണോ ആ സ്പൈ എന്ന് 50% ഉറപ്പേ എനിക്ക് ഉള്ളു. അത് കൺഫോം ചെയ്യാനാണ് ഞാൻ അവനെ ഇതിൽ ഉൾപ്പെടുത്തിയത് .ഇന്ന് വൈകുന്നേരത്തിനുള്ളിൽ സത്യം അറിയാൻ പറ്റും "
" ഇത്രയും റിസ്ക് എടുക്കണോ ശിവ .നമ്മുക്ക് ഈ ബിസിനസ് മാത്രം മതി. പിന്നെ നീ ഈ ബിസിനസിൽ തന്നെ കടിച്ച് തൂങ്ങി കിടക്കാൻ ആണോ നിൻ്റെ തിരുമാനം. നിൻ്റെ പ്രെഫഷൻ ഇത് അല്ല ശിവ. നീ നിൻ്റെ പ്രെഫഷനിലേക്ക് തന്നെ തിരിച്ച് പോവണം."
" ഇല്ല ദേവ. എനിക്ക് അതിന് കഴിയില്ല. അത് ഓർക്കുമ്പോൾ തന്നെ സത്യയുടെ ഓർമകൾ എന്നേ വേട്ടയാടും. ഇതാവുമ്പോൾ തിരക്കുള്ളിൽ അതെല്ലാം കുറച്ച് നേരത്തെക്ക് എങ്കിലും മറക്കാൻ കഴിയും"
"എന്താടാ നീ ഈ പറയുന്നേ. അതിനാണോ നീ ഇത്ര കഷ്ടപ്പെട്ട് പഠിച്ചത്."
"No Deva.എന്നേ കൊണ്ട് കഴിയില്ല "ഇരു ചെവികളും പൊത്തി കൊണ്ട് ശിവ അലറി.
"Ok Siva cool .നിൻ്റെ ഇഷ്ടംം അതാണ് എനിക്ക് important. ഞാൻ ഒന്നിനും നിന്നെ നിർബന്ധിക്കില്ല" ദേവ ഓരോന്ന് പറഞ്ഞ് അവനെ സമാധാനിപ്പിച്ചു.
___________________________________________
"എന്താടീ ചിന്താ വിഷ്ടയായ ശ്യമളയെ പോലെ നടക്കുന്നേ "ഓഫീസ് വിട്ട് തിരിച്ച് വിട്ടിലേക്ക് നടക്കുമ്പോൾ ഒന്നും മിണ്ടാതെ നടക്കുന്ന പാർവണയോടായി രേവതി ചോദിച്ചു
"എന്താവോ ഒരു സുഖം ഇല്ല. വയ്യാത്ത പോലെ "
"അതെന്താ പനി വല്ലതും ഉണ്ടോ. ഹോസ്പിറ്റലിൽ പോണോ " രേവതി പാർവണയുടെ നെറ്റിയിൽ കൈ വച്ചു കൊണ്ട് ചോദിച്ചു.
" എയ് പനി ഒന്നും ഇല്ല"
" എന്നാ വാ നടക്കണ്ട. ഓട്ടോയിൽ പോവാം " അത് പറഞ്ഞ് രേവതി ഒരു ഓട്ടോയ്ക്ക് കൈ കാണിച്ചു.
അവർ ഇരുവരും ഓട്ടോയിൽ കയറി വീട്ടിലേക്ക് പോയി.
___________________________________________
"ദേവൂ നീ ഉറങ്ങിയോ " ഉറങ്ങുന്ന രേവതിയെ തട്ടി വിളിച്ച് കൊണ്ട് പാർവണ ചോദിച്ചു.
"നിനക്ക് എന്താടീ പെണ്ണേ വട്ടായോ. പാതിരാത്രി കിടന്ന് ഉറങ്ങുന്ന ആളെ വിളിച്ച് ഉറങ്ങിയോ എന്ന് ചോദിക്കുന്നേ."
"എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ദേവൂ"
"എന്താടീ എന്താ കാര്യം. ഞാൻ ഉച്ചക്കും ശ്രദ്ധിച്ചു മുഖത്ത് ആകെ ഒരു വാട്ടം" പാർവണക്ക് നേരെ തിരിഞ്ഞ് കിടന്ന് കൊണ്ട് രേവതി ചോദിച്ചു.
പാർവണ ഓഫീസിൽ വച്ച് പറഞ്ഞ പ്രൊജക്റ്റിനെ കുറിച്ചും മറ്റു രേവതിയോടായി പറഞ്ഞു.
"അയ്യേ.... ഇത്ര ചെറിയ കാര്യത്തിനാണോ നീ ഇങ്ങനെ മൂഡ് ഔട്ട് ആയി ഇരുന്നത്. അതൊന്നും അത്ര വലിയ ടെൻഷൻ ഉള്ള കാര്യം അല്ലെടി .നിന്നോട് വെറുതെ അസിസ്റ്റ് ചെയ്യാൻ അല്ലേ പറഞ്ഞേ. അപ്പോ നീ വെറുതെ അയാളുടെ പിന്നാലെ ഒരു ഫയൽ പിടിച്ച് നടന്നാൽ മതിയെടി .so simple."
"ശരിക്കും ആണോ ''
"അതെ ടീ. നീ വെറുതെ പേടിക്കാതെ "ദേവു അവളെ സമാധാനിപ്പിച്ചു.
(തുടരും)
പ്രണയിനി 🖤