Aksharathalukal

സ്നേഹ തൂവൽ part41

*💞സ്നേഹതൂവൽ💞*
      Part.41
 
   ✍️ *~°♡jìfñì♡☆♡jààñ♡°~*
 
 
copyright work-
This work (💞സ്നേഹതൂവൽ 💞) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (_jifni_)prior permission 
 
                         °°°°°°°°°°°°°°°°°
 
ന്താവും ഇപ്പൊ ഇത്ര വലിയ കാര്യം....
 
മനുഷ്യന്റെ ഉള്ള സമാദാനവും അവൻ കളഞ്ഞു.
 
ന്താവും ഇപ്പൊ.... ആവാം നാളെ അറിയാം...
ന്തായാലും മുബിക്കും അമ്മൂനും വിളിച്ചറിയിക്ക.
 
എന്നും കരുതി ഞാൻ അവർക് വിളിച്ചു പറഞ്ഞു.
 
പറയാൻ കാത്തിരുന്ന പോലെ രണ്ടും ഒറ്റയടിക്ക് മോർണിംഗ് ഇവിടെ എത്തും എന്ന് പറഞ്ഞു.
 
പിന്നെ നോട്ട് ഒകെ അടച്ചു വെച്ച് ഞാൻ കസിൻസിന്റെ കൂടെ കൂടി കുറച്ചു സംസാരിച്ചിരുന്നു. ഒരു 11:30 ആയപ്പോ എല്ലാരും കൂടി ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോ ആണ് റജു ഭാബി ഓടി വരുന്നത് കണ്ടത്.
 
ഭാബി വരുന്നത് കണ്ട് എല്ലാരും ഫൂഡ് കഴിക്കൽ നിർത്തി എണീറ്റു. ഉമ്മ കയ്യിലുണ്ടായിരുന്ന പ്ലൈറ്റ് തായേ ഇട്ടു ഭാബിയുടെ അരികിലേക്ക് ഓടി.
 
ന്താ മോളെ.... (ഉമ്മ )
 
"ഉമ്മ... ഇക്ക.. ഇക്ക സംസാരിച്ചു....." എന്നും പറഞ്ഞു ഭാബി ഉമ്മാനെ കെട്ടി പിടിച്ചു.
 
സന്തോഷം കൊണ്ട് ഭാബിയുടെ കണ്ണ്നിറഞ്ഞിരുന്നു. പെട്ടന്ന് എന്തോ ഓർത്ത പോലെ ഭാബി ഉമ്മയിൽ നിന്നും അകന്നിട്ട് എന്റെ അടുത്ത് വന്നു എന്റെ കൈകളിൽ പിടിമുറുകി.
 
"നിന്നെയാ ഇക്കാക്ക് കാണണം എന്ന് പറഞ്ഞത്.... നിന്നെ വിളിച്ചു വാ എന്ന് മാത്രേ പറഞ്ഞോള്ളൂ..." എന്നും പറഞ്ഞു എന്നെ കൊണ്ട് റൂമിലേക്ക് പോയി.
 
ഞങ്ങൾക്ക് പിറകെ ബാക്കി എല്ലാരും വന്നു.
 
ഞാൻ റൂമിൽ കയറിയ ഉടനെ ഇക്കാ ങ്ക് ഒന്ന് ചിരിച്ചു തന്നു...
 
"ഇവിടെ വാ...." പതിഞ്ഞ സ്വരത്തിൽ ഇക്ക എന്നെ അരികിലേക്ക് വിളിച്ചു.
 
ഞാൻ വെല്ലിക്കാന്റെ അടുത്തെത്തിയ ഉടനെ വെല്ലിക്ക മറ്റുള്ളവരോട് എല്ലാം പുറത്ത് പോകാൻ പറഞ്ഞു.
    ഭാബി പുറത്ത് പോയപ്പോ ആ ഡോറും ചാരി.
 
     " ന്താ വെല്ലിക്ക.... "എന്റെ കൈകളെ തലോടുന്ന ആ കൈകളിൽ പിടിച്ചു ഞാൻ ചോദിച്ചു.
 
"മോളെ... മോൾ ഞാൻ ഒരു കാര്യം ചോദിച്ചാ സത്യം പറയോ...."(നിസു )
 
"ആ ഞാൻ വെല്ലിക്കാനോട് കള്ളം പറയാറുണ്ടോ...."(ഞാൻ )
 
"ഇന്ന് വരെ ഇല്ല... ഈ കാര്യത്തിലും മോൾ അത് തെറ്റികില്ലാന്ന് ഈ ഇക്കാക്ക വിശ്വസിക്കുന്നു."(നിസു )
 
"വിശ്വസിക്കാം.... ഞാൻ കള്ളം പറയില്ല.... ന്താ ചോദിക്കാനുള്ളത്."(ഞാൻ )
 
"മോൾക് zayu നോട് ദേഷ്യം ഉണ്ടോ.... കുറച്ചെങ്കിലും വിരോധം ഉണ്ടോ ഞാൻ ഈ കിടക്കേണ്ടി വന്നത് അവനാ എന്ന് അറിഞ്ഞിട്ട്... സത്യേ ന്റ മോൾ പറയാവൂ..."(നിസു )
 
വെല്ലിക്കാന്റെ ആ ചോദ്യം ങ്ക് ഒരു വലിയ അടി ആയിരുന്നു. കള്ളം പറയില്ലാന്ന് വിശ്വസിക്കുന്ന ഞാൻ എങ്ങനെ കള്ളം പറയുക. ഇനി ദേഷ്യം ഉണ്ടെന്ന് അറിഞ്ഞാൽ അത് വെല്ലിക്കാക്ക് സങ്കടം ആവോ...
 
മോളെ.... ഒന്നും പറഞ്ഞില്ല...
 
ഓരോന്ന് ആലോചിച്ചു നിന്നപ്പോഴാണ് ഇക്ക വീണ്ടും ന്നെ വിളിച്ചത്.
 
"അത് പിന്നെ...."(ഞാൻ )
 
"മോൾ ഉത്തരം പറയാൻ ബുദ്ധിമുട്ടണ്ട.... ങ്ക് അറിയാം മോൾക് അവനോട് ദേഷ്യം ഉണ്ടെന്ന്. ദേഷ്യം മാത്രമല്ല പകയും ഉണ്ടെന്ന്, പക്ഷെ അതൊക്കെ വെറും തെറ്റുദ്ധാരണയുടെ പുറത്താണ് മോളെ.. നീ വിചാരിക്കും പോലെ അവന്റെ കൈഅബദ്ധം പോലും അല്ല ന്റ ഈ കിടപ്പിന് കാരണം."(നിസു )
 
വെല്ലിക്ക പറഞ്ഞത് ങ്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവനെല്ലെങ്കിൽ പിന്നെ അവൻ എന്തിന് എന്റെ മുന്നിൽ ഒരു കുറ്റവാളി ആയി നിൽക്കണം. ഞാൻ കുറ്റപ്പെടുത്തുമ്പോ എന്ത് കൊണ്ട് അതൊന്നും എതിർത്തില്ല.... അവൻ തന്നെയാണ്. വെല്ലിക്ക എന്റെ ദേഷ്യം മാറ്റാൻ പറയാവും...
 
ഞാൻ മനസ്സിൽ ഉറപ്പിക്ക ആയിരുന്നു അവൻ തന്നെ ആണ് ചെയ്തേത് എന്ന്.
 
"മോളെ അതാണ് സത്യം.... പിന്നെ നിനക്ക് മുന്നിൽ അവൻ എല്ലാം സ്വയം തെറ്റായി സ്വീകരിക്കുകആയിരുന്നു."(നിസു )
 
വെല്ലിക വീണ്ടും വീണ്ടും അത് തന്നെ പറയണമെങ്കിൽ ഇർഷും ഉപ്പയും അവനെ സപ്പോർട്ട് ചെയ്യണമെങ്കിൽ അപ്പൊ അവനാവില്ലേ ഇത് ചെയ്തത്.
 
"പിന്നെ ആരാ അത് ചെയ്തത്...?(ഞാൻ )
 
"അത് ഇനി മോൾ അറിയണ്ട.... ന്തയാലും zayu അല്ല. മോളാണ് സത്യം ഈ വെല്ലിക്ക കള്ളം പറയല്ല..."(നിസു )
 
"ഇക്ക... ആരാന്ന് "(ഞാൻ )
 
ഞാൻ ചോദിച്ചു ഫുള്ളാകും മുമ്പ് ഇക്ക എന്നെ തടഞ്ഞിരുന്നു.
 
ഇനി ഇതിനെ പറ്റി ചോദിക്കരുത് എന്നും എന്നെങ്കിലും ഒകെ നീ അറിയാണെങ്കിൽ അപ്പൊ അറിഞ്ഞാ മതി എന്നും പറഞ്ഞു ഇക്ക.
 
പിന്നെ ഞങ്ങൾ കുറെ ഓരോന്നു സംസാരിച്ചിരുന്നു. ഇക്കാന്റെ ഈ മാറ്റം ഡോക്ടർസ് വരെ മഹാഅത്ഭുദം ആയിരുന്നു.
 
എന്റെയും വെല്ലിക്കാന്റെയും അടുത്തേക്ക് ഇർഷും റയും വന്നു. പിന്നെ എത്ര നേരം എന്നില്ലാതെ സംസാരിച്ചു തമാശ പറഞ്ഞു കളിയാക്കിയും ഇരുന്ന്.
 
 
"മതീ മതി.... എണീറ്റു പോയെ ഇനി ഞങ്ങൾ കുറച്ചു സംസാരിക്കട്ടെ.... നേരം ഒരുമണി ആയി... നാളെ evening നിനക്ക് പോകണ്ടേ..." എന്നും പറഞ്ഞു ഡോർ തുറന്ന് വന്നു ഭാബി ന്റ ചെവിക്ക് പിടിച്ചു പുറത്താക്കി.
 
പിന്നെ ടൈം കളയാൻ നിന്നില്ല എല്ലാർകും ഒരു ഗുഡ്നൈറ്റ് പറഞ്ഞു ഞാൻ കിടക്കാൻ പോയി.
 
അപ്പോയല്ലേ വിറ്റ്. ന്റ റൂമിലെ കട്ടിൽമേ നാലെണ്ണം പരസ്പരം കെട്ടി പിടിച്ചു കിടക്കുന്നുണ്ട്.
 
ഇനി അവിടെ നിന്നിട്ട് കാര്യമില്ലാന്ന് മനസിലായതും ഞാൻ അപ്പുറത്തെ റൂമിൽ പോയി അവിടെയും ഇതാണ് സ്ഥിതി. പിന്നെ ഒന്നും നോക്കിയില്ല ഞാൻ നേരെ അവരുടെ ഇടയിൽ കുത്തികേറി കിടന്നു.
 
നല്ല സുഖനിദ്ര ന്നെ തേടി വന്നില്ലാ 😞. മനസിലേക്ക് മുഴുവൻ വന്നത് zayu ആയിരുന്നു.
 
ജീവിതത്തിൽ എത്ര മാത്രം കൊതിച്ച ദിവസം ആയിരുന്നു ഇന്ന്. ഒരു തെറ്റുദ്ധാരണയുടെ പുറത്ത് ഞാൻ എല്ലാം കൊളമാക്കിയത്. Zayu എത്ര മാത്ര സങ്കടപ്പെട്ടിട്ടുണ്ടാവും പുറത്ത് കാണിച്ചില്ലെങ്കിലും. എന്റെ ഓരോ വാക്കുകളും അവനെ എത്ര കുത്തിനോവിച്ചിട്ടുണ്ടാകും. എല്ലാത്തിനും സോറി പറയണം. അവന്റെ നല്ല പാതി ആയി ജീവിക്കണം. ഒന്നിച്ചിരുന്നു സ്വപനം കണ്ട പോലെ ഒരു ജീവിതം നാളെ മുതൽ ഞാങ്ങൾക്ക് തുടങ്ങണം.
 
നിസുകാക് വെടി വെച്ചത് ആരാന്ന് ഇനി അന്വേഷകണ്ട... ഇക്ക പറഞ്ഞ പോലെ ഒരിക്കെ ഞാൻ എല്ലാം അറിഞ്ഞോളും.. ഇനിപ്പോ അറിഞ്ഞിട്ടെന്തിനാ ഇക്കാക്ക് സുഖമാവുന്നുണ്ടല്ലോ.... അതിന് അല്ലാഹുവിനോട് നന്ദി പറയാണ് വേണ്ടത്.
 
ഇത്രീം day ചെയ്തതിനൊക്കെ zayu നെ വിളിച്ചു sorry പറഞ്ഞു അവന്റെ പഴയ ഐറ... യേയ് അല്ല അവന്റെ മാത്രം ഐബി ആണ് ഞാൻ ഇപ്പൊ എന്ന് തന്നെ അറിയിക്കണം എന്ന് തോന്നി. ഇനിയും വൈകിയാൽ എനിക്ക് വല്യ അറ്റാകും ഉണ്ടാകും എന്ന് കരുതി.
 
കുത്തിതിരക്കി കേറിയ പോലെ കുത്തിതിരക്കി കട്ടിലിൽ നിന്നിറങ്ങി ഫോൺ എടുത്ത് നോക്കി.
 
താ ചത്തു കിടക്കുന്നു. മനുഷ്യൻ അപ്പൊ വന്ന ഒരു ദേഷ്യം ഒറ്റ ഏറിന് ഫോൺ എറിഞ്ഞ് പൊട്ടിക്കാനാ തോന്നിയത്. പിന്നെ മ്മളെ ഫോൺ ആയത് കൊണ്ട് ദേഷ്യത്തെ കടിച്ചമർത്തി ചാർജറും കയ്യിലെടുത്തു ഹാളിൽ ടാബ്‌ലിന്റെ അടുത്ത് വന്നു കുത്തിവെച്ചു.
കുറച്ചു നേരം അതിന് കാവൽ ഇരുന്ന്. ഒരു 15%ആയതിനു ശേഷം ഞാൻ ഓണാക്കി. Zayu ന്റെ നമ്പറിലേക്ക് call ചെയ്ത്. But കുറെ റിങ് ചെയ്തിട്ടും call എടുത്തില്ല...
 
നിരാശയോടെ പോയി കിടന്നെങ്കിലും ഉറക്കം ന്റെ അയലത്ത് പോലും വന്നില്ലാ...
 
ഞാൻ ഫോൺ കയ്യിലെടുത്ത് ബാൽകണിയിൽ ചെന്നിരുന്നു. ഉള്ള ചാർജ് തീർക്കാന്ന് കരുതി. ഡാറ്റാ ഓണാക്കി. കുറെ മെസ്സേജസ് ഉള്ളത് കൊണ്ട് ചാറ്റ് ഭാഗം നോക്കാൻ തന്നെ ഒരു മടി. ഞാൻ സ്റ്റാറ്റസ് നോക്കി ഇരുന്നു. പകുതിയിലേറ ആൾകാരുടെ സ്റ്റാറ്റസും എന്റെയും zayu ന്റെ പിക്കും ഞങ്ങളെ വിഷ് ചെയ്തുള്ള മെസ്സേജസും ആണ്.
 
സ്റ്റാറ്റസ് ഒകെ നോക്കി കഴിഞ്ഞു ചുമ്മാ ചാറ്റ് ഭാഗം നീക്കിയതും zayu ന്റെ നമ്പറിൽ നിന്ന് നാല് മെസേജ്.
 
അത് സീൻ ചെയ്ത് വായിച്ചതും എന്റെ കയ്യിൽ നിന്ന് ഫോൺ നിലം പതിഞ്ഞു.
ഫോണിന്റെ കൂടെ ഞാനും ആ ബാൽകാണിയിൽ മുട്ട്കുത്തി ഇരുന്ന്.
 
ആ മെസേജ് വീണ്ടും ഫോൺ കയ്യിലെടുത്ത് ഞാൻ വായിച്ചു.
 
 
തുടരും..... 💞
 
അപ്പൊ മക്കളെ cmnt kurayunnund😞
ന്നാലും ഞാൻ എന്നും പറ്റുന്ന പോലെ പോസ്റ്റും 😄എന്നോട് ഇത്തിരി ദയ ഉണ്ടെങ്കിൽ cmnt തരണേ 
 
~വരികളുടെ പ്രണയിനി~

സ്നേഹ തൂവൽ part 42

സ്നേഹ തൂവൽ part 42

4.9
2320

*💞സ്നേഹതൂവൽ💞*       Part.42    ✍️ *~°♡jìfñì♡☆♡jààñ♡°~* copyright work- This work (💞സ്നേഹതൂവൽ 💞) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (_jifni_)prior permission                           °°°°°°°°°°°°°°°°° അത് സീൻ ചെയ്ത് വായിച്ചതും എന്റെ കയ്യിൽ നിന്ന് ഫോൺ നിലം പതിഞ്ഞു. ഫോണിന്റെ കൂടെ ഞാനും ആ ബാൽകാണിയിൽ മുട്ട്കുത്തി ഇരുന്ന്. ആ മെസേജ് വീണ്ടും ഫോൺ കയ്യിലെടുത്ത് ഞാൻ വായിച്ചു. *'ഐറ റൂബി എന്നാ നീ ഇന്ന് മുതൽ എന്റെ ഭാര്യയാണ്... നീ ഇഷ്ടമില്ലാതെ ഏറ്റെടുത്ത ഒരു പട്ടം ആണ് എന്റെ ഭാര്യാപട്ടം എന്നെനിക്ക് അറിയാം.... വർഷങ്ങളോളം ഒരുമിച്ചു കണ്ട സ്വപനങ്ങ