Aksharathalukal

will you marry me ❤️ 24

കാർത്തുവും ദിലുവും വന്നിട്ടും മഹി അതേ ബ്ലിങ്കസ്യാ എന്നുള്ള ഇരുപ്പിൽ തന്നെയായിരുന്നു..
അവളുടെ മനസ്സിൽ നന്ദുവിനെ ആദ്യമായി കണ്ടപ്പോഴുള്ള സീൻ ആയിരുന്നു ഓടിക്കൊണ്ടിരുന്നത്... 

ആദ്യമായിട്ട് ബസ്സിൽ ആയിരുന്നോ അവനെ കണ്ടത്???
അല്ല...!!
താൻ നില്കുന്നതിന്റെ മുന്നിലെ ബേക്കറിയിൽ പലപ്പോഴും കണ്ടിട്ടുണ്ട്.... 

ഒരു  കോഴി എന്ന പരിഗണനയിൽ തവിടും തീറ്റിയും കൊടുത്ത് പരിഭോഷിപ്പിച്ചിട്ടും ഉണ്ട്...!! 

ബസ്സിൽ കണ്ടപ്പോഴും എപ്പോഴും വാറ്റുന്ന ഒരു ചേട്ടൻ....
ഒരു ദർശനസുഖം അത്രേ കരുതിയിരുന്നുള്ളു....!!" 

മഹി ആലോചിച്ച്  ആമസോൺ ഫോറെസ്റ്റ് കയറും മുന്പേ ആസി മുട്ടി വിളിച്ചു. 

""ഡി കോപ്പേ അവരോടൊന്നും പറയണ്ട എന്ന് പറഞ്ഞിട്ട് നിന്റെ ഏതാണ്ട് കളഞ്ഞു പോയപോലുള്ള ഇരുപ്പ് കണ്ടാ അവള്മാര് കാര്യം തിരക്കുവേ...!!
അവരും അരിയാഹാരം കഴിക്കുന്ന കൂട്ടത്തിലാ...
കൂട്ടത്തിലൊരുത്തി ചത്തെ ചതഞ്ഞേ എന്ന് പറഞ്ഞമട്ടിൽ ഇരിക്കുമ്പോ അവർക്ക് സംഗതി ഓടും...!!
പിന്നെ പണയണ്ടാന്ന് പറഞ്ഞിട്ട് കാര്യമില്ല..!!"" 

ദിലുവിന്റെയൊക്കെ കണ്ണ് തെറ്റിയ നേരത്താണ് ഈ സാഹസം ലവള് കാണിച്ചത്.
പക്ഷെ കണ്ണ്  തെറ്റിയെന്നത് അവളുടെ വെറും മിസ്സ്‌ അണ്ടർ സ്റ്റാൻഡിങ് ആണെന്ന് അവള്മാരുടെ അടുത്ത പരിപാടിയിൽ നിന്നും ആസിക്ക് കത്തി....
അല്ലെങ്കിൽ ഒന്ന് വായടക്കാൻ പറഞ്ഞു കാല് പിടിച്ചാൽ പോലും കേൾക്കാത്തവൾ സൈലന്റ് ആയപ്പോഴേ കാര്ത്തുവിന് എന്തോ സ്മെല്ലിയിരുന്നു... 

ആസിയുടെ  ആ പറച്ചിൽ കൂടിയായപ്പോൾ മഹിയുടെ കുഴി കൃത്യമായി അളവ് പറഞ്ഞു വെട്ടിയത് പോലെയായി...!! 

കാർത്തു മഹിയുടെ അടുത്തേക്ക് ചേർന്നിരുന്നു.
"എന്ത്‌ പറ്റിയെടി ഇന്നലെ ക്യാമുകന്റെ കൂടെപോയിട്ട് അപ്പൻ നിന്നെ കയ്യോടെ പിടിച്ചോ????" 

"അതോ കാലന്റെ വക  ഭീഷണി വല്ലതും ഉണ്ടോ???
നീയെന്താ നിരാശാകാമുകിയെ പോലെ... 

നിനക്കറിയോ ആസി യെവൾ ഇന്നലെയും ഇങ്ങനെ തന്നെയായിരുന്നു കട്ട ശോകം...
ഇന്നലെ നൈറ്റ്‌ വിളിച്ചപ്പോ പറയാൻ പറ്റിയില്ല.!"" 

കാർത്തുവിന്റെ ആ പറച്ചിൽ കൂടെയായപ്പോ ആസി മഹിയോട് വീണ്ടും ഒട്ടിയിരുന്നു. 

"പറയെടി ഊളെ നിങ്ങൾ സത്യത്തിൽ പ്രേമത്തിൽ അല്ലേ....???? 

അല്ലെങ്കിൽ പിന്നെ നീ ഇന്നലെയും ഫ്യൂസ് പോയപോലെ ഇരുന്നത് എന്തിനാ???"


"ഡാ... നിങ്ങൾക്കൊക്കെ എന്താ മുഴുത്ത പ്രാന്ത്‌ വല്ലോം ആന്നോ???" 

ഒടുവിൽ മഹി തിരുവാ തുറന്നു. 

"നിങ്ങൾ കരുതും പോലെ ഒന്നുമില്ല....
ഇന്നലെ ആസി ഇല്ലാഞ്ഞോണ്ട് ഒരു മൂഡില്ലായിരുന്നു... 

പിന്നെ ഇന്ന്.......”"" 

മഹി കാര്യങ്ങളൊക്കെ എഗൈൻ വിശദീകരിച്ചു. 

"ഒടുവിൽ കുറ്റ സമ്മതം നടത്തി അല്ലേ....???"(ആസി ) 

"സത്യമാണോടി നിനക്ക് സ്പാർക്കിയ??? "(ദിലു, കാർത്തു ) 

"അപ്പൊ നോക്കി നിൽക്കാൻ തോന്നി നിന്നു..... അത്രോള്ളു...
അത്‌ പ്രേമവും കോപ്പും ഒന്നുമല്ല....!!
ആളെ വിട് ചാമി.....!!!" 

മഹി പറയുന്നതിന് എന്തോ മറുപടി കാർത്തു പറഞ്ഞ് വന്നതും ട്യൂട്ടർ ക്ലാസ്സ്‌ റൂമിലേക്ക് വന്നു.
പുള്ളിക്കാരിയവിടെ ഘോര ഘോരം പ്രസവിക്കുന്നുണ്ട് എങ്കിലും നമ്മടെ മക്കൾസ് ഓൺ പിറുപിറുക്കൽ.. 

ഒടുവിൽ എല്ലാ ടീച്ചർസിന്റെയും മാസ്സ് ഡയലോഗ് അവിടുന്ന് വന്നു...
നമ്മടെ പിള്ളേരെ നോക്കിയണുട്ടോ 😂 

"നിങ്ങൾ ഇത്ര കഷ്ടപ്പെട്ട് അവിടിരുന്ന് പതുക്കെ പറയുവല്ലേ... 

ദാ.... ആ ഡയസ്സിലേക്ക് കയറി നിന്നിട്ട് പറഞ്ഞോ???" 

അതോടെ ഓരോരുത്തരായി എഴുനേറ്റ് നിന്നു. 

"എന്തെ പറയാനില്ലേ???" 

നാലും ഒന്നിച്ചിരുന്നപ്പോഴേ കെണി ആണെന്ന് ചിന്തിക്കണമായിരുന്നു.
സംസാരത്തിനിടക്ക് പ്ലേസ് മാറിയ കാര്യം വിട്ടും പോയി... 

അറിഞ്ഞില്ല...ആരും പറഞ്ഞില്ല... 😒 

കല മാം നിന്ന് കസറുവാണ്...!! 

""അത്‌ പിന്നെ മാം ഇവളുടെ അപ്പ സെക്കന്റ്‌ മാരിയേജ് ചെയ്തു.
പാവം ഇവള് സ്റ്റെപ് മദറിനെ കുറിച്ച് പറഞ്ഞു വിഷമിക്കുവായിരുന്നു.
ഞങ്ങൾ ആശ്വസിപ്പിച്ചതാ മാം...!!"" 

അതീവ ദുഃഖത്തോടെ ആസി പറയുന്നത് കേട്ടിട്ട് മഹി പല്ല് കടിച്ചു.
കല മാം ഒന്ന് ഞെട്ടി... 

ആസി..... 

ഒരു ഒലക്ക കിട്ടുവോ???
അല്ലേലെ ഈ പെണ്ണുമ്പിള്ള അപ്പയെ കാണാൻ ചാൻസ് നോക്കി ഇരിക്കുവായിരുന്നു. 

ഇത്രേം നാള്   അപ്പയുടെ മോള് എന്നൊരു കൺസിഡറേഷൻ ഉണ്ടായിരുന്നു...
തീർന്ന് ഇന്നത്തോടെ അതും തീർന്ന്...!! 

പക്ഷെ ആ ഒരൊറ്റ ഡയലോഗിൽ പുള്ളിക്കാരിയുടെ തിളപ്പ് നിന്ന്..
എന്തൊക്കെയോ വൈക്‌ളഭ്യം മുഖത്ത് തെളിഞ്ഞു നില്കുന്നുണ്ട്.
മിസ്സിന്റെ ഭാഗ്യത്തിനാണോ മഹിയുടെ ഭാഗ്യത്തിനോ ബെൽ അടിച്ചു.. 

ആ പീരിയഡ് മുടിഞ്ചു.... 

മിസ്സ്‌ പോയതേ മഹി ആസിയുടെ കൊങ്ങയിൽ കുത്തിപിടിച്ചു. 

"ആ തള്ള ഇത് അറിയരുതെന്ന് ഞാൻ പറഞ്ഞതല്ലായിരുന്നോടി ഡാഷ് മോളെ....!!
അവളുടെ സ്റ്റെപ് മദർ....!!
ഇനി ആ തള്ള എന്ത്‌ കുടുക്കണോ തലയിലേക്ക് ഇട്ട് തരാൻ പോണേ....!! 

ആലോചിച്ചിട്ട് വട്ട് പിടിക്കുന്നു.!!"" 

(ഇനി മുകേഷ് സ്റ്റൈൽ ആണേ,..😁) 

"ഡി എന്റെ പെടലീന്ന് കയ്യെടുക്ക്....
എന്റെ അനുക്കാക്ക്   മഹർ ഇടാനുള്ള കഴുത്താണ്....!!" 

"നിന്നെ ഞാൻ ഇടീക്കാടി....
എന്റെ ജീവിതം കുളം തോണ്ടിയിട്ട്
അവള്ടെ മഹർ...!!"" 

ദിലു വന്ന് വിടുവിപ്പിച്ചത് കൊണ്ട് മാത്രം ലവളുടെ പൊഹ കണ്ടില്ല. 

"നീ ഇത്ര റേസ് ആകുന്നത് എന്തിനാ????
അവരിത് അറിയാഞ്ഞിട്ട് നമ്മളെ വെറുതെ വിടുന്നുണ്ടോ???
ഇനിയിപ്പോ ഇച്ചിരി കൂടെ കൂടും അത്രേ ഉള്ളൂ....!!
പോട്ടെടി....."
കാർത്തു കൂടെ പറഞ്ഞതോടെ മഹി ഒന്നടങ്ങി. 

"മഹി നിനക്ക് ഇപ്പൊ അവര് അറിഞ്ഞതാണോ പ്രോബ്ലം അതോ അനന്ദേട്ടന്റെ മുഖത്ത് എങ്ങനെ ഇനി നോക്കും എന്നുള്ളതോ.??? " 

പിന്നേം കാർത്തുവാണ്... 

"രണ്ടും.......
ഒരു പടി മുന്നിൽ നില്കുന്നത് നിന്റെ അനന്ദുവേട്ടന്റെ കാര്യമാണ്..
ഇന്നുണ്ടായ സംഭവത്തിൽ നിന്നും ലവൻ എനിക്കും അങ്ങനെ ഒരിഷ്ടം ഉണ്ടെന്ന് കരുതിയിട്ടുണ്ടെങ്കിൽ...!!
ഇനിയെങ്ങനെ പണ്ടത്തെ പോലെ മുഖത്ത് നോക്കും.??? " 

മഹി  നിലത്തേക്ക് ദൃഷ്ടിയൂന്നികൊണ്ട് പറഞ്ഞു. 

""പിന്നെ തല പോകുന്ന കേസ് അല്ലേ...!!
നിനക്ക് ഇഷ്ടം അല്ലെങ്കിൽ അല്ലാ എന്ന് പറയണം...
പുള്ളി നിർബന്ധം പറയുന്നില്ലല്ലോ???
എന്തിന് നിന്നെയാ നോക്കിയെന്ന് നീ പറയുന്നതല്ലേ??
അവൻ ഇന്ദുവിനെയാണ് നോക്കിയത് എങ്കിലോ????" 

ആസി ചെറഞ്ഞു... 

"അത്‌ അറിയാനൊരു വഴിയുണ്ട്??"
കാർത്തു ഒരു കുരുത്തം കെട്ട ചിരിയോടെ പറഞ്ഞു. 

"എന്ത്‌ വഴി??? "(മഹി, ആസി, ദിലു കോറസ് ) 

"ഏട്ടനോട് ചോദിച്ചാൽ പോരെ അത്‌ ഞാനേറ്റു...
ഫോൺ എടുക്കുക വിളിക്കുക എന്റെ ഫ്രണ്ട്‌ മഹിയെ ഇഷ്ടാണോന്ന് ചോദിക്കുക...!!
അത്രേം പോരെ???" 

കാർത്തു ഓവർ കോൺഫിഡൻസിലാണ്... 

""ഒന്ന് പോടീ ബദൂരി നീ പോയി ചോദിച്ച ഉടനെ അങ്ങ് അംഗീകരിച്ചു തരല്ലേ???
അങ്ങനെ ആണെങ്കിലും ചിലപ്പോ പറയില്ല..!! 

അല്ല...  അങ്ങനെ ചോദിച്ചിട്ട് ഇഷ്ടം ആണെന്ന് പറഞ്ഞാലോ????
എന്താ നിന്റെ പ്ലാൻ മഹി???"" 

ദിലു  ഒരു കാർന്നോത്തിയുടെ കുപ്പായം സ്വയം അങ്ങ് എടുത്തിട്ടു
കൊണ്ട് മഹിയോട് ആസ്കി...!! 

""ഞാൻ പറഞ്ഞു തിരുത്തും...
അങ്ങനെയൊന്നും കരുതിയിട്ടില്ല ഒരു ഫ്രണ്ട്‌ ആയിട്ടേ കണ്ടിട്ടുള്ളു എന്ന് പറയും...!!"" 

നടന്നത് തന്നെ... അങ്ങ് ചെന്നാൽ മതി... (കാർത്തു ആത്മ) 

അന്ന് മഹിക്ക് ഒരു പിരീഡിൽ പോലും ശ്രെദ്ധിക്കാൻ കഴിഞ്ഞില്ല. 

ഉവ്വാ അല്ലെങ്കിൽ കപ്പലാണ് ഒന്ന് പോണം ഹേ....😬
ഓക്കേ പതിവ് പോലെ ഫുൾ ഉഴപ്പി വൈകീട്ട് സ്റ്റോപ്പിൽ വന്നിറങ്ങുമ്പോഴും മഹി  നന്ദുവിന്റെ കണ്ണിൽ വിരിഞ്ഞ ഭാവത്തിന്റെ അർഥം തേടിയുള്ള ഗവേഷണത്തിൽ ആയിരുന്നു. 

വീട്ടിൽ ചെന്ന് കയറി അതൊന്ന് മറക്കാൻ വേണ്ടി  ടീവി കണ്ടും ഗൗരിയോട് സംസാരിച്ചും ഒക്കെ നോക്കി ....
എവിടുന്ന്... വല്ല ചിന്തകളെയും ഒഴിവാക്കാൻ ട്രൈ ചെയ്‌താൽ...
ആ ഓർമ്മ മാത്രേ തിങ്ങി വരു...
വൈ ദിസ്‌ കൊലവെറി 😒 

രാവിലെ   അത്ര സീരിയസ് ആയിട്ട് പറഞ്ഞത് കൊണ്ടാണോ എന്നറിയില്ല വൈകീട്ട് സ്ഥിരം വരാറുള്ള കാൾ മഹിക്ക് വന്നില്ല.
ആ ഒരു സമാധാനത്തിൽ ഇരിക്കെയാണ്  അപ്പയുടെ വക ഒരു ചോദ്യം ഈ കല മിസ്സിന് നമ്പർ കൊടുത്തിരുന്നോ എന്ന്???
അവര് രണ്ട് വട്ടം വിളിച്ചിരുന്നു പോലും... 

അവരിനി എന്ത്‌ ഏടാകൂടത്തിന് ആണെന്ന്  ചിന്തിച്ചിരിക്കെ മഹിയുടെ മൊബൈൽ ഫോണും ശബ്ദിച്ചു..
കഴിച്ചു കൊണ്ടിരുന്നിടത്ത് നിന്ന് അവൾ വേഗം റൂമിലേക്ക് പോയി... 

സെയിം നമ്പർ ആണെന്ന് കണ്ടതും ഒന്ന് ശങ്കിച്ച് നിന്നു.
അത്‌ കട്ട്‌ ആയതും ഒരു ടെക്സ്റ്റ്‌ മെസ്സേജ് വന്നു..
കാൾ എടുത്തില്ലെങ്കിൽ അപ്പയുടെതിലേക്ക് വിളിക്കും എന്ന് അതോടെ മഹി ആ നമ്പറിലേക്ക് തിരിച്ച് വിളിച്ചു. 

""ആ അപ്പൊ എന്റെ മേരി കൊച്ചിന് അനുസരണയുണ്ട് അല്ലേ......
അല്ലെങ്കിൽ പറഞ്ഞയുടൻ വിളിക്കില്ലല്ലോ??"" 

"ആരാടാ തെണ്ടി നിന്റെ മേരികൊച്ച്...??? 

ഹേ അതെന്റെ അപ്പൻ വിളിക്കുന്ന പേരാ...
നിന്നെപോലുള്ള അലവലാതികൾക്ക് വിളിക്കാനുള്ളതല്ല...
ഞാൻ വിളി കേൾക്കത്തും ഇല്ല. 

പിന്നെ നീ അപ്പനെ വിളിക്കും എന്ന് പറഞ്ഞോണ്ടൊന്നും വിളിച്ചതല്ല...
തനിക്ക് എന്താ വേണ്ടത് അതറിയാനാ വിളിച്ചേ???
ഇങ്ങനെ വിളിച്ചോണ്ടിരുന്നാൽ നഷ്ടപ്പെട്ട വിശ്വാസം തിരികെ വരില്ല...
വേറെയാരെ വിശ്വാസിച്ചാലും മഹിത നിന്നെ വിശ്വസിക്കില്ല...!! 

ചെറ്റ എന്നും ചെറ്റ തന്നെയാണ്...
അത്‌ നീ ഇനി എത്ര വലിയ സാറ് ആയാലും വച്ചിട്ട് പോകാൻ നോക്ക്...!! 

മഹി പതുങ്ങിയ ശബ്ദത്തിൽ മുറിക്ക് പുറത്തേക്ക് കേൾക്കാത്ത വിധം പറഞ്ഞിട്ട് കാൾ കട്ട്‌ ചെയ്തു.
ഒന്ന് ശ്വാസം എടുത്ത് വിട്ടു..
ആ കാലന്റെ മുഖത്ത് നോക്കി ഇത്രേം ഡയലോഗ് പറയാൻ താൻ ഒന്നൂടെ ജനിക്കണം...!!
ഫോൺ കണ്ട് പിടിച്ചയാൾക്ക് സ്തുതി പറഞ്ഞു കൊണ്ട് അവൾ ഹാളിലേക്ക് നടന്നു. 

മറുപുറത്ത് നന്ദു തന്റെ മുഖത്ത് വിരിഞ്ഞ പ്ലിങ്ങിസം അനസ് അറിയാതിരിക്കാൻ കിണഞ്ഞു ശ്രെമിച്ചിട്ടും പരാജയപ്പെട്ടു. 

അനസ് കൊലച്ചിരി ചിരിക്കുവാണ്.... 

ചിരി ഒന്നടങ്ങിയതും
"ആ കൊച്ച് പൊളിയാട്ടോ നന്ദു...
വിടാതെ പിടിച്ചോ..!!"
എന്ന് പറഞ്ഞു കൊണ്ട് അനസ് അവന്റെ ഫോൺ തിരികെ വാങ്ങി. 

നന്ദുവിന് മഹിയെ ഒന്ന് കാണണം എന്ന് തോന്നി...
ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് വിളിക്കുന്നത്  ആദവ് അല്ല താനാണ് എന്ന് അവളുടെ മുഖത്ത് നോക്കി പറയണം.
അവളുടെ മുഖത്ത് വിരിയുന്ന ഭാവം ഈ മിഴികളാൽ ഒപ്പിയെടുക്കണം.
മതില് ചാട്ടം ഈസ്‌ ഇഞ്ചുറിയസ് ടു ഹെൽത്ത്...
ബട്ട് ഇന്ന് ചാടിയെ ഒക്കു...
ഇല്ലെങ്കിൽ നിദ്രദേവി കൊഞ്ഞനംകുത്തും.... 

സോ മിഷൻ മേരികൊച്ച് സ്റ്റാർട്സ് ഫ്രം നൗ...!! 

അതേ സമയം മഹിയും കഠിനമായ ആലോചനയിൽ ആയിരുന്നു.
കാലനെ ഇനിയും വളരാൻ വിട്ടുകൂടാ എന്ന തീരുമാനത്തിൽ അവൾ ചെന്നെത്തി.. 

പ്രതികാരം... പ്രതികാരം.... ബു ഹാ ഹാ...!!
വീണ്ടും കൊലച്ചിരി ഗൂയ്‌സ്
(ഈ കൂട്ടി ഇനി വരുത്തി കൂട്ടുന്നതിന് ഞാൻ ആളല്ല.... എന്ന് ഞ്യാൻ
കുത്ത്.,കോമ ഒപ്പ്... ) 

പക്ഷെ എന്ത്‌????
മൊബൈൽ പൊക്കുക എന്നത്  അകാലചരമം പ്രാപിച്ച സ്ഥിതിക്ക് മറ്റെന്ത് ചെയ്യും??? 🤔


(തിങ്ക്.... മഹി.... കമോൺട്ര.....യു ക്യാൻ...!!
ഒരാളെ ആപത്തിലേക്ക് വിടുമ്പോൾ എന്തൊരു സന്തോഷം 😁) 

കുറച്ച് പടക്കം പൊട്ടിച്ചെറിഞ്ഞാലോ???
യ്യോ വേണ്ട ഒരു ഓൾഡ് പീസ് ഉള്ളതാ തട്ടിപോയാൽ....
ജയിൽ, കോടതി, തൂക്കികൊല....
റിസ്ക്‌ ആണ്😬..!! 

നമുക്ക് കുറച്ച് ലോ ലെവലിൽ ചിന്തിക്കാം...
അവൻ തറയായത് കൊണ്ട് തത്തറയായി നമ്മൾ ചിന്തിക്കണം. 

തൽക്കാലം ഒന്ന് പീഡിപ്പിച്ചു വിടാം...
ചെ 🤦‍♀️പേടിപ്പിച്ച് വിടാം...!! 

അതിന്   ഒരാളുടെ സഹായം ആവശ്യമുണ്ട്.....
മഹി ആ കഴിച്ച് കഴിഞ്ഞ വേസ്റ്റ് കൊണ്ട് ആളെ തിരഞ്ഞു നടന്നു ഒടുവിൽ തേടിയ വള്ളി കണ്ട് കിട്ടി..!! 

മറ്റാരും അല്ല ഗൗരി ചെല്ലും ചെലവും കൊടുത്ത് വളർത്തുന്ന
ഒരു പ്യാവം പ്യാവം ബില്ലി..😁
അതന്നെ പൂച്ച കുട്ടി..!!
അതിനെ ജനൽ വഴി കയറ്റി വിടുന്നു...
അവനെ അത്‌ ഞോണ്ടുന്നു....
അവൻ പേടിക്കുന്നു. 

പക്ഷെ അതിന് മുന്നേ ഒരു കാര്യം ഉണ്ടല്ലോ???
കാലൻ ആ റൂമിൽ തന്നെയാണോ എന്ന് ഉറപ്പ് വരുത്തണം അല്ലെങ്കിൽ പണി മിൽക്ക് വാട്ടറിൽ കിട്ടും. 

മഹി കിണറിന്റെ ഭാഗത്തൂടെ ഒന്ന് ഒളിഞ്ഞു നോക്കി...
കാലൻ റൂമിൽ ഡ്രെസ്സ് ചേഞ്ച്‌ ചെയ്ത് ഷർട്ട്‌ ഹാങ്ങരിൽ തൂക്കുന്നു.
അപ്പൊ ഇന്ന് ആ മുറിയിൽ തന്നെ... 

യെസ്..... മിഷൻ കാലൻ സ്റ്റാർട്ടടെഡ്   ബു... ഹ.. ഹ 😜

എഗൈൻ  അലാം...!!
എഗൈൻ 12' o ' ക്ലോക്ക് 😂

ഇത്തവണ എങ്കിലും പാളാതിരുന്നാൽ
മതിയായിരുന്നു.

അതേ സമയം നന്ദുവും മഹിയെ ഒന്ന് സീൻ ചെയ്യാൻ പാതിരാകഴിയാൻ കണ്ണിൽ എന്നായൊഴിച്ച് കാത്ത് നിൽക്കുന്നു...

അവര് തമ്മിൽ കാണുമോന്ന് നോക്കാട്ടാ 😁


(തുടരും...)

✍️❤️ഹഷാര❤️

സെറ്റ് ആക്കാൻ പറഞ്ഞാൽ ഇടം വലം നോക്കാതെ ചെയ്തിരിക്കും.
പക്ഷെ എന്റെ ഹീറോയും ഹീറോയിനും ഒരിക്കെ ചൂടുവെള്ളത്തിൽ വീണ പൂച്ചകൾ ആകുന്നു...

ആകയാൽ ടൈമ് കൊടുക്ക്‌ മക്കളേ....
അവര് റൊമാൻസിക്കും...

ഇത് ശത്യം ശത്യം അ... ശത്യം 😂

കമന്റ്സ് പറയണേ.... 😍

 


will you marry me ❤️ 25

will you marry me ❤️ 25

4.7
2004

മനസ്സ് ശാന്തമല്ലെങ്കിൽ നിദ്രദേവി തിരിഞ്ഞു പോലും നോക്കൂല എന്ന് പറയുന്നത് വളരെ വളരെ ശരിയാണെന്ന് ആ രാത്രിയിൽ മഹിക്ക് തോന്നി....  നന്ദുവിനെ ഒഴിവാക്കണം എന്ന് ബുദ്ധി ഉപദേശിക്കുമ്പോഴും മനസ്സിന്റെ ഏതോ ഒരു കോണിൽ ഒരു വിങ്ങൽ ഉണ്ട്... ആഗ്രഹിച്ചൊരു പ്രണയം അവനെ പോലെയൊരാൾ ആയിരുന്നില്ലേ???  കൊച്ചു കൊച്ചു കുറുമ്പുകൾക്കും വാശികൾക്കും കൂടെ നിൽക്കുന്ന... ഒരുപാട് ദേഷ്യം ഇല്ലാത്ത കളിയിലൂടെ ഒത്തിരി കാര്യങ്ങൾ പറയുന്ന..... ഒന്നും അടിച്ചേല്പിക്കാത്ത... പക്ഷെ പ്രണയത്തിന്റെ മറ്റൊരു തലം അപ്പോഴും അവൾക്കുള്ളിൽ ഒരു നടുക്കം തന്നെയായിരുന്നു....  പക്ഷെ ഭയമാണ്....... പുറമെ കാണുന്നത്