Aksharathalukal

മധുരനോബരം part 27

കണ്ണേട്ടനെ ആയുർവേദ ചികിത്സകായി വയനാട് ഒരു ആശ്രമത്തിൽ ആണ് കൊണ്ട് പോകുന്നത്.... കണ്ണേട്ടന്റെ അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ എല്ലാം തന്നെ ഞാൻ തലേന്ന് തന്നെ എടുത്തു വെച്ച്...... മറ്റൊരു ബാഗിൽ ആയി എന്റെയും കുറച്ചു ഡ്രെസ്സും സാധനങ്ങളും എടുത്തു വെച്ചു.....
 
വിട്ടിൽ നിന്നും അച്ഛനും അമ്മയും വന്നു ഞങ്ങളുടെ കൂടെ വരുവാൻ..... വെളുപ്പിനെ ഇവിടുന്ന് തിരിക്കണം....
 
പുലർച്ചെ തന്നെ എല്ലാവരും റെഡി ആയി ഇറങ്ങി അപ്പോളേക്കും അഭി ഏട്ടനും വന്നു... അച്ഛന്മാരും അഭി ഏട്ടനും കൂടെ കണ്ണേട്ടനെ കാറിൽ ഇരുത്തി.... രണ്ടു വണ്ടിയിൽ ആയാണ് ഞങ്ങൾ പോയത്.... കണ്ണേട്ടന്റെ കൈകൾ എന്റെ കൈകളിൽ അമർന്നു..... ഞങ്ങൾ പരസ്പരം നോക്കി പുഞ്ചിരിച്ചു....
കാറിൽ നിശബ്ദത തങ്ങി നിന്നു...
 
ഇടക്ക് വണ്ടി ഒതുക്കി ഇറങ്ങി ഇളനീർ വെള്ളം വാങ്ങി കുടിച്ച് യാത്ര തുടർന്നു......
 
കണ്ണേട്ടന്റെ കണ്ണിലെ പതിവിലും വിപരിത മായി കാണുന്ന തിളക്കം അവളിലും സന്ദോഷത്തിന്റെ വിത്തുകൾ പാകി.......
ഒത്തിരി ദൂരത്തെ യാത്രക്ക് ഒടുവിലായി ഞങ്ങൾ ആശ്രമത്തിൽ എത്തിച്ചേർന്നു ചുറ്റും പച്ച പരവതാനി നിറഞ്ഞ അന്തരികഷം.... ആരെയും പിടിച്ചു നിർത്തുന്ന ചുറ്റുപാടും....
 
അഭിയേട്ടനും അച്ഛൻ മാരും ഞങ്ങളെ അവിടെ നിർത്തി ഓഫീസലേക്ക് പോയി.... കുറച്ചു കഴിഞ്ഞു തീരിച്ചു വരുമ്പോൾ കാവി വസ്ത്രം അണിഞ്ഞ രണ്ടു മൂന്നു ആളുകൾ അവരുടെ കൂടെ വന്നു കണ്ണേട്ടനെ വീൽ ചെയറിൽ ഇരുത്തി അകത്തേക്ക് കൊണ്ടു പോയി പുറകെ തന്നെ സാധനങ്ങളും എടുത്ത് ഞങ്ങളും.....
 
കണ്ണേട്ടനെ ഒരു പലക കട്ടിലിൽ കിടത്തി വൈദ്യൻ പരിശോധന തുടങ്ങിരുന്നു..... വൈദ്യൻ ചോദിക്കുന്നതിനെല്ലാം കണ്ണേട്ടനും അമ്മയും കൂടെ കാര്യങ്ങൾ വിവരിക്കുന്നുമുണ്ട്....
പരിശോധന കഴിഞപ്പോൾ കണ്ണേട്ടനെ റൂമിലേക്ക് കൊണ്ടു പോയി.........
 
ഞങ്ങളോട് ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞു വൈദ്യൻ പുറത്തേക്ക് നടന്നു.......
 
കാർത്തിക്കിനെ ഇവിടെ എത്ര ദിവസം കിടത്തേണ്ടി വരുമെന്ന് കൃത്യമായി പറയാൻ കഴിയില്ല ചികിത്സ തുടങ്ങിയാലെ അതെല്ലാം പറയാനാകൂ..... സമയം എടുത്താലും ആളു നടന്നിരിക്കും അതു ഞാൻ നിങ്ങൾക്ക് ഉറപ്പു തരാം....
 
അദ്ദേഹത്തിന്റെ ആ വാക്കുകൾ കേൾക്കെ എല്ലാവരുടെയും മിഴികൾ ഈറനണിഞ്ഞു.... അച്ചു കണ്ണനെ കൊണ്ട് പോയിടത്തേക്ക് മിഴികൾ പായിച്ചു......
 
അതു കാൻകെ അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു ചികിത്സാക്ക് രോഗിയുടെ കൂടെ ആരും വേണ്ട.... ഞങ്ങൾ നല്ലപോലെ നോക്കിക്കോളാം.....
അതുകേൾക്കേ അച്ചുവിന്റെ ചുണ്ടുകൾ വിതുമ്പി...... അവൾ പുറത്തേക്ക് ഇറങ്ങി ദൂരേക്ക് മിഴികൾ പായിച്ചുകൊണ്ട് കരഞ്ഞു...... അപ്പോളേക്കും അവരെല്ലാം കൂടെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു സാരില്ല മോളെ ഒരു നല്ല കാര്യത്തിനല്ലേ സഹിക്കാതെ നിവർത്തി ഇല്ലാലോ മോളെ....
 
അവൾ മിഴികൾ തുടച്ചു തലയാട്ടി.....
എന്നാ പോയി അവനോട് യാത്ര പറഞ്ഞു ഇ ബാഗ് കൊടുത്തു വായോ എന്ന് പറഞ്ഞു ലക്ഷ്മി അമ്മ ബാഗ് എന്റെ കൈയിൽ തന്നു.... അതുമായി ഞാൻ കണ്ണേട്ടന്റെ അടുത്തേക്ക് നടന്നു.......
 
ഞാൻ ചെല്ലുമ്പോൾ കണ്ണേട്ടൻ കിടക്കായിരുന്നു..... കണ്ണുകൾ തുടച്ചു ഞാൻ മുറിയിലേക്ക് കയറി.....
 
ഹലോ മാഷേ....... അപ്പൊ ഞാൻ പോയി വരാട്ടോ????
ഇനി ഇപ്പൊ ചാക്കോ മാഷിനെ കുറച്ചു ദിവസത്തേക്കി സഹിക്കണ്ടാലോ.. വിഷമം ഉള്ളിലൊതുക്കി പുറമെ ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു....
 
എന്തിനാ എന്റെ അച്ചൂട്ടെ ഉള്ളിൽ കരഞ്ഞു കൊണ്ടു പുറമെ ചിരിക്കാൻ കഴിയണേ????
അവൻ അവളോടായി ചോദിച്ചു........
സങ്കടോ..... എനിക്കോ കണ്ണേട്ടന് വെറുതെ തോന്നുന്നതാ... മിഴികൾ അവനിൽ നിന്നും തെറ്റിച്ചു കൊണ്ട് അവൾ പറഞ്ഞു......
എന്തിനാടാ എന്റെ മുന്നിൽ ഒരു അഭിനയം?????
ഇനി പിടിച്ചു നിക്കാൻ ആവില്ല എന്ന് ഉറപ്പായതോടെ അവൾ പൊട്ടി കരഞ്ഞു താഴേക്കു ഉർന്നിരുന്നു......
 
ഞാൻ പെട്ടന്ന് വരില്ലെടാ... നമുക്ക് ഒരുമിച്ചു ഒത്തിരി ദൂരം യാത്ര ചെയ്യണ്ടേ.... നമുക്ക് ജീവിക്കണ്ടേ????
അവൾ അനുസരണയോടെ തലയാട്ടി......
എന്നാ ആ കണ്ണ് തുടച്ചേ.....
 
പിന്നെ ഞാൻ ഇല്ല എന്ന് കരുതി പഠിക്കാതെ മടിപ്പിച്ചു ഇരുന്നാലുണ്ടടല്ലോ കാന്താരി ഞാൻ വരുമ്പോൾ നിന്റെ ചെവി പൊന്നക്കും കേട്ടോ....????
അതും പറഞ്ഞു നെറ്റിയിൽ അരുമയായി ചുംബിച്ചു..... അവന്റെ കൈകൾ അവളുടേതുമായി കൊരുത്തു.... ശേഷം യാത്ര പറഞ്ഞു ഇറങ്ങി അവൾ പോകുന്നതും നോക്കി അവൻ കിടന്നു.... അവന്റെ മിഴിക്കോണിലും മിഴിനീർ കണം ഉരുണ്ടു കൂടി.... അതു ശക്തിയിൽ താഴേക്കു പതിച്ചു.....
 
തുടർന്നു ഉള്ള യാത്രയിൽ അച്ചു  വിൻഡോയിലൂടെ മിഴികൾ പായിച്ചു മൗനത്തെ കൂട്ടുപിടിച്ചു... അവളുടെ മനസ്സ് അറിയാവുന്നതു കൊണ്ട് തന്നെ ആരും അവളോട്‌ ഒന്നും പറഞ്ഞതും ഇല്ല.....
 
ഒത്തിരി രാത്രിയോട് അവർ മടങ്ങി എത്തി.... പോകുവാൻ നേരം ഇന്ദുവും നന്ദനും കാർത്തി വരുന്നവരെ വിട്ടിൽ വന്നുനിൽക്കാൻ നിർബന്ധിച്ചെങ്കിലും അവൾ സന്ദോഷത്തോടെ തന്നെ അതു നിരസിച്ചു..... അവർ യാത്ര പറഞ്ഞു തിരികെ പോയി....
🌸🌸🌸🌸🌸🌸🌸🌸🌸🌸
 
മുറിയിൽ ചെന്നു കൊണ്ട് പോയ ബാഗ് താഴേക്കു വെച്ചു നോട്ടം കാട്ടിലിലേക്ക് പായിച്ചു കണ്ണേട്ടന്റെ അസാന്നിധ്യം അവളെ പാടെ വിഴുങ്ങിയിരുന്നു.... പൊട്ടി കരഞ്ഞു കൊണ്ടവൾ കാട്ടിലിലേക്ക് വീണു..... ഒത്തിരി കരഞ്ഞ ശേഷം അവൾ ഡ്രെസ്സും എടുത്തു ഫ്രഷാകാൻ കേറി.......
 
യാത്രയുടെ ക്ഷീണവും ഒത്തിരി കരഞ്ഞതും കൊണ്ടാകും അവൾക്ക് തല വെട്ടി പൊളിയുന്ന പോലെ തോന്നി.... തല വേദനക്ക് ഉള്ള ടാബ്ലറ്റ് കഴിച്ചവൾ കിടന്നു.... പെട്ടന്ന് തന്നെ അവളെ നിദ്ര കിഴ്പ്പെടുത്തി.......
 
കാർത്തിയുടെ അഭാവം അച്ചുവിൽ ഒരു തീരാ നോവായി മാറി... എല്ലാം അവൾ ഒരു പാവക്കണക്കെ ചെയിതു പോയി.... കോളേജിൽ പോകലും പഠിത്തവും എല്ലാം അവൾ കാർത്തിയെ ഭയന്നു കൃത്യമായി ചെയ്തു തുടങ്ങി.....
ഓരോ ദിവസത്തെ വിശേഷങ്ങൾ എല്ലാം അവൾ കൃത്യമായി ഡയറിയിൽ എഴുതി വെച്ചു.....
ആശ്രമത്തിൽ വിളിക്കാനോ ഇടക്ക് ചെന്നു കാണുവാനോ അനുവദിച്ചിരുന്നില്ല.....
 
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
 
ആശ്രമത്തിൽ കാർത്തിയുടെ കാര്യവും മരിച്ചായിരുന്നില്ല അവനും എല്ലാവനുടെയും അഭാവം വിയർപ്പ് മുട്ടിച്ചെങ്കിലും അവരെ എല്ലാം പെട്ടന്ന് കാണാനുള്ള ആഗ്രഹം അവന്റെ ശരീരത്തിൽ ഒത്തിരി മാറ്റങ്ങൾ സൃഷ്ടിച്ചു.....
 
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ്‌ അച്ഛൻ ആ വാർത്ത എന്നോടായി പറഞ്ഞത്..... ആശ്രമത്തിൽ നിന്ന് വൈദ്യൻ വിളിച്ചിരുന്നു നാളെ ഒന്ന് അത്രയിടം വരെ ഒന്ന് ചെല്ലാൻ....
അഭി മോനെ വിളിച്ചു പറഞ്ഞട്ടുണ്ട് അച്ഛൻനും അഭിയും കൂടി നാളെ പുലർച്ചെ പോയി വരാം.....
 
ഇ സമയം അവളുടെ മനസ്സിലൂടെ നൂറായിരം ചോദ്യങ്ങൾ ഉയർന്നു വന്നു..... കണ്ണേട്ടന് ഇനി എന്തെങ്കിലും വയ്ഴിക വല്ലതും... അവൾ ഓരോന്നു ആലോചിച്ചു കൂട്ടി.... സകല ദൈവങ്ങളെയും വിളിച്ചു കരഞ്ഞു പ്രാർത്ഥിച്ചു.... തീരിഞ്ഞും മറിഞ്ഞും കിടന്നു ഉറക്കം വരാതെ അവൾ ജനൽ പാളികൾ തുറന്നു ദൂരേക്ക് മിഴികൾ പായിച്ചു..... നല്ല തണുത്ത കാറ്റ് വീശി അവളുടെ മുടി  ഈഴകളെ തഴുകി കടന്നു പോയി.............. മഴ അതിന്റെ വരവഅറിയിച്ചു........ മഴ തുള്ളികൾ നിലത്തേക്ക് പതിച്ചു... മെല്ലെ ജനൽ പാളികൾ അടച്ചു ഒരു പേപ്പർഉം പേനയും എടുത്തു അവൾ ടേബിൾ ക്ക് ഇരുന്നു......
എന്റെ പ്രണാണ്..... അവൾ എഴുതി തുടങ്ങി.... എഴുത്തു അവസാനിച്ചു പേപ്പർ മടക്കി വെച്ചവൾ ടേബിൾയിൽ തല ചയിച്ചു കിടന്നു എപ്പോളോ അവൾ ഉറക്കത്തിലേക്ക് വീണു...
 
അച്ഛൻ പോകുവാൻ റെഡി ആയി പുറത്തേക്ക് വന്നു... അവളുടെ മുഖത്തെ ആകാംഷ കണ്ടു അയാൾ അവളുടെ അടുത്തേക്ക് ചെന്നു കൊണ്ട് പറഞ്ഞു നല്ലത് മാത്രം പ്രതീക്ഷിക്കുക... ഒന്നും വരില്ല.. അവൾ മനസ്സ് നിറഞ്ഞു പുഞ്ചിരിച്ചു....
അഭിയേട്ടന്റെ കൈയിൽ ഇന്നലെ എഴുതി വെച്ച കത്തിന്റെ കവർ വെച്ച് കൊടുത്തു... അവനൊന്നു അവളെ നോക്കി പുഞ്ചിരിച്ചു വണ്ടിയിൽ കയറി യാത്ര പറഞ്ഞു... കാർ കണ്ണ്മുന്നിൽ നിന്നും മായുന്നതുവരെ അച്ചവും ലക്ഷ്മിയും നോക്കി നിന്നു.....
 
കുട്ടിലടച്ച വെറുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു അച്ചു സമയം കളഞ്ഞു....
 
ഉച്ചയോടെ അഭിയുടെ കാർ ആശ്രമത്തിൽ എത്തി.... ഇരുവരും ഇറങ്ങി നേരെ ഓഫീസിലേക്ക് പോയി....
അവരെ പ്രതിക്ഷിച്ചെന്നപ്പോൾ വൈദ്യൻ കാത്തു നിൽപ്പുണ്ടായിരുന്നു..... വരിക എന്നു പറഞ്ഞു അദ്ദേഹം അവരെ കൂട്ടി പുറത്തേക്ക് നടന്നു പരസ്പരം നോക്കി ഇരുവരും അയാൾക്ക് പിന്നിലായി നടന്നു....
കുറച്ചു ദൂരം പിന്നിട്ടപ്പോൾ അവർ അവിടെ തറഞ്ഞു നിന്നു മുന്നിൽ കണ്ട കാഴ്ച അവരുടെ കണ്ണുകളെ നനച്ചു.... നിറ കണ്ണുകൾ അവരുടെ കാഴ്ച്ച മറച്ചു.....
 
( അത്യാവശ്യം ലെങ്ത്തിൽ തന്നെ സ്റ്റോറി പോസ്റ്റിയട്ടുണ്ട്... അപ്പൊ കമന്റ്‌ ലെങ്ത്തിൽ പോന്നോട്ടെ.... നിങ്ങളുടെ അഭിപ്രായം അനുസരിച്ചാണ് എന്റെ എഴുത്തും മുന്നോട്ട് പോകുന്നത് നിങ്ങൾ എഴുതാൻ മടിച്ചാൽ ഞാനും മടിയും..... റേറ്റ് തരാതെ പോകല്ലേ എന്റെ ചക്കരകളെ 🥰🥰🥰🥰🥰
മധുരനോബരം part 28

മധുരനോബരം part 28

4.8
4968

കാൽ കുത്തി പയ്യെ വെച്ച് വെച്ച് നടക്കുന്ന കാർത്തിയിൽ അവരുടെ കണ്ണുകൾ ഒടക്കി....   ഇരുവരും അവന്റെ അടുക്കലേക്ക് ഓടി അടുത്തു...   കണ്ണാ..... മോനെ.... അച്ഛന് ഒത്തിരി സന്തോഷം ആയെടാ   വൈദ്യരെ നോക്കി അയാൾ കൈ കൂപ്പി തൊഴുതു .....   അദ്ദേഹം അവരെ നോക്കി പുഞ്ചിരിച്ചു അകത്തേക്ക് പോയി   അവന്റെ മുഖഭാവത്തിൽ ഒത്തിരി ചോദ്യങ്ങൾ മിന്നി മാഞ്ഞത് മനസിലാക്കി എന്നോണം അയാൾ പറഞ്ഞു...   അച്ചു മോള് സുഖമായിരിക്കുന്നു.. മുടങ്ങാതെ കോളേജിൽ പോകുന്നുണ്ട്... അമ്മക്ക് വേറെ കുഴപ്പം ഒന്നും ഇല്ല.... പിന്നെ മോനെ കാണാതൊരു ബുദ്ധിമുട്ട് രണ്ടാൾക്കും ഉണ്ട്....   അവനൊന്നു പുഞ്ചിരിച്ചു...   വൈദ്യരെ കണ്ടി