Aksharathalukal

നിലാവിന്റെ പ്രണയിനി - 18

പാർട്ട് - 18
 
 
 
എന്ത്  പറഞ്ഞു  മുങ്ങും  എന്ന്   ആലോചിച്ചു  നിൽക്കുമ്പോൾ ആ  മത്തങ്ങാ  മോറൻ  എന്റെ പുറകെ ഓടി  വന്ന്  കറക്റ്റ്  ആയി  ദേവമ്മേടെ  മുന്നിൽ  വന്ന്  പെട്ടു... ദേവമ്മ  ഞങ്ങളെ  രണ്ടുപേരെയും  മാറി മാറി  നോക്കുന്നുണ്ട്.... ഇനിയും  ഇവിടെ  നിന്നാൽ  അടുത്ത  പണി  കിട്ടുമെന്ന്  അറിയുന്നതിനാൽ   ഞാൻ  പയ്യെ  എസ്കേപ്പ്  ആകാൻ നോക്കിയതും  ദേവമ്മ  എന്നെ  പിടിച്ചു  നിർത്തി... 
 
 
" ഇനി  ഈ  നേരത്ത്  ഒറ്റയ്ക്ക്  പോകണ്ട... മനു കൊണ്ട്  വിടും  നിന്നെ... ചെല്ല്.." - ദേവമ്മ
 
 
ഞാൻ  തിരിച്ചെന്തെങ്കിലും  പറയുന്നതിന്  മുന്നേ  മനു  എന്റെ  കൈയും  പിടിച്ചു  നടന്നിരുന്നു.... ഞാൻ  തിരിഞ്ഞു  നോക്കിയപ്പോൾ  ദേവമ്മ  ഞങ്ങൾ  പോകുന്നതും  നോക്കി  ചിരിച്ചു  നിൽപ്പുണ്ട്....
 
 
✨✨✨✨✨✨✨✨✨✨✨✨
 
 
ദേവമ്മേടെ  കണ്മുന്നിൽ നിന്നും  മറഞ്ഞതും  ഞാൻ  എന്റെ  കൈ  വലിച്ചിട്ടും  മനു  കൈ  മുറുകെ  പിടിച്ചതല്ലാതെ  കൈ  വിട്ടില്ല...
ആകേ  ഭ്രാന്തു  പിടിച്ച  അവസ്ഥയായി....  വീടിന്റെ  മുന്നിൽ  എത്തിയിട്ടും  പുള്ളിക്കാരൻ വീട്ടിൽ  കയറാതെ  എന്റെ  കൈയും  പിടിച്ചു  നടക്കാൻ  തുടങ്ങി...  അതോടെ  എന്റെ സകല  ക്ഷമയും  നശിച്ചു....  കൈ  വിടുവിക്കാൻ  പരമാവതി  നോക്കിയെങ്കിലും  ആ  മത്തങ്ങാ മോറൻ  കൈ  വിടുന്ന  ലക്ഷണമൊന്നും  കാണുന്നില്ല.... അവസാനം  ഞാൻ  അറ്റകൈ  പ്രയോഗം അങ്ങ്  നടത്തി....  മത്തങ്ങാ  മോറന്റെ  കൈക്കിട്ട്  നല്ല ഒരു അടിപൊളി  കടിയങ്ങു  വച്ചുകൊടുത്തു...  അവൻ   കൈ  വിട്ടതും  ഞാൻ  ഒാടി  വീട്ടിലേക്ക്  കയറി... അകത്തു കയറി  നോക്കുമ്പോൾ  ദാ  ഇരിക്കുന്നു  എന്റെ  പുന്നാര  പാര  അനിയൻ...  tv യും കണ്ടു എന്തോ മുണുങ്ങുന്നുണ്ട്... പുറകെ  ചെന്ന്  അവന്റെ  നടുപുറം  നോക്കി 👊   ഒരെണ്ണം  അങ്ങ്  കൊടുത്തു  ... 😁😁😁 ഹോ.... ഒരു  മനസുഖം...  പിന്നെ  അവിടെ  നിന്നില്ല.... നേരെ  ഓടി  റൂമിൽ  കയറി  വാതലടച്ചു....  വെറുതെ  എന്തിനാ  അവന്റെ  കൈയ്ക്ക്  പണിയുണ്ടാക്കുന്നെ.... 
 
 
 
  വേഗം  ഫ്രഷായി.... പയ്യെ  താഴെ  ചെന്നു... താഴെ  ആ  കാലനെ  കാണാത്തതിനാൽ  അമ്മക്കിളിയുടെ അടുത്തേക്ക് പയ്യെ  ചെന്നതാ... ദേ  നിൽക്കുന്നു  എന്നെ  കൊല്ലാനുള്ള  ദേഷ്യവുമായി  എന്റെ കാലൻ വിത്ത്‌  ⚽ഫുട്ബോൾ...  ചാരു... എസ്കേപ്പടി... അപകടം  മണത്ത  ഞാൻ  ഓടി... എന്റെ  ഓട്ടം  കണ്ട്  അവൻ  എന്നെ  ഫുട്ബാൾ⚽  വച്ച്  എറിഞ്ഞു... ബോൾ  എറിയുന്ന  കണ്ട  ഞാൻ വളരെ വിദക്തമായി  മാറി കൊടുത്തു... ബോൾ  എന്റെ  മേൽ  കൊണ്ടില്ല.... അവന്റെ മുന്നില്  ആളാവൻ  ഷോ  കാണിക്കാം  എന്ന്  വിചാരിച്ച്  അവനെ നോക്കുമ്പോൾ  അവൻ  തലയിൽ  കൈവച്ചു 🙆🏻‍♂️  നിൽപ്പുണ്ട്  ... 🙄🙄🙄 ങേ.... അതെന്താ ഒരു  സൗണ്ട്??? 
 
   🎤    വൗ.... ഫന്റാസ്റ്റിക്.... അങ്ങനെ  ഇതാ...   ശ്വാസം അടക്കി പിടിച്ചു  ജിതി എടുത്ത  ഫ്രീ  കിക്ക്...  നിങ്ങളിത്  കാണുവിൻ...  ഫുട്‌ബോൾ ലോകത്ത്  എന്തുകൊണ്ടാണ്  ജീനിയസ്  എന്ന  വിളി പേരിന്  ബാലചന്ദ്രന്റെയും  ശ്രീദേവിയുടെയും പുന്നാര മകനും  എന്റെ  കാലനുമായ  ജിതിൻ  ബാലചന്ദ്രൻ  അർഹനായത്  എന്ന്  അടിവരയിട്ട്  തെളിയിക്കുന്ന ഗോൾ...  ᴍy ɢᴏᴏᴅɴᴇꜱꜱ, ᴡʜᴀᴛ ᴀ ɢᴏᴀʟ....🙀🙀🙀  നിങ്ങൾക്കിത്  വിശ്വസിക്കാമോ.... ജിതിൻ  ബാലചന്ദ്രൻ  ജീവിതത്തിലെ   ഏറ്റവും മികച്ച പ്രകടം കാഴ്ചവച്ചിരിക്കുന്നു....
                     ( കടപ്പാട് - ഷൈജു ദാമോദരൻ, വിവർത്തനം - ഇങ്ങൾടെ സ്വന്തം ചാരു..😁 )
 
 
 ഒന്നും  അങ്ങോട്ട്  മനസിലായില്ല അല്ല്യോ.... മനസിലാക്കി തരാം... എന്റെ  പുന്നാര  അനിയൻ  എന്നെ  എറിഞ്ഞ ഫുട്ബോൾ  നേരെ  പോയത്  അമ്മ  അടിപൊളിയായി   സെറ്റ്  ചെയ്തു  വച്ചിരിക്കുന്ന  ഇൻഡോർ  പ്ലാന്റ്സിൽ  ആണ്... ബോട്ടിൽ  എല്ലാം  നിലത്തു  ചിന്നി  ചിതറി കിടക്കുന്നുണ്ട്....  ആഹാ.... ഇന്ന്  ഇവന്റെ  അടിയന്ത്രം  നടക്കും.... യോ.... അടിപൊളി  പോരാളി ഈസ്‌  ലാൻഡഡ്  വിത്ത്  കട്ടകലിപ്പ്.... വാ.. ഇനി  നമുക്ക്  ഗാലറിയിൽ  ഇരുന്ന്  കളി കാണാം.... 
 
 
 "എന്താ  ഇവടെ.... എന്താ ഈ  കാണിച്ചു വച്ചിരിക്കുന്നത്... നിന്റെ  ഫുട്ബോൾ  കളി  ഇന്നത്തോടെ  ഞാൻ നിർത്തുന്നുണ്ട്... അവന്റെ ഒരു ഫുട്ബോൾ... വെട്ടി കീറി അടുപ്പിൽ വയ്ക്കും ഞാൻ... ഓ ഇങ്ങനെ രണ്ടെണ്ണത്തിനെ  ആണല്ലോ  ദൈവമേ നീ എനിക്ക്  തന്നത്...  പോത്ത് പോലെ വളർന്നിട്ട്  എന്ത്  കാര്യം??? " - പോരാളി
 
 
അയ് ശരി  ഇപ്പോ  അങ്ങനെ ആയോ...
 
" അമ്മാാാാ.... പോത്തോ...  യൂ മീൻ ബീഫ്.... ദീസ് ഈസ്‌ ടൂ മച്  മാാാ... അവൻ  ഓരോന്ന്  ചെയ്യുന്നതിന്  എന്നെ പറയുന്നത്  എന്തിനാ.... ഒരാഴ്ച  ഇവിടെ  ഇല്ലാതെ  ഇരുന്നിട്ട്  ഇന്ന്  വന്നതല്ലേ ഒള്ളു  ഞാൻ... ഇങ്ങനെയൊക്കെ  പറയാവോ??? 😭😭😭 പാവല്ലെ  ഞാൻ ... "
 
 
" അവൻ  എന്തെങ്കിലും  ചെയ്തിട്ടുണ്ടെങ്കിൽ  അതിന്  കാരണകാരി  നീ  തന്നെ  ആയിരിക്കും... കെട്ടിക്കാറായി...  എപ്പോഴും  കുരുത്തക്കേട്  മാറിയിട്ടില്ല... നിന്നെയൊക്കെ  ഒരു  വീട്ടിലേക്ക്  എന്ത്  വിശ്വസിച്ചു  പറഞ്ഞു  വിടും.... ഒരു ദിവസം കൊണ്ട്  നീ  ആ വീട്  തലകീഴായി  മറിക്കും...ദേ രണ്ടും കൂടി ഇവിടെ മൊത്തം ക്ലീൻ ചെയ്യ്‌.  അല്ലാതെ  പച്ചവെള്ളം  തരില്ല  രണ്ടെണ്ണത്തിനും... പിന്നെ നാളെ വൈകുന്നേരം  ആകുന്നതിനു മുൻപ്  ഇവിടെ  ഇതിലും  നന്നായി  സെറ്റ്  ചെയ്തിരിക്കണം.. " - പോരാളി
 
 
 
ശെടാ... ഇതിപ്പോ  അവന്  പണി കിട്ടും  എന്ന്  വിചാരിച്ചിട്ട്   എനിക്ക് കൂടി കിട്ടി....  ആ ഇനി  ഇത്  ക്ലീൻ  ചെയ്യട്ടെ... അല്ലെങ്കിൽ ഇന്ന് പട്ടിണി   ആകും. 
 
************************
 
 
ഹോ....😓 അങ്ങനെ  ഒരുവിധം  ക്ലീൻ  ആക്കി... ഫുഡ് കഴിച്ചു... അപ്പോഴെയ്ക്കും അച്ഛൻ വന്നു. പിന്നെ അച്ഛനോട് വിശേഷങ്ങൾ  പറഞ്ഞിരുന്നു...  അപ്പോഴാണ്  ശ്രദ്ധിച്ചത്... അമ്മ  അച്ഛനോട്  കൈയും കണ്ണും  കാണിക്കുന്നുണ്ട്....  ഓ ആ മത്തങ്ങാ മോറന്റെ കാര്യം പറയാൻ ആവും ഇത്ര ബിൽഡപ്പ്😏.   ആ... അവസാനം  അച്ഛൻ കാര്യം  പറഞ്ഞു... അത് തന്നെ കാര്യം... നാളെ  രാവിലെ  10 🕙 മണിക്ക്  അവര് വരും പോലും... ഞാൻ മിണ്ടാതെ  എഴുന്നേറ്റ്  മുറിയിലേക്ക്  നടന്നു...
 
 
 
  റൂമിൽ  വന്ന്  ഫോൺ എടുത്ത് മീനുവിനെ  വിളിച്ചു.... എങ്ങനെ  ഈ  ആലോചന  മുടക്കാം  എന്നതായിരുന്നു  ചർച്ച.... മനു  രണ്ടും  കൽപിച്ചാണ്.... അല്ലെങ്കിൽ  അവൻ  ഈ  ആലോചനയുമായി  വരില്ലായിരുന്നു.  ഞാൻ  ഡിഗ്രി  ലാസ്റ്റ്  ഇയർ  പഠിക്കുമ്പോൾ  ആണ്  അവൻ  ഇഷ്ട്ടം  ആണെന്ന്  പറഞ്ഞു  വരുന്നത്.... അപ്പോഴേ  ഞാൻ  പറഞ്ഞതാ  എനിക്ക്   തീരെ  താല്പര്യം  ഇല്ല  എന്ന്.  പിന്നെ  പുള്ളി  UK യിലേക്ക്  പറന്നു..  ഇപ്പോ  വീണ്ടും  എനിക്കുള്ള  പണിയായിട്ട്  ലാൻഡ്‌  ചെയ്തു...  
 
 
 
എങ്ങനെ  ഈ  ആലോചന  മുടക്കും  എന്ന  ഗഹനമായ  ചിന്തയിലാണ്  ഞാനും  മീനുവും... ചെറിയ  അടവ്  എടുത്താലൊന്നും  പോര....  ഇമ്മിണി  ബല്ല്യ  അടവ്  തന്നെ  എടുക്കണം.... പെട്ടെന്ന്  ഒരു  ബൾബ്  💡 തലയിൽ  കത്തി... മീനുവിനോട്  ചോദിച്ചപ്പോൾ  അവളും  ഗ്രീൻ 🚦 സിഗ്നൽ  തന്നു. പിന്നെ  ഈ  ആലോചന  മുടക്കാനുള്ള   എല്ലാ  കാര്യവും  റെഡിയാക്കി...  
 
 
എന്താ  കാര്യം  എന്ന്  അറിയാനുള്ള  നിങ്ങളുടെ  ത്വര  എനിക്ക്  മനസിലാവും... പക്ഷെ  എന്റെ  ഇമ്മിണി  ബല്ല്യ  അടവ്  ഇങ്ങള്  നാളെ  അറിഞ്ഞാൽ  മതി.... അല്ലെങ്കിൽ  ഇതിനിടയ്ക്ക്  ആരെങ്കിലും  പാര  വച്ചാലെ... അത്  ശരിയാവില്ല....  എന്റെ  ഐഡിയ  ആരെങ്കിലും  ചോർത്തി  കൊടുത്താലോ..  
 
 
( തുടരും )
 
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
എന്റെ  പൊന്ന് പിള്ളേരെ  ഇങ്ങനെ  മടിപിടിച്ചാൽ  എങ്ങനെ  ആണ്.... 2 വരി എനിക്കായി  കുറിച്ചൂടെ... ഇല്ലെങ്കിൽ   നിങ്ങൾ എഴുതാൻ  മറന്ന്  പോകും... അപ്പോ  അഭിപ്രായം  പറയാൻ  മറക്കേണ്ട.... നല്ല ബെഷ്മുണ്ട്...  
 
 
 
 

നിലാവിന്റെ പ്രണയിനി - 19

നിലാവിന്റെ പ്രണയിനി - 19

4.9
3597

പാർട്ട് - 19       എങ്ങനെ  ഈ  ആലോചന  മുടക്കും  എന്ന  ഗഹനമായ  ചിന്തയിലാണ്  ഞാനും  മീനുവും... ചെറിയ  അടവ്  എടുത്താലൊന്നും  പോര....  ഇമ്മിണി  ബല്ല്യ  അടവ്  തന്നെ  എടുക്കണം.... പെട്ടെന്ന്  ഒരു  ബൾബ്  💡 തലയിൽ  കത്തി... മീനുവിനോട്  ചോദിച്ചപ്പോൾ  അവളും  ഗ്രീൻ 🚦 സിഗ്നൽ  തന്നു. പിന്നെ  ഈ  ആലോചന  മുടക്കാനുള്ള   എല്ലാ  കാര്യവും  റെഡിയാക്കി...       എന്താ  കാര്യം  എന്ന്  അറിയാനുള്ള  നിങ്ങളുടെ  ത്വര  എനിക്ക്  മനസിലാവും... പക്ഷെ  എന്റെ  ഇമ്മിണി  ബല്ല്യ  അടവ്  ഇങ്ങള്  നാളെ  അറിഞ്ഞാൽ  മതി.... അല്ലെങ്കിൽ  ഇതിനി