Good evening sir....Mc.. റോഡിന്റെ അടുത്ത ആദ്യ ക്രൂരമായി കൊല ചെയ്ത ഒരു ബോഡി കണ്ടെത്തിയിട്ടുണ്ട് സാർ വേഗം ഇവിടെ വരെ വരണം..... ഒക്കെ ഞാൻ ഉണ്ടന്നെ തന്നെ അങ്ങോട്ടു വരാം എന്ന് പറഞ്ഞു ഉടനെ തന്നെ ഫോൺ കട്ടക്കി താഴെ ചെന്നപ്പോൾ ചന്ദ്രൻ അവിടെ ഇരിക്കുണ്ടായിരുന്നു അച്ചനോട് കാര്യം പറഞ്ഞിട്ട് അവനും കാറും എടുത്തു അങ്ങോട്ടു പോയി......
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
എത്രയൊക്കെ തണുത്ത വെള്ളം അവളുടെ ശരീരത്തിൽ വീണിട്ടും അവളുടെ മനസ്സിലെ അഗ്നിയെ അവൾക്ക് അണയ്ക്കാൻ സാധിച്ചില്ല എങ്കിലും അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു അവനു വേണ്ടി ഒരു തുള്ളി കണ്ണുനീർ ഇനി തന്റെ കണ്ണിൽനിന്നും വരില്ലെന്ന്..... അങ്ങനെ കുളികഴിഞ്ഞ് ഡ്രസ്സ് ചേഞ്ച് ചെയ്ത് അവൾ താഴേക്ക് ചെന്നപ്പോൾ ചന്ദ്രശേഖരൻ ടി വി കണ്ടുകൊണ്ടിരിക്കുകയായിരുന്നു......... എന്താണ് അച്ചൂസെ ഇതിനുമാത്രം കാര്യമായിട്ട് ടിവിൽ കാണുന്നത് ശിവ ചന്ദ്രന്റെ അടുത്ത് പോയിരുന്നു....... ഇത്രയൊക്കെ പറഞ്ഞിട്ടും അയാൾ അവളെ മൈൻഡ് പോലും ചെയ്തില്ല..... എന്താ അച്ചൂസെ എന്നോട് പിണങ്ങി ഇരിക്കുകയാണോ...... അപ്പോഴാണ് ദേവിക ഒരു പാത്രത്തിൽ ഉണ്ണിയപ്പം എടുത്തു കൊണ്ട് അങ്ങോട്ട് വന്നത്....... അതെ നിന്നോട് പിണങ്ങി ഇരിക്കുകയാണ് ഞങ്ങൾ രണ്ടാളും...... നിനക്ക് എത്ര വയസ്സായി എന്ന വെല്ല നിശ്ചയം ഉണ്ടോ ...... അത് കേട്ടതും ശിവ ചിരിച്ചുകൊണ്ടു പറഞ്ഞു ഓഹോ അപ്പൊൾ കാര്യത്തിന് കിടപ്പ് അങ്ങനെയാണ്...... ഇപ്പം ഞാൻ നിങ്ങൾക്ക് ഒരു ബാധ്യതയായി അല്ല..... അത് കേട്ടതും ദേവിക അവളുടെ അടുത്ത് ചെന്നിരുന്നു എന്നിട്ട് അവളെ സ്നേഹത്തോടെ ഒന്ന് തലോടികൊണ്ടു പറഞ്ഞു...... എന്നാ കുഞ്ഞേ നീ പറയുന്നത് എല്ലാ അച്ഛനമ്മമാരെപ്പോലെ തന്റെ മകളുടെ കല്യാണം കാണണമെന്ന് ഞങ്ങൾക്കും ആഗ്രഹമില്ലേ........ നിനക്കറിയാലോ കിച്ചന്റെ കാര്യം....... അതിന്റെ കൂടെ നീയും കൂടെ ഇങ്ങനെ വാശി പിടിച്ചാൽ ഞങ്ങൾ എന്താ ചെയ്യണ്ടേ അത് കേട്ടതും അവൾക്കും വിഷമമായി..... അമ്മേ എനിക്ക് കുറച്ചും കൂടി സമയം വേണം അത് കഴിഞ്ഞാൽ നിങ്ങൾ പറയുന്നത് എന്തും ഞാൻ കേൾക്കാം...... അത് കേട്ടതും ചന്ദ്രൻ ചിരിച്ചുകൊണ്ട് ഒരു ഉണ്ണിയപ്പം അവൾക്ക് നേരെ നീട്ടി...... കണ്ടോ കണ്ടോ അച്ചൂസ് ഫുൾ ഉടായിപ്പ് ആണ് കേട്ടോ ദേവൂസെ..... 😂.. അത് കേട്ടതും എല്ലാവരും കൂടി ഒരുമിച്ച് ചിരിച്ചു......
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
സഞ്ജു സംഭവസ്ഥലത്ത് എത്തിയതും...... അവിടെ ആകെ ജനക്കൂട്ടം ആയിരുന്നു..... മാധവേട്ട ആരെയും ഇങ്ങോട്ട് കടത്തി വിടണ്ട പ്രത്യേകിച്ച് പത്രക്കാരെ പിന്നെ ഇവിടെ മൊത്തം ഒന്ന് സർജ് ചെയ്യണം എന്തെങ്കിലും ഒരു ക്ലൂ കിട്ടാതിരിക്കില്ലല്ലോ..... പിന്നെ ഈ ബോഡി ആദ്യം ആരാ കണ്ടത്..... അത് കേട്ടതും മാധവൻ അവിടെ അടുത്തുനിന്ന് ഒരു ചെറുപ്പക്കാരനെ ഇങ്ങു വിളിച്ചു സാർ ഇവനാണ് ആദ്യം കണ്ടത്.... ആ ചെറുപ്പക്കാരൻ സഞ്ജുവിന് അടുത്തേക്ക് വന്നതും സഞ്ജു ആ ചെറുപ്പക്കാരനോട് ചോദിച്ചു നിന്റെ പേര് എന്ത അതിന്നു അവൻ പേടിച്ചു പേടിച്ചു ഉത്തരം പറഞ്ഞു വിഷ്‌ണു...... ഒക്കെ വിഷ്‌ണു പറ നീയാണോ ബോഡി ആദ്യം കണ്ടത് അതിന് അത് എന്ന രീതിയിൽ ആ അവൻ തല ചലിപ്പിച്ചു നീ ആ സമയത്ത് എവിടെ പോകുവായിരുന്നു..... അത് കേട്ടതും അവൻ അല്പം പേടിയോടു കൂടി പറഞ്ഞു സർ ഞാൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന സമയത്താണ് റോഡിന്റെ നടുക്ക് ഒരു ചാക്ക് കിടക്കുന്നത് കണ്ടത് കുറേ ഓൺ അടിച്ചെങ്കിലും അത് അവിടെ നിന്നും ആരും എടുത്തു മാറ്റിയില്ല അതുകൊണ്ടുതന്നെ ഞാൻ കാറിൽ നിന്നും ഇറങ്ങി ഈ ചാക്ക് കെട്ട് മാറ്റാൻ നോക്കിയെങ്കിലും ഭാരം കൂടുതലായതിനാൽ തള്ളിനീക്കാൻ നോക്കിയപ്പോഴാണ് അതിൽ നിന്നും രക്തം വരുന്നത് കണ്ടത് അപ്പോൾ തന്നെ ഞാൻ ആ ചാക്കിന്റെ കെട്ടു അഴിച്ചു നോക്കി അപ്പോഴാണ് ഞാൻ ഈ ബോഡി കാണുന്നത് തന്നെ ആ നിമിഷം തന്നെ ഞാൻ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചിരുന്നു ഇതെല്ലാം അവൻ പറയുമ്പോഴും സഞ്ജു അവനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു ഏകദേശം നീയെത്ര മണിയോടെയാണ് ഈ ബോഡി അവിടെ കണ്ടത് ഒരു 6 ആറര ആയി കാണും.................
ഓക്കേ താൻ ഇപ്പൊ പൊയ്ക്കോളൂ പക്ഷേ എപ്പോൾ വിളിച്ചാലും പോലീസ്റ്റേഷനിൽ വന്നിരിക്കണം അത്രയും പറഞ്ഞത് സഞ്ജു അയാളെ പറഞ്ഞു വിട്ടു മാധവേട്ടൻ അവന്റെ അഡ്രസ്സ് ഫോൺ നമ്പറും കൂടി ഒന്ന് എഴുതി മേടിച്ചു വെച്ചേക്ക് അത്രയും പറഞ്ഞ് അവൻ നേരെ ആ ബോഡിയുടെ അടുത്തേക്ക് ചെന്നു......
ആ കുട്ടിയുടെ മുഖത്തും കൈയ്യിലും കാലിലും എല്ലാം ബ്ലേഡ് അല്ലെങ്കിൽ കത്തിയോ എന്തൊക്കെയോ വച്ച് മുറിച്ച പാടുകൾ കാണാമായിരുന്നു തലയിലെ മുടി പകുതി സേവ് ചെയ്തത് പോലെ ശരീരമാസകലം എന്തൊക്കെയോ ഉപയോഗിച്ച് മുറിവ് ഉണ്ടാക്കിയ പാടുകൾ കാണാമായിരുന്നു അപ്പോഴാണ് സഞ്ജു അത് ശ്രദ്ധിച്ചത് ആ കുട്ടിയുടെ വലതു കയ്യിലെ ഒരു വിരൽ കാണാനില്ല...... അപ്പോഴാണ് മാധവൻ സഞ്ജുവിന്റെ അടുത്തേക്ക് വന്നത്
സർ........ കാർത്തിക സാർ വന്നിട്ടുണ്ട്. അത് കേട്ടതും സഞ്ജു മാധവനോട് പറഞ്ഞു അവനെ അകത്തേക്ക് കൂട്ടിക്കൊണ്ടുവരാൻ....... കാർത്തിക് സഞ്ജുവിന്റെ പണ്ടുമുതലേയുള്ള കൂട്ടുകാരനാണ് സഞ്ജു പോലീസ് ഡിപ്പാർട്ട്മെന്റ് തിരഞ്ഞെടുത്തപ്പോൾ കാർത്തിക ഫോറൻസിക് ആണ് തിരഞ്ഞെടുത്തത് അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള കേസുകൾ ഉണ്ടായാൽ അവൻ ആദ്യം വിളിക്കുന്നത് കാർത്തിക്കിനെ ആണ്..... കാർത്തിക് വരുന്നത് കണ്ടതും സഞ്ജു അവന്റെ അടുത്തേക്ക് ചെന്നു,..... ഡാ ബോഡി ദാ അവിടെയാണ് കിടക്കുന്നത് ശരീരമാസകലം എന്തൊക്കെ വെച്ച് മുറിവ് ഉണ്ടാക്കിയിട്ടുണ്ട് കൂടുതൽ എന്തെങ്കിലും എവിടെയാണ് കിട്ടുമോ എന്ന് നീ ഒന്ന് നോക്ക്
ഓക്കേ ഡാ ഞാൻ എന്തായാലും ഒന്ന് പോയി നോക്കട്ടെ എന്ന് പറഞ്ഞാൽ കാർത്തിക ബോഡിയുടെ അടുത്തേക്ക് പോയി
അപ്പോൾ തന്നെ സഞ്ജു ഫോൺ എടുത്ത് സ്റ്റേഷനിലേക്ക് വിളിച്ചിട്ട് ഈ ഒരു മാസത്തിനുള്ളിൽ മിസ്സിംഗ് ആയ പെൺകുട്ടികളുടെ ലിസ്റ്റ് എടുക്കാൻ പറഞ്ഞതിനുശേഷം അവൻ ഫോൺ വെച്ചു. അപ്പോഴേക്കും പത്രക്കാർ വിവരം എല്ലാം അറിഞ്ഞു അവിടെ എത്തിയിരുന്നു അവർ അവിടെ കിടന്ന് ബഹളം വെക്കുന്നത് കേട്ട് സഞ്ജു അവരുടെ അടുത്തേക്ക് ചെന്നു ഇവിടെ കിടന്ന് ആരും ബഹളം വെക്കരുത് ഇത് ചന്ത അല്ല.... അപ്പോഴാണ് പത്ര കാരിൽ നിന്നും ഒരാൾ അയാൾ ചോദിച്ചത് സാർ ഈ ബോഡി ആരുടെ ആണെന്ന് തിരിച്ചറിഞ്ഞോ..,. അതിന് ഇല്ല എന്ന് മാത്രം ഉത്തരം പറഞ്ഞ സഞ്ജു കാർത്തികിന്റെ അടുത്തേക്ക് ചെന്നു..... ഡാ എന്തെങ്കിലും എവിഡൻസ് കിട്ടിയോ ..... അത് കേട്ടതും കാർത്തി സഞ്ജു വിനോട് പറഞ്ഞു ഡാ ഈ കുട്ടി മരിച്ചിട്ട് ഏറിപ്പോയാൽ ഒരുമണിക്കൂർ അതായത് ഇപ്പോൾ സമയം ഏഴര അതായത് ഒരു ആറരയോടെ അടുത്താണ് കാരണം ഇപ്പോഴും ഈ കുട്ടിയുടെ രക്തം കട്ട പിടിച്ചിചിട്ട് അധികം സമയം അയട്ടില്ല അത് കേട്ടതും സഞ്ജു ഒന്നു ഞെട്ടി അപ്പോൾ ആ ചെറുപ്പക്കാരൻ ഇത് കാണുമ്പോൾ ഈ കുട്ടിക്ക് ജീവൻ ഉണ്ടായിരിക്കണം സഞ്ജു മനസ്സിൽ ചിന്തിച്ചു ഓക്കേ ഡാ വേറെ എന്തെങ്കിലും......ഇൻഫർമേഷൻ.......
ഈ കുട്ടിയുടെ ശരീരത്തിലെ പലഭാഗത്തും മുറിവേൽപ്പിച്ചുട്ടുണ്ട് അത് കേട്ടതും സഞ്ജു കാർത്തിയോട് ചോദിച്ചു ഇത് ചെയ്തത് സീരിയൽ കില്ലർ അങ്ങനെയെന്തെങ്കിലും ആണോ...... അങ്ങനെ എനിക്ക് തോന്നുന്നില്ല പക്ഷേ ഇത് ഈ കുട്ടിയോട് ദേഷ്യമുള്ള ആരോ കരുതിക്കൂട്ടി കൊലപാതകം ചെയ്തതാണ് പിന്നെ ഈ കുട്ടിയുടെ ശരീരത്തിൽ ഉള്ള ചില മുറിവുകൾ ഉണങ്ങി കഴിഞ്ഞതുപോലെ കാണുന്നുണ്ട് സൊ ഈ കുട്ടി കിഡ്നാപ്പ് ചെയ്യപ്പെട്ടിട്ട് വൺ വിക്ക് ആയി കാണണം കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ ഈ ബോഡി പോസ്റ്റ്മോർട്ടം ചെയ്താൽ മാത്രമേ അറിയാൻ കഴിയൂ ഓക്കേ പ്രൊസീഡ്.....
അത്രയും പറഞ്ഞതിനുശേഷം
സഞ്ജുവും ആ പരസ്പരം മുഴുവനും ചർച്ച ചെയ്യാൻ തുടങ്ങി ഇരട്ട് ആയതിനാൽ ഫോണിലെ ഫ്ലാഷ് ഓണാക്കി അവിടെ നിന്നും എന്തെങ്കിലും കിട്ടുമോ എന്ന് അവൻ അന്വേഷിക്കാൻ തുടങ്ങി അങ്ങനെ അന്വേഷിക്കുനത്തിന്റെ ഇടയ്ക്കാണ് അവന് അവിടെ നിന്നും ഒരു ബട്ടൻസ് കിട്ടിയത് അവൻ ആ ബട്ടൻസ് കർച്ചീഫ് കൊണ്ട് എടുത്ത് അവന്റെ പോക്കറ്റിൽ വെച്ചു ആ സമയം തന്നെ മാധവൻ അവന്റെ അടുത്തേക്ക് വന്ന് ഇവിടെ നിന്നും ഒന്നും ലഭിച്ചില്ല എന്ന് പറഞ്ഞു അതിന് അവൻ അയാളെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു പിന്നെ മാധവട്ടാ ഈ ഒരാഴ്ചയ്ക്കുള്ളിൽ കാണാതായ പെൺകുട്ടികളുടെ ലിസ്റ്റ് ഒന്ന് എടുത്തു വെച്ചേക്ക് പറ്റുമെങ്കിൽ നാളെ തന്നെ നമുക്ക് ഈ കേസ് സോൾവ് ചെയ്യാൻ സാധിക്കും അത്രയും പറഞ്ഞ് ബോഡി പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകാനുള്ള ഫോർമാലിറ്റീസ് എല്ലാം ചെയ്തതിനുശേഷം അവൻ വീട്ടിലേക്ക് പോയി......
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋
എത്രയൊക്കെ കിടന്നിട്ടും അവൾക്ക് ഉറക്കം വന്നില്ല അവസാനം അവൾ ടേബിളിന് ഫോണെടുത്തു അവൾ അവിടെനിന്നും ഗ്യാലറി ഓപ്പൺ ചെയ്തു അതിൽ അവളും ആൽവിനും കൂടെ ഒരുമിച്ച് നിന്ന് എടുത്ത ഫോട്ടോകൾ എല്ലാം അവളെ വീണ്ടും വീണ്ടും വേദനിപ്പിച്ചുകൊണ്ടിരുന്നു അവസാനം അവൾ ആ ഫോട്ടോകൾ എല്ലാം ഡിലീറ്റ് ചെയ്തു ഫോണിൽ നിന്നും അപ്പോഴാണ് അവളുടെ ഫോണിലേക്ക് ഒരു കോൾ വന്നത്....
ഹലോ കുഞ്ഞി നീ വേഗം താഴേക്ക് വന്ന് കതക് ഒന്ന് തുറന്നേ......... അത്രയും മാത്രം പറഞ്ഞ് സഞ്ജു ഫോൺ കട്ടാക്കി പിന്നീട് അവളും താഴേക്ക് ചെന്ന് കതക് തുറന്നു കൊടുത്തു അപ്പോഴാണ് അവന്റെ കയ്യിലുള്ള പൊതി അവൾ ശ്രദ്ധിച്ചത്........ ഇത് എന്താ കിച്ച കയ്യിൽ ഒരു പൊതി.....,....... അതോ ഇത് എന്റെ കുഞ്ഞിക്ക് വേണ്ടി മേടിച്ചത അതും പറഞ്ഞ് അവൻ അവളെ ടൈംടേബിൾലേക്ക് വിളിച്ചുകൊണ്ടുപോയി...ഇരുത്തി ..... എനിക്കറിയാം ഇന്ന് നീ അമ്മയെയും അച്ഛനെയും ബോധിപ്പിക്കാൻ വേണ്ടി എന്തെങ്കിലും കഴിച്ചെന്നു വരുത്തിയിട്ടുള്ള എന്ന്....... പറഞ്ഞ് അവൻ തന്നെ അടുക്കളയിൽ നിന്നും ഒരു പാത്രം എടുത്തു കൊണ്ടുവന്ന് മേടിച്ചുകൊണ്ടുവന്ന ബിരിയാണി പ്ലേറ്റിൽ ആക്കി അവൾക്ക് നേരെ നീട്ടി........... അത് കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു...... ആ നിമിഷം അവളും ഓർത്തു തന്നെ എത്രയേറെ മനസ്സിലാകുന്നുണ്ട് തന്റെ കിച്ചൻ എന്ന്..,.. പിന്നീട് അവളും പ്ലേറ്റിൽ നിന്നും ഒരുപിടി എടുത്ത് അവനെ നേരെ നീട്ടി അങ്ങനെ രണ്ടുപേരും കഴിച്ച് പാത്രം കഴുകി തിരിച്ചു വന്നപ്പോഴാണ് ഇവരെ രണ്ടുപേരെയും നോക്കി ചന്ദ്രനും ദേവികയും നിൽക്കുന്നത് കാണുന്നത് അവരെ കണ്ടതും രണ്ടുപേരും നല്ല അസ്സലായി ചിരിച്ചു കാണിച്ച് നൈസായിട്ട് ശിവയുടെ റൂമിലേക്ക് പോയി....... അവരുടെ പോക്ക് കണ്ടിട്ട് ചിരിച്ച് ചന്ദ്രശേഖരനും ദേവികയും തിരിച്ച് റൂമിലേക്ക് .പോയി
റൂമിൽ ചെന്നതും സഞ്ജു ഇന്ന് ഉണ്ടായ കാര്യങ്ങൾ എല്ലാം തന്നെ ശിവയോട് പറഞ്ഞു..... അപ്പോൾ കിച്ചു പറഞ്ഞു വരുന്നത് കൊലയാളിയെ കിച്ചു കണ്ടുപിടിച്ചു എന്നാണോ....... അത് കേട്ടതും സഞ്ജു അവളോട് പറഞ്ഞു എന്നല്ല എന്നാലും ഒരു ഏറെക്കുറെ ആരാണെന്ന് ഒരു ഊഹം ഇപ്പൊൾ ഉണ്ട് നാളെ കുറച്ചുകൂടെ തെളിവ് കിട്ടിയതിനുശേഷം മാത്രമേ അയാൾ ആണെന്ന് ഉറപ്പിക്കാൻ സാധിക്കൂ...... ഇത് ഒരു ആങ്ങള പെങ്ങളോട് പറഞ്ഞ കാര്യമാണ് അല്ലാതെ ഒരു പോലീസുകാരൻ പത്രപ്രവർത്തികയോട് പറഞ്ഞ കാര്യമല്ല...... അത് എപ്പോഴും നിന്റെ ഓർമയിൽ വേണം... അത്രയും പറഞ്ഞതിനുശേഷം സഞ്ജു അവളോട് കിടന്നോളാൻ പറഞ്ഞിട്ട് അവൻ റൂമിലേക്ക് പോയി...... സമയം ഒരുപാട് വൈകി അതിനാൽ തന്നെ അവനും കിടന്നത് അറിയാതെ ഉറങ്ങി.......