Aksharathalukal

അർജുന്റെ ആരതി - 17

ഭാഗം -17
അർജുന്റെ ആരതി

 

തെളിഞ്ഞമാനമുള്ള ദിവസമാണെങ്കിലും ആരതിയുടെ മനസ്സ് കാർമേഘം വന്നു മൂടികെട്ടിയിരിക്കുന്നു. ഒന്നു പെയ്യാൻ തുടിക്കുന്ന മനസ്സുമായി അവൾ  വീട്ടിലെത്തി.

ആര്യചേച്ചി തലയിൽ മൈലാഞ്ചി പൊത്തിയിരിപ്പുണ്ടല്ലോ (ഹെന്ന ) .

"നീ ഇന്ന് വൈകിയോ ആരതി?"

"ആഹ്! ചേച്ചി , വരുന്ന വഴിയിൽ ഒരു ഫ്രണ്ടിനെ കണ്ടു കുറച്ചു നേരം സംസാരിച്ചു നിന്നു അതാണ് വൈകിയതു."

"അമ്മേ ചായ."

"പോയി കുളിച്ചിട്ട് വാ പെണ്ണേ."

"ഇനി കുളിക്കാൻ ഒന്നും വയ്യാ, ഇങ്ങു കൊണ്ടു വാ കൂൾ ഡ്രിങ്ക്സ് (തണുത്ത ചായ )."

ചേച്ചി "ഭയങ്കര സന്തോഷത്തിലാണല്ലോ?"

"ഇതിൽ സന്തോഷമുള്ള ദിവസങ്ങൾ അടുത്തങ്ങും കാണാൻ കിട്ടില്ല ചേച്ചി. അമ്മേ വരൂ, ഒരു ന്യൂസ്‌ ഉണ്ട്."

മീര മിസ്സിന് എതിരെ അർജുന്റെ നേതൃത്വത്തിൽ ഒരു പരാതി എഴുതി പിള്ളേർ എല്ലാം ഒപ്പിട്ടു പ്രിൻസിപ്പൽ കൈമാറാൻ നോക്കി. പക്ഷേ മിസ്സ്‌ അതു വലിച്ചുകീറി ക്ലാസ്സിൽ നിന്നു ദേഷ്യത്തോടെ ഇറങ്ങി പോയിട്ടുണ്ട്.

അമ്മ "നന്നായി അവർക്കു അങ്ങനെ തന്നെ വേണം.പിള്ളേരോട് അധികം കളിച്ചാൽ ഇങ്ങനെയിരിക്കും."

"അല്ലടി അവരിനി പ്രശ്നങ്ങൾ വല്ലതും ഉണ്ടാകുമോ?"

"ഏയ്‌ നനഞ്ഞു പടക്കം പൊട്ടില്ലമ്മേ !"

ചേച്ചി "എന്തായാലും നമുക്ക് ഇതൊന്നു ആഘോഷമാക്കണം. നിന്നെ കുറേ വേദനിപ്പിച്ചേ അല്ലേ അവർ. ഡി, പിന്നേ ഹരി മാമയും, ലേഖ മാമിയും പിള്ളേരും വരുന്നുണ്ട്."

"ആഹാ! ദുബായ് മാമനും ഫാമിലി വരുന്നുണ്ടോ? അമ്മയുടെ പൊന്നാങ്ങളാ വരുന്നുണ്ടല്ലോ, കോളടിച്ചാലോ.

ഇനി ആര്യ മോളുടെ കല്യാണം കഴിഞ്ഞേ തിരിച്ചു പോകും. ഇനി എല്ലാം എടുപ്പിടിന്നായിരിക്കും..

ആഹാ!!! ഡബിൾ സെഞ്ച്വറി നേടിയ ഒരു ഫീൽ ആണല്ലോ മൊത്തത്തിൽ...

പിന്നെ അമ്മേ നമുക്ക് ഒരു അനിയൻ കൂടെ വേണമായിരുന്നു. എന്താന്ന് വച്ചാൽ അർജുൻ ഇന്ന് ക്ലാസ്സിൽ സംസാരിക്കുന്ന കേട്ടപ്പോൾ തൊട്ടു തോന്നിയതാണ് ഒരു പെൺകുട്ടിക്ക് സഹോദരൻ ഉണ്ടേൽ നല്ല പിന്തുണ ആയിരിക്കും.

ചേച്ചി "അതെന്താടി ഞാൻ നിനക്കു പിന്തുണയ്ക്കുന്നില്ലേ?"

അതല്ല ചേച്ചി ആങ്ങളമാരുടെ കരുതലുണ്ടല്ലോ അതിന്റെ സുഖവും സ്നേഹം, സംരക്ഷണം അതു വേറെ തന്നെയാ...അതു അനുഭവിച്ചു അറിയണം. പറഞ്ഞിട്ടു എന്താ കാര്യം ഇനി എന്തു ചെയ്യും?

" ഞാൻ മതിയോ കുഞ്ഞേച്ചിക്ക്. "അബൂട്ടൻ ട്യൂഷൻ വന്നതാണ് അവൻ താല്പര്യത്തോടെ ചോദിച്ചു.

"ബെസ്റ്റ് ഞങ്ങൾ ഇവിടെ നല്ല സാധനങ്ങൾ വാങ്ങാറുള്ളു. സൗജന്യമായി തരാമെന്നു പറഞ്ഞാലും മേന്മയില്ലാത്ത ഒന്നും ഇവിടെ വേണ്ട.അല്ലേ അമ്മേ?"

"പോടീ അവിടുന്നു. ഇവൾമാരേക്കാൾ ഗുണമുള്ളതാ മക്കളേ അമ്പൂട്ടാ നീ...
നീ വാ മക്കളെ ആന്റി പുട്ട് ഉണ്ടാക്കി വച്ചിട്ടുണ്ട്. "

"താങ്ക്സ് ആന്റി."

"ഡാ, രാവിലത്തെ പുട്ടാ അമ്മ ഒന്നൂടെ പുഴുങ്ങി നിനക്കു തരുന്നതാണ്."

"സാരമില്ല ചേച്ചി, ഞങ്ങടെ അവിടെ തലേന്നത്തെ കിട്ടുന്നതു."

"അപ്പോൾ നീ പുട്ട് തട്ടി വിട്ടോ, എനിക്ക് കുറച്ചു എക്സാം ഓറിയന്റ്ഡ് വർക്സ് ഉണ്ട്. നീ ഇനി സൺ‌ഡേ വന്നാൽ മതി."

"ഓക്കേ ചേച്ചി."

സംശയം വല്ലതും ഉണ്ടേ ചേച്ചിയോട് ചോദിക്ക് രണ്ടു മൂന്ന് എത്രാണ് കാളൽക്കുലേറ്റർ നോക്കി ഉത്തരം പറയുന്ന പാർട്ടിയാണു . അതോർത്തു വേണം നിനക്കു സംശയം വരാൻ.

പെണ്ണേ എന്റെ കൈ വല്ലതും വാങ്ങി കൂടാതെ അകത്തു പോകാൻ നോക്കു.

ചേച്ചിയെ കോക്രി കാണിച്ചു ആരതി അകത്തേക്ക് ഓടി.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

പുറത്തു നല്ല മഴ പെയ്യുന്ന പോലെ ആരതിക്കു തോന്നി. പക്ഷേ കാലവർഷം ഒന്നുമില്ല. മനസ്സിന്റെ ഒരു തോന്നൽ മാത്രം, ഒരു മിന്നാമിനുങ്ങു ജാലകത്തിൽ പറ്റി ചേർന്നിരിക്കുന്നു അതിന്റെ നറുമണി വെട്ടം നോക്കിയിരിക്കെ ആരതിയുടെ ഓർമ്മകളിൽ ഇരുൾ മൂടുന്നു.

ദിയ നീ അറിഞ്ഞോ അർജുൻ നിന്റെ സ്ഥാനമാണ് ചോദിക്കുന്നത്. അതു അവന്റെ മനസ്സിൽ ഇരിക്കത്തെ ഉള്ളു ആരതിയുടെ ബെസ്റ്റ് ഫ്രണ്ട് ദിയ ആണ് എന്നും...

ആരതി ഓർമ്മകളിൽ നിന്നു ഉണർന്നു, ഒരു മിന്നാമിന്നി ചുവരിൽ പതുങ്ങിയിരിക്കുന്നു. അവൾ അതിനെ കൈകുമ്പിളിലാക്കി.

നീ ഒരു പുഴുവാണ് എന്ന് അമ്മ എപ്പോഴും പറയും. നിന്നെ തൊടരുത് എന്നു. പക്ഷേ എനിക്കു അങ്ങനെ അല്ല. എനിക്കു പ്രിയപ്പെട്ട ആരോ നിന്നെ എന്റെ അടുത്തേക്ക് പറഞ്ഞു വിട്ടതു പോലെ, സൗമ്യസ്നേഹത്തിന്റെ പ്രകാശമാണ് നീ.

മരണം എന്ന മൂന്നക്ഷരത്തെ, തോൽപ്പിച്ചു ജീവിതം എന്ന മൂന്ന് അക്ഷരത്തിലേക്ക് എന്നേ കൈപിടിച്ച് ഉയർത്തിയത്  മഹാദേവൻ സർ ആണ്.
സാറിനു അഹിതമുണ്ടാക്കും വിധം ആരതി ഇനി ഒന്നും ചെയ്യില്ല.

എല്ലാം സന്തോഷത്തിനിടയിലും ചില ഒറ്റപ്പെട്ട നിമിഷങ്ങൾ ഉണ്ടാകാറുണ്ട് അപ്പോഴേയൊക്കെ ഞാനിതെല്ലാം ഓർക്കും, അപ്പോഴക്കെ കുറ്റബോധം ഉള്ളിൽ തോന്നുന്നു.

ഏറ്റുപറഞ്ഞാൽ തീരാവുന്ന ഒരു തെറ്റ് അല്ല ജീവിതം കൊണ്ടു ചെയ്തു തീർക്കാൻ പോകുന്ന ശരികൾ. അതിലൊക്കെ കൂട്ടായി അർജുൻ വേണമെന്ന് ഞാൻ ആഗ്രഹിച്ചു പോയി. അത്യാഗ്രഹമായി കാണും അല്ലേ എന്നേ പോലെ ഒരു പെണ്ണ് അർജുനെ സ്നേഹിക്കാൻ പാടില്ലായിരുന്നു. അങ്ങനെ പരാതികൾ എല്ലാം ആ മിന്നാമിന്നിയോട് പറഞ്ഞു അതിന്റ ചെറു തരി വെട്ടത്തിൽ അവൾ ഉറങ്ങി പോയി...

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഇതേ സമയം അർജുൻ ജനലഴികളിലൂടെ വിദൂരതയിലേക്ക് നോക്കിയിരിക്കുവായിരുന്നു.

"എന്താടാ നോക്കെത്താ ദൂരത്തു കണ്ണുനട്ട്  എന്തെങ്കിലും പ്രശ്നം ഉണ്ടോ? പതിവില്ലാത്ത ഒരാലോചന കണ്ടു ചോദിച്ചതാണ്."

"ഞാനിന്നു വളരെ സന്തോഷത്തിലാണു ചേട്ടാ പക്ഷേ അങ്ങോട്ട്‌ മനസ്സു തുറന്നു സന്തോഷിക്കാൻ വയ്യ."

"അത്ര വീർപ്പുമുട്ടുന്ന കാര്യമെന്താ ഇപ്പോൾ?" ആദിൽ ആകാംക്ഷയോടെ ചോദിച്ചു.

അർജുന്റെ ആരതിയായിട്ടിരിക്കാൻ എന്റെ പെണ്ണിന് ഇഷ്ടമെന്ന് അവൾ തുറന്നു പറഞ്ഞു. ഈ ലോകം വെട്ടി പിടിച്ച സന്തോഷത്തിലാണ് ഞാൻ ആ മനോഹര നിമിഷങ്ങൾ ഓർത്തിരിക്കുവായിരുന്നു
ശരിക്കും നാണം കൊണ്ടു തിരിഞ്ഞു നിന്നൊക്കെയാ അവളുടെ ഇഷ്ടം പറഞ്ഞു ഒപ്പിച്ചു  .

അതുകൊണ്ട് എന്റെ ശരിക്കുള്ള ഭാവം പാവം അവൾ കണ്ടില്ല. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള  ത്വര ഞാനവളിൽ കണ്ടു. ഒരു തരം പ്രണയരാഗ മനസ്സ്. പക്ഷേ ഞാൻ അതു കണ്ടില്ല എന്നു നടിച്ചുവേട്ടാ...എല്ലാവരുടെയും നല്ലതിനു പ്രേത്യേകിച്ചു അവളുടെ.

ഒരാളുടെ സ്നേഹം നിഷ്കളങ്കമാണെങ്കിൽ അതു പങ്കിടാൻ എന്താണ് അർജുൻ നിനക്കു മുന്നിൽ തടസ്സം. ഇവിടെ ആരും എതിർക്കില്ല അതു നൂറു ശതമാനം ഉറപ്പാണ്. ആരതിയുടെ അമ്മയും അച്ഛനും എതിരെ വരാൻ സാധ്യത ഉണ്ടാവില്ല. ബി പോസിറ്റീവ് അത്രയ്ക്ക് നല്ല കുട്ടിയാ അവൾ ഒരു പാവം.

പ്രത്യക്ഷത്തിൽ പ്രണയത്തിനു തടസ്സമില്ല, പക്ഷേ ഉണ്ട്‌ വലിയ ഒരു വിപത്തു എവിടോ പതുങ്ങി ഇരിപ്പുണ്ട് എനിക്കു അതു തോന്നിയിട്ടുണ്ട് പലപ്പോഴും ആരതിയുടെ സാമിപ്യത്തിൽ തന്നെ.

അവൾക്കു ചുറ്റും എന്തൊക്കെയോ പുകമറയുണ്ട്.  രക്ഷകരും ശിക്ഷകരും അവൾക്കു വട്ടം ചുറ്റുന്നുണ്ട്. 800 സ്റ്റുഡന്റസുള്ള ഒരു കോളേജിൽ അവൾക്കു മാത്രം എന്തോ ഒരു പ്രേത്യേക പരിഗണന തോന്നുന്നു. ഫലത്തിൽ നമുക്കതു കാണാൻ പറ്റില്ല. അതുചിലപ്പോൾ അവൾക്കുള്ള സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാത്ത കൊണ്ടാകാം. അല്ലേ മറ്റു എന്തോ ഒരു കാര്യമുണ്ട്.

"ഡാ, ആർക്കെങ്കിലും ഉപകാരമുള്ള എന്തെങ്കിലും അവൾ ചെയ്തു കാണും അതു ചിലപ്പോൾ മറ്റുള്ളവർക്ക് ഉപദ്രവമായി കാണും. അല്ലാ നിനക്കു അവളോട്‌ അങ്ങനെയൊരു ഇഷ്ടം ഇപ്പം ഇലല്ലേ."

"അവളെന്റെ പ്രാണനാണ്, സ്നേഹവാത്സല്യത്തിന്റെ അധര സിന്ദൂരം ചാർത്തി ഞാനവളെ ഈ നാടറിഞ്ഞു അർജുന്റെ ആരതിയാക്കും.
രണ്ടു പേർ ഉപാധികളില്ലാതെ സ്നേഹിക്കുന്നത് ആത്മസമർപ്പണമാണ്. ആ പ്രണയ വിശുദ്ധിയുടെ കളഭം ചാർത്താനാണ് ഈ അർജുൻ ഗാർഹസ്ത്യ ജീവിതം കൊണ്ടു ഉദേശിക്കുന്നതു."

"ആയിക്കോട്ടെ അതിനെന്താ പ്രണയം നിരസിച്ചതു."

നിരസിച്ചില്ല ചേട്ടാ,തത്കാലം പ്രണയത്തിൽ മൗനം പാലിക്കേണ്ടി വന്നു. സൗഹൃദം എന്ന പേര് നൽകി അതൊരിക്കലും മായില്ല. ഒരു പളുങ്ക് പാത്രം പോലെ ഞങ്ങളുടെ പ്രണയത്തെ താലോലിക്കണം.
പ്രണയം ഇപ്പോൾ തുറന്നു പറഞ്ഞാൽ അതു അവിടെ തീരും.

"ഡാ, നീ മനുഷ്യൻ മനസിലാവുന്ന ഭാഷയിൽ വല്ലതും മൊഴി.അവന്റെ പളുങ്ക് പാത്രവും,മാങ്ങാത്തൊലിയും ആ പെണ്ണ് കൈവിട്ടു പോയിട്ട് ഇവിടെ കിടന്നങ്ങാനും മോങ്ങിയാൽ നിന്നെ ഞാൻ അന്നേരം കാണിച്ചു തരാം."

ബാക്കിയുള്ളവൻ ട്യൂണിറ്റ്  നടക്കാൻ തുടങ്ങിയിട്ട് വര്ഷങ്ങളായി. അപ്പോഴാണ് ഒന്ന് ഇങ്ങോട്ട് വന്നപ്പോൾ അവന്റെ ഒടുക്കത്തെ ജാഡ.ഡാ ഒന്നുമില്ലേലും നിന്നെക്കാൾ നാലു ഓണം കൂടുതൽ ഉണ്ടതല്ലേ ആ ഒരു വിവരം വച്ചു പറയുവാ. ആത്മനിയന്ത്രണമില്ലാത്തവൻ പ്രേമിക്കാൻ ഇറങ്ങരുത്.

ഛേ!!! ഞാനതൊന്നുമല്ല ഉദേശിച്ചത്. ദേ എന്നേ കൊണ്ടൊന്നും പറയിപ്പിക്കലും. ചേട്ടൻ പറഞ്ഞാൽ മനസിലാവില്ല.

"പിന്നേ നീ അവളെ നോക്കുന്ന ഒരു ആഗിൾ ശരിയല്ല."

"എന്റെ പെണ്ണിനെ എനിക്കിഷ്ടമുള്ള പോലെ ഞാൻ നോക്കും. ചേട്ടൻ കൂടുതൽ ചികയണ്ട."

"ശരി കാമുകാ , പ്രണയിക്കാൻ വയ്യാത്ത കാമുകൻ, മനസിലിരുപ്പ് മുഴുവൻ പ്രേമവും. ഇതൊക്കെ എവിടെ ചെന്നു എത്തുമോ എന്തോ?

"ഒന്നു ഇറങ്ങി പോ ചേട്ടാ സ്വസ്ഥമായി ഒന്നിരുന്നോട്ടെ."

"ഞാൻ പോയി തരാം നീ ഇവിടിരുന്നു പളുങ്ക് പാത്രം ഉടയാതെ നോക്കു. "

"അതു ഞാൻ നോക്കിക്കൊള്ളാം സർ ചെന്നാട്ടെ."

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

കുറച്ചു ദിവസമായി ആരതി മുറിക്കുള്ളിൽ ഒതുങ്ങി കൂടിയിരുപ്പായിരുന്നു അപ്പോഴാണ് അർജുന്റെ വീട്ടുമുറ്റത്തു കളിയും ചിരിയും മറ്റു ബഹളങ്ങൾ കേൾക്കുന്നത്.

അതെന്തുവാന്നു അറിയാൻ അവൾക്കു ജിജ്ഞാസയായി.

"ഡാ, മക്കളെ ഇങ്ങോട്ട് വാടാ.
അമ്മ ഇവിടിരുപ്പുണ്ട് ഇങ്ങോട്ട് വാ"

വല്ല ബന്ധുക്കൾ വന്നോ, കുഞ്ഞിപ്പിള്ളേർ വല്ലതും വന്നോ. ഇങ്ങനെ കൊഞ്ചിക്കാൻ.
ഒന്നും കാണാൻ എന്താ വഴി?

മതിലിന്റെ മുകളിലൂടെ ഏന്തി വലിഞ്ഞു നോക്കിയപ്പോൾ ഒരു പട്ടികുട്ടി
അയ്യേ!!!ഇതിനെയാണോ, ഇവർ ചക്കരേ പൊന്നേ എന്നു വിളിച്ചത്...

 

 

ഇതാണ് ആ വീട്ടിലെ പുതിയ അതിഥി ജിമ്മി ഈ കഥയിലെ പ്രധാനകഥാപാത്രം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

അടുത്ത ദിവസം കോളേജിൽ മീര മിസ്സിന്റെ ക്ലാസ്സിൽ.

"എന്താ ആരതി കുറച്ചു ദിവസമായല്ലോ കണ്ടിട്ട് എവിടായിരുന്നു?"

ആ ചോദ്യത്തിനു മുന്നിൽ അവൾ തരിച്ചു നിന്നു പോയി.
"ദൈവമേ ഇവർക്ക് ആളു മാറിപോയോ
ഇതു ഞാനാണ് മിസ്സ്‌ ആരതി ഒന്ന് സൂക്ഷിച്ചു നോക്കു.  ഇല്ല വലിയ ഭാവവ്യത്യാസം ഒന്നുമില്ല." അവൾക്കു അതിശയം തോന്നി.

ഞാൻ വീട്ടിലൊന്നു വീണു മിസ്സ്‌. നിസാര പരിക്ക് പറ്റി. കൈയിലെ മുറിവുകൾ അവൾ കാണിച്ചു കൊടുത്തു.

"ഫൈനൽ എക്സാമാണ് വരാൻ പോകുന്നതു , ഈ ക്യാമ്പസിൽ നിങ്ങളൊക്കെ ഒരുമിച്ചു എത്ര ദിവസം കാണും ഇനി. ഏറിയാൽ ടു വീക്സ് . പ്രൊജക്റ്റ്‌ സ്റ്റഡി , റിവിഷൻ ക്ലാസ്സ്‌ , സെന്റ് ഓഫ്‌ , എക്സാം .
റിവിഷൻ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യണം
അല്ലേ റാങ്ക് എന്ന സ്വപ്നം കോളേജിന് നഷ്ടമാവും."

SSLC, പ്ലസ് ടു വിനു ഉയർന്ന മാർക്ക് വാങ്ങിയ ആരതി വിശ്വനാഥനിൽ തന്നെയാ ഈ കോളേജ് ഉറ്റുനോക്കുന്നത്.
എന്താ ആരതി ശരി അല്ലേ ഞാൻ പറഞ്ഞേ.

ഞാൻ ശ്രമിക്കാം ഡിസ്റ്റിങ്ക്ഷൻ വാങ്ങാൻ, അതിൽ കൂടുതൽ ഒന്നും എനിക്കു പറ്റുമോ എന്നറിയില്ല മിസ്സ്‌.

പറ്റും. കീപ് യുവർ കോൺഫിഡൻസ് ലെവൽ വെൽ .തന്റെയീ കുട്ടികളിയൊക്കെ മാറ്റി വച്ചു. കുറച്ചു സീരിയസാകാൻ നോക്കു.

"മിസ്സ്‌ മാറിയെന്നു പറഞ്ഞപ്പോൾ ഇത്രയും നിന്നയിച്ചില്ല. നന്നായ ഇവരെ ഞാനിനി എങ്ങനെ കുറ്റം പറയും എന്റെ സർവേശ്വരന്മാരെ... ആകേയുണ്ടായിരുന്ന ആ ത്രില്ല് അങ്ങ് പോയി."

പൂജാ ആൻഡ് അഭി :"എടി,ഇതു എന്തു പറ്റിയതാ? നീ എവിടാ വീണേ?

"പറയാടി ഒന്ന് ഇരുന്നോട്ടെ, ചുരുക്കി പറയാം."

"അർജുന്റെ വീട്ടിൽ ഒന്ന് വീണു."

"ഹേയ്! അർജുന്റെ വീട്ടിലോ, അവർ അമ്പരന്നു."

"അന്ന് നീ ഫോൺ ചെയ്തില്ലേ, ആ ദിവസം

അഭി "ഡി മീര മിസ്സ്‌ ഭയങ്കര ചേഞ്ച്‌, വരും പഠിപ്പിക്കും, പോകും. പിന്നെ വലിയൊരു അത്ഭുതം നിന്നെ തിരക്കി."

"എന്തിനാ ക്രൂശിക്കാൻ ആളില്ലാഞ്ഞാണോ?"

" ഹേയ്! നല്ല സൗമ്യമായിരുന്നു. വലിയ കാര്യമായ നിന്നെ അനേഷിച്ചതു. എക്സാം അടുക്കാറായപ്പോൾ പോലും ഈ കുട്ടിക്കു ഉഴപ്പ് വിടാൻ ഭാവം ഇല്ലേ എന്നൊക്കെ ചോദിച്ചു. സാധരണ നിന്നെ കണ്ടില്ലേ, സമാധാനത്തോടെ പഠിപ്പിക്കാം എന്നൊക്കെ അല്ലേ പറയുന്നേ.

"കുറേ നോട്സ് എഴുതാനുണ്ട്‌. നീ വാങ്ങാൻ പൂജയുടെ വീട്ടിൽ പോകുമോ അവൾ നാളെ അവിടെ  കാണില്ല എന്നു പറയാൻ പറഞ്ഞു."

"പറഞ്ഞതു നന്നായി ഇനി അങ്ങോട്ട്‌ പോകണ്ടല്ലോ."

"നിനക്കു അർജുന്റെ കൈയിൽ നിന്നു വാങ്ങിയാൽ പോരെ?"

ആഹ്!!! നോക്കട്ടെ എന്ന് ഒഴുക്ക് മട്ടിൽ പറഞ്ഞു.
മോനെ മനസ്സിൽ ലഡ്ഡു പൊട്ടി
ക്ലാസ്സ്‌മേറ്റ് അടുത്തുള്ളപ്പോൾ ജംഗ്ഷൻ വരെ എന്തിനു പോകണം?

അമ്മയോട് ചോദിച്ചിട്ട് നേരെ ചിത്രശലഭത്തിലേക്കു...

ഗേറ്റ് തുറന്നപ്പോൾ തന്നെ ശീത ആന്റി സിറ്റ്ഔട്ടിലിരിക്കുന്ന കണ്ടു. ആന്റിയും ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് നോക്കി.

ഇതാര് ആരതി മോളോ, വാ മോളെ... ഇപ്പോഴെങ്കിലും ഒന്നു വരാൻ തോന്നിയല്ലോ.

ആന്റി അർജുനെ ഒന്നു വിളിക്കാമോ, അർജുന്റെ കൈയിൽ നിന്നു നോട്സ് വാങ്ങാൻ വന്നതാ.

അതിനെന്താ വിളിക്കാല്ലോ,അർജുൻ ദേ അപ്പുറത്തെ മോൾ വന്നിരിക്കുന്നു നീ ഇങ്ങോട്ട് വന്നേ...

"മോൾ കയറി വാ അകത്തേക്ക്"

വേണ്ട ആന്റി, പെട്ടെന്ന് പോകണം, വീട്ടിൽ ചേച്ചി മാത്രമേയുള്ളു, അമ്മ ബാങ്കിൽ പോയേക്കുവാ.

എന്നാ അങ്ങനെയാവട്ടെ എന്നു പറഞ്ഞെങ്കിലും കയറാത്ത ചെറിയ പരിഭവത്തിൽ ആന്റി അകത്തേക്ക് അർജുനെ വിളിക്കാൻ പോയി.

ചുറ്റും ഒന്നു വീക്ഷിക്കാം എന്ന് കരുതി, തിരിഞ്ഞു നോക്കിയപ്പോൾ ദേ നിൽക്കുന്നു വാ തുറന്നു ,പല്ലും കാട്ടി, തുപ്പൽ തെറിപ്പിച്ചു കിതച്ചു കൊണ്ടൊരു രൂപം ജിമ്മി.

ഇങ്ങനെയൊരു സാധനം ഇവിടെയുള്ള കാര്യം ഞാൻ മറന്നു പോയി. അർജുൻ കാണാനുള്ള ത്വരയിൽ പട്ടിയുടെ കാര്യം വിട്ടു പോയി അതാണ് സത്യം ...

കുഞ്ഞികൃഷ്ണ, ഇവന്റെ നോട്ടം അത്ര ശരിയല്ലല്ലോ. പട്ടിയെ കണ്ടാൽ ഓടരുത് എന്നു അരവിന്ദ് സർ ക്ലാസ്സിൽ പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ പട്ടി കടിച്ചാൽ പൊക്കിളിനു ചുറ്റും പതിനാലു ഇൻജെക്ഷൻ ഓർത്തിട്ട് പേടിയായി.

ആന്റിയെ കാണുന്നില്ല ആരെയും കാണുന്നില്ല. പിന്നെ ഒന്നും നോക്കിയില്ല,ഒറ്റ ഓട്ടം വച്ചു കൊടുത്തു...

ആ പട്ടി എന്റെ പിറകെ തൊട്ടു തൊട്ടിലാ എന്ന രീതിയിൽ ഓടി. പട്ടിയും ഞാനും തമ്മിൽ മത്സരയോട്ടം തന്നെയുണ്ടായി. അവരുടെ 35 സെന്റ് പുരയിടം ചുറ്റി കണ്ടു പക്ഷേ പുറത്തേക്കുള്ള ഗേറ്റ് മാത്രം ഞാൻ എത്ര നോക്കിയിട്ടും കണ്ടില്ല.

അമ്മേ, അമ്മേ ആരേലും ഓടി വരണേ. ഈ പട്ടിയേ എന്നേ കടിക്കാൻ വരുന്നേ എന്നു വിളിച്ചു പ്രാണവേദനയിൽ ഒറ്റ ഓട്ടം , നിലവിളികേട്ട് അർജുൻ, ആദിലേട്ടൻ പിറകെ ഓടി വന്നു.

അർജുൻ " ആരതി നിൽക്കു, ഓടല്ലേ, അവൻ ഒന്നും ചെയ്യില്ല."

ആദ്യം നിന്റെ പട്ടിയോട് പറയൂ നില്ക്കാൻ, ഒന്നും ചെയ്യില്ല പോലും.

അവരുടെ പുതിയ കൃഷിതോട്ടം ഉണ്ടല്ലോ എന്തായത് മുറ്റത്തൊരു പച്ചക്കറി തോട്ടം ചരലക്കിട്ട് ഒരുക്കി വച്ചിരിക്കുന്നു ഞാൻ കൃത്യം ചരലിൽ തന്നെ നിരങ്ങി വീണു.

ജിമ്മിയാണെ വിടാൻ ഭാവമില്ലാത്ത രീതിയിൽ അടുത്ത് നിൽക്കുവാ...

ഇതൊക്കെ കണ്ടു ആദിലേട്ടൻ ചിരിച്ചു മറിയുവാ...

ഒരാൾ നടുത്തല്ലി വീണപ്പോൾ കിടന്നു ചിരിക്കുവാണല്ലേ ദുഷ്ടൻ. ഒരുപാട് ചിരിക്കണ്ട ഞാൻ പണി തരാട്ടോ...

ദൈവമേ എല്ലാ ഭാഗവും പഞ്ചർ ആയെന്നാ തോന്നുന്നേ. അനങ്ങാൻ കൂടി വയ്യാ.

എന്തിനാ ആരതി ഓടിയത് അവൻ നിന്റെ കൂടെ കളിക്കാൻ വന്നതല്ലേ...

പട്ടിയുടെ കൂടെ കളിച്ചു എനിക്കു നല്ല ശീലമില്ല അർജുൻ പറ്റുമെങ്കിൽ ആന്റിയെ ഒന്നു വിളി എന്നേ ഒന്നു എഴുനേൽക്കാൻ സഹായിക്കാൻ പറ.

ആരതി ഞാൻ സഹായിക്കാം എന്നു പറഞ്ഞു അർജുൻ വന്നപ്പോഴേക്കും, രമണി ചേച്ചി ഓടി വന്നു. അടുത്ത വീട്ടിലേയാ ബഹളം കേട്ട് വന്നതാ.

അങ്ങനെ അവരെയും താങ്ങി വീടു പിടിക്കാൻ  നോക്കി ഇടയ്ക്ക് ആദിലേട്ടൻ ഒന്നു നോക്കി പാവം ഇന്നങ്ങു ആ ചിരി നിർത്തുന്ന ലക്ഷണമില്ല പാവം ശ്വാസം കിട്ടാതെ തട്ടി പോകാതിരുന്നാൽ മതി.

അങ്ങനെ ഈ കാണുന്ന തുന്നികെട്ടലുകളുമായി ഞാൻ വീടു പിടിച്ചു...ഇനി നീയൊക്കെ പോയി പബ്ലിക്കാക്കി ചിരിക്കു...

ഇത്രയും അവളുമാര് അറിഞ്ഞാൽ മതി. ബാക്കി നിങ്ങളോട് പറയാം...

ഡികളെ, ഞാൻ ലൈബ്രറി കാണും ഇതൊക്കെ ഇന്ന് തന്നെ എഴുതി തീർക്കണം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

അന്നു വൈകുന്നേരം ആരതിയുടെ വീട്ടിൽ

"മതി അമ്മേ ചൂട് പിടിച്ചത്. വീണതു പിന്നെയും സഹിക്കാം."

"അടങ്ങി കിടക്കു പെണ്ണേ, കണ്ടയിടത്തൊക്കെ പോയി നിരങ്ങി വീണതും പോരാ. അതു ആ രമണിയേ കൂട്ടി വന്നിരിക്കുന്നു. അവൾ ഇനി ഇതു എവിടെല്ലാം ചെന്നു പ"റയുമെന്നു കണ്ടറിയാം.

"ഞാൻ പട്ടി കടിക്കാൻ വന്നപ്പോൾ അമ്മേ അമ്മേ എന്ന വിളിച്ചേ അല്ലാതെ രമണി രമണി എന്നല്ല.
നിങ്ങൾ രണ്ടും എന്റെ കരച്ചിൽ കേട്ടോ നട്ടുച്ചയ്ക്ക്, മെഗാ സീരിയൽ കണ്ടിരിക്കും. ഇന്നലെ രാത്രി കാണിച്ചതല്ലേ ഇന്ന് ഉച്ചയ്ക്ക് കാണിക്കുന്നേ. ദേ, പാർട്സ് ഓഫ് ദി ബോഡി മൊത്തത്തിൽ ഡാമേജായി അതുകൊണ്ട് കൂടുതൽ ഒന്നും പറയാത്തതു."

അമ്മേ... വയ്യേ...

"പട്ടി നക്കിയാൽ ഇൻജെക്ഷൻ എടുക്കണോ, ആ ജിമ്മി എന്റെ കാലേ വന്നു നക്കി, ചേച്ചി"

" വേണം. ഇല്ലേ പേവിഷ ബാധ വരും പക്ഷേ ജിമ്മി ഇൻജെക്ഷൻ എടുത്തു കാണും അതുകൊണ്ടു പ്രശ്നമില്ല."

"പൊക്കിളിനു ചുറ്റും എടുക്കണോ?"

" ഇല്ലാ. മുറിവിൽ മൂന്നു ഇൻജെക്ഷൻ എടുക്കും. "

"ഉറപ്പാണോ."

"ആണെടി. കുഴപ്പമില്ല."

'ചേച്ചി എന്റെ ഒരു സമാധാനത്തിനു നിനക്കു അറിയാവുന്ന ആരേലും ഒന്നു വിളിച്ചു ചോദിക്കുമോ?"

ചേച്ചിക്കു പറഞ്ഞതു പിടിച്ചില്ല അമ്മാതിരി നോട്ടം വച്ചു തന്നു.

പട്ടി സ്നേഹികൾ കാരണം മനുഷ്യൻ ജീവിക്കാൻ നിവർത്തിയില്ലല്ലോ ദൈവമേ. അവരുമുണ്ട്‌ അവരുടെയൊരു... പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപ് ശീത ആന്റിയും അർജുനും ആദിലേട്ടൻ വന്നു കയറി.

അർജുന്റെ മുഖത്തു വലിയ തെളിമ കാണുന്നില്ല പറഞ്ഞതു കേട്ട് കാണും അവളോർത്തു.

മോൾ എന്തിനാ ഓടിയത്, അവൻ പാവം അല്ലേ, രണ്ടു മാസം പ്രായം ഉള്ളൂ. മോളേ അവൻ അറിയാം അതാണ് മോളെ കണ്ടപ്പോൾ ഓടിവന്നത്.

ആരതി "പിന്നേ ഞങ്ങൾ ഒരുമിച്ചു വളർന്നവരാണല്ലോ, നല്ല അയൽക്കാരായി പോയി അല്ലേ കാണിച്ചു തരായിരുന്നു എല്ലാത്തിനെയും."

അതൊന്നു സാരമില്ല ചേച്ചി, ഇവിടെ ഇതൊക്കെ പതിവാണ് , കുറച്ചു നാളായി ഇവൾ എന്താ ഒന്നു ഒപ്പിക്കാതെ എന്ന ചിന്തയിലായിരുന്നു ഞങ്ങൾ. ഇന്നലെ  എന്താ ഉണ്ടായത് എന്നു ചേച്ചിക്ക് അറിയാമോ? ഇന്നലെ ഇവൾ...

ആരതി ഇടയ്ക്ക് കയറി,
അമ്മേ ഞാൻ പറയാം നിങ്ങൾ പറഞ്ഞു ചളമാക്കേണ്ട.

അതു ആന്റി, ഞാൻ കോഴിക്കൂട്ടിൽ മുട്ട എടുക്കാൻ പോയപ്പോൾ കോഴി കൊത്തി
പുതിയ പൂവൻ പോര് വർഗ്ഗത്തിൽ പെട്ടവനാ അവനാ ഇവിടുത്തെ രാജാവ് വേറെ ഒരുത്തൻ കൂടിയുണ്ട് അവൻ പാവമാ,
ഞാൻ മുട്ട എടുത്തു ഇറങ്ങുന്ന വഴിക്കു അറിയാതെ അവന്റെ കാലേ ചവിട്ടി അവൻ വെപ്രാളത്തിൽ എനിക്കിട്ട് കൊത്തി. അങ്ങനെയാണ് തള്ള വിരൽ ഡാമേജായി.

ആദിലേട്ടൻ ഇതു ധാരാളം ചിരിക്കാൻ, വന്നപ്പോൾ മുതൽ രണ്ടു കണ്ണും എന്റെ ചേച്ചിയുടെ മുകളിലാ ഇതൊന്നും ആരും കാണുന്നില്ല എന്നാണ് വിചാരം...

ഇന്നാ ആരതി നോട്സ്....

ഇതു കുറേ ഉണ്ടല്ലോ ഞാനാ ബുക്കിലും അവന്റെ മുഖത്തോട്ടും ദയനീയമായി നോക്കി. എന്റെ കൈ കണ്ടില്ലേ അർജുൻ ഈ മുറിവൊക്കെയായിരിക്കുന്ന ഞാൻ എങ്ങനെ ഇതു എഴുതും
ഒന്നു എഴുതി സഹായിക്കാനുള്ള മനസ്സ് പോലുമില്ലല്ലോ.

ആദിൽ " ഇങ്ങു തരൂ ആരതി,  ഞാൻ ഫോട്ടോസ്റ്റാറ്റു എടുത്തു തരാം. ഇനി ഇതൂടെ എഴുതി കൈ ഒടിക്കണ്ട.

" താങ്ക്സ് ഏട്ടാ. വാരിയതാണോ? ഏയ്‌!!!മനസ്സാക്ഷിയുള്ള കൂട്ടത്തിലാണ്. അവൾ ഓർത്തു.

വൈകിട്ട് ഒരു വിരഹം ഗാനം വച്ചു അസ്സൈൻമെൻറ് എഴുതുവായിരുന്നു.

"വിരഹത്തിൻ വേദന അറിയാൻ പ്രണയിക്കു ഒരു വട്ടം."

"ആഹാ!!"എന്ത്‌ നല്ല പാട്ടു"

"ആരതി"

"ദാ വരുന്നു...ആദിലേട്ടാ"

"ഇന്നാ ആരുതി നോട്സിന്റെ ഫോട്ടോസ്റ്റാറ്റ്."

ആരതി ഒരു കാര്യം ചോദിച്ചോട്ടെ.

അർജുൻ റിജക്റ്റ് ചെയ്ത ആരതി ഈ ആരതി തന്നെ അല്ലേ

"അതേ ആ ആരതി ഞാൻ തന്നെയാ, എന്താ ഏട്ടാ? "

വിഷമം ഒന്നുമില്ലേ, ജോളിയായിട്ടിരിക്കുന്നു.
അതുകൊണ്ട് ചോദിച്ചതാണ്.

"അപ്പോൾ എന്റെ വിഷമം കാണാനാണോ ഏട്ടനിഷ്ടം? "

"ഒരിക്കലുമല്ല നിന്റെ ചിരിക്കുന്ന മുഖം കാണാൻ എനിക്കിഷ്ടം. എന്നു ഇങ്ങനെ സ്മാർട്ടായി നീ ഇരിക്കണം. ആരതി ബി ഫ്രണ്ട്‌സ് ഓർ സിസ്റ്റർ വുൾഡ്‌ യൂ ലൈക്‌ മോർ."

"ബോത്ത്‌ ഐ ലൈക്‌ ആസ് എ ഫ്രണ്ട് ,ആസ് എ ബ്രദർ. ബട്ട്‌ നൗ ഐ നീഡ് എ ബ്രദർ ലൈക്‌ യൂ ."

ഓക്കേ ഡി നീ പോയി വിരഹഗാനം കേട്ട് എഴുതി പഠിക്കു. ഞാൻ ദേ നിന്റെ കാതോരത്തു കാണും.

ശരി ഏട്ടാ. അങ്ങനെ എനിക്കൊരു ഏട്ടനെ ചുളുവിൽ കിട്ടി. പക്ഷേ ഈ ഏട്ടൻ ചേച്ചിയേ നേടാനായി കൂടെ വന്നതല്ല ശരിക്കും എന്റെ ഏട്ടനായി മാത്രം വന്നതാണ്

ഇത്രയും അവിടെ നടന്നത്...

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

"ആരതി എനിക്കു ഒരു കാര്യം പറയാനുണ്ട്?"

"എന്താ അർജുൻ?"

"ഇവിടെ വച്ചു പറയാൻ പറ്റില്ല."

"കാന്റീൻ പോയല്ലോ, ഒരു പാക്കറ്റ് ലെയ്സ് വാങ്ങാം."

"വേണ്ട"

"നീ എന്റെ കൂടെ  വാ നമുക്ക് ആ മരത്തണലിൽ ഇരിക്കാം."

"എന്താ ആരതി നിന്റെ പ്രശ്നം? എന്തിനാ ഇങ്ങനെ strange ആയി പെരുമാറുന്നെ.നീ എന്താ ഞങ്ങളെ വിളിച്ചേ പട്ടി സ്നേഹികൾ എന്നോ?"

മിണ്ടപ്രാണികളെ സ്നേഹിക്കുന്നത് അത്ര വലിയ പ്രശ്നമാണോ? നിനക്കു അറിയുമോ ആരതി ഈ പട്ടി സ്നേഹം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല.

ഒരിക്കൽ അച്ഛൻ ജോലി കഴിഞ്ഞു വന്നപ്പോൾ, വഴിയിൽ നിന്നൊരു പട്ടി കുട്ടിയെ കിട്ടി. അച്ഛൻ അവനെയും കൊണ്ടു വീട്ടിൽ വന്നു. ചേട്ടനാണ് അവനെ ഒത്തിരി ഇഷ്ടമായതു. അവൻ ഞങ്ങളിൽ ഒരാളായി. ഞങ്ങൾ അവൻ ജിമ്മി എന്ന് പേരിട്ടു.ഞാനും ചേട്ടനും സ്കൂൾ വിട്ടു വരുന്നത് നോക്കി അവനിരിക്കും. ചിലപ്പോൾ ഞങ്ങൾ പോകാൻ നേരം വഴി വരെ വരും. അമ്മയ്ക്ക് എന്തെങ്കിലും ജോലി തിരക്കുണ്ടെ അബൂട്ടനും കൂട്ടിരിപ്പ് അവനായിരുന്നു. ഞങ്ങൾ തല്ല് പിടിക്കുമ്പോൾ അച്ചനെ അമ്മയേയും വിളിച്ചോണ്ട് വരും. ഞങ്ങക്കിട്ടു തരാൻ. അമ്മേ അച്ഛൻ വഴക്ക് പറഞ്ഞാലും അവൻ അതിന്റെ ഇടയ്ക്ക് കാണും ആരാടാ എന്റെ അമ്മയെ വഴക്ക് പറയുന്ന എന്ന ഭാവത്തിൽ. പിന്നേ അവൻ നാട്ടുകാർക്ക് പ്രിയങ്കരനായി. എല്ലാം വീട്ടീന്ന് അവനും ആഹാരം പതിവായി. കാരണം കൃഷി നശിപ്പിക്കാൻ വരുന്ന പന്നികളെയും, കള്ളന്മാരും, സാമൂഹ്യ വിരുദ്ധർക്കും ജിമ്മി പേടി സ്വപ്നമായി. എങ്ങനെ പേടിക്കാതിരിക്കും ചേട്ടനല്ലേ ട്രൈനർ അവനെ മിടുക്കനാക്കിയ വ്യക്തി.

ഒരു ദിവസം അവൻ അവശനായി, ഡോക്ടർ കാണിച്ചപ്പോൾ പോയ്സൺ അകത്തു ചെന്നെന്നു പറഞ്ഞു. ആരോ ആ മിണ്ടപ്രാണിയോട് ഭക്ഷണത്തിൽ വിഷം കലർത്തി ക്രൂരത കാട്ടി.
ഒടുവിൽ ഞങ്ങടെ മുന്നിൽ കിടന്നു അവൻ നരകിച്ചു മരിച്ചു രക്ഷിക്കാൻ ഒരു ഉപായം ഞങ്ങൾക്ക് മുന്നിൽ അന്ന് കണ്ടില്ല പിന്നേ മരണവീടു പോലെ ആയി. ചേട്ടൻ ആണേ തളർന്നു വാശി കാട്ടിയും വല്ലാത്ത ഭാവം. പിന്നെട് ഇനിയൊരു ജിമ്മി വേണ്ടാന്ന് കരുതി.

മൃഗങ്ങൾ മനുഷ്യനെ പോലെയല്ല, നമ്മൾ സ്നേഹിക്കുന്നതിനു നൂറിരട്ടി സ്നേഹം, നന്ദി തരും. സ്വാർത്ഥത എന്നൊരു വികാരം അവർക്കില്ല.

നായ്ക്ക് വളഞ്ഞു നിൽക്കുന്ന വാലില്ലേ.അതു വാലാട്ടിയാണ് സ്നേഹം പ്രകടിപ്പിക്കുന്നത്.
ജിമ്മി അതാണ്‌ കാണിച്ചത് നിനക്കു അതറിയാതെ പോയതും.

ആരതി "എനിക്കു മൃഗങ്ങൾ, പക്ഷികൾ, പ്രകൃതി, കാടു മെടു എന്നതിനോടൊന്നും ഒരു താല്പര്യമില്ല.
ചുറ്റുമുള്ള മനുഷ്യരേ മാത്രമേ കാണുന്നുള്ളൂ, എനിക്കു അവരെ മനസ്സിലാക്കാൻ പറ്റു. എന്തെങ്കിലും തിന്നു ജീവിക്കാൻ പാടുപെടുന്ന മനുഷ്യർ നമുക്കുചുറ്റുമുണ്ട്. അങ്ങനെ ലക്ഷകണക്കിന് ആൾക്കാർ ജീവിക്കുന്ന നാടാണ് ഭാരതം. നമ്മൾ ആണെങ്കിലോ തലയ്ക്കു മീതെ ആഹാരം ബാക്കി ഫ്രിഡ്ജ് വയ്ക്കും ആഹാരം കളയുന്നത് ദോഷമാണ് എന്ന് പറഞ്ഞുപിന്നീട് കുഴിയിലോട്ടു കളയും..

സഹജീവികളോടു ഇല്ലാത്ത സ്നേഹം, കരുണയും മൃഗങ്ങളോടും, പ്രകൃതിയോടും അതും നല്ലതാണ് പക്ഷേ അത്ര ധാർമിക രോക്ഷം ഒന്നും വിശന്നു മരിച്ചുവനോടോ, പിച്ചിചീന്തപ്പെട്ട പെൺകുട്ടിക്കു വേണ്ടിയോ, ജീവിക്കാൻ നിവർത്തിയില്ലാതെ ആത്മഹത്യ ചെയുന്നവർക്കോ വേണ്ടി കണ്ടിട്ടില്ല.

എന്നേ ഒരു മനുഷ്യസ്ത്രീ അല്ലേ സഹജീവിയായി കാണുന്നവരെ ഞാൻ സ്നേഹിക്കുള്ളു അല്ലാത്ത ഒന്നിനോടും എനിക്കൊന്നുമില്ല.

ഇതൊന്നും പ്രണയം നിരസിച്ചതു കൊണ്ടല്ല.ഞാൻ ഇങ്ങനെയാണ്  ഒന്നും തേടി പോകാറില്ല അർജുൻ, എന്നിലേക്ക്‌ വരുന്നതിനെ കൈനീട്ടി സ്വീകരിക്കും,
സ്നേഹിക്കും, സംരക്ഷണം നൽകും.

ഞാൻ തേടിയെത്തിയത് നിന്നിലേക്ക്‌ മാത്രമായിരുന്നു അർജുൻ. നിനക്കു അങ്ങനൊരു ഇഷ്ടം ഇല്ലാന്ന് മനസിലായപ്പോൾ ഞാൻ പ്രത്യക്ഷത്തിൽ മാറി.
പക്ഷേ പ്രണയം ഉള്ളിൽ ഉണ്ട് ഒരിക്കലും മായില്ല.
എന്തിന്റെ പേരിലായാലും ഞാനൊരു ബുദ്ധിമുട്ട് നിനക്കു ഉണ്ടാക്കില്ല. I promise you.

നിനക്കു ചുറ്റിനും ഉള്ളതിനെ അല്ല നിന്നെയാണ് സ്നേഹിക്കുന്നത്. നിന്നേ നേടാൻ നിന്റെ ഇഷ്ടങ്ങളെ എന്റെ ഇഷ്ടമാക്കാൻ എനിക്കാവില്ല.
അതൊരുതരം കരുവാക്കലാണ്.ആ സ്നേഹം നില നിൽക്കില്ല.

നിനക്കു പ്രിയമുള്ളതൊക്കെ
കാലം  എന്നിൽ എത്തിക്കണം എങ്കിൽ മാത്രമേ അതു പൂർണമായും എനിക്കു ഉൾകൊള്ളാനാകു.

ഓക്കേ ബൈ അർജുൻ ഇനി സംസാരിച്ചാൽ ശരിയാകില്ല...

കുറച്ചു നേരം കൂടി ഇവിടെ ഇരിക്ക് ആരതി.

ആർട്സ് ഡേ മീറ്റിംഗ് പങ്കെടുക്കണം സമയം മൂന്നായില്ലേ, ഞാൻ ഡിഗ്രി ബാച്ചിന്റെ കൺവീനർ അല്ലേ പോയില്ലേ ശരിയാകില്ല...

ഞാനും വരുന്നു. എന്നേ വിളിച്ചിട്ടുണ്ട്,

ആണോ എന്നാൽ സർ വന്നേക്കു ഞാൻ പോണു.

നിൽക്കു ആരതി.

നിൽക്കില്ല അർജുൻ,,പോകുന്നു...

(തുടരുന്നു )

 

 


അർജുന്റെ ആരതി - 18

അർജുന്റെ ആരതി - 18

4.6
1906

  ഭാഗം - 18 അർജുന്റെ ആരതി   ക്ലബ് മീറ്റിംഗ് അല്ലേ നമുക്ക് ഒരുമിച്ചു പോകാം ആരതി. ഞങ്ങളെ നോക്കി അഭിരാമി,പൂജ,അബിൻ അവിടെ നിൽപ്പുണ്ട്. അർജുൻ "നിങ്ങൾ കയറിയില്ലേ ചർച്ചയ്ക്ക്." നിങ്ങളും കൂടെ വരട്ടെ എന്നു കരുതി. മാത്രവുമല്ല ബികോമിലേ അനീഷ് അവിടെയുണ്ട്. അർജുൻ "ആര് ആ ചൊറിയനോ?" പൂജാ "അതേ. ചൊറിയണം അനീഷ്, എവിടെയും കയറി ചൊറിയും. നമ്മളെ ചൊറിയും നമ്മളും ചൊറിയും അല്ലേ ആരതി." ഒരു പ്രശ്നത്തിനും ഞാനില്ല അവനവൻ വരുത്തി വയ്ക്കുന്ന നൂലാമലകൾ സ്വയം നേരിട്ടോണം. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ക്ലാസ് റൂമിൽ അറേഞ്ച് ചെയ്തിരിക്കുന്ന മീറ്റിംഗ് സെക്ഷനിലേക്ക് അവരൊന്നിച്ചു