തൊണ്ട വറ്റി വരളുന്നപോലെ തോന്നി അവൾക്ക് അലമുറ ഇട്ടു കരയുവാൻ തോന്നി പക്ഷെ ശബ്ദം തൊണ്ടയിൽ തന്നെ കുരുങ്ങി നിന്നു..
തളർന്നു പോയാൽ തന്റെ പരാജയം ആണെന്ന് അവൾ ഉറപ്പിച്ചു സർവ്വ ശക്തിയും എടുത്തു അവൾ പ്രധിരോധിക്കാൻ തന്നെ തീരുമാനിച്ചു മനസ്സിനെ അതിനായി ആ കുറഞ്ഞ നിമിഷം കൊണ്ട് അവൾ പാകപ്പെടുത്തി..... പതർച്ച തെല്ലു വരുത്താതെ അവൾ അവനെ നേരിടാൻ തീരുമാനിച്ചു.......
സഞ്ജയ്...... എന്താ നിന്റെ ഉദ്ദേശം?????
ഭയപാടൊന്നും ഇല്ലാതെ നിൽക്കുന്നവളെ കാൻകെ സഞ്ജയ് ഒന്ന് പതറി..... അതു പുറമെ കാണിക്കാതെ അവൻ അവളുടെ അടുത്തേക്ക് നടന്നടുത്തു.....
അതു കാൻകെ അവളുടെ കാലടികൾ പിന്നോട്ട് സഞ്ചരിച്ചു...ഒടുവിൽ അവൾ ചുമർ തട്ടി നിന്നു.....
ഡി..... അവൻ അലറി....
അവൻറെ അലറൽ കേട്ടെന്നോണം അവൾ ഇരുകൈയാൽ ചെവി പൊത്തി....
കാർത്തി ഒരു ഞെട്ടലോടെ മിഴികൾ തുറന്നു.... അവന്റെ മുന്നിലെ കാഴ്ച്ച കണ്ടു ഒരു നിമിഷം അവൻ തറഞ്ഞു നിന്നു....
അച്ചു..... മോളെ അവൻ ദയനീയമായി അവളെ വിളിച്ചു... തനിക്ക് അവളെ രക്ഷിക്കാൻ ആവില്ല എന്ന് ഓർക്കേ അവൻ അവനെ തന്നെ ശപിച്ചു....
സഞ്ജയ്.... അവളെ നീ ഒന്നും ചെയ്യരുത് ..... അവൻ കേണപേക്ഷിച്ചു......
അതുകേൾക്കേ അവനിൽ ഒരു പുച്ഛച്ചിരി ഉയർന്നു......
ഡി നിന്നെ കണ്ടെന്നു ഉറപ്പിച്ചത നീ ഇ സഞ്ജയ് ടെ പെണ്ണാന്.... അപ്പൊ നീ എന്റെ ഇഷ്ട്ടാതെ തള്ളി കളഞ്ഞു നീ ഇവന്റെ പുറകെ പോയി അതുകൊണ്ട് അടി പുല്ലേ ഇവൻ ഇപ്പോൾ ഇങ്ങനെ പാതി ജീവനായി കിടക്കുന്നെ അതും പറഞ്ഞു അവനൊന്നു അട്ടഹാസിച്ചു...
അതു കേൾക്കെ അച്ചു വാവിട്ടു കരഞ്ഞു താൻ കാരണമാണോ തന്റെ പ്രാണനിപ്പോൾ ഒന്ന് അനങ്ങാൻ പോലും ആകാതെ അവളുടെ എങ്ങലടികൾ നാലു ചുമരിൽ തട്ടി പ്രതിദ്വാനിച്ചു....
അവളിൽ നിന്നും ഉയരുന്ന കരച്ചിൽ ചീളുകൾ കാർത്തിയുടെ കാതുകളിൽ തുളഞ്ഞു കയറി.... അവന്റെ ചെന്നിയിലൂടെ വിയർപ്പ് ചലിട്ടുഴുകി...... അവൻ സകല ധൈര്യവും സംഭരിച്ചു എഴുനേൽക്കാൻ ശ്രെമിച്ചു കൊണ്ടിരിക്കുന്ന്നു.... ഇല്ല പറ്റുന്നില്ല..... അവൻ കണ്ണുകൾ ഇറുകെ അടച്ചു....
നിന്റെ കണ്മുന്നിൽ ഇട്ട് ഇന്ന് ഇവളെ ഞാൻ പിച്ചി ചീന്തും...
അവന്റെ വാക്കുകൾ കേൾക്കെ കാർത്തിയിൽ ദേഷ്യം ഇരിച്ചു കയറി..... പെടുന്നണേ അവന്റെ കൈകളിൽ ഭാരം വന്നു നിറയുന്ന പോലെ അനുഭവപ്പെട്ടു.... സർവ്വ ശക്തിയും എടുത്തു അവൻ.... കണ്ണുകൾ ടേബിൾ ഇരിക്കുന്ന ഫ്ലവർ വെയിസ് ഇൽ കണ്ണുകൾ ഉടക്കി..... അവൻ അറിയാതെ തന്നെ അവന്റെ കൈകൾ അങ്ങോട്ട് ചലിച്ചു....
അവളുടെ ചുരിദാറിൻ ഷാലിൽ അവന്റെ പിടി മുറുകി.... അവൻ അതു പിടിച്ചു വലിച്ചറിഞ്ഞു... അവൻ പെടുന്നനെ പുറം തിരിഞ്ഞു നിന്നു കാണുകൾ പൊത്തി കരഞ്ഞു......
പെടുന്നനെ എന്തോ ശക്തിയിൽ വീഴുന്ന ഒച്ച കേട്ട് ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്ന സഞ്ജയ് ആണ്.......
എന്താ നടന്നതെന്നു മനസ്സിലാവാതെ പെണ്ണ് ചുറ്റിനും മിഴികൾ പായിച്ചു... ഒടുവിൽ താഴെ ചിതറി കിടക്കുന്ന ഫ്ലവർ വെയ്സില് കുടുങ്ങി..... ഇത് എങ്ങനെ എന്ന സംശയഭാവത്തിൽ നോക്കിയപ്പോൾ കണ്ടു കൈകൾ കുടയുന്ന കണ്ണേട്ടനെ.... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ഓടി പോയി അവനെ കെട്ടിപിടിച്ചു കരഞ്ഞു അവന്റെ കൈകൾ മെല്ലെ ഉയർത്തി അവളെ വലയം ചെയ്തു...... ഞെട്ടി പിടഞ്ഞു അവൾ അവന്റെ കൈകളിലേക്ക് നോക്കി..... അഹ് കൈകൾ എടുത്തു അവൾ ചുണ്ടോട് അടുപ്പിച്ചു.... രണ്ടാളുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.....
പെട്ടന്ന് എന്തോ ഓർത്തപ്പോലെ അവൾ ഫോൺ എടുത്തു അഭിയെ വിളിച്ചു പെട്ടെന്ന് എത്തുവാൻ പറഞ്ഞു....
നിമിഷങ്ങൾക്കകം അഭി പാഞ്ഞു വന്നു....
താഴെ കിടക്കുന്നവനെ കാണെ അവനും ഒന്ന് ഞെട്ടി....
എന്താടാ കാർത്തി സംഭവിച്ചത് ആകാംഷയോടെ ചോദിച്ചു.... ഉണ്ടായ കാര്യങ്ങൾ എല്ലാം അഭിയോട് പറഞ്ഞു ശേഷം അവൾ പോലീസിനെ വിളിച്ചു വരുത്തി..... സഞ്ജയ് നെ പോലീസ് കൊണ്ട് പോയി
എന്തായാലും അവൻ കാരണം ഇപ്പോൾ നിന്റെ കൈ അനങ്ങി അല്ലോ... ഇനി ഇപ്പോൾ പെട്ടന്ന് നീ എഴുന്നേറ്റു നടക്കും എന്റെ പഴയ കാർത്തിയെ എനിക്ക് തിരിച്ചു കിട്ടും അവന്റെ മിഴികളും നിറഞ്ഞു..... അഭി യാത്ര പറഞ്ഞു പോയി....
പേടിച്ചു ഇരിക്കുന്നവളെ കാൻകെ അവന്റെ ഉള്ളൊന്ന് പിടഞ്ഞു...... അച്ചു ..... മോളെ പേടിച്ചു പോയോ നീ.....
ഓടി പോയി അവന്റെ നെഞ്ചിൽ തലചായിച്ചു കിടന്നു മിഴിനീർ പൊഴിച്ചു കൊണ്ടിരുന്നു എപ്പോളോ അവൾ അവന്റെ നെഞ്ചിൽ കിടന്നു മയങ്ങി.....
അച്ഛനും അമ്മയും വന്നപ്പോൾ കണ്ണേന്റെ കൈകൾ അനങ്ങിയത് അവൾ അവരോട് പറഞ്ഞു സഞ്ജയ് ടെ കാര്യം അവരിൽ നിന്നും മനപ്പൂർവം മറച്ചു പിടിച്ചു....
കണ്ണാ.... അമ്മയുടെ വിളിക്കെട്ട് അവൻ കണ്ണുകൾ തുറന്നു....
ആ അമ്മ അവന്റെ കൈകൾ എടുത്തു അവരുടെ കൈകളിൽ വെച്ചു കരഞ്ഞു..... അവൻ കൈകൾ ഉയർത്തി അഹ് കണ്ണുനീർ തുടച്ചു കൊടുത്തു.... ആ അച്ഛന്റെ മിഴികളും നിറഞ്ഞു....
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ഇന്ന് ഞങ്ങൾ പോകേണ് കണ്ണേട്ടന് ആയുർവേദ ചികിത്സ തുടങ്ങുവാൻ ഇനി അവിടെ എത്തീട്ടു കാണാട്ടോ