പാർട്ട് - 17
ഞാൻ പയ്യെ തിരിഞ്ഞു നടന്നപ്പോൾ ആണ് ഒരു കാര്യം ശ്രദ്ധിച്ചത്.... ഉണ്ണികണ്ണന്റെ നല്ല ഭംഗിയുള്ള ഒരു കുഞ്ഞ് വിഗ്രഹം... ഞാൻ റൂം തുറന്ന് പുറത്തിറങ്ങി... പിന്നെയും തിരിച്ചു കയറി ഉണ്ണികണ്ണനെയും പൊക്കിയെടുത്തു ഒരൊറ്റയോട്ടം... 😁😁😁😁
ഒന്നും മനസിലായില്ലല്ലേ.... അതേ... കിച്ചേട്ടൻ ഇങ്ങനെ എനിക്ക് ഇഷ്ട്ടം ഉള്ള കുപ്പിവള, മഞ്ചാടി,മയിൽപീലി, ഉണ്ണികണ്ണൻ ഇതൊക്കെ കൊണ്ട് റൂമിൽ വയ്ക്കും... അതൊക്കെ അടിച്ചുമാറ്റൽ ആണ് എന്റെ മെയിൻ പണി... എനിക്കായി എന്ത് വാങ്ങിയാലും റൂമിൽ മേശപ്പുറത്തു വയ്ക്കുകയെ ഉള്ളൂ... കറക്റ്റ് ആയി ഞാൻ അത് പൊക്കുമെന്ന് പുള്ളിക്ക് അറിയാം... ആ അതൊക്കെ പോട്ടെ... അങ്ങനെ ഇപ്പോൾ തുടങ്ങി മിഷൻ മത്തങ്ങാ മോറൻ സ്റ്റാർട്ടഡ്...👍👍👍
✨✨✨✨✨✨✨✨✨✨✨
ഞാൻ താഴേയ്ക്ക് ഇറങ്ങിചെല്ലുമ്പോൾ ദേവമ്മയും മനുവിന്റെ അച്ഛൻ സുരേന്ദ്രനച്ഛനും അമ്മ ജലജമ്മയും ഇരിക്കുന്നുണ്ട്.... മനു അവിടെയെങ്ങും ഇല്ല. അതൊരു കണക്കിന് നന്നായി.... ഞാൻ നൈസ് ആയി മുങ്ങാൻ നോക്കിയത് ആണ്... അപ്പോഴേയ്ക്കും ദേവമ്മ പൊക്കി.... എന്നെ അവരുടെ നടുക്ക് പിടിച്ചു ഇരുത്തി.... മനു വരുന്നതിനു മുൻപ് എങ്ങെനെ അവരുടെ കൈയിൽ നിന്നു രക്ഷപെടണം എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് ദേവമ്മ എന്റെ കൈയിലെ ഉണ്ണിക്കണ്ണനെ കാണുന്നത്... അത് നോക്കി ദേവമ്മ ഒരു ചോദ്യം....
" ആ... ഇത് കണ്ടുപിടിച്ചു അല്ലേ.... ഞങ്ങൾ ഗുരുവായൂർ പോയപ്പോൾ മനു മോൻ മോൾക്ക് വേണ്ടി വാങ്ങിയത് ആണ്... മോൾക്ക് ഏറ്റവും ഇഷ്ട്ടം ഉണ്ണിക്കണ്ണനെ ആണല്ലോ... ഇത് മോള് തന്നെ എടുക്കാൻ വേണ്ടിയാ മനു അത് കിച്ചുവിന്റെ റൂമിൽ കൊണ്ടുപോയി വച്ചത്... എന്തായാലും മോള് അത് എടുത്തല്ലോ.... അവന് ഒരുപാട് സന്തോഷമാവും... " - ദേവമ്മ
ആഹാ... ബെസ്റ്റ്.... ഇതിലും നല്ല ചീഞ്ഞുനാറൽ ഇനി സ്വപ്നങ്ങളിൽ മാത്രം.... ഇങ്ങനെ ഇടയ്ക്കിടയ്ക്ക് നാറാൻ എന്റെ ജീവിതം ഇനിയും ബാക്കി..... 😭😭😭😭😭
ന്റെ കൃഷ്ണാ... ആ മത്തങ്ങാ മോറൻ വാങ്ങിയത് ആണോ ഞാൻ വലിയ കാര്യത്തിന് അടിച്ചുമാറ്റി കൊണ്ടോന്നത്???? അയ്യേ.... എന്റെ ചാരു... നീ ഇങ്ങനെ ഒരു മണ്ടിയായല്ലോ.... ഇപ്പോ ഈ നാറിയ നാറ്റം ഞാൻ എത്ര തേച്ചുകുളിച്ചാലും മാറില്ലല്ലോ ന്റെ കൃഷ്ണാ.... എന്നാലും ഇതൊരു ഒന്നൊന്നര പണിയായി പോയി.. അവന് പണികൊടുക്കാൻ നിന്നിട്ട് ഇതിപ്പോ പണി കിട്ടിയത് എനിക്കും... ഇനിയും ഇവിടെ നിന്ന് പണി വാങ്ങി കൂട്ടണ്ട... ഞാൻ അമ്മ കാത്തിരിക്കുന്നുണ്ടാവും എന്ന് പറഞ്ഞു അവിടെ നിന്ന് എസ്കേപ്പായി....
മുറ്റത്ത് ഇറങ്ങി നോക്കിയപ്പോൾ ജിതിയും വണ്ടിയും ഇല്ല... 🙄🙄🙄🙄 അവൻ ഇതെവിടെ പോയി.... ഈശ്വരാ... ഇനി വല്ല കുട്ടീച്ചാത്തനും പിടിച്ചോണ്ട് പോയോ??? ഏയ്... അവനേക്കാൾ വലിയ കുട്ടിചാത്തനോ.... അതൊരിക്കലും സംഭവിക്കില്ല..... ഈ പൊട്ടൻ ഇതെവിടെപ്പോയി കിടക്കുവാ... ശ്ശെടാ.... ഇനി ഇപ്പോ ഞാൻ ഒറ്റയ്ക്ക് പോണം....
പയ്യെ നടക്കാൻ തുടങ്ങിയതും ആരോ എന്നെ പിടിച്ചു വലിച്ചു വീടിന്റെ മറയിലേക്ക് നിർത്തി... ഞാൻ ഒച്ചയെടുക്കാൻ തുടങ്ങിയതും... ആയാളെന്റെ വാപ്പൊത്തിപ്പിടിച്ചു. ആദ്യം ഒന്ന് പേടിച്ചെങ്കിലും ഞാൻ സർവശക്തിയും എടുത്ത് രക്ഷപെടാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.... പെട്ടെന്ന് ആയാൾ എന്റെ ചെവിയുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു ശബ്ദം താഴ്ത്തി സംസാരിക്കാൻ തുടങ്ങി.... ആളെ മനസിലായതും എന്റെ ഉള്ള ധൈര്യം ചോർന്ന് പോയി... മനു...
" ചാരു.... എന്റെ പെണ്ണെ.... എത്ര നാളായി നിന്നെയൊന്ന് കണ്ടിട്ട്... ഇത്രയും നാൾ നിന്നെ കാണാതെ എങ്ങനെയാ ഞാൻ ജീവിച്ചത് എനിക്ക് തന്നെ അറിയില്ല... പക്ഷെ അപ്പോ ഒരു കാര്യം ബോധ്യമായി... എന്റെ ഈ പെണ്ണില്ലാതെ എനിക്ക് ഒരു നിമിഷം പോലും പറ്റില്ലെന്ന്... കാര്യങ്ങൾ ഇത്രയൊക്കെ എത്തുന്നത് വരെ ഞാൻ അനുഭവിച്ച ഒരു ടെൻഷൻ ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല... എന്തായാലും ഇപ്പോ ഹാപ്പി ആയി.... പിന്നെ നിന്റെ കൈയിൽ ഈ ഉണ്ണികണ്ണനെ കണ്ടപ്പോൾ ഡബിൾ ഹാപ്പി ആയി... love you charu... love you so much.... " - മനു
ഞാൻ അവനെ തള്ളിമാറ്റി ഓടി.... ഓടി വീടിനു മുന്നിൽ എത്തുമ്പോൾ ദേ നിൽക്കണൂ ദേവമ്മ.... ന്റെ കൃഷ്ണാ... ഇന്ന് ഏത് വഴി പോയാലും പണി എനിക്കിട്ട് തന്നെ ആണല്ലോ....
" അല്ലാ.... ചാരു.... മോളിതുവരെ പോയില്ലേ... ജിതി എവിടെ?? അല്ല മോളെന്താ വീടിന്റെ ബാക്കിൽ നിന്ന് വരുന്നേ " - ദേവമ്മ
" അത്... പിന്നെ... ദേവമ്മേ... ഞാൻ......."
എന്ത് പറഞ്ഞു മുങ്ങും എന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആ മത്തങ്ങാ മോറൻ എന്റെ പുറകെ ഒാടി വന്ന് കറക്റ്റ് ആയി ദേവമ്മേടെ മുന്നിൽ വന്ന് പെട്ടു... ദേവമ്മ ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കുന്നുണ്ട്.... ഇനിയും ഇവിടെ നിന്നാൽ അടുത്ത പണി കിട്ടുമെന്ന് അറിയുന്നതിനാൽ ഞാൻ പയ്യെ എസ്കേപ്പ് ആകാൻ നോക്കിയതും ദേവമ്മ എന്നെ പിടിച്ചു നിർത്തി...
" ഇനി ഈ നേരത്ത് ഒറ്റയ്ക്ക് പോകണ്ട... മനു കൊണ്ട് വിടും നിന്നെ... ചെല്ല്.." - ദേവമ്മ
ഞാൻ തിരിച്ചെന്തെങ്കിലും പറയുന്നതിന് മുന്നേ മനു എന്റെ കൈയും പിടിച്ചു നടന്നിരുന്നു.... ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ദേവമ്മ ഞങ്ങൾ പോകുന്നതും നോക്കി ചിരിച്ചു നിൽപ്പുണ്ട്....
( തുടരും )
°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഗയ്സ്..... ചാരുനെ മനുവിന് കൊടുക്കണോ.... അതോ വരുണിനെ കൊണ്ട് കെട്ടിക്കണോ... അതോ ഇനി അജ്ഞാത കാമുകനെ പുറത്തിറക്കണോ.... നിങ്ങൾ അഭിപ്രായം പറഞ്ഞിട്ട് അടുത്ത പാർട്ട് പോസ്റ്റാം.... വോകേയ്.... അപ്പോ നിങ്ങളുടെ കമന്റ്സ് പോലെ ഇരിക്കും ഇനി അടുത്ത പാർട്ടുമായി വരുന്നത്...