Part 40
'ആരാപ്പോ ഇത് '
കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് കയറിയ കനി പുറത്തുള്ള കാർ കണ്ട് സ്വയം പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി... അവിടെ സെറ്റിയിൽ ഇരിക്കുന്ന ജീവയെയും കുടുംബത്തെയും കണ്ടതും കനി വായ തുറന്നു കൊണ്ട് അവനെ നോക്കി...
"ആഹാ കനിമോൾ വന്നല്ലോ "
ചായ കുടിച്ചു കൊണ്ടിരുന്ന ജീവയുടെ അമ്മ അവളുടെ അടുത്തേക്ക് നടന്നു... കനി അവരെ നോക്കിയൊന്ന് ചിരിച്ചു പിന്നെ ജീവയെ എന്താ ഇത് എന്ന ഭാവത്തോടെ നോക്കി...
"ജീവ പറഞ്ഞപ്പോ ഇത്രയും സുന്ദരി ആയിരിക്കും എന്നറിഞ്ഞില്ല കേട്ടോ"
അവളുടെ കവിളിൽ തലോടി കൊണ്ട് അമ്മ പറഞ്ഞു...
"ഞങ്ങൾ എന്തിനാ വന്നതെന്ന് മോൾക്ക് മനസിലായോ... ഇല്ലെങ്കി ഇവൻ പറഞ്ഞു തരും കേട്ടോ...മക്കൾ റൂമിലോട്ട് ചെല്ല് "
ജീവയുടെ അച്ഛൻ ചിരിയോടെ പറഞ്ഞതും ജീവ കനിയെ നോക്കി കൊണ്ട് സെറ്റിയിൽ നിന്നെണീറ്റു കനിയുടെ പുറകെ പോയി...
റൂമിൽ എത്തിയതും കനി ജീവയെ നോക്കി കണ്ണുരുട്ടി...
"എന്നതിന മനുഷ്യ നിങ്ങളിപ്പോ ഇങ്ങോട്ട് വന്നേ "
"എല്ലാവരുടെയും കെട്ട് കഴിഞ്ഞു ഇനി നമ്മളൊള്ളൂ... അതുകൊണ്ട് എത്രയും പെട്ടന്ന് നിന്റെ കഴുത്തിൽ ഞാൻ താലി കെട്ടും''
കൈകെട്ടി കൊണ്ട് ജീവ പറഞ്ഞു... കനി ആണോ എന്ന മട്ടിൽ ജീവയെ നോക്കി...
"അപ്പൊ എന്റെ വീട്ടുകാരൊക്കെ സമ്മതിച്ചോ "
കനി ആലോചനയോടെ ചോദിച്ചു...
"അതൊക്കെ എന്നെ സമ്മതിച്ചു...ആദിയുടെ കല്യാണത്തിന്റെ അന്ന് നിന്റെ അച്ചയോട് എല്ലാം പറഞ്ഞു "
ജീവ ഇളം ചിരിയോടെ പറഞ്ഞതും കനി അവനെ സന്തോഷത്തോടെ പുണർന്നു...പിന്നെ എന്തോ ഓർത്ത് അവനിൽ നിന്ന് മാറി...
"അയ്യോ അപ്പോ നമ്മുടെ കല്യാണം പെട്ടന്ന് കാണുവോ "
കനി ചുണ്ട് പിളർത്തി കൊണ്ട് ചോദിച്ചു..
"ആഹ് കാണും... എന്തെ വേണ്ടേ??"
ജീവ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു...
"വേണം പക്ഷെ എന്നെ പഠിക്കാൻ വിടണം... വീട്ടിൽ തന്നെ തളച്ചിടരുത് പറ്റുവോ "
"അല്ലേലും നിന്നെ പഠിപ്പിക്കാൻ തന്നെയാ എന്റെ തീരുമാനം... പക്ഷെ എന്റെ മോൾ എന്തിനാണ് ഈ തുള്ളുന്നത് എന്നത് എനിക്കറിയാം..."
ജീവ ഗൗരവത്തോടെ പറഞ്ഞു... കനി ഇളിയോടെ അവന്റെ നെഞ്ചിലേക്ക് ചേർന്നു...
"കല്യാണം കഴിയുന്നത് വരെ ഞാൻ ആരേലും നോക്കു... അത് കഴിഞ്ഞ ഫുൾ ഫോക്കസ് ഇങ്ങോട്ട് ആയിരിക്കും സത്യം"
അവന്റെ നെഞ്ചിൽ കുത്തി കൊണ്ട് അവൾ പറഞ്ഞു...
"ആയ നിനക്ക് കൊള്ളാം... ഇല്ലെങ്കിൽ എന്റെ കുഞ്ഞിനെ നോക്കാൻ ഒട്ടും ടൈം കിട്ടില്ല "
ജീവ കള്ള ചിരിയോടെ പറഞ്ഞു കൊണ്ട് അവളുടെ കവിളിൽ അവന്റെ താടി ഉരസി... അവൾ മുഖം വെട്ടിച്ചു കൊണ്ട് കാര്യം മനസിലാവാതെ അവനെ നോക്കി....
___________❤️❤️❤️
ഡേവി നേരെ പോയത് വീട്ടിലേക്ക് ആണ്... അവൻ വാതിൽ ശബ്ദത്തിൽ തുറന്നു കൊണ്ട് അവന്റെ റൂമിലേക്ക് കയറി... ഷെൽഫിൽ നിന്ന് ഇസയുടെ ഫോട്ടോ എടുത്ത് അതിൽ പ്രാന്തമായി ചുംബിച്ചു...
"നിന്നെ ജീവിതക്കാലം വരെ സംരക്ഷിക്കാം എന്ന് പറഞ്ഞിട്ട്... പറ്റിയില്ലല്ലോ ഡീ എനിക്ക് '
അവന്റെ കണ്ണുനീർ ഫോട്ടോയിലൂടെ ഒഴുകി...അവൻ കുറച്ചു സമയം ആ ഫോട്ടോയും നെഞ്ചിൽ ചേർത്തു കൊണ്ട് ഇരുന്നു... പെട്ടന്ന് അവന്റെ മനസിലേക്ക് ഗംഗയുടെ ''ഇച്ച എന്ന വിളി വന്നു... അവന്റെ ശരീരമൊന്ന് വിറച്ചു... അവൻ കണ്ണുനീർ തുടച് വേഗം ഓഫീസിലേക്ക് തന്നെ തിരിച്ചു...
അവൻ പോയ പടി തന്നെ നിലത്തു ഇരിക്കുന്ന ഗംഗയെ കണ്ടതും അവൻ ആഞ്ഞു ശ്വാസം വിട്ടു... പിന്നെ അവളുടെ അടുത്തേക്ക് നടന്നു അവളുടെ അടുത്ത് മുട്ട് കുത്തി ഇരുന്നു...
"ഗംഗാ..."
അവൻ അവളുടെ ചുമലിൽ കൈവെച്ചു... അവന്റെ ശബ്ദം കേട്ടതും ഗംഗ ഞെട്ടികൊണ്ട് അവനെ നോക്കി പിന്നെ അവനെ ആഞ്ഞു പുൽകി...ഡേവിയൊന്ന് ഞെട്ടി.. പിന്നെ അവളുടെ വിറക്കുന്ന ശരീരം അവനിലേക്ക് ചേർത്തു...
'"എന്റെ... എന്റെ അച്ഛ എന്തിനാ സർ... "
അവൾ വാക്കുകൾക്കായി പരതി...
"അറിയില്ല... പക്ഷെ തന്റെ അച്ഛയാണ് അത് ചെയ്തത് എന്നുണ്ടെങ്കിൽ ഒരു താക്ഷണ്ണ്യവും ഇല്ലാതെ അയാളെ ഞാൻ തീർക്കും ഗംഗാ "
ഡേവി അവളെ അടർത്തി മാറ്റിക്കൊണ്ട് പറഞ്ഞു... ഗംഗയ്ക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു അവൾ തലയും താഴ്ത്തി തന്നെ ഇരുന്നു...
_________________❤️❤️❤️
ജീവയുടെ വീട്ടുകാർ അടുത്ത ബന്ധുക്കളെയല്ലാം കൊണ്ട് ഒരു ദിവസം വരാം എന്ന് പറഞ്ഞു ഇറങ്ങി....അവന്റെ അമ്മ കനിയുടെ നെറ്റിയിൽ ചുംബിച്ചു യാത്ര പറഞ്ഞു... ജീവ അവളെ നോക്കി കണ്ണിറുക്കി കൊണ്ട് കാറിൽ കയറി... ചുവന്ന മുഖത്തോടെ കനി അവരെ യാത്രയാക്കി...
''അല്ല നിനക്ക് അറിയില്ലായിരുന്നോ ജീവേട്ടൻ എന്നെ കാണാൻ വരുന്ന കാര്യം "
കോളേജിൽ എത്തിയതും ജീവ വീട്ടിൽ വന്നതെല്ലാം പറഞ്ഞു കനി...
"ഏയ് എനിക്കറിയില്ലായിരുന്നു ഡീ... ഒരു വാക്ക് പോലും പറഞ്ഞില്ല ദുഷ്ട്ടൻ "
പ്രീതി നിരാശയോടെ പറഞ്ഞു...
"ചിലപ്പോ നീ ഇവളോട് പറഞ്ഞാലോ എന്ന് കരുതിയിട്ട് ആവും "(തനു)
"ഹ്മ്മ് കനി മൂളി
"ഡീ ഞാൻ ഇപ്പൊ വരാവേ "
വരാന്തയിലൂടെ വരുന്ന ആഷിയുടെ അടുത്തേക്ക് നടക്കുന്നതിന്റെ ഇടയിൽ മിയ പറഞ്ഞു...
ക്ലാസ്സിൽ കയറിയപ്പോ കണ്ടു എല്ലാതും ബുക്കും തുറന്നു ഇരിക്കുന്നു... ആരു നെറ്റി ചുളിച്ചു കൊണ്ട് കാര്യം ചോദിച്ചു...
"ഇന്ന് ആരവ് സർ കുഎസ്ടിഒന് ചോദിക്കും "
ഒരുത്തി പറഞ്ഞതും ആരു ഓർമ വന്നപ്പോലെ തലയ്ക്കൊന്ന് മേടി ബാഗ് തുറന്നു പുസ്തകം എടുത്തു...
"അയ്യോ ഞാനൊരു വസ്തുവും പഠിച്ചിട്ടില്ല"
ആരു പുസ്തകത്തിൽ നോക്കി പറഞ്ഞു...
"നീയെന്തിനാ ടെൻഷൻ ആവുന്നേ നിനക്ക് വീട്ടിൽ ചെന്നിട്ട് പറഞ്ഞു കൊടുത്താ പോരെ... അതും അല്ലെങ്കിൽ ഒരു കിസ്സ് കൊടുത്തോ സാറിന്... സാർ ഫ്ലാറ്റ് ആവും "
തനു കളിയോടെ പറഞ്ഞു...
"അതിന് നിന്റെ ആദിഏട്ടൻ അല്ല ഇത്...ഉമ്മ കിട്ടുമ്പോയേക്കും ഫ്ലാറ്റ് ആവാൻ ഹും "
ആരു പല്ല് കടിച്ചു കൊണ്ട് പറഞ്ഞു... തനു ചമ്മിയ മുഖത്തോടെ ഒന്ന് ഇളിച്ചു കൊടുത്തു....
ആരവ് ക്ലാസ്സിലേക്ക് വന്നതും എല്ലാവരും എഴുനേറ്റു നിന്നു... ആരവ് എല്ലാവരോടും പുസ്തകം അടച്ചു വെക്കാൻ പറഞ്ഞു ഓരോരുത്തരോട് ചോദ്യം ചോദിക്കാൻ തുടങ്ങി... അവസാനം ആരുവിന്റെ ബെഞ്ചിൽ എത്തി...
"ആർദ്ര..."
ആരവ് വിളിച്ചതും അവൾ ചാടി എഴുനേറ്റു... അവൻ ചോദിച്ച ചോദ്യം കേട്ട് ആരുവിന്റെ ചുണ്ട് ചുളുങ്ങി...
"ഇതെനിക്ക് അറിയില്ല"
"പഠിച്ചു വരാൻ ഞാൻ പറഞ്ഞതല്ലേ ആർദ്ര "
ആരവ് ഗൗരവത്തോടെ ചോദിച്ചു...
'ഇങ്ങേർ എന്നെ കെട്ടിയ കാര്യമൊക്കെ മറന്നോ😒'
ആരു ഓർത്തു...
''ഞാൻ നിന്നോടാൻ ചോദിക്കുന്നത് ആർദ്ര "
ആരവ് ദേഷ്യത്തോടെ ഡെസ്കിൽ കൈ വെച്ചു... ആരു ഞെട്ടികൊണ്ട് അവനെ നോക്കി...
"ഞാൻ മറന്നു പോയി"
ആരു തല താഴ്ത്തി കൊണ്ട് പറഞ്ഞു...ക്ലാസ്സിലെ എല്ലാവരുടെയും ശ്രദ്ധ അവരിൽ ആണെന്ന് കണ്ടതും ആരുവിന് എന്തോ കണ്ണ് നിറഞ്ഞു...
"നീയെന്താ മറക്കാത്തെ... പഠിക്കാതെ എന്റെ ക്ലാസ്സിൽ ഇരിക്കാം എന്ന് കരുതണ്ട ഇറങ്ങിക്കോ... മം വേഗം "
ആരവ് ഡെസ്ക് വലിച്ചു മുന്നിലേക്ക് ഇട്ടുകൊണ്ട് പറഞ്ഞു... ആരു ചുണ്ട് പിളർത്തി അവനെ നോക്കി... അവൻ അത് കാണാത്തപ്പോലെ ബാക്കിയുള്ളവരോട് ചോദിക്കാൻ തുടങ്ങി...ആരു നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി... അത് കണ്ട് അലീന പുച്ഛത്തോടെ ചിരിച്ചു...
'കാലൻ ഒന്നില്ലെങ്കി ഞാൻ അയാളുടെ ഭാര്യ അല്ലെ'
ആരു പുറത്തു നിന്ന് പിറുപിറുത്തു... പണ്ടത്തെ പോലെ ആണേൽ കുഴപ്പമില്ല... ഇതിപ്പോ കെട്ടിയോൻ ആയില്ലേ... ആ ഒരു സങ്കടം ആരുവിന് ഉണ്ട്... എല്ലാവരും കളിയാക്കും ഇനി...
"ആരു എന്താ സർ പുറത്താക്കിയോ "
ഓഫീസിലേക്ക് വന്ന കിരൺ ക്ലാസ്സിന് വെളിയിൽ നിൽക്കുന്ന ആരുവിനെ നോക്കി ചോദിച്ചു... അവൾ കണ്ണുകൾ വേഗം തുടച്ചു അവനെ നോക്കി തലയാട്ടി...
"ചേട്ടൻ ഇപ്പൊ ഫ്രീ ആണോ നമുക്കൊരു കാപ്പി കുടിച്ചാലോ "
ആരു ചോദിച്ചു...
"കിരൺ... നിനക്ക് ക്ലാസ്സില്ലേ പോവാൻ നോക്ക് "
ആരുവിന്റെ ശബ്ദം കേട്ട് പുറത്തേക്ക് വന്ന ആരവ് പറഞ്ഞു... അവൻ തലയാട്ടികൊണ്ട് പോയി...
ആരവ് അവളെയൊന്ന് നോക്കി... ആരു വേഗം മുഖം വെട്ടിച്ചു...
ആരവ് ഒന്ന് നിശ്വസിച്ചു കൊണ്ട് അകത്തേക്ക് പോയി... അവൻ പോയെന്ന് കണ്ടതും ആരു മുഖം ഉയർത്തി...
'എന്നെ വിളിച്ചില്ലല്ലോ... മിണ്ടില്ല ഞാൻ നോക്കിക്കോ '
ആരു സ്വയം പറഞ്ഞു...
____________❤️❤️❤️
"എന്താടാ ഇന്ദ്ര കാണണം എന്ന് പറഞ്ഞെ ''
അലക്സി പരിഭ്രമത്തോടെ ഇരിക്കുന്ന അയാളെ നോക്കി.
"എടൊ എന്റെ മോൾ എല്ലാം അറിഞ്ഞു എന്നാ തോനുന്നു... കഴിഞ്ഞ ദിവസം തനിക്ക് വിളിച്ചത്'
ഇന്ദ്രൻ തലയ്ക്കു കൈക്കൊടുത്തു കൊണ്ട് പറഞ്ഞു...
"What??? അപ്പൊ താൻ ഏത് &%*നോക്കിയാടോ വിളിച്ചേ "
അലക്സ് ദേഷ്യത്തോടെ ചോദിച്ചു..
""അവൾ എല്ലാം കേട്ടെന്ന് ഉറപ്പാണോ??"
"ഹ്മ്മം... പക്ഷെ ആരാണ് എന്താണ് എന്നൊന്നും അവൾക്ക് മനസിലായിട്ടില്ല '"
ഇന്ദ്രൻ പറഞ്ഞതും അലക്സി സമാധാനത്തോടെ നെഞ്ചിൽ കൈവെച്ചു...
"തനിക്ക് അറിയാലോ ഇന്ദ്ര... ഒരു കുഞ്ഞു പോലും അറിയാതെ ആണ് നമ്മൾ അന്ന് അതൊക്കെ ചെയ്തത്...എല്ലാം കഴിഞ്ഞിട്ട് വർഷം രണ്ട് കഴിഞ്ഞു... താൻ ഇനിയും ഈ പേരും പറഞ്ഞു ടെൻഷൻ അടിക്കേണ്ട കാര്യം ഇല്ല...പിന്നെ താൻ കുറ്റബോധം കാരണം ആരോടെങ്കിലും പറഞ്ഞ അറിയാലോ എന്നെ "
അലക്സ് താക്കീതോടെ പറഞ്ഞു...
''ഞാൻ അങ്ങനെ ചെയ്യുമോ അലക്സ്...താൻ ഒരൊറ്റ ആൾ കാരണം അല്ലെ എന്റെ കമ്പനിയിലെ പാർട്ട്‌നർഷിപ് പ്പോലും ഞാൻ ആ റാമിന്റെ കമ്പനിയിൽ കൊടുത്തേ...എല്ലാത്തിന്റെയും ലഷ്യം ഒന്ന് മാത്രം ആ റാമിന്റെ പതർച്ചയും നമ്മുടെ ഉയർച്ചയും... "
ഇന്ദ്രൻ പറഞ്ഞതും അലക്സ് ചിരിയോടെ അയാളെ ചേർത്തു....
_______________❤️❤️❤️
"വരുന്നില്ലേ നീ ''
കോളേജ് കഴിഞ്ഞ് പുറത്തു കാത്തു നിൽക്കുന്ന ആരുവിനെ നോക്കി ആരവ് ചോദിച്ചു... അവൾ കേൾക്കാത്തപ്പോലെ മുഖം തിരിച്ചു...
"ആർദ്ര നിന്നോടാ ''
ആരവ് ഗൗരവത്തോടെ ചോദിച്ചു...
"ഇല്ല... എന്നെ കൊണ്ടുപോവാൻ എന്റെ ഏട്ടൻ വരും... സാർ ചെല്ല് "
ആരു അവനെ നോക്കി പുച്ഛിച്ചു... ആരവ് ബൈക്കിൽ കയറിയിരുന്നു കൊണ്ട് അവളെ നോക്കി...
"വന്നില്ലേ ഏട്ടൻ"
കുറച്ചു കഴിഞ്ഞിട്ടും ആദിയെ കാണാഞ്ഞപ്പോൾ ആരവ് ചോദിച്ചു...
"വന്നോളും... താൻ പൊയ്‌ക്കെ ഹും "
"Ohkk... എന്നാ ഞാൻ പോകുവാ... നീ നിന്റെ ഏട്ടന്റെ കൂടെ പോര് "
ആരവ് ബുള്ളറ്റ് സ്റ്റാർട്ട് ആക്കികൊണ്ട് പറഞ്ഞു... ആരു ചുണ്ട് ചുളുക്കി കൊണ്ട് അവനെ നോക്കി പിന്നെ നിലത്ത് രണ്ട് ചവിട്ടും കൊടുത്ത് ബുള്ളറ്റിൽ കയറി...
സംഭവം കുട്ടി ജാഡയിട്ട് നിന്നതാണ്... ആദി എപ്പോയോ തനുവിനെയും കൊണ്ട് പോയി... ആദിയുടെ കൂടെ ആണെന്ന് പറയുമ്പോയെങ്കിലും അവൻ അവളെ വിളിക്കും എന്ന് കരുതി എവിടെ🤭
ആരു കയറിയതും ആരവ് ചിരിയോടെ ബുള്ളറ്റ് എടുത്തു...
"പിടിച്ചു ഇരുന്നോ കേട്ടോ ഞാൻ പറപ്പിച്ചു വിടും "
അകലം ഇട്ടു ഇരിക്കുന്ന ആരുവിനെ മിററിലൂടെ നോക്കികൊണ്ട് ആരവ് പറഞ്ഞു...
"ഓഹ് പിന്നെ "
അവൾ അവനെ നോക്കി പുച്ഛിച്ചതും ആരവ് ബ്രേക്ക് പിടിച്ചതും ഒരുമിച്ചായിരുന്നു... ബാക്കിൽ ഇരുന്ന ആരു അവന്റെ പുറത്തു പോയി തട്ടി...ആരവ് ഇപ്പൊ എങ്ങനെയുണ്ട് എന്ന ഭാവത്തോടെ അവളെ നോക്കി...അവൾ വേഗം അവന്റെ തോളിൽ കൈവെച്ചിരുന്നു...
പെട്ടനാണ് മാനം ഇരുണ്ടത്...കാർമേഘം മൂലം എല്ലായിടത്തും ഇരുട്ട് ആയി... ആരവ് വേഗത്തിൽ ബുള്ളറ്റ് ഓട്ടി... പക്ഷെ പകുതി എത്തിയപ്പോയെക്കും മഴ ഭൂമിയിലേക്ക് ഓരോ തുള്ളികളായി പെഴ്ത്തിറങ്ങി... ഓരോ തുള്ളികളായി വർഷിച്ച മഴയ്ക്ക് വേഗത കൂടി... ആരവ് കണ്ണ് കാണാൻ പറ്റാതെ വണ്ടിയൊരു മരത്തിന്റെ ചുവട്ടിൽ നിർത്തി... രണ്ടുപേരും ഇറങ്ങി... കുറച്ചു നനഞ്ഞത് കൊണ്ട് തന്നെ ആരുവിന് ഉടലാകെ വിറക്കാൻ തുടങ്ങി... അവൾ ആരവിനിലേക്ക് പറ്റി ചേർന്നു നിന്നു.... ആളൊഴിഞ്ഞ സ്ഥലം ആയതുകൊണ്ട് തന്നെ ഒരു കടയോ ഒന്നും തന്നെ അവിടെ ഇല്ലായിരുന്നു... ആരവ് നനഞ്ഞ മുടി കോതി ബാക്കിലേക്ക് ആക്കിയതും അതിൽ നിന്ന് വെള്ളത്തുള്ളികൾ ആരുവിന്റെ മുഖത്തേക്ക് പതിഞ്ഞു... അവൾ പതിയെ കണ്ണുകൾ അടച്ചു തുറന്നു... ആരവ് അവളെ നോക്കി ചിരിയോടെ... കുറച്ചു സമയം രണ്ടുപേരും മൗനത്തെ കൂട്ട് പിടിച്ചു... പിന്നെ ആരവ് ചോദിച്ചു...
"നിനക്ക് ഒട്ടും ഇഷ്ട്ടമില്ലെ എന്നെ"
''എനിക്കാണോ ഇഷ്ടല്ലാത്തെ... ഇയാളല്ലേ എന്നെ അത്രയും പേരുടെ മുന്നിൽ വെച്ച് നാണം കെടുത്തിയെ ഹേ?? "
ആരു മുഖം വീർപ്പിച്ചു ചോദിച്ചതും അവൻ ചിരിയോടെ കാതിൽ പിടിച്ചു കൊണ്ട് സോറി പറഞ്ഞു... അത് കണ്ടതും ആരുവൊന്ന് ചിരിച്ചു... പിന്നെ അത് മറച്ചു വെച്ചുകൊണ്ട് അവനെ നോക്കി...
"നിന്നോട് ചോദിക്കാത്തിരുന്ന പിള്ളേർ എല്ലാം കൂടെ കംപ്ലയിന്റ് ചെയ്യും... അതല്ലേ ഞാൻ...അല്ലേലും ഞാൻ അറിഞ്ഞോ നീ പഠിക്കാതെ വരുന്നേ "
ആരവ് അവളെ നോക്കി പറഞ്ഞു...
"എനിക്ക് ഓർമ ഇല്ലായിരുന്നു അതാ... ഇല്ലെങ്കി ഞാൻ പഠിച്ചേനെ"
"ഓഹോ "
ആരവ് അവളെ കളിയാക്കി...മഴയുടെ കൂടെ ഒരിളം കാറ്റും വരാൻ തുടങ്ങി... ആരു വിറച്ചു കൊണ്ട് ഷാൾ കൂട്ടി പിടിച്ചു...പെട്ടനൊരു ഇടി വെട്ടിയതും ആരു ഞെട്ടികൊണ്ട് അവന്റെ നെഞ്ചിലേക്ക് ചേർന്നു...ആരവ് അവളെ നെഞ്ചോട് ചേർത്തു...
"അയ്യേ ഇത്രയേ ഉള്ളു ആർദ്ര... പാറ്റയെ പേടി, ഇടി പേടി ഹഹഹ "
ആരവ് ചിരിയോടെ പറഞ്ഞു... ആരു കണ്ണ് കൂർപ്പിച്ച് അവനെ നോക്കി എന്തോ പറയാൻ വന്നതും വീണ്ടും ഒരിടി വെട്ടി... ആരു വേഗം അവന്റെ നെഞ്ചിലേക്ക് ഒന്ന് കൂടെ പറ്റിച്ചേർന്നു.... രണ്ടുപേരുടെയും ഹൃദയങ്ങൾ തമ്മിൽ കഥ പറഞ്ഞ നിമിഷം... ആരു അവന്റെ നെഞ്ചിൽ താടി കുത്തി കൊണ്ട് കണ്ണ് ഉയർത്തി അവനെ നോക്കി.... രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ കൊരുത്തി... ആരവ് ഒന്ന് താഴ്ന്നു കൊണ്ട് അവളുടെ കണ്ണുകളിൽ അമർത്തി മുത്തി... ആരുവിന്റെ കണ്ണുകൾ പതിയെ അടഞ്ഞു... അവൾ വിറക്കുന്ന കൈകളോടെ അവന്റെ ഷർട്ടിൽ കൊരുത്തി പിടിച്ചു.... ആരവിന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു... അവൻ ഒന്ന് കൂടെ താഴ്ന്നുകൊണ്ട് അവളുടെ കഴുത്തിടുക്കിലേക്ക് മുഖം അടുപ്പിച്ചു.. ആരു ഒന്ന് ഉയർന്ന് കൊണ്ട് അവനെ അവളുടെ മാറിലേക്ക് ഒന്ന് കൂടെ ചേർത്തു പിടിച്ചു...ആ മഴയിലും അവൾ വിയർത്തു... രണ്ടുപേരുടെയും ശരീരത്തിലൂടെ പല വികാരങ്ങളും കടന്നു.... ആരവ് അവളുടെ കഴുത്തിലെ മണം ആഞ്ഞു ശ്വസിച്ചു... പിന്നെ വിയർപ്പിനാൽ കുതിർന്ന കഴുത്തിലെ ഞരമ്പിൽ നാവ് കൊണ്ടൊന്നു ചുഴറ്റി....
ആരുവിന്റെ ഉള്ളിൽ നിന്നൊരു ശബ്ദം വന്നു... അവൾ അവന്റെ മുഖം ബലമായി കഴുത്തിൽ നിന്നെടുത്തു...എന്നിട്ട് അവന്റെ മുഖം രണ്ട് കൈകളിലും കോരി എടുത്ത് ആവേശത്തോടെ മുഖമാകെ ചുംബനം കൊണ്ട് മൂടി...
ഇടതടവില്ലാതെ രണ്ടുപേരും ചുംബിച്ചു കൊണ്ടിരുന്നു... എപ്പോഴാ ബോധം വന്ന ആരു അവനിൽ നിന്നകന്നു... അവൾക്ക് അവനെ നോക്കാൻ പറ്റുന്നില്ലായിരുന്നു..പക്ഷെ അവന്റെ കണ്ണുകൾ ചുവന്നു തുടുത്ത അവളുടെ മുഖമാകെ ഓടി നടന്നു...
"പോ... പോവാം "
വിറക്കുന്ന ശബ്ദത്തോടെ അവൾ ചോദിച്ചു... അപ്പോയെക്കും മഴയും കുറേശെ തീർന്നിരുന്നു... അവൻ ഒന്ന് മൂളിക്കൊണ്ട് ബുള്ളറ്റിൽ കയറി... പുറകെ അവളും... തണുത്ത കാറ്റ് അടിച്ചതും അവൾ ചുണ്ട് കൂട്ടി പിടിച്ചു കൊണ്ട് അവന്റെ പുറത്തേക്ക് ചാഞ്ഞു....
_________❤️❤️❤️❤️
ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു... ആരവിനെ എങ്ങനെ തന്റെ വരുതിയിൽ ആക്കും എന്ന ചിന്തയിൽ ആണ് അലീന...കൂട്ടിന് മെൽവിനും ഉണ്ട്... അവൻ പണ്ട് അവൻ അടിച്ച കണക്ക് തീർക്കണം എന്ന് പറഞ്ഞാണ് നടപ്പ്...
ജീവയുടെ വീട്ടുകാർ വന്നു നല്ലൊരു ദിവസം കുറിച്ചു കല്യാണത്തിന്...ആ സന്തോഷത്തിൽ ആണ് അവർ...
പിന്നെ ആരവും ആരുവും... രണ്ടുപേരും കുറെയൊക്കെ അഴഞ്ഞു ഇപ്പൊ...അവനെ കാണുമ്പോ നാണം കലർന്ന ചിരിയൊക്കെ വരും അവൾക്ക്...
ആരുവിന് അവനെ കാണുമ്പോ പലപ്പോഴും സ്വയം നഷ്ട്ടപെടുന്നപ്പോലെ തോന്നി...അവനും അതെ... എങ്കിലും ഇഷ്ട്ടം ഉണ്ടേൽ അവൾ പറയട്ടെ അവൻ പറയട്ടെ എന്ന് പറഞ്ഞു നടക്കുവാണ് രണ്ടും...
ആരു രണ്ട് ദിവസം നിൽക്കാൻ എന്ന് പറഞ്ഞു അവളുടെ വീട്ടിലേക്ക് പോന്നു...
ഇവിടെ എത്തിയപ്പോ ആണ് അവൾക്ക് വരേണ്ടിയിരുന്നില്ല എന്ന് തോന്നിയത്... വഴക്കിടാൻ അല്ലെങ്കിലും എന്നും കാണുന്നതാണല്ലോ ആരവിനെ ആ ഒരു മിസ്സിംഗ്... അവൾ തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു.... അവന്റെ മുഖം മനസിലേക്ക് വന്നു... അവനെ ഒന്ന് കണ്ടിരുന്നെങ്കിൽ എന്നവൾ ആശിച്ചു...അവൾ ഫോൺ എടുത്ത് കോളേജ് ഗ്രൂപ്പിൽ നിന്നും അവന്റെ നമ്പർ എടുത്തു...
ഒരു മുണ്ടും ഷർട്ടും ഇട്ടു അമ്പലത്തിന്റെ മുന്നിൽ നിൽക്കുന്ന അവന്റെ പ്രൊഫൈലിൽ നോക്കിയവൾ അങ്ങനെ കിടന്നു...വാട്സ്ആപ് എടുത്ത് നോക്കിയപ്പോ ആൾ ഓൺലൈനിൽ ഉണ്ട്...
"ഓൺലൈൻ ഇരിക്കുന്ന നേരം എന്നെയൊന്നു വിളിച്ചൂടെ ഹും... അല്ലെങ്കിലും എനിക്കല്ലേ കാണാൻ കൊതിയാവുന്നതൊക്കെ '
ആരു സ്വയം പറഞ്ഞു...
ഈ സമയം ആരവ് ആരുവിന്റെ വാട്സാപ്പും തുറന്നു ഇരിക്കുവായിരുന്നു...
"ഇവൾക്കെന്നെ ഒന്ന് വിളിച്ചുകൂടെ...പോത്തുപോലെ ഉറങ്ങുന്നുണ്ടാവും...തേങ്ങ എവിടെ നോക്കിയാലും ഇവൾ ആണല്ലോ ''
ആരവ് ബെഡിലെ പില്ലോ എടുത്ത് മൂക്കോട് അടുപ്പിച്ചു... അവളുടെ ഗന്ധം അവന്റെ നാസികയിലേക്ക് പടർന്നു... ആരവ് കണ്ണുകൾ അടച്ചു...അവൻ അപ്പൊ തന്നെ അവളെ കാണാൻ തോന്നി...ഇല്ലെങ്കിൽ ശബ്ദമെങ്കിലും... അവൻ ഫോൺ എടുത്ത് അവൾക്ക് ഡയൽ ചെയ്തു...
ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് ആരു സ്ക്രീനിലേക്ക് നോക്കി... ആരവ് ആണെന്ന് കണ്ടതും അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അവൾ ബെഡിൽ നിന്ന് ചാടി എഴുനേറ്റുകൊണ്ട് ഫോൺ എടുത്തു...
തുടരും...
ഇവരെ ഒന്നിപ്പിച്ചിട്ടേ എനിക്കിനി വിശ്രമം ഒള്ളു😌അഭിപ്രായം കുറഞ്ഞാൽ സത്യായിട്ടും ഞാൻ നിർത്തുവെ😒