Aksharathalukal

സ്നേഹ തൂവൽ part 40

*💞സ്നേഹതൂവൽ💞*
      Part.40

   ✍️ *~°♡jìfñì♡☆♡jààñ♡°~*


copyright work-
This work (💞സ്നേഹതൂവൽ 💞) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (_jifni_)prior permission 

                         °°°°°°°°°°°°°°°°°
അവൾ സംസാരിച്ചു തുടങ്ങും മുമ്പ് ഞാൻ സംസാരിച്ചു.

‌"ഹലോ....ശീതൾ... എനിക്കു ഒരു ഇമ്പോര്ടന്റ്റ് കാര്യം പറയാനാണ് വിളിച്ചത്. ഞാൻ പറയുന്നത് നീ കേൾക്കണം.. പ്ലീസ്..."

🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
*[ഇനി ലെ ഞാൻ കഥ പറയാം.... (Jifni ) ഇടയ്ക്കിടെ ഞാൻ കേറി വന്നില്ലെങ്കിൽ ശരി ആവില്ല 😁]*

മുബിയെ തപ്പി നടക്കുന്ന ഇർശു ആണ് റൂബിയെ ഫോൺ റൂമിൽ നിന്ന് അടിക്കുന്നത് കേട്ട് അറ്റന്റ് ചെയ്തത്.

Zayu എന്ന പേര് കണ്ടപ്പോയെ കളിയാകാൻ റെഡി ആയാണ് ഇർശു ഫോൺ എടുത്തത്. പക്ഷെ zayu ന്റെ വർത്താനം കേട്ട് കിളി പോയി നിൽക്കാണ് ഇർശു.

"ശീതളോ.... നിക്കാഹിന് റൂബി സമ്മതിച്ചതോടെ നിന്റെ തലയിൽ ഉള്ള ബുദ്ധി ഒകെ പോയോ..."(ഇർശു..)


"ന്ത്‌... ഇതാരാ.... "(Zayu )

"ഡാ കൊരങ്ങാ അനക് എന്നെ അറീലല്ലേ...."(ഇർശു )

ഇത് ഇർശു ആണല്ലോ... അതെങ്ങനെ ഞാൻ ശീതളിനെ വിളിച്ചപ്പോ ഇർശു... ഇതിൽ ന്തോ പന്തികേട് ഉണ്ടല്ലോ... (Zayu ആത്മ )

ഇനി no മാറി ഇർശുന് പോയോ എന്നാ സംശയം തീർക്കാൻ വേണ്ടി അവൻ ഫോൺ ചെവിയിൽ നിന്നെടുത്ത് no check ചെയ്തു. ആ വീട്ടിലെ ആരുടേതും അല്ലാന്ന് ഉറപ്പ് വരുത്തി.

"അത് പിന്നെ ഞാൻ ശീതളിനെ വിളിച്ചതാ....നീ എങ്ങനെ ഇത് അറ്റന്റ് ചെയ്തത് "(zayu )

"മോൻ ഏത് ശീതളിനെ ആണാവോ വിളിച്ചത്..."(ഇർശു )

"അത് പിന്നെ... ആ മറ്റേ മ്മളെ കൂടെ plus two ഉണ്ടായിരുന്ന..."(zayu )

"ആ മനസിലായി നിന്റെ ആ പഴയ ഫ്രണ്ട് അല്ലെ...." ഇർശു ഒന്ന് ആക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

"ആട അവൾ തന്നെ.... പക്ഷെ ഇപ്പൊ നീ എങ്ങനെ call എടുത്തത്..."(zayu )

"ഡാ ആ ശീതൾ ഒരു കാർ അപകടത്തിൽ മരിച്ചിട്ട് ഒരാണ്ട് കഴിഞ്ഞു. അവളുടെ മരണന്തര ചടങ്ങിൽ എല്ലാം ഞങ്ങൾ പങ്കെടുത്തതാ.... നീ വരാത്ത ദേഷ്യത്തിൽ അവൾ പ്രേതമായി വന്നതാകും..." എന്നും പറഞ്ഞു ഇർശു ഭയങ്കര പൊട്ടിച്ചിരി ആണ്.

"ഇജ്ജോന്നു നിർത്തുന്നുണ്ടോ.... മനുഷ്യൻ ഇവിടെ പ്രാന്ത് പിടിച്ചു നില്കുമ്പോ അവന്റെ ഒരു ചിരി.." Zayu ന് പെട്ടന്ന് ദേഷ്യം വന്നു. അവന്റെ ശബ്ദത്തിലും ആ ദേഷ്യം പ്രകടമായി...

"ന്റ അളിയാ.. ന്താ സംഭവം എന്ന് വെച്ചാൽ ഒന്ന് തെളിയിച്ചു പറ..."(ഇർശു )

അപ്പൊ zayu അവന്ക് ആദ്യം കാൾ വന്നത് മുതൽ എല്ലാം പറഞ്ഞു കൊടുത്തു.

അത് കേട്ടപ്പോ വീണ്ടും പൊട്ടിച്ചിരിക്കാണ് ഇർശു.

"ജ്ജ് ഇപ്പൊ ന്റ മുന്നിൽ ഉണ്ടെങ്കിൽ അന്റ മുബിക്ക് പിന്നെ നിന്നെ ജീവനോടെ കാണാൻ കയ്യില്ലായിരുന്നു."(zayu )

"ഡാ... ന്റ പെങ്ങൾക്ക് ഇത്രീം വലിയ ബുദ്ധി ഉണ്ടെന്ന് ഞാൻ പ്രേതീക്ഷിച്ചില്ല.. ന്തായാലും ആൾക്കാരെ മുൾമുനയിൽ നിർത്തുന്ന acp zayaan ashiq നെ പൂച്ചകുട്ടി ആക്കാൻ ഐറ റൂബിക്ക് പറ്റും എന്ന് അവൾ വീണ്ടും തെളിയിച്ചു..."(ഇർശു )

"ന്താ ജ്ജ് പറയുന്നത്" (zayu )

"ഡാ ഇത് റൂബിന്റെ no ആണ്.. ന്യൂ ആണെന്ന് തോന്നുന്നു."(ഇർശു )

"ഹോ അപ്പൊ ഇത് ആ കാന്തരിയുടെ പണിആണല്ലേ..... ഞാൻ ശെരിയാക്കി കൊടുക്കാം...."(zayu )

പിന്നെ രണ്ട് വീട്ടിത്തെയും വിശേഷങ്ങളും ഒരിക്കങ്ങളും എല്ലാം share ചെയ്തു call കട്ടാക്കി..
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
*[റൂബി ]*

കളി ഒകെ കഴിഞ്ഞു ഫോൺ എടുക്കാൻ വേണ്ടി വന്നപ്പോഴാണ് ആ നഗ്ന സത്യം ഞാൻ കണ്ടത്.

ന്താന്ന് അല്ലെ മക്കളെ...

മ്മള് കഷ്ടപ്പെട്ട് സിം ഒകെ എടുത്ത് ആ കൊരുങ്ങന് കൊടുത്ത പണി എട്ടാക്കി മടക്കി ന്റ കയ്യിൽ വെച്ച് ന്റ പുന്നാരകാക്ക തന്നത്.

നിങ്ങളും കണ്ടില്ലേ....

അതെല്ലാം കേട്ട് ഞാൻ വാതിൽ ചാരി തന്നെ നിന്നു.

ഇർശു കാൾ കട്ടാക്കി തിരിഞ്ഞപ്പോ ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ കയ്യിൽ നിന്ന് എന്റെ ഫോൺ വാങ്ങി.

"മോളെ.. ഇതിനുള്ളത് അവൻ തന്നോളും ഇജ്ജ് കാത്തിരുന്നോ..."(ഇർശു )

എന്നെ നോക്കി ആക്കി ചിരിച്ചു കൊണ്ട് ഇർശു പറഞ്ഞതും ഞാൻ അവൻ ഒന്ന് ചിരിച്ചു കൊടുത്ത്.

പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ ഉണ്ട് zayu വിളിക്കുന്നു ഞാൻ വേഗം ആ സിം ഊരി മാറ്റി.

നിങ്ങൾ വിചാരിക്കുന്ന പോലെ അവനെ പേടിച്ചിട്ട് ഒന്നും അല്ല. ന്നാലും ന്റ സേഫ്റ്റിക്ക് അതാ നല്ലത്.

പിന്നെ ഫുഡ്‌ ഒകെ കഴിച്ചു ഞങ്ങൾ girls എല്ലാരും മുകളിലെ ഹാളിലും ബോയ്സ് ഫുൾ താഴെ ഹാളിലും ആയി കിടന്നു.
റൂം ഇല്ലാഞ്ഞിട്ടല്ല... ഈ രസം റൂമിൽ കട്ടിലിൽ കിടന്നാൽ കിട്ടില്ലല്ലോ...


*[nikkaah day]*


പള്ളിയിൽ നിന്ന് സുബഹി ബാങ്ക് മുഴുങ്ങിയതും അമ്മായിമാർ വന്നു എല്ലാരേയും വിളിച്ചുണർത്തി.

എണീറ്റു കുളിക്കാതെ എനിക്ക് ചായ തരില്ലാന്ന് പറഞ്ഞതും നിവർത്തികേട് കൊണ്ട് ഞാൻ കുളിച്ചു.

ചായ ഒകെ കുടിച്ചു ഞങ്ങൾ എല്ലാരും കൂടി ഓരോന്നു സംസാരിച്ചിരുന്നു. അപ്പൊ ഉണ്ട് ഒരു പട ബോയ്സ് മുകളിൽ നിന്ന് ഇറങ്ങി വരുന്നു.

"അല്ലാ എങ്ങാട്ടാ bros എല്ലാരും കൂടി..."(ഹന )

"ഞങ്ങൾ ഞങളുടെ പുതിയ അളിയനെ കൊണ്ട് വരാൻ പോകാണ്..." (അജു )

അവൻ പറഞ്ഞത് മനസിലാവാതെ അവരുടെ ഡ്രെസ്കോഡിന്റെ ഭംഗി നോക്കി നിൽകുമ്പോൾ ആണ് തലക്ക് വന്നു ഒരടി കിട്ടിയത്.

തിരിഞ്ഞു നോക്കിയപ്പോ മ്മളെ ഉമ്മി ആയിരുന്നു.

ന്തേ...

"അവർ നിക്കാഹിനു ഇറങ്ങാണ്... നിക്കാഹ് കയിഞ്ഞാ അവർ ഇങ്ങോട്ട് വരും അതിന് അധിക ടൈം ഒന്നും വേണ്ട.... അപ്പോയെക്കും പോയി റെഡി ആകെടി.... ഇനി zayu ന്റെ വീട്ടീന്ന് ആൾകാർ വരുമ്പോ നീ റെഡി ആയിട്ടില്ലെങ്കിൽ ന്റ കയ്യിന്റെ ചൂട് നീ അറിയും." (ഉമ്മച്ചി ചെവി പിടിച്ചു with കൽപ്പിൽ പറഞ്ഞു കൊണ്ട് പോയി.)

അപ്പൊ തന്നെ ബോയ്സ് ഒകെ ങ്ക് ഇളിച്ചു തന്ന് പള്ളിലേക്ക് ഇറങ്ങി. പിന്നെ വീട്ടിൽ ഫുൾ സ്ത്രീകളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്.
കസിൻ എല്ലാരും കൂടി എന്നെ മാറ്റി ഒരുക്കി. ഞാൻ പറഞ്ഞത് കൊണ്ട് സിമ്പിൾ മോഡൽ ആണ് മാറ്റിയത്.

എല്ലാം കഴിഞ്ഞു ഞാൻ ഒന്ന് കണ്ണാടിയിൽ നോക്കി.

ശ്യോ ങ്ക് തന്നെ അത്ഭുദം... ശെരിക്കും ഞാൻ ഒരു സുന്ദരി ആയിട്ടുണ്ട്... ആതേ സുന്ദരി ആണെല്ലോ....

പിന്നെ ഞങ്ങൾ എല്ലാരും കൂടി കുറെ സെൽഫികളും ഫോട്ടോസും ഒകെ എടുത്ത്.

ആ അമ്മും മുബിയും കൂടി എല്ലാ ഫോട്ടോസും കോളേജ് ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട് അത് കണ്ട് മറ്റു കുട്ടികൾ ഒകെ പരാതി ആയി വന്നിട്ടുണ്ട്. ഇത്രീം ഗ്രാന്റ് പരിപാടി ആയിട്ട് ഞങ്ങളോട് ഒന്ന് പറഞ്ഞില്ലാന്ന് ഒകെ.

സത്യം പറഞ്ഞ ഒന്നര മാസം അവിടെ ഉള്ള ഒരു വിവരവും ങ്ക് ഇല്ല.

പിന്നെ wp ഒന്നും അതികം എടുക്കാറില്ല. ഫോൺ കയ്യിലെടുത്താ ഡ്രാമസ് കണ്ടിരിക്കും. അതോണ്ട് ആരുമായി ഒരു കോണ്ടാക്ന്റും ഇല്ലായിരുന്നു.

ഇനി ക്ലാസ്സിൽ പോകുമ്പോ ഉള്ള ന്റ അവസ്ഥ ആലോചിക്കാൻ കൂടി വെയ്യ.


ചെക്കനും കൂട്ടരും വന്നു....


ആരോ അത് വന്നു പറഞ്ഞതും എല്ലാരും ചെക്കനെ കാണട്ടെ എന്നും പറഞ്ഞു തായെക്ക് ഇറങ്ങി.

മ്മള് പിന്നെ കുറെ കണ്ട മുഖമായത് കൊണ്ട് കാണാൻ പോയില്ല. അല്ല പിന്നെ.

പിന്നെ കുറെ സ്ത്രീകൾ വന്നു ന്നെ റൂമിലേക്ക് കൊണ്ട് പോയി.

യാ റബ്ബി ഇതെന്താ ന്നെ കൊല്ലാൻ കൊണ്ട് പോകാണോ ....

ആ കൂട്ടത്തിൽ ആമിയെയും ശ്രുതിയെയും മാത്രം അറിയൊള്ളൂ... ഞാൻ അവർക് മാത്രം ചിരിച് കൊടുത്തു. അല്ല പിന്നെ കണ്ടോർക്ക് എല്ലാം ചിരിച് കൊടുക്കാൻ നില്കാ ഞാൻ..

അങ്ങനെ അവർ കൊണ്ടന്ന ഡ്രെസ്സും പിന്നെന്തൊക്കെയോ ഇടിച്ചു ന്നെ കെട്ടിഒരുക്കിയിട്ടിട്ടുണ്ട്.

റൂമിന്ന് നേരെ ഹാളിൽ കൊണ്ട് പോയതും ഞാൻ അവിടെ മൊത്തം ഒന്ന് കണ്ണോടിച്ചു.

റോസ് കുർത്തയും ബ്ലാക്ക് പാന്റും ഇട്ട് എന്നെ തന്നെ ഫോക്കസ് ചെയ്യുന്ന zayu വിൽ ആണ് എന്റെ കണ്ണ് ചെന്ന് നിന്നത്. എത്ര നേരം അങ്ങനെ നോക്കി നിന്നെന്ന് അറിയില്ല. ന്താ ക്ലാമാർ. നെറ്റിയിൽ തട്ടി കിടക്കുന്ന ആ മുടി എന്നെ തന്നെ നോക്കി നിൽക്കുന്ന ആ കാപ്പികണ്ണ് നേർത്ത പുഞ്ചിരി തത്തി കളിക്കുന്ന അവന്റെ ചുണ്ടുകൾ വീണ്ടും വീണ്ടും എന്റെ കണ്ണുകൾ അവനിൽ തന്നെ തറച്ചു നിന്ന്.

എന്നെ വന്നു മുബി തട്ടിയപ്പോ ആണ് ഞാൻ എവിടെ നില്കുന്നെ എന്ന് ബോധം വന്നത്. എന്നെ മുബി തട്ടിയ പോലെ ഇർശു zayu ന് ഒരു തട്ടും കൊടുത്തിട്ടുണ്ട്.

എല്ലാർകും ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു. പാവല്ലേ കുറെ നേരമായി ന്നെ നോക്കി നിൽക്കല്ലേ അവരൊക്കെ..

പിന്നെ എല്ലാരുടെയും സമ്മദത്തോടെ zayu എന്റരികിൽ വന്നു കഴുത്തിൽ അവന്റെ പേര് കൊത്തി വെച്ച മഹർ അവന്റെ കൈ കൊണ്ട് അണിയിച്ചു. Zayaan എന്നാ നാമം എന്റെ മാറിൽ വന്നു എന്റെ മാറിനെ ഒന്ന് തലോടി.
എന്തോ ആദ്യം ഒരുപാട് ആഗ്രഹിച്ചത് കൊണ്ടാവാം എന്റെ ഉള്ളൊന്ന് സന്തോഷിച്ചു. പക്ഷെ വെല്ലിക്കാനെ ഓർത്തതും ആ സന്തോഷം താനേ മാഞ്ഞു.

പിന്നെയും എന്തൊക്കെയോ സാധങ്ങൾ അവർ എന്നെ ഏൽപ്പിച്ചു.. ഞാൻ എല്ലാം വാങ്ങി വെച്ച്.ആരെയും വെല്യ മൈന്റ് ചെയ്തില്ല.

ഞാൻ പിന്നെ ഒന്നും പുറത്ത് കാണിച്ചില്ല. എല്ലാർക്കും മുന്നിൽ നല്ല ഒരു നടി ആയി തന്നെ നിന്നു.

എല്ലാര മുഖത്തും നല്ല സന്തോഷം ഉണ്ട്. അങ്ങനെ പരിപാടി ഒകെ കഴിഞ്ഞു എല്ലാരും പോയി വീട് ഒന്ന് ശാന്തമായപ്പോ ഒരു 6 മണി ആയിട്ടുണ്ട്.
പാലക്കാട് ഉള്ളവർ പോയിട്ടില്ല ബാക്കി എല്ലാരും പോയിട്ടുണ്ട്. മുബിയും അമ്മും അവളുടെ വീട്ടിൽ ഒരു day നിൽക്കാൻ പോയി.
Sunday മോർണിംഗ് ട്രെയിൻ ഞങ്ങൾ എറണാകുളത്തേക്ക് തിരിക്കും.. ക്ലാസിന് പോകണം, കുറെ ക്ലാസ് മിസ്സ്‌ ആയി.

എല്ലാരും പോയതിന് ശേഷം ഞാൻ നോട്ട് കമ്പ്ലീറ്റ് ചെയ്യാന് ഇരിന്നു. കസിൻസൊക്കെ ഓരോന്നു പറഞ്ഞു പിറകെ തന്നെ ഉണ്ട്. അതൊന്നും നോക്കി നിന്നാൽ ആ സാന്ദ്ര മിസ്സ്‌ ന്നെ കേറി ചെല്ലുന്ന ദിവസം തന്നെ പുറത്താക്കും എന്നറിയുന്നത് കൊണ്ട് ഞാൻ എഴുതാനിരുന്നു.


"ഡീ... റൂബി നിന്റെ കെട്ടിയോൻ പൊളി ആണല്ലോ.... അല്ലാ നിക്കാഹ് കഴിഞ്ഞു പോയതിന് ശേഷം വിളിച്ചില്ലേ..."(കസിൻ )

ഞാൻ അതിന് മറുപടി ഒന്നും കൊടുക്കാൻ നിന്നില്ല.ഞാൻ അവരെ ഒന്ന് നോക്കി വീണ്ടും ന്റ എഴുത്ത് തുടങ്ങി.

അപ്പോഴാണ് ഇർശു റൂമിലേക്ക് കയറി വന്നത്.

"അവൻ വിളിച്ചാൽ എങ്ങനെ കിട്ട.. അവളുടെ ഫോൺ ഓഫണല്ലോ..." (ഇർശു )

അപ്പോഴാണ് ഞാൻ ഫോൺ ഓർക്കുന്നത്. ചത്തു കിടക്കാണ് അത്. കുത്തിവെക്കാൻ നിന്നെങ്കിലും അഥവാ ഓണായാൽ ആ കുരങ്ങൻ വിളിച്ചാലോ എന്ന് കരുതി കുത്തിവെച്ചില്ല.

"ജ്ജ് ഇനി ഇന്ന് വിളിക്കൊന്നും വേണ്ട... നാളെ മോർണിംഗ് അവൻ ഇവിടെ എത്തും..."(ഇർശു )

എന്തിന്.... (ഞാൻ )

"അതൊക്കെ നാളെ രാവിലെ അറിയാം... മോൾ ഇപ്പൊ എഴുതി കയിഞ്ഞാൽ ഫുഡ്‌ കയിച് ഉറങ്ങിക്കോ...., ചില സുപ്രാധാന തീരുമാനങ്ങൾ നാളെ ഫിക്സ് ചെയ്യും., മോർണിംഗ് പത്തിന് മുമ്പായി മുബിനോടും അമ്മൂനോടും ഇങ്ങോട്ട് എത്താൻ പറയണം കേട്ടോ..."(ഇർശു )

മ്മ്മ്...(ഞാൻ )

ന്താവും ഇപ്പൊ ഇത്ര വലിയ കാര്യം....

മനുഷ്യന്റെ ഉള്ള സമാദാനവും അവൻ കളഞ്ഞു.

തുടരും..... 💞


നല്ല ലെങ്ത് ഇല്ലേ 😁

അപ്പൊ ലെങ്ത്തിൽ തന്നെ കമന്റും വേണം ട്ടാ 💞💞💞

~വരികളുടെ പ്രണയിനി~


സ്നേഹ തൂവൽ part41

സ്നേഹ തൂവൽ part41

4.8
2221

*💞സ്നേഹതൂവൽ💞*       Part.41      ✍️ *~°♡jìfñì♡☆♡jààñ♡°~*     copyright work- This work (💞സ്നേഹതൂവൽ 💞) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (_jifni_)prior permission                             °°°°°°°°°°°°°°°°°   ന്താവും ഇപ്പൊ ഇത്ര വലിയ കാര്യം....   മനുഷ്യന്റെ ഉള്ള സമാദാനവും അവൻ കളഞ്ഞു.   ന്താവും ഇപ്പൊ.... ആവാം നാളെ അറിയാം... ന്തായാലും മുബിക്കും അമ്മൂനും വിളിച്ചറിയിക്ക.   എന്നും കരുതി ഞാൻ അവർക് വിളിച്ചു പറഞ്ഞു.   പറയാൻ കാത്തിരുന്ന പോലെ രണ്ടും ഒറ്റയടിക്ക് മോർണിംഗ് ഇവിടെ എത്തും എന്ന് പറഞ്ഞു.   പിന്നെ നോട്ട് ഒകെ അട