Aksharathalukal

നാഗത്തെ_പ്രണയിച്ചവൾ

 


പുറത്ത് നല്ല മഴ!!!!!!!!

കാറ്റടിച്ചു മഴത്തുള്ളികൾ എൻ്റെ കവിളിൽ വീണുകൊണ്ടിരുന്നൂ....

 വാസുവിൻ്റെ കൈവെള്ളയിലെ തണുപ്പ് പോലെ........

 ഉള്ളിൽ വാസുവും പിന്നെ ഞാൻ കണ്ട നാഗവും മുന്നിൽ കണ്ട കാഴ്ചകളും അറിഞ്ഞ സത്യങ്ങളും..... 

ഒരു സ്വപ്നം പോലെ!!!!!

അതെന്നെ വല്ലാണ്ട് അലട്ടി കൊണ്ടിരുന്നു.......
 

നല്ല ഇടിയും മിന്നലും..........

താഴെ കാറിൻ്റെ ഡോറടയ്ക്കുന്ന ശബ്ദം

അവര് വന്നോ ആവോ......??

എനിക്കെന്തോ അങ്ങോട്ടേക്ക് പോകാൻ തോന്നിയില്ല....

(ആരോ ഗോവണി കയറി വരുന്ന ശബ്ദം)

എന്താ ഇത് ഈ നേരത്ത് ഒരു കിടപ്പ്......ഞാൻ പതുക്കെ തല പൊക്കി അമ്മയെ ഒന്ന് നോക്കി!

 ശെടാ എനിക്കൊന്നു കിടന്നുടെ.....!!!

എന്തെ അമ്മെ!!ഒരുപാട് വൈകില്ലോ....?

ആഹ്....നന്നേ തിരക്കായിരുന്നു അവിടെ....
നല്ല ക്ഷീണം...

അമ്മ പോയി കുളിച്ച് വല്ലോം കഴിച്ചു കിടക്കട്ടെ.....

അമ്മമ്മക്ക് എങ്ങനെണ്ട്...??.
ഡോക്ടർ എന്ത് പറഞ്ഞു....

ക്ഷീണം ഉണ്ട്.....ഇപ്പൊ തന്നെ ഒരുപാട് വയ്യായ്യ ഉണ്ടല്ലോ...... !!

അതിൻ്റെ കൂടെ ഇന്നലത്തെ ഉറക്കം കളയലും മുഷിഞ്ഞു നിന്നുള്ള ഓരോ പണികളും!!!!

മരുന്നൊക്കെ തന്നു വിട്ടു...!!

കഴിച്ചോ നിയു.....

ഇല്ല!!!!

എന്തെ???? ഒരു വാട്ടം ഇണ്ടല്ലോ മുഖത്തിന്....

(അമ്മ മുടിയിലുടെ വിരല് കയറ്റി)

ഞാൻ അമ്മേടെ മടിയിലേക്ക് കയറി കിടന്നു......

എന്താ പറ്റിയത് എൻ്റെ കുറുമ്പി പാറുന്....?

ഹെയി ഒന്നുല്ല അമ്മാ....

അമ്മ കുളിച്ചിട്ട് വന്നു നമുക്ക് ഒരുമിച്ച് കഴിക്കാട്ടോ....... 

(മ്മ്മ്മ_അമ്മേടെ സ്നേഹം മുഴുവൻ ആ ഉമ്മയിൽ നിറച്ചിരുന്നൂ)

ഞാൻ പിന്നെയും അലസമായി അവിടെ തന്നെ കിടന്നു......

വാസുവിൻ്റെ കണ്ണ്........ 
ആ മുഖം !!!
കൈകളുടെ ബലം..... 
ആ ഭാവം!!!ശബ്ദത്തിൻ്റെ ഗാംഭീര്യം!!!!!

നെഞ്ചിലേക്ക് ചേർന്ന് നിന്നപ്പോൾ കിട്ടിയ ഒരു സുരക്ഷിതത്വം.....

ദൈവമേ !!

ആവശ്യമില്ലാത്ത ചിന്തകൾ.!!

വാസു നാഗരാജൻ ആണ് വെറും ഒരു മനുഷ്യൻ അല്ല....

വെണ്ടാത്തതൊന്നും മനസ്സിൽ തൊന്നല്ലെ തേവരെ!!!!!!

എന്തൊക്കെയോ കഴിച്ചെന്നു വരുത്തി അമ്മമ്മക്ക് പതിവ് ഉമ്മയോക്കെ കൊടുത്ത് മുറിയിൽ വന്ന് വെറുതെ പുസ്തകം മറിച്ച് മറിച്ച് ഇരുന്നു.....

നല്ല മഴയുണ്ട് ഇപ്പോഴും.........

വാസു ഇപ്പൊൾ പുറ്റിനകത്താവുമോ??
അതോ നാഗലോകത്ത് പോയിട്ടുണ്ടാവോ??....

എന്താവും എന്നോട് പറയാനേറെ ഉണ്ടെന്ന് പറഞ്ഞത്???

എങ്ങനാ ഒന്ന് ചോദിക്കാ.....

ഇപ്പൊ ചോദിച്ചോളൂ ഞാൻ നിൻ്റെ അടുത്ത് ഉണ്ടല്ലോ?????
(വാസു)

അമ്മേ!!!!!!

ദേ ശ്!!!! ഒച്ചയുണ്ടാക്കാതെ....

എന്തിനാ ഇപ്പൊ ഇങ്ങോട്ടേക്കു വന്നെ???

നീ അല്ലേ എന്നെ വിളിച്ചെ?

ഞാനോ!!!

അതെ....വാസു ഉറങ്ങിയോ ...?? പോയോ...??
എന്നൊക്കെ നീ അല്ലേ ഇവിടെ ഇരുന്ന് പിറുപിറുത്തെ....

അത് ഞാൻ വെറുതെ.....
അല്ല ഇതെങ്ങനെ അകത്ത് വന്നു......

എനിക്ക് വരാൻ കതകൊന്നും തുറക്കെണ്ട.....

(വാസുവിൻ്റെ കണ്ണിലേക്ക് നോക്കുമ്പോൾ വല്ലാത്ത ഒരു ആകർഷണം....

വാസുവിലേക്ക് എന്നെ വല്ലാതെ അടുപ്പിക്കുന്ന പോലെ!!!)
 

ബാല....!!!

ഇപ്പൊ നിൻ്റെ ഭയം മാറിയില്ലേ???

ഉം...മാറി വരുന്നു!!

ഹ ഹ ഹ!!!

നീ മനസ്സിൽ ചിന്തിക്കുന്നത് എനിക്ക് അറിയാൻ കഴിയും...

നിനക്കിപ്പോൾ എന്നോട് ഭയം അല്ലല്ലോ ബാല!!!

എയി!!!!ഞാൻ ഒന്നും ചിന്തിച്ചില്ല!!! വേറൊന്നും ആലോചിച്ചുമില്ല....

ഇല്ലെ????!!!!!!

ഇല്ല!

ശരിക്കും???

ഹാം...!!.

വാസു അടുത്തേക്ക് നടന്നു വരുന്നതിനനുസരിച്ച് ഞാൻ പിന്നിലേക്ക് നടന്നു....... 

വാസുവിൻ്റെ കണ്ണിൽ ഞാൻ എന്നെ കണ്ടു!!!!!!

പെട്ടന്ന് വാസു നാഗരൂപമെടുത്ത് ജനാല വഴി പുറത്തേക്ക് പോയി.......

എന്തേ ഒന്നും പറയാതെ പോയി...??

കുറെ നേരം വാസു ഇനിയും വരുമോ എന്നോർത്ത് പുറത്തേക്ക് നോക്കി നിന്നു.

(മനസ്സ് കൈവിട്ടു പോകുമോ ...ഒരുപാട് ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു.....)

എപ്പോഴോ ഉറക്കം കണ്ണിൽ പിടിച്ചു.... എപ്പോ വന്നു കിടന്നു അറിയില്ല....

____________________________________________

നേരിയ പ്രകാശം കണ്ണിൽ വന്നു തോട്ടു !!!

ആരോ വന്നു തൊട്ടുണർത്തുന്ന പോലെ...!!

അലസമായി അഴിഞ്ഞു വീണ മുടി വാരി കെട്ടി....

പതുക്കെ ഗോവണി ഇറങ്ങിഞാൻ താഴേക്ക് ചെന്നൂ...

വന്നല്ലോ പിറന്നാളുകാരി!!!!!

ആരുടെ പിറന്നാള്......സേതു???....

നിൻ്റെന്നെ...!!!

നവംബർ 10 അല്ലേ അതിനിപ്പോ ഇന്ന് തീയതി അതല്ലല്ലോ???

ഇന്ന് തുലാം മാസത്തിലെ തിരുവാതിര ആണ് കുട്ട്യേ!!!!

എൻ്റെ പൊന്നോളുടെ പിറന്നാൾ.....

പോയി എണ്ണ തേച്ചു കുളിച്ച് വാ.....

 പെട്ടെന്ന് വരണം....

തേവരെ പോയി കണ്ട് തൊഴുതു വന്നിട്ട് വേണം കാവിൽ വിളക്ക് വെയ്ക്കാൻ...

അമ്മയോടൊപ്പം ക്ഷേത്രത്തിലേക്ക് 
നടക്കുമ്പോൾ വഴിനീളെ ഉള്ള അമ്മയുടെ പരിച്ചയക്കാരുടെ കുശലം പറച്ചിലുകൾ.....

എന്നോടുള്ള ചോദ്യങ്ങൾ...!!!!

ഉത്തരം പറഞ്ഞു മടുത്തു....

തേവരെ കാണാൻ ഇന്ന് അധികം ആളില്ല!!!

വളരെ ഉയരെയാണ് പ്രതിഷ്ഠ!!!!

നന്നായി കുനിഞ്ഞാലെ ഭസ്മാഭിഷേകം കഴിഞ്ഞ തേവരെ കാണാൻ സാധിക്കൂ....... 

കൂവളമാല നടയ്ക്കു വെച്ച്....തേവരെ വണങ്ങുമ്പോൾ ഭഗവാൻ്റെ കഴുത്തിൽ വാസു ചുറ്റി കിടപ്പുണ്ടോന്ന് വരെ എനിക്ക് തോന്നി.......

തുളസി കുഞ്ഞിനെ എത്ര കാലായി കണ്ടിട്ട്..
(തീർത്ഥം നീട്ടി കൊണ്ട് തിരുമേനി)

ഇപ്പോഴാ നാട്ടിൽ വരാൻ കഴിഞ്ഞേ ഇവളുടെ പരീക്ഷ ഒക്കെ ഇപ്പൊ കഴിഞ്ഞേ ഉള്ളൂ.....

അമ്മ തീർത്ഥം വാങ്ങി കുടിച്ചു ബാക്കി തലയിൽ കുടഞ്ഞു.... ഞാനും!!!!!

ഗണപതിഹോമത്തിൻ്റെയും ധാരയുടെയും പ്രസാദം ഒക്കെ വാങ്ങി കഴിച്ചു ഞങ്ങൾ വീട്ടിലേക്ക് നടന്നു......

(ഗണപതിഹോമത്തിൻ്റെ ശർക്കര ചേർത്ത അവലും മലരും കൽക്കണ്ടവും....പിന്നെ ഇടയ്ക്കിടയ്ക്ക് കിട്ടുന്ന തേങ്ങാ പൂളും ... ഹാ എന്താ പറയാ അതിൻ്റെ രുചി!!!!)

അമ്മേ തേവരുടെ കഴുത്തിലെ നാഗം ആണോ വാസുകി????

ഉം ...അതെ!!!!

സർപ്പങ്ങളുടെ രാജാവും നാഥനും സാക്ഷാൽ പരമശിവന്റെ കണ്ഠഭൂഷണവും വാസുകിയാണ്......

വെള്ള നിറമാണ് വാസുകിയ്ക്ക്...

ആണോ????എന്നിട്ട് നമ്മുടെ നാഗരു കറുത്തിട്ടാണല്ലോ???

അതിപ്പോ വാസുകി ആണെന്ന് എങ്ങനെ അറിയാ...???

 വേറെയുംനാഗങ്ങൾ ഉണ്ടല്ലോ....

അപ്പോ അമ്മയ്ക്ക് ഇതൊന്നും അറിയില്ലേ????

 എനിക്കറിയാല്ലോ???

എന്ത്????

ഒന്നൂല്ല...!!!

വാസുകിയക്ക് ഭാര്യ ഉണ്ടോ????

അറിയില്ല.....എങ്ങും പറഞ്ഞു കേട്ടിട്ടില്ല

അപ്പോ നാഗയക്ഷി??? അത് ദേവി ചൈതന്യം ഉള്ള നാഗം എന്നെ അമ്മയ്ക്കറിയു.....

നീ ഇതൊക്കെ അമ്മമ്മയോടെ ചോദിക്ക്....

ഒന്നും അറിയോം ഇല്ല ...എന്നാൽ എല്ലാം അറിയാന്ന ഭാവ!!!

ഒടെടി!!!!! കുറുമ്പി!!!!!!

____________________________________________

മോളെ.....!!! 

എണ്ണയും തിരിയും മഞ്ഞളും എടുത്തു വാ....
കാവിലെ നമുക്ക് വിളക്ക് വയ്ക്കണം...

ദേവകി....നീ പോയി അവിടെ ഒക്കെ ഒന്ന് ഒരുക്കു... വേഗം!!!!

ദേ ...അതൊക്കെ എല്ലാം ഒരുക്കിലോ വല്യെടത്തമ്മെ!!!

അമ്മമ്മയും ഞാനും കാവിനകത്ത് നാഗരാജ പ്രതിഷ്ഠയുടെ അടുത്തെത്തി ....

മോളെ ....ദേ കിണ്ടിയിൽ നിന്ന് വെള്ളം എടുത്ത് പ്രതിഷ്ഠയില് ഒഴിച്ച് ശുദ്ധം ആക്ക് .....

എന്നിട്ട് മഞ്ഞള് കൊണ്ട് അഭിഷേകം ചെയ്യ്....

ഉം.....ഞാനോ???

നീയന്നെ!!!

ഞാൻ പതുക്കെ ധാരയായി വെള്ളം നാഗരാജാവിൻ്റെ വിഗ്രഹത്തിലൂടെ ഒഴിച്ചു......

ഏഴ് ഫണങ്ങൾ ഉള്ള ചിത്രകൂട കല്ലിനാൽ ആണ് നാഗരാജ പ്രതിഷ്ഠ!!!

മഞ്ഞൾ വാരി വിഗ്രഹത്തിൽ ചാർത്തി.....

പൂക്കൾ അർപ്പിച്ചു....

വിളക്ക് കൊളുത്തി....

മോളെ ഇന്ന് തിങ്കൾ ആണ് നാഗ ശ്രേഷ്ഠൻ വാസുകിയുടെ ആരാധന ദിവസം .....!!!

നാഗരാജ ഗായത്രി മന്ത്രം ജപിച്ച് പ്രാർത്ഥിക്ക ...!

സർവഐശ്വര്യത്തിനു വേണ്ടി ....

🥀

"ഓം സർപ്പ രാജായ വിദ്മഹെ

പത്മ ഹസ്തായ ധീമഹി 

തന്വോ വാസുകി പ്രചോദയാത്."

🥀

അമ്മമ്മ ജപിക്കണ കേട്ട് ഞാനും കൂടെ ജപിച്ചു......

 പിന്നെ കദളിപ്പഴം നിവേദിച്ചു.....!!

നാഗരാജ വിഗ്രഹത്തിൽ വാസുവിൻ്റെ മുഖം തെളിയുന്നുണ്ടോ???

(വെറുതെ ഓരോ തോന്നലുകൾ...)

 ഞാൻ കുറെ നേരം നാഗപുറ്റിലേക്ക് നോക്കി നിന്നു ......

വാ മോളെ പോകാം......

എന്താ അമ്മമ്മെ തിങ്കളാഴ്ച്ച നാഗ ശ്രേഷ്ഠൻ വാസുകിയെ സ്തുതിക്കാൻ.....

അതെങ്ങനെ ഓരോ ദിവസം ഓരോരുത്തർക്കു.....???

ഞായറാഴ്ച്ച അനന്തനും തിങ്കളാഴ്ച്ച വാസുകിയ്ക്കും ചൊവ്വാഴ്ച തക്ഷകനും ബുധൻ കാര്‍കോടകനും വ്യാഴം പത്മനും
വെള്ളിയാഴ്ച്ച മഹാപത്മനെയും
ശനി കാളിയനും ശംഖപാലയനും അങ്ങനെ ആണ് പറയാറ്....!!!

അമ്മമ്മെ!!!
വാസുകി കാളകൂട വിഷം തുപ്പിയില്ലെ പാലാഴി മഥന സമയത്ത്.....

അത്ര വിഷം ഉണ്ടോ???? വാസുകിക്ക്...

ഉവ്വല്ലോ!!!!!

വാസുകി സർപ്പങ്ങളുടെ അധിപതി ആണ്....

സർപ്പങ്ങൾ ഭൂമിയിൽ ഇഴഞ്ഞു നടക്കും!! 

നാഗങ്ങൾ ഇഷ്ടാനുസരണം അന്തരീക്ഷത്തിലൂടെ സഞ്ചരിക്കും ...

നാഗങ്ങൾക്കും വിഷമുണ്ട് പക്ഷേ അവരത് ഉപയോഗിക്കാറില്ല....

നാഗങ്ങളുടെ രാജാവും നാഥനും വിഷ്ണുവിന്റെ ശയ്യയായ അനന്തനാണ് .

 എന്നാൽ നേരെ മറിച്ച് സർപ്പങ്ങളുടെ രാജാവും നാഥനും വാസുകി ആണ് .

അപ്പോ വാസുകി നാഗരല്ലെ?????

അതെ നാഗ ശ്രേഷ്ഠനുമാണ്....

 കദ്രുവിൻ്റെ നൂറു പുത്രന്മാരിൽ എട്ട് നാഗ ശ്രേഷ്ഠരുണ്ട്......അവരിൽ രണ്ടാമൻ

അതുപോലെ ഈ സർപ്പങ്ങൾ നാഗങ്ങളെപ്പോലെ ശാന്തരല്ല . അതീവ ശക്തരും നീണ്ടു ചുരുണ്ട ദേഹമുള്ളവരും , ഭയങ്കര കോപികളും , വേണ്ടി വന്നാൽ സകലതിനെയും വിഷവീര്യത്താൽ ഭസ്മമാക്കുന്നവയുമാണ് !!!!

നാഗങ്ങളെക്കാൾ വിഷം അവയ്ക്കുണ്ട് !
 
 ഇവ ഭൂമിയിലൂടെ ഇഴയുന്നു . 

സർപ്പിണം ചെയ്യുന്നവർ അതിനാൽ ഇവയ്ക്കു സർപ്പം എന്ന് പേരു വന്നു ......

ഇവർക്ക് ഭാര്യമാരുണ്ടോ????

അതറിയില്ല!!!!!

സർപ്പങ്ങൾ മുട്ടയിട്ട് വംശം നിലനിർത്തുന്നു......

ചില നാഗങ്ങൾ സ്ത്രീയായി മാറി പുരുഷനോട് ചേർന്ന് സന്താനങ്ങളെ സൃഷ്ടിക്കുന്നു....

 ഉലൂപി എന്ന നാഗ കന്യക അർജുനനെ വിവാഹം കഴിച്ചു #ഇരാവാൻ എന്ന പുത്രനുണ്ടായി വാസുകിയുടെ സഹോദരി ജരല്ക്കാരുവിന് അതെ പേരുള്ള ജരല്ക്കാരു എന്ന താപസനിൽ #ആസ്തികൻ എന്ന പുത്രൻ ജനിച്ചു.....

ജനമേജയൻ്റെ
സർപ്പസത്രത്തെ അവസാനിപ്പിച്ചത് ഈ ആസ്തികനാണ്.......

അമ്മമ്മെ ഞാൻ ഒന്ന് ചോദിക്കട്ടെ???
വഴക്ക് പറയുമോ????

ഇല്ലല്ലോ??? പറയ്

മനുഷ്യസ്ത്രീകൾക്ക് നാഗങ്ങളെ പ്രണയിക്കാൻ പാടോ???

എന്തെ!!!!

അല്ലാ.......??
ഞാൻ ഇപ്പൊ ഒരു നാഗത്തേ പ്രണയിച്ചാൽ എന്തേലും കുഴപ്പൊണ്ടൊ??

അധികപ്രസംഗി......
വേണ്ടാത്തത് മാത്രേ പറയൊല്ലു.......(അമ്മമ്മയുടെ ഭാവം മാറി)

എന്താ അമ്മേ എന്തുണ്ടായി.......

.(ഓഹോ !!!അമ്മ കഴിഞ്ഞു എല്ലാം)

ഒന്നുല്ലെ ഇനി അതിൽ കയറി പിടിക്കേണ്ട എൻ്റെ തുളസിഭായ്....!!!

അല്ലാടി _നിൻ്റെ മോൾക്കെ നാഗത്തെ പ്രണയിക്കണൊത്രെ....!!

അവള് രാവിലെ തുടങ്ങിയതാണല്ലോ നാഗപുരാണം......

രാവിലെ മുതൽ വാസുകി വാസുകി എന്ന് പറഞ്ഞു നടക്കാ...

നീ വേഗം ചെല്ല് അവരു നിന്നെ കെട്ടി നാഗലോകത്തു കൊണ്ടോവും....

!!!!!!ചിലപ്പോ പോയാലോ!!!!!! 

വാങ്ങിക്കും നീ......
നാഗദോഷം വരുത്തി വെയ്ക്കേണ്ട.......
പൊയ്ക്കോളണം......!!!!

____________________________________________

അമ്മമ്മയോടെ തമാശ പറഞ്ഞാച്ചാലും...

മനസ്സിൽ വാസുവിൻ്റെ മുഖം നിറഞ്ഞു നിൽക്കാണ്......

ഞാനില്ലേ എന്ന് പറഞ്ഞു ചേർത്ത് നിർത്തിയപ്പോൾ കിട്ടിയ ആ നെഞ്ചിലെ ചൂട്......!!!

എന്താ എനിക്ക് പ്രണയിച്ചാൽ?????

ഉലൂപി മനുഷ്യനായ അർജ്ജുനനെ കല്യാണം കഴിച്ചില്ലെ....

പിന്നെയാ ഈ ബാലയ്ക്കു!!!!!!!

അതെ... അതെ..........പിന്നെ എന്താ പ്രണയിച്ചാൽ????

വാസു!!!!!
ഇതെപ്പോ എത്തി......

ഞാൻ നിൻ്റെ കൂടെ ഉണ്ടായിരുന്നല്ലോ????

എപ്പോ....????

ഒറ്റപോക്ക് പോയിട്ട് ഇപ്പോഴാ വരണേ???

അന്ന് ഇത്തിരി കാര്യം ഉണ്ടായിരുന്നു അവിടെ!!!തിരക്കി വന്നു അവിടുന്ന്....അതാ പെട്ടെന്ന് പോയെ!!!

അതിരിക്കട്ടെ!!!എന്തൊക്കെ അറിഞ്ഞു എന്നെ പറ്റി.....

ഭാര്യ ഉണ്ടോ ഇണ ചേരുമോ ??

എന്തൊക്കെ സംശയങ്ങളായിരുന്നു???

ഇതൊക്കെ എന്നോട് ചോദിക്ക്......!!ഞാൻ പറയാം.

ഞാൻ വെറുതെ കഥ കേൾക്കാൻ വേണ്ടി മാത്രം ചോദിച്ചതാ......!!!അല്ലാതെ

ഓഹോ....അല്ലാതെ വേറെ ഒന്നും ഇല്ല??അല്ലേ?

ഇല്ല....!!!

ഇല്ലെ???

ഇല്ലാന്ന്.....!!¡!!!

പിറന്നാൾ അല്ലേ ബാല????

അവിടെ കാവിൽ വന്നു എന്താ പ്രാർത്ഥിച്ചെന്ന് ഞാൻ കേട്ടു.......….

ഞാൻ ഒന്നും പ്രാർത്ഥിച്ചില്ല.......

ഹഹഹ...

എന്നോട് തന്നെ അല്ലേ നീ പ്രാർത്ഥിച്ചേ???

എന്നിട്ട് നുണ ..... എന്നോട്!!!!

അതൊക്കെ പോട്ടെ പിറന്നാളായിട്ട് എന്താ എനിക്ക് തരാ???

എനിക്കല്ലേ സമ്മാനം തരാ??

ആഹാ!!!! 
ചോദിച്ചോളൂ എന്തും തരാം...

അല്ലെങ്കിൽ, പ്രാർത്ഥിച്ചതിൻ്റെ തുടക്കം ആയാലോ???

ഞാൻ ഒന്നും ചോദിച്ചില്ല!!!!!
 പ്രാർത്ഥിച്ചുമില്ല...

ഉവ്വലോ!!!!! എനിക്കറിയാല്ലോ.....!!

അന്ന് കാവിൽ വെച്ച് ചുറ്റിപിടിച്ച പോലെ എന്നെ ചുറ്റി വാസുവിൻ്റെ അരികിലേക്ക് ചേർത്ത് നിർത്തി..........!!!

വാസുവിൻ്റെ ശ്വാസം എനിക്ക് ശ്വസിക്കാൻ കഴിയുന്നുണ്ട്...

വാസുവിൻ്റെ കണ്ണുകൾ എന്നെ അവനിലേക്ക് വലിച്ചെടുക്കുന്ന പോലെ......

വാസു.......!!!!!

ഉം.....!!!!!

നിൻ്റെ ശ്വാസത്തിലെ കടൽ ഇരമ്പൽ എനിക്ക് കേൾക്കാം....

ബാല !!!!!!!
അത് നിന്നെ വലിച്ചടുപ്പിച്ച് ശ്വാസം മുട്ടിച്ചു കൊല്ലാന്‍തക്ക 
ചുഴികളുള്ളോരു ആഴക്കടലാണ്.........

എങ്കിൽ എനിക്ക് മരിക്കണം വാസു ആ കടൽ ചുഴിയിൽ മുങ്ങി ശ്വാസം കിട്ടാതെ........

ബാല.....നീ ഭയങ്കര കുറുമ്പിയാണ് ......!!!!

എന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുകയായിരുന്നു......ഞാൻ അറിയാതെ!!!!

അവൻ്റെ ചുണ്ടുകൾ ആദ്യമായി എന്നെ അടുപ്പിച്ചപ്പോൾ നെഞ്ചിനകത്ത് മിന്നലേറ്റപോലെ!!!!

ഞങ്ങൾ ഒരാത്മാവായ പോലെ!!!!




തുടരും...........


© ആതിര_🦋
 

 


നാഗത്തെ_പ്രണയിച്ചവൾ

നാഗത്തെ_പ്രണയിച്ചവൾ

4.8
2044

  പുറത്ത് നല്ല മഴ!!!!!!!! കാറ്റടിച്ചു മഴത്തുള്ളികൾ എൻ്റെ കവിളിൽ വീണുകൊണ്ടിരുന്നൂ.... വാസുവിൻ്റെ കൈവെള്ളയിലെ തണുപ്പ് പോലെ........ ഉള്ളിൽ വാസുവും പിന്നെ ഞാൻ കണ്ട നാഗവും മുന്നിൽ കണ്ട കാഴ്ചകളും അറിഞ്ഞ സത്യങ്ങളും.....  അതെന്നെ വല്ലാണ്ട്  അലട്ടി കൊണ്ടിരുന്നു....... നല്ല ഇടിയും മിന്നലും..........താഴെ കാറിൻ്റെ ഡോറടയ്ക്കുന്ന ശബ്ദം അവര് വന്നോ.......?? എനിക്കെന്തോ അങ്ങോട്ടേക്ക് പോകാൻ തോന്നിയില്ല.... (ആരോ ഗോവണി കയറുന്ന ശബ്ദം) എന്താ ഇത് ഈ നേരത്ത് ഒരു കിടപ്പ്...... ശെടാ എനിക്കൊന്നു കിടന്നുടെ..... എന്തെ അമ്മെ!!ഒരുപാട് വൈകില്ലോ.... ആഹ്....നന്നേ തിരക്കായിരുന്നു അവിടെ....നല്ല ക്ഷീണം...അമ്മ പോയ