Part 20
✒️ Ayisha nidha
പിന്നേ ക്ലാസിൽ എത്തി സീറ്റിലിരുന്ന് കുറച്ചു കഴിഞ്ഞപ്പോ...
ലനുവിന്റെ അലർച്ച കേട്ടു.
എന്താ സംഭവം എന്ന് ചോദിച്ചിട്ട് ഓൾ ഒന്നും പറയാതെ ഡെസ്കിൽ തല ചായ്ച്ചു.
അത് കണ്ടിട്ട് എനിക്ക് സങ്കടാവാ...😥
എടാ... ഇവൾ ഉറങ്ങീന്ന് തോന്ന്ണ് (ഫൈസ)
എടാ... ശെരിക്ക് എന്താ... സംഭവം ഒന്ന് പറഞ്ഞ് തരുമോ.... (ഫർസ)
അപ്പോ... ഞാൻ ഇവർക്ക് രണ്ട് പേർക്കും എല്ലാം പറഞ്ഞ് കൊട്ത്ത്.
ആദ്യമേ കല്യാണം കഴിഞ്ഞത് ഒന്നും പറഞ്ഞില്ല ഫൈസിയുമായി കല്യാണം ഉറപ്പിച്ചത് മുതൽ മാത്രമേ പറഞ്ഞ്ള്ളു. അതിൽ അജുവും ഓളും ഉള്ള റോമൻസും സംസാരവും ഒക്കെ അങ് കട്ട് ചെയ്തു.
അത് ഇവർക്ക് പറഞ് കൊട്ത്താ ലനു ന്നേ കൊല്ലും. ൻങ്കി ബാബിനെ പേടിയായിട്ടൊന്നല്ല. സുഖല്ലാത്ത കുട്ടിയാ... പറഞ്ഞാ പറഞ്ഞത് ചെയ്യും.
ഇന്റർവൽ ആയിട്ടും ലനു എഴുന്നേറ്റില്ല. ഇവർക്ക് രണ്ട് പേർക്കും അജുക്കനെ കാണണം എന്ന് പറഞ്ഞപ്പോ... ഓരേയും കൂട്ടി ഞാൻ കോളേജ് മൊത്തം ഓനേ തിരഞ്ഞു. തിരഞ്ഞു എന്നേഴുള്ളു കോളേജിന്റെ പല മൂലകളും കണ്ട് പിടിക്കേം ചെയ്തു. കോളേജിന്റെ ഭംഗിയും കണ്ട് അതേ ഉള്ളൂ.
അവസാനം ബെല്ലടിച്ചു ഞങ്ങൾ ക്ലാസിൽ കേറി ഇരുന്നു. ഈ പിരീഡ് സഫുക്കന്റെ ആയിരുന്നു.
ടീ... നോക്കിയേ അങ്ങേരേ കാണാൻ എന്ത് മൊഞ്ചാടി. (ഫർസ)
യാ... മോളെ കട്ട താടിയും മീശയും ആ തൂങ്ങി കിടക്കുന്ന മുടിയും എന്ത് മൊഞ്ചാ.... (ഫൈസ)
എടി അയാളെ കണ്ണ് ഇടക്ക് ഇടക്ക് ഇങ്ങോട്ട് വരുന്നുണ്ടല്ലോ.... (ഫർസ)
എടി അത് ന്നേയാ... നോക്കുന്നേ സർന് ന്നേ ഇഷ്ടായി (ഫൈസ)
ഒന്ന് പോയേടി ന്നേയാ... അങ്ങേർക്ക് ഇഷ്ടം (ഫർസ)
ആര് പറഞ്ഞ് അങ്ങേര്ക്ക് ന്നേയാ... ഇഷ്ടം (ഫൈസ)
അല്ല എനിക്ക് വേണം ഓനേ (ഫർസ)
പറ്റില്ല എനിക്ക് വേണം (ഫൈസ)
എടി ദാ... ലവനെ നോക്ക് ആ പോവുന്നവനെ എനിക്ക് അവനെ മതി
ക്ലാസിനു പുറത്ത് കൂടി പോവുന്ന ഏതോ... ഒരു സീനിയർ കാക്കുനെ ചൂണ്ടി ഫർസ പറഞ്ഞു.
എടി അത് പിന്നേ നീയെടുത്തോ.... സാറിനെ ൻങ്കി ആ ചെക്കനെ മതി (ഫൈസ)
ഒന്ന് പോയേടി ഞാൻ തരത്തില്ല (ഫർസ)
ഗെൾസ്....ലാസ്റ്റ് ബെഞ്ച് എന്താ.. അവിടെ?
എന്ന് സഫുക്ക ചോദിച്ചപ്പോ.. ഞാൻ എഴുന്നേറ്റ് നിന്ന് ല നുവാണേ ഒന്നും അറിയുന്നില്ലല്ലോ... നല്ല ഉറക്കാ.... ഇവൾക്കെവിടുന്നാ.. ഇത്രയും ഉറക്ക് കിട്ടുന്നേ.
ബാക്കി രണ്ടും ഇപ്പളും അടിയുണ്ടാക്കാ.... ഒന്നും അറിഞ്ഞിട്ടില്ല.
ഷാദിയ സിറ്റ് .
സഫുക്ക അങ്ങനെ പറഞ്ഞപ്പോ... ഞമ്മൾ വേഗം ഇരുന്നു.
ബാക്കി രണ്ടും ഒരു കൂസലുമില്ലാതെ ഇപ്പോഴും വായിനോക്കാ..
ഞാൻ ഫർസന്റെ കാലിന് ഒരു ചവിട്ട് കൊട്ത്തു എവിടെ
ഡോണ്ട് ഡിസ്റ്റേബ് മീ....
എന്ന് ഫർസ പറഞ്ഞപ്പോ... ഞാൻ സഫുക്കനെ നോക്കി ആൾ ഭയങ്കര കലിപ്പിലാ...
സഫുക്ക വന്ന് ഞങ്ങളെ ബെഞ്ചിൽ ഒരു തട്ടായ്നു ഉറങ്ങി കിടന്നേ ലനു എഴുന്നേറ്റ് ചുറ്റും ഒന്ന് നോക്കി വീണ്ടും ഉറങ്ങി.
മറ്റേത് രണ്ടും നല്ല വായി നോട്ടത്തിലും സഫുക്ക ഓര് ഇരിക്കുന്ന സൈഡിലേക്ക് പോയി ഓരേ മുമ്പിൽ കേറി നിന്നു.
അയ്ഷ് ആരാടോ... മുമ്പിന്ന് മാറ് (ഫർസ)
മാറടോ... മര്യദക്ക് വായി നോക്കാനും സമ്മയിക്കൂല.
എന്ന് പറഞ്ഞ് ഫൈസ തല പൊക്കി നോക്കിയപ്പോ.. മുമ്പിൽ നിക്കുന്നേ സഫുക്കാനെ കണ്ട് ഞെട്ടി എഴുന്നേറ്റ്.
ഡി ഡോറ മോളെ ഓൻ ചിരിക്കുന്നേടി അങ്ങോട്ട് നോക്ക് (ഫർസ)
ഡി ഇങ്ങോട്ട് നോക്ക് അന്നേ സാർ വിളിക്ക്ണ് (ഫൈസ)
പ്രസന്റ സാർ (ഫർസ)
പ്രസന്റ അല്ല ഹാജർ എന്ന് ബോയ്സിന്റ സൈഡിന്ന് ആരോ... വിളിച്ച് പറഞ്ഞു. അപ്പോ... ക്ലാസിലെ മുഴുവൻ കുട്ടികളും ചിരിച്ചു.
എന്തായ്നു രണ്ടിനും ഇവിടെ പണി. (സഫുക്ക)
അത് സർ ഇവൾ പറയാ... സർന് ന്നേ ഇഷ്ടാന്ന് സത്യാണോ... സാറെ.
എന്ന് ഫർസ പറഞ്ഞപ്പോ... ഞാൻ വായും പൊളിച്ചു ഓളെ നോക്കി.
Get out
എന്ന് ഒരലർച്ചയായിരുന്നു സഫുക്ക.
രണ്ടും കേട്ട പാതി ഇറങ്ങി പോയി.
🍁🍁🍁
എടി സാറിനെ കണ്ടപ്പോ ... ഒരു ക്ലൂ എങ്കിലും തന്നൂടെ അനക്ക് (ഫർസ)
അതല്ലെ ഞാൻ പറഞ്ഞേ (ഫൈസ)
ഹാ... എന്തായാലും പുറത്താക്കി ഇനി നല്ല പോലെ വായി നോക്കാലോ... (ഫർസ)
അല്ല മോൾ ചോക്കോബാർന്റെ ഡയലോഗ് കട്ടെട്ത്താണല്ലോ... (ഫൈസ)
😁😁 അത് പിന്നേ വേറെ ഡയലോഗ് ഒന്നും കിട്ടീല അതാ... (ഫർസ)
ആ ഡയലോഗിൽ ഓൾക്ക് കിട്ടിയ പണി അറിയാലോ... അതറിഞ്ഞിട്ടും എന്തിനാ... നീയങ്ങനെ പറഞ്ഞേ (ഫൈസ)
എടി ഇയാൾ എന്നേ ഇഷ്ടാന്നോന്നും പറീല.
ആ ഇർഫാദ് സാർനെ പോലെ ഊളയൊന്നുമല്ല ഇങ്ങേര്. പിന്ന ലനുനേ കാണാൻ മൊഞ്ചുണ്ട് അതാ... ഇർഫാദ് ഇഷ്ടാന്ന് പറഞ്ഞത് (ഫർസ)
ഇങ്ങൾക്ക് ഒന്നും കത്തില്ലല്ലോ.... ഇല്ലാന്ന് അറിയാ... വാ... എല്ലാരും ഇങ്ങോട്ട് നോക്ക് എന്താ... സംഭവംന്ന് ഞങ്ങൾ പറഞ്ഞ് തരാം.
➿➿➿➿➿➿➿➿➿➿➿
ഞങ്ങൾ +1 പഠിക്കുമ്പോ.. ആണ് സംഭവം നടന്നത്.
ഞങ്ങളെ കുറിച്ച് സാർമാർക്കും ടീച്ചർസിനും നല്ല അഭിപ്രായമാ... ഞങ്ങളെ ഭയങ്കര ബഹുമാനവുമാ... അവർ ഞങ്ങളെ എവിടെ കണ്ടാലും ഓര് അവിട്ന്ന് മാറി നിക്കും ആകെ മാറി നിക്കാത്തത് ക്ലാസിന്നാ... അപ്പോ... പഠിപ്പിക്കണല്ലോ... എന്തിനേറ പറയുന്നു കുട്ടികൾക്ക് പോലും ബഹുമാനമാ... ഞങ്ങളോട്.
ഞങ്ങൾക്ക് മൂന്ന് പേർക്കും കുറെ ഫാൻസുണ്ട്. ഞങ്ങൾ ക്ലാസിലൊന്നും കയറാറില്ല ഒരു ദിവസം ഒരു പിരീഡ് മാത്രമേ ക്ലാസിൽ ഇരിക്കൂ. ബാക്കി ടൈം തെണ്ടി നടക്കും.
അങ്ങനെ ഒരു ദിവസം ഞങ്ങൾ എകണോമിക്സ് ക്ലാസിലായരുന്നു. ആകെ കൂടെ ബോറടിച്ചപ്പോ... ഞങ്ങൾ വായി നോക്കി ഇരുന്ന് . അത് സാർ പിടിച്ചു.
എന്താ... അവിടെ പണി എന്ന് ചോദിച്ചപ്പോ...ലനു പറഞ്ഞ ഡയലോഗാ ഇത്.
*സാറെ ഇവൾ പറയാ... സാർന് ന്നേ ഇഷ്ടാന്ന് സത്യാണോ.... സാറെ*
അതിനു ശേഷം അയാൾ ലനുവിനെ പ്രപ്പോസ് ചെയ്തു.
ഇപ്പോഴും ഓളെ തിരഞ്ഞ് ഞങ്ങടെ അടുത്ത് വരുമായിരുന്നു.
ലനുന് അത് വല്യ പ്രശ്നല്ല കാരണം ഓൾ ഈ ആഴ്ച്ച വന്നാ... അടുത്ത ആഴ്ച്ച മുഴുവൻ ലീവായിരിക്കും.
രണ്ട് നാട്ടിലായിട്ടാ... ഓര് നിക്കുന്നേ ഓളെ ഉപ്പച്ചിന്റം ഉമ്മച്ചിന്റം ജോലി രണ്ട് സ്ഥലത്ത് കൂടിയ അപ്പോ... ഓളും ഓരേ കൂടെ പോവും.
അതോണ്ട് ആ ഇർഫാദിന്റെ വെർപ്പിക്കൽ മുഴുവൻ ഞങ്ങൾക്കായ്നും .
പ്ലസ് വൺ പഠിച്ചോണ്ടിരിക്കുമ്പോഴാ... ഓളെ ഉമ്മച്ചിയും ഉപ്പച്ചിയും മരിച്ചേ.
കാർ ആക്സിഡന്റ ആയിരുന്നു. കാർ മറിഞ്ഞു കത്തി പോയിരുന്നു അതോണ്ട് തന്നെ അവരെ മുഖം പോലും കാണാൻ കഴിഞ്ഞില്ല. അതിൽ പിന്നേ ലനു ക്ലാസിൽ വന്നില്ല കുറെ ദിവസത്തിന് ശേഷം ഞങ്ങളെ വീട്ടിൽ വന്നു. അവൾ ആകെ മാറി പോയി കാണാനും സംസാരത്തിലും ഒക്കെ. അങ്ങനെ അന്ന് ഞങ്ങൾ കറങ്ങാൻ പോയി ഓൾ ഒന്ന് ചിരിക്കുന്ന് പോലുല്ല . ഞങ്ങൾ എന്തക്കയോ... പറഞ്ഞ് ചിരിപ്പിക്കാൻ നോക്കി പക്ഷെ ഓൾ ചിരിക്കുന്നില്ല. ഭയങ്കര ഗൗരവമാ.... ഓളെ മുഖത്ത് മുഴുവൻ.
രാത്രി ഒരു 12 മണി കഴിഞ്ഞാ വീട്ടിൽ തിരിച്ചെത്തിയത് അന്ന് കാക്കുന്റെ കയ്യിന്ന് നല്ലണം കിട്ടി. ലനുവിനെയും ചീത്ത പറഞ്ഞ് പണ്ട് മുതലെ രണ്ടും തമ്മിൽ അടിയിലാ...
ഞങ്ങളെ കേട് വരുത്തുന്നത് ഓളാന്ന് പറഞ്ഞാ... ഓൻ അടിണ്ടാക്കാ...
അന്നും ഓളെ വീട്ടിന്ന് ഇറക്കി വിട്ട് അതിന് ശേഷം ഞങ്ങൾ ഓളെ കണ്ടത് അന്ന് ഒരാഴ്ച്ച ഓൾ വന്നപ്പള.
എന്തായാലും
ആ ഡയലോഗ് ഇപ്പോ ബൂജി മോൾ വീണ്ടും അടിച്ചു. ഇനി എന്താവുമോ.... എന്തോ....
➿➿➿➿➿➿➿➿➿➿➿
ഇതാണ് മക്കളെ സംഭവം.
അല്ല ഞങ്ങളെ പരിജയ പ്പെടണ്ടേ.
ഞങ്ങളാണ് *ഷരീഫ്ന്റെയും ഷരീഫയുടെയും* പെൺ തരികൾ .
ഇവരെ പേര് നല്ല ചേർച്ച ഉണ്ടല്ലെ അത് ഞങ്ങളും പറയൽണ്ട്.
ഇങ്ങൾ ലൗ ചെയ്യുമ്പോ... പേര് നോക്കിയാണോ... സ്നേഹിച്ചേന്ന് .
അപ്പോ ഉമ്മ ചട്ടകവുമെടുത്ത് വരും ഞങ്ങളെ തല്ലാൻ.
ഞങ്ങടെ പേര് *ഫർസ& ഫൈസ* .
പിന്ന ഉള്ളത് കാക്കു ആണ് പേര് *ഫൈസൽ*
ഫൈസിന്ന് വിളിക്കും.
ഇന്ന് ഓനേ കണ്ടപ്പോ...ഞാൻ പേടിച്ചതിന്നതിര് ഇല്ല.
എന്റള്ളാ...
ഞങ്ങളോട് പറഞ്ഞ്ക്ക് ലനുനോട് മിണ്ടരുത് എന്ന്.
പിന്ന ഇന്നലെ ഓന്റെ കല്യാണല്ലെ അതിന് പോവാത്തതിനും ഈ നാട്ടിൽ എത്തിയതിന് ശേഷം വീട്ടിൽക്ക് ചെല്ലാത്തേനും ഒക്കെ കൂടി മോന്തക്ക് കിട്ടും എന്ന് പ്രതീക്ഷിച്ച ഞങ്ങൾക്ക് തെറ്റി.
ഇപ്പോ... എന്തായാലും ഫസ്റ്റ് ഡേ തന്നെ ക്ലാസിന് പുറത്തായി.
അല്ല ഇങ്ങൾക്കും ഡൗട്ട് ഇല്ലേ . സ്വന്തം ആങ്ങളേടെ കല്യാണത്തിന് ഞങ്ങൾ എന്താ.. പോവാത്തത് എന്ന്.
അത് ഞങ്ങൾ കല്യാണം മുടക്കാൻ വേണ്ടി പോയതാ... പിന്നേ തോന്നി പോവണ്ടായ്നു എന്ന് .
അത് ആലോചിച്ചാ... ഞമ്മക്ക് കരച്ചിൽ വരും 😭😭
💕💕💕
(തുടരും)