Part 28
✒️ Ayisha Nidha
അജു പാടി കഴിഞ്ഞ് എല്ലാരേം ഒന്ന് നോക്കി ലനു ഉറങ്ങിക്ക്.
ബാക്കി ഉള്ളോര് പാട്ടിൽ ലയിച്ച് ഇരിക്കാ...
ഹലോ... എന്ന് അജു പറഞ്ഞപ്പോ... എല്ലാരും ഓനേ നോക്കി.
പൊളിച്ചു മുത്തെ യ്യോ... സോറി (സിയു)
എന്തിന് (അയ്ദു)
അല്ല മുത്ത് ദേ ഇവളാ... അപ്പോ... ഞാൻ ഇവനെ മുത്തെന്ന് വിളിക്കാൻ പറ്റോ...
സിയു ലനുനെ ചൂണ്ടി കാണിച്ചു പറഞ്ഞു.
ഓഹ് അതിനാണോ.. സോറി (അൽത്തു)
യായാ... (സിയു)
എന്തായാലും പാട്ട് പൊളി (സിനു)
ഇനിയിപ്പം സിയുന്റെ കഴുത രാഗം കേൾക്കണ്ട ഇവനെ കൊണ്ട് പാടിപ്പിക്കാം (സഫു)
ടാ....😠 (സിയു)
സഫു അങ്ങനെ പറഞ്ഞതും എല്ലാരും ചിരിച്ചു.
എന്താ.. ഇതിന് മാത്രം കിണ്ത്താൻ എന്റെ പാട്ട് കൊള്ളില്ലാന്ന് ഈ പൊട്ടൻ മാത്രമേ പറയൂ....😠 (സിയു)
"രണ്ടും ഒന്ന് നിർത്തുന്നുണ്ടോ.''
എന്ന് ഫറു ശബ്ദം താഴ്ത്തി പറഞ്ഞു.
എന്താടാ നിനക്ക് ഒച്ച പോയി പോയോ.. (സഫു)
🤫 മുത്ത് ഉറങ്ങാണ് don't disturb (ഫറു)
ഇത്ര പെട്ടന്ന് ഉറങ്ങിയോ...
എന്ന് സിനു ചോദിച്ചതും ഫറു ഒരു നോട്ടായ്നു ഓനേ അപ്പോ.. തന്നെ സിനു വായും പൂട്ടി അടങ്ങി ഇരുന്നു.
എന്താ.. എന്റെ പെണ്ണിന് പറ്റിയത് (ഫറു)
ഇന്നലത്തെ ആലോചിച്ചായിരിക്കും (ഷാദി)
ഇന്നലത്തെ എന്ത് (അയ്ദു)
ഓളെ ഉമ്മച്ചീനേം ഉപ്പച്ചിനേം കുറിച്ചോർത്തായിരിക്കും എന്ന് (ഷാദി)
ഹാ... അത് പറയാൻ വിട്ടു (ഫറു)
എന്ത് (സിയു)
ഇടേൽ കേറല്ലെ ഞാൻ പറയാം. (ഫറു)
ഹാ.. (സിയു)
ഞാൻ ഇപ്പോ... മുത്തിന്റെ ഉപ്പച്ചിന്റം ഉമ്മച്ചിന്റം കേസ് അനേഷിക്കാണ്. (ഫറു)
അത് റംഷാദ് ആണ് എന്ന് നിനക്ക് അറീലെ (അജു)
റംഷാദിനെയാണ് ഞാൻ അനേഷിക്കുന്നത് (ഫറു)
എന്ത് വെച്ചാണ് നീ അനേഷിക്കുന്നത് (അജു)
അത് ഞാൻ പറയാം ആദ്യം ഇവളെ റൂമിൽ കിടത്തട്ടെ (ഫറു)
"ഞാൻ കിടത്താം"
എന്ന് അജു പറഞ്ഞപ്പോ... ഫറു മുത്തിന്റെ നെറ്റിയിൽ മുത്തമിട്ടു അത് കണ്ടപ്പോ... തന്നെ സഫുവും സിയുവും സിനുവും വന്ന് മുത്തമിട്ടു. അപ്പോ... അജു തന്റെ ഇരുകയ്യിലെക്കായ് ലനുനെ എടുത്തു സ്റ്റയർ കയറി. റൂമിലെത്തി ലനുനെ ബെഡിൽ കിടത്തി.
കുറച്ച് നേരം ലനുന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
അറിയില്ലായിരുന്നു പെണ്ണേ നീ വീണ്ടും എന്നരികിൽ തന്നെ വന്ന് ചേരുമെന്ന്.
പടച്ചോൻ വിധിച്ചത് നമ്മൾ തമ്മിൽ അടുക്കണം എന്നാണ് അത് കൊണ്ടാണ് നീ എന്റെ ജീവിതത്തിലെക്ക് ഒരു മുന്നറിയിപ്പുമില്ലാതെ കയറി വന്നത്.
ആദ്യം എനിക്ക് നിന്നോട് ദേഷ്യമായിരുന്നു. എന്നോട് നീ സംസാരിച്ചത് ഒക്കെ കേൾക്കുമ്പോ ഒന്നങ് തരാൻ തോന്നുമായിരുന്നു.
പക്ഷെ എപ്പോ.. മുതല ഞാൻ നിന്നെ സ്നേഹിച്ചത് എന്ന് എനിക്ക് പോലും അറിയില്ല.
നിന്റെ പണ്ടത്തെ സ്വഭാവം എനിക്ക് അറിയില്ല but എനിക്ക് നിന്നെ പഴയത് പോലെ ആക്കണം.
കുറുമ്പും വാശിയും സന്തോഷവും സ്നേഹവും മാത്രമുള്ള പെണ്ണാവണം നീ...
നിന്റെ കണ്ണ് ഇനി നിറയാൻ പാടില്ല. അതിന് ഇനി ഞാൻ സമ്മതിക്കില്ല
എന്റെ കുറുമ്പി പെണ്ണായ് നീ വേണം
*അജുന്റെ കുറുമ്പി* 💞
അജു ലനുന്റെ നെറ്റിയിൽ ഒന്ന് ചുംബിച്ച് നേരേ താഴോട്ട് പോയി.
താഴെ ചെന്നപ്പോ... എല്ലാരും ഫുഡ് കഴിക്കാണ്.
നേരത്തെ ലനു തിന്നാത്തോണ്ട് എല്ലാരും അങ്ങോട്ട് പോയതല്ലെ ന്നിട്ട് ഇപ്പളാ തിന്ന്ണത്.
ഞാനും ഓരേ കൂടെ കൂടി.
ഫറുക്ക ഇങ്ങൾ എങ്ങനെയാ... ഇത് അനേഷിക്ക (ഷാദി)
ഞാനല്ല നമ്മൾ (ഫറു)
നമ്മളോ.... (ഷാദി)
ആഹ് എല്ലാരും വേണം നിങ്ങൾ ലനുന്റെ പണ്ടത്തെ ലൈഫ് നെ കുറിച്ച് അനേഷിക്കണം റംഷാദ് ആരാന്നും വേണം. (ഫറു)
അതിന് എന്റെ കയ്യിൽ നല്ല ഒരു ഐഡിയ ഉണ്ട് (ഷാദി)
എന്ത് (എല്ലാരും)
ഓളെ പണ്ടത്തെ ലൈഫ് നെ കുറിച്ച് ഫൈസനോടും ഫർസയോടും ചോദിച്ച മതി. (ഷാദി)
ആരാ ഓര് (ഫറു)
ലനുന്റെ അന്നത്തെം ഇന്നത്തേം കട്ട സുഹൃത്ത് ആണ് രണ്ടാളും (ഷാദി)
ഹാ... അപ്പോ.. അത് ഞാൻ നിന്നേ ഏൽപ്പിക്കുന്നു.
റംഷാദിന്റെ നമുക്ക് പിന്നേ നോക്കാം. അതിന്റട്ക്ക് നമുക്ക് ഒരു പണിയും കൂടി ഉണ്ട് (ഫറു)
എന്ത് ?
അജുന്റെ വീട്ടിൽ സംസാരിക്കാൻ (ഫറു)
അത് നിങ്ങൾ സംസാരിക്കണ്ട ഞങ്ങൾ സംസാരിക്കാം. (ഷാദി)
അത് വേണ്ട ഞങ്ങൾ എടുത്ത് ചാടി ചെയ്തത് അല്ലെ . അവരോട് ഒന്ന് ചോദിക്ക പോലും ചെയ്യാണ്ട് .(ഫറു)
അത് വേണ്ട ഞങ്ങൾ സംസാരിച്ചതിന് ശേഷം നിങ്ങൾ സംസാരിച്ച മതി. (അജു)
എന്ത് സംസാരിക്കുന്ന കാര്യമാ.... നിങ്ങൾ പറയുന്നേ (അയ്ദു)
അയ്ദുവും അൽത്തുവും ആകെ കൺഫ്യൂസ്ഡ് ആണ്. എന്ത് ചെയ്യാനാ...
അത് ഞാൻ പറഞ്ഞ് തരാം. (ഷാദി)
എങ്കി പറ (അൽത്തു)
ഇപ്പോ... അല്ല നാളെ. സമയം രണ്ട് ആയി . എല്ലാരും പോയി ഉറങ്ങ് നാളെ കോളേജ് ഇല്ലെ. (ഫറു)
മ്മം ന്നാ... ഞ്ഞി പോയി ഉറങ്ങിക്കോ... (സഫു)
ഫസ്റ്റ് മക്കൾ പോയി ഉറങ്ങ് (ഫറു)
"അല്ല മുത്തിനെ അകത്ത് കിടത്തിയ സ്ഥിതിക്ക് ഞങ്ങളും "
സിയു പറഞ്ഞ് മുഴുപ്പിക്കും മുമ്പ് ഫറു ഇടയിൽ കേറി പറഞ്ഞ് തുടങ്ങി.
"അകത്ത് കിടക്കണം ലെ "
മ്ഹ് പ്ലീസ് (ഷാദി)
ഹാ... ഇന്നോരു ദിവസത്തേക്ക് ക്ഷമിച്ചു. (ഫറു)
താങ്ക്യൂ ഫറുക്കാ... (ഷാദി)
"മതി മതി എല്ലാരും പോയെ"
ഫറു പറഞ്ഞതും എല്ലാരും തന്റെ മുറിയിലേക്ക് പോയി.
അജു റൂമിലേക്ക് പോയപ്പോ.. ലനു ഉണ്ട് തലയണ കെട്ടി പിടിച്ച് ഉറക്കുന്നു.
മെല്ല ആ തലയണ എടുത്ത് ലനുനെ കെട്ടിപിടിച്ച് ഉറക്കിലെക്ക് വഴുതി വീണു.
👣👣👣
പാസ്റ്റ്
🙃🙃🙃
അജു മുകളിലേക്ക് കയറിയതും അയ്ദുവും അൽത്തുവും ഷാദിയും മുഖാ .. മുഖം നോക്കി ഒന്ന് പുഞ്ചിരിച്ച്.
"എന്താണ് മൂന്നാൾക്കും ഒരു ചിരി ഒക്കെ. "
അതെന്താ... ഉമ്മുമ്മാ... ചിരിക്കാൻ പാടില്ലെ (അയ്ദു)
ചിരിക്കാൻ പറ്റും പക്ഷെ ഈ ചിരിടെ അർത്ഥം എന്താ... (ഉമ്മുമ്മ)
അതോ... അത് ഉമ്മുമ്മാനെ ഒന്നൂടെ കെട്ടിക്കാൻ വിചാരിച്ചിനും ഞങ്ങൾ . അത് ആലോചിച്ച് ചിരിച്ച് പോയതാ.... (ഷാദി)
"ഡീ... ഡീ... വേണ്ടട്ടോ... "
ഓഹ് കണ്ടില്ലെ ഉപ്പുപ്പാന്റെ കുശുമ്പ് (അൽത്തു)
പോടാ... (ഉപ്പുപ്പ)
അല്ല അജു എന്തേ പറഞ്ഞോ... (അജുസ് ഉമ്മ)
ഓഹ് ഇനി ഓൻ ഒന്നും പറയണ്ട ആവശ്യം ഇല്ല ഇന്നലെ നേരം വൈകി വന്നത് തന്നെ മതി മനസ്സിലാക്കാൻ (അജുസ് ഉപ്പ)
മ്മം അവന് താൽപര്യം ഇല്ല അതോണ്ട് ഈ റിലേഷൻ വേണ്ട. (അയ്ദുസ് ഉപ്പ)
(ഞാൻ അജുന്റെ ഫാമിലിയെ പരിജയപ്പെടുത്തില്ല ലെ🤥
സോ.. ചോറി ഞാൻ ഇപ്പം പരിജയപ്പെടുത്താം.
അല്ല ന്നേ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യല്ല ഇങ്ങൾ ആരും ചോദിച്ചില്ലല്ലോ... ഓന്റെ ഫാമിലിനെ കുറിച്ച്.)
ഉമ്മുമ്മ , ഉപ്പുപ്പ അവർക്ക് മൂന്ന് മക്കൾ. 2 ആണും ഒരു പെണ്ണും . മൂത്ത മോന്റെ മകനാണ് നമ്മുടെ അജു അവന്റെ അനിയത്തി ഷാദി.
രണ്ടാമത്തെ മോന്റെ മക്കൾ ആണ് അൽത്തു അവന്റെ അനിയൻ അയ്ദു.
മൂന്നാമത്തെ മകളെ കുറിച്ച് യാതൊരു വിവരവും ഇല്ല. അങ്ങനെ ഒരാൾ ജീവിച്ചിരിപ്പുണ്ടോ.. എന്ന് തന്നെ അറീല. അവരെ കുറിച്ച് ആരും തന്നെ സംസാരിക്കാറില്ല.
ഒക്കെ അപ്പോ... ഇനി നമക്ക് ബാക്കി നോക്കാം.
അയ്ദുന്റെ ഉപ്പ അത് പറഞ്ഞപ്പോ.. ആണ് അജു സ്റ്റയർ ഇറങ്ങി വന്നത്.
ഞാൻ പറഞ്ഞോ എനിക്ക് കല്യാണത്തിന് സമ്മതമല്ല എന്ന് എനിക്ക് കല്യാണത്തിന് സമ്മതമാണ്. (അജു)
💕💕💕
(തുടരും)