നിന്നിലേക്ക്💞
Part 37
"നിനക്ക് എന്താ അറിയണ്ടേ ഗംഗ??? എന്റെ കല്യാണം കഴിഞ്ഞതാണോ എന്നോ??അതോ എന്റെ... എന്റെ ഇസ മരിച്ചത് എങ്ങനെയാണെന്നോ??"
ഡേവി വിദൂരത്തിലേക്ക് നോക്കി ചോദിച്ചു...
"സർ... ഞാ.. ഞാൻ അറിയാതെ... സോറി ''
ഗംഗ അവനെ നോക്കാതെ തല താഴ്ത്തി...
"ഇല്ല ഗംഗ നീയറിണം... ഒരുപക്ഷേ എന്റെ ഇസയെ ഇല്ലാതാക്കിയവരെ കണ്ടെത്താൻ നിനക്ക് കഴിഞ്ഞേക്കാം...എന്നെന്റെ മനസ്സ് പറയുന്നു...
ഡേവി അങ്ങനെ അവന്റെയും ഇസയുടെയും കഥ പറയാൻ തുടങ്ങി... ഗംഗ ഒരു തൂണിൽ ചാരി കൊണ്ട് അവനെ നോക്കി....
"ആദ്യമായി വീട്ടുകാരെ ധിക്കരിച്ചു ചെയ്തകാര്യം...മമ്മയ്ക്ക് മാത്രേ ഇഷ്ട്ടം ഉണ്ടായിരുന്നുള്ളു... അലീനയും പപ്പയുമൊക്കെ എതിരായിരുന്നു... അതുകൊണ്ട് തന്നെ ഇസ എന്നിൽ നിന്ന് അകലാൻ നോക്കി...അവൾ കാരണം കുടുംബം അകലെണ്ട എന്ന് പറഞ്ഞ്... പക്ഷെ എനിക്കവളിലാതെ പറ്റില്ലായിരുന്നു... അതുകൊണ്ട് തന്നെ ഞാൻ അവളെയും കൊണ്ട് വീട്ടിൽ പോയി... പപ്പ കുറെ ദിവസം മിണ്ടാതെ നടന്നു...അത് കാണുമ്പോ എന്റെ പെണ്ണ് സങ്കടത്തോടെ പറയും... അവൾ പൊക്കോളാം എന്ന്.. പക്ഷെ എന്നെങ്കിലും പപ്പ അവളെ അംഗീകരിക്കും എന്ന വിശ്വാസത്തിൽ ഞങൾ അവിടെ കഴിഞ്ഞു....
(പാസ്റ്റ്)
"ഇച്ചായ... ഞാൻ ഞാൻ മടത്തിലേക്ക് തിരിച്ചു പൊക്കോട്ടെ "
ഡേവി പുറത്തു നിന്ന് വന്നതും അവൾ ചോദിച്ചു...
"എന്താണാവോ ഇപ്പൊ ഇങ്ങനെ ഒരു തീരുമാനം ഹ്മ്മ്??"
ഡേവി അവളുടെ അടുത്തേക്ക് വന്ന് കൊണ്ട് ചോദിച്ചു...
"ഞാൻ കാരണം ഇപ്പൊ പപ്പയൊന്നും ഇച്ഛയോട് സംസാരിക്കുന്നില്ലല്ലോ "
അവളുടെ കണ്ണുകൾ നിറഞ്ഞു... ഡേവി അവളെ ചേർത്തു പിടിച്ചു...
"ഇന്നല്ലെങ്കി നാളെ പപ്പ നമ്മളോട് മിണ്ടും പെണ്ണെ എനിക്കുറപ്പുണ്ട്... പിന്നെ ഇടയ്ക്ക് ഇങ്ങനെ പോകുവാണെന്ന് പറഞ്ഞ നല്ല അടികിട്ടും കേട്ടോ "
ഡേവി പറഞ്ഞതും അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്നു...
"സോറി... ഇനി ഞാൻ പറയൂല"
അവൾ പറഞ്ഞതും അവൻ അവളെ എടുത്തുയർത്തി ബെഡിലേക്ക് ഇട്ടു...അവളുടെ മുഖത്ത് ചുവപ്പു രാശി പടർന്നു... അത് മറയ്ക്കാൻ എന്നവണ്ണം അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി...രണ്ടുപേരുടെയും നിശ്വാസങ്ങൾ ഒന്നായി... ഡേവി ചെറു നോവോട് കൂടി അവളിലേക്ക് പടർന്നു....
എന്നാൽ ഈ സമയം അലക്സ് ഫോണിൽ ഒരാളോട് സംസാരിക്കുവായിരുന്നു... തന്റെ ആവിശ്യം പറഞ്ഞതും അയാൾ ഉത്സാഹത്തോടെ സമ്മതിച്ചു... ഡേവിയിൽ നിന്ന് ഇസയെ അകറ്റാനുള്ള വഴികൾ കണ്ടെത്തിയ സന്തോഷത്തോടെ അയാൾ ഫോൺ വെച്ചു....
ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു.... ഡേവി കമ്പനിയിൽ പോവുന്ന സമയത്തെല്ലാം അലീന അവളെ ഓരോന്ന് പറഞ്ഞു കുത്തി കൊണ്ടിരുന്നു... മേരി അലീനയെ വിലക്കാൻ നോക്കുമ്പോൾ അവൾ അവരെയും കുറെ വഴക്ക് പറയും....ഇസ അലീനയോട് എങ്കിലും നല്ല രീതിയിൽ തന്നെ നിന്നു... അലീനയുടെ വാക്കുകൾ ഇസയുടെ നെഞ്ച് പിളർത്തുവെങ്കിലും ഡേവിയുടെ ഒരു തലോടലിൽ എല്ലാം അലിഞ്ഞു ഇല്ലാതായി...
അങ്ങനെ ഇരിക്കെ ആണ് അലക്സ് ഡേവിയോട് ബാംഗ്ലൂർ ഉള്ള കമ്പനിയിൽ പോയി ഒരു മീറ്റിംഗ് അറ്റൻഡ് ചെയ്യാൻ പറയുന്നത്... കുറെ കാലത്തിനു ശേഷം അലക്സ് ഒരു കാര്യം പറഞ്ഞതല്ലേ എന്ന് കരുതി അവൻ സമ്മതിച്ചു...
"ഇല്ലിച്ച... ഇച്ച പോവണ്ട ഞാനും വരും "
ബാംഗ്ലൂരിൽ പോവുന്നകാര്യം പറഞ്ഞതും ഇസ സങ്കടത്തോടെ പറഞ്ഞു...
"ഡീ പെണ്ണെ ഞാൻ ഒരു മീറ്റിംഗിന് ആണ് പോവുന്നെ... അവിടെ എത്തിയ നിന്നെ നോക്കാൻ എനിക്ക് സമയം കിട്ടില്ല ഡാ "
ഡേവി അവളുടെ കവിളിൽ കൈവെച്ച് കൊണ്ട് പറഞ്ഞു...
"വേണ്ട... ഒന്നും പറയണ്ട ഞാനും വരും... ഇച്ച ഇല്ലാതെ എനിക്ക് കഴിയില്ല... പ്ലീസ് എന്നെയും കൊണ്ട് പോ "
അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്ന് പറഞ്ഞു... അവസാനം അവളെയും കൊണ്ട് പോവാൻ അവൻ തീരുമാനിച്ചു...അവൾ സന്തോഷത്തോടെ അവന്റെ കവിളിൽ മുത്തി...
അങ്ങനെ എല്ലാം പാക്ക് ചെയ്ത് അവർ ഇറങ്ങി... ഇസ സന്തോഷത്തോടെ എല്ലാവരോടും യാത്ര പറഞ്ഞു...അലീനയും അലക്സിയും മെൽവിനുമെല്ലാം അവളെ പുച്ഛത്തോടെ നോക്കി... മേരി സ്നേഹത്തോടെ യാത്രയാക്കി....
ബാംഗ്ലൂരിൽ ഡേവിയുടെ പേരിലൊരു ഫ്ലാറ്റ് ഉണ്ടായിരുന്നു... അവിടെ ആണ് അവർ നേരെ പോയത്... ഫ്രഷ് ആയി വന്ന് ആവിശ്യമുള്ള സാധനങ്ങൾ എല്ലാം വാങ്ങാൻ അവർ പുറത്തേക്ക് പോയി... തിരിച്ചു വന്നപ്പോയെക്കും ഇസ നന്നേ ക്ഷീണിച്ചിരുന്നു... അവൻ അവളെ നെഞ്ചിലേക്ക് ചേർത്തു കൊണ്ട് ഉറക്കി... പിന്നെ ലാപ്പും എടുത്ത് അവന്റെ വർക്ക് എല്ലാം ചെയ്തു....പിറ്റേന്ന് മുതൽ ഡേവി നന്നേ ബിസി ആയിരുന്നു... പ്രൊജക്റ്റ് കാര്യങ്ങളുമൊക്കെ ആയി അവൻ ഫ്ലാറ്റിൽ എത്തുമ്പോയേക്കും വഴുകും... എങ്കിലും ഒരു പരാതിയും ഇല്ലാതെ ഇസ അവൻ വേണ്ടി കാത്തു...
അലക്സ് വീട്ടിൽ അത്യാവശ്യമായിട്ട് ഡൽഹിക്ക് പോവണം എന്ന് പറഞ്ഞ് ഇറങ്ങി...പക്ഷെ ബാംഗ്ലൂർ എത്തിയതും അയാളെയും കാത്ത് ഒരുവൻ ഉണ്ടായിരുന്നു...
"എല്ലാം ഒക്കെ അല്ലെ... നാളെ ഡേവി മീറ്റിംഗിന് പോവുമ്പോ തന്നെ അങ്ങോട്ട് പോവാം "
അയാൾ പറഞ്ഞു...
"ഹ്മ്മ്... അവളിനി ഈ ലോകം കാണാൻ പാടില്ല... എന്റെ ഒന്നന്നര കോടിയാണ് ആ പന്ന @&*% മോൾ കാരണം പോയത് "
അലക്സ് ഗൂഢമായി പറഞ്ഞു...
"ഇച്ചാ..."
നഗ്നമായി കിടക്കുന്നവന്റെ മുതുകിൽ തലവെച്ചുകൊണ്ട് അവൾ വിളിച്ചു...
"എന്തോ "
അവൻ അവളുടെ കയ്യുയർത്തി വിരൽ തുമ്പുകളിൽ ചുംബിച്ചു...
"നാളെ മീറ്റിംഗ് കഴിഞ്ഞു വരുമ്പോ ഒരു സർപ്രൈസ് ഉണ്ട് "
നാണം കലർന്ന പുഞ്ചിരിയോടെ അവൾ പറഞ്ഞതും അവൻ അവളെ നെറ്റി ചുളിച്ചു നോക്കി....
"എന്താടി കാര്യം"
"അതൊക്കെ ഉണ്ട്... നാളെ പ്രൊജക്റ്റൊക്കെ നമുക്ക് കിട്ടിയെന്ന സന്തോഷവാർത്തയുടെ കൂടെ എല്ലാവരെയും സന്തോഷിപ്പിക്കാൻ വേറൊരു വാർത്ത കൂടെ ഉണ്ടാവും "
അവൾ അവന്റെ കവിളിൽ കൈവെച്ചു കൊണ്ട് പറഞ്ഞതും അവൻ അവളെയും കൊണ്ടൊന്നു മറിഞ്ഞു...
രാവിലെ പതിവുപ്പോലെ ഓഫീസിലേക്ക് ഇറങ്ങിയപ്പോൾ ഡേവി ഇസയുടെ കവിളിൽ ചുംബിച്ചു... ഇസ അവനെ ഇറുക്കെ പുണർന്നു...
"എന്ത് പറ്റി പെണ്ണെ "
അവൻ ചോദിച്ചു...
"ഏയ് ഒന്നുല്ല്യ...ഈവെനിംഗ് വേഗം വരണെ "
അവൻ പറഞ്ഞതും അവൻ തലയാട്ടി നെറ്റിയിൽ ഒന്ന് കൂടെ മുത്തി പുറത്തേക്ക് പോയി...
ഇസ വേഗം ജോലിയെല്ലാം തീർത്തു അവളുടെ കയ്യില്ലെ പ്രഗ്നെൻസി കിറ്റിലേക്ക് നോക്കി... പിങ്ക് നിറത്തിലുള്ള രണ്ടു വരകൾ കണ്ടതും അവൾ സ്നേഹത്തോടെ അതിൽ മുത്തി... പിന്നെ അങ്ങോട്ട് അവനെയും കാത്തുള്ള നിൽപ്പ് ആയിരുന്നു...
"നിന്റെ പപ്പ അറിഞ്ഞ ഒത്തിരി സന്തോഷം ആവും വാവേ "
ഇസ വയറിൽ കൈവെച്ചു കൊണ്ട് പറഞ്ഞു... അപ്പോഴാണ് ആരോ ഗോളിംഗ് ബെൽ അടിച്ചത്... ഡേവി ആവും എന്ന സന്തോഷത്തിൽ ഇസ വേഗം എഴുനേറ്റ് വാതിൽ തുറന്നു... പക്ഷെ മുന്നിൽ നിൽക്കുന്നവരെ കണ്ടതും അവൾ നെറ്റി ചുളിച്ചു...
"ആരാ"
ഇസ അവരെ നോക്കി ചോദിച്ചതും പുറത്തു നിന്നവർ ഇസയെ പാതി തുറന്ന വാതിലിന്റെ അടുത്ത് നിന്ന് അകത്തേക്ക് തള്ളി... ഇസ ബാക്കിലേക്ക് മറിഞ്ഞു വീണു...
"എന്താ നിങ്ങൾ..."
ഇസ പറഞ്ഞു മുഴുവിക്കും മുന്നേ അയാൾ അവളുടെ വയറിന്നിട്ട് ചവിട്ടി... അവൾ വയർ പൊത്തികൊണ്ട് കരഞ്ഞു...അയാളുടെ കാലുകൾ പിടിച്ചു... പക്ഷെ അതൊന്നും വശമാക്കാതെ അയാൾ അവളിലേക്ക് പടർന്നു കയറി....ഇസ കഴിയുന്നതും അയാളെ പുറകിലേക്ക് തള്ളാൻ നോക്കി... പക്ഷെ അപ്പോയെക്കും അവൾക്ക് തളർച്ച വന്നിരുന്നു...അവൾ എങ്ങനെയൊക്കെയോ വയർ പൊത്തി പിടിച്ചു പുറത്തേക്ക് ഓടാൻ നോക്കി... പക്ഷെ വാതിലിൽ ചാരി നിൽക്കുന്ന ആളെ കണ്ടതും അവൾ നെറ്റി ചുളിച്ചു പിന്നെ ആശ്വാസത്തോടെ അയാളുടെ അടുത്തേക്ക് ഓടി...
"പപ്പാ!!അയാളെന്നെ..."
ഇസ പറഞ്ഞു മുഴുവിക്കും മുന്നേ അലക്സ് അവളുടെ മുടി കുത്തിന് പിടിച്ചു... ഇസ പേടിയോടെ അയാളെ നോക്കി... അയാൾ ഗൂഢമായി ചിരിച്ചു കൊണ്ട് അയാളുടെ മുഖം അവളിലേക്ക് അടുപ്പിച്ചു... ഇസ വെറുപ്പോടെ മുഖം ബാക്കിലേക്ക് വലിച്ചു...
"വെറുതെ അല്ലടീ എന്റെ മോൻ നിന്നെ പിടിച്ചേ എന്ത് മണവാ നിന്നെ "
അയാൾ പറഞ്ഞു കൊണ്ട് അവളെ പുറകിലേക്ക് തള്ളി...
എന്നെങ്കിലും കാലം തന്നെ മകളെപ്പോലെ കണ്ട് സ്നേഹിക്കും എന്ന് കരുതിയ ഇസ ഇങ്ങനെയൊന്ന് കണ്ടതും നെഞ്ച് പിളർന്നു... അവൾ പ്രതികരിക്കാൻ കഴിയാതെ നിലത്തു കിടന്നു പിടഞ്ഞു...അവളിലെ ഓരോ വസ്ത്രവും നീക്കും തോറും അവൾ തളർന്നു... ഡേവിയുടെ മുഖം മനസ്സിൽ വന്നതും അവൾ ഒന്നാർത്തു കരയാൻ പോലും കഴിയാതെ വിങ്ങി... അലക്സും കൂടെ ഉള്ള ആളും അവളെ മൊത്തത്തിൽ ഒന്ന് നോക്കി...
"ആദ്യം നീ അറിഞ്ഞോ ഡാ... ക്യാഷ് ചോദിച്ചതിലും കൂടുതൽ തന്നതല്ലേ നീ "
അലക്സ് പറഞ്ഞതും അയാൾ കഴുകൻ കണ്ണുകളോടെ അവളിലേക്ക് അടുത്തു... അവളുടെ ബോധം പാതി പോയി... അപ്പൊ അവൾ കണ്ട് തന്നില്ലേക്ക് അടുക്കുന്ന അലക്സിനെ... അവൾ വേദനയോടെ വേണ്ടെന്നു പുലമ്പി... അലക്സ് അവളുടെ വയറ്റിന്നിട്ട് ചവിട്ടി അരച്ചു...ഇസ ആർത്തു കരഞ്ഞു...
"@%*&# മോളെ...എന്തിനാ ഡീ എന്റെ മോനെ വശികരിച്ചേ...
അവളുടെ കാലിടുക്കിലൂടെ രക്തം ഒലിച്ചിറങ്ങി...
"വേണ്ട പപ്പാ... എന്റെ കു... കുഞ്ഞ് "
അവൾ വേദനയോടെ പറഞ്ഞു... പക്ഷെ അപ്പോയെക്കും ആ കുരുന്നു ജീവൻ പൊലിഞ്ഞു പോയിരുന്നു...!!
ഇസയുടെ ബോധം മറയുന്നത് കണ്ടതും അലക്സിയും അയാളും ഡ്രെസ്സൊക്കെ ഉടുത്ത് വേഗം പുറത്തേക്ക് പോയി...
പ്രൊജക്റ്റ് കിട്ടിയ സന്തോഷത്തോടെയും ഇസയുടെ സർപ്രൈസ് എന്തെന്ന് അറിയാനുള്ള ആകാംഷയുടെയും ഡേവി വന്ന് ഡോർ നോക് ചെയ്തു...പക്ഷെ തുറന്നു കിടക്കുന്ന വാതിൽ കണ്ടതും അവൻ നെറ്റി ചുളിച്ചു പിന്നെ അകത്തേക്ക് കയറി...
"ഇസാ "
അവൻ വിളിച്ചു കൊണ്ട് ഹാളിലേക്കു കയറിയതും നിലത്ത് അർദ്ധ നഗ്നമായി കിടക്കുന്ന ഇസയെ കണ്ട് തരിച്ചു... അവന്റെ കയ്യിൽ നിന്ന് ബാഗ് നിലത്തു വീണു...
"മോളെ... ഇസ "
അവൻ അവളുടെ കവിളിൽ തട്ടി... അവൾ നരക്കത്തോടെ കണ്ണുകൾ തുറന്നു... കണ്ണെല്ലാം നിറച്ചു തന്റെ മുന്നിൽ നിൽക്കുന്നവനെ കണ്ടതും അവൾ എന്തൊക്കെയോ പറയാൻ ശ്രമിച്ചു... ഡേവി അവന്റെ ഷർട്ട് ഊരി അവളെ പൊതിഞ്ഞു പിടിച്ചു...
"ആരാ... ആരാ മോളെ??"
"ഇച്... ച്ചാ "
അവൾ വിളിച്ചു... ഡേവി കരഞ്ഞു കൊണ്ട് അവളെ ചേർത്തു... അവളുടെ ദേഹത്തു നിന്ന് അവനിലേക്ക് രക്തം പടർന്നു... അവൻ വേഗം അവളെയും കോരി എടുത്തു കൊണ്ട് പുറത്തേക്ക് ഓടി...പക്ഷെ ഹോസ്പിറ്റലിൽ എത്തിയപ്പോയെക്കും ഇസ പോയിരുന്നു....കൂടെ തന്റെ കുഞ്ഞും ഉണ്ടെന്ന് അറിഞ്ഞതും അവൻ ചങ്ക് പൊട്ടി കരഞ്ഞു...💔
"എന്റെ വാവ ആയിരുന്നോ '"
അവൻ ദേഹത്തു പിടിച്ച രക്തത്തിൽ നോക്കി പ്രാന്തനെ പോലെ പുലമ്പി...
___________❤️❤️❤️
ഡേവി കണ്ണുകൾ തുടച്ചുകൊണ്ട് തൂണിൽ ചാരി നിൽക്കുന്ന ഗംഗയെ നോക്കി.. അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് കണ്ടതും അവനൊന്നു നിശ്വസിച്ചു...
"പിന്നീട് അങ്ങോട്ട് ഒന്ന് രണ്ടു വർഷം അവളുടെ ഓർമകളിൽ ആയിരുന്നു ഞാൻ..അവളുടെ വസ്ത്രങ്ങളും റൂമിലെ ഷെൽഫിൽ ഉണ്ടായിരുന്ന പ്രഗ്ൻസി കാർഡും ഹ്മ്മ്...
ഡേവി ഒന്ന് നിർത്തി കൊണ്ട് വീണ്ടും പറഞ്ഞു...
"കേസ് ആകണം എന്നാദ്യം തീരുമാനിച്ചു... പിന്നെ തോന്നി ഗവണ്മെന്റിന് തക്കതായ ശിക്ഷ നൽകാൻ കഴിഞ്ഞില്ലെങ്കിലോ എന്ന്.. വെറുമൊരു ഹാഷ്ടാഗ് ആയി അവൾ മാറരുത് എന്നെന്റെ വാശി ആയിരുന്നു...അതിന് വേണ്ടി... അതിന് വേണ്ടി മാത്രം ആണ് ഞാൻ ഇപ്പൊ ജീവിക്കുന്നത്.... തന്നോട് ഇതൊക്കെ പറഞ്ഞത്... എന്തോ തനിക്ക് എന്നെ സഹായിക്കാൻ കഴിയും എന്നൊരു തോന്നൽ.... താനും എന്റെ ഇസയുമായി എന്തോ ഒരു ബന്ധം ഉള്ളപ്പോലെ "
ഡേവി ഗംഗയെ നോക്കി... അവൾ അവനെ തന്നെ നോക്കുവായിരുന്നു...
"താൻ ഉണ്ടാവോ ഡോ എന്റെ കൂടെ "
ഡേവി ചോദിച്ചതും ഗംഗ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് തലയാട്ടി....
__________❤️❤️❤️
"ഇങ്ങേർ ഇത് എവിടെപ്പോയി..."
കുറെ നേരമായി ആരു കോളേജിൻ പുറത്തു ആരവിനെ കാത്തു നിൽക്കുന്നു..മിക്ക സ്റ്റുഡന്റസും പോയിരുന്നു... ആരു ദേഷ്യത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു... അപ്പോഴാണ് അലീന അവൾ അവിടെ നിൽക്കുന്നത് കണ്ടത്... അലീന എന്തോ ഓർത്തു പിന്നെ റോഡിലൂടെ വേഗത്തിൽ വരുന്ന ഒരു ലോറി കണ്ടു... അവൾ ഒന്ന് പുച്ഛത്തോടെ ചിരിച്ചു കൊണ്ട് ആരുവിന്റെ അടുത്തേക്ക് നടന്നു...റോഡിന്റെ വക്കിൽ നിൽക്കുന്ന ആരു തിരിഞ്ഞതും അവളെ തള്ളാൻ ആയിരുന്നു അലീനയുടെ പ്ലാൻ... അവൾ അറിയാത്തപ്പോലെ അവളുടെ അടുത്ത് നിന്നു... ബാക്കിൽ നിന്ന് അവളെ തള്ളാൻ നോക്കിയതും ഒരു ശബ്ദം കേട്ട് മാറി...
"ആർദ്ര..."
ആരവിന്റെ ശബ്ദം കേട്ടതും ആരു തിരിഞ്ഞു... ആരവ് കണ്ടിട്ടുണ്ടാവുമോ എന്ന പേടിയോടെ അലീന അവനെ നോക്കി... പക്ഷെ അവൻ ആരുവിന്റെ അടുത്ത് വന്ന് അവളുടെ കയ്യും പിടിച്ചു നടന്നു...
"ഞാൻ എത്ര നേരം കാത്തു നിന്നെന്നറിയോ"
ആരു അവനെ നോക്കി...അവൻ അവളെ നോക്കിയൊന്ന് ചിരിച്ചു...
"സോറി അത്രയും പറഞ്ഞു കൊണ്ട് ബുള്ളറ്റിൽ കയറി...
"സോറി പറഞ്ഞ എല്ലാം തീരുവോ😤എന്റെ എത്ര ടൈം ആണ് വേസ്റ്റ് ആയെന്ന് അറിയോ"
ആരു വിടാനുള്ള ഭാവം ഇല്ലായിരുന്നു... അവൾ അവന്റെ മുന്നിൽ നിന്ന് ചീറി...ആരവ് അവരെ തന്നെ നോക്കി നിൽക്കുന്ന അലീനയെ ഒന്ന് നോക്കി പിന്നെ ആരുവിന്റെ തല പിടിച്ചു അവനിലേക്ക് ചേർത്തു... ആരു ഞെട്ടി കൊണ്ട് അവനെ നോക്കി... രണ്ടുപേരുടെയും ചുണ്ടുകൾ ഒരു നിശ്വാസത്തിന്റെ അകലത്തിൽ ആയിരുന്നു... ആരവ് കണ്ണുകൾ അടച്ചു കൊണ്ട് അവളുടെ ചൊടിയിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ചുംബിച്ചു... ആരു അവനെ കണ്ണ് വിടർത്തി നോക്കി നോക്കി... അവൻ ഒന്ന് കണ്ണ് അടച്ചു കൊണ്ട് അലീനയെ ചെറഞ്ഞു നോക്കി... അലീന ദേഷ്യത്തോടെ അവിടുന്ന് പോവുന്നത് കണ്ടതും ആരവൊന്ന് പുച്ഛിച്ചു...
മീറ്റിംഗ് കഴിഞ്ഞ് പുറത്തേക്ക് വരുമ്പോയാണ് അലീന ക്ലാസിൽ ഇരുന്ന് ഫോണിൽ ആരോടോ സംസാരിക്കുന്നത് കണ്ടത്.... അത്ര സമയം ആയിട്ടും എന്തെ പോയില്ല എന്ന് ചോദിക്കാൻ അവളുടെ അടുത്തേക്ക് നടക്കുമ്പോൾ ആണ് അവൾ പറയുന്നത് അവൻ ശ്രദ്ധിച്ചത്...
'ഇല്ല അച്ചായാ...ഇന്നല്ലെങ്കിൽ നാളെ അവളെ ആരവിൽ നിന്ന് ഞാൻ അകറ്റിയിരിക്കും... എന്റെ ഒരു സംശയം വെച്ച് പറയുവാണേൽ അവർ തമ്മിൽ വല്ല്യ ഇഷ്ട്ടം ഒന്നുമില്ല... അതുകൊണ്ട് തന്നെ അവൻ ആരവ് എനിക്കുള്ളതാ..."
അലീന ഫോണിലൂടെ പറയുന്നത് കേട്ടതും അവൻ ദേഷ്യത്തോടെ കൈ മുഷ്ട്ടി ചുരുട്ടി പിടിച്ചു...അപ്പോഴാണ് അവൾ പുറത്തേക്ക് പോയത്.... അതിന് പുറകെ വരുമ്പോയാണ് ആരുവിനെ ലോറിക്ക് മുന്നിലേക്ക് തള്ളാൻ എന്നപ്പോലെ നിൽക്കുന്നത് കാണുന്നത്... ഒരു നിമിഷം പിഴച്ചിരുന്നുവെങ്കിൽ... ആരു!!!
"ആരു പെണ്ണെ കയറുന്നില്ലേ നീ "
ആരവ് ഏതോ ലോകത്ത് നിൽക്കുന്നവളിലേക്ക് മുഖം താഴ്ത്തി ചോദിച്ചു.. ആരു അവൻ വീണ്ടും ഉമ്മ വെക്കാൻ വരുവാണെന്ന് കരുതി ബാക്കിലേക്ക് നീങ്ങി പിന്നെ വേഗം ബൈക്കിൽ കയറി... ആരവ് അവളുടെ പരിഭ്രമം കണ്ട് ചിരിയോടെ വണ്ടിയെടുത്തു...
ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു.... ആരു പണ്ടത്തെ പോലെ വെറുതെ പോയി അവന്റെ അണ്ണാക്കിൽ കുത്തില്ല ഇപ്പൊ കാരണം അവൻ എന്തെങ്കിലും കുസൃതി കാണിച്ചു കൊണ്ടിരിക്കും🙈ആദ്യമൊക്കെ അവനെ കണ്ണുരുട്ടി പേടിപ്പിച്ചു കൊണ്ടിരുന്ന അവൾ പതിയെ പതിയെ അവന്റെ കുസൃതികളെല്ലാം ആസ്വദിക്കാൻ തുടങ്ങി..ഉള്ളിലുള്ള ഇഷ്ട്ടം എങ്കിലും രണ്ടുപേരും തുറന്നു പറഞ്ഞിട്ടില്ല...
ഇതിന്റെ ഇടയ്ക്ക് ആദിയുടെയും തനുവിന്റെയും നിശ്ചയവും കല്യാണത്തിനുള്ള ഡ്രസ്സ് എടുക്കലുമൊക്കെ കഴിഞ്ഞു... തനു കല്യാണം അടുത്തതിന് ശേഷം നിലത്തൊന്നും അല്ല..
"നീ എന്ത് കണ്ടിട്ടാ ഇങ്ങനെ സന്തോഷിക്കുന്നെ തനു "
ആരു താടിക്ക് കൈവെച്ചു കൊണ്ട് ചോദിച്ചു...
"അതിന് സ്നേഹത്തിന്റെയും കാത്തിരിപ്പിന്റെയുമൊക്കെ വേദന അറിയണം "
തനു അവളെ നോക്കി പുച്ഛിച്ചു...
"ഓഹ്😏ആരു അവളെ നോക്കി കോക്രി കാണിച്ചു കൊണ്ട് തിരിഞ്ഞതും ആരോ ആയി മുട്ടി...ഗൗരവത്തോടെ അവളെ നോക്കി മീശ പിരിക്കുന്നവനെ കണ്ടതും അവൾ കണ്ണുകൾ വെട്ടിച്ചു...അവൻ അവളുടെ അടുത്തേക്ക് വന്നു... അതിനനുസരിച്ചു അവൾ പുറകിലേക്കും...അവളുടെ കണ്ണുകൾ നാലു പാടും ഓടി...
അവൻ അവളുടെ നെഞ്ചിൽ തട്ടി നിന്നു...ആരു ഒന്നുയർന്നു... പിന്നെ അവളിലേക്ക് അടുക്കുന്നവനെ നോക്കി കുസൃതിയോടെ അവന്റെ കവിളിൽ കൈവെച്ചു... ആരവ് അവളെ കണ്ണ് വിടർത്തി നോക്കി.... പെട്ടന്ന് ആരു ഉയർന്ന് കൊണ്ട് അവന്റെ കവിളിൽ ആഞ്ഞു കടിച്ചു അവനെ ബാക്കിലേക്ക് തള്ളി പുറത്തേക്ക് ഓടി... അത് കണ്ട് എല്ലാവരുടെയും ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... ആരവ് ഒരിളം ചിരിയോടെ കവിളിൽ കൈവെച്ചു... പിന്നെ അവൾ പോയ വഴി നോക്കി മീശ പിരിച്ചു...
തുടരും....
അഭിപ്രായം നല്ല നീളത്തിൽ തരണേ😍😍