Aksharathalukal

HAMAARI AJBOORI KAHAANI 22

HAMAARI AJBOORI KAHAANI 
പാർട്ട്‌ 22


അന്നത്തെ അപ്പുന്റെ പ്രകടനം കണ്ട് ആവേശം കേറി ജാച്ചപ്പെടെ കീഴിലായി ശിഷ്യത്വം സ്വീകരിച്ചിരിക്കയാണ് നിഹാ.

എന്നും അതിരാവിലെ എണ്ണിച്ചു സെൽഫ് ഡിഫെൻസ് ക്ലാസ്സ്‌ എടുപ്പാണ് ഇപ്പോഴത്തെ പ്രധാന പരിപാടി.

പിന്നെ നമ്മുടെ അപ്പൂന് പണ്ടേ ഉറക്കമൊരു വീക്നെസ് ആയോണ്ടും ഇതിനുമുന്നേ ട്രെയിനിങ് കിട്ടിയതുകൊണ്ടും വല്ലപ്പോഴും മാത്രം വന്നു നിഹാക്ക് കമ്പനി കൊടുക്കുവയാണ് അപ്പുന്റെ പണി.

എന്നത്തേയും പോലെ അതിരാവിലെ എണ്ണിച്ചു പ്രാക്ടീസിങ്ങിലാണ് ജാച്ചാപ്പയും നിഹായും. അപ്പു ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യവേ അല്ലാന്നുള്ള ഭാവത്തിൽ സുഖനിദ്ര ശുഭനിദ്ര നടത്തുന്നു.


നിർത്താതെയുള്ള ഫോൺബെൽ കെട്ടു സഹികെട്ടാണ് അപ്പു എണ്ണിക്കുന്നത്. മേരാമ്മി അടുക്കളയിൽ ധൃതി പിടിച്ചു പണിയിലാണ്. അപ്പയും നിഹായും പ്രാക്ടീസിങ്ങിലും അങ്ങനെ ഉറങ്ങി ഉറങ്ങി പോയി അപ്പു ഫോണെടുത്തു ചെവിയിൽവെച്ചു വീണ്ടും ഉറങ്ങാൻ തുടങ്ങി.

ഹലോ.....

മറുവശത്തു നിന്നു തുരുതുരാ ഹെലോ പറച്ചിലാണ്.

ഹെലോ ഞാനാ.... അല്ല ആരാ...

തലയും ചൊറിഞ്ഞു എന്തൊക്കെയോ പറഞ്ഞോണ്ടിരിക്കുകയാണ് അപ്പു.

""................................................................
.....................................................................""

മറുവശത്തുനിന്ന് പറയുന്നത് കേട്ടതും ഉറങ്ങിതൂങ്ങിനിന്ന അപ്പു ചാടിയെണ്ണിച്ചു അറ്റെൻഷൻ അടിച്ചു നിന്നു .

ഇപ്പൊ എന്താ പറഞ്ഞേ..... ഒന്നൂടെ പറഞ്ഞെ.... സത്യാണോ ഞാനി കേട്ടത്......

തുരുതുരാ അപ്പു ചോയിച്ചു എല്ലാം കെട്ടു സംഭവമറിഞ്ഞതും ഫോണും വെച്ചോരോട്ടവായിരുന്നു.

നിഹേ...... നിച്ചൂട്ടി...... നിഹാലികെ...... മുത്തേ...... പൊന്നേ........ നീയെവിടെയാ   

അപ്പുന്റെ ബഹളം കെട്ടു പ്രാക്റ്റീസ് നിർത്തിയതും അപ്പു ഓടിവന്നു കെട്ടിപ്പിടിച്ചു തുരുതുരാ ഉമ്മവെച്ചു.

ഇവൾക്കിതെന്താ വട്ടായോ എന്ന ഭാവത്തിലാണ് ജാച്ചാപ്പയുടേം നിഹയുടേം നിൽപ്പ്.

എടി എടി കാര്യവന്താ.... അതെങ്കിലുവൊന്നു പറ....

അപ്പുനെ എങ്ങനൊക്കെയോ പിടിച്ചു നിർത്തിക്കൊണ്ട് നിഹാ ചോയിച്ചു.

ഓഹ് ഞാനതങ്ങു മറന്നു...

നിഹായെ നോക്കി ഇളിച്ചോണ്ട് അപ്പു പറഞ്ഞു.

എടിയേ നിഹാകുട്ടി...നിന്റച്ഛനെ ആരൊക്കെയോ ചേർന്ന് ശെരിക്കങ്ങു പെരുമാറിയടി.... നീ വേഗം റെഡിയായി വാ നമുക്കൊന്നു പോയി കാണാം...

അപ്പു പറയുന്ന കെട്ടു കണ്ണുംതള്ളി നിപ്പാണ് നിഹാ. കാണാൻ പോണോന്നു അപ്പു പറഞ്ഞപ്പോ നിഹാ അവളെയൊന്നു കൂർപ്പിച്ചു നോക്കി.

അല്ല അതുപിന്നെ കെട്ടിടത്തോളം നല്ലോലെ കിട്ടി ബോധിച്ചിട്ടുണ്ട്... അങ്ങേർക്കിട്ട് ഒന്ന് കൊടുക്കാനിരുന്നെയാ അപ്പൊ ഇങ്ങനേംകൂടെ കേട്ടതും കാണാനൊരു കൊതി.

അപ്പുന്റെ പറച്ചിൽ കേട്ട് ഇതെന്തു ജീവിയെന്ന ലുക്കിൽ നിഹ അപ്പുനെ നോക്കി.

ഇനി ജാച്ചാപ്പാ വഴിയാണോ പണി കിട്ടിയെന്നറിയാൻ നിഹാ നോക്കിയതും എനിക്കി രക്തത്തിൽ പങ്കില്ലെന്നപോലെ ആദ്യേ കൈമലർത്തി.

കാര്യം ഇങ്ങനത്തെ സാഹചര്യത്തിൽ ആരായാലും സന്തോഷിക്കാൻ പാടില്ലാത്തതാണേലും അയാളുടെ പ്രകടനത്തിന് പണ്ടേ ഇതോങ്ങി വെച്ചതായോണ്ട് സന്തോഷ പ്രകടനത്തിൽ കുറ്റമൊന്നും പറയാൻ പറ്റൂല്ല.


അങ്ങനെ അപ്പുന്റെ നിർബന്ധത്തിൽ അപ്പൊ തന്നെല്ലാരേം റെഡിയാകാൻ പറഞ്ഞുവിട്ട് വേഗം റെഡിയാക്കി എല്ലാരും ശ്രീധരനെ കിടത്തിയിരിക്കുന്ന ഗവണ്മെന്റ് ആശുപത്രിയിലേക്ക് തിരിച്ചു.

നിഹാ വല്യ താല്പര്യം കാണിക്കാതെയാണ് പോയത്.

അവിടെ ചെന്ന് കിടത്തിയിരിക്കുന്ന റൂം ചോയിച്ചറിഞ്ഞു അങ്ങോട്ടേക്ക് വച്ചുപിടിച്ചു. അപ്പുവിനായിരുന്നു കൂടുതൽ ഉത്സാഹം.

ചെന്ന് കേറിയതും കാണുന്നത് രണ്ടു കാലും രണ്ടു കയ്യും എന്നിങ്ങനെ സകലമാന ബോഡിയും വെച്ചുകെട്ടി പഞ്ഞിമനുഷ്യനായി കിടത്തിയിരിക്കുന്ന ശ്രീധരനെയാണ്.

അടുത്ത് തന്നെ വൻ സ്നേഹപ്രകടനവുമായി തകർക്കുന്ന സുഭദ്ര അപ്പച്ചിയും.


എന്തിനാടി നീയിപ്പോ ഇങ്ങോട്ടെഴുന്നേള്ളിയെക്കുന്നെ... ചത്തോ ജീവിച്ചോന്നറിയാനാണോ....നീയൊക്കെയൊരു മോളാണോടി നിന്റച്ഛനല്ലേ ഇവിടെ വയ്യാണ്ടായി കിടക്കുന്നെ ആ ചിന്ത വെല്ലോം നിനക്കുണ്ടോടി....

അപ്പച്ചിടെ അഭിനയവും ഡയലോഗുമെല്ലാം കേട്ട് നിഹാക്ക് നല്ലോലെ ചൊറിഞ്ഞു വന്നു.

ദേ തള്ളേ നിങ്ങള് കൂടുതൽ ഷോയൊന്നും ഇറക്കണ്ട. ശെരിയാ ഞാൻ തിരിഞ്ഞു നോക്കിയില്ല ഇപ്പോഴും തിരിഞ്ഞു നോക്കാനൊരുദ്ദേശവുമില്ലാരുന്നു ദേ ഈ നിക്കുന്നവളില്ലെ ഈ അപ്പു ഒരുത്തിടെ നിർബന്ധത്തിലാ ഇപ്പൊ ഇങ്ങോട്ട് വന്നേ.. പിന്നെ അതിനുള്ള കാരണം ഇയാൾക്ക് നല്ലൊലറിയാം... എന്തായാലും രണ്ട് കിട്ടി ഇതുപോലൊരു കോലത്തിൽ കാണാൻ പറ്റുന്നു സ്വപ്നത്തിൽപോലും കരുതിയിട്ടില്യ.. പിന്നെ നിങ്ങളിത്രെയൊക്കെ ഡയലോഗ് അടിച്ചതല്ലേ ദാ ഈ നിക്കുന്ന നാട്ടുകാരെല്ലാം കെട്ടിട്ടുവുണ്ട് സ്നേഹനിധിയായ അനിയത്തിതന്നെ നോക്കിക്കോ പൊന്നാങ്ങളയെ അല്ല നോക്കിക്കോണം ഇനി പറ്റില്ലന്നെങ്ങാനം പറഞ്ഞാലായിരിക്കും എന്റെ സ്വഭാവം മാറുന്നെ....

നിഹാ അപ്പച്ചിയെ നന്നായങ്ങു പുച്ഛിച്ചുവിട്ടു.

ഇനിയും അവിടെനിക്കാൻ താല്പര്യമില്ലാത്തോണ്ട് നിഹാ വേഗമവിടുന്നിറങ്ങി.

തൊട്ടുപിറകെ അപ്പുവും പോന്നു.

ഓയ് ചേട്ടാ... ശെരിക്കുവെന്താ ഇന്നലെ സംഭവിച്ചേ....

അവിടെനിന്നൊരു ചേട്ടനെ തൊണ്ടിവിളിച്ചു അപ്പു കാര്യം ചോർത്താൻ തുടങ്ങി.

ഒന്നും പറയണ്ടെന്റെ കൊച്ചേ ഇന്നലെ കള്ളുംകുടിച്ചു കുറച്ചു റൈഡർസ് പയ്യന്മാർ വന്നപ്പോ ഒന്ന് കേറി ചൊറിഞ്ഞു അവന്മാര് കേറിയങ്ങു മാന്തിവിട്ടു....പിന്നെ അടുത്ത് നിന്ന നാട്ടുകാർടെ കയ്യിൽ കുറച്ചു പൈസയുമെൽപ്പിച്ചു ചാവുന്നേനുമുന്നേ ഏതേലും ആസ്പത്രിലാക്കാൻ പറഞ്ഞേൽപ്പിച്ചിട്ടു പോയത്രേ...

അപ്പുനാ കഥയങ്ങു പെരുത്തിഷ്ടായി. ആ കഥാപാത്രങ്ങളെയും..

എടി നിഹേ ഞാനെങ്ങാനമാ ഏട്ടന്മാരെക്കണ്ടാൽ ആദ്യം കെട്ടിപ്പിടിച്ചൊരു ഉമ്മയങ്ങു കൊടുക്കും. എന്ന പൊളിയാല്ലേ അവര്... ശ്യേ ഒന്ന് പരിചയപ്പെടാൻ പറ്റിയില്ലല്ലോ കഷ്ടായിപ്പോയി.....

അപ്പുന്റെ പറച്ചിലും കാട്ടിക്കൂട്ടലുമെല്ലാംകണ്ട് നിഹാക്ക് ചിരി വരുന്നുണ്ടായിരുന്നു.

കാര്യം നീ പറഞ്ഞെ ശെരിയാട്ടാ അപ്പു.... എനിക്കുമിതൊക്കെ തന്നെയാ തോന്നുന്നേ......

നിഹായും അത് ശെരിവെച്ചോണ്ട് പറഞ്ഞു.

അധികംനേരമവിടെനിക്കാതെ അവർ വേഗം തന്നവിടുന്നു തിരിച്ചു പോയിരുന്നു.

പിന്നീടുള്ള ദിവസങ്ങളിൽ അധികം ബുദ്ധിമുട്ടൊന്നുമില്ലാതെ പോയി. അന്ന് ശ്രീധരനെ അവിടാക്കി മുങ്ങാൻ സുഭദ്ര അപ്പച്ചി ശ്രമിച്ചെങ്കിലും നാട്ടുകാർ വിട്ടില്ല. നിഹാ വരുമ്പോ കുറച്ചു ഡയലോഗു അടിച്ചു ഷൈൻ ചെയ്തു നിഹായെ ഏൽപ്പിച്ചു മുങ്ങാൻ പ്ലാനിട്ട അപ്പച്ചി അന്തസ്സായി കരിഞ്ഞു.

ശ്രീധരന്റെ ശല്യം കുറഞ്ഞതോടെത്തന്നെ പാതി സമാധാനമായിരുന്നു. ഇടക്കിടക്കുള്ള നയയുടെ ശല്യവും ഉണ്ടായതേയില്ല. മനുവേട്ടൻ ഇപ്പോളും അപ്പുന്റെ പുറകെത്തന്നെ കാണും. വേറെ ശല്യവൊന്നുമില്ലാത്തോണ്ട് അപ്പുവുമതു മൈൻഡ് ചെയ്യാറില്ല. ഇടക്കിടെ അജുവേട്ടനും റിച്ചേട്ടനും ആൽവിച്ഛനുമായി കറങ്ങാൻ പോവുമ്പോ എല്ലാം നയാ വെറുതെ നോക്കിപേടിപ്പിക്കുന്നത് കാണാം.

ട്യൂഷൻസെന്റ്‌റും ക്ലാസ്സുമെല്ലാമായി മൊത്തം തിരക്കായി xmas കഴിഞ്ഞുകിട്ടി.


💘💘💘💘💘💘💘💘💘💘💘💘💘💘


എടിയേ നിച്ചൂട്ടി നീയൊന്നു സമ്മതിക്കെന്റെമോളെ.......

അപ്പു കൊറേനേരമായി നിഹയോട് കെഞ്ചാൻ തുടങ്ങിയിട്ട്.

നീയൊന്നു പോയെ അപ്പു ഞാനൊന്നുവില്ല എനിക്ക് വയ്യ... നീ പൊക്കോ നിന്നോട് പോവണ്ടാന്ന് ഞാൻ പറഞ്ഞില്ലല്ലോ.....

നിഹാ തന്റെ നിലപാടിന് മാറ്റമില്ലാത്തപോലെ പറഞ്ഞു.

നിനക്ക് തോന്നുന്നുണ്ടോ നിഹാ ഞാൻ നീയില്ലാതെ പോവുന്നു... നീയെന്നെ അത്രക്കാണോ മനസ്സിലാക്കിയേക്കുന്നെ..... വേണ്ട പോവണ്ട നീയില്ലാതെ ഞാനുവേങ്ങോട്ടും പോവില്ല.....

നിഹെടെ മറുപടി ഇഷ്ടാവാത്തപോലെ അപ്പുവും പ്രതികരിച്ചു.

ഒരാഴ്ചയായി തുടങ്ങിയതാണീ പരിപാടി. സ്കൂളിൽ ടൂർ അന്നൗൺസ് ചെയ്തപ്പോൾ തന്നെ നിഹാ മുൻ‌കൂർ ജാമ്യമെടുത്തു പറഞ്ഞിരുന്നു അവളില്ലായെന്നത്.

അന്നുമുതൽ അപ്പു പിറകിന് നടക്കാൻ തുടങ്ങിയതാണ് നിഹയുടെ. എത്ര പറഞ്ഞിട്ടും നിഹാക്കുമാത്രം ഒരു കുലുക്കൊമില്ല. സ്കൂൾ ലൈഫിന്റ അവസാനല്ലേ ഇനിതുപോലൊരു ട്രിപ്പ്‌ പറ്റില്ലല്ലോന്നൊക്കെ പറഞ്ഞു പുറകെ നടക്കാണ്. ജാച്ചാപ്പയും മേരമ്മിയും നേരത്തെത്തന്നെ സമ്മതിച്ചായിരുന്നു. ശ്രീയേച്ചിയോടും സുരേഷേട്ടനോടും അപ്പു തന്നെയാണ് പറഞ്ഞത്. അവരും സമ്മതമറിയിച്ചിരുന്നു എത്രയൊക്കെ ശ്രമിച്ചിട്ടും നിഹാക്ക് മാത്രം ഒരു കുലുക്കൊമില്ല. അവസാനം നിഹെടെ സംസാരം കേട്ട് ദേഷ്യം വന്നു അപ്പുവും പോണില്ലാന്ന് തീരുമാനിച്ചു.

ഈ കോലാഹലങ്ങളെല്ലാം കണ്ടോണ്ടാണ് മേരാമ്മി വരുന്നത്.


ജീവിതത്തിൽ ഏറ്റവും വിലമതിക്കാനാവാത്ത കാലഘട്ടമാണ് സ്കൂൾ കാലഘട്ടം. ഇനിയും നമ്മളേത്ര വളർന്നെന്നു പറഞ്ഞാലും ആദ്യം വരുന്ന ഓർമ്മകളെന്നും സ്കൂളും കൂട്ടുകാരും അവരോടൊപ്പം പങ്കിട്ട കുറച്ചു നല്ല നിമിഷങ്ങളൊക്കെത്തന്നെയാ...... അതിൽ ഇതുപോലത്തെ ട്രിപ്പുകളൊക്കെ നല്ലൊരു പങ്കു വഹിക്കുന്നുണ്ട്...

മേരാമ്മി നിഹെടെ മുടിയിൽ പയ്യെ തലോടിക്കൊണ്ട് പറഞ്ഞുകൊടുത്തു.

നിഹാ എന്തൊക്കെയോ ആലോചിച്ചോണ്ട് മേരാമ്മിയെ നോക്കി...

എന്റെ മാത്രല്ല അപ്പേടേം അഭിപ്രായം ഇതന്നെയാ......

ജാച്ചാപ്പാ xmas അവധികഴിഞ്ഞതും തിരിച്ചു പോയിരുന്നു.

ഞാനൊന്നാലോയിക്കട്ടെ മേരാമ്മി എന്നിട്ട് പറയാം...

അതുംപറഞ്ഞു നിഹാ നേരെ റൂമിലേക്ക്‌ പോയി.

ഇതെങ്കിലെക്കുവോ അമ്മി......

നിഹാ പോയതും അപ്പു അമ്മയോടായി ചോയിച്ചു.

അറിയില്ലെന്നപോലെ അമ്മി അപ്പുനെ നോക്കി കൈമലർത്തി.

എന്റെ കർത്താവേ എന്റെ നിച്ചൂട്ടിക്ക് നല്ല ബുദ്ധി തോന്നിച്ചേക്കണേ.....

മേപ്പൊട്ടുനോക്കി പ്രാർത്ഥിച്ചോണ്ട് അപ്പുവും .. നിഹെടെ പുറകിനു വെച്ചുപിടിച്ചു.

കട്ടിലിലൊരു സൈഡിലായിക്കിടന്നു ആലോയിച്ചോണ്ടിരിക്കുന്ന നിഹായെപ്പോയി കെട്ടിപ്പിടിച്ചോണ്ടപ്പുവും കിടന്നു.

രണ്ടാൾടേം മുഖത്തൊരു കുഞ്ഞു പുഞ്ചിരി തെളിഞ്ഞു നിന്നിരുന്നു.



തുടരും     



വായിച്ചു അഭിപ്രായം പറയാൻ മറക്കല്ലേ 😌😌.
 


HAMAARI AJBOORI KAHAANI  23

HAMAARI AJBOORI KAHAANI 23

5
1421

HAMAARI AJBOORI KAHAANI പാർട്ട്‌ 23 രാവിലെ എഴുന്നേറ്റപ്പോൾ മുതൽ അപ്പു നിഹായെ ചുറ്റിപറ്റിയാണ് നടക്കുന്നത്. ആലോയിച്ചിട്ടു പറയാന്നു പറഞ്ഞിട്ട് മറുപടിയെന്താവുമെന്നറിയാനാണ് ഈ നടത്തം. നിഹാ ഇതെല്ലാമറിയുന്നുണ്ടേലും അറിയാത്ത ഭാവത്തിലാണ് നടത്തം. സ്കൂളിൽപോവാൻ റെഡിയായി ഇറങ്ങാറായിട്ടും നിഹായോനും പറയാത്തത് കണ്ട് അപ്പു അമ്മിയെ തോണ്ടാൻ തുടങ്ങി. സഹികെട്ടു അമ്മി തന്നെ നിഹയോട് ചോയിച്ചു. അല്ല നിഹാമോളെ ഇന്നലെപറഞ്ഞ ട്രിപ്പിന്റെ കാര്യമെന്തായി.... മോളു തീരുമാനിച്ചോ.... തീരുമാനിച്ചു അമ്മി.... ഇനിയും മൂന്നു ദിവസംകൂടിയല്ലേയുള്ളു എന്തൊക്കെയാ വാങ്ങാൻ കിടക്കുന്നെ നമുക്ക് നാളെത്