Aksharathalukal

മധുരനോബരം part 24

കുളി കഴിഞ്ഞു ഇറങ്ങുമ്പോൾ കണ്ടു തന്നെ മാത്രം നോക്കി കിടക്കുന്ന കണ്ണേട്ടനെ പെട്ടന്ന് അവൾക്ക് ഒരു വെപ്രാളം തോന്നി മുഖം താഴ്ത്തി കൊണ്ട് അവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചിക്കുമ്പോളും നോട്ടം അതിലുടെ അവനിലേക്ക് എത്തി അപ്പോളും മിഴികൾ ചിമ്മാതെ തന്നെ തന്നെ നോക്കുന്നവനെ കണ്കൾ അവളുടെ ഉള്ളം തുടിച്ചു ഹൃദയം വേഗത്തിൽ മിടിക്കുവാൻ തുടങ്ങി..... വേഗം തന്നെ റൂമിന് വെളിയിലേക്ക് പോകുവാൻ പോയ അവളെ ഒരു വിളിയാൽ തടഞ്ഞു.....
കോളേജിൽ പോയിട്ട് എല്ലാം ഓക്കേ ആയില്ലേ????
ആയി നാളെ മുതൽ പോയി തുടങ്ങാം അവന്റെ മുഖത്തു നോക്കാതെ തന്നെ പറഞ്ഞൊപ്പിച്ചു അവൾ താഴേക്കു പോയിരുന്നു.....
 
അവളുടെ പോക്ക് കണ്ടു അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു....
 
രാവിലെ നേരത്തെ തന്നെ അലാറം വെച്ച് എണിറ്റു നോക്കിയപ്പോൾ കണ്ണേട്ടൻ നല്ല ഉറക്കത്തിൽ ആണ്‌ പണ്ടത്തെ ഒരു സ്മാർട്ട്‌ നെസ്സ് ഒന്നും ഇപ്പൊ ആ മുഖത്തില്ല അടുത്ത ചെന്നു നെറ്റിയിലേക്ക് ആയി കിടക്കുന്ന കുരുനിറകൾ കൈ വിരലുകളാൽ കൊതി ഒതുക്കി ആ നെറ്റിയിൽ അവളുടെ ചുണ്ടുകൾ അമർത്തി..... അവളുടെ ചുംബനം അറിഞ്ഞെന്നോണം അവനൊന്നു പുഞ്ചിരിച്ചു........
വേഗം ഡ്രസ്സ്‌ എടുത്തു കുളിക്കാൻ കയറി......
 
അടുക്കളയിലേക്ക് ചെല്ലുമ്പോൾ അമ്മ ഉണ്ടായിരുന്നു....
മോള് ഇത്ര നേരത്തെ എഴുന്നേറ്റോ?????
 
കോളേജിൽ പോകണ്ടേ അതാ....
 
അമ്മയും ഞാനും കൂടി അടുക്കള പണികൾ എല്ലാം തീർത്തു കണ്ണേട്ടനുള്ള ഫുഡ്‌മായി ഞാൻ റൂമിലേക്ക് പോയി.... നോക്കുമ്പോൾ കണ്ണേട്ടൻ എണിറ്റു ഫോൺഇൽ കുത്തുന്നുണ്ട്.... ഭക്ഷണം മേശ പുറത്തു വെച്ചു കണ്ണേട്ടന്റെ അടുത്തേക്ക് പോയി.....
കണ്ണേട്ടാ...... വായോ ഞാൻ എഴുനേൽപ്പിച്ചു ഇരുത്താം....
 
കണ്ണേട്ടനെ ബെഡ് റെസ്റ്റിൽ ചാരി ഇരുത്തി ബ്രെഷ് ചെയ്യിപ്പിച്ചു മുഖമെല്ലാം കഴുകിച്ചിരുത്തി അപ്പോളേക്കും അമ്മയും എത്തി... ഞങ്ങൾ രണ്ടാളും കൂടി പിടിച്ചു കണ്ണേട്ടനെ വീൽ ചെയർ ഇൽ ഇരുത്തി ഫ്രഷ് ആകുവാൻ കൊണ്ട് പോയി....
തിരിച്ചു കൊണ്ട് വന്നു ഭക്ഷണം എടുത്തു കൊടുത്തു.....
താൻ കഴിച്ചോ????
ഞാൻ പിന്നെ കഴിച്ചോളാം കണ്ണേട്ടാ......
 
അതെന്താ പിന്നെ......ഒരുമിച്ച് കഴിക്കാം ....... അതു കേൾക്കെ ആ പെണിന്റെ ഉള്ളം നിറഞ്ഞു അതു കണ്ണുനീർ ആയി ചാലിട്ട് ഒഴുകി.....
 
ഏതിനാ അച്ചു നീ കരയുന്നെ???
ഇനിയും ഇ കണ്ണുനീർ തീർന്നില്ലേ?????
ഇതിനും മാത്രം എവിടുന്നാണാവോ ഇത്രയും കണ്ണുനീർ 😜അവൻ ഒരു കുസൃതിയാലേ ചോദിച്ചു...
അതു കേൾക്കെ പെണ്ണിന് ദേഷ്യം വന്നു.....
ദേ കണ്ണേട്ടാ..... എന്നെ ദേഷ്യം പിടിപ്പിക്കല്ലേ?????
ഒഹ് അപ്പൊ എന്റെ പെണ്ണിന് കരിച്ചിൽ മാത്രം അല്ല ദേഷ്യവും വരും അല്ലെ???? അവൻ വീണ്ടും ചോദിച്ചു......
ദേ എന്ന് പറഞ്ഞു അവൾ അവന്റെ നെഞ്ചിൽ പയ്യെ ഇടിച്ചു ശേഷം അവന്റെ നെഞ്ചിൽ തലവെച്ചു കിടന്നു..... ഒരു നിമിഷം അവിടം മൗനമായി....
ആ മൗനത്തെ ബേധിച്ചുകൊണ്ട് കാർത്തി ചോദിച്ചു... എന്തെ അച്ചുട്ടാ ഇനിയും കരയാൻ ആണോ???? അവൻ അച്ചുന്റെ താടി ഉയർത്തി കൊണ്ട് ചോദിച്ചു.....
ഇല്ലന്നവൾ തലയാട്ടി....
എന്നാൽ അവന്റെ കണ്ണുകൾ തേടി എത്തിയത് അവളുടെ ചെൻ ചുണ്ടുകളിൽ ആയിരുന്നു....
പെട്ടന്ന് തന്നെ അവനാ ചുണ്ടുകളിലെ തേൻ നുകർന്നു ആദ്യം അവൾ എതിർത്തെങ്കിലും അവളും പിന്നീട് ആസ്വാദിച്ചു.... ദീർഖ ചുംബനത്തി ഒടുവിൽ സ്വാശം വിലങ്ങു തടി ആയപ്പോൾ അവനാ ചുണ്ടുകളെ ഇണയിൽ നിന്നും വേർപെടുത്തി..
ചുംബനത്തിന്റെ ഫലം എന്നോണം അവളുടെ കവിളുകൾ ചുവന്നു തുടുത്തു അവളുടെ മുഖം അവന്റെ നെഞ്ചിൽ ഒളിപ്പിച്ചു.....
അച്ചൂട്ടി നമുക്ക് ജീവിക്കണ്ടെടാ????
വേണം കണ്ണേട്ടാ.... ഇ മനസിലെ ദയിര്യം കൈ വിടരുത്.... എന്തിനും ഞാൻ കൂടെ ഉണ്ട് എന്റെ കണ്ണേട്ടന്റെ കൂടെ....
മ്മ് അവനൊന്നു മൂളി....
അവൾ ആ നെഞ്ചോട് ചേർന്നു തന്നെ ഇരുന്നു....
അല്പ സമയം കഴിഞ്ഞു..... അച്ചു.... മോളെ....എഴുനേല്ക്ക് കോളേജിൽ പോകണ്ടേ?????
 
ഇന്ന് പോകണോ???? അവൾ ഒന്നുകൂടെ അവനെ പുണർന്നു കൊണ്ട് ചോദിച്ചു .....
 
പോകണോലാ.... വേഗം പോയി റെഡി ആയി വന്നേ ചെല്ല്.....
ഒടുക്കം നിവർത്തി ഇല്ലാതെ അവൾ റെഡി ആകുവാനായി പോയി....
 
മനസില്ല മനസോടെ അവൾ റെഡി ആയി വന്നു...
 
കണ്ണേട്ടാ?????
ഏതാടാ????
ഇന്നിനി പോകാനാണോ??? 😪അവൾ മുഖത്തു വിഷമം നിറച്ചു കൊണ്ട് ചോദിച്ചു
 
പോകണോലാ അവനൊരു പ്രതേക ഇണത്തിൽ പറഞ്ഞു
അങ്ങനെ ബാഗ് എടുത്തു കണ്ണേട്ടനോട് യാത്രയും പറഞ്ഞു ഞാൻ ഇറങ്ങി... അച്ഛനാണ് എന്നെ കോളേജിൽ കൊണ്ട് വിട്ടത്....
 
ഒത്തിരി നാളുകൾക് ശേഷം ആണ് വീണ്ടും കോളേജിൽ അവളെ കാത്തെന്ന പോലെ അപ്പു ഉണ്ടായിരുന്നു.... ഒരുപാട് നാളുകൾക്കു ശേഷം അവളെ കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു പിന്നെ അവളുടെ അടുത്തെത്താൻ ഓടുകയായിരുന്നു.... വിശേഷങ്ങൾ എല്ലാം പറഞ്ഞു അവർ ക്ലാസ്സിൽ കയറി അച്ചുവിനെ കണ്ടു എല്ലാവരും അത്ഭുതപ്പെട്ടു.....
 
അച്ചുന്റെ മനസ്സ് മുഴുവൻ കണ്ണേട്ടൻ ആയിരുന്നു... ഉണ്ടോ.... ഉറങ്ങിയോ എന്നിങ്ങനെ ഉള്ള നൂറായിരം ചിന്തകൾ അവളുടെ മനസ്സിലൂടെ കടന്ന് പോയി ക്ലാസ്സ്‌ പെട്ടന്ന് ഒന്ന് അവസാനിച്ചിരുന്നെകിൽ എന്ന് അവൾ ആഗ്രഹിച്ചു....
 
അച്ചു പോയതിൽ പിന്നെ കാർത്തിയിലും ഒരു ശൂന്യത വന്നു നിറഞ്ഞു.... കണ്ണേട്ടാ കണ്ണേട്ടാ എന്നും പറഞ്ഞു പുറകെ നടക്കുന്നവളെ കാണാതെ അവനും പ്രയാസപ്പെട്ടു....
 
കോളേജ് കഴിഞ്ഞു അപ്പുനോട് യാത്ര പറഞ്ഞു തിടുക്കത്തിൽ പുറത്തേക്ക് ഓടി.... അപ്പോളാണ് അവൾക്ക് മുന്നിൽ അവൻ വന്നു നിന്നത്.... സഞ്ജയ്‌...
 
ഒഹ് അറിയാം അല്ലെ??? അവൻ പുച്ഛത്തോടെ ചോദിച്ചു...
 
അവൾ ഒന്നും മിണ്ടാതെ നിന്നു...
 
അശ്വതി തന്റെ പ്രണയത്തെ സ്വന്തം ആക്കി എന്നറിഞ്ഞു... Anyway congrass....
Thanks.... എന്നും പറഞ്ഞു അവനെ ഒന്ന് കേൾക്കാൻ പോലും നിലക്കാതെ അവൾ വേഗത്തിൽ നടന്നകന്നു അവളെ കതെന്നപ്പോൾ കാർത്തിയുടെ അച്ഛൻ ഉണ്ടായിരുന്നു...
 
നീ ഒരിക്കലും അവന്റെ കൂടെ സ്വാസ്ഥമായി ജീവിക്കില്ല അതിനു ഇ സഞ്ജയ്‌ സമ്മതിക്കില്ല അവന്റെ കണ്ണുകളിൽ ചുവ്വപ്പ് പടർന്നു
 
വീട് എത്തിയപ്പോൾ അമ്മ കാത്തു നിൽക്ന്നുണ്ടായിരുന്നു... അമ്മയോട് വിശേഷം പറയുമ്പോളും നോട്ടം മറ്റൊരിടത്തേക്ക് പായിച്ചു അതു കണ്ടിട്ട് ലക്ഷ്മി അമ്മ പറഞ്ഞു പോയി കണ്ടിട്ട് വാ അപ്പോളേക്കും അമ്മ ചായ എടുക്കാം
 
കാലുകൾക്ക് വേഗത കൂടി മനസ്സിനും ചെലുമ്പോൾ കണ്ടു ഏതോ ബുക്കിൽ മിഴികൾ ഉന്നി ഇരിക്കുന്നവനെ..... അവളുടെ വരവ് അറിഞ്ഞെന്നോണം അവൻ നോട്ടം ബുക്കിൽ നിന്നും മാറ്റി നോക്കിയപ്പോൾ അതാ തന്നെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്നവളെ കണ്ടു.... അവന്റെ കണ്ണുകൾ തിളങ്ങി...
 
അവളുടെ ഹൃദയം വേഗത്തിൽ ഇടിച്ചു ഓടി പോയി അവന്റെ മാറോട് അണഞ്ഞു..
 
പിന്നീട് പെണ്ണ് വാ തോരാതെ വിശേഷം ആയിരുന്നു.........
 
എന്തു കൊണ്ടോ സഞ്ജയ്‌ ടെ കാര്യം കണ്ണേട്ടനോട് മറച്ചു വെച്ചു
 
 
ദിവസങ്ങൾ കടന്നു പോയി.....
 
രണ്ടാൾക്കും പരസ്പരം പിരിഞ്ഞിരിക്കാൻ കഴിയാതെ ആയി.... മനസ്സുകൾ കൊണ്ട് അവർ പ്രണയിച്ചു നടന്നു
 
അപ്പൊ ഇനി പറ്റിയാൽ നാളെ കാണാം..
. വായിച്ചു നോക്കി അഭിപ്രായം പറയണേ 
 

മധുരനോബരം part 25

മധുരനോബരം part 25

4.7
5371

സാറ്റർഡേ ആയതു കൊണ്ട് ഇന്ന് കോളേജ് ഇല്ലായിരുന്നു... കണ്ണേട്ടനെ എഴുനേൽപ്പിച്ചിരുത്തി ഞാൻ താടി എല്ലാം ഷേവ് ചെയ്യാൻ തുടങ്ങി....   ഇ പെണ്ണ് എന്താ ഇ കാണിക്കുന്നേ എന്റെ താടി നശിപ്പിക്കല്ലേ....   അടങ്ങി ഒതുങ്ങി അവിടെ ഇരുന്നോളൂട്ടോ ഇല്ലെകിൽ മാഷിന്റെ താടിയിൽ ഞാനൊരു താജ് മഹൽ പണിയും കേട്ടോ??? ചുണ്ടും കൂരിപ്പിച്ചു താടിയിൽ നോകികൊണ്ട്  പറയുന്നവളെ കാൻകെ അവനിൽ ഒരു കുസൃതി ചിരി വിരിഞ്ഞു ശേഷം അവളെ ദേഷ്യം പിടിപ്പിക്കാൻ അവൻ അങ്ങോട്ടും ഇങ്ങോട്ടും തല അനക്കി....   ദേ മാഷേ എനിക്ക് ദേഷ്യം വരുട്ടോ???? തെല്ലു ദേഷ്യത്തോടെ പറഞ്ഞു.... അപ്പോളേക്കും ലക്ഷ്മി അമ്മ അങ്ങോട്ടേക്ക് വന