Aksharathalukal

ശിവരുദ്ര - 05

രുദ്രതാണ്ഡവം ആടാൻ തയ്യാറായ ശിവനെ പോലെയായിരുന്നു അവൻ  ആ നിമിഷം..... ഇതെല്ലാം കണ്ടിട്ടും ശിവയ്ക്ക് ഒരു ഭാവവ്യത്യാസവും ഇല്ലായിരുന്നു..... കാരണം പണ്ടുമുതലേ അവളുടെയുള്ളിൽ അവനോട് പക മാത്രമേ ഉണ്ടായിരുന്നുള്ളൂ...... തന്റെ അച്ഛനെയും അമ്മയെയും ഇല്ലാതാക്കിയ ആ കുടുംബത്തോടുള്ള പക...🔥🔥

പിന്നീട് അവിടെ ഒരു ബഹളം തന്നെ ആയിരുന്നു..... വേഗം തന്നെ സഞ്ജു അവനെ പിടിച്ചു മാറ്റി..... മതിയെടാ ഇനിയും അടിച്ചാൽ  അവൻ ചത്തുപോകും..... എന്നിട്ടും രുദ്രന്റെ  കലി അടങ്ങിയിരുന്നില്ല.... അവൻ വീണ്ടും അയാൾക്ക് നേരെ ആക്രോശിച്ചു ചെന്നു.... ഒരു വിധത്തിലാണ് സഞ്ജു അവനെ അവിടെനിന്നും മാറ്റി കൊണ്ട് പോയത്..... അങ്ങനെ ഒരു വിധത്തിൽ അവനെ ക്യാബിനിലേക്ക് കൊണ്ടുപോകാൻ തുടങ്ങിയപ്പോഴാണ് ശിവ അവനെ വിളിച്ചത്.... ഒരു നിമിഷം അവിടെ നിൽക്കണം സാർ..... ഒരു പെൺകുട്ടിക്ക് നേരെ കയ്യുയർത്തിട്ട് അങ്ങനെ അങ്ങ് പോയാൽ എങ്ങനെയാണ്.... അത് കേട്ടതും സഞ്ജു അവളെ കണ്ണുരുട്ടി പേടിപ്പിച്ചു എങ്കിലും ...... അവൾ അത് മൈൻഡ് ചെയ്യാനേ പോയില്ല...... എന്തായാലും ഇത്രയും പേരുടെ മുൻപിൽ എനിക്ക് നേരെ കൈ ഉയർത്തിയത് അല്ലേ...... അതുകൊണ്ട് സാർ ഒരു സോറി പറഞ്ഞിട്ട് വേണമെങ്കിൽ പൊക്കോ..... അത് കേട്ടതും അവിടെനിന്ന് പത്രക്കാർ എല്ലാം തന്നെ ശിവയ്ക്ക് അനുകൂലമായാണ് പറഞ്ഞത്....... ഇവൾ ഇത് എന്തിനുള്ള പുറപ്പാടാണ് എന്ന രീതിയിൽ ഒരുമാതിരി കിളി പോയ അവസ്ഥയിൽ അരുൺ അവിടെ ഇതെല്ലാം കണ്ട് നിൽപ്പുണ്ട്..... അപ്പോഴാണ് സഞ്ജു  അരുണിനോട് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചത് ഇവളെ വിളിച്ചുകൊണ്ടുപോകാൻ ...... എന്നാൽ അരുണിൻ എന്തുചെയ്യണമെന്നറിയാതെ ആകെ ധർമസങ്കടത്തിലായി ഇരിക്കുകയായിരുന്നു.... അത് കേട്ടതും രുദ്രൻ ശിവയുടെ അടുത്തേക്ക് ചെന്ന് നിന്നു....
മേടതോട് മാപ്പ് പറഞ്ഞില്ലെങ്കിൽ മേടം എന്ത് ചെയ്യും എന്നെ മുക്കിൽ വലിച്ചു കേറ്റുമോ..... അത് കേട്ടതും ബാക്കി അവിടെനിന്ന് പത്രപ്രവർത്തകർ എല്ലാം തന്നെ  ഒരേ സ്വരത്തിൽ പറഞ്ഞു സാർ ചെയ്തത്  തെറ്റാണെങ്കിൽ മാപ്പ് പറയുക തന്നെ വേണമെന്ന്........ അത് കേട്ടതും സഞ്ജു അവരോട് എല്ലാവരോടുമായി ചോദിച്ചു...... അതൊക്കെ പറയാൻ നിങ്ങളാരാണ് ഇവളുടെ...... ആരും അല്ലല്ലോ എന്നാൽ ഒന്ന് അറിഞ്ഞോ ഞാൻ കെട്ടാൻ പോകുന്ന പെണ്ണാണ് ഇവൾ...... അത് കേട്ടതും എല്ലാവരുടെയും കണ്ണുകൾ ഇപ്പോൾ പുറത്തു വരുമെന്ന് അവസ്ഥയിലായി ശിവയുടെ ഉൾപ്പെടെ  എന്നിട്ട് രുദ്രൻ നേരെ ശിവയുടെ അടുത്ത് ചെന്ന് .... സോറി ഡിയർ,.. അത് കേട്ടതും അവൾ അവനെ രൂക്ഷമായി നോക്കി എങ്കിലും അവൻ അതൊന്നും കാര്യമാക്കാതെ അവിടെനിന്ന അവരോട് പറഞ്ഞു ശരിയാണ് ഞാൻ ചെയ്തത് തെറ്റാണ് ഒരു പെൺകുട്ടിക്ക്‌ നേരേ കാര്യമറിയാതെ  കൈ ഉയർത്തിയത് പിന്നെ എന്റെ ഭാര്യ ആകാൻ പോകുന്ന കുട്ടിയുടെ മുമ്പേ ഒന്ന് താഴ്ന്നു കൊടുതന്ന് പറഞ്ഞു ഒന്നും സംഭവിക്കാൻ പോകുന്നില്ല ല്ലോ അത്രയും പറഞ്ഞ് എല്ലാവരെയും നോക്കി ചിരിച്ചു കൊണ്ട് അവൻ അകത്തേക്ക് പോയി എല്ലാവരും അപ്പോഴും അവൻ പറഞ്ഞ കാര്യത്തിന്റെ ഷോക്കിൽ ആയിരുന്നു..... എന്താ ഇവിടെ നടന്നേ ആരാ ഇപ്പൊ പടക്കം പൊട്ടിച്ചേ ഇന്നാണോ ദീപാവലി...... എന്നാ അവസ്ഥയിലായിരുന്നു സഞ്ജു...... പിന്നീട് പെട്ടെന്ന് തന്നെ സഞ്ജു സ്വബോധത്തിലേക്ക്  വന്ന് വിഷയം മാറ്റാൻതക്കവിധം....... പ്രതിയെ അവരുടെ മുമ്പിൽ കൊണ്ടുവന്നു നിർത്തി..... അവൻ ആ പെൺകുട്ടിയെ എങ്ങനെയാണ് കൊന്നത് എന്ന് പറഞ്ഞതിനുശേഷം കൂട്ടത്തിൽ നിന്ന് ഒരു പത്രപ്രവർത്തകൻ സഞ്ജുനോട് ചോദിച്ചു എങ്ങനെയാണ് സാർ ഇയാളാണ് കൊന്നത് എന്ന് കണ്ടുപിടിച്ചത്..... ഇവനാണ് ആദ്യം ബോഡി കണ്ടത് എന്ന് പറഞ്ഞു അപ്പോൾ തന്നെ ഇവൻ ഒരു കെട്ടുകഥ എന്നോട് പറഞ്ഞിരുന്നു അവൻ പറഞ്ഞ കഥ കേട്ടപ്പോൾ മുതൽ എവിടെയൊക്കെയോ എന്തൊക്കെയോ ഒരു ചേർച്ചയില്ലായ്മ എനിക്ക് തോന്നി ആ നിമിഷം മുതൽ ഇവൻ ഞങ്ങളുടെ നിരീക്ഷണത്തിലായിരുന്നു പിന്നെ ഇവന്റെ കോൾ റെക്കോർഡ് ലൊക്കേഷൻ പിന്നെ ഒരു ബട്ടൻസ്.........ബോഡി ആദ്യം കാണുന്ന ആൾക്ക് അവിടത്തെ പറമ്പിൽ പോകേണ്ട കാര്യം ഇല്ലല്ലോ ഇവനെ ആദ്യം കണ്ടപ്പോൾ തന്നെ ഞാൻ ഇവനെ നിരീക്ഷിച്ചിരുന്നു അതുകൊണ്ടുതന്നെ ഇത് അവന്റെ ഷർട്ടിന്റെ ബട്ടൻസ് ആണെന്ന് തിരിച്ചറിയാൻ വലിയ താമസം ഒന്നും ഉണ്ടായില്ല പിന്നെ ആ കുട്ടിയുടെ ശരീരത്തിലുള്ള ഫിംഗർ പ്രിന്റ് ഈ ബട്ടൻസിലുള്ള  ഫിംഗർ പ്രിന്റ്ആയി മാച്ച് ആവുന്നുണ്ട് അവൻ അത്രയും പറഞ്ഞത് വേറൊരാൾ ഉടനെ തന്നെ ചോദിച്ചു സാർ ഇപ്പോഴും ആ പെൺകുട്ടി ആരാണെന്ന് പറഞ്ഞില്ല..... അത് നമ്മുടെ ആഭ്യന്തരമന്ത്രിയുടെ മകൾ അനുപമ തമ്പിയുടെ ബോഡി ആണെന്ന് കൺഫോം ചെയ്തിട്ടുണ്ട് അത്രയും മാത്രം അവൻ അവരോട് പറഞ്ഞിട്ട്  അവനെ കോടതിയിൽ ഹാജരാക്കാനായി പോലീസ് സ്റ്റേഷനിൽ നിന്നും കൊണ്ടുപോയി....... അങ്ങനെ പ്രതിയെ കൊണ്ടു പോയതിനുശേഷം ബാക്കിയുള്ള പത്രക്കാർ എല്ലാം ശിവയുടെ അടുത്തേക്ക് ചെന്ന്..... വിഷ്.... ചെയ്തിട്ടാണ് പോയെ ഇതെല്ലാം കണ്ടിട്ട് ആകെ കലിതുള്ളി അവസ്ഥയിലാണ് അവൾ
അവൾ വേഗം തന്നെ കാറിലേക്ക് കയറിയിരുന്നു..... അവളുടെ ദേഷ്യം കണ്ടിട്ടാവണം അരുണിനും മനസ്സിലായി ഇനി അവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് അരുൺ വേഗം തന്നെ അവിടെനിന്നും കാർ  എടുത്തു....... അങ്ങനെ അവർ പൊക്കോകൊണ്ടിരുന്നപ്പോഴാണ്  അവരുടെ കാറിന്റെ മുൻപിൽ വേറൊരു കാർ കൊണ്ടുവന്ന് നിർത്തിയത്,........

തുടരും......

                               🦋കുഞ്ഞാറ്റ 🦋