Aksharathalukal

നിലാവിന്റെ പ്രണയിനി - 15

പാർട്ട് - 15
 
 
അങ്ങനെ  ഞാനും ജാൻവിയും  റെഡി ആയി... എന്നെ  കണ്ടു  ജാൻവി  ആകേ  വണ്ടർ അടിച്ചു നിൽക്കേണ്‌... ഞാൻ ഒന്ന്  ഇളിച്ചു കൊടുത്തു.... അങ്ങനെ ഞാനും  അവളും  നേരെ ഓഫീസിലേക്ക്  വിട്ടു. ഓഫീസിന്റെ  1സ്റ്റ് ഫ്ലോറിൽ ആണ്  പാർട്ടി  അറെഞ്ചു ചെയ്തിരിക്കുന്നത്... ഞങ്ങൾ അവിടെ ചെന്നു... സ്റ്റാഫുകൾ ഒക്കെ വന്ന് തുടങ്ങിയിട്ടുണ്ട്. ഞങ്ങൾ  നേരെ  പാർട്ടി  നടക്കുന്നിടത്തേയ്ക്ക് പോയി... അവിടെ  ചെന്നപ്പോൾ  വരുൺ  സാർ  ബ്ലാക്ക്  സ്യുട്ട്  വിത്ത് റെഡ് ഷർട്ട്  ഒക്കെ  ഇട്ടു  പൊളി ലുക്കിൽ... സാറിന്റെ  ഫാൻസ്‌  ആണെങ്കിൽ  ആളെ  നോക്കി  വെള്ളം  ഇറക്കുന്നുണ്ട്... 
പെട്ടെന്നു  അവിടേക്ക്  ഞങ്ങളുടെ കൂടെ വർക്ക് ചെയ്യുന്ന ഇഷ വന്ന്  വരുൺ സാറിന്റെ  ഫാമിലി  വരുന്നുണ്ടെന്ന്  പറഞ്ഞു... ഞാൻ വലിയ  ആകാംഷയോടെ  അവരുടെ  വരവും നോക്കി നിന്നു. അകത്തേക്ക് കയറി വരുന്ന വരുൺ സാറിന്റെ ഫാമിലിയെ കണ്ടു ഞാനും എന്റെ കൂടെ  ഉള്ളവരും ഒരുപോലെ ഞെട്ടി.....😲😲😲😲😲😲
 
 
✨✨✨✨✨✨✨✨✨✨✨✨
 
 
എല്ലാരും റെഡ് കളർ  ഡ്രെസ്സ്... സാറിന്റെ  അച്ഛൻ, അമ്മ, ബ്രദർ, പിന്നെ വേറെ ഒരു പെണ്ണും ഉണ്ട്. കണ്ടിട്ട്  വരുൺ സാറിന്റെ  ചേട്ടന്റെ ഭാര്യ ആണെന്ന് തോന്നുന്നു. മാത്രമല്ല ആ  പെണ്ണിന്റെ  ഗൗണും എന്റെ ഗൗണും തമ്മിൽ വലിയ വ്യത്യാസം ഇല്ല. ഞങ്ങൾ ഒരുമിച്ചു  നിന്നാൽ ഞാനും  ആ ഫാമിലിയിൽ  ഉള്ളതാണെന്നെ  തോന്നൂ...  മാത്രമല്ല  എല്ലാവരും  എന്നെയും  അവരെയും  മാറി മാറി നോക്കുണ്ട്.... എനിക്ക്  ആകേ  എന്തോപോലെ  ആയി....  ശ്ശേ... എന്തൊക്കെ ബിൽഡപ്പ്  ഇട്ടത്  ആണ്... ഒക്കെ  വെറുതെ  ആയി.... സാറിന്റെ  അമ്മയുടെ  മുഖം  എവിടെയോ  കണ്ടത്  പോലെ... ഞാൻ അന്വേഷിക്കുന്ന  മുഖവുമായി  നല്ല  സാദൃശ്യം  തോന്നുന്നു.. ഞാൻ  ആ  അമ്മയെ  തന്നെ  നോക്കി  നിന്നു.
 
 
അതിനിടയ്ക്ക്  ഇഷ സാറിന്റെ  ഫാമിലിയിൽ  ഉള്ളവരെ  ആരൊക്കെയാനെന്നു  പറഞ്ഞു തന്നു... സാറിന്റെ  അച്ഛൻ വിശ്വനാഥ്, അമ്മ  രാധിക , ചേട്ടൻ വിവേക് , ചേട്ടന്റെ ഭാര്യ സരിഗ... 
 
 
എല്ലാരും  എന്നെ  ശ്രദ്ധിക്കുന്നത്  കാരണം  എനിക്ക്  ആകേ  ചമ്മൽ ആയി... ഞാൻ  പയ്യെ   വാഷ്‌റൂമിന്റെ   അവിടേക്ക്  നടന്നു.... പാർട്ടി  അടിച്ചുപൊളിക്കാൻ  വന്നിട്ട്.... ഒന്നും  നടക്കില്ല... അവളുമാർക്ക്  എന്തെങ്കിലും  സംശയം  തോന്നിയാൽ  അതോടെ  ഞാൻ തീർന്നു. എന്നെ  വലിച്ചു വാരി ഭിത്തിയിൽ ഒട്ടിക്കും...  സാർ  എന്റെ   നല്ല  ഒരു  ഫ്രണ്ട്  മാത്രമാണ്... പക്ഷെ  അത്  അവര്  വിശ്വസിക്കില്ല... അവരെല്ലാം  സാറിന്റെ  ഒരു  നോട്ടത്തിനായി  കാത്തിരിക്കുമ്പോൾ  ആണ്  ഞങ്ങൾ  ഇത്രയ്ക്ക്  കട്ട  കമ്പിനി  ആയതും  ആള്  എനിക്ക്  ഗിഫ്റ്റ്  വരെ  തന്നതും... മാത്രമല്ല  വാട്സ്ആപ് ഗ്രൂപ്പിൽ  സാറിനെ  ഏറ്റവും  കൂടുതൽ  ട്രോളുന്നത്  ഞാൻ  ആണ്.. ആ ഞാൻ  തന്നെ  ആളായിട്ട്  ഇത്രയ്ക്ക്  അടുത്തെന്ന്  അറിഞ്ഞാൽ..... എന്റെ  കൃഷ്ണാ....  അതോടെ  ഞാൻ  തീർന്നു....  എനിക്ക്  പേടി  ഒന്നും  ഇല്ല... എന്നാലും  ചെറിയ  ഒരു  ഭയം അത്രേ ഉള്ളൂ 😁😁😁... എന്റെ  ഉണ്ണിക്കണ്ണാ  എന്നെ  കാത്തോളണേ.... 
 
 
 
ബാക്കിൽ   ആരുടെയോ  സാമിപ്യം  അറിഞ്ഞു  ആണ്  തിരിഞ്ഞു  നോക്കിയത്. 
 
" വരുൺ  സാർ...."
 
 
" താൻ  എന്താ  ഇവിടെ  നിന്ന്  ഒറ്റയ്ക്ക്  സംസാരിക്കുന്നേ " - വരുൺ
 
 
" ഒന്നുമില്ല... ഞാൻ എന്റെ  വിഷമം കൊണ്ട്  സംസാരിച്ചതാ. "
 
 
" എന്താടോ  എന്ത്  പറ്റി  തനിക്ക് ? " - വരുൺ
 
 
" ഇതിൽ  കൂടുതൽ  ഇനി  എന്ത്  പറ്റാൻ??? സാർ  എന്ത്  പരിപാടിയാണ് കാണിച്ചത്?? മര്യാദയ്ക്ക്  ഞാൻ  എന്റെ  ഡ്രെസ്സ്  തന്നെ  ഇട്ടേനെ... ഇതിപ്പോൾ  യൂണിഫോം  പോലെ  ആയി... അടിച്ചു പൊളിക്കാൻ  വന്ന  ഞാനാ.."
 
 
 
" യൂണിഫോമോ??  ടോ  ഇത്  ഞങ്ങൾ  പ്ലാൻ  ചെയ്ത ഡ്രെസ്സ് കോഡ് ആണ്... ഇതിൽ എന്താ  ഇപ്പോ  കുഴപ്പം ? " - വരുൺ
 
 
" ആ... അത്  തന്നെയാ  ചോദിച്ചേ.. അതിനിടയ്ക്ക്  എനിക്ക്  എന്തിനാ  ഈ  ഡ്രെസ്സ്.... അത്രയ്ക്ക്  നിർബന്ധം  ആയിരുന്നെങ്കിൽ  വേറെ  കളർ  എടുത്താൽ മതിയായിരുന്നു...."
 
 
 
" ഓ... എന്റെ  ബുദ്ധൂസേ..... അത്  തന്നെയാ  പറഞ്ഞത്... ഫാമിലി  ഡ്രസ്സ് കോഡ് ആണെന്ന്.... നീ  ഇങ്ങ്  വന്നേ... നമുക്ക്  കുറച്ചു  സെൽഫി  എടുക്കാം.. " - വരുൺ
 
 
പിന്നെ  ആള്  ഞങ്ങൾ ഒരുമിച്ച്  ഉള്ള  സെൽഫി  എടുക്കാൻ  തുടങ്ങി... കുറച്ചു  പിക്സ്  എടുത്ത ശേഷം  ആള്  വേഗം  പാർട്ടി  നടക്കുന്നിടതെയ്ക്ക്  പോയി.. അല്ലെങ്കിൽ. ആരെങ്കിലും  അന്വേഷിച്ചു  വന്നാലോ...  ഞാൻ  കുറച്ചു  നേരം  കൂടി  അവിടെ  നിന്നു...  പയ്യെ  ഞാനും  അവിടേയ്ക്ക്  പോയി... അങ്ങനെ  പാർട്ടി  അടിച്ചുപൊളിക്കാൻ  പോയ ഞാൻ  ഒരു  മൂലയിൽ  ഒതുങ്ങി  കൂടി  ഇരുന്നു... തിരിച്ചു  ഹോസ്റ്റലിലേക്ക്  എത്തുന്നത്  വരെ  മനസ്സ്  ആകെ  കലങ്ങി മറിയുകയായിരുന്നു.  ജാൻവിയോട്  അധികം  സംസാരിക്കാൻ  നിൽക്കാതെ  ഞാൻ  കിടന്നു...
 
 
പിറ്റേന്ന്   പതിവ്  പോലെ  ഓഫീസിൽ  പോയി... 
 
ഇന്ന്  സാറ്റർഡേ  ആണ്. വൈകീട്ട്   വീട്ടിൽ  പോകണം.... അത്  കാരണം  ഒരു  പ്രത്യേക  ഉന്മേഷം  ആയിരുന്നു. അധികം  ആരോടും  സംസാരിക്കാൻ  നിൽക്കാതെ  വർക്കിൽ  മാത്രം  ശ്രദ്ധിച്ചു. 
 
 
വൈകുന്നേരം  ഓഫീസ്  ടൈം  കഴിഞ്ഞു  നേരെ  വീട്ടിലേക്ക്  വണ്ടി കയറി...  
ബസ് സ്റ്റോപ്പിൽ  അച്ഛൻ  വന്ന്  നിൽക്കുകയാണ് പതിവ്. സമയം ഏഴര   ആകാറയപ്പോഴേക്കും  ബസ് , സ്റ്റോപ്പിൽ  എത്തി. ഞാൻ  ഇറങ്ങി  നോക്കുമ്പോൾ  പതിവിന്  വിപരീതമായി  അച്ഛന്  പകരം  ജിതിയാണ്  വന്നിരിക്കുന്നത്. 
 
 
" അച്ഛൻ  എവിടെ ?? "
 
 
" അച്ഛൻ കല്യാണത്തിന്  പോയി " - ജിതി
 
 
" ആരുടെ  കല്യാണം ??? " 
 
 
" അച്ഛന്റെ  ഒപ്പം  വർക്ക്  ചെയ്യുന്ന  സുധചേച്ചിയുടെ  മകളുടെ  കല്യാണം " - ജിതി
 
 
" അയ്യോ! അവൾ  എന്റെ  പ്രായം  അല്ലേ. അല്ലാ  അവൾക്ക്  അതിനു  ജോലി  കിട്ടിയോ ?? "
 
 
" ചെക്കൻ  പുറത്ത്‌  എവിടെയോ ആണ്. അവൾക്കും അവിടെ  ജോലി  ശരിയാക്കി  എന്നാ  അമ്മ  പറഞ്ഞത്. എന്താടി ചേച്ചി... അതിന്  നിനക്ക് എന്താ?? " - ജിതി
 
 
" ഓ... ഡാ പൊട്ടാ... ഇനി ഇപ്പോ അമ്മ കല്യാണക്കാര്യം  പറഞ്ഞു  തുടങ്ങും.  ഓ... ഈ. ആഴ്ച  ഇവിടേക്ക്  വരാതെ  ഇരുന്നാൽ. മതിയായിരുന്നു. "
 
 
 
" അതാണോ കാര്യം... അല്ലെങ്കിലും  നീ  പെട്ടു  മോളെ..." - ജിതി
 
" 🙄🙄🙄  എങ്ങനെ ...."
 
 
( തുടരും )
 
 
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഓയ് ഗയ്സ്.... അഭിപ്രായം  പറയണേ... 
ചാരുവിന്  ഉള്ള  8  ന്റെ  പണിയായി  തിരിച്ചു വരുന്നതാവും.... വരുണിനെയും  ചാരുവിനെയും  2 വഴിക്ക്  ആക്കിയാലോ  എന്ന്  ഒരു  ആലോചന... മാത്രമല്ല  വരുണിനെ  കെട്ടിയില്ലെങ്കിൽ  ചാവും  എന്ന്  പറഞ്ഞു  ചിലരൊക്കെ  നടക്കുന്നുണ്ട്... എനിക്ക്  വയ്യ. അതിന്  സമാധാനം  പറയാൻ... എന്നെ  നോക്കണ്ട ഞാൻ ഓടി 🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️
 
 
 
        
 

നിലാവിന്റെ പ്രണയിനി - 16

നിലാവിന്റെ പ്രണയിനി - 16

4.8
3585

  പാർട്ട് - 16       " അച്ഛൻ  എവിടെ ?? "     " അച്ഛൻ കല്യാണത്തിന്  പോയി " - ജിതി     " ആരുടെ  കല്യാണം ??? "      " അച്ഛന്റെ  ഒപ്പം  വർക്ക്  ചെയ്യുന്ന  സുധചേച്ചിയുടെ  മകളുടെ  കല്യാണം " - ജിതി     " അയ്യോ! അവൾ  എന്റെ  പ്രായം  അല്ലേ. അല്ലാ  അവൾക്ക്  അതിനു  ജോലി  കിട്ടിയോ ?? "     " ചെക്കൻ  പുറത്ത്‌  എവിടെയോ ആണ്. അവൾക്കും അവിടെ  ജോലി  ശരിയാക്കി  എന്നാ  അമ്മ  പറഞ്ഞത്. എന്താടി ചേച്ചി... അതിന്  നിനക്ക് എന്താ?? " - ജിതി     " ഓ... ഡാ പൊട്ടാ... ഇനി ഇപ്പോ അമ്മ കല്യാണക്കാര്യം  പറഞ്ഞു  തുടങ്ങും.  ഓ... ഈ ആഴ്ച&n