Aksharathalukal

നിലാവിന്റെ പ്രണയിനി - 16

 
പാർട്ട് - 16
 
 
 
" അച്ഛൻ  എവിടെ ?? "
 
 
" അച്ഛൻ കല്യാണത്തിന്  പോയി " - ജിതി
 
 
" ആരുടെ  കല്യാണം ??? " 
 
 
" അച്ഛന്റെ  ഒപ്പം  വർക്ക്  ചെയ്യുന്ന  സുധചേച്ചിയുടെ  മകളുടെ  കല്യാണം " - ജിതി
 
 
" അയ്യോ! അവൾ  എന്റെ  പ്രായം  അല്ലേ. അല്ലാ  അവൾക്ക്  അതിനു  ജോലി  കിട്ടിയോ ?? "
 
 
" ചെക്കൻ  പുറത്ത്‌  എവിടെയോ ആണ്. അവൾക്കും അവിടെ  ജോലി  ശരിയാക്കി  എന്നാ  അമ്മ  പറഞ്ഞത്. എന്താടി ചേച്ചി... അതിന്  നിനക്ക് എന്താ?? " - ജിതി
 
 
" ഓ... ഡാ പൊട്ടാ... ഇനി ഇപ്പോ അമ്മ കല്യാണക്കാര്യം  പറഞ്ഞു  തുടങ്ങും.  ഓ... ഈ ആഴ്ച  ഇവിടേക്ക്  വരാതെ  ഇരുന്നാൽ മതിയായിരുന്നു. "
 
 
 
" അതാണോ കാര്യം... അല്ലെങ്കിലും  നീ  പെട്ടു  മോളെ..." - ജിതി
 
 
" 🙄🙄🙄  എങ്ങനെ ...."
 
 
✨✨✨✨✨✨✨✨✨✨✨✨✨
 
 
" അത് പിന്നെ.... ഞാൻ  ഈ  കാര്യം  പറഞ്ഞു  എന്ന്  നീ  അമ്മയോട്  പറയുമോ ? " - ജിതി
 
 
" ഇല്ലെടാ ചെക്കാ.... നീ കാര്യം പറ.. "
 
 
" അത്  പിന്നെ... നമ്മുടെ  കിച്ചേട്ടന്റെ  ഇളയച്ഛന്റെ  മോൻ  മനു  ഇല്ലേ... " - ജിതി
 
 
 
" ഏത്... ആ  മത്തങ്ങാ  മോറനൊ??? അവനെന്താ..? " 
 
 
" മത്തങ്ങാ  മോറനൊ... ആ  ചേട്ടന്  എന്താ  കുഴപ്പം? നല്ല ഭംഗിയുണ്ട് കാണാൻ.." - ജിതി
 
 
" ഓ... അതാണോ ഇപ്പോ ഇവിടത്തെ പ്രശ്നം. നീ കാര്യം പറ.."
 
 
" ആ  പുള്ളി  നിന്നെ  കാണാൻ  വരും  നാളെ.." - ജിതി
 
 
" 😲😲😲 എന്താ  നീ പറഞ്ഞേ..."
 
 
" ഓ... നിനക്കെന്താ  ചെവി  കേൾക്കില്ലേ?? മനു  നിന്നെ  കാണാൻ  വരുമെന്ന്. " - ജിതി
 
 
" അതിന്  എന്റെ  സമ്മതം  വേണ്ടേ... ഞാൻ  സമ്മതിക്കില്ല.. " 
 
 
 
" അതെന്താടി ചേച്ചി... ആ  പുള്ളിക്കാരൻ  അടിപൊളി  അല്ലേ. നല്ല സ്വാഭാവം, നല്ല ജോലി അതും UK യിൽ. കല്യാണം കഴിഞ്ഞാൽ   നിന്നെ  കൊണ്ട് പോകും. പിന്നെ നിനക്ക് അവിടെ  ജോലി നോക്കാലോ.. വീട്ടുകാരും നല്ലത്  ആണ്. പിന്നെന്താ..." - ജിതി
 
 
 
" അവന്  ഉള്ള  മറുപടി  പണ്ടേ  ഞാൻ കൊടുത്തത്  ആണ്. ഇപ്പോഴും  അതിൽ  ഒരു  മാറ്റവും  ഇല്ല. ഇനി  ഉണ്ടാവാനും  പോണില്ല. "
 
 
" ടി, ചേച്ചി.... ആ  ചേട്ടൻ  പക്കാ  സീരിയസ്  ആണ്. നീ  വിചാരിച്ചപോലെ  അല്ല കാര്യങ്ങൾ...  നിന്നെ  കെട്ടിയില്ലെങ്കിൽ  പിന്നെ  ഒരു  ജീവിതം  ഉണ്ടാവില്ല  എന്ന്  പറഞ്ഞു  നടക്കേണ്.... അച്ഛനോടും  അമ്മയോടും  സംസാരിച്ചു. അവർക്ക്  ഇഷ്ട്ടകുറവ്‌  ഒന്നും  ഇല്ല. അമ്മ  അമ്മാവനെ  വിളിച്ചു  പറഞ്ഞു. അമ്മാവനും  ഇഷ്ട്ടകുറവ്‌  ഇല്ല. നീ  ഓക്കേ  പറഞ്ഞാൽ  മാത്രം  മതി... " - ജിതി
 
 
അത് ശരി... കാര്യങ്ങൾ അത്രത്തോളം എത്തിയോ... ശരിയാക്കി കൊടുക്കാം.. 
 
 
 
" ഡാ ... എനിക്ക്  കിച്ചേട്ടനെ  കാണണം.... "
 
 
" ഇപ്പോഴോ... എന്തിന്..? " - ജിതി
 
 
" നീ  വന്നേ...  വണ്ടിയെടുക്ക്..."
 
 
 
 ഞങ്ങൾ  നേരെ  കിച്ചേട്ടന്റെ  വീട്ടിലേക്ക് ചെന്നു.  ഞങ്ങൾ  ചെന്നപ്പോൾ  ദേവമ്മ  ടിവി  കാണുകയാണ്... ദേവമ്മയോട്  ചോദിച്ചപ്പോൾ  സുഗതനച്ഛൻ  പുറത്ത്‌  പോയെന്ന് പറഞ്ഞു.... കിച്ചേട്ടൻ  മുകളിൽ  ആളുടെ  റൂമിൽ  ഉണ്ട്... ഞാൻ  കിച്ചേട്ടന്റെ  അടുത്തേക്ക്  പോകാൻ  നടന്നതും  ദേവമ്മ  എന്നെ വിളിച്ചു.
 
 
" മോളെ  ചാരു.... " - ദേവമ്മ
 
 
"എന്താ  ദേവമ്മേ... "
 
 
" എന്റെ കുട്ടിക്ക്  ഞങ്ങളുടെ  മനുമോന്റെ  പെണ്ണാവാൻ  ഇഷ്ട്ടാണോ?? കിച്ചുവിനെ  പോലെ തന്നെയാണ്  ഞങ്ങൾക്ക്  മനുവും... എന്റെ  മോളു  ഈ  കുടുംബത്തിലേക്ക്  വലതുകാൽ  വച്ചു  കയറി  വരുന്നതും  കാത്തിരിക്കേണ്  ഇപ്പോ  നിന്റെ  ദേവമ്മ...  ന്റെ കുട്ടിക്ക്  സമ്മതക്കുറവ്  ഉണ്ടോ?? - ദേവമ്മ
 
 
ഞാൻ  ഒന്ന്  പുഞ്ചിരിച്ചതായി  വരുത്തി  പയ്യെ  മുകളിലേക്കുള്ള  പടികൾ  കയറി.... പെട്ടെന്ന്  താഴേയ്ക്ക്  ഇറങ്ങി  വരുന്ന  ആളെ  കണ്ടപ്പോൾ   എന്റെ   നെഞ്ചിൽ  ഒരു  കൊള്ളിയാൻ  മിന്നി... മനു... എന്നെ  നോക്കി  ഒരു  കള്ളച്ചിരി  ചിരിച്ചു  ഇറങ്ങി  വരുന്നു... എന്റെ  കൃഷ്ണാ... നീ  ഇങ്ങനെ  എന്നെ  പരീക്ഷിക്കല്ലേ.... അവൻ  അടുത്ത്  വരുന്തോറും  എന്റെ  ഉള്ള  ധൈര്യം  ചോർന്ന്  പോകുന്നതായി  തോന്നി.... പിന്നെ  ഒന്നും  നോക്കിയില്ല  2 ഉം  കൽപിച്ചു  ഒരു  ഓട്ടം  ആയിരുന്നു... കിച്ചേട്ടന്റെ  റൂമിൽ   എത്തിയപ്പോൾ  ആണ്  ഒന്ന്  നിന്നത്....  ഞാൻ  ചെല്ലുമ്പോൾ  ആ  പുസ്തക പുഴു  ഇരുന്ന്  വായിക്കുവാണ്.... ചെന്ന്  ആ  മരതലയ്ക്ക്  ഇട്ട്  രണ്ടു  കൊടുക്കണം  എന്നുണ്ട്.... പക്ഷെ  തിരിച്ചു  അതിന്റെ  രണ്ടിരട്ടി  കിട്ടുമെന്ന്  ഉള്ളതിനാൽ  ഞാൻ  വേണ്ടെന്ന്  വച്ചു. ഞാൻ നേരെ  ഡോർ അടച്ചു  കുട്ടിയിട്ടു. ആള്  എന്നെ  കണ്ടിട്ടും വലിയ  മൈൻഡ്  ഒന്നും  ഇല്ല.
എന്റെ  ഈ  വരവ്  പ്രതീക്ഷിച്ചു  കാണും... 
 
 
" കിച്ചേട്ടാാാാാാാാാാാാ.......... "
 
 
" എന്താടി... എന്തിനാ വെറുതെ  കിടന്ന്  അലറുന്നത് ? " - കിച്ചു...
 
 
" അലറുകയല്ല  നിങ്ങളെ  കൊല്ലുകയാണ്  വേണ്ടത്... "
 
 
" എന്താ... നിന്റെ  പ്രശ്നം..??? " - കിച്ചു
 
 
" ഓ... ഒന്നും  അറിയാത്ത  ഒരു  പാവം... കിച്ചേട്ടനും  കൂടി  അറിഞ്ഞിട്ടാണോ  ആ  മത്തങ്ങാ  മോറൻ  എന്നെ  പെണ്ണുകാണാൻ  വരുന്നേ.... ?? "
 
 
" ടി.. മത്തങ്ങാ മോറനോ.... അവൻ  എന്റെ  അനിയൻ  ആണ്..." - കിച്ചു
 
 
" നിങ്ങളുടെ  അനിയൻ  ആണെങ്കിൽ  എനിക്ക്  എന്താ ??? ദേ നാളെ  അവൻ  എന്റെ  വീടിന്റെ  പരിസരത്തെങ്ങാനും  വന്നാൽ... അവനെ  ഞാൻ  കൊല്ലും. അനിയനെ വേണമെങ്കിൽ  ഈ  ആലോചന  മുടക്കിക്കോ.. എല്ലാം  അറിയുന്ന  കിച്ചേട്ടനും  ഇതിന്  കൂട്ടു  നിൽക്കേണോ?? "
 
 
" ഇത്  ഞാൻ  മുടക്കിയില്ലെങ്കിലും  നീ  മുടക്കും  എന്ന്  എനിക്ക്  നന്നായി  അറിയാം... പിന്നെ  എന്താ..." - കിച്ചു
 
 
" അത്  ശരി... അപ്പോൾ  കിച്ചേട്ടൻ  അനിയന്റെ  കൂടെ  ആണല്ലേ.... എന്നാൽ കേട്ടോ.... നിങ്ങളുടെ  കൂട്ടുകാരൻ  ആ  ഒളിച്ചുകളികാരനോടും  പറഞ്ഞോ.... എന്റെ  കഴുത്തിൽ  ഒരു  താലി  വീഴുന്നുണ്ടെങ്കിൽ അത്  നിങ്ങളുടെ  കൂട്ടുകാരന്റെ  തന്നെ  ആയിരിക്കും. അല്ലാതെ  ഈ  ചാരു  ആരുടെ  മുന്നിലും  ഒരുങ്ങികെട്ടി  നിൽക്കാനോ, ആരുടെയും  താലിക്ക്  മുന്നിൽ  തലനീട്ടികൊടുക്കാനോ  പോകുന്നില്ല... "
 
 
" മ്മ്മ്... കഴിഞ്ഞോ??? " - കിച്ചു
 
 
" എന്ത്,?? "
 
 
" അല്ല... നിന്റെ  പ്രകടനം  കഴിഞ്ഞോ എന്ന്...   എന്റെ  പൊന്ന്  ചാരു....  എനിക്ക്  അറിയില്ലേ  നിന്നെ.... ഞാൻ മനുവിനോട്  സംസാരിക്കാൻ  കുറേ  ശ്രമിച്ചത്  ആണ്. പക്ഷെ  അവന്റെ  സന്തോഷം  കാണുമ്പോൾ  ഒന്നും  പറയാൻ  തോന്നിയില്ല.. പിന്നെ  തല  പോയാലും  നീ ഈ  കല്യാണത്തിന്  സമ്മതിക്കില്ല  എന്ന്  എനിക്ക്  നന്നായി  അറിയാം.... നീ  വിഷമിക്കാതെ  വീട്ടിലേക്ക്  ചെല്ല്.. " - കിച്ചു
 
 
" കിച്ചേട്ടാ  എന്നാലും.... എനിക്ക്  പറ്റില്ല. കിച്ചേട്ടാ..."
 
 
" നീ സമാധാനമായി  ചെല്ല്  പെണ്ണെ ... ഞാൻ  ഇല്ലേ  കൂടെ.... വീട്ടിൽ  കേറാതെ  നേരെ  ഇവിടേക്കാവും  വന്നിട്ടുണ്ടാവുക .. അമ്മ അവിടെ  കാത്തിരിക്കുകയാവും..  നീ  ഇപ്പോൾ  ചെല്ല്..." - കിച്ചു
 
 
" മ്മ്മ്മ്.... സോറി  കിച്ചേട്ടാ.... ഞാൻ വിഷമം കൊണ്ട്  പറഞ്ഞു  പോയതാ.... പെട്ടെന്ന്  അങ്ങനെ  കേട്ടപ്പോ  വിഷമമായി.... ഇപ്പോ  കുഴപ്പമില്ല.... എനിക്ക്   ഇത്  മുടകാതെ   പറ്റില്ലല്ലോ.... അതിനുള്ള  വഴി  ഞാൻ  നോക്കിക്കോളാം.... എന്നാൽ ശരി  ഞാൻ  പോണൂ... "
 
 
 
ഞാൻ  പയ്യെ  തിരിഞ്ഞു  നടന്നപ്പോൾ  ആണ്  ഒരു  കാര്യം  ശ്രദ്ധിച്ചത്....  ഉണ്ണികണ്ണന്റെ  നല്ല  ഭംഗിയുള്ള  ഒരു  കുഞ്ഞ് വിഗ്രഹം... ഞാൻ  റൂം തുറന്ന്  പുറത്തിറങ്ങി... പിന്നെയും  തിരിച്ചു  കയറി  ഉണ്ണികണ്ണനെയും  പൊക്കിയെടുത്തു  ഒരൊറ്റയോട്ടം... 😁😁😁😁
ഒന്നും  മനസിലായില്ലല്ലേ.... അതേ... കിച്ചേട്ടൻ ഇങ്ങനെ  എനിക്ക്  ഇഷ്ട്ടം  ഉള്ള  കുപ്പിവള, മഞ്ചാടി,മയിൽ‌പീലി, ഉണ്ണികണ്ണൻ  ഇതൊക്കെ  കൊണ്ട്  റൂമിൽ  വയ്ക്കും... അതൊക്കെ  അടിച്ചുമാറ്റൽ  ആണ്  എന്റെ  മെയിൻ  പണി... എനിക്കായി എന്ത് വാങ്ങിയാലും  റൂമിൽ  മേശപ്പുറത്തു  വയ്ക്കുകയെ  ഉള്ളൂ... കറക്റ്റ്  ആയി  ഞാൻ  അത്  പൊക്കുമെന്ന്  പുള്ളിക്ക്   അറിയാം... ആ അതൊക്കെ പോട്ടെ... അങ്ങനെ ഇപ്പോൾ തുടങ്ങി  മിഷൻ  മത്തങ്ങാ മോറൻ സ്റ്റാർട്ടഡ്...👍👍👍
 
 
( തുടരും )
 
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
 
ഓയ് .... ഗയ്സ്....  അഭിപ്രായം  പറയണേ...  
 

നിലാവിന്റെ പ്രണയിനി - 17

നിലാവിന്റെ പ്രണയിനി - 17

4.8
3528

                 പാർട്ട് - 17       ഞാൻ  പയ്യെ  തിരിഞ്ഞു  നടന്നപ്പോൾ  ആണ്  ഒരു  കാര്യം  ശ്രദ്ധിച്ചത്....  ഉണ്ണികണ്ണന്റെ  നല്ല  ഭംഗിയുള്ള  ഒരു  കുഞ്ഞ് വിഗ്രഹം... ഞാൻ  റൂം തുറന്ന്  പുറത്തിറങ്ങി... പിന്നെയും  തിരിച്ചു  കയറി  ഉണ്ണികണ്ണനെയും  പൊക്കിയെടുത്തു  ഒരൊറ്റയോട്ടം... 😁😁😁😁 ഒന്നും  മനസിലായില്ലല്ലേ.... അതേ... കിച്ചേട്ടൻ ഇങ്ങനെ  എനിക്ക്  ഇഷ്ട്ടം  ഉള്ള  കുപ്പിവള, മഞ്ചാടി,മയിൽ‌പീലി, ഉണ്ണികണ്ണൻ  ഇതൊക്കെ  കൊണ്ട്  റൂമിൽ  വയ്ക്കും... അതൊക്കെ  അടിച്ചുമാറ്റൽ  ആണ്  എന്റെ  മെയിൻ  പണി... എനിക്കായി എന്ത് വാങ്ങിയാലും&nbs