Aksharathalukal

Mine forever❣♡30♡

♡30♡



അടിപൊളി......അപ്പൊ അക്കു പറഞ്ഞതൊക്കെ റിനു കേട്ടോ.......(ആഖി)

ഹാ.... മെഹറിയുടെ മുന്നിൽ തോറ്റുപോവണ്ടാ എന്നു കരുതിയാ അട്രാക്ഷൻ ആണെന്നൊക്കെ അവൻ തട്ടിവിട്ടേ.....അതോടെ അവന്റെ കാര്യത്തിൽ ഒരു തീരുമാനമായി......


മെഹറിൻ എന്തിനാ അങ്ങനെ ഒക്കെ ചെയ്തത്.......അവളും റിനുവും തമ്മിലുള്ള പ്രശ്നമെന്താ....


ഹ്...റിനുവിനെ വേദനിപ്പിക്കാൻ കിട്ടുന്ന ഒരു അവസരവും അവൾ പാഴാക്കില്ല........റിനുവും ഒട്ടും മോശമല്ല.......ചെറുപ്പം തൊട്ടേ അവരങ്ങനാ... ഒരു കണ്ടത്തിൽ ചേരില്ലെന്ന് പറയൂലെ അതു പോലെ......വഴക്കും അടിയുമൊക്കെ കൂടിവന്നതും രണ്ടുപേരെയും ചെറുപ്പത്തിൽ തന്നെ സപ്പ്രേറ്റാക്കി.......മുബിയുടെ ഫാമിലിയോടൊപ്പം മെഹറിനെ ബാംഗ്ളൂരിലേക്ക് അയച്ചു.....മുബി എപ്പോഴും റിനുവിന്റെ കൂടെ ആയതുകൊണ്ട് അവളെ ഇവിടെയും നിർത്തി..........
ആരോടും കൂട്ടുകൂടാത്ത പ്രകൃതക്കാരി ആതുകൊണ്ടുതന്നെ ഫാമിലിയെ അകറ്റിയതിന് റിനുവിനോട് ഒരു തരം പകയാണ് അവൾക്ക് ,കൂടെ സ്നേഹവുമുണ്ട്ട്ടോ.....അവളെ മറ്റൊരാള് വേദനിപ്പിക്കുന്നത് എങ്ങാനും കണ്ടാ അതോടെ അയാളുടെ കഥ തീർന്നു......ഒരു എസ്ഐ ഉണ്ടായിരുന്നില്ലേ ജസ്ന......


ഓർമ്മയിലില്ല.....


സ്റ്റേഷനിലിട്ട് റിനുവിനെ ഉപദ്രവിച്ചത്......

ഹാ....

ഹ്മ് അവളിപ്പൊ ജോലിയിൽ തന്നെ ഇല്ലാ....അതിനുപിറകിലും മെഹറിയാണ്..... അതൊക്കെ റിനുവിനും അറിയാം....എന്നാലും ഒരു ഈഗോ ആണ് രണ്ടുപേര്ക്കുമിടയിൽ........


ഹോ....അപ്പൊ അക്കുവിനോട് റിനു, പിന്നീട് എങ്ങനാ.....


ദേ നിക്കുന്നു നിക്കാഹും കഴിഞ്ഞ്.....


അപ്പൊ അവര് പ്രശ്നൊന്നൂണ്ടായീല്ലേ.....


നിനക്കെന്താടാ അവരെ തെറ്റിക്കായ്ട്ട്....


😁


അവളിപ്പഴും അവന്റെട്ത്ത് മിണ്ടിയിട്ടില്ല......അലിയുപ്പ പറഞ്ഞ് സമ്മതിപ്പിച്ചതാ കല്ല്യാണത്തിന്.....


ഹോ....അല്ല അതൊക്കെ അവിടെ നിക്കട്ടെ...എന്റെ അനുവെങ്ങനെ ആ കില്ലറെ😨 (മെഹറിൻ).....


😂😂...അതൊന്നും ഓർമ്മിപ്പിക്കല്ലേ പൊന്നേ.....അനൂന്റെ ഫോണ് ഒരുദിവസം എന്റേൽ കിട്ടിയതാ.....റിനുവിന്റെ ഫോട്ടോ കണ്ട് ഒന്ന് ഞെട്ടിയെങ്കിലും അതിലെ സ്പെക്സ് കണ്ടപ്പൊതന്നെ അത് മെഹറിയാണെന്ന് മനസ്സിലായി..........അവനെ നിർത്തി അപ്പൊ തന്നെ കാര്യങ്ങള് ചോദിച്ചറിഞ്ഞു.....മൂപ്പര്ക്ക് മെഹറിയെ അറിയില്ലെന്ന് അതോടെ ഉറപ്പായി......
ഞാനെല്ലാം പറഞ്ഞതും ഇടികൊണ്ട അവസ്ഥ ആയിരുന്നു......
അത്രയും കാലം അവൻ സ്നേഹിച്ചിരുന്നത് റിനുവിനെയല്ല മറിച്ച് മെഹറിയെ ആണെന്ന് അവന് തന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല......(അവനെ പറഞ്ഞിട്ടും കാര്യമില്ല റിനുവും മെഹറിയും കാണാൻ ചെറിയൊരു വ്യത്യാസം മാത്രമേഉള്ളൂ ,മെഹറിന് കാഴ്ചശക്തി കുറവായത് കൊണ്ട് സ്പെക്സ് ഉപയോഗിക്കാറുണ്ട് അതുമാത്രം.....)
കാര്യങ്ങളെല്ലാം അവതരിപ്പിച്ചപ്പൊ എന്തോ ഒരു ഇഷ്ടം ഉണ്ടായിട്ടാവണം മറുത്തൊന്നും പറയാതെ മെഹറി ഈ വിവാഹത്തിന് സമ്മതിച്ചത്.......അതോടെ എല്ലാവരും ഹാപ്പിയായി......ഷഹാന അവരുടെ നാട്ടിലേക്ക് തന്നെ മുടങ്ങുകയും ചെയ്തു.....


ഹരിനന്ദൻ🤔.......


പറയുമ്പോലെ അങ്ങനൊന്നുണ്ടല്ലെ........അതെനെപറ്റി എനിക്കും അറിയില്ല......


ഹ്മ്....ഇനി മുബി നാച്ചുവിനൊപ്പം പോവും മെഹറി നിന്റെകാക്കൂനൊപ്പവും റിനു ഞങ്ങളുടെ നാട്ടിലേക്കും അല്ലേ.....


ഹാ.....മൂന്നും മൂന്ന് സ്ഥലത്തേക്ക്!!!!....


_________________________________________❣






(തുടരും.........)


Mine forever❣2.   part ▪ 1

Mine forever❣2. part ▪ 1

5
3435

  Part▪1   അവൻ ഇമചിമ്മാതെ അവളെ നോക്കിനിന്നുപോയി.കാർ മുന്നോട്ട് പോകുന്നതോടപ്പം ഇളം കാറ്റിനെ അവളുടെ മുഖത്തേക്ക് തട്ടിത്തെറിപ്പിക്കുന്നുണ്ട് അതിന്റെ ഫലമെന്നോണം മുന്നിലെ കുഞ്ഞുമുടികയിഴകൾ നെറ്റിയിൽ ചാഞ്ചാടിക്കളിച്ചു.അവളുടെ അധരങ്ങളിലെ ചെറുപുഞ്ചിരി അവനിലേക്കും പടർന്നു തുടങ്ങി.....   ഒരിക്കലും സ്വന്തമാവില്ലെന്നു കരുതിയ പ്രണയം ഇന്ന് എന്റെ പാതിയായി മാറിയിരിക്കുന്നു......   വലതു കൈ അവളുടെ കയ്യിൽ പിടുത്തമിട്ടതും അവളിലെ ഞെട്ടൽ അവനും അറിഞ്ഞു.....   കണ്ണും വിടർത്തി നോക്കുന്നവള്ക്ക് മറുപടി എന്നോണം സൈറ്റടിച്ചു. അവൾ പരവേശത്തോടെ ഞൊടിയിടയിൽ മുഖം മറു സൈഡ