Aksharathalukal

will you marry me ❤️ 27

മഹി റൂമിൽ വന്നിരുന്നു തിങ്കലോഡ് തിങ്കൽ അവൾ കുറച്ചു മുൻപേ കണ്ടതും നന്ദു പറഞ്ഞതും അങ്ങോട്ട് കണക്ട് ആകുന്നില്ല...
മാത്രമല്ല കുറച്ചു നാള് കാലന്റെ അയ്‌ന്ത് കാമുകീസ് നെല്ലിയാരവതു ആയിട്ട് ഇരുന്നതല്ലേ അവൻ ഇങ്ങനെയല്ല.....
ഇനി പിന്നീട് അങ്ങനെയായത് ആവോ ?????
സംശയം അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിയപ്പോ ഇനി നന്ദുവിനോട് ചോദിക്കാതെ തരമില്ല എന്നായി....
മഹി വേഗം അവന് ഒരു മെസ്സേജിട്ടു സ്ഥിരം പ്ലേസ് ഒന്ന് കാണണം...
ഇനി മെസേജ് കണ്ടില്ലെങ്കിലോ എന്ന് കരുതി ഒരു മിസ്സ്ഡ് കാളും അടിച്ചിട്ടു.

കണ്ടത് ശെരിയല്ലേ എന്ന് ഉറപ്പ് വരുത്താൻ ഒന്നുകൂടെ ജനാലയിലൂടെ ഉളിഞ്ഞു നോക്കി......
അവിടെ കണ്ണും കണ്ണും കഥകൾ കൈമാറും അനുരാഗമേയാണ്....
തെണ്ടി....
എന്നാലും കൂടെ നടന്നിട്ട് ഇവൻ ചതിക്കാർന്നു....😡
അപ്പൊ എന്നോട് ചെയ്തത് ഒന്നും തിരിയണില്ല മാതാവേ.... 🙏

കുളിക്കാൻ പോയ മഹിയെ തിരഞ്ഞു വന്ന ഗൗരി കാണുന്നത് കഴുത്തിൽ ഒരു തോർത്തും എടുത്തിട്ട്  ചിന്താവിഷ്ടയായ സീതായെയാണ്....
അവളുടെ തലയിൽ നോവാതെ ഒന്ന് കൊട്ടി കൊണ്ട് കുളിക്കാൻ പറഞ്ഞു വിട്ടു...
അല്ലെങ്കിൽ സൂപ്പർ ഫാസ്റ്റ് കണക്കെ ഒരുങ്ങി വരുന്നവൾ തുഴയുന്നത് കണ്ടിട്ട് ഗൗരി മനോജിനെ ഒന്ന് തട്ടി അത്‌ കാണിച്ചു കൊടുത്തു.

""മേരികൊച്ചേ എന്തേലും വയ്യായ്ക ഉണ്ടോടി???
വന്ന് വന്ന് എന്നോടൊന്നും മിണ്ടാനുള്ള നേരം പോലും എന്റെ കൊച്ചിനില്ലാതെയായി...
ആകെ എന്തേലും പറയുന്നേ ഈ തിന്നണ നേരത്താ ഇപ്പൊ ആ സർവീസും നിർത്തിയോ????""
മനോജിന്റെ ചോദ്യം കേട്ട് മഹി വല്ലാതെയായി...

""ചെറിയൊരു തലവേദന അപ്പേ വേറൊന്നുല്ല....!!""
കൊച്ചു കള്ളത്തിൽ അതൊതുക്കി അവൾ കഴിച്ചെഴുനേറ്റു...
വാഷ് ബേസിനിൽ കയ്യും വായും കഴുകുന്ന സമയത്താണ് ഗൗരിയുടെ ആ സംസാരം മഹിയുടെ കാതിൽ വീഴുന്നത്..

""ആ അപ്പുറത്തുള്ള ചെക്കൻ ശരിയല്ലാട്ടോ മനു....
ഒരു വശപ്പിശക് നോട്ടം ആണ്....!!""

""ആർക്കാ ബാലേ ആദിക്കോ തനിക്ക് തോന്നുന്നത് ആയിരിക്കുമെടോ???
അല്ലെങ്കിലും വല്യ സ്നേഹം നമ്മളോട് നടിക്കുന്നവരെയാ  സൂക്ഷിക്കേണ്ടത്....!!""

മനോജ്‌ ആരെയോ കുത്തി പറയും പോലെ പറഞ്ഞു.

(അത്‌ നന്ദുവിനെയാണ് നന്ദുവിനെ തന്നെയാണ് നന്ദുവിനെ മാത്രമാണ് 😂)

""ആദി മോന്റെ കാര്യമല്ല മനു...
ഇന്നലെ വൈകീട്ട് അവിടെ ഒരു ചെക്കൻ വന്ന് കയറിയില്ലേ???
അവന്റെ കാര്യാ പറഞ്ഞെ...!!""

അയ്യാ ഒരു കാതിമോൻ തനിക്കൊണം അറിഞ്ഞാ ചാണകം മുക്കിയ ചൂല് വച്ച് അടിച്ചോടിക്കും രണ്ടിനെയും...😡😡
അപ്പൊ തള്ളേം അപ്പനും കൂടെ അറിഞ്ഞിട്ടുള്ള പരിപാടിയാണ് മക്കൾസ് നടത്തുന്നത്.
ഹാ.... അല്ലെങ്കിലും അതൊന്നും ഇന്നത്തെ കാലത്ത് തെറ്റല്ലല്ലോ...???
പക്ഷെ അങ്ങനെയൊരു റിലേഷൻ ഉണ്ടായിട്ടും എന്നെ പോലെ കുറെ പെൺകുട്ടികളെ ഇവന്മാര് വലയിലാക്കി വച്ചിരുന്നല്ലോ  അതോ????

മഹി ആത്മഗതിച്ചു കൊണ്ട് ഗൗരിയെ അടുത്തേക്ക് വിളിച്ചു മനോജ്‌ കേൾക്കേ പറഞ്ഞു.

""ആരെയും ഒരുപാട് വിശ്വാസിക്കണ്ടാട്ടോ അമ്മേ.......
ഇനി വാഷ് റൂം പോകുമ്പോഴൊക്കെ സൂക്ഷിക്കണം....!!"""
(നിങ്ങൾ സ്റ്റോറി അറിയാതെ ഡാൻസ് കാണണ്ട....
മേം അതിലേക്ക് വരുന്നു ഹേ...
അതായത് രമണീസ്....
ഇന്നലെ ലോ ലവൻ നമ്മുടെ നന്ദുസ് കണ്ടു എന്ന് പറയുന്ന പെൺകുട്ടിയും മഹി രാവിലെ കണ്ട അവതാര പിറവിയും ഗൗരി പറയുന്ന അവലക്ഷണം പിടിച്ച പയ്യനും ഏക് ഹേ....
ദാറ്റ്‌ മീൻസ് അത്‌ ലഡ്കി അല്ല ലഡ്കാ ആയിരുന്നു...
കുറച്ചൂടെ ചുരുക്കി കൂട്ടിയും കുറച്ചും ഹരിച്ചും പറഞ്ഞാൽ അവനാണ് മഹിയെ നൈസ് ആയിട്ട് കയറി പിടിക്കാൻ പോയ മുടിയൻ...
ഇപ്പൊ ആൾ ക്ലിയർ ആയില്ലേ...
ഇനി സ്റ്റോറിയിലേക്ക് ചൽത്താം )

അവളത് പറഞ്ഞു തിരിഞ്ഞപ്പോഴേക്കും മനോജ്‌ ഇരുന്നിടത്ത് നിന്ന് എഴുനേറ്റു കൊണ്ട് ചോദിച്ചു.

""അതെന്താടി മേരികൊച്ചേ......
ഇത്ര നാളും ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ????"

മഹി ഗൗരിയുടെ കവിളിൽ ചുണ്ട് പതിപ്പിച്ച് കൊണ്ട് അയാൾക്കടുത്തേക്ക് ചെന്നു...
അപ്പയ്ക്കും ഒരു ചുംബനം കൊടുത്തു.

""അതേ വാദ്യാരെ പഴയ കാലം ഒന്നുമല്ല ഒരു സ്മാർട്ട്‌ ഫോൺ ഉണ്ടെങ്കിൽ ഒക്കെ വഴിപിഴച്ച് പോകും...
ക്രോം തന്നെ റാംതിന്നുന്ന കാലമാ.....
സൂക്ഷിച്ചാൽ ദുഖിക്കേണ്ട......!!

ഒക്കെ ബൈ ഗൗരി മാ.... എന്റെ ബസ്സ് പോകും....""

""ഞാൻ കൊണ്ടാക്കാമെടി....
ഇന്ദു ഇനി നിനക്കൊപ്പം വരില്ല ആ കുട്ടിക്ക് നേരത്തെ പോകണം എന്ന് ഇന്നലെ വന്ന് ബാലയോട് അവളുടെ അമ്മ പറഞ്ഞു.

എനിക്ക് ഷർട്ട്‌ മാറിയാൽ മതി....!!""



"ഓഹ്.... വേണ്ടപ്പേ ഇനിയും ടൈമ് ഉണ്ട്
ഞാൻ മെല്ലെ പ്രകൃതിയുടെ ഹരിതാഭയും പച്ചപ്പും ഒക്കെ കണ്ട് നടന്നോളാം അപ്പ ആക്കിയാൽ വെറുതെ അവിടെ പോസ്റ്റ്‌ ആകും...!!"

(ഉവ്വാ ഹരിതാഭ.... ആ നന്ദു വന്ന് കാണില്ല അയിനാണ്...
മാത്രവുമല്ല അപ്പ കൊണ്ടാക്കിയാൽ വഴിയിൽ നന്ദുവിനെ കണ്ടാൽ അവൻ ആദ്യം ചോദിക്കുക എന്തിനാ വരാൻ പറഞ്ഞെ എന്നായിരിക്കും....
അപ്പ എന്ത്‌ കരുതും....
സോ റിസ്ക്‌ വേണ്ട.... ഇത് സേഫ് ആണ്...
മഹി ഇല്ലെങ്കിൽ മനോജ്‌ മറ്റൊരു ഊട് വഴിയിലൂടെ സ്കൂളിലേക്ക് പോകും..)

എന്ന് പറഞ്ഞു കൊണ്ട് തുള്ളിചാടി ബാഗും കൊണ്ട് പുറത്തേക്കിറങ്ങുന്ന മഹിയെ ചിരിയോടെ നോക്കിക്കൊണ്ട് മനോജ്‌ വസ്ത്രം മാറ്റാൻ പോയി...
ഗൗരി കിച്ചണിലേക്കും...
                    
                        ❤️❤️❤️
വരൂ കൂട്ടുകാരെ  നമുക്കൊന്ന് നന്ദുവിന്റെ റൂമിലേക്ക് കയറി നോക്കാം....
ആഹ് ക്യാമ്മോൺ.....
ആ മലർന്ന് കട്ടിലിൽ കിടക്കുന്നവനെയാണ് മഹി  സ്റ്റോപ്പിൽ കാത്ത് നില്കുന്നത്...
പ്യാവം 😁

ആ നെഞ്ച് വിരിച്ചുള്ള കിടപ്പ് നിങ്ങൾ കണ്ടോ....
അവന്റെ താടിയില്ലാത്ത സുന്ദരമുഖത്തെ സ്റ്റൈലൻ ചിരി കണ്ടോ...
നല്ല കിടിലോസ്‌കി സപ്പനം കാണുവാന്ന് തോന്നുന്നു...
സാറ് കോഴിക്കൂവാറായപ്പോഴാ ഒന്ന് കിടന്നേ ഇനി എപ്പോ എണീക്കാനാ??? 😂

നന്ദുവിന്റെ  മൊബൈൽ റിങ് ചെയ്ത ശബ്ദം കേട്ട്  സ്കൂളിലേക്ക് പോകാൻ ഇറങ്ങിയ അനുമോൾ മുറിയിലേക്ക് ഒന്ന് എത്തി നോക്കി...
ഉറക്കം ആണെന്ന് കണ്ടതും ഫോൺ അൺലോക്ക് ചെയ്തു...

"വൺ മെസേജ് ഫ്രം ഡാർലിംഗ് മേരി "
ഡാർലിംഗ് മേരിയാ ചേട്ടായി വളയും മുന്നേ മഹിയേച്ചിയെ തേച്ച....🤔🤔
അനുമോൾ വല്ലാത്ത ബെഷമത്തിൽ ആയിപ്പോയി...

""ഒന്ന് കാണണം.... സ്ഥിരം പ്ലേസ്....!!""

മെസ്സേജ് തുറന്ന് വായിച്ചപ്പോ അത്‌ നന്ദുവിനോട് ഒന്ന് ചോദിക്കണം എന്ന് ആ പാവം കൊച്ചിന് തോന്നിപ്പോയി
അനു ചേട്ടായി എന്ന് വിളിച്ച് നന്ദുവിന്റെ കയ്യിൽ തട്ടിയതും ആ കൈയിൽ അവനൊരു പിടി പിടിച്ചു ഉടുമ്പ് തോൽക്കുന്ന പിടി......!!

പിന്നെ തെളിഞ്ഞ ചിരിയോടെ മറുകൈ കൊണ്ട്  അനുവിന്റെ കൈ പത്തിയിൽ തലോടലോഡ് ലോടൽ 😂

അവൾ വലിക്കാൻ നോക്കുമ്പോൾ ലവൻ പിടിച്ച് വലിക്കും ഒടുവിൽ ചോദിക്കാൻ ചെന്നത് അബദ്ധം എന്നപോലെ അവള് അവന്റെ സൈഡിൽ ഇരിപ്പുറപ്പിച്ചു....

""ചേട്ടായി.....ഒന്ന് വിട്ടേ എനിക്ക് ക്ലാസ്സിൽ പോണം....!!""


"'നീ ഇങ്ങ് വന്നേ മുത്തേ ചേട്ടൻ പറയട്ടെ......
ഞാനീ പാതിരാത്രിയിൽ മതില് ചാടി വന്നത് നിന്നെ ഒന്ന് കാണാൻ വേണ്ടിയാ.....

ഒന്നൂടെ അനുമോളുടെ ആ കയ്യിൽ അവൻ തലോടി.....
(പാവം നേരം വെളുത്തത് അറിഞ്ഞില്ലാന്ന് തോന്നുന്നു 🤭)

""എനിക്ക് നിന്നെ വല്യ ഇഷ്ടാടി മേരികൊച്ചേ......
ഒത്തിരി ഒത്തിരി ഇഷ്ടം.......
ശെരിക്കും ആ പരട്ട ഇന്ദുവിന് മുൻപ് നമ്മള് കണ്ട് മുട്ടണമായിരുന്നു....

എങ്കിൽ പ്രേമിച്ച് പ്രേമിച്ച് നിന്നെ ഞാനൊരു.......

നിനക്ക് ഞാൻ ഒരു ചുടു ചുംബനം തരട്ടെ എന്റെ മേരികൊച്ചേ .....
ഇങ്ങടുത്ത് വാ മുത്തേ ."""

നന്ദു പാട്ടൊക്കെ പാടി  കാര്യത്തിലേക്ക് കടന്നു.....

അയ്യോ എന്റെ ചേട്ടായി പിഴച്ചു പോയെ എന്നൊരു കാറിച്ച കേട്ട് ചെവിയുടെ ഡയഫ്രം അടിച്ച് കൊണ്ട് നന്ദു ഞെട്ടി എഴുനേറ്റു....😬

കയ്യിലിരിക്കുന്ന അനുമോളുടെ കൈയ് ഞെട്ടി കൊണ്ട് വിട്ടു...

ഇവനെവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ അവസ്ഥ 😂

"""സത്യം പറയെടാ ചേട്ടാ ഇന്നലെ രാത്രി നീ അനസിക്കയുടെ അടുത്തല്ലല്ലോ പോയത് മഹിയേച്ചിടെ അടുത്തല്ലേ.......

നീ ആ ചേച്ചിയെ കേറി ഉമ്മിച്ചല്ലേ......
വൃത്തികെട്ടവൻ....!!

ഒള്ളത് പറഞ്ഞോ അല്ലെങ്കി ഇക്കാക്കയെ വിളിക്കും ഇപ്പൊ """

അനുമോൾ കലിപ്പ്...
കട്ടക്കലിപ്പ്.....
ആ മോഡിലാണ്....🤭

നന്ദുവിന്റെ ഫോൺ എടുത്ത് കയ്യിൽ വച്ചിട്ടാണ് ഭീഷണി...


""കൗതുകം ലേശം കൂടിപ്പോയി അത് കൊണ്ട് ഒരബദ്ധം പറ്റി....!!'""
നന്ദു കൈ കൂപ്പി കൊണ്ട് പറഞ്ഞതും അനുമോൾ അമ്മേ എന്നൊരു അലർച്ച

കേട്ട പാതി കേൾക്കാത്ത പാതി ചൂലും കെട്ട് കൊണ്ട് സവിതമ്മ ഓൺ തെ ഫ്ലോർ...

ഒന്നും ചോദിച്ചും ഇല്ലാ പറഞ്ഞും ഇല്ലാ രണ്ടിനും ഓരോ കൊട്ട് അത്‌ വച്ച് സ്പാർട്ടയ്ക്ക് കൊടുത്തിട്ട് പുള്ളിക്കാരി എഗൈൻ ഗോൺ ടു അങ്കത്തട്ട്.... (അടുക്കള അയിനാണ് 😬)

അതോടെ രണ്ടും നൈട്രേജൻ പോയ ബലൂൺ പോലെ ബഡിലേക്ക് തിരുമ്മി കൊണ്ട് ഇരുന്നു...
രണ്ട് പേരും കണ്ണ് കൊണ്ട് പോര് വിളിക്കുന്നു....

(പറക്കും തളിക സുന്ദരൻ എലി നോട്ടം 😂)

അനുമോള് ഫോൺ എടുത്ത് മെസ്സേജ് ഓപ്പൺ ആക്കി അവൻറെ കയ്യിലേക്ക് വച്ച് കൊടുത്തു....

""വിത്ത്‌ ഇൻ ഫൈവ് മിനുട്സ് റെഡിയായി മുറ്റത്ത് വരണം....!!
എനിക്കും കാണണം നിന്റെ മേരികൊച്ചിനെ കേട്ടോടാ പീഡകൻ ചേട്ടായീ.....!!""


അനുമോൾ വിത്ത് മണവാളൻ സ്ലാഗ് 😁
ആ കൊച്ചിനെ കൊണ്ട് അങ്ങനെ ഒരു ഉപകാരം ഉണ്ടായി....

""എടി മോളെ അതിന് അവള്.........""""

നന്ദു കാര്യം പറയാൻ തുടങ്ങിയപ്പോൾ അവള് എതിർത്തു.

"''മ്മ്മ്.... നീ ഇങ്ങോട്ട് ഒന്നും പണയണ്ട പറഞ്ഞതങ്ങ് അനുസരിച്ചാൽ മതി....
അവനും അവന്റെ ഹോട് ചുംബനവും..
ഹും....."""

അനുമോൾ മുഖം തിരിച്ച് പുറത്തേക്ക് പോയി...
നന്ദു ഒരു നിമിഷം അമാന്തിച്ചു എങ്കിലും മഹിയുടെ മെസ്സേജ് ഓർത്തപ്പോൾ ഒക്കെ ശടപടേ ശട പാടേന്ന് കഴിഞ്ഞു...

ഇന്നലെ ഊരി മാറ്റിയ സെയിം ജീൻസ് വലിച്ച് കയറ്റി ഷർട്ട്‌ ഒന്ന് മാറ്റി അത്‌ പിന്നെ മതില് ചാടിയപ്പോ കുറച്ച് ചളിയായി...
സാരമില്ല പോറപ്പോർ... 😂
അങ്ങനെ സുന്ദരനായി പുറത്തിറങ്ങി ഇറങ്ങി....
അയ്യോ പോകാൻ വരട്ടെ🤔 ബൈക്കിന്റെ കീ എടുത്തില്ല...!!

അറ്റ് ലാസ്റ്റ് ഹി റെഡി ഫോർ തെ മീറ്റിംഗ്.
അവൻ അനുമോളെ ഒന്ന്  ഒളികണ്ണിട്ട് നോക്കി...
ഏഹേ.... മുത്തശ്ശനോടും അമ്മയോടും പോവാന്ന് പറഞ്ഞു അവന്റെ പിന്നിൽ വന്ന് കയറി.....

അരമണിക്കൂർ പോകേണ്ടത് കാല് മണിക്കൂർ കൊണ്ട് നന്ദു എത്തിചേർന്നു...
മഹി വരുന്നേ ഉണ്ടായിരുന്നുള്ളു...
കുറച്ച് ദൂരെ നിന്ന് വരുന്ന മഹിയെ കണ്ടതേ അനു ഒരു വളിഞ്ഞ ഇളി പാസ്സാക്കി....

വെറുതെ വരേണ്ടി ഇല്ലേനു 😬അനുമോൾ ആത്മഗതിച്ചു.
നന്ദുവിന്റെ കൂടെ അനുമോളെ കണ്ട് മഹി ഒന്ന് ചിരിച്ചു എങ്കിലും നന്ദുവിനോട് കണ്ണ് കൊണ്ട് കാര്യം തിരക്കി..
രാത്രിയിലെ കാര്യം അനുവിന്റെ മുന്നിൽ വച്ച് പറയാൻ പറ്റൂലല്ലോ അതാ 😁

നന്ദു അടുത്ത് വന്ന ബസ്സിൽ അനുവിനെ കൂടെ കയറ്റി വിട്ടു കൊണ്ട് മഹിക്ക് നേരെ തിരിഞ്ഞു.

""ഇനി പറ എന്തിനാ കാണണം എന്ന് പറഞ്ഞെ????""

നന്ദു ചെറു ചിരിയോടെ ആരാഞ്ഞു...

""ഇന്നലെ കണ്ടപ്പോ അവര് എങ്ങനെയായിരുന്നു എന്നാ പറഞ്ഞെ????""

അതോടെ ആ ചിരി വേറേതോ ഭാവമായി 😑

""എവര്?????""

""ആ കാലന്റെ കാര്യാ ചോദിക്കണേ....??""

'"നീ അവരുടെ ഭാവം ആണോ ചോദിക്കുന്നെ അതോ അവര് എന്താ ചെയ്തത് എന്നോ???""

'"അ.... അത്‌  അവർക്ക്..... അല്ല.... അവര് ഫുൾ ഡ്രെസ്സിൽ ആയിരുന്നോ എന്നാ???? ""

മഹി അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞൊപ്പിച്ചു.

""പിന്നെ എനിക്കത് നോക്കലല്ലേ പണി ഞാൻ ശ്രെദ്ധിച്ചില്ല...!!'"

നന്ദു ഒഴുക്കൻ മട്ടിൽ പറഞ്ഞു.
പറഞ്ഞു കഴിഞ്ഞാണ് മഹിയുടെ മുഖം കണ്ടത് അവനെ കൂർപ്പിച്ച് നോക്കുന്നു.

"""എനിക്കത് കേട്ട് ഉൾപുളകം കൊള്ളാനൊന്നുമല്ല......
ഒരു കാര്യം ഉറപ്പ് വരുത്താൻ വേണ്ടിയാണ്.....!!""

മുറുകിയ മുഖത്തോടെ കയ്യിന്റെ ഞൊട്ട പൊട്ടിച്ച് കൊണ്ട് മഹി ചോദിക്കുന്നത് കേട്ടതോടെ നന്ദു  രാത്രിയിൽ കണ്ട കാഴ്ച വീണ്ടും ഒന്നോർത്തു...

നമ്മള് സംസാരിച്ചു നിൽക്കേ ആദിയും അച്ഛനും സ്റ്റെപ്സ് ഇറങ്ങി വീട്ടിലേക്ക് കയറി...
അവർ കയറിയതെ മറ്റുള്ള മുറികളിലെ വെളിച്ചം അണഞ്ഞു....
ആദിയുടെ മുറിയിലെ മാത്രം തെളിഞ്ഞു നിന്നു...
ആദി മുറിയിലേക്ക് കയറി കതക് അടച്ചതും..
സാരിയിൽ ഒരു രൂപം അവനെ പുണർന്നു...
ആദി അവൻ ധരിച്ചിരുന്ന ടീ ഷർട്ട്‌ ഊരി എറിഞ്ഞു...
ആദിയും ആ രൂപത്തിന് അഭിമുഖമായി നിന്നു....
പിന്നെ ആ രൂപത്തിന്റെ ശരീരം അവൻ പരിശോദിച്ചു....
ആ രൂപം തിരിച്ച് ആദിയുടെ  പൊക്കിളിന് താഴെയുള്ള ഭാഗവും... 

പിന്നെ ഭയങ്കരമായ ഒരു കിസ്സിങ് പിന്നെ തലയിൽ തട്ടി കൊണ്ട് ഡോർ ക്ലോസ് ചെയ്തു..

ഇത്രേ ഞാൻ കണ്ടുള്ളു.... 😌
നന്ദു കിലുക്കത്തിലെ രേവതി കണക്കെ പറഞ്ഞു നിർത്തി.

"""അയ്യാ ഒരു പോയിന്റ് പോലും വിടാതെ കണ്ടു എന്നിട്ടാ ഡ്രെസ്സ് കണ്ടില്ല പോലും....!!

പിന്നെ മോനെ നന്ദുസേ ആ മുറിയിൽ താൻ കണ്ടത്   പെണ്ണിനെയല്ല...!!""

ഒക്കെ കേട്ടിട്ടും ആദിയെ ന്യായീകരിക്കും പോലെയുള്ള അവളുടെ സംസാരം കേട്ടിട്ട് അവന് വിറഞ്ഞു വന്നു.

"""ആ നീ പറഞ്ഞത് പോലെ അവന്റെ അമ്മയോ പെങ്ങളോ ആകും അങ്ങനെ.....
ഇത്രയും ബോധമില്ലായ്മ പറയരുത്."""
അവൻ ദേഷ്യത്തിൽ ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തു ആക്‌സിലറേറ്റർ കൊടുത്തു.

മഹി അപ്പോഴത്തെ അവനെ വിടാതിരിക്കാനുള്ള ആവേശത്തിൽ ആക്‌സിലേട്ടറിൽ ഇരുന്ന അവന്റെ കയ്യിന് മുകളിൽ അവളുടെ കൈ ചേർത്തു.
ഒറ്റ സെക്കൻഡിൽ അവന്റെ ദേഷ്യം പോയി അവളെ നോക്കി....
കണ്ണ് ചുരുക്കി ഞാനൊന്നു പറയട്ടെ എന്ന മട്ടിൽ നിൽക്കുന്ന അവളെ കേൾക്കാൻ എന്നപോലെ നിന്നു.

""നന്ദു അത്‌ പെണ്ണായിരുന്നില്ല...
പെൺ വേഷം കെട്ടിയ ആണ്.....
ആദിയുടെ ഫ്രണ്ട്  ഒരു കണക്കിന് നോക്കിയാൽ എന്നെ ആ കാലന്റെ കയ്യിൽ നിന്നും സേവ് ചെയ്യാൻ കർത്താവ് ഒരുക്കിയ വഴി...

അവന്റെ മുടിയൻ ചങ്ക് ഋഷിക്...

നന്ദുവിന് അതങ്ങോട്ട് ഡൈജസ്റ്റ് ആകുന്നില്ലായിരുന്നു...
കാരണം അവൻ കണ്ട രൂപത്തിന്റെ മാനറിസം ശെരിക്കും ഒരു സ്ത്രീയുടേത് ആയിരുന്നു.

നന്ദുവിന്റെ കയ്യിൽ നിന്നും കയ്യെടുക്കാതെ സംസാരിക്കുന്ന മഹിയെ കുറച്ച് സമയം നോക്കി നിന്ന ശേഷം മനോജ്‌ വണ്ടിയോടിച്ച് പോയി...

എന്നും പോകുന്ന വഴിയിൽ ഒരു തടിവണ്ടി തടസ്സമായി കിടക്കുന്നത് കണ്ട്  നേരെ വഴിയിലാണ് അന്ന് അയാൾ പോന്നത്...

അത്‌ കൊണ്ട് ആ കാഴ്ച മഹിയുടെ അപ്പയും കണ്ടു.

(തുടരും )

✍️❤️ഹഷാര❤️

ഇതിൽ ഒരു വ്യക്തിയെയും വിഭാഗത്തെയും പരിഹസിക്കുന്നില്ല...
ഒക്കെ ഒരു ഹ്യൂമർ സെൻസിൽ എടുക്കുക...


കമന്റ്സ് പ്ലീസ്‌....😍

 


will you marry me ❤️28

will you marry me ❤️28

4.8
2033

മഹി പറയുന്നതൊക്കെ കേട്ട്  ചിറകിട്ടടിച്ച് വേറെ ജില്ല തേടിപ്പോയ നന്ദുവിന്റെ കിളികളെ അവൻ ഒരുകണക്കിന് ആട്ടി തെളിച്ച് അകത്തു കയറ്റി....  ""എന്നാലും അതൊരു ആണ് ആയിരുന്നു എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ ഇച്ചിരി പാടാ.. എന്തൊരു സ്‌ട്രക്ചർ ഹെന്റമ്മച്ചീ... 😌  നന്ദു പെട്ടെന്ന് പറഞ്ഞു പോയി..... കൈയ്യുടെ മേലെ ഇരുന്ന കൈയ് നഖങ്ങൾ കയ്യിൽ ചിത്രപണി നടത്തിയപ്പോഴാണ്  പറഞ്ഞതിലെ അതാപക  ലവൻ തിങ്കിയത്....  അവൻ ഒന്ന് ഇളിച്ചു കാട്ടി എവിടുന്ന് അവൾക്ക് അതേ ഭാവം കലിപ്പ്... കട്ട കലിപ്പ്....!  ഞാൻ പോണേണ്...... വെറുതെ എക്സ്പ്രഷൻ ഇട്ട് ചാവണത് എന്തിനാ......  അതോടെ മഹിയുടെ മുഖത്തിന