Aksharathalukal

നിന്നിലേക്ക്💞 - 43

നിന്നിലേക്ക്💞
Part  43
 
 
 
"എപ്പോ തുടങ്ങി??"
 
അവളുടെ മുഖം കൈകളിൽ കോരി എടുത്തുകൊണ്ടു അവൻ ചോദിച്ചു...
 
"അറിയില്ല... എപ്പോയോ ഞാൻപോലും അറിയാതെ..."
 
ആരു മുഖം താഴ്ത്തി കൊണ്ട് പറഞ്ഞു... ആരവ് അവളുടെ രണ്ട് കണ്ണുകളിലും അമർത്തി മുത്തി...
 
''എപ്പോഴാ എന്നോട്...
 
അവൾ മുഴുവിക്കാതെ അവനെ നോക്കി...
 
"കോളേജിൽ ഫസ്റ്റ് ഡേ... ആദ്യമായി ഒരുത്തി ആളുകളുടെ ഇടയിൽ വെച്ച് തല്ലി... അതും ചെയ്യാത്ത തെറ്റിന്... ആ തന്റെടിയോട് എപ്പോയോ ഇഷ്ട്ടം തോന്നി...എപ്പോഴാ എന്ന് എനിക്കും അറിയില്ല... പക്ഷെ ഒന്നറിയാം ഈ ജന്മം മുഴുവൻ അവൾ അവൻ മാത്രം ഉള്ളതായിരിക്കും "
 
ആരവ് പറഞ്ഞതും ആരു ചിരിയോടെ തലയാട്ടി അവന്റെ നെഞ്ചിലേക്ക് ചേർന്നു...
 
"ആഹ് മതി മതി പോയി ഉറങ്ങട്ടെ ഞാൻ...ഇല്ലെങ്കിൽ നാളെ ക്ലാസ്സിൽ ഇരുന്ന് ഉറങ്ങുന്നതിനു എന്നെ പിടിച്ചു പുറത്താക്കും ഹും"
 
മുഖം വീർപ്പിച്ചു അവനിൽ നിന്ന് മാറാൻ നോക്കികൊണ്ട് അവൾ പറഞ്ഞു... ആരവ് ചിരിയോടെ അവളെ ഒന്നുകൂടെ വലിഞ്ഞു മുറുകി...
 
ആ രാത്രി മുഴുവൻ അവർ സംസാരിച്ചു കൊണ്ടിരുന്നു... ജീവിതത്തെ കുറിച്ചും വരാൻ പോവുന്ന വസന്തത്തെ കുറിച്ചുമെല്ലാം...
 
 
____________❤️❤️❤️❤️
 
പിറ്റേന്ന് ആരവും ആരുവും കൂടെ അമ്പലത്തിൽ പോയിട്ടാണ് കോളേജിലേക്ക് പോയത്...പതിവിലും വിപരീതമായി ആരവിന്റെ കൈകളിൽ ചുറ്റിപ്പിടിച്ചു വരുന്ന ആരുവിനെ കണ്ടതും അലീന ദേഷ്യം നിയന്ത്രിക്കാൻ പാടുപ്പെട്ടു....
 
ഉച്ചക്ക് ഫുഡ്‌ കഴിക്കാൻ ആരവും ജീവയും കാന്റീനിലേക്ക് വന്നപ്പോഴാണ് അവിടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരെ കണ്ടത്...പിന്നെ നേരെ ഫുഡും കൊണ്ട് അവരുടെ അടുത്ത് പോയി ഇരുന്നു... ആരുവിന്റെ അടുത്ത് ഒരു ചെയർ ഇട്ടാണ് ആരവ് ഇരുന്നത്... അവനെ നോക്കിയൊന്ന് ചിരിച്ചു കൊണ്ട് അവൾ ഭക്ഷണം കഴിക്കാൻ തുടങ്ങി...
 
"ഡീ🤨
 
ആരവിന്റെ പാത്രത്തിൽ നിന്ന് മീൻ വറുത്തത് എടുത്ത ആരുവിനെ നോക്കി ആരവ് ഗൗരവത്തോടെ വിളിച്ചു...
 
"എന്റെ മാലിനിയമ്മ ഉണ്ടാക്കിയത് അല്ലെ "
അവൾ മീൻ നക്കി കൊണ്ട് പറഞ്ഞു... ആരവ് അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് ഭക്ഷണം കഴിച്ചു...പിന്നെ എന്തോ കുസൃതി തോന്നിക്കൊണ്ട് അവൻ പറഞ്ഞു...
 
"നിന്റെ ഇവിടെ..."
 
അവൻ അവളുടെ ചുണ്ടിന് നേരെ ചൂണ്ടി... അവൾ എന്തെന്ന് അറിയാതെ ചുണ്ട് തുടയ്ക്കാൻ നിന്നതും ആരവ് കാറ്റുപ്പോലെ വന്ന് അവളുടെ ചുണ്ടിന്റെ കോണിൽ പറ്റിപ്പിടിച്ച ചോറിന്റെ വറ്റ് അവന്റെ വായിൽ ആക്കി... ആരു ഞെട്ടികൊണ്ട് അവനെ നോക്കി... പിന്നെ ചുറ്റും അവളുടെ കണ്ണുകൾ ഓടി... എല്ലാവരും അവരുടെ ലോകത്ത് ആണെന്ന് അറിഞ്ഞതും അവൾ ഒന്നു ആശ്വാസത്തോടെ നിശ്വസിച്ചു...പിന്നെ ആരവിനെ നോക്കി കണ്ണുരുട്ടി... ആരവ് അത് കാണാത്തപ്പോലെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു....
 
__________❤️❤️❤️
 
"ഗംഗ താൻ പോയില്ലേ "
 
പാർക്കിങ്കിൽ നിൽക്കുന്നവളെ നോക്കി ഡേവി ചോദിച്ചു...
 
"അത് സർ...പെട്രോൾ കഴിഞ്ഞെന്ന് തോനുന്നു "
 
ഗംഗ പറഞ്ഞു... ഡേവി അതെയോ എന്ന മട്ടിൽ അവളെ നോക്കി...
 
"ഇനിയെന്ത് ചെയ്യും.."
 
"ബസിൽ പോണം "
 
ഗംഗ പറഞ്ഞു കൊണ്ട് സ്കൂട്ടിയുടെ ചാവിയും എടുത്ത് നടക്കാൻ നിന്നതും അവൻ വിളിച്ചു...
 
''ഞാൻ കൊണ്ടുവിടണോ ഡോ "
 
അവൻ ചോദിച്ചു... അവൾ വേണ്ടെന്ന് പറഞ്ഞു മുന്നോട്ട് നടന്നുവെങ്കിലും ഡേവി വീണ്ടും നിർബന്ധിപ്പിച്ചു...
 
"ഇപ്പൊ തന്നെ ടൈം ഒത്തിരി ആയില്ലേ ഇനിയിപ്പോ താൻ എന്റെ കൂടെ പോര് ബസൊക്കെ കിട്ടി വീട്ടിൽ എത്തുമ്പോയേക്കും ലേറ്റ് ആവും "
 
അവൻ പറഞ്ഞതും അവൾ സമ്മതം എന്നപ്പോലെ തലയാട്ടി...
 
യാത്രയിലുടനീളം രണ്ടു പേരും മൗനത്തെ കൂട്ടുപിടിച്ചു...അവളുടെ വീടിന്റെ മുന്നിൽ തന്നെ അവളെയും കാത്തുനിൽക്കുന്നവരെ കണ്ട് ഗംഗ ഡേവിയെ ഒന്നു നോക്കി... അവന്റെ കണ്ണുകളും സിറ്റ്ഔട്ടിൽ ഇരിക്കുന്ന ഇന്ദ്രനിൽ ആണെന്ന് കണ്ടതും എന്തോ അഗാതമായ ഭയം അവളിൽ വന്നു...കാറിൽ നിന്നിറങ്ങിയ ഗംഗയെ കണ്ടതും ഇന്ദ്രന്റെയും അവളുടെ അമ്മയുടെയും മുഖം തെളിഞ്ഞു...
 
"എവിടെയായിരുന്നു ഇത്രയും നേരം മോളെ... അല്ല നിന്റെ സ്കൂട്ടി എവിടെ?"
 
അമ്മ ചോദിച്ചു...
 
"എണ്ണ കഴിഞ്ഞു...''
ഗംഗ പറഞ്ഞു കൊണ്ട് ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്നവനെ നോക്കി... അപ്പോഴാണ് അവരും ഡേവിയെ കണ്ടത്... അവനെ കണ്ടതും ഇന്ദ്രന്റെ മുഖത്ത് ഭയം ഇരച്ചു കയറി... അവനെ നോക്കാൻ ആവാതെ അയാൾ തല താഴ്ത്തി...ഡേവി അയാളെ ഒന്നു നോക്കി ഗംഗയോട് പോകുവാണെന്ന് കണ്ണ് കൊണ്ട് കാണിച്ചു കൊണ്ട് കാർ തിരിച്ചു.... ഇന്ത്രൻ വേഗം അകത്തേക്ക് പോയി... ഡേവി പോവുന്നതും നോക്കിയവൾ അവിടെ തന്നെ ഇരുന്നു....
 
____________❤️❤️❤️❤️
 
"ഇല്ല അലക്സ്... അവന്റെ ആ നോട്ടം എനിക്ക് പേടിയാവുന്നു... ഗംഗ പറഞ്ഞു കാണുവോ അവനോട് "
 
"ഏയ് താൻ ഇങ്ങനെ ടെൻഷൻ ആവല്ലേ ഡോ... അവൻ അറിഞ്ഞിട്ടുണ്ടെങ്കിൽ ആ സ്പോട്ടിൽ വച്ചു തന്നെ അവൻ നിന്നെ തീർത്തു കാണും... ഇതിപ്പോ അങ്ങനെ ഒന്നുമില്ല ല്ലോ... പിന്നെ ആ റാമിന്റെ എന്തായി "
 
അലക്സ് ചോദിച്ചു...
 
"അത് എല്ലാം ഓക്കേ ആണ്...
"ഡീ ഉറക്കം തൂങ്ങി ഇരിക്കാതെ പഠിച്ചേ..."
 
ടേബിളിൽ തലയ്ക്കു കൈകൊടുത്തു ഇരിക്കുന്നവളെ ഒന്ന് തട്ടി കൊണ്ട് ആരവ് പറഞ്ഞു...
 
"എനിക്ക് ഉറക്കം വരുന്നു "
 
ആരു മുഖം ചുളുക്കി കൊണ്ട് അവനെ നോക്കി...
 
"അതൊന്നും പറഞ്ഞ പറ്റില്ല... വേഗം പഠിക്കാൻ നോക്ക്.... നീ തോറ്റാൽ എനിക്ക് കൂടെയ നാണക്കേട് "
ആരവ് ഗൗരവത്തോടെ പറഞ്ഞു... ആരു അവനെയൊന്ന് പുച്ഛിച്ചു കൊണ്ട് പിന്നെ പുസ്തകം തുറന്നു അതിൽ നോക്കിയിരുന്നു.... ആരവ് കുറച്ചു സമയം അവളുടെ അടുത്ത് ഇരുന്നു... പിന്നെ റാം വിളിച്ചതും അയാളുടെ അടുത്തേക്ക് പോയി... അവൻ റൂമിൽ നിന്ന് പോയതും ആരു വേഗം ബുക്ക്‌ അടച്ചു ബെഡിലേക്ക് വീണു....
 
 
"എന്താ പപ്പ വിളിച്ചേ??"
 
ഓഫീസ് റൂമിൽ ഇരിക്കുന്ന റാമിന്റെ അടുത്തിരുന്ന് ആരവ് ചോദിച്ചു...
 
''അത് മോനെ ഇത് "
 
അയാൾ കയ്യിലെ ഫയൽ അവൻ കാണിച്ചു കൊടുത്തു...മൂന്നാല് ലക്ഷം പിന്നെയും അക്കൗണ്ടിൽ നിന്ന് നഷ്ട്ടമായിരിക്കുന്നു...
 
"ഈ ഇടെ ആയി എന്തൊക്കെയോ നടക്കുന്നുണ്ട് കമ്പനിയിൽ "
 
റാം പറഞ്ഞു...
 
"ഹ്മ്മ്... ആ അലക്സിന്റെ പാർട്നെർഷിപ്പ് ഉണ്ടോ നമ്മുടെ കമ്പനിയ്ക്ക് "
 
ആരവ് എന്തോ ആലോചിച്ചു കൊണ്ട് ചോദിച്ചു...
 
"ഏയ് ഇല്ല... അവനെ നമുക്ക് അറിയുന്നതല്ലേ... ക്യാഷ് മാത്രം ലക്ഷ്യം വെക്കുന്നവനാ... "
 
റാം പറഞ്ഞതും അവനൊന്നു തലയാട്ടി... പിന്നെയും കമ്പനിയിലെ ഒരുപാട് കാര്യങ്ങളെ കുറിച്ച് അവർ സംസാരിച്ചു കൊണ്ടിരുന്നു...
 
റൂമിൽ തിരിച്ചെത്തിയ ആരവ് കാണുന്നത് ബെഡിൽ സുഖസുന്ദരമായി ഉറങ്ങുന്ന ആരുവിനെ ആണ്.... അവളെ നോക്കിയൊന്ന് ചിരിച്ചു കൊണ്ട് അവൻ ഒരു പുതപ്പ് എടുത്ത് അവൾക്ക് പുതപ്പിച്ചു കൊടുത്തു അവനും കിടന്നു... അവന്റെ ചൂട് തട്ടിയതും ആരു ഒന്ന് ഞരങ്ങി കൊണ്ട് അവന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നു....
 
__________❤️❤️❤️❤️
 
ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു...
 
ആരവ് കോളേജിൽ സ്റ്റുഡന്റസിന്റെ മുന്നിൽ വെച്ച് ഇപ്പോഴും ആരുവിനോട് ചോദ്യം ചോദിക്കലും വഴക്കുമൊക്കെ ആണ്...വീട്ടിൽ ചെന്നാൽ ചെക്കൻ അടുത്തേക്ക് വരുമ്പോയേക്കും ആരു കലിപ്പ് ആവും....
 
"എന്റെ അടുത്തേക്ക് വന്ന കിട്ടും...ഇന്നും നിങ്ങൾ എന്നെ വഴക്ക് പറഞ്ഞില്ലേ കാണിച്ചു തരാം ഞാൻ ഹും "
 
അവളുടെ അടുത്തേക്ക് വന്ന ആരവിനെ നോക്കി ആരു ദേഷ്യത്തോടെ പറഞ്ഞു...
 
"അത് പിന്നെ പിള്ളേർ എന്ത് കരുതും അതല്ലെടി ഞാൻ "
 
ആരവ് അവളുടെ അരയിലൂടെ കയ്യിട്ട് കൊണ്ട് പറഞ്ഞു...
 
"എന്ന് കരുതി... എന്നെ വഴക്ക് പറഞ്ഞില്ലേ എല്ലാവരും കളിയാക്കി എന്നെ"
 
ആരു മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞതും അവൻ അവളുടെ വീർത്ത കവിളിൽ അമർത്തി മുത്തി.... അവൾ അവനെ കണ്ണുരുട്ടി നോക്കിയതും അവൻ വീണ്ടും അവളുടെ കവിളിൽ മുത്തി...
 
"വിട്ടേ ഉമ്മ വെച്ചെന്നെ മയക്കാൻ നോക്കണ്ട "
 
അവനെ പുറകിലേക്ക് തള്ളാൻ നോക്കി കൊണ്ടവൻ പറഞ്ഞതും അവൻ അവളെയും കൊണ്ട് ബെഡിലേക്ക് വീണു... ആരു ഞെട്ടികൊണ്ട് അവന്റെ t ഷർട്ടിൽ പിടിച്ചു.... ആരവിന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു... അവൻ ആവേശത്തോടെ അവളുടെ മുഖത്താകെ ചുംബനം കൊണ്ട് മൂടി... ആരു ആദ്യം എതിർത്തുവെങ്കിലും പിന്നെ അവൻ വിദേയമായി കിടന്നു... അവന്റെ ചുണ്ടും നാവും അവളുടെ നെറ്റി തടം മുതൽ മാറിടം വരെ ഓടിനടന്നു.... അവന്റെ ഉമിനീരും ചൂടും തട്ടി അവളാകെ തളർന്നു... അവന്റെ കൈകൾ അവളുടെ ടോപ്പിന്റെ ആദ്യത്തെ ബട്ടണിൽ പതിഞ്ഞു... ആരു മുഖം ഉയർത്തി അവനെ നോക്കി... അവൻ അവളുടെ മുഖത്തേക്ക് നോക്കികൊണ്ട് തന്നെ ഓരോ ബട്ടണും അഴിച്ചു മാറ്റി... അവൾ അവന്റെ മുഖത്തേക്ക് നോക്കാൻ കഴിയാതെ മുഖം വെട്ടിച്ചു....അവൻ തിരിഞ്ഞത് കണ്ടുപിടിച്ചതും അവന്റെ മുഖം വിടർന്നു...മാറിൽ പതിഞ്ഞു കിടക്കുന്ന ആ കുഞ്ഞു കറുത്ത മറുകിൽ അവൻ ആവേശത്തോടെ കടിച്ചു... അവളുടെ ഉള്ളിൽ നിന്നൊരു ശബ്ദം വന്നു... അവൾ അവന്റെ തലയിൽ പിടിച്ചു വലിച്ചു... രണ്ടുപേരുടെയും ശരീരം ചൂട് പിടിക്കാൻ തുടങ്ങി...രാത്രിയുടെ ഏതോ യാമത്തിൽ ഒരു പ്രണയമഴയായ് അവൻ അവളിലേക്ക് അലിഞ്ഞു ചേർന്നു...
 
തന്റെ മാറിൽ പൂച്ച കുഞ്ഞിനെപ്പോലെ കിടക്കുന്നവളെ ഒന്ന് നോക്കി ആരവ്... അവന്റെ ഉള്ളിലേക്ക് അവളെ ആദ്യമായി കണ്ടതും പിന്നീട് അങ്ങോട്ട് വഴക്കിട്ടു നടന്നതുമൊക്കെ വന്നു... അവൻ ഒരു ചിരിയോടെ അവളുടെ പടർന്നു കിടന്ന സിന്ദൂരചുവപ്പിൽ അമർത്തി മുത്തി... അത്രമേൽ പ്രണയത്തോടെ....!!!
 
_________________❤️❤️❤️❤️
 
"സ്സ് "
 
കണ്ണാടിയുടെ മുന്നിൽ കഴുത്ത് ഉഴിഞ്ഞു നിൽക്കുന്നവളെ കാണെ ആരവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അവൻ കണ്ണാടിയിലൂടെ അവളെ നോക്കി കുസൃതിയോടെ...പിന്നെ അവളുടെ പുറകിലൂടെ ചെന്ന് കഴുത്തിൽ മൃദുവായി ചുംബിച്ചു.... ആരുവൊന്ന് തല വെട്ടിച്ചു കൊണ്ട് അവനെ നോക്കി കണ്ണുരുട്ടി...
 
"എല്ലായിടത്തും കടിച്ചെടുത്തേക്ക"
 
അവൾ പറഞ്ഞു.
 
"നീയും ഇന്നലെ എന്റെ രോമം മുഴുവൻ കടിച്ചു വലിച്ചില്ലേ ഡീ "
ഷർട്ടിന്റെ വെളിയിലൂടെ കാണുന്ന നെഞ്ചിൽ തൊട്ട് കൊണ്ട് പറഞ്ഞതും അവൾ ചിരിയോടെ അവന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു...
 
"അത് എന്നെ നുള്ളി പറിച്ചില്ലായിരുന്നോ അതിനാ"
 
നെഞ്ചിലെ രോമം വലിച്ചു കൊണ്ട് അവൾ പറഞ്ഞതും അവൻ വേദനയോടെ കണ്ണുകൾ അടച്ചു...ആരു ചിരിയോടെ വീണ്ടും അവന്റെ രോമം വലിച്ചു കൊണ്ടിരുന്നു... സഹിക്കെട്ട് ആരവ് അവളുടെ കൈ പിടിച്ചു ബാക്കിലേക്ക് തിരിച്ചു...
 
"ആഹ് വിട്..വിടെടാ കാല "
 
അവൾ കൈ വിടുവിക്കാൻ നോക്കികൊണ്ട് പറഞ്ഞതും ആരവ് താഴ്ന്നു വന്ന് അവളുടെ കവിളിൽ അമർത്തി കടിച്ചു...
 
"സ്സ് അവൾ എരിവ് വലിച്ചുകൊണ്ട് അവനെ നോക്കി....
 
"ഇനി ടാ കാല എന്നൊക്കെ വിളിച്ചാൽ ഉണ്ടല്ലോ ഇതുപോലെ പലയിടത്തും കടിക്കും ഞാൻ "
 
ആരവ് ഭീക്ഷണി സ്വരത്തിൽ പറഞ്ഞതും ആരു ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി....
 
___________❤️❤️❤️
 
"അയ്യോ എന്നാലും എന്നെ ഇനിയാരും നോക്കില്ലല്ലോ🥺🥺"
 
ഒരുങ്ങി ഇരിക്കുന്ന കനി കണ്ണാടിയിൽ നോക്കിക്കൊണ്ട് പറഞ്ഞു...പ്രീതിയവളെ വായ പൊളിച്ചു നോക്കി...
 
"എന്റെ ജീവേട്ടന്റെ ഒരു യോഗേ"
 
പ്രീതി മുകളിലേക്ക് ആരോടെന്നില്ലാതെ പറഞ്ഞു...
 
"എന്നാ നിനക്ക് കെട്ടികൂടായിരുന്നില്ലേ അങ്ങേരെ😬"
 
കനി പല്ല് കടിച്ചു കൊണ്ട് ചോദിച്ചു...
 
"ഞാൻ കെട്ടുമായിരുന്നെടി... നീയല്ലേ കരഞ്ഞു നിലവിളിച്ചേ"
 
പ്രീതിയും വിട്ട് കൊടുത്തില്ല...
 
"അത് അപ്പോഴത്തെ സാഹചര്യത്തിൽ...അങ്ങേര് ഇപ്പൊ പണ്ടത്തെപ്പോലെ റൊമാൻസിനൊന്നും വരുന്നില്ലെടി "
 
കനി ഇളിയോടെ പറഞ്ഞു...
 
"ഓഹ് ഒന്ന് നിർത്തുന്നുണ്ടോ... മുഹൂർത്തം ആവാൻ ആയി വന്നെ "
 
കനിയെ പിടിച്ചു കൊണ്ട് തനു പറഞ്ഞു...
 
ജീവയുടെയും കനിയുടെയും കല്യാണം ആണിന്ന്....പെണ്ണിന് കെട്ട് അടുത്തപ്പോ ഒരു പേടി... ഇനി ഒരുത്തനും നോക്കില്ലേ എന്ന്😬
 
നെവി ബ്ലൂ കളറിലുള്ള ഒരു സാരിയാണ് ആരുവിന്റെ വേഷം...സെയിം കളറിലുള്ള ഷർട്ടും പാന്റും ആണ് ആരവിന്റെ വേഷം..
 
ജീവ മണ്ഡപത്തിലേക്ക് നടന്നു വരുന്ന കനിയെ നോക്കിയൊന്ന് ചിരിച്ചു...അവൾ അവനെ നോക്കി പുഞ്ചിരിയോടെ അവന്റെ അടുത്തിരുന്നു.... അങ്ങനെ മുഹൂർത്തം ആയതും കർമി പറഞ്ഞത് പ്രകാരം അവൻ അവളുടെ കഴുത്തിൽ താലി ചാർത്തി.... അവൾ കണ്ണുകൾ അടച്ചുകൊണ്ട് കൈകൂപ്പി ഇരുന്നു....
 
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
 
കല്യാണം കഴിഞ്ഞതിനു ശേഷം കനിയാകെ മൂകമാണ്... വേറെ ഒന്നുമല്ല ഫസ്റ്റ്  നൈറ്റിൽ തന്നെ ചെക്കൻ പറഞ്ഞു എന്നവൾ വായിനോട്ടം നിർത്തുന്നോ അന്നേ ആദ്യരാത്രി ആഘോഷിക്കു എന്ന്... പാവം പെണ്ണിന് രണ്ടും വേണം എന്നാ അവസ്ഥയായത് കൊണ്ട് ആകെ കൺഫ്യൂഷൻ ആണ്..അവസാനം വായിനോട്ടം നിർത്താം എന്ന് തീരുമാനിച്ചു കൊണ്ട് അവൾ അവനെ നോക്കിയതും അപ്പോയെക്കും അവൻ ഉറക്കം പിടിച്ചിരുന്നു🤭🤭
അവൻ ഉറങ്ങുന്നത് നോക്കികൊണ്ട്‌ അവൾ ചുണ്ട് ചുളുക്കി ബെഡിൽ കിടന്നു...
 
 
"എങ്ങനെയുണ്ടായിരുന്നു ഡീ ഫസ്റ്റ് നൈറ്റ്‌ "
 
പിറ്റേന്ന് മുഖം വീർപ്പിച്ചു വരുന്ന കനിയെ നോക്കി ആരു ആക്കികൊണ്ട് ചോദിച്ചു... ഒരിക്കെ അവളോടും ചോദിച്ചതാണെ🤭കനി അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് ബെഞ്ചിൽ ഇരുന്നു...
 
"അല്ലേടി നിങ്ങൾ ഹണി മൂൺ ഒന്നും പോയില്ലേ...കല്യാണം കഴിഞ്ഞ് പിറ്റേന്ന് തന്നെ വന്നിരിക്കുന്നു "
 
തനു കളിയോടെ ചോദിച്ചു...
 
"അങ്ങേര് ഞാൻ വിചാരിച്ചപ്പോലെ ഒന്നുമല്ല ഡീ... ഒരു വിചാരവും ഇല്ലാത്ത മനുഷ്യൻ....അങ്ങേര് ഇങ്ങോട്ട് പോന്നിട്ട് ഞാൻ മാത്രം അവിടെ ഇരുന്ന് ഈച്ചയെ ആട്ടണ്ട ല്ലോ അതുകൊണ്ടാ പോന്നെ "
 
കനി മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞതും നാലും ചിരിച്ചു...
 
 
ആരവ് ക്ലാസ്സിലേക്ക് വന്നതും എല്ലാവരും സൈലന്റ് ആയി... അലീന അവനെയും നോക്കി ഇരുന്നു ഒരു ചിരിയോടെ... പക്ഷെ ആരവിന്റെ നോട്ടം തന്റെ പിറകിൽ ഇരിക്കുന്ന ആരുവിൽ ആണെന്ന് കണ്ടതും അവൾക്ക് ദേഷ്യം വന്നു...
 
ആരവ് എല്ലാവരോടും ബുക്ക്‌ അടച്ചു വെക്കാൻ പറഞ്ഞു...
 
"ഇനിയിപ്പോ നിന്റെ കെട്ട്യോനെയും സഹിക്കണം "
 
ബുക്ക്‌ അടക്കുന്നതിന്റെ ഇടയിൽ കനി പിറുപിറുത്തു... കുട്ടിക്ക് നല്ല വിഷമം ഉണ്ട് ഫസ്റ്റ് നൈറ്റ്‌ നടക്കാത്തത്തിൽ😬
 
"അത് നീ പേടിക്കണ്ട... നിന്നോട് ഒന്നും ചോദിക്കില്ല "
 
ആരു ചിരിയോടെ പറഞ്ഞു...
 
ആരവ് ഓരോരുത്തരോടായി കുഎസ്ടിഒന് ചോദിക്കാൻ തുടങ്ങി...അവസാനം ആരുവിന്റെ അടുത്തെത്തി അവളോട് ചോദിച്ചു...ആരു എണീറ്റു നിന്ന് കൊണ്ട് അവനെ നോക്കി...
 
"ഇന്നലെ പഠിക്കാൻ പറ്റിയില്ല സർ"
 
ആരു നിഷ്കു ഭാവത്തിൽ പറഞ്ഞു... ആരവ് ഗൗരവത്തോടെ അവളെ നോക്കി കൈകെട്ടി കൊണ്ട്...
 
"എന്തുകൊണ്ട് പഠിക്കാൻ പറ്റിയില്ല ആർദ്ര "
 
"അത് സർ ഇന്നലെ നമ്മൾ രണ്ടും..."
 
ആരു എന്തോ പറയാൻ വന്നതും ആരവ് അവളെ നോക്കി കണ്ണുരുട്ടി... ആരു ഒന്നും അറിയാത്തപ്പോലെ അവനെ നോക്കി കുസൃതി ചിരി ചിരിച്ചു പിന്നെ ചുണ്ട് കൂർപ്പിച്ചു ഉമ്മ കൊടുക്കുന്നപ്പോലെ കാണിച്ചു... ആരവ് വേഗം കണ്ണ് വെട്ടിച്ചു...
 
'ഈ പെണ്ണ് സമ്മതിക്കില്ലെന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ആരവ് പുറത്തേക്ക് പോയി... അവൻ പോയതും ആരു കനിയെ നോക്കി എങ്ങനെയുണ്ടെന്ന് കോളർ പൊക്കി ചോദിച്ചു...
 
 
"സോറി സോറി സത്യായിട്ടും ഞാൻ ഇനി അങ്ങനെ ചെയ്യൂല... വിട് വിടെടാ കാല "
 
തന്റെ കൈപിടിച്ച് തിരിക്കുന്നവനെ നോക്കി ആരു പറഞ്ഞു... അവൾ വേദനയോടെ നിലത്ത് കാലിട്ട് അടിച്ചു...
 
വീട്ടിൽ എത്തിയതിന് ശേഷം പിടിച്ച പിടിയാലേ നിക്കുവാണ് ആരവ്... ചെക്കൻ ക്ലാസ്സ്‌ എടുക്കുമ്പോ പോലും കണ്ട്രോൾ കിട്ടുന്നില്ല എന്നെ😌
 
"ഡീ കാല എന്നോ... ഏട്ടാന്ന് വിളിയെടി"
 
ആരവ് കയ്യിൽ പിടി ഒന്നുകൂടെ മുറുക്കി കൊണ്ട് പറഞ്ഞു...
 
"ആ... വിട് ഞാൻ വിളിക്കാ"
 
അവൾ തുള്ളിക്കൊണ്ട് പറഞ്ഞു... ആരവ് കയ്യിലെ പിടി അഴച്ചു...
 
"എന്നാ വിളി"
 
ആരവ്‌ കൈകെട്ടികൊണ്ട് പറഞ്ഞു... ആരു കുറച്ചു ബാക്കിലേക്ക് നിന്ന് കൊണ്ട് ഇല്ലെന്ന് തലയാട്ടി...
 
"വിളിക്കെടി"
 
അവൻ ഗൗരവത്തോടെ ഒന്ന് കൂടെ പറഞ്ഞു...
 
"ഇല്ല ഞാൻ വിളിക്കൂല അന്നെന്നെ എട്ടാന്ന് വിളിച്ചതിന് വഴക്ക് പറഞ്ഞില്ലേ ഹും "
 
ആരു മുഖം കഴറ്റി പിടിച്ചു കൊണ്ട് പറഞ്ഞു...
 
"എന്ന്🙄എനിക്കോർമ്മ ഇല്ലല്ലോ "
 
''അന്ന് സോറി പറയാൻ വന്നന്ന്... എനിക്ക് നല്ല ഓർമ ഉണ്ട്"
 
ആരു മുഖം ചുളുക്കി കൊണ്ട് പറഞ്ഞതും ആരവ് ഒന്ന് ചിരിച്ചു...
 
"അന്ന് നീയെന്റെ എനിമി അല്ലായിരുന്നോ... ഇന്ന് അങ്ങനെ ആണോ ഡീ..നിന്റെ വായിൽ നിന്ന് ഏട്ടാന്ന് ഉള്ള വിളികേൾക്കാൻ കൊതിയായിട്ടല്ലേ "
 
ആരവ് കണ്ണ് ചിമ്പി കൊണ്ട് പറഞ്ഞതും അവൾ ചിരിച്ചു...
 
"അങ്ങനെ ഇപ്പൊ കൊതിവെക്കേണ്ട ട്ടോ "
 
അവൾ പറഞ്ഞു കൊണ്ട് പുറത്തേക്ക് ഓടി..
 
"നിന്നെക്കൊണ്ട് ഞാൻ വിളിപ്പിക്കും ഡീ "
 
ആരവ് അവൾ പോവുന്നത് നോക്കി പറഞ്ഞു....
 
❤️❤️❤️❤️❤️❤️
 
ഒരു ദിവസം....
 
"ആർദ്ര നിന്നെ ആരവ് സർ വിളിക്കുന്നുണ്ട് "
 
ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ ആണ് ആരോ വന്ന് പറഞ്ഞത്...ആരവിനെ ഉച്ചക്ക് കാണാത്തത് കൊണ്ട് അവൾ ചിരിയോടെ സീറ്റിൽ നിന്നെണീറ്റു പുറത്തേക്ക് നടന്നു...അവനെ കാണാൻ വേണ്ടി നേരെ ഉള്ള വഴി ഉപേക്ഷിച്ചു അവൾ ഒരു ഇട നാഴിയയിലൂടെ നടന്നു...ഒഴിഞ്ഞ ഒന്ന് രണ്ടു ക്ലാസ്സ് മുറികൾ കഴിഞ്ഞിട്ടാണ് സ്റ്റാഫ് റൂം....ആരു പുറത്തേക്ക് പോയതും അലീനയുടെ ചുണ്ടിൽ ഗൂഡമായൊരു പുഞ്ചിരി വിരിഞ്ഞു....
 
ആരു നടക്കുന്നതിന്റെ ഇടയിൽ ആണ് അവളുടെ പുറകെ ആരോ വരുന്നപ്പോലെ തോന്നിയത്... അവൾ തിരിഞ്ഞു നോക്കി... പക്ഷെ ആരും തന്നെ ഇല്ലായിരുന്നു... ഉച്ച സമയം ആയതുകൊണ്ട് തന്നെ മിക്ക സ്റ്റുഡന്റ്സും പുറത്തായിരുന്നു... പെട്ടന്നാണ് ആരുവിനെ ആരോ ഒരു ഒഴിഞ്ഞ ക്ലാസ്സ്‌ മുറിയിലേക്ക് വലിച്ചത്... അവൾ ഒന്ന് ഞെട്ടി പിന്നെ ആരവ് ആണെന്ന് കരുതി ഒരു ചിരിയോടെ മുഖം ഉയർത്തിയതും അവളെ കൊത്തി വലിക്കുന്ന നോട്ടവുമായി നിൽക്കുന്നവനെ കണ്ട് പേടിയോടെ ഉമിനീർ ഇറക്കി...
 
 
 
തുടരും...
 
 
എനിക്ക് എക്സാം ആണ്🤧ചിലപ്പോ ഒന്നോ രണ്ടോ ദിവസം കാണില്ല കേട്ടോ...
 
എല്ലാവരെയും ഒരു പാർട്ടിൽ ഉൾകൊള്ളിക്കാൻ പറ്റുന്നില്ല അതാട്ടോ ആദിയും തനുവും ഇല്ലാത്തത്...
 
അഭിപ്രായം കുറയ്ക്കല്ലേ ഇനി ഒരു 5പാർട്ട്‌ കൂടെ കാണു... അതുവരെ കൂടെ എന്നെ സഹിക്കു പ്ലീസ്😁
 

നിന്നിലേക്ക്💞 - 44

നിന്നിലേക്ക്💞 - 44

4.8
7456

Part 44     വഷളൻ ചിരിയോടെ അവളുടെ അടുത്തേക്ക് വരുന്ന മെൽവിനെ കണ്ടതും അവൾ പേടിയോടെ ഉമിനീർ ഇറക്കി...പിന്നെ അവനെ മൈൻഡ് ചെയ്യാതെ പുറത്തേക്ക് പോവാൻ നിന്നപ്പോയെക്കും വാതിൽ ആരോ പുറത്തു നിന്ന് അടച്ചിരുന്നു....ഒഴിഞ്ഞ ഇടം ആയതുകൊണ്ട് തന്നെ ആരും അതിലെ വരില്ലെന്ന് അവൾക്ക് അറിയാമായിരുന്നു...അതിലൂടെ പോരാൻ തോന്നിയ നിമിഷത്തെ ആരു പഴിച്ചു...   "ആഹ് എന്താ ആർദ്ര പോവുന്നില്ലേ "   മെൽവിൻ പുച്ഛത്തോടെ ചോദിച്ചു...ആരു അവനെ ദേഷ്യത്തോടെ നോക്കി...   "മാറി നിൽക്ക് മെൽവിൻ എനിക്ക് പോണം "   തന്റെ മുന്നിൽ തടസ്സമായി നിൽക്കുന്നവനെ നോക്കി പറഞ്ഞു...മെൽവിൻ അവളെ ആകെ ഒന്ന് നോക്കി