Aksharathalukal

Mine forever❣♡29♡

♡29♡
 

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

തന്റെ പ്രണയം ചുടുചുംബനത്തിലൂടെ പറയാതെ പറയുകയായിരുന്നു അവൻ..........




ദിവസങ്ങൾ കൊഴിയുന്തോറും മനസ്സാലെ പൂർണ്ണമായും അവർ അടുത്തുപോയിരുന്നു....എങ്കിലും അവനിൽ നിന്നും തന്നെ ഇഷ്ടമാണ് എന്ന് കേൾക്കാൻ അവൾ കൊതിച്ചു.....

' ഐ ലവ്യൂ'എന്ന് ആവർത്തിച്ചു പറയുമ്പോഴും പുഞ്ചിരിയിൽ മാത്രമൊതുക്കുന്ന അവന്റെ മറുപടി അവൾക്ക് നന്നേ ദേഷ്യമായിരുന്നു .....അവന്റെ നെറ്റിയോട് നെറ്റി കൂട്ടിയിടിച്ചുകൊണ്ട് അരിശം തീർക്കാൻ ശ്രമിക്കുമെങ്കിലും അവൾക്ക് തന്നെ വേദനയെടുക്കും.....🤭



ടാ നീ എന്തിനാ അവളെ ഇങ്ങനെ കളിപ്പിക്കുന്നേ......നിനക്ക് അവളെ ഇഷ്ടമാണെന്നുള്ളത് അവളടക്കം എല്ലാവർക്കും അറിയാം......പിന്നെ തുറന്നു പറഞ്ഞാൽ എന്താ........(നാച്ചു)


പറയണം.......


എന്ന് ?......


നാളെ.......


നാളെയോ.....എന്തെങ്കിലും സ്പെഷ്യൽ


ഹ്മ്......നാളെ അവളുടെ ബർത്തിഡേ ആണ്....അവളൊരിക്കലും പ്രതീക്ഷിക്കാത്ത തരത്തിൽ സർപ്പ്രൈസ് കൊടുക്കണം😉....


ഹൂ...വെൽ പ്ലാനാണല്ലോ


😉


പിറ്റേന്ന് രാവിലെ തന്നെ അക്കു അവൾക്കുള്ള സർപ്പ്രൈസ് എല്ലാം ഒരുക്കി.....രാത്രിയാണ് അവൻ എല്ലാം പ്ലാൻ ചെയ്തേക്കുന്നേ.....അതുവരെ വിഷ് ചെയ്യാതെ നടന്ന് അവളുടെ പിണക്കം ആസ്വദിക്കണം എന്നൊക്കെ അവൻ മുൻകൂട്ടി തീരുമാനിച്ചു.....






അതേ സമയം മെഹറിൻ തന്റെ പ്ലാൻ വിജയകരമായി പൂർത്തിയാക്കുന്നതിനുള്ള തിരക്കിലായിരുന്നു......






നാച്ചുവിന്റെ തള്ളും കേട്ട് വീട്ടിൽ ഇരിക്കുന്നേരം അക്കുവിന്റെ ഫോണിലേക്ക് ഒരു കാൾ വന്നു......അറിയാത്ത നമ്പർ ആണ്....അറ്റന്റ് ചെയ്യുന്നതിനുമുമ്പെ കട്ടാവുകയും ചെയ്തു......

അവൻ തിരിച്ചു വിളിച്ചെങ്കിലും നോ റെസ്പോൺസ്.....നമ്പർ ഒന്ന് ഓർത്തുവെച്ചു ഫോൺ പോക്കറ്റിലേക്ക് ഇടാൻ നിന്നതും അതേ നമ്പറിൽ നിന്നുതന്നെ വാട്ട്സാപ്പിൽ ഒരു മെസ്സേജ് വന്നു കിടക്കുന്നതു കണ്ടു......ഫോൺ തിരികെ എടുത്ത അക്കു അത് ഓപ്പൺ ആക്കി..........

ഒരു വീഡിയോ ആണ്.....


ഓപ്പണാക്കി കണ്ടുതീരും മുമ്പെ ഫോൺ അവൻ ചുവരിലേക്ക് ആഞ്ഞെറിഞ്ഞിരുന്നു........

പെട്ടെന്നുള്ള അവന്റെ മാറ്റം നാച്ചുവിനെ ഞെട്ടിച്ചു..........ശ്വാസം തുടരെ തുടരെ എടുത്തുവിടുന്നവന്റെ ചുവന്ന കണ്ണുകൾ നാച്ചുവിനെ തന്നെ രണ്ടടി പിറകിലേക്ക് നീക്കി.........


അക്കൂ........


ചുവരിലേക്ക് ദേഷ്യത്തോടെ പഞ്ചു ചെയ്യുന്നവനെ നാച്ചു പിറകിലേക്ക് മാറ്റി......

എന്താണ് എന്താ പ്രശ്നം.......

Leave me alone നാച്ചു........അലറുകയായിരുന്നു അവൻ....


എന്താ എന്ന് പറയടാ........

കണ്ണുകൾ നിറഞ്ഞൊഴുകുന്നവന്റെ കോളറിൽ പിടിച്ചു നാച്ചുവും ദേഷ്യപ്പെട്ടു........

നാച്ചുവിനെ ബാക്കിലേക്ക് ആക്കി വാശിയോടെ അവൻ കണ്ണുനീർ തുടച്ചു ടാപ്പ് തുറന്നു മുഖത്തേക്ക് വെള്ളം വീശിക്കഴുകി..........

കാര്യം പറഞ്ഞിട്ട് നീ പോയാ മതി.....
കാറിലേക്ക് കയറാൻ നിന്ന അക്കുവിനെ നാച്ചു തടഞ്ഞു.......

ഇത്രയും കാലം തേടിനടന്നില്ലേ....മെഹറിൻ......എല്ലാം അവളുടെ പ്ലാനായിരുന്നു നമ്മുടെ മുന്നിൽ നിന്നുതന്നെ വഞ്ചിക്കുകയായിരുന്നു.....പ്രണയം😏വെറും പുച്ഛം തോന്നുവാ അവളോട്......


നീ എന്തൊക്കെയാ ഈ പറയുന്നേ.....എനിക്കൊന്നും മനസ്സിലാവുന്നില്ല.....


ഒടുവിൽ മെഹറിൻ ആരാണെന്ന് മനസ്സിലായി......അന്നു ഹോസ്പിറ്റലൽ നിന്ന് അവന്തിക നേഴ്സ് മരിച്ചപ്പോൾ തന്നെ അവളെ സംശയിക്കണമായിരുന്നു....തെറ്റു പറ്റിപ്പോയി.....
നാച്ചു ,ഇത്രയും കാലം നിന്റെയും എന്റെയും കൂടെയുണ്ടയിരുന്ന അവള് തന്നെയാ മെഹറിൻ *Risla Mehaq* .......


നാച്ചുവിന്റെ കൈകൾ താനെ അയഞ്ഞുപോയിരുന്നു.........അക്കു കാറെടുത്തു നേരെ അവളുടെ വീട്ടിലേക്ക് പോയി...... വീഡിയോയിൽ കണ്ടതെല്ലാം മനസ്സിലേക്ക് കടന്നുവന്നു.......

എല്ലാവരേയും അവള് കൊല്ലുന്നത് വ്യക്തമായി അതിലുണ്ടായിരുന്നു(ഡോക്ടർമാരേയും നഴ്സുമാരെയും ).....

'ഇത്രയും കാലം അവൾ അഭിനയിക്കുവായിരുന്നു.... അവളുടെ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ എന്നെ അവൾ ഉപയോഗിച്ചു.......'

അവളുടെ ഓരോ ചിരിയിലും തന്നോടുള്ള പരിഹാസം ഒളിഞ്ഞിരുന്നിരുന്ന പോലെ തോന്നി അവന്.........

ഗൈറ്റുകടന്ന് ദേഷ്യത്തോടെ ഡോറ് വലിച്ചടച്ചു അവൻ കാറിൽ നിന്നും ഇറങ്ങി.........

ഹാളിലേക്ക് കയറിയതും ഹെഡ്സെറ്റ് വെച്ച് സോഫയിൽ കണ്ണടച്ചു കിടക്കുന്നവളെ കണ്ട് അവന്റെ മുഖംവലിഞ്ഞുമുറുകി.......ടാബിളിലേക്ക് ആഞ്ഞുചവിട്ടിയ അടുത്ത നിമിഷത്തിൽ തന്നെ അവൾ സോഫയിൽ നിന്നും എഴുനേറ്റിരുന്നു......



അക്കൂ....എന്താ ഇതൊക്കെ......

അവളുടെ അഭിനയം അവന്റെ മുഖത്ത് പുച്ഛം നിറച്ചു.......


എന്താ നിനക്ക് പറ്റിയേ അക്കൂ.......

ദേഷ്യത്താൽ വിറക്കുന്നവനെ കണ്ട് അവന്റെ ഷോൾടറിൽ കൈവെച്ചുകൊണ്ട് അവൾ ചോദിച്ചു.......


മതിയാക്ക് മെഹറിൻ😡.....

അലറുന്ന അവനിൽ നിന്നും അവൾ കൈപിൻവലിച്ചു......തല താനെ താഴ്ന്നുപോയിരുന്നു......


നാണമില്ലല്ലോ നിനക്ക്....ച്ഛെഹ്😡


ദേ....മാന്യമായി സംസാരിച്ചോണം.....നിന്നെ പ്രണയിക്കുന്ന റിനുവല്ല ഇപ്പൊ..... മെഹറിൻ ആണ്......

😡

എനിവെ താങ്ക്യൂ സൊമച്ച് അക്കൂ.....നീ കാരണം എനിക്ക് എന്റെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിഞ്ഞു.....പിന്നെ ,ഇനിയും നിന്റെ മുമ്പിൽ അഭിനയിച്ചു നിൽക്കാൻ എനിക്ക് കഴിയുമായിരുന്നില്ല എന്തായാലും നീയായി അറിഞ്ഞു വെച്ചത് നന്നായി......


ഹ്😏


പിന്നെ... അഭിനയത്തിന്റെ ഭാഗമായി നമ്മുടെ ഇടയിൽ പലതും നടന്നിട്ടുണ്ടാകും....അതൊക്കെ ഞാൻ മറന്നു..... നീയും മറക്കുമെന്ന് കരുതുന്നു......


ഹ്.....പ്രണയം😏ഞാൻ പറഞ്ഞിട്ടുണ്ടോ എനിക്ക് നിന്നെ ഇഷ്ടമാണെന്ന്......


പറഞ്ഞിട്ടില്ലെങ്കിലും നിന്റെ കണ്ണുകളിൽ ഒരുപാട് തവണ ഞാൻ കണ്ടിട്ടുണ്ട് അക്കു.....


ഒരിക്കൽ പോലും അക്കുവിന് ഒരു പെണ്ണിനോടും ഇഷ്ടം തോന്നിയിട്ടില്ല.......പിന്നെഹ് നിന്നോട് തോന്നിയത് വെറും അട്രാക്ഷൻ മാത്രമാവും😏......

പറഞ്ഞു മുഴുവിക്കുന്നതിനു മുമ്പെ അവനെ തട്ടിമാറ്റി ആരോ മുന്നോട്ട് വന്നു....ഞൊടിയിടയിൽ മെഹറിന്റെ വയറിലേക്കവൾ ആഞ്ഞുചവിട്ടിയിരുന്നു.......

ബാക്കിലേക്ക് വീണുപോയ മെഹറിൻ ചാടിയെണീറ്റു കൊണ്ട് അവ്യക്തത മാറ്റാൻ ടാബിളിലുള്ള സ്പെക്സ് എടുത്തുവെച്ചു.......തനിക്കു നേരെ മുഷ്ട്ടി ചുരുട്ടിപ്പിടിച്ചു നിൽക്കുന്നവളിലേക്ക് പാഞ്ഞടുത്തു.........


തനിക്കു നേരെ വന്നവളുടെ കയ്യ് പിടിച്ചു തിരിച്ചു കൊണ്ട് മെഹറിയുടെ തന്നെ കഴുത്തിലേക്ക് വെച്ച് ബാക്കിലേക്കാക്കിയ അവൾ അക്കുവിന് അഭിമുഖമായി തിരിഞ്ഞു.......


അക്കു വിശ്വാസം വരാതെ കണ്ണുകൾ ഒന്നുകൂടി ചിമ്മിത്തുറന്നു.....മുന്നിൽ നിൽക്കുന്നത് ഒരേ മുഖങ്ങളാണ്.......അവരുടെ പരസ്പരമുള്ള അടിപിടി കണ്ടു നിൽക്കാനെ അവന് കഴിഞ്ഞൊള്ളൂ......


നീ എന്തൊക്കെയാ വിളിച്ചു പറഞ്ഞത്......

ശബ്ദം കേട്ട് അവൻ ബാക്കിലേക്ക് തിരിഞ്ഞതും മുബിയുണ്ട് തലയിലും കൈവെച്ച് നിൽക്കുന്നു......


എന്റെ കണ്ണിനെന്തെങ്കിലും പ്രശ്നം കാണാനുണ്ടോ മുബീ.....


കാണുന്നതെല്ലാം ശരിയാണ് അക്കു.....പക്ഷെ നീ ഇത്രനേരം സംസാരിച്ചിരുന്നത് റിനുവിനോടല്ല എന്നുമാത്രം.......


പിന്നെഹ്🙄....


മെഹറിനോടാ....


റിനു തന്നെയല്ലേ മെഹറിൻ😬.......


ദേ അങ്ങോട്ട് നോക്ക്.... അവര് എത്രപേരുണ്ട്......


രണ്ടു പേര്......


ഹാ.....ആ നിലത്ത് കിടക്കുന്നതാണ് നിങ്ങളുടെ റിനു*Risla mehaq*


അപ്പൊ അതോ.....


ഹാ...സ്പെക്സ് വെച്ചത് മെഹറിൻ*Ranha meharin*റിനുവിന്റെ ട്വിൻ സിസ്സ്......




___________________________🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀____________________________
 

അടിപൊളി......അപ്പൊ അക്കു പറഞ്ഞതൊക്കെ റിനു കേട്ടോ.......(ആഖി)

ഹാ.... മെഹറിയുടെ മുന്നിൽ തോറ്റുപോവണ്ടാ എന്നു കരുതിയാ അട്രാക്ഷൻ ആണെന്നൊക്കെ അവൻ തട്ടിവിട്ടേ.....അതോടെ അവന്റെ കാര്യത്തിൽ ഒരു തീരുമാനമായി......








(തുടരും.........)



ഇനി പ്രസന്റ് ആണ് വരും പാർട്ടുകളിൽ..... പാസ്റ്റിൽ റിനുവും മെഹറിനും തമ്മിലുള്ള പ്രശ്നത്തിന് കാരണവും പിന്നെ കുറച്ചു കുറച്ചു സംശയങ്ങൾ തീർക്കാനും ആണ് ഉള്ളത്......അത് പ്രസന്റിൽ തന്നെ വ്യക്തമാവും😌


Mine forever❣♡30♡

Mine forever❣♡30♡

4.9
3411

♡30♡ അടിപൊളി......അപ്പൊ അക്കു പറഞ്ഞതൊക്കെ റിനു കേട്ടോ.......(ആഖി) ഹാ.... മെഹറിയുടെ മുന്നിൽ തോറ്റുപോവണ്ടാ എന്നു കരുതിയാ അട്രാക്ഷൻ ആണെന്നൊക്കെ അവൻ തട്ടിവിട്ടേ.....അതോടെ അവന്റെ കാര്യത്തിൽ ഒരു തീരുമാനമായി...... മെഹറിൻ എന്തിനാ അങ്ങനെ ഒക്കെ ചെയ്തത്.......അവളും റിനുവും തമ്മിലുള്ള പ്രശ്നമെന്താ.... ഹ്...റിനുവിനെ വേദനിപ്പിക്കാൻ കിട്ടുന്ന ഒരു അവസരവും അവൾ പാഴാക്കില്ല........റിനുവും ഒട്ടും മോശമല്ല.......ചെറുപ്പം തൊട്ടേ അവരങ്ങനാ... ഒരു കണ്ടത്തിൽ ചേരില്ലെന്ന് പറയൂലെ അതു പോലെ......വഴക്കും അടിയുമൊക്കെ കൂടിവന്നതും രണ്ടുപേരെയും ചെറുപ്പത്തിൽ തന്നെ സപ്പ്രേറ്റാക്കി.......മുബിയുടെ ഫാമിലിയോടൊപ്പ