Aksharathalukal

will you marry me ❤️ 26

ആദവ് ആ മുറിയുടെ ജനാല അടക്കുന്നത് വരെ നന്ദു കിറുങ്ങി നിന്നു..

""എവിടെയോ എന്തോ തകരാറ് പോലെ തോന്നുന്നു...!!""
നന്ദുവിന്റെ ആത്മഗതം നടത്തുന്നത് കേട്ട് മഹി തല പിന്നിലേക്ക് തിരിച്ചു...
അടഞ്ഞു കിടക്കുന്ന ജനാലയിലേക്കും നന്ദുവിന്റെ മുഖത്തേക്കും മാറി മാറി നോക്കി...
""ഇവനിത് ന്തൂട്ട് തേങ്ങയാ ഈ പറയുന്നേ???"
എന്ന മട്ടിൽ നിന്നു.

നന്ദുവിന് റിലേ ആയതും അവൻ അന്തിച്ച് നിൽക്കുന്ന മഹിയുടെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു 

''നീയിങ്ങനെ കുന്തം വിഴുങ്ങിയത് പോലെ എന്നെ നോക്കുന്നത് എന്തിനാ??? "😡

""പിന്നെ പാതിരാത്രി എവിടുന്നോ കയറി വരുന്നു...
വന്നതും പോട്ടെ...
തലയും വാലും ഇല്ലാതെ എന്തൊക്കെയോ പറയുന്നു..!!
പിന്നെ ഞാൻ എങ്ങനെ നോക്കണം.???"
മഹിക്കും ദേഷ്യം വന്ന് തുടങ്ങിയിരുന്നു.

മഹിയെ അവിടെ പിടിച്ചു നിർത്താൻ നന്ദു എടുക്കുന്ന ചീപ്പ്‌ നമ്പറുകൾ ആയിട്ടേ അവളതിനെ കണ്ടുള്ളു...!!

(അവൻ കണ്ടത് നീ കാണാതിരുന്നത് നന്നായി എന്ന് കൂട്ടിക്കോളൂ കുട്ടി...
നീയാ കണ്ടത് എങ്കിൽ നന്ദു ബോധം പോയ നിന്നെ പൊക്കിനടക്കേണ്ടി വന്നേനെ.(എന്ന് സ്വന്തം ഞാൻ 🤭))

""ഇയാളങ്ങ് മാറി നിന്നെ എനിക്ക് അപ്പ എഴുന്നേൽക്കും മുന്നേ വീട്ടിൽ കയറണം...!!""
മഹി പിന്തിരിഞ് പോകാൻ തുടങ്ങിയതും നന്ദു പിന്നിൽ നിന്നും വിളിച്ചു.

""മേ.... അത്‌ വേണ്ട... മഹി ഒന്ന് നിന്നെ..!!
നീ പൂച്ചയെയും കൊണ്ട് മുറിയുടെ ജനാലയിൽ എത്തിയപ്പോ എന്തേലും കണ്ടിരുന്നോ???""

എന്ത്‌ കാണാൻ???
അത്‌ ലോക്ക് ആയിരുന്നു പൊട്ടാ....
അതല്ലേ സൺഷെയ്ഡ് വരെ വലിഞ്ഞു കയറിയത്...!!
അത്‌ പറഞ്ഞപ്പോഴാ എന്നാലും എവിടെ ആയിരിക്കുമോ എന്തോ അവന് മാന്ത് കൊണ്ടത്..!!🤔
നല്ലൊരു സ്ക്രാച്ച് ആയിരിക്കണേ മാതാവേ 🙏....!!''""
മഹി ആ ഇരുട്ടിൽ ആകാശത്തേക്ക് കയ്യുയർത്തി പ്രാർഥിച്ചു...

"""അതൊക്കെ എപ്പോഴേ മാതാവിന് കേട്ട് ബോധിച്ചു.
അവന്റെ മർമ്മത്ത് തന്നെയാ  കിട്ടിയിരിക്കുന്നെ..!!""
പുച്ഛിച്ചുള്ള നന്ദുവിന്റെ പറച്ചിൽ കേട്ട്  മഹി അവനെ പുരികം ചുളിച്ച് നോക്കി...

""ഇയാള് പറയുന്നത് കേട്ടാ ആ സമയത്ത് അവന്റെ കൂടെ ആ മുറിയിൽ ഉണ്ടായിരുന്നു എന്ന് തോന്നൂലോ???
ഒക്കെ ഇയാള് കണ്ടത് പോലെയാണല്ലോ????""

നന്ദുവിന്റെ കണ്ണ് മിഴിഞ്ഞു വന്നു..
പ്യാവം വീണ്ടും കണ്ട സീൻ ഓർക്കുകയാണെന്ന് തോന്നുന്നു 🤭..
ലെ *റീഡർസ്...
കൊറേ നേരായല്ലോ സീൻ ആ സീൻ എന്നൊക്കെ പറയുന്നു..
എന്നാ അത്‌ പറയോ അതും ഇല്ലാ...!!😡
ലെ *ഞ്യാൻ ബട്ട്‌  അത്‌ പറയാനുള്ള സീൻ ആവണ്ടേ??😁
പറയാം... പറയാന്നെ...!!

"അയ്യേ ഞാൻ അത്തരക്കാരൻ നഹി ഹേ കുട്ടി....!"(നന്ദു )

"എന്തൂട്ട്???"മഹി മനസ്സിലാകാതെ അവനെ നോക്കി.
""അതേ താൻ ആരോടും പറയില്ലെങ്കിൽ ഞാനൊരു രഹസ്യം പയറാം....!!"
നന്ദു ഒരു ചമ്മലോടെ പറഞ്ഞു 

കേട്ടിട്ട് ആലോചിക്കാം പറയണോ വേണ്ടെന്ന്..!!(മഹി )

""അത്‌ അതുണ്ടല്ലോ ആദവിന്റെ മുറിയിൽ അവൻ മാത്രമല്ല ഉണ്ടായിരുന്നെ.... പിന്നെ അവന്റെ....

അച്ഛനും ഉണ്ടായിരുന്നു....!!
നമ്മള് കണ്ടതല്ലേ മോളിലോട്ട് കേറി പോകുന്നെ...!!

നന്ദു പറഞ്ഞു തീരും മുന്നേ മഹി ഇടയിൽ കയറി ഇതാണോ ഇത്ര വല്യ രഹസ്യം എന്ന മട്ടിൽ.

""എന്നാ അങ്ങനെയല്ല അച്ഛൻ വരുന്നതിന് മുൻപ് നമ്മൽ ടെറസിൽ നിന്നില്ലേ???
അപ്പൊ ആ മുറിയിൽ അവനെ കൂടാതെ ഒരാൾ കൂടെ ഉണ്ടായിരുന്നു എന്നാ ഞാൻ പറഞ്ഞു വരുന്നേ...
നീ ഹോളിലൂടെ പൂച്ചയെ വിട്ട് ഉടനെ തന്നെ മുറിയിൽ വെളിച്ചം വീണു...
പക്ഷെ അതും കഴിഞ്ഞ് കുറെ കഴിഞ്ഞല്ലേ  ആദവ്   ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കിയത്.???""
നന്ദു സിബിഐ ഡയറികുറിപ്പിലെ മുകേഷിനെ പോലെ പറഞ്ഞു നിർത്തി..
""അത്‌ ആ അമ്മൂമ്മ തള്ള ആയിരിക്കും ഇന്നലെയും അവര് ആ റൂമിൽ ആയിരുന്നു..ചിലപ്പോ അവര് ഒന്നിച്ചായിരിക്കും കിടന്നത്.
മഹിയാണെങ്കിൽ  നന്ദു പറഞ്ഞതിനെ നിസ്സാരവൽകരിച്ചു.

ഇവളെയൊക്കെ ഉണ്ടല്ലോ??? (നന്ദുസ് ആത്മ😡)
ഡി പൊട്ടി അതല്ല പറഞ്ഞെ ആ മുറിയിൽ അവനെ കൂടാതെ ഒരു പെണ്ണ് കൂടെ ഉണ്ടായിരുന്നു....!!
ഇനി പറ അത്‌ അവന്റെ പെങ്ങള് ആയിരുന്നൂന്ന്...!!
നന്ദു പൊട്ടി തെറിക്കും പോലെ പറഞ്ഞു.

"ചി... ചിലപ്പോ......!!"
മഹി പൂർത്തിയാക്കാതെ വിക്കി....

""എന്നാലേ അല്ല...... അവരെ ഞാൻ കുറച്ച് മുൻപ് കണ്ട രീതി വച്ച് നോക്കിയാൽ അവിടെ നടന്നോണ്ടിരുന്നത്........ നിന്നോട് എങ്ങനെയാ പറയുക..
നിന്റെ ചെവി ഇങ്ങ് താ.....""

നന്ദു മഹിയുടെ തലയിൽ വലിച്ച് ചുറ്റിയിരുന്ന ഷാൾ മാറ്റി കൊണ്ട് എന്തോ പറഞ്ഞു.

""അയ്യേ....... അപ്പൊ ആ അങ്കിൾ നേരത്തെ അവരെ കണ്ട് കാണില്ലേ????"
മഹി നഖം കടിച്ച് കൊണ്ട് നന്ദുവിനോട് ചോദിച്ചു.

""അതല്ലെടി പൊട്ടി ഞാൻ പറഞ്ഞെ പൂച്ച വീണ് കുറെ കഴിഞ്ഞാണ് അവൻ ശബ്ദം ഉണ്ടാക്കിയെ....
അപ്പോഴേക്കും അവളെ ഒളിപ്പിച്ച് കാണും....!!
പിന്നെ നീ മുന്നേ പ്രാർഥിച്ചത് പോലെ അവന് മാത്രമല്ല അവൾക്കും വീണിട്ടുണ്ട് നിന്റെ ബില്ലിയുടെ വക സ്ക്രാച്ച്...!!"""

മഹി വീണ്ടും ആലോചിച്ച് നില്കുന്നത് കണ്ട് നന്ദു കാര്യം തിരക്കി അവൾ പറയുന്നത് കേട്ട് ചിരിക്കണോ കരയണോ എന്നറിയാത്ത എക്സ്പ്രഷൻ ഇട്ടു.

""അല്ല കാമുകിയെ കാണാൻ കാമുകന്മാർ രാത്രി അവരുടെ വീടിന്റെ മതില് ചാടാറുണ്ട് പക്ഷെ കാമുകി വന്ന് കയറിയിരിക്കുന്നത് ജീവിതത്തിൽ ആദ്യമായിട്ട് കേൾക്കുവാ...

ഹാ വൈ ഷുഡ് ബോയ്സ് ഹാവ് ഓൾ ഫൺ...???
ഗേൾസും അറിയട്ടെ സ്വാതന്ത്ര്യം എന്ന്.......!
"നന്ദു നീയെങ്ങനെയാ കണ്ടേ???"
മഹിയുടെ ഡൌട്ട് തീരുന്നില്ലാ...

അവരീ  ജനൽ ക്ലോസ് ചെയ്യാൻ മറന്നിരുന്നു.....
ഒരു കിസ്സിങ് ഒക്കെ കഴിഞ്ഞ് അവൻ നോക്കിയപ്പോ അത്‌ തുറന്ന് കിടക്കുന്നു...
അവൻ അബദ്ധം പറ്റിയ പോലെ തലക്കടിച്ചോണ്ട് ഓടി വന്ന് ക്ലോസ് ചെയ്തു...
ലൈറ്റ് ഓൺ ആയിരുന്നു...
നീയത് കാണാതിരിക്കാനാ നിന്നെ പിടിച്ച് വച്ചേ.... അല്ലാതെ....!!

നന്ദു കള്ള ചിരിയോടെ പറഞ്ഞതും മഹി ചുണ്ട് കൂട്ടിപ്പിടിച്ച് ചിരിയോടെ താഴേക്ക് നോക്കി...
നേരിയ ചന്ദ്ര പ്രകാശത്തിൽ അവളുടെ ചിരി കാണെ നന്ദുവിന്റെ നെഞ്ചിലെ പ്രണയം തിരതല്ലി.....

നന്ദു മഹിയുടെ ഇരുകൈകളും ചേർത്ത് പിടിച്ചു കൊണ്ട് പറയാൻ വന്ന കാര്യം പറഞ്ഞു തീർക്കാൻ തന്നെ തീരുമാനിച്ചു.
(കൈ രണ്ടും കൂട്ടിപ്പിടിച്ചത് റൊമാന്റിക് ആയിട്ടൊന്നും അല്ലാട്ടാ പിള്ളേരെ ലവളുടെ സ്വഭാവം  വച്ച് ഒക്കെ പറഞ്ഞു കഴിയുമ്പോൾ ഒന്ന് കിട്ടാൻ ചാൻസ് ഉണ്ട് അത്‌ സ്കൈയിൽ കണ്ടിട്ടുള്ള നന്ദുമോന്റെ ചെറിയൊരു വേലയാണ് അത്‌ നമ്മടെ ഭാഷേൽ സൈക്കിളോടിക്കൽ മൂവ് മെന്റ് 🤭)

പതിഞ്ഞ ശബ്ദത്തിൽ നന്ദു അവളെ വിളിച്ചു.

""മഹി.......... ഈ പാതിരാത്രിയിൽ ഞാൻ തേടിവന്നത് നിന്നെ........

അയ്യോ അപ്പയുടെ മുറിയിൽ ലൈറ്റ് തെളിഞ്ഞു....
മഹി നന്ദുവിന്റെ പിടി വിടീപ്പിച്ചിട്ട് വേഗത്തിൽ മുറിയിലേക്ക് പോയി...
നന്ദു  ഇന്ദുവിന്റെ വീടിന്റെ മതില് എടുത്ത് ചാടി അപ്പുറത്തേക്കും....
ഒരേ സമയം രണ്ട് മുറികളിൽ വെളിച്ചം തെളിഞ്ഞിരുന്നു ആദവിന്റെ മുറിക്കിപ്പുറത്തുള്ള ഇന്ദുവിന്റെ മുറിയിലും മഹിയുടെ അപ്പയുടെ മുറിയിലും..
കഷ്ടകാലത്തിന്  അപ്പുറത്തേക്ക് കടക്കാനുള്ള ചെറിയ ഗേറ്റ് വിട്ട് നന്ദു മതില് എടുത്ത് ചാടുകയാണ് ചെയ്തത്.
ആ ശബ്ദം കേട്ടാണ് ഇന്ദു ഉണരുന്നത്.....
മൂത്രശങ്കയാൽ എഴുന്നേറ്റ മനോജും ഇതേ ശബ്ദം കേട്ടു...
ഒരേ സമയം രണ്ട് മുറിയുടെയും ജനാലകൾ തുറക്കപ്പെട്ടു...
മനോജ്‌ കാണുന്നത്  ഇന്ദു ജനാല തുറന്ന് അതിലൂടെ പുറത്ത് ഓടി പോകുന്ന ഒരു പയ്യനെ നോക്കി നില്കുന്നതാണ്..
അതായത്  ഒറ്റവാക്കിൽ പ്രയോഗിച്ചാൽ നന്ദുസ് പെട്ടു...😂
ഒറ്റ നോട്ടത്തിൽ ആ ഇരുട്ടിലും അത്‌ നന്ദു ആണെന്ന് മനോജ്‌ തിരിച്ചറിഞ്ഞു.
അതോടെ മനോജിന്റെ ഹാർട്ടിലെ അവന്റെ ക്ലീൻ ചിറ്റ് ഗോപി....
അയാൾ വേഗം ആ വിൻഡോ ക്ലോസ് ചെയ്തു.

ബട്ട്‌ ഉസ് സമയ് കിന്ദുമോളും കാണുന്നത്   ഓടുന്ന നന്ദുനെ....
അവളുടെ കാര്യം പറയണ്ടല്ലോ അവൾക്കും മനസ്സിലായി നന്ദുവാണ് അതെന്ന്..
അവളെ കാണാനാകുമോ എന്ന് ഒരു നിമിഷം ചിന്തിച്ചു എങ്കിലും ആ ചിന്ത ഇരുട്ടിൽ മൊബൈൽ ചേർത്ത് പിടിച്ച് ചിരിയോടെ കിച്ചൻ ഡോർ വഴി  നന്ദുവിനെ നോക്കി നിൽക്കുന്ന മഹിയെ കണ്ടതോടെ ഓട്ടോ പിടിച്ച് പോയി...!!
കിന്ദു ദേഷ്യത്തിൽ പാളി വലിച്ചടച്ചു
ആ ശബ്ദം കേട്ട് മഹി ഞെട്ടി വേഗം കിച്ചൻ ഡോർ ക്ലോസ് ചെയ്തു മുറിയിൽ കയറി.
വല്ലാത്തൊരു നിർവൃതിയോടെ കിടക്കയിലേക്ക് ചാഞ്ഞു...
കള്ള ചിരിയോടെ അവളെ നോക്കി നിന്ന നന്ദുവിന്റെ മുഖം മാത്രമായിരുന്നു അവളുടെ മനസ്സിൽ...

എത്ര വേണ്ടെന്ന് വച്ചിട്ടും അവനോടൊത്തുള്ള സുന്ദരനിമിഷങ്ങൾ മിഴിവോടെ തെളിഞ്ഞു നിന്നു...
ഒന്ന് ചിണുങ്ങി കൊണ്ടവൾ തലയിണയെ ചുറ്റിപിടിച്ച് ചെരിഞ്ഞു കിടന്നു.
പലവട്ടം തിരിഞ്ഞും മറിഞ്ഞും കുറെ നേരം കിടന്നിട്ടും ഉറക്കം കിട്ടയതോടെ
നന്ദു വീടെത്തിയോ എന്നറിയാൻ ഒന്ന് വിളിക്കാൻ തന്നെ തീരുമാനിച്ചു.

ഫസ്റ്റ് റിങ്ങിൽ തന്നെ കാത്തിരുന്നത് പോലെ അവൻ കാൾ എടുത്തു.
വീട്ടിൽ എത്തിയോ എന്ന ചോദ്യത്തിന് എത്തി എന്ന മറുപടി അവൻ പറഞ്ഞിട്ടും നിശബ്ദരായി ഫോണുകളുടെ തലക്കൽ അവർ കുറെ നേരം ചിലവഴിച്ചു.
എന്തിനാണ് ആ സമയത്ത് നന്ദുവിനെ വിളിച്ചത് എന്ന് മഹിക്ക് തന്നെ യാതൊരു ബോധവും ഇല്ലായിരുന്നു...
(ഒരു കാരണവും ഇല്ലാതെ വിളിക്കാൻ തോന്നുന്നു കാണാൻ തോന്നുന്നു...
എന്താത്...???🤭
ഇത് അത്‌ തന്നെ ലവ് ഇഷ്‌ക് കാതൽ 😁)
കുറെ സമയത്തിന് ശേഷം കാൾ കട്ട്‌ ചെയ്തു മഹി ഉറക്കത്തിലേക്ക് അറിയാതെ വഴുതി വീണു...
മറുവശത്ത്  കിളിപോയ ഇളിയോടെ നന്ദുവും....

                            ❤️❤️❤️
സുന്ദരമായ മറ്റൊരു പ്രഭാതം...... അർദ്ധരാത്രിയിലും കഷ്ടപ്പെട്ട് പണിയെടുത്തത് കൊണ്ട് നമ്മടെ മഹി കൊച്ച് എഴുന്നേറ്റിട്ടില്ലായിരുന്നു...

മുഖത്ത് എന്തോ ഒഴുകും പോലെ തോന്നിയതും മഹി വാവിട്ട് കരഞ്ഞു കൊണ്ട് എഴുനേറ്റു.....
ചിരിച്ച് കൊണ്ട് കുളിച്ച് ഈറനോടെ മുന്നിൽ നില്കുന്നു ഗൗരി..
മഹി ഒന്ന് പല്ല് കടിച്ചു...

""പോയി കെട്ട്യോന്റെ അടുത്ത് ഇത് ചെയ്തിരുന്നേൽ ഒരു റൊമാന്റിക് മൊമെന്റ് ആവില്ലായിരുന്നോ???
ഈ പാവം എന്നെ ഇങ്ങനെ ദ്രോഹിച്ചിട്ട് എന്ത്‌ ഗുണം കിട്ടി ഗൗരിയമ്മയ്ക്ക് .!!

""അതോ എന്റെ കെട്യോൻ പറഞ്ഞു എന്റെ മേരികൊച്ച് അതിരാവിലെ ഉണർന്ന് അടുക്കളയിൽ കയറി ജോലിയൊക്കെ ചെയ്യുന്ന മിടുക്കിയായിരുന്നു....

ഈ ഗൗരി വന്നതോടെ അവളെ കൊഞ്ചിച്ചു ഒരു വകയ്ക്ക് കൊള്ളതാക്കിയെന്ന്......
ഇപ്പൊ തന്നെ എട്ട് ആകുന്നു ഒൻപതിന് നിന്റെ ബസ്സ്‌ വരില്ലേ???""

ഗൗരി മനോജ്‌ പറയുപോലെ പറഞ്ഞതും മഹി  മൂട്ടിൽ തീ കൊളുത്തിയത് പോലെ ബ്രഷ് ചെയ്യാനായി ഓടി....

പല്ല് തേപ്പൊക്കെ കഴിഞ്ഞ്  തിരിഞ്ഞു നോക്കിയതും ആദവ് ഇളിയോടെ സിറ്റ്ഔട്ടിൽ പത്രം തിന്നുന്നുണ്ട്....!!

കാലൻ എന്ന് പിറുപിറുത്ത് കൊണ്ട് തിരിയാൻ തുടങ്ങുമ്പോഴാണ്  ആദവിന്റെ ചിരി പോകുന്ന ഡയറക്ഷൻ താനല്ലല്ലോ എന്ന് മഹിക്ക് തോന്നിയത്...
ഒരു ത്രീ ഫോർത്തും ഹാഫ് കൈ ബനിയനും ഇട്ട് മുടി വിടർത്തി അവന്റെ അമ്മേടെ..... ശേ സോറി അവന്റെ അമ്മയുടെ അടുക്കള തോട്ടത്തിൽ നിൽക്കുന്ന പെൺകുട്ടിയിലേക്ക് ആണ്...

അപ്പോഴാണ് മഹിയിലേക്ക് കാലന്റെ കണ്ണുകൾ പതിക്കുന്നത് അത്രനേരം ശൃംഗാരമൂരിയെ പോലെ നിന്നവൻ മുരട്ടുകാള ടോണിലേക്ക് വന്നു.
മാത്രമല്ല കണ്ണുകൾ കൊണ്ട്  അവന്റെ അഭിമുഖമായി നിൽക്കുന്ന ആ പെൺകുട്ടിയോട്  മഹിയെ നോക്കെന്ന സിഗ്നലും കൊടുക്കുന്നുണ്ട്.

ഏതായാലും ഇത്രേം ആയ സ്ഥിതിക്ക് രാത്രി നന്ദു കാലന്റെ റൂമിൽ കണ്ട പെൺകുട്ടി  അത്‌ തന്നെയെന്ന് മഹിക്ക് ഉറപ്പായി..
അവളുടെ മുഖം ഒന്ന് കണ്ടിട്ട് അകത്തേയ്ക്ക് പോകാം എന്നുറപ്പിച്ച് മഹിയവിടെ നിലയൂറപ്പിച്ചു.

ആദവിന്റെ കണ്ണിനെ പിന്തുടർന്ന് മാഹിയിലേക്ക്  നീണ്ട കണ്ണിന്റെ ഉടമയെ കണ്ട് മഹിയുടെ കണ്ണുകൾ ദേഷ്യത്തിൽ ചുമന്നു വികസിച്ചു..
അവൾ മുഷ്ടി ചുരുട്ടി........
അകത്തേക്ക് കുതിച്ചു....



(തുടരും....)

✍️❤️ഹഷാര❤️

ട്വിസ്റ്റ്‌.... ട്വിസ്റ്റ്‌....... 😁
ഇന്നലത്തെ സീൻ പൊളിച്ചു.....

ബാക്കി നാളെ എല്ലാം വിധിയുടെ വിളയാട്ടം 🤭
കമന്റ്സ് പ്ലീസ്‌ 😍

 


will you marry me ❤️ 27

will you marry me ❤️ 27

4.7
2135

മഹി റൂമിൽ വന്നിരുന്നു തിങ്കലോഡ് തിങ്കൽ അവൾ കുറച്ചു മുൻപേ കണ്ടതും നന്ദു പറഞ്ഞതും അങ്ങോട്ട് കണക്ട് ആകുന്നില്ല... മാത്രമല്ല കുറച്ചു നാള് കാലന്റെ അയ്‌ന്ത് കാമുകീസ് നെല്ലിയാരവതു ആയിട്ട് ഇരുന്നതല്ലേ അവൻ ഇങ്ങനെയല്ല..... ഇനി പിന്നീട് അങ്ങനെയായത് ആവോ ????? സംശയം അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിയപ്പോ ഇനി നന്ദുവിനോട് ചോദിക്കാതെ തരമില്ല എന്നായി.... മഹി വേഗം അവന് ഒരു മെസ്സേജിട്ടു സ്ഥിരം പ്ലേസ് ഒന്ന് കാണണം... ഇനി മെസേജ് കണ്ടില്ലെങ്കിലോ എന്ന് കരുതി ഒരു മിസ്സ്ഡ് കാളും അടിച്ചിട്ടു. കണ്ടത് ശെരിയല്ലേ എന്ന് ഉറപ്പ് വരുത്താൻ ഒന്നുകൂടെ ജനാലയിലൂടെ ഉളിഞ്ഞു നോക്കി...... അവിടെ കണ്ണ