Aksharathalukal

അജുന്റെ കുറുമ്പി💞

Part 32


✒️ Ayisha Nidha


ഞാൻ പറഞ്ഞ് തന്നാ... മതിയോ....


എന്ന് ഒരു ശബ്ദം കേട്ടതും ഞങ്ങൾ രണ്ടും തിരിഞ്ഞ് നോക്കി.


ഷാദി ആയിരുന്നു അത്.

ആഹൂഫ് ...... 


"എന്താടി..." (അമ്മു)

"അത് പിന്നേ ശ്വാസം നേരേ വീണത് ഇപ്പഴാ...."


"അതെന്താ... ഇത്രയും നേരം വളഞ്ഞായിനോ... ശ്വാസം വീണത്." (അമ്മു)


"പോടി, ഞാൻ വിചാരിച്ച് എന്റെ ബ്രദേഴ്സ് വല്ലതും ആണെന്ന്."

നിന്റെ ബ്രദേഴ്സോ... അതാരാ.... (അമ്മു)


"ഇവിടുത്തെ നാല് ബുദ്ധൂസുകൾ."😉


"ഏഹ്" 😇


"അല്ല നീ പറ നീയെന്താ... ഇവിടെന്ന്"


"ആദ്യം നീ പറ" (അമ്മു)


ഓഹ് ഒന്ന് നിർത്തോ രണ്ടും  ഞാൻ പറയാംന്ന് പറഞ്ഞില്ലെ.😠 (ഷാദി)


എന്നാ... പറ, അല്ല ആദ്യം നീ ആരാന്നും കൂടി  പറ. (അമ്മു)


ഞാൻ ഷാദിയ ഷാദിന്ന് വിളിക്കും. നീയിപ്പോ... ചോദിക്കുന്ന അജുവില്ലെ അവന്റെ ഒരേ ഒരു പെങ്ങൾ. പിന്നേ
ഇവിടെ ഫർഹാന്റെ ഭാര്യയും ആണ് ഞാൻ.


"അപ്പോ... ഖാസിം ഫാമിലിയിലെ  ഒരേ ഒരു പെൺതരി നീയാണോ..''😱 (അമ്മു)


ഹാ...😊 (ഷാദി)

അപ്പോഴാ... "എന്താടി " എന്ന് ചോദിച്ചും കൊണ്ട് അൽത്തുവും അയ്ദുവും അങ്ങോട്ട് വന്നത്. 


"കുന്തം "


ഹോ.. മേഡത്തിന്റെ സങ്കടം മാറിയപ്പോ... കണ്ടോ... സംസാര ഷൈലി വരെ മാറി. (അയ്ദു)


"ഒന്ന് പോടാ"

നീ പോടി (അയ്ദു)


അതെ ഞാൻ നിങ്ങളെ അടിണ്ടാക്കാൻ അല്ല വിളിച്ച് വരുത്തിയെ😠 (ഷാദി)


പിന്നേ 🤨 (അയ്ദു)


ഞാൻ അജുക്കയും ലനുവും സെറ്റായത് എങ്ങനാന്ന് പറയാൻ വിളിച്ചതാ... (ഷാദി)

ഹാ... ന്നാ.. അത് വേഗം പറ  അതറിയായിട്ട് ഒരു സുഖല്ല (അൽത്തു)


"എന്താടാ.. പനി വല്ലതും ആണോ...."

അല്ലാ..😬 (അൽത്തു)


"പറഞ്ഞാ.. പോരെ വെറുതെ എന്തിനാ... പല്ല് പൊട്ടിക്ക്ണത്."


മിണ്ടാതിരിയടി (അയ്ദു)

"Ok "


അങ്ങനെ ഷാദി എല്ലാം മൂന്നാൾക്കും പറഞ്ഞ് കൊടുത്തു.


അല്ല ആരാ.. ഈ ഫൈസി (അമ്മു)

അത് ഞങ്ങടെ കോളേജിലെ സാറാ... (ഷാദി)


ഏത് സാറ്  ഞമ്മളെ ഫൈസി സാറൊ...😵 (അയ്ദു)


യാ... യാ.. 😄(ഷാദി)


എടി മഹാ.. പാപി നീ ആ ഫൈസിയെ കെട്ടിനേൽ നിന്നെ ഞാൻ കൊന്നേനേ. (അൽത്തു)

 "അത് ക്കി അറിയാലോ...😁😁"


ഹാ... പിന്നേ ഒരു കാര്യം അജുവും ഇവളും മുൻ പരിജയം ഉള്ളത്  ആരോടും പറയരുത്. അത് നമ്മക്ക് മാത്രമേ അറിയൂ... (ഷാദി)

അപ്പോ.. അജുക്കക്ക് അറീലെ (അയ്ദു)

"നീ പൊട്ടനാണോ.. അതോ.. പൊട്ടനായ് അഭിനയിക്കാണോ...🤥"


പൊട്ടൻ നിന്റെ കെട്ടിയോൻ (അയ്ദു)


"താറ്റ്സ് യുവർ ബ്രദർ🤓" 

പോടി (അയ്ദു)

"പോടാ "


അപ്പോളാണ് "അതെ എല്ലാരും ക്ലാസിൽ പോവാൻ നോക്ക്" എന്ന് പറഞ്ഞ് ഫറു അങ്ങോട്ട് കേറി വന്നത്.


അപ്പോ.. തന്നെ  എല്ലാരും റൂമിന്ന് ഇറങ്ങി പോയി.

എന്താ.... എന്റെ മുത്ത് ഇപ്പോ... ഫുള്ള് ഹാപ്പി അല്ലെ (ഫറു)

"അല്ല എനിക്ക് ഒരു ചോക്കോബാർ കൂടി കിട്ടിയാലെ  ഹാപ്പി ആവു"


ചോക്കോബാർ കിട്ടാനുള്ള അടവാണ് മക്കളെ.🤪


ഹയ്യോ... അത്ര ഒക്കെ ഹാപ്പി മതി നീ റെഡിയായ് വന്നേ. 

ഫറു അതും പറഞ്ഞ് താഴോട്ട് പോയി.


ഞമ്മളെ അടവ് ചീറ്റി പോയേ... ങ്ങി... ങ്ങീ..😭😭

ഞാൻ റെഡിയായ്  വേഗം താഴോട്ട് പോയി.

അപ്പോ... എല്ലാരും ഇരുന്ന് ഫുഡടിക്കാ.. 

"ഹാ.. ന്റെ കാന്താരി  ഇപ്പോ.. നേരത്തേ എഴുന്നേൽക്കാൻ പഠിച്ചോ.."

"ഉപ്പുപ്പ വേണ്ടാട്ടോ...."


"ഞാൻ ചുമ്മാ... പറഞ്ഞല്ലെ  ന്റെ കുട്ടി നല്ലതാ..."

"അങ്ങനെ പറ ഉപ്പുപ്പ "


ദേ ഉപ്പുപ്പ കൂടുതൽ ലാളിക്കല്ലെ ഞങ്ങളും ഉണ്ട് ഇവിടെ (സിയു)

"കുശുമ്പൻ "


അത് നിന്റെ കൂട്ടിയോൻ (സിയു)

അപ്പോ.. അജു സിയുനേ നോക്കി കണ്ണുരുട്ടിയതും   

"സോറി അളിയാ"... എന്ന് പറഞ്ഞ് ഓന് ഫുഡടി തുടർന്നു.


തിന്നു എന്ന് പറയാൻ വേണ്ടി മാത്രം ഫുഡടിച്ച് ഞാൻ എഴുന്നേറ്റ് സ്കൂട്ടിയുടെ അടുത്തേക്ക് പോവുമ്പോ...


"മുത്തെ ഒന്നവിടെ നിൽക്ക് "

എന്ന് ഫറു പറഞ്ഞതും ലനു അവിടെ നിന്ന്.


"ഇന്നാ... നിനക്ക് ചോക്കോബാർ "

ഹയ്യമ്മ ഹയ്യമ്മ എന്റെ പ്ലാൻ ജയിച്ചേ...🥳🥳


ഇനി ന്നേ നോക്കി പുച്ഛിക്കണ്ടട്ടോ.... (ഫറു)

അതിന് ഇവള് എപ്പള ഇക്കനെ നോക്കി പുച്ഛിച്ചേ (ഷാദി)


ഫുഡ് കഴിക്കുമ്പോ... ഫുള്ള് പുച്ഛിക്കായ്നും ഇവളെ പണി. (ഫറു)

😁😁


അല്ല ഫറുക്ക ഇങ്ങളെ കല്യാണത്തിന് എന്ത്യ ന്നേ വിളിക്കാഞ്ഞിയത്. (അമ്മു)

"ന്നേ പോലും വിളിച്ചില്ല പിന്നല്ലെ നിന്നെ "


അതെന്താ... നിന്നേ വിളിച്ചാലെ ന്നേ വിളിക്കാൻ പറ്റൂ.... (അമ്മു)

ഒന്ന് നിർത്ത് രണ്ടും. നിങ്ങൾ മൂന്നാള് ഇല്ലെ കാറിൽ പോക്കോ... (ഫറു)


"വേണ്ട ഞങ്ങൾ  സ്കൂട്ടിയിൽ  പോയിക്കോളാം."

അതിന് നിന്റെ സ്കൂട്ടി ഇവിടെ ഇല്ലല്ലോ... (ഫറു)


"ഓഹ് ഷിറ്റ് ന്നാ... പിന്നേ കാറിന്റെ കീ താ.. ഞങ്ങൾ പോട്ടെ..."


മ്മം  ന്നാ... പോക്കോ... (ഫറു)


അങ്ങനെ മൂന്നാളും അങ്ങട്ടും ഇങ്ങട്ടും അടിണ്ടാക്കി കോളേജിൽ എത്തി.

കാറിൽ നിന്ന് ഇറങ്ങിയതും എല്ലാരും ഞങ്ങളെ തന്നെ നോക്കി നിക്കുന്നത് കണ്ട്  എനിക്ക് എന്തോ.. പോലെ  തോന്നി.


ആരെയും നോക്കാതെ ക്ലാസിലേക്ക് പോവാൻ നിന്ന ഞങ്ങളെ മുമ്പിലേക്ക് രണ്ട് ചെക്കന്മാർ വന്നു നിന്നു.


എങ്ങോട്ടാ... മോളെ പോണത്  ഒന്ന് നിക്ക് ചേട്ടന്മാർ ചോദിക്കട്ടെ 


എന്ന് ഒരുത്തൻ പറഞ്ഞതും ഞാൻ അവന്റെ മുഖത്തേക്ക് നോക്കി. ഒരു വഷളൻ ചിരിയും ചിരിച്ച് ന്നേ തന്നെ നോക്കി നിക്ക ആ പെരട്ട കിളവൻ.

ഒറ്റോന്നങ് കൊടുക്കാൻ കൈ പോക്കുമ്പോക്കും അങ്ങോട്ട് സിനു വന്നു.


"എന്താ... മൂന്നിനും പണി ക്ലാസിൽ പോവാൻ നോക്ക്." (സിനു)


"ഹാ.."


"നിന്റെ സ്കൂട്ടിടെ കീ കയ്യിലുണ്ടോ.." (സിനു)


"ഇല്ല..."


ഓഹ്😬 (സിനു)

"മോൻ കൂടുതൽ പല്ല് കടിക്കണ്ട നിന്റെ ബുള്ളറ്റ് എനിക്ക് വേണം."


"എന്തിന്" (സിനു)


"പുഴുങ്ങി തിന്നാൻ"😠


"ഓഹ് സോറി ബേബി എന്റെ വണ്ടി പുഴുങ്ങാൻ പറ്റത്തില്ല🤭" (സിനു)


"😬😬"


"അതെ സിനാൻ ഞങ്ങൾ ഇവിടെ സംസാരിക്കുന്നത് കണ്ടീലെ പിന്നേന്തിനാ... താൻ ഇടയിൽ കേറി വന്നത്"

ആ വന്നതിൽ ഒരുത്തൻ പറഞ്ഞതും ഞാൻ ഓനേ ഒന്ന് തറപ്പിച്ച് നോക്കി.


"സോറി മോൻ ഇത് എന്റെ പെണ്ണാ... എനിക്കിഷ്ടള്ളപ്പോ... ഞാൻ സംസാരിക്കും അതിൽ നീ ഇടപടണ്ട" (സിനു)

മൂന്നും ചെല്ല് ക്ലാസിൽക്ക് ചെല്ല്.

സിനു പറഞ്ഞതും ഞങ്ങൾ ക്ലാസിലേക്ക് പോയി.


💕💕💕


(തുടരും)


അജുന്റെ കുറുമ്പി💞

അജുന്റെ കുറുമ്പി💞

4.8
2050

Part  33 ✒️ Ayisha Nidha സിനു പറഞ്ഞതും ഞങ്ങൾ ക്ലാസിലേക്ക് പോയി. പോയപ്പോ... തന്നെ ഉണ്ട് ലാസ്റ്റിന്ന് മൂന്നാമത്തെ ബെഞ്ചില് മൂന്നേണ്ണം മുഖവും വീർപ്പിച്ച് ഇരിക്കുന്നു. "എന്താണ് എന്റെ ചെല്ലക്കുട്ടിസിന്റെ മുഖത്തിനോരു കോട്ടം" ഞാൻ അത് ചോദിച്ചിട്ടും മൂന്നിനും ഒരു കുലുക്കവുമില്ല.  "എന്താ.. നിങ്ങളെ പ്രോബ്ലം അത് പറ." "നീയാ ... ഞങ്ങടെ പ്രോബ്ലം."      എന്ന് നാജു പറഞ്ഞതും എനിക്ക് സങ്കടായി..  "ഞാനോ...?😒" "ഹാ... നീ തന്നെ. നിനക്ക് ഇപ്പോ... ഞങ്ങളെ മൂന്ന് പേരേയും വേണ്ടല്ലോ... ഇപ്പോ... പുതിയ ഫ്രണ്ട്സിനെ കിട്ടീലെ😏" സന അത് പറഞ്ഞതും എനിക്ക് ദേഷ്യം വന്നു.