Aksharathalukal

HAMAARI AJBOORI KAHAANI 21

HAMAARI AJBOORI KAHAANI 

പാർട്ട്‌ 21



എടിയേ എല്ലാം സെറ്റല്ലേ.....

ഇറങ്ങുന്നേനു മുന്നേയുള്ള അവസാനഘട്ട തയാറെടുപ്പിലാണ് അപ്പുവും നിഹായും.

രണ്ടാൾടെയും സ്കൂൾബാഗ് എടുത്ത് തിരിച്ചും മറിച്ചും നോക്കി എല്ലാ സാനങ്ങളുമുണ്ടെന്നു ഉറപ്പുവരുത്തി.

ഇപ്പൊ എല്ലാരും വിചാരിക്കുന്നുണ്ടാവും ഇവരിതെന്താ എക്സാമിന് പോവാൻ നിക്കാണോ ഇത്രയും തയാറെടുപ്പുകളുമായിട്ടെന്ന്. എന്നാൽ നിങ്ങക്ക് തെറ്റി.. എക്സാമിന് വെല്ലോമായിരുന്നേൽ നമ്മുടെ പിള്ളേർ നിസ്സാരം ഇതൊക്കെ നിസ്സാരം എന്നുപറഞ്ഞു ദിപ്പോന്നിങ്ങനെ വന്നേനെ.

ഇതൊരു പണിപ്പെട്ടിയുമായാണ് പോവുന്നത്. മനസ്സിലായില്ലാല്ലേ... ഞാൻ പറഞ്ഞരാല്ലോ ദോണ്ട് രണ്ടു ബല്യ സ്കൂൾബാഗും താങ്ങി മന്ദം മന്ദം നടന്നുവരുന്ന നമ്മുടെ അപ്പുനേം നിഹാനേം കണ്ടോ. ആ മന്ദം മന്ദമുള്ള നടപ്പ് കുട്ട്യോൾക്ക് നാണം വന്നിട്ടുള്ളതല്ലാട്ടാ.. ബാഗിന്റെ വെയിറ്റ് താങ്ങാൻ വയ്യാതെ ആയിപ്പോവുന്നെയാ.

അപ്പൊ അടുത്ത സംശയം വരും ഇതിൽ നിറച്ചു കുത്തി നിറച്ചിരിക്കുന്നെ ബുക്കുകളാണോന്നു. എന്നാൽ നിങ്ങക്ക് വീണ്ടും തെറ്റി. അതിനുള്ളിൽ പേരിനെങ്കിലുമൊരു ബുക്ക്‌ കണ്ടാൽ കൊള്ളാം. പിന്നതിൽ കുത്തിനിറച്ചതെന്താന്ന് ചോയിച്ചാൽ അവരുടെ പണിയുപകരണങ്ങളാണ്. അതെന്തിനാ എന്താന്നൊക്കെ നമുക്ക് വഴിയേ അറിയാട്ടാ.

മക്കളെ എല്ലാം റെഡിയല്ലേ.... വേറെന്തെലും വേണോ നോക്കിയോ....

ഇറങ്ങാൻ തയാറായി നിക്കുന്ന നിഹായോടും അപ്പുനോടുമായി ജാച്ചാപ്പാ വന്നു ചോയിച്ചു.

ഹാ എല്ലാ എടുത്തേക്കൊണ്ട് അപ്പാ... ഇനിയും നിന്ന ഞങ്ങള് താമസിക്കും ഞങ്ങള് ഇറങ്ങാ...

അപ്പയോടും അമ്മിയോടും യാത്ര പറഞ്ഞു അവർ അവിടുന്ന് ഇറങ്ങി.

അപ്പാ തന്നെയാണ് രണ്ടാളേം അവിടം വരേം കൊണ്ടുവിട്ടത്.

വണ്ടിന്നിറങ്ങി ഒരൊറ്റോട്ടായിരുന്നു രണ്ടാളും. നേരെ ചെന്ന് പരാക്രമം മൊത്തോകൂടെ ആ പാവം കാളിങ് ബെല്ലിനോടങ്ങു തീർത്തു.

പാവം അതിനു ജീവനുണ്ടായിരുന്നേൽ രണ്ടിനേം തൂക്കിയെടുത്തെറിഞ്ഞേനെ.

സൗണ്ട് കേട്ടു ഓടിവന്ന നന്ദേച്ചിടെ മേത്തോട്ടൊറ്റചാട്ടമായിരുന്നു രണ്ടാളും. നന്ദേച്ചിടെ പൊടിയേലും കിട്ടിയാ ഭാഗ്യം.  

എങ്ങനൊക്കയോ ഉന്തിത്തള്ളി രണ്ടിനേം രണ്ടിടത്താക്കി ഇമ്മടെ നന്ദേച്ചി മെല്ലെ എണ്ണിച്ചു. അല്ലേലെ ആവശ്യത്തിലുമധികം അവിടുന്ന് കിട്ടുന്നുണ്ട്.. അതും പോരാഞ്ഞിട്ടിപ്പോ ഇവളുമാരുടെകയ്യിന്നും കിട്ടി. എന്താ യോഗല്ലേ....

പയ്യെ എണ്ണിച്ചു പൊടിയും തൂത്തു നേരെ നോക്കിയതും ദേണ്ടേ നിക്കുന്നു നിഹെടെ അൽഅലവലാതി അമ്മായിഅമ്മ ബാലേന്ദു രണ്ടുകൊട്ട പുച്ഛമിട്ടു.

അത് കണ്ടാ പിള്ളേരടങ്ങി നിക്കോ അതിലും രണ്ടു ലോഡ് അധികം പുച്ഛമിട്ട് നേരെ നന്ദേച്ചിയേം വിളിച്ചു അടുക്കളയിലേക്ക് വിട്ടു.

അതാണവർക്ക് ഏറ്റവും സേഫ്. അതാവുമ്പോ അബദ്ധത്തിൽപോലും ഒറ്റൊരെണ്ണം ആ പരിസരത്ത് വരില്ലന്നെ.

അങ്ങനെ നമ്മുടെ നന്ദേച്ചിയും നിഹായും അപ്പുവും കൂടെ അടുക്കളയൊരു യുദ്ധക്കളമാക്കി.

കുറച്ചു നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ എന്തൊക്കെയോ കാട്ടിക്കൂട്ടി അപ്പു അടുക്കളയിൽന്നു ചാടിയിറങ്ങി. ആരെയാപ്പോ ഒന്ന് ചൊറിയാന്നും പറഞ്ഞു നിന്ന നമ്മുടെ ഇന്ദു അമ്മായിക്കു അപ്പുനെ കണ്ടതും പൊട്ടന് ലോട്ടറിയടിച്ച സന്തോഷം. പാവം അമ്മായിക്കറിയില്ലല്ലോ സ്വന്തം കുഴിയാ തോണ്ടികൊടുത്തെന്നു.

അപ്പുനെ പിടിച്ചിരുത്തി അമ്മായി അറഞ്ചം പുറഞ്ചം പുച്ഛിക്കലോടെ പുച്ഛിക്കൽ. ഒരിക്കലുല്ലാത്തപോലെ അപ്പു ദേണ്ടേ എല്ലാംകേട്ട് ഇളിച്ചോണ്ടിരിപ്പോണ്ട്. ആ ഇളിയിലെന്തോ വശപിശകില്ലേ.... ഒണ്ട് ഒണ്ട് ഒറപ്പായിട്ടുണ്ട്.

പ്ലാ്ക്കും.....💦💦💦

ഒന്നുമങ്ങോട്ട് കത്തിയില്ലല്ലേ. എന്നാ ഇങ്ങോട്ട് നോക്കെ ഞാൻ പറഞ്ഞരാം. നമ്മുടെ അപ്പുമോൾ ഇത്രനേരം അടങ്ങിയിരുന്നപ്പോൾ ഇനി ലിവളെങ്ങാനം നന്നായോന്നൊന്നു തിങ്കുന്നേനുള്ളിൽ കുട്ടീടെ കൈ അടുത്തിരുന്ന ജഗ്ഗിൽ പിടിത്തമിട്ടിരുന്നു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ഒറ്റവലിക്കതിങ്ങു കയ്യിലെടുത്തു ഒറ്റയെറായിരുന്നു. ദോണ്ട കിടക്കുന്നു വെള്ളമെല്ലാം കൂടെ ഇന്ദു അമ്മായിടെ മേത്ത്.

ഇപ്പൊ ഒലിച്ചിറങ്ങുന്ന പെയിന്റെല്ലാംകൂടെ വടിച്ചെടുത്താൽ ഇപ്പൊ രണ്ടു ഭിത്തി അടിച്ചുതീർക്കാം.  

അയ്യോ ആന്റി ഞാനറിയാതെ...പെട്ടെന്ന് നിഹാ അവിടെന്നെന്തോ കാണിച്ചപ്പോ.... അയ്യോ ആന്റി ദാ നോക്ക് എന്തൊക്കെയോ ഒലിച്ചിറങ്ങുന്നു.. ദേണ്ടേ മുഖത്തൊക്കെ പാടുവായല്ലോ... ഇനിയിപ്പോ എന്താ ചെയ്യാ..

അപ്പു ഇല്ലാത്ത നിഷ്കു ലുക്കും പോരാതേന് കുറച്ചു സങ്കടോം ഫിറ്റ്‌ ചെയ്തങ്ങു പറഞ്ഞു.

വെള്ളം വീണപ്പോളെ വെപ്രാളം പിടിച്ചുനിന്ന അമ്മായി പാടെന്നൂടെ കേട്ടതും റോക്കറ്റ് വിട്ടപോലെ ഒരു പോക്കായിരുന്നു. അത് പിന്നെ അങ്ങനാവുല്ലോ അങ്ങാനാവാണോല്ലോ രണ്ടു കിലോ പെയിന്റുമടിച്ചു പുള്ളും പാണ്ടും പിടിച്ചുനിന്ന മുഖത്തെ തേച്ചൊട്ടിച്ചു വച്ചേ കുറച്ചു വെള്ളം കോരിയൊഴിച്ചു ഇളക്കികളഞ്ഞാൽ തീർന്നില്ല്യേ ഇത്രനാൾ കഷ്ടപ്പെട്ടുണ്ടാക്കിയ ഇമേജ് മൊത്തോം.

എന്നാൽ പ്യാവം അമ്മായി അറിഞ്ഞില്ല പണികൾക്കുമേൽ പണികളിലേക്കാണ് അവരുടെ പോക്കെന്നു...

എന്തോ ഓർത്ത് നിഹായും അപ്പുവും പരസ്പരം നൊക്കിയൊന്നു ഗൂഢമായി പുഞ്ചിരിച്ചു.


ഒരു അഞ്ചുമിനിറ്റിനുള്ളിൽ ഇന്ദു അമ്മായി നെട്ടോട്ടമോടി ഒരു വരവായിരുന്നു. നേരെ പോയതും ഹാളിലെ വാഷിംഗ്‌ ഏരിയയിലേക്കും.

ഇളകിപ്പോയ പെയിന്റിനെ ഒന്നൂടെ അടിച്ചുവെക്കാൻ പോയ അമ്മായി മേക്കപ്പ് കിറ്റ് എടുത്തു രണ്ടുലോഡ് പെയിന്റിംഗ് അടിച്ചുവെച്ചു. 

എന്നാൽ പെയിന്റ്ടപ്പയിൽ മുങ്ങി കുറച്ചു കഴിഞ്ഞതും ചെറുതായിട്ടൊന്നു ചൊറിഞ്ഞു. പിന്നേം ചെറുതായിട്ടൊന്നു ചൊറിഞ്ഞു. പിന്നെ പിന്നെ വലുതായിട്ട് തന്നെ ചൊറിഞ്ഞു. സഹികെട്ടു ഒറ്റോട്ടവായിരുന്നു ഇന്ദു അമ്മായി.

ആ ഓട്ടമായിരുന്നു കുറച്ചു മുന്നേ നമ്മൾ കണ്ടത്.

അധികം വൈകാതെ തന്നെ അവിടുന്ന് നിലവിളി കേട്ടു തുടങ്ങിയിരുന്നു.

അമ്മയെ നിലവിളി കേട്ടു ഓടിവന്നതാണ് നല്ലു വന്നവരവിലൊരു പോക്കായിരുന്നു. ആ പോക്ക് ചെന്ന് നിന്നത് വാഷിംഗ്‌ ഏരിയയിൽനിന്നും മുഖവും പൊത്തിയോടി വന്ന സ്വന്തം അമ്മേടെ മെത്തേക്കും.

രണ്ടുപേരും കമന്നടിച്ചു താഴേക്കു പോയി. ഇന്ദു അമ്മായിടെ മേലെ നല്ലു നല്ല സേഫ് ആയി ലാൻഡി.

എന്നാൽ അതോടെ ഇന്ദു അമ്മായിടെ കാര്യത്തിലേകദേശം തീരുമാനായിരുന്നു.

ഹാളിലെ സൗണ്ട് കേട്ടു അടുക്കളയിൽന്നും ഓടിവന്ന നന്ദു ഞെട്ടിനിപ്പാണ്.

കൊച്ചിനെകൊണ്ട് പുറത്തുപോയി വന്ന പ്രതീപേട്ടൻ (നല്ലുന്റെ കെട്ട്യോൻ ) കാണുന്നത് അമ്മായിഅമ്മയും കെട്ട്യോളും കെട്ടിപിടിച്ചുള്ള കിടപ്പും.


കഴിഞ്ഞ തവണ നിഹായും അപ്പുവും വന്നപ്പോ കൊടുത്ത ചിന്ന പനിയുടെ ഫലമാണ് പ്രതീപേട്ടനിപ്പോ ഇവിടെ.

അന്ന് അപ്പുന്റെ വാക്കും കേട്ടു ഒറ്റപോക്കായിരുന്നല്ലോ പ്രതീപേട്ടന്റെ വീട്ടിലേക്ക്. ഓട്ടത്തിനും പോക്കിനുമിടയിൽ മെയിൻ പ്രോഡക്റ്റിനെ എടുക്കാൻ നല്ലു വിട്ടുപോയി.
അതായത് പ്രതീപേട്ടന്റേം നല്ലൂന്റേം പ്രോഡക്റ്റ് രണ്ടു വയസ്സുകാരി കിങ്ങിണി. എന്താല്ലേ..... ലവളിൽനിന്നും ഇതിനപ്പുറം വേണം പ്രതീക്ഷിക്കാൻ. 

ഉറങ്ങി എണ്ണിച്ച കൊച്ച് അമ്മയെ കാണാതെ ഒരേ നിലവിളി. ഇതുകേട്ടോടി വന്ന നന്ദേച്ചിയെ കണ്ടപ്പോ കൊച്ച് ഹാപ്പി. അല്ലേൽ നല്ലുവുണ്ടെൽ കുഞ്ഞിനെ നന്ദുന്റെകൂടെ വിടില്ലാർന്നു. കിങ്ങിണിക്ക് നന്ദുനെ ജീവനാ. അമ്മെക്കാളും ഇഷ്ടം നന്ദുനോടാണെന്നും പറയാം. നല്ലു കാണാതെ കിങ്ങിണി നന്ദുന്റടുത്തു പോവും കളിക്കാൻ.

ഇതൊന്നുമറിയാതെ കെട്ട്യോനെ നന്നാക്കാനോടിയ നല്ലു അവിടെ ലാൻഡിയതും പ്രതീപേട്ടൻ കിങ്ങിണിയെ തിരക്കി. അപ്പോഴാണ് നല്ലുനും അങ്ങനൊരു കാര്യമോർക്കുന്നെ.

കൊച്ചിനേംകൊണ്ട് വരാൻ പറഞ്ഞപ്പോ അത് പറ്റില്ല. ലവൾക്കവടെയെ പറ്റോള് പോലും. പിന്നെ കൊച്ചിന്റെ കാര്യോമായോണ്ട് പ്രതീപേട്ടനും എതിർത്തില്ല. അപ്പൊ അടുത്തത് പ്രതീപേട്ടനും അവിടെ വന്നു നിക്കണോത്രെ. അങ്ങനെ അന്ന് വന്നതാണ് പ്രതീപേട്ടൻ. കിങ്ങിക്കാണേൽ അച്ഛയെക്കിട്ടിയതും സ്വർഗം കിട്ടിയപോലേം. 

അപ്പൊ എല്ലാരും ദിവിടെ നോക്ക്. അങ്ങനെ അമ്മേടേം മോളുടെം സ്നേഹം കൺകുളിർക്കേ കണ്ടോണ്ടു നിക്കാണ് പ്രതീപേട്ടൻ.

എന്നാൽ സ്നേഹപ്രകടനത്തിനിടക്ക് അവിടെ പൊട്ടലും ചീറ്റലും തുടങ്ങിയിരുന്നു.

എണ്ണിച്ചു മാറടി മൂദേവി.....

ആഹാ എന്ത് സ്നേഹനിധിയായ അമ്മ. അവരേം കുറ്റം പറയാൻ പറ്റൂല്ല. ഒന്നാമതേ കംപ്ലീറ്റ് ഡാമേജ് ആയിരിക്കാ അതിന്റെ മേലൂടെ വന്നു ചക്ക വീട്ടിയിട്ടപോലെ വീണേക്കുന്നെ. അപ്പൊ പിന്നെ മോളാണോ മോനാണൊന്നൊക്കെ നോക്കാൻ സമയം കിട്ടൂല്ല്യാന്നെ.

ഇന്ദു അമ്മായിടെ മുഖമൊക്കെ നല്ലോലെ ചുവന്നു തുടുത്തു നീരുവെച്ചു ഇരുപ്പുണ്ട്. അതിന്റെ കൂടെ കാലിനും കൈക്കും നടുവിനും കൂടെ കിട്ടിയേ. ഇപ്പൊ നല്ല കിടത്തി ചികിത്സക്കുള്ള വകയായിട്ടോണ്ട്.

ദേ തള്ളേ നിങ്ങള് കിടന്നു നിലവിളിക്കുന്ന കെട്ടല്ലെ ഞാനവിടുന്നു ഓടിപെരണ്ടു വന്നേ.... എന്നിട്ട് നിങ്ങളിതെന്തു വാർത്താനാ പറയുന്നേ....

നല്ലു ഫോമിലായിട്ടുണ്ട്.

ഇതെല്ലാം കണ്ട് ചിരിച്ചു മറിയുവാണ് നമ്മുടെ നിഹായും അപ്പുവും.

നല്ലുന്റെ ഡയലോഗും കൂടായതും ഇന്ദു അമ്മായിക്ക് ചൊറിഞ്ഞു കയറി.

പിന്നങ്ങോട്ടൊരു യുദ്ധം തന്നായിരുന്നു. അതുവരെ വയ്യാതിരുന്ന അമ്മായി ചാടിയെഴുന്നേറ്റായിരുന്നു ആക്രമണം.
നല്ലു പിന്നെ പറയണ്ട കിട്ടിയ തക്കതിനെല്ലാം നല്ലോലെ കൊടുത്തു.

അങ്ങനെ ആ വീട്ടിലെ ഫ്ലവർ പോട്ട് മുതൽ സോഫ വരെയുള്ള സാനങ്ങൾക്കുള്ള കാര്യത്തിൽ തീരുമാനായി. അവരുടെ ബോഡി മൊത്തം ഡാമേജുമായി. ഇപ്പൊ കണ്ടാൽ രണ്ടാൾടേം അവസ്ഥ ഏകദേശോരുപോലായോട്ടിട്ടിണ്ട്.

പിന്നെ ഒരു പൊടിക്ക്.... അല്ല നല്ലോലെ കൂടുതലായിട്ട് ഇന്ദു അമ്മായിക്കു മുഖത്തവിടെമിവിടേം ചൊറിയും പിടിച്ചു ചുവന്നു നീരുവച്ചു നല്ല കോലായിട്ടുണ്ട്.

പാട് വന്ന കവിളിൽ നല്ലു പിടിച്ചൊരു വലി കൊടുത്തതും അമ്മായിടെ നല്ല ജീവനങ്ങു പോയി.

അതോടെ അമ്മായി രാവിലെ വച്ചിരുന്ന കറിടെ ബാക്കിവന്ന പാത്രവെടുത്തു ഒറ്റ കമത്തായിരുന്നു.

എരിവും പുളിയും എല്ലാംകൂടങ്ങിളകി സെപ്റ്റിടാങ്കിൽ വീണ കോഴിയെപ്പോലായി.

പ്ഫാ എരപ്പെ ഇപ്പൊ ഇറങ്ങിക്കോണം നിന്റെ കെട്ട്യോനേം കൊച്ചിനേം കൂട്ടി.. ഇനിയി പടി ചവിട്ടിയാ നിന്റ മുട്ടുകാല് ഞാൻ തല്ലിയൊടിക്കും.... നിനക്കൊന്നും ശെരിക്കറിയില്ല ഈ ബാലെന്ദുനെ......

അങ്ങനെ കൊട്ടിക്കലാഷത്തോടെ അമ്മയും മോളും രണ്ടു വഴിക്കായി.

എന്നെയൊന്നു പൊക്കിയെവിടെലും കൊണ്ടുവെക്കിനെടി......

ആദ്യത്തെ ശൗര്യമൊക്കെ മാറി ചൊറിച്ചിലും വേദനയും നീറ്റലുവൊന്നും സഹിക്കാവയ്യാണ്ട് ദയനീയമായിരുന്നു അമ്മായിടെ സൗണ്ട്.

അത് കേട്ടതോടെ നന്ദേച്ചി ഓടിപ്പോയി താങ്ങിക്കൊണ്ട് റൂമിലാക്കി.

ഇനി നിങ്ങളോടിനി പ്രത്യേകം പറയണോ മനുഷ്യ എന്നെയിവിടുന്നു പൊക്കിക്കൊണ്ട് പോവാൻ.....

പ്രതീപേട്ടനെ നോക്കി പല്ലുകടിച്ചു നല്ലു പറഞ്ഞു.

നല്ലുന്റെ സൗണ്ട് കേട്ടു കിളിപോയിനിന്ന പ്രതീപേട്ടൻ നല്ലുന്റെ വലതെകൈപിടിച്ചൊരൊറ്റ വലിയായിരുന്നു. കൈ പറിഞ്ഞു പോവാഞ്ഞത് എന്തോ ഭാഗ്യം.

നല്ലു പ്രതീപേട്ടന്റെ മൊത്തം കുടുംബതേം മുപ്പത്‌വട്ടം പ്രാകിട്ടുണ്ടാവും.

ഇന്ദു അമ്മായിയെ കിടത്തിട്ട് വന്ന നന്ദു നേരെ ചിരിച്ചു മറിയുന്ന അപ്പുന്റേം നിഹാന്റേം അടുത്തുപോയി കയ്യുംകെട്ടി നിന്നു.

ആ നോട്ടത്തിന്റ അർത്ഥം മനസ്സിലായതുപോലെ രണ്ടാളും സ്വിച്ച് ഇട്ടപോലെ ചിരി നിർത്തി നല്ലൂട്ടികളായി.

എന്നാ പോന്നോട്ടെ ഇതിൽ നിങ്ങടെ പങ്കെന്താണാവോ...

നന്ദു ഒന്ന് പേടിപ്പിച്ചതും രണ്ടാളും തത്ത പറയുംപോലെ അവരുടെ ഭാഗം പറഞ്ഞുകേൾപ്പിച്ചു.


നന്ദേച്ചിയേംകൂട്ടി അടുക്കളയിൽപോയി കത്തിയടിയായിരുന്നു പിള്ളേരുടെ പ്രധാന വിനോദം. അതിനിടെലാണ് നിഹാ നന്ദേചിയുമായി സംസാരിച്ചു നിക്കുമ്പോൾ അപ്പു അവര് കൊണ്ട്വന്ന സാനങ്ങളെടുത്തു പണി തുടങ്ങിയത്.

ആദ്യം ചെയ്തത് ഇന്ദു അമ്മായിടെ മേക്കപ്പ് കിറ്റ് പൊക്കി അതിൽ ലേശം നായ്ക്കരണപ്പൊടി ചേർത്ത്. പിന്നെ കുറച്ചു ചേന പൊടിച്ചതും ചൊറിയണത്തിന്റെ ഇല ചതച്ചു അതിന്റെ നീരൂടൊന്നു ചേർത്തിളക്കിതെയുള്ളു. പിന്നെ കാണാനെല്ലാം ഒരേ കളറുമായോണ്ട് പ്രത്യേകിച്ച് മാറ്റോം തോന്നുല്ല. 

അവിടത്തെ പണി തീർത്തു അപ്പു നേരെ വിട്ടത് വാഷിംഗ്‌ ഏരിയയിലേക്കായിരുന്നു. അവിടെ ചെന്ന് നേരെ അവിടിരുന്ന ഫേസ് വാഷ് കുപ്പി മാറ്റി അതേപോലത്തെ അപ്പുന്റെ കയ്യിലിരുന്ന കുപ്പി എടുത്തു വച്ചു. ഒറ്റനോട്ടത്തിൽ കണ്ടാൽ രണ്ടും കാഴ്ചയിലൊരുപോലെ തോന്നിപ്പിക്കും.

കാഴ്ചയിൽ മാത്രം ഒരുപോലെ തോന്നിപ്പിക്കുന്നും പറയാം.
അപ്പുന്റെ സ്പെഷ്യൽ ഫേസ് വാഷ് ഉണ്ടാക്കാൻ മാത്രം അഞ്ചു കാ‍ന്താരി മുളകും മൂന്നടപ്പ് ഹാർപിക്കും അതിരാവിലെ മതിലും ചാടി തങ്കമണി ചേച്ചീടെ കുട്ടപ്പന്റെൽന്നും അടിച്ചുമാറ്റിയ നല്ലൊന്നാംന്തരം ഗോമൂത്രവും ചേർത്തുണ്ടാക്കിയ അടിപൊളി സൊല്യൂഷൻ. അപ്പുവൊന്നു ദൃധങ്കപുളകിതയായി.. ഒരു പണിയുടെ വിജയത്തിലേക്കുള്ള ചവിട്ടുപടിയല്ലേ.

എല്ലാം കഴിഞ്ഞു തിരിച്ചു വരുന്നവഴിയാണ് നല്ലുന്റെ റൂമിനു മുന്നിലായി കുറച്ചു വെള്ളവും ഇനിയതാവാ അതേറ്റില്ലെങ്കിലോന്നു കരുതി കിങ്ങിണിടൊരു കാറും ഇട്ടു എല്ലാം സെറ്റാക്കിയാണ് അപ്പു തിരിച്ചുവന്നത്.

ഇനിയാ മേക്കപ്പ് കിറ്റ് എങ്ങനെ അമ്മായിയെക്കൊണ്ട് ഉപയോഗിപ്പിക്കാന്നാലോയിച്ചാണ് അപ്പു അടുക്കളയിൽന്നു വീണ്ടും തിരിച്ചു ഹാളിലേക്ക് വന്നത്.


അവര് പറഞ്ഞുനിർത്തിയതും കണ്ണുതള്ളി നിപ്പായിരുന്നു നന്ദേച്ചി. പണി കൊടുക്കുന്നെ ഒത്തിരിൻ കണ്ടിട്ടുണ്ട്... ഇത്ര ഹാർഡ് വർക്ക്‌ ചെയ്തു പണി കൊടുക്കുന്നെ ഇതാത്യായാണ് കാണുന്നെ.. ഹാ കാലം പോയ പോക്കേ.

അങ്ങനെ കഥയൊക്കെ കേട്ടും പറഞ്ഞും തിരിഞ്ഞ അവർ കാണുന്നത് അവരെ നോക്കി കയ്യുംകെട്ടി നിക്കുന്ന പ്രതീപേട്ടനെ..

കള്ളി വെളിച്ചത്തായപോലെ തലേം കുനിച്ചു നിക്കാണ് അപ്പുവും നിഹായും. നന്ദേച്ചി ഇനി എന്തൊക്കെയാണാവോ നടക്കാന്നുള്ള ഭാവത്തിലും.

നിങ്ങളിപ്പോ പറഞ്ഞതെല്ലാം സത്യാണോ...

ഗൗരവത്തിൽ കൈകെട്ടിനിന്നു പ്രതീപേട്ടൻ തിരക്കി.

എല്ലാം കയ്യിന്നു പോയപോലെ അപ്പുവും നിഹായും പരസ്പരം നോക്കി. എന്നിട്ട് പിന്നേം താഴേക്ക് നോക്കി ഒരുപോലെ തലയാട്ടികൊടുത്തു.

നിങ്ങൾക്കിതിച്ചിരി നേരത്തെ ചെയ്യാൻ പാടില്ലാരുന്നോ മക്കളെ... ഇത്ര കാലം കാത്തുനിക്കണാർന്നോ.....

ഏട്ടന്റെ ഭാവമാറ്റം കണ്ട് കിളിപോയിനിക്കാണ് അപ്പുവും നിഹായും നന്ദേച്ചിയും.

അമ്മാതിരി പ്രകടനമായിരുന്നില്ലേ ഏട്ടന്റേത്.  

ഇനിയെന്തേലും ചെയ്യാൻ എന്തേലും സഹായം വേണേൽ എന്നോട് പറഞ്ഞാ മതി ഞാൻ സഹായിച്ചോളാം.....

തൃപ്തിയായി. നമ്മളിതിനുമുന്നേ കണ്ടുമുട്ടേണ്ടവരായിരുന്നു എന്ന ഭാവത്തിൽ രണ്ടു കൂട്ടരും പരസ്പരം നോക്കി.
ഇതിപ്പോ എന്താ സംഭവമെന്ന ഭാവത്തിൽ നന്ദേച്ചി അങ്ങോട്ടും ഇങ്ങോട്ടും നോക്കിനിന്നു.

ഇനിം നിന്നാൽ ശെരിയാവൂല്ലാന്ന് പറഞ്ഞു ഏട്ടൻ തിരിച്ചു പോയതും അടുത്ത മാരണം വന്നുകേറിയതും ഒരുമിച്ചായിരുന്നു. നന്ദേച്ചിയുടെ കെട്ട്യോൻ അമൽ.

വന്നുകേറിയതും അടുത്ത് നിന്ന അപ്പുനെയോ നിഹായേയോ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ നന്ദേച്ചിടെ മുടിക്ക് കുത്തിപിടിച്ചൊരു പോക്കായിരുന്നു.
അപ്പൂനോ നിഹാക്കോ അത് കണ്ടുനിക്കാനാവുമായിരുന്നില്ല.


ഡീീീ...... ഏതവനെയാടി ഞാനില്ലാത്ത സമയത്തു വിളിച്ചു കയറ്റിയത്.....

മുടിക്ക് പിടിച്ചു വലിച്ചു ഭിത്തിയിലേക്കെറിഞ്ഞോണ്ട് അമൽ തിരക്കി.

എന്തൊക്കെയാ ഏട്ടാ ഈ പറയുന്നേ.... ഞാനാരേം വിളിച്ചു കേറ്റിട്ടില്ല്യ....

കരഞ്ഞു കാലിപ്പിടിച്ചൊണ്ട് നന്ദേച്ചി പറഞ്ഞു.

പ്ഫാ കള്ളംകുടെ പറയുന്നോടി പഴയ കാമുകനെ മടുത്തപ്പോ നീയെന്റെകൂടെ വന്നപോലാണോടി ഇപ്പൊ ആ പരട്ട അനിയത്തിന്നു പറഞ്ഞ സാധനത്തിന്റെ വാലേതൂങ്ങിടെ അപ്പനെ പിടിച്ചേക്കുന്നെ.....

അമലിന്റെ ഓരോ വാക്കുകളും നന്ദേച്ചിടെ ഹൃദയത്തെ കീറിമുറിക്കാൻ ശക്തമായിരുന്നു.

ചേച്ചിയെ കൊണ്ടുപോയ പുറകിനോടി വന്ന അപ്പുവും നിഹായും ഇതെല്ലാം കേട്ടു ദേഷ്യമടക്കാനാവുന്നുണ്ടായിരുന്നില്ല.

രണ്ടും കല്പിച്ചാണ് അപ്പു ഡോറിൽ മുട്ടി തുടങ്ങിയത്. അവളിൽ നുരഞ്ഞു പൊന്തിയ ദേഷ്യം ഡോറിനോട് തീർക്കുന്നപോലായിരുന്നു കൊട്ടിയത്.

സഹികെട്ടെന്നോണം അമൽ വാതിൽ തുറന്നു കണ്ണുപൊട്ടുന്ന തെറി വിളിക്കാൻ വന്നതും അപ്പുവും നിഹായും റൂമിനകത്തേക്ക് തള്ളിക്കയറിയിരുന്നു.

അമലിനെ എന്തേലും പറയാനനുവദിക്കാതെ അപ്പു തുടങ്ങി.

ഡോ ഡോ കെളവാ കോമലെ....... താനാരാന്നാടോ തന്റെ വിചാരം..... അങ്ങ് കൊമ്പത്തെ ആളോ... ഇനി താനാര് തന്നെമായിക്കോട്ടെ കൊറച്ചു മുന്നേ നടത്തിയ പ്രസംഗമെല്ലാം നല്ല വെടിപ്പായി കേട്ടു. നാണൊണ്ടോടോ തനിക്ക് കെട്ട്യോളെ തല്ലിയല്ല ആണത്വം കാണിക്കണ്ടേ....

അപ്പൂന് തന്റെ ദേഷ്യമടക്കാനാവുമായിരുന്നില്ല. അപ്പുവിനെ പറഞ്ഞു പൂർത്തിയാക്കാനനുവദിക്കാതെ അമൽ ഇടക്ക് കയറി.

ഡീ നീയാരോടാ ഈ സംസാരിക്കുന്നെന്നറിയ്യോ ഒരു പോലീസ്‌കാരനോടാ അതോർമ്മ വേണം...

അതിനുള്ള മറുപടി നിഹയായിരുന്നു കൊടുത്തത്.

താനൊക്കെ എവിടുത്തെ പോലീസാടോ...... ഏറ്റവും കൂടുതൽ ബഹുമാനമർഹിക്കുന്നവരാ പോലീസും പട്ടാളവും ഡോക്ടർമാരും.... കാരണം മൂന്ന് കൂട്ടരും പ്രവർത്തിക്കുന്നത് സമൂഹത്തിനുവേണ്ടിയാണ്... ഓരോ ജനങ്ങളുടെയും സംരക്ഷണം ഏറ്റെടുത്തിരിക്കുന്നവരാണ്... അതിൽ ഭൂരിഭാഗം ആളുകളും അവരുടെ ധർമ്മം ആത്മാർത്ഥമായി ഉള്ളിൽ തട്ടി ചെയ്യുന്നവരാണ്. അവരെയൊക്കെ ബഹുമാനിക്കാൻ ആരും പറയണ്ടാവശ്യല്ല... തനിയെ എണ്ണിച്ചു നിന്നു സല്യൂട്ട് അടിച്ചു പോവും.. Because they deserve it... എന്നാൽ തന്നെപ്പോലുള്ളവരില്ലേ അവർക്ക് അപമാനമാ ഉണ്ടാക്കുന്നെ... സാമൂഹ്യ സേവനം ആദ്യം തുടങ്ങുന്നേ വീട്ടിൽനിന്ന.... ഒരു കുടുംബത്തിൽ സമാധാനം കൊണ്ടുവരാനോ തെറ്റായ നിലപാടുകളെ ഇല്ലാതാക്കുകയോ ചെയ്യാത്ത അവിടെ സ്വാർത്ഥ താല്പര്യത്തിൽ പെരുമാറുന്ന താനെങ്ങനെയാടോ ഒരു നാടിനെ നന്നാക്കുവാ..... എനിക്ക് നിങ്ങളോട് പുച്ഛമാണ് തോന്നുന്നത്......

നിഹയുടെ വാക്കുകൾ ഉറച്ചതായിരുന്നു. അമലിന് ഇതൊന്നും കേട്ടിട്ട് ഒരു കൂസലുമുണ്ടായിരുന്നില്ല.

അയാളുടെ ആ ഭാവം അപ്പുനെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു.

ഡോ താൻ കുറച്ചു മുന്നേ എന്താടോ പറഞ്ഞെ നന്ദേച്ചി കാമുകനെ തേച്ചെന്നോ... എടൊ എടൊ ക്ണാപ്പാ.. എന്റെ ചേച്ചി കരഞ്ഞു പറഞ്ഞേയല്ലെടോ ചേച്ചി ഒരാളെ സ്നേഹിക്കുന്നുണ്ടെന്നു എന്നിട്ട് താൻ കെട്ടൊടോ... പിന്നെന്താ പറഞ്ഞെ എന്റപ്പനുവായിട്ട്....... തനിക്കെങ്ങനെ തോന്നിയാടോ തനിക്കങ്ങനെ ചിന്തിക്കാൻ തന്നെ എന്നേം നിഹായേം പോലെ സ്വന്തം മോളു തന്നെയാ നന്ദേച്ചിയും. ദാ ഈ നിക്കുന്നവൾക്കും നന്ദേച്ചിക്കും ശ്രീക്കുട്ടിചേച്ചിക്കും അച്ഛാ തന്നെയാ എന്റപ്പാ... അതൊന്നും മനസ്സിലാക്കാനുള്ള വിവരം തനിക്കില്ലെടോ..... കിങ്ങിണി മോളെ താനുമായിചേർത്ത് മോശമായിപ്പറഞ്ഞാൽ സഹിക്കുവോടോ പറ.......

അപ്പു തന്റെ വികാരത്തെ അടക്കിവെക്കാനാവാതെ പൊട്ടിത്തെറിക്കുവായിരുന്നു.

ഇത്രയൊക്കെ കേട്ടട്ടും അതിനെയൊക്കെ വെറും പുല്ലായി നോക്കിനിക്കുന്ന അമലിനെ കണ്ട് സഹിക്കാനാവാതെ അടുത്തിരുന്ന ഫ്ലവർ പോട്ട് എടുത്തു ഒട്ടടി വെച്ചുകൊടുത്തു തലക്ക്.

അപ്പുനെയൊന്നു തുറിച്ചുനോക്കി അപ്പൊത്തന്നെ അമൽ ബോധംകെട്ടു വീണിരുന്നു.

ഇവടിപ്പോ എന്താ നടന്നെന്നു അറിയാതെ കണ്ണുതള്ളി നിപ്പാണ് നിഹാ. നന്ദേച്ചി പിന്നെ നേരത്തെ ഇതേഭാവത്തിലാണ്.


എടി അപ്പു ഇനിയിങ്ങേരെങ്ങാനം തട്ടിപോവോ.... അപ്പൊ കൊലക്കുറ്റത്തിന് നീ അകത്തു പോവൂല്ലേ..... അയ്യോ അപ്പൊ ഞാൻ സാക്ഷിപറയേണ്ടി വരൂല്ലേ.....

ആകെമൊത്തം കിളിപോയപോലായിരുന്നു നിഹയുടെ സംസാരം.

ഒന്ന് നിർത്തടി തെണ്ടി നിന്റെ ദുരന്തം പറച്ചിൽ...ഇങ്ങേരു തട്ടിപോയതൊന്നുവല്ല ജസ്റ്റ്‌ ഒന്ന് ബോധം കെട്ടു അത്രേയുള്ളൂ....

നിഹായെ നോക്കി പല്ലുകടിച്ചു അപ്പു പറഞ്ഞു.

അതെങ്ങനെ നിനക്കറിയാം.........

നിഹാ സംശയത്തോടെ ചോയിച്ചു.

എന്നെ അപ്പാ പഠിപ്പിച്ചു തന്നെയാടി ഇതൊക്കെ...

അപ്പു അഭിമാനത്തോടെ പറഞ്ഞു.

ആണോ എനിക്കും പഠിക്കണം ഇതുപോലെ അപ്പേനോട് പറയുന്നുണ്ട്....... അല്ലടി നീയിപ്പോ എന്നാത്തിനാ ഇങ്ങേരെ അടിച്ചു കിടത്തിയേക്കുന്നെ.....

അതൊക്കെയൊണ്ട് മോളെ നീ നമ്മുടെ ബാഗിൽന്നു ഒരു കത്രിക ഇങ്ങെടുത്തെ.......

അപ്പു പറഞ്ഞുതീർന്നതും നിഹാ ഒറ്റോട്ടത്തിന് പോയി അവരുടെ പണിപ്പെട്ടിയും പൊക്കി വന്നു. അതിൽന്നു ഒരു കത്രികയുമെടുത്തു അപ്പുന്റെ കയ്യിലേൽപ്പിച്ചു. അല്ലേലും കൊച്ചിനിങ്ങനത്തെ കാര്യങ്ങൾക്കൊക്കെ ഒടുക്കത്തെ ആൽമാർത്തതായാന്നേ...

അര മണിക്കൂർ പണിപ്പെട്ട് എല്ലാവൊന്നു സെറ്റാക്കിട്ടാണ് അപ്പു കത്രിക താഴെ വെച്ചത്.

അയ്യോ നിങ്ങളിതെന്താ മക്കളെ കാണിച്ചേ ഇനിയിപ്പോ ഏട്ടനുണർന്നാൽ ഇവിടെ തിരിച്ചു വക്കൂലോ.....

പെട്ടെന്ന് ബോധം വന്നപോലെ നന്ദേച്ചി തലക്ക് കൈകൊടുത്തു പറഞ്ഞുപോയി.

അമലിന്റെ തലയിലും മീശയിലും താടിയിലുമായി അങ്ങിങ്ങു മരുഭൂമിയിലെ മുൾച്ചെടിപോലെ രണ്ടു പൂട മാത്രേമാക്കി വെച്ചിട്ടുണ്ട്. അതും പോരാത്തേന് ആകെയുള്ള പുരികവും അലങ്കരിച്ചുവച്ചപോലെ അങ്ങുമിങ്ങും മാത്രമാക്കി വെച്ചു.

നിനക്കിത്രയൊക്കെ കഴിവുണ്ടായിരുന്നോ അപ്പു എന്നഭാവത്തിലായിരുന്നു നിഹാ.

നീയെന്നെപ്പറ്റി എന്താ വിചാരിച്ചേ എന്ന ഭാവത്തിൽ അപ്പുവും.

ഡീ ചേച്ചി എടുക്കാനുള്ളയൊക്കെ എടുത്തു വേഗമിറങ്ങു......

നന്ദേച്ചിയോടായി നിഹാ പറഞ്ഞു.

അത് വേണ്ട മോളെ ഞാൻ വരും നിങ്ങടെകൂടെ അതിന്നല്ല ഈ ബന്ധനത്തിൽനിന്നും പൂർണമായൊരു മോചനം നേടിയശേഷം...... അതിനുമുന്നേ നിങ്ങളെന്നെ നിർബന്ധിക്കരുത്.....

ഇത്രയും പറഞ്ഞു നന്ദേച്ചിയവിടുന്നും പോയി.

മനസ്സില്ലാമനസ്സോടെ നന്ദേച്ചിയെ അവിടെ നിർത്തിയിട്ടവരവിടുന്നിറങ്ങിയത്.   

എന്നാലും കൊറേനാളായി കരുതിവെച്ച പണികൾ കൊടുക്കാനായതിന്റെ സമാധാനത്തിലായിരയുന്നു അപ്പുവും നിഹായും...





തുടരും       



വായിച്ചു അഭിപ്രായം പറയാൻ മറക്കല്ലേ 😌😌.
 


HAMAARI  AJBOORI  KAHAANI  22

HAMAARI AJBOORI KAHAANI 22

5
1346

HAMAARI AJBOORI KAHAANI  പാർട്ട്‌ 22 അന്നത്തെ അപ്പുന്റെ പ്രകടനം കണ്ട് ആവേശം കേറി ജാച്ചപ്പെടെ കീഴിലായി ശിഷ്യത്വം സ്വീകരിച്ചിരിക്കയാണ് നിഹാ. എന്നും അതിരാവിലെ എണ്ണിച്ചു സെൽഫ് ഡിഫെൻസ് ക്ലാസ്സ്‌ എടുപ്പാണ് ഇപ്പോഴത്തെ പ്രധാന പരിപാടി. പിന്നെ നമ്മുടെ അപ്പൂന് പണ്ടേ ഉറക്കമൊരു വീക്നെസ് ആയോണ്ടും ഇതിനുമുന്നേ ട്രെയിനിങ് കിട്ടിയതുകൊണ്ടും വല്ലപ്പോഴും മാത്രം വന്നു നിഹാക്ക് കമ്പനി കൊടുക്കുവയാണ് അപ്പുന്റെ പണി. എന്നത്തേയും പോലെ അതിരാവിലെ എണ്ണിച്ചു പ്രാക്ടീസിങ്ങിലാണ് ജാച്ചാപ്പയും നിഹായും. അപ്പു ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യവേ അല്ലാന്നുള്ള ഭാവത്തിൽ സുഖനിദ്ര ശുഭനി