Aksharathalukal

നാഗത്തെ_പ്രണയിച്ചവൾ

 
 
വല്യെടതമ്മെ.....വല്യെടത്തമ്മെ
 
(ആരോ പുറത്തുന്നു ഉച്ചത്തിൽ അമ്മമ്മേ വിളിക്കുന്നുണ്ട്)
 
ദേ വരാണ്...
 
(പുള്ളോരു.... എട്ട് പത്ത് പേരുണ്ട്....കൂടെ നാഗതുള്ളലിനുള്ള കണിയോരും)
 
വല്യെടത്തമ്മെ!!!! ഞങ്ങള് 
 
ഉവ്വ്...
 
കാവ് വൃത്തിയാക്കി നിങ്ങള് പണി തുടങ്ങിക്കോളൂ....
 
ഇവരൊക്ക!!!!
 
നാളത്തേക്ക് കളം വരയ്ക്കണ്ടെ....ഇവരാ അതൊക്കെ.... അവരുടെ അവകാശം....
 
കുരുത്തോല പന്തലിട്ടു....
ഇന്ന് രാത്രിയിൽ നവനാഗ കളം വരയ്ക്കും.....
 
ഇവരാണെ അതൊക്കെ വേണ്ട പോലെ ചെയ്യ....
 
പുള്ളുവന്മരാണ് കളം വരയ്ക്ക...
 
കുട്ട്യേ....
 
പുള്ളുവന്മാരുടെ കഥ അറിയോ....
 
ഇല്ല അമ്മമ്മ പറയ് കേൾക്കട്ടെ....
 
ഇവരെ......
 
 ശിവൻ ദർഭഭപ്പുല്ലിൽ നിന്ന് സൃഷ്ടിച്ചു എന്നാണ് ഐതിഹ്യം ..
 ശിവൻ വീണയും ബ്രഹ്മാവ് കുടവും വിഷ്ണു കൈമണിയും നൽകി അവരെ അനുഗഹിച്ചു. 
അതോടൊപ്പം സരസ്വതി സംഗീതവും നൽകി. 
 
നാരദൻ, ദേശാന്തരങ്ങൾ സഞ്ചാരിച്ചു സർപ്പങ്ങളെ പ്രീതിപ്പെടുത്തുന്നതിന് പുള്ളുവരെ അനുഗ്രഹിച്ചു ഭൂമിയിലേക്ക് യാത്രയാക്കി എന്ന് പറയപ്പെടുന്നു....
 
പുള്ളോർ കളം വരയ്ക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്......
 
കളം വരയ്ക്കുന്നത് പഞ്ചവർണ്ണ പൊടികൾ വെച്ചാണ്...
 
 പ്രകൃതിദത്തമായ അഞ്ച് തരം പൊടികളാണ്‌‍ കളമെഴുത്തിനു ഉപയോഗിക്ക
 
 വെള്ള, കറുപ്പ്, പച്ച, മഞ്ഞ, ചുവപ്പ് എന്നിവയാണ് അഞ്ചു നിറങ്ങൾ. 
 
 ഉമിക്കരി (കറുപ്പ്), അരിപ്പൊടി (വെള്ള), മഞ്ഞൾപ്പൊടി (മഞ്ഞ), നെന്മേനിവാകയുടെ പൊടി (പച്ച), മഞ്ഞളും ചുണ്ണാമ്പും അരിപ്പൊടിയും ചേർത്ത മിശ്രിതം (ചുവപ്പ്) എന്നിവയുപയോഗിച്ചാണ്  നിറങ്ങൾ തയ്യാറാക്ക
 
ഈ നിറം ഒക്കെ ഓരോ ലോഹങ്ങളുമയി ബന്ധപ്പെടുത്തിയാണ് മഞ്ഞ സ്വർണം,വെള്ള വെള്ളി അങ്ങനെ......
 
കളം വരയ്ക്കണ നോക്കി ഇരുന്നു ഞാൻ....
 
നാഗങ്ങൾ കളത്തിൽ ഇങ്ങനെ തെളിഞ്ഞു.......
 
കളം വരച്ചു കഴിഞ്ഞപ്പോൾ ഒച്ചത്തിൽ തുടി കോട്ടി പാടി....
 
******************
"നാഗരാജാവായ തക്ഷകൻ അന്നാളിൽ
താപത്തിനാൽ ചെന്നൊരാഴിയിങ്കൽ.......
 
ആയിരം തലയുള്ള അനന്തനും കളം വാഴ്ക ......
അണിനാഗമണിനാഗ ചിറകുള്ള നാഗങ്ങളെ'
*******************
 
പുള്ളുവൻ പാട്ട് കേട്ട് ഇരിക്കുമ്പോ ഒരു വല്ലാത്ത അനുഭൂതി ആണ്.....
 
കൂടെ......
 
കാവിലെ ചെമ്പകത്തിൻ്റെ മണവും......
മത്ത് പിടിക്കുന്ന പോലെ തോന്നും....
 
ഞാൻ ഒരു നാഗം ആകുന്ന പോലെ തോന്നി....
 
എൻ്റെ ഉള്ളിലും ഒരു നാഗം തുള്ളൽ....
 
എല്ലാം കണ്ടിങ്ങനെ ഇരുന്നിട്ട് നേരം വെളുക്കാറായപ്പോഴോ ആണ് വന്നു കിടന്നത്.....
 
___________________________________________
 
വല്യെടത്തെ മുറ്റം നിറയെ അളൊള്...
 
നാഗരൂട്ടും,  പാട്ടും ,സർപ്പംതുള്ളലും ആകെ മൊത്തം നല്ല തിരക്കാണ്....
 
തന്ത്രി വന്നു പൂജ ഒക്കെ തുടങ്ങി....
 
നവനാഗങ്ങളെ കളത്തിലേക്ക് ആവാഹിക്കാൻ മന്ത്രങ്ങൾ ചൊല്ലി തുടങ്ങി.......
 
ഉള്ളിൽ പ്രതിഷ്ഠയുടെ ഇടതു മാറി വാസു നിൽപ്പുണ്ട്....
 
ഞാൻ അങ്ങോട്ടേക്ക് ചെന്നു.....
 
വാസു .....
കൂട്ടോരോക്കെ വന്നോ???
 
ഹാ...വരും
 
രാത്രിയിൽ കണ്ടില്ലല്ലോ.....
 
ഞാൻ നോക്കിയിരുന്നു കളമെഴുത്തിൻ്റെ നേരത്ത്..  
 
അവിടെ ഇത്തിരി തിരക്കിൽ ആയിരുന്നു അതുകൊണ്ട് വന്നില്ല....
 
മം...
 
എന്തൊക്കെയോ ചോദിക്കണം എന്നുണ്ട്....എന്തോ ഒരു വല്ലാത്ത ഭാവം ആണ് വാസുവിൻ്റെ മുഖത്ത്!!!!!
 
വാസുവിലേക്ക് മനസ്സ് വല്ലാതെ വലിച്ചടുപ്പിക്കുന്ന പോലെ ....
 
തന്ത്രി മന്ത്രം ഉരുവിട്ട് പൂജ തുടങ്ങി!!!!!
 
(പിങ്ഗലം വാസുകിം ശേഷം    
   പത്മനാഭം  ച കംബലം
      ശംഖപാലം ധൃതരാഷ്ട്രം 
         തക്ഷകം കാളിയം തഥാ")
 
ഇത് എന്ത് മന്ത്ര ജപിക്കുന്നെ അറിയോ ബാലക്ക്....
 
ഇല്ലല്ലോ....
 
.(ഞാൻ ആ മുഖത്തേക്ക് നോക്കി)
 
ഇതാ നവനാഗ മന്ത്രം...
 
നവ നാഗം......
 
അതെ 9 പേരുണ്ട്....
അവരെ പ്രീതിപെടുത്താണെ.... ആവാഹിക്കാണ്...ഇവിടേക്ക്!!!!!
 
ശേഷനാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ,
മഹാപത്മൻ,കാളിയൻ...
 
ഇങ്ങനെ.....9 പേരുണ്ട്...
 
ഇതൊക്കെ എങ്ങനെ അറിയാം വാസുവിന്???
 
അറിയാം....
 
ദേ ഇപ്പൊൾ ഓരോരുത്തർ വരവായി....
 
ബാല ......
 
മം!
 
വാസു എൻ്റെ കൈയിൽ പിടിച്ചു ഒട്ടും പ്രതീക്ഷിക്കാതെ!!!!! 
 
വല്ലാത്ത ഒരു തണുപ്പ് ആ കൈയവെള്ളയ്ക്ക് ....
 
(ഇത് എന്തെ പെട്ടെന്ന് ഇങ്ങനെ ഒരു പിടി......)
 
പേടിച്ചോ???
നീ....പേടിക്കേണ്ട
 
ഞാൻ മുഖത്തേക്ക് നോക്കിയപ്പോൾ വല്ലാത്ത ഒരു ഭാവം...
 
തീ പോലെ കണ്ണുകൾ
 
വല്ലാതെ ഭയന്ന്  ഞാൻ പോകാൻ പോയപ്പോൾ നിൽക്ക് എന്ന് കാണിച്ചു.....
 
(എന്നാലും ഇതിൻ്റെ മുഖം എന്താ ഇങ്ങനെ !!ഇത്ര രൗദ്രം ഭാവം..)
 
ബാല....
 
ഹാ.....
 
നീ ആ കളത്തിലെക്കു നോക്ക്.....
 
നേരെ കളത്തിലേക്കു നോക്കിയ ഞാൻ ഒന്ന് നടുങ്ങിപ്പോയി ......
 
നാഗങ്ങൾ......നാഗങ്ങൾ
 
അയ്യോ!!!! 
 
ഞാൻ ഞെട്ടി പിന്നോട്ട് മാറി വാസുവിനെ ചേർന്ന് നിന്നു....
 
(ഒച്ചവെയ്ക്കരുത്)
 
എൻ്റെ കണ്ണിൻ്റെ മുന്നിൽ നാഗങ്ങൾ!!
എനിക്ക് തോന്നുന്നതാണോ???
 
അല്ല.....
അത് തോന്നൽ അല്ല.....
നിനക്ക് മാത്രമേ കാണാൻ പറ്റൂ...
നിനക്ക് മാത്രം!!!!!
 
എൻ്റെ കൈയ് പിടിച്ചു വാസു കളത്തിലെക്ക് തന്നെ നോക്കി നിന്നു......
 
ഇതിൽ നവം എന്ന് പറഞ്ഞിട്ട്  എട്ടു പേരെ ഉള്ളുല്ലോ.....അതെന്താ???
 
ശേഷനാഗത്തെ അങ്ങനെ കാണാൻ പറ്റില്യ....ആർക്കും!!!!!
 
മഹാവിഷ്ണുവിന്റെ തല്പമാണ്....അദ്ദേഹം
 
(മഹാസര്‍പ്പങ്ങളെയാണ് അഷ്ടനാഗങ്ങള്‍ എന്നുപറയുന്നത്.
 
വാസുകി,തക്ഷകന്‍,കാര്‍ക്കോടകന്‍, ശംഖപാലന്‍, ഗുളികന്‍,പത്മന്‍, മഹാപത്മന്‍, അനന്തന്‍.
 
അപ്പോ നവനാഗങ്ങള്‍??
 
പുരാണപ്രകാരം ശ്രേഷ്ഠമായ ഒന്‍പതു സര്‍പ്പങ്ങളെയാണ് നവനാഗങ്ങള്‍ എന്നു പറയുന്നത്.
 
ആദിശേഷന്‍, വാസുകി,അനന്തന്‍, തക്ഷകന,കര്‍ക്കന്‍,പത്മന്‍, മഹാപത്മന്‍, ശംഖന്‍, ഗുളികന്‍....
 
ഇങ്ങനെ!!!!!!)
 
അവിടെ ഉള്ള മറ്റു നാഗങ്ങൾ വാസുവിനെ വണങ്ങുന്നുണ്ടോ...
 
(ഓ പിന്നെ , പിന്നെ എൻ്റെ ഓരോരോ തോന്നലുകൾ)
 
ഞാൻ വാസുവിൻ്റെ മുഖത്തേക്ക് നോക്കി ഇന്നലെ എന്നെ നാഗരു ഫണം വിടർത്തി നോക്കിയപ്പോൾ ഞാൻ കണ്ട അതേ ഭാവം അവൻ്റെ മുഖത്തും...  
 
പേടിച്ച് കൈയ്യും കാലും എല്ലാം മരവിച്ച പോലെ....വാസുവിൻ്റെ കൈയിൽനിന്ന്  എൻ്റെ കൈയൊന്ന് വിടുവിക്കാൻ ശ്രമിച്ചിട്ട് ......
 
കൈ ഞെരുങ്ങിയതല്ലാതെ!!
 
പെട്ടെന്ന് പുള്ളോത്തി തുടി കൊട്ടി പാട്ട് തുടങ്ങി ....
 
വാസു എൻ്റെ കൈ വിട്ടു പുറകോട്ട് മാറി....
 
വളരെ വേഗത്തിൽ വാസു കാവിൻ്റെ ഉള്ളിലേക്ക് പോയി.....
 
കൂടെ ഞാനും....
 
ശെടാ!!!!!ഇതെങ്ങോട്ട് പോയി.....ഇത്ര പെട്ടന്ന് ......
 
വാസൂൂ..........(ശോ)
 
ഇതെവിടെ പോയി.....
 
വാസുവിനെ നോക്കിയിട്ട് എങ്ങും കാണുന്നില്ല.....
 
ബാലേ..... 
 
(അമ്മയുടെ ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞു)
 
ഇങ്ങോട്ട് വാ എൻ്റെ കുഞ്ഞേ...
 
എത്ര തവണ പറഞ്ഞു.....
 
ഈ ഭാഗത്തേക്ക് പോകരുത് എന്ന്......
 
ഹാ..അമ്മെ !! അത് ഞാൻ ഒരാളിങ്ങോട്ടെക്ക് കയറുന്ന കണ്ടു... അത് നോക്കാൻ......
 
ഉവ്വല്ലോ...എന്തിനും ഉണ്ടല്ലോ!!!
വന്നെ നീയ്യ്....നിൻ്റെ ഓരോരോ ....
 
അമ്മേ.... ശോ.....ഞാൻ വരാം...
 
(അമ്മേടെ കൂടെ പോകുമ്പോ ഞാൻ ആ കാവ് മുഴുവൻ കണ്ണുകൊണ്ട് പരതി....എങ്ങും കണ്ടില്ല!!!!
ഈ വാസു എങ്ങോട്ട് പോയി)
 
അമ്മയോടൊപ്പം തിരികെ പൂജ നടക്കുന്ന ഭാഗത്തേക്ക് വന്നു നിന്നു.
 
 
ഇവിടായിരുന്നു കുട്ട്യേ നീയു....??
 
അമ്മമ്മയുടെ മുഖത്ത് ഇത്തിരി ദേഷ്യം!!!!
 
ഞാൻ അവിടെ ....
 
ഈ സമയത്ത് ഇവിടെ വേണ്ടെ!!!!
 
മ്...വരോ...
 
ഞാൻ അമ്മെടെം അമ്മമ്മെടെം അടുത്തായി നിന്നു...
ഞാൻ നോക്കി!!
ഇപ്പൊ കളത്തിൽ ഒന്നും കാണുന്നില്ല...
 
(എന്നാലും വാസുവിൻ്റെ കൈയിൽ പിടിച്ചപ്പോൾ അഷ്ടനാഗരെ എങ്ങനെ എനിക്ക്  കാണാൻ പറ്റി....)
 
പാട്ടിൻ്റെ താളത്തിൽ മുടിയഴിച്ച് കണിയോത്തിമാർ തുള്ളുന്നത് നോക്കി നിന്നു....
 
വല്ലാത്ത ഒരു ശക്തി അവിടെ നിറഞ്ഞു നിൽക്കുന്ന പോലെ...........
 
ദേ !!!!നോക്ക് നാഗത്താൻ!!!
 
 നാഗരു ഇഴഞ്ഞു കളത്തിലുടെ നാഗരാജ പ്രതിഷ്ഠയുടെ അടുത്ത് ചുറ്റി പത്തി ഉയർത്തി നിന്നു.....
 
തന്ത്രി വന്നു നാഗരാജ മന്ത്രം ചൊല്ലി
 
നാഗരൂട്ട് നടത്തി ..........
പ്രസാദം നിവേദിച്ചു.... 
നാഗരെ വണങ്ങി.....
 
എല്ലാം ഭംഗിയായി വല്യെടത്തമ്മെ!!!!!
 
ദേ നാഗര് വന്നു നിവേദ്യം സ്വീകരിച്ചൂല്ലൊ!!!
 
എല്ലാവരും നാഗരേ വാണങ്ങി.....ഞാനും!!!
 
ഞാൻ നോക്കുമ്പോൾ നാഗാര് എന്നെ തന്നെ നോക്കുന്ന പോലെ ആ കണ്ണിന് വല്ലാത്തൊരു ശക്തി.....!!
 
ഞാൻ പതുക്കെ അമ്മയുടെ പിന്നിലേക്ക് മാറി.....
 
നാഗാര് അപ്പോഴും എന്നെ തന്നെ നോക്ക !!!
 
ഞാൻ പതുക്കെ അമ്മയുടെ പിന്നിലേക്ക് മാറി.....
 
പൂജ എല്ലാം കഴിഞ്ഞ് പിന്നെയും കാവു നിശബ്ദമായി.......
 
കളം എല്ലാം അലംകൊലമായി ചുറ്റും ദ്രവ്യങ്ങൾ എല്ലാം ചിതറി കിടക്കുന്നു.... 
 
നാട്ടുകാരെല്ലാം എല്ലാവരും പോയി കഴിഞ്ഞിരുന്നു.....
 
ദക്ഷിണ വാങ്ങി പുള്ളൊരേം കണിയോരും പോയി.....
 
വല്യെടത്തു വീടും കാവും പഴയപോലെ നിശബ്ദമായി.....
 
ഞാൻ പഴയെ പടി മുറിയിൽ കയറി ഓരോന്ന് വായിച്ചു സമയം കളഞ്ഞിരിക്കാരുന്നൂ....
 
മനസ്സിലേക്ക് വാസു വന്നു......
എന്ത് ശക്‌തിയ ആൾക്ക് ഉള്ളെ.......?
നാഗങ്ങളെ എങ്ങനെ എൻ്റെ കണ്ണിൻ മുന്നിൽ എങ്ങനെ കാട്ടി തരാൻ പറ്റി???
 
വാസുവിനെ കാണാൻ ഇനി എന്താ ഒരു മാർഗ്ഗം.....?
 
കാണുമ്പോ വേണം എല്ലാം ഒന്ന് ചോദിക്കാൻ .
 
പൂജ കഴിഞ്ഞുല്ലോ ഇനി ഇപ്പൊൾ ഇങ്ങോട്ടേക്കു വരവുണ്ടോ
 
 ആവോ....!!! 
ഇതെന്താ ഇതിപ്പോ ഇങ്ങനെ ??? പണ്ടെങ്ങും ഇല്ലാത്ത പോലെ ഒരു മാറ്റം......
 
 
ബാലേ.............(അമ്മയുടെ അലർച്ച)
 
സമാധാനം ആയി സ്വപ്നം കാണാൻ പോലും സമ്മതിക്കില്ല .....
 
ദാ വരുന്നു .... അലറേണ്ട....
 
അമ്മമ്മെ കൊണ്ട് ടൗണിലെ കോശി ഡോക്ടറെ കാണാൻ പോവ .....
 
അപ്പോ ഞാനോ ???
 
നീ വരേണ്ട.....
ഇവിടിരുന്നൽ മതി !! പിന്നെ ,കുറുമ്പ് കാട്ടരുത്......
തൊടിയിൽ ഇറങ്ങി
നടക്കരുത്....
കാവിൻ്റെ അങ്ങോട്ടേക്ക് പോകരുത്......(അങ്ങനെ ഒരു നൂറു ചട്ടങ്ങൾ)
 
ദേവിച്ചെയി ഇത്തിരി വൈകുംവരാൻ അതുവരെ കതകടച്ചിരിക്കണം...
 
അമ്മ വരാൻ ഒരുപാട് വൈകില്ല......
 
ഓ...!!!
.അല്ല അമ്മമ്മയ്ക്ക് എന്ത് പറ്റി.....??
 
ഇന്നലത്തെ മുഷിച്ചിലോക്കെ കൊണ്ടാവും അമ്മയ്ക്ക്  ഒരു തളർച്ച....
 
പറഞ്ഞതൊന്നും മറക്കേണ്ട നീയ്....
 
മം....  !
ഇല്ല എൻ്റെ പൊന്നമ്മെ.....
 
അതെല്ലോ എൻ്റെ കുട്ടിനെ എനിക്ക് അറിയാലോ.....
എന്തേലും കാട്ടിവെയ്ക്കുല്ലോ.....അതാണല്ലോ പതിവ്!!!!!!
 
(ഞാൻ നന്നായി ഒന്നു ചിരിച്ചു)
 
ശങ്കരേട്ടൻ വണ്ടിയെടുത്തൂ.....
അവര് ഗേറ്റ് കടന്നു പോകുന്നത് ഞാൻ നോക്കി നിന്നു.....
 
ഹും.....!!!!.
ദൈവമേ ഈ എട്ട് കെട്ടിനകത്ത് ഞാനും പിന്നെ ഈ ഞാനും മാത്രം......
 
മുന്നിലെ വാതൽ അടച്ചു ഞാൻ മുകളിലേ മുറിയിലേക്ക് കയറി!!
 
 
പടിഞ്ഞാറെ വരാന്തയിൽ ആട്ടുകട്ടിലിൽ കിടന്നു  എൻ്റെ വായനയിൽ മുഴുകി........
 
(കർണ്ണനും....സൂര്യനും കവചകുണ്ടലങ്ങളും....ഈ ഇന്ദ്രൻ എന്ത് ദുഷ്ടനാ എന്നൊക്കെ ചിന്തിച്ച് ....)
 
പെട്ടന്ന് വല്ലാത്ത ഒരു കാറ്റ് വീശി.......
നല്ല സ്വർണചെമ്പകതിൻ്റെ മണം ......
 
(അമ്മമ്മ ദേവി സ്തുതി ചൊല്ലുമ്പോ ചെമ്പകത്തിൻ്റെ വാസന വന്നാൽ പറയും ദേവീ വന്നു പോയിന്നൂ.......)
 
എന്താ ഇത്....ഇങ്ങനെ ഒരു വാസന....
 
ഞാൻ എഴുന്നേറ്റു....
നേരെ നോക്കിയത് കാവിൻ്റെ അങ്ങോട്ടേക്ക് ...
നല്ല കാറ്റ്....
ഇരുണ്ടു മൂടിയ അന്തരീക്ഷം....
 
മഴയുണ്ടവും.......!!!!
 
(പെയ്യട്ടെ.....ആർത്തു ഉലച്ചു പെയ്യട്ടെ...മേഘങ്ങൾ സങ്കടങ്ങൾ കരഞ്ഞു തീർക്കട്ടെ!!!! )
 
ദേവിച്ചേയി വന്നില്ലല്ലോ......??
ഒറ്റയ്ക്കിരുന്നു പേടി ആവുന്നു......
 
ഞാൻ കാവിലേക്ക്  നോക്കി നിന്നു...
 
 അന്ന് കണ്ണിൻ്റെ മുന്നിൽ കണ്ട നാഗങ്ങൾ മിന്നിമറഞ്ഞു..... 
 
 എന്തോ ഒരു പുകമറ കാവിലേക്കു പടരുന്ന പോലെ....
തീ കത്തുന്നോ കാവിൻ്റെ ഉള്ളിൽ....
 
അത് എന്താ പെട്ടന്ന് ഇങ്ങനെ......
 
പോയി നോക്കണോ???
 
അങ്ങോട്ടേക്ക് പോകരുത് എന്ന് പറഞ്ഞ അമ്മ പോയെ....എന്നാലും !!!!!
 
 ഒന്ന് പോയി നോക്കാം....!!
 
എന്തായാലും നോക്കിയിട്ട് തന്നെ!!!!
 
 ഞാൻ വളരെ ആകാംഷയോടെ കാവിൻെറ ഉള്ളിലേക്കു കയറി......
 
അവിടെ നിന്ന് നോക്കുമ്പോൾ എന്തോ പുക പോലെ തോന്നിയല്ലോ.......
 
കുറച്ചു ഉള്ളിലേക്ക് ആ പുകച്ചുരുൾ  വ്യാപിക്കുന്ന പോലെ....
ഞാൻ ഉള്ളിലേക്ക് ഉള്ളിലേക്ക് കയറി....
 
അത് സഞ്ചരിക്കുന്നതിൻ്റെ കൂടെ  ഞാനും......
 
എത്ര ദൂരം പോയി എന്ന് എനിക്ക് അറിയില്ല............
 
ഒരുപാട് ഉള്ളിൽ എത്തി.....
നല്ല ഇരുട്ട് ചുറ്റിനും വള്ളികളും..... മരങ്ങളും!!! 
ഒരു നുറുങ്ങ് വെട്ടം എവിടെ നിന്നോ വരുന്നപോലെ.....
 
പൊടുന്നനെ ഞാൻ തിരിച്ചറിഞ്ഞു 
എൻ്റെ ചുറ്റിനും ആ പുക ചുരുൾ ......
 
അതെ!!! എന്നെ അത് പൊതിഞ്ഞു.....
 
വല്ലാത്ത ഭയം.....
 
ഒന്നും കാണാൻ പറ്റുന്നില്ല......
 
പെട്ടന്ന് കാലിലേക്ക് എന്തോ വരിയുന്ന പോലെ........
 
തോന്നൽ ആണോ എന്ന് ആലോചിക്കുന്നത് മുന്നെ എന്നെ എന്തോ  വരിഞ്ഞു....
 
അതെ.....ഒരു വലിയ നാഗം!!!!!!
 
അമ്മേ...........അമ്മെ........ഞാൻ പേടിച്ച് അലറി വിളിച്ചു...... അനങ്ങാൻ വയ്യ.....
 
രക്ഷിക്കണേ......!!!!!
 
ഓടി വരണേ...... 
 
മരിക്കും.... 
കഴിഞ്ഞു എല്ലാം.....
എന്നെ അതിപ്പോ കൊല്ലും....
 
എൻ്റെ വയറിൻ്റെ അവിടെ വരെ അത് ചുറ്റി..... അത്ര വലിയ നാഗം.....
 
എൻ്റെ തേവരെ...........രക്ഷിക്കണേ!!!!!
 
 കണ്ണിനു നേരെ ഫണം വിടർത്തി നെറ്റിയിൽ കൊത്താൻ ശീൽകരിച്ച് നിൽക്കുന്ന നാഗം.......
 
 
അവളെ വിടു......വിടാൻ
നിന്നോടാ പറഞ്ഞെ വിടാൻ............വിട്ടേക്ക്!!!!!!!
 
ഉം!!!!!!!
 
വാസു.......വാസു...... വാസുവിൻ്റെ ശബ്ദം 
നീ അവളെ വിടു....പറയുന്നത് കേൾക്കൂ....
എന്നെ കാണാൻ വന്നതാണ്!!! വിട്ടേക്ക്.....
 
(എനിക്കാണേൽ ശബ്ദം പുറത്തേക്ക് വരുന്നില്ല....)
 
എന്നെ ദേഷ്യത്തോടെ നോക്കി ഒന്ന് ശീൽക്കരിച്ച് എന്നെ വരിഞ്ഞു മുറുക്കിയ ആ നാഗം വരിഞ്ഞത്അയച്ചു ......
താഴേക്ക് ഇഴഞ്ഞു മാറി......!!
 
അതിനെ നോക്കാൻ എനിക്ക് ധൈര്യം ഉണ്ടായില്ല.....
 
ഞാൻ കണ്ണ് രണ്ടും കൈ വെച്ച് പൊത്തി നിന്നു... 
 
കണ്ണ് തുറന്നപ്പോൾ വാസുവിനേ മാത്രേ ഞാൻ കണ്ടുള്ളൂ......
വാസുവിനെ കണ്ടതും ഞാൻ ഓടി ചെന്ന് കെട്ടിപിടിച്ചു......
 
എന്താ ഇത് ബാല.....???
 
എന്തിനാ ബാല നിയു ഇങ്ങോട്ടേക്കു.....  എത്ര തവണ പറഞ്ഞു....
വരാൻ പാടില്ലന്ന്........
 
ഭയന്ന് വിറച്ചു എൻ്റെ കണ്ണിൽ നിന്ന്  കണ്ണീര് ഒഴുകുന്നുണ്ടായിരുന്നു......
 
എന്നെ അടുത്തേക്ക് ചേർത്ത് നിർത്തി.....
പേടിക്കേണ്ട ഞാൻ ഉള്ളപ്പോൾ നീ പേടിക്കേണ്ട....
കേട്ടോ...ഞാൻ ഉണ്ട്...കരയേണ്ട!!!!!!!
 
വാസുവിനെ കണ്ടപ്പോൾ പറയാൻ ആവത്ത ഒരു വികാരം ആയിരുന്നു മനസ്സിൽ....
 
സ്നേഹോ....അശ്വാസോ....എന്തോ അറിയില്ല!!!
 
പക്ഷേ.......
 
പെട്ടന്നാണ് ഞാൻ താഴേക്ക്  നോക്കിയെ ....
 
വാസുവിന്  ഉടലു മാത്രേ ഉള്ളൂ......
 
താഴേക്ക് !!!!!!! നാഗരൂപം
 
മിണ്ടാൻ ആകാതെ തരിച്ചു ഞാൻ വാസുവിൻ്റെ കണ്ണിലേക്ക് നോക്കി......
 
അതെ...... !!!
നാഗരുടെ അതെ നോട്ടം..... 
ആ കണ്ണിൽ!
 
ഞാൻ ശക്തിയായി വാസുവിനെ പിന്നിലേക്ക് തള്ളി..... 
ഞാൻ പുറകോട്ട് മാറി......
 
എന്നെ വരിഞ്ഞു എടുത്തു വാസു തൻ്റെ അടുക്കലേക്ക് അടുപ്പിച്ചു...........
 
അയ്യോ ഉപദ്രവിക്കല്ലെ !
എന്നെ ഒന്നും ചെയ്യല്ലേ.....
 
പേടിക്കേണ്ട ബാല..!!!!
 
പേടിക്കേണ്ട നിന്നെ ഞാൻ ഒന്നും ചെയ്യില്ല......
 
ആരാ നീ ആരാ????
 
വാസു എന്നെ താഴേക്ക് നിർത്തി.....
 
വാസു വളരെ സാവകാശം മനുഷ്യ രൂപത്തിൽ ആയി.....
 
ഭയന്ന് ഞാൻ അവിടെ മൺത്തിട്ടയിൽ ഇരുന്നു....
മുഖം അമർത്തി പൊട്ടിക്കരഞ്ഞു...
 
വാസു പതുക്കെ എൻ്റെ അരികിൽ വന്ന് എൻ്റെ അടുക്കൽ ഇരുന്നു.......
 
ബാല.....!!!!
 
ഞാൻ ഞെട്ടി... 
മൺതിട്ടയിൽ നിന്ന് താഴെ വീണു.......
 
വാസു ചിരിച്ചു.....
ഞാൻ വാസുവിൻ്റെ മുഖത്തേക്ക് നോക്കി.
 
ചിരിക്കണോ കരയണോ.....
 
എന്നറിയാതെ ഞാൻ ആ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.
 
ബാല!!!!!!!!
 
ഞാൻ ഇവിടുത്തെ നാഗരാണ്!!!!!
 
ഏഹ്....(ദേഹത്ത് മുഴുവൻ തരിപ്പ്)
 
(ശബ്ദം തൊണ്ടയിൽ കുരുങ്ങിയ പോലെ)
 
ശ്വാസം പുറത്തേക്കു എടുക്കാതെ ആ കണ്ണിലേക്ക് നോക്കി ഞാൻ ചോദിച്ചു
 
നാഗരോ????
 
അതെ നാഗരാജാവ്  വാസുകിയുടെ അംശമാണ് ഞാൻ!!!
 
വാസുകി!!!!!!!!!! 
 
അതെ വാസുകി
 
സാക്ഷാൽ  മഹാദേവ കണ്ടാഭരണം....
കദ്രു മാതാവിൻ്റെ രണ്ടാമത്തെ പുത്രൻ....
ശേഷ ശ്രേഷ്ഠൻ്റെ സഹോദരൻ
#വാസുകി...........
 
(അമ്മമ്മ പറയുന്ന കഥയിലെ എണ്ണൂറ് തലയുള്ള നാഗ രാജാവ്.....എൻ്റെ മുന്നിൽ)
 
ഭയത്തോടെ എഴുന്നേറ്റു.......
വാക്കുകൾ കിട്ടാതെ തൊണ്ടയിൽ കുരുങ്ങി... 
 
ഞാൻ ഒന്നും പറയാൻ ആവാതെ വേറെ ഏതോ ലോകത്ത് എത്തിയ പോലെ !!!!!
 
എൻ്റെ അടുത്ത് എന്തേ????
അതും ഇങ്ങനെ വന്നു!!
 
കാരണങ്ങൾ പലതാണ്......ബാല....
പറയാം...ഇനിയും സമയം ഉണ്ടല്ലോ!!!!
 
അപ്പോൾ എന്നെ വരിഞ്ഞ ആ നാഗം???
 എന്തിനാ അതെന്നെ....കൊല്ലാൻ നോക്കിയേ???
 
ഹഹഹ.....
അത് നിന്നെ ഭയപ്പെടുത്തിയതാണ്.......
 
നീ അവരുടെ പുറകെ വന്നതുകൊണ്ട് മാത്രം!!!!!!
 
ആരും നിന്നെ കൊല്ലില്ല!!!ഹ ഹ ഹ
 
അത് നാഗയക്ഷിയുടെ ചൈതന്യം ഉള്ള നാഗം ആണ്.....
അവർക്ക് ദേഷ്യം കൂടും....
 
പക്ഷേ, ദംശിക്കില്ല...
ഭയപ്പെടുത്തും.....
 
 അവർ ദംശിക്കില്ല.....വിഷം തീണ്ടില്ല!!!
 
സർപ്പങ്ങൾ ആണ് ദംശിക്ക.......
 
...അതല്ലേ നിന്നോട് വിഷം തീണ്ടും ആ വഴി ഉള്ളിലേക്ക് കയറരുത് എന്ന് പറയണേ എല്ലോരും....
 
ഇവിടുത്തെ കാവൽക്കാരാണ് സർപ്പങ്ങൾ
 
മം.... 
 
നിനക്ക് കുറുമ്പാണല്ലോ..
അനുസരണയേക്കാൾ!!!!!
 
ബാലയക്ക് ഇപ്പൊ കുറച്ചു ഭയം ഒഴിഞ്ഞില്ലെ.....
 
ഇല്ല!!!!!
 
വാസു......
അല്ല ..അവിടുന്ന് എന്തെ ഇപ്പൊ എൻ്റെ മുന്നിൽ വരാൻ.......
 
ഞാൻ നിന്നോട് കൂടി അത്രമാത്രം....
 
വാസുവിനോടെ എന്തൊക്കെയോ ചോദിക്കണം പറയണം എന്നൊക്കെ ഉണ്ടെങ്കിലും ഉള്ളിൽ ഇപ്പോഴും വല്ലാത്ത ഒരു ഭയം......കൂടെ അത്ഭുതവും!!!
 
(സമയം പോകുന്നത് പോലും അറിയാത്ത അവസ്ഥ...)
 
ബാല...!!!
 
നേരം ഒരുപാടായി നീ പൊയ്ക്കോളൂ...
പിന്നെ....ഞാൻ കാവിൻ്റെ ഉള്ളിൽ നിൽക്കുന്ന കാണ്ടാൽ മാത്രമേ ഉള്ളിലേക്ക് വരാൻ പാടുള്ളൂ......
 
അല്ലാതെ ഇങ്ങോട്ടേക്കു ഒറ്റയ്ക്ക് വരരുത്......
 
ഉം......പോകാം......
ഇനി എൻ്റെ മുന്നിൽ വരില്ലേ?
 
പിന്നെ...
ഇനിയും വരും എനിക്ക് നിന്നെ അത്രമേൽ ഇഷ്ടം ആണ് ബാല!!!
അതല്ലേ നിൻ്റെ മുന്നിലേക്ക് ഞാൻ വന്നത്...
മം....പൊയ്ക്കോ!!!!
 
ഞാൻ വാസുവിനെ ഒന്നു നോക്കി പതുക്കെ കാവിന് പുറത്തേക്ക് നടന്നു...
 
തിരിഞ്ഞു നോക്കുമ്പോൾ വാസു  ഉള്ളിലേക്ക് മറയുന്നത് ഞാൻ കണ്ടു.....
 
നടന്നതൊന്നും വിശ്വസിക്കാൻ ആകാതെ ഞാൻ മെല്ലെ നടന്നു.....
 
കുഞ്ഞിതെവിടെ പോയി???
 
അഹ്...ഞാൻ വെറുതെ പറമ്പിലോക്കെ നടക്കരുന്നൂ ഇച്ചെയി.
ഇവിടെ ഒറ്റയ്ക്കിരുന്നപ്പോൾ വല്ലാത്ത പേടി....
അതാ ഞാൻ ഇറങ്ങി നടന്നെ....
 
മുഖം എന്താ വല്ലാതെ.... 
കണ്ണോക്കെ കലങ്ങിരിക്കുണൂല്ലോ......
വാ.....അകത്തേക്ക്!!!!
നല്ല ഇടിയും മിന്നലും ഉണ്ട്..
മഴ ഇപ്പൊ പെയ്യും!!!!!!!!!!!
 
 
 
 
തുടരും..........
 
 
 
©ആതിര_🦋
 
 

നാഗത്തെ_പ്രണയിച്ചവൾ

നാഗത്തെ_പ്രണയിച്ചവൾ

4.8
2328

  പുറത്ത് നല്ല മഴ!!!!!!!! കാറ്റടിച്ചു മഴത്തുള്ളികൾ എൻ്റെ കവിളിൽ വീണുകൊണ്ടിരുന്നൂ....  വാസുവിൻ്റെ കൈവെള്ളയിലെ തണുപ്പ് പോലെ........  ഉള്ളിൽ വാസുവും പിന്നെ ഞാൻ കണ്ട നാഗവും മുന്നിൽ കണ്ട കാഴ്ചകളും അറിഞ്ഞ സത്യങ്ങളും.....  ഒരു സ്വപ്നം പോലെ!!!!! അതെന്നെ വല്ലാണ്ട് അലട്ടി കൊണ്ടിരുന്നു.......   നല്ല ഇടിയും മിന്നലും.......... താഴെ കാറിൻ്റെ ഡോറടയ്ക്കുന്ന ശബ്ദം അവര് വന്നോ ആവോ......?? എനിക്കെന്തോ അങ്ങോട്ടേക്ക് പോകാൻ തോന്നിയില്ല.... (ആരോ ഗോവണി കയറി വരുന്ന ശബ്ദം) എന്താ ഇത് ഈ നേരത്ത് ഒരു കിടപ്പ്......ഞാൻ പതുക്കെ തല പൊക്കി അമ്മയെ ഒന്ന് നോക്കി!  ശെടാ എനിക്കൊന്നു കിടന്നുടെ.....!!! എന്തെ അ