Part 26
✒️ Ayisha nidha
ആരാന്ന് നോക്കിയതും അജുന് ദേഷ്യം വന്നു.
എന്താ... ബേബി നീ ഇങ്ങനെ നോക്കുന്നേ.
മര്യാദക്ക് പറയാ... ഈ റൂമിന്ന് ഇറങ്ങി പോ...
എന്താണ് ബേബി ഇത് എന്റെയും കൂടി റൂമല്ലെ.
ഏത് വകേൽ ഇത് എന്റെ റൂമാ... ഇതിന് ഞാൻ മാത്രമേ അവകാശി ഉള്ളൂ.
എന്താണ് ബേബി നീ പറയുന്നേ ഞാൻ നിന്റെ ഭാര്യ ആവാൻ പോണ പെണ്ണാണ്.
Stop it ഇനി നീ അങ്ങനെ വല്ലതും പറഞ്ഞ എന്റെ കൈ ഞാൻ പൊക്കും. പിന്ന പറഞ്ഞിട്ട് കാര്യല്ല.
അതിന് ലവൾ ഒന്ന് പുച്ഛിച്ച് .
അജ്സൽ കാസിം ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേട്ടോ...
.............................
(ഓൾ പറഞ്ഞത് നിങ്ങളോട് ഞാൻ ഇപ്പം പറയുന്നില്ല😝)
ലവൾ പറഞ്ഞത് കേട്ട് അജു ഈ കല്യാണത്തിന് സമ്മതിച്ചു.
അതെ പോലെ കല്യാണം മുടക്കും എന്ന് മനസ്സിൽ ഉറപ്പിക്കുകയും ചെയ്തു.
ദേഷ്യത്തോടെ തന്നെ അവൻ താഴൊട്ട് പോയി.
താഴെ ചെന്നപ്പോ... എല്ലാരും സോഫയിൽ ഇരിക്കുന്നുണ്ട്.
അയ്ദു അവിടെ എല്ലാരേം മുമ്പിൽ നിൽക്കുന്നുണ്ട് കൂടെ കുറച്ച് മുമ്പിൽ ഒരു പെണ്ണും.
ഓൾ അങ്ങോട്ട് തിരിഞ്ഞ് നിക്കുന്നത് കൊണ്ട് മുഖം കണ്ടില്ല.
ഞാൻ അയ്ദുന്റെ തോളിൽ കൈയ്യിട്ട് അവിടെ നിന്നു.
പെട്ടന്നാണ് മുഖത്ത് ആരോ.. കൈ വെച്ചത്.
കൈയ്യ് വെച്ച ആളെ കണ്ടതും എനിക്ക് ദേഷ്യം വന്നു.
ആ പീറ പെണ്ണ്
ഇവളെന്താ... ഇവിടെ. അല്ലെ തന്നെ ദേഷ്യം പിടിപ്പിക്കാൻ ഷംന കുരിപ്പ് ഉണ്ട്. ഇനി ഇതിന്റെയും കുടി ആവശ്യം ഇല്ല.
എന്തോ... ഒരു ഡയലോഗും കൂടി ഉണ്ട് എന്തായ്നു. (ലനു)
അതെന്നോടാണോ ചോദിക്കുന്നേ😠 (അജു)
പിന്ന നീയല്ലെ ഡയലോഗ് അടിച്ചേ (ലനു)
ഇറങ്ങി പോടി😠 (അജു)
നീ പറയുമ്പോ... പോവാൻ ഇത് നിന്റെ തറവാട് സ്വത്ത് ഒന്നുമല്ലല്ലോ.... (ലനു)
പിന്ന എന്താടി ഇത് (അജു)
അജു .... വീട്ടിൽ കേറി വന്നവരോട് ഇങ്ങനെയാണോ.. സംസാരിക്ക .
എന്ന് അജുന്റെ ഉമ്മുമ്മ ചോദിച്ചു.
അതിന് മറുപടിയായ് അജു മൗനം പാലിച്ചു.
എന്താണ് എന്റെ ബ്രോന്റെ ദേഷ്യത്തിന്റെ കാരണം. (അൽത്തു)
ഒന്നുമില്ല
ഒന്നുമില്ലാണ്ടാണല്ലോ... വീട്ടിൽ കേറി വരാൻ നേരം വൈകിയത്. (അയ്ദു)
അല്ല ഇവിടെ ലനു കാണിച്ചത് മുഴുവനാക്ക് (ഷാദി)
അത് പിന്നേ ടൈം കിട്ടുമ്പോ... നിങ്ങടെ ബ്രദർനോട് ചോദിച്ചോ..
അതും പറഞ്ഞ് ലനു മുകളിലേക്ക് കേറി പോയി.
നിങ്ങൾക്ക് കാര്യം വല്ലതും മനസ്സിലായോ....
(നമ്മുടെ ലനു ഇവർക്ക് ഇന്നലെ നടന്നത് അഭിനയിച്ചു കാണിച്ചു കൊട്ക്കായ്നും. അയ്ദുന്റെ മുഖത്ത് വെക്കേണ്ട കയ്യ് അജുന്റെ മുഖത്തായ് പോയി വെച്ചത്.)
ആരാ.. ഓള് (അജു)
മനുഷ്യൻ (അയ്ദു)
അതല്ല അവളെന്താ ഇവിടെ എന്നാ... ചോദിച്ചേ. (അജു)
ഹോ... ഞാൻ വിചാരിച്ച് കലിപ്പ് കേറി അനക്ക് കണ്ണ് കാണാതായ് എന്ന്. (അയ്ദു)
നീ നിന്റെ ചളി ഒന്ന് നിർത്ത് (ഉപ്പുപ്പ)
ഹോ.. നമ്മൾ ചളി അടിച്ചിട്ട ഇങ്ങളെ പൊന്ന് മോന്റെ ദേഷ്യം ഇല്ലാതാക്കുന്നേ (അൽത്തു)
അതിന് ഞാനിവിടെ ചളി അടിച്ചില്ല (അയ്ദു)
പിന്നേന്താവോ.. അടിച്ചേ (അൽത്തു)
ഞാൻ സിരിയസ് ആയി പറഞ്ഞതാ... (അയ്ദു)
മതി മതി... രണ്ടും നിർത്ത് ന്റെ ദേഷ്യം ഒക്കെ പോയി. (അജു)
Ok എന്നാ.. ഞാനോര് കാര്യം ചോദിക്കട്ടെ (ഷാദി)
ഹാ.. (അജു)
ലനു പറഞ്ഞ് ബാക്കി നിന്നോട് ചോദിക്കാൻ അത് ഒന്ന് പറഞ്ഞ് താ.... (ഷാദി)
അല്ല അതിന്റെ ബാക്കി നിനക്ക് എങ്ങനെയാ.. അറിയാ. (അൽത്തു)
അത് ഓളോട് പോയി ചോദിക്ക്.
എന്ന് പറഞ്ഞ് അജു മുകളിലേക്ക് കേറി പോയി.
🙃🙃🙃
അപ്പോ... പാസ്റ്റ് നമുക്ക് പിന്ന പറയാ... ഇപ്പോ... പ്രസന്റ നോക്കാം ല്ലെ..
🍃🍃🍃
വീട്ടിലേക്ക് പോവുമ്പോൾ ലനു ക്ഷീണം കാരണം അജുനെ കെട്ടി പിടിച്ചുറങ്ങി.
ലനു ഡീ.. എഴുന്നേൽക്ക് വീട് എത്തി. (അജു)
ഉറക്ക ചുവടൊടെ ലനു കണ്ണ് തുറന്ന്. ഒന്ന് ചുറ്റും നോക്കി.
പിന്ന ബൈക്കിൽന്ന് ഇറങ്ങി വീട്ടിലേക്ക് നടന്നു.
ബാക്കിയുള്ളവർ അവളെ പിന്നാലെ തന്നെ വീട്ടിലേക്ക് കേറി.
💕💕💕
(തുടരും)