Part -4
ഒരു 5 മിനുട്ട് എങ്കിലും അദ്ദേഹത്തെ ഞാൻ അങ്ങനെ നോക്കി നിന്നു...
അദ്ദേഹം ആ മാസ്ക് പതിയെ മാറ്റിത്തുടങ്ങി. ആ മുഖം കാണുവാനുള്ള കൗതുകം എന്നിൽ കൂടി കൂടി വന്നു.. മാസ്ക് മാറ്റി അത് കയ്യിൽ പിടിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ മുഖം എനിക്ക് വ്യെക്തമായി ഇപ്പോൾ കാണാം.
ഇത്രെയും സൗന്ദര്യമുള്ള ഒരു പുരുഷനെ ഞൻ എന്റെ സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല.. അദ്ദേഹം എന്നെ നോക്കി ഒന്ന്പ തിയെ പുഞ്ചിരിച്ചു. എന്താ ചെയേണ്ടെന്ന് അറിയാതെ ഒരു നിമിഷം പോസ്റ്റ് ആയി നിന്നതിനു ശേഷം ഞൻ എന്റെ നോട്ടം പിൻവഅലിച്ചു.
എന്റെ ഫ്രണ്ട്‌സ് അപ്പഴേക്ക് ഒണർന്നിരുന്നു.. അവർ അവനെ കണ്ടിട്ട് കിളി പോയി ഇരിക്കുകയാണ്.. എന്നിൽനിന്നും വ്യത്യസ്തമായി വാ പൊളിച് ആണ് അവർ വായുംനോക്കുന്നത്
"ഡി കാട്ടുകോഴി "ഒരാളെ ഞൻ തട്ടിവിളിച്ചു.. കോഴി എന്നത് രണ്ടു പേർക്കും കോമൺ ആയിട്ടുള്ള പേരാണ് അതുകൊണ്ടുതന്നെ ഒരാളെ വിളിച്ച രണ്ടാളും വിളി കേൾക്കും..പെട്ടെന്ന്അവർ നോട്ടം മാറ്റി. എന്നിട്ട് എന്നെ തട്ടി വിളിച്ചു വാട്സ്ആപ്പ് നോക്കാൻ പറഞ്ഞു.
അവർ പറഞ്ഞപോലെ ഞൻ വാട്സ്ആപ്പ് നോക്കി.. രണ്ടുംകൂടെ ലവനെ പൊക്കി പൊക്കി ആകാശത്തു കൊണ്ടോയി വെച്ചിട്ടൊണ്ട്.. എന്നിട്ട് അവസാനം പറഞ്ഞു "എടി ആരാടി ഇവൻ.. നിന്നെത്തന്നെ കണ്ണ് എടുക്കാണ്ട് നോക്കുന്നുണ്ടല്ലോ "
"നിനക്കറിയോ അപ്പു ഇവനെ " അവർ മെസ്സേജ് അയച്ചു
"ഇല്ല " ഞൻ തിരിച്ചു അയച്ചു
"ഏതായാലും ചെക്കൻ പൊളിയാ.. നിന്നെ തേച്ചിട്ട് പോയവന് നല്ല മുട്ടൻ തിരിച്ചടി ആകും "
"മ്മ്മ് " ഞൻ ഒന്ന് മൂളി
ഞൻ അദ്ദേഹത്തെ പിന്നെയും നോക്കി
"ദൈവമേ എന്നേ കാണാൻ അത്രക് ലുക്ക് ആണോ "😎😎😎 ഞൻ ഒരു നിമിഷം പരിസരം മറന്നു..
ഇനിയൊന്നും നോക്കാനില്ല.. പുള്ളികാരനോട് ചോയ്ക്ക തന്നെ.. സകല ധൈര്യവും സംഭരിച്ചു ഞൻ ചോതിച്ചു..
"Do I know you?"
ഒരു ചെറുപുഞ്ചിരിയോടെ അവൻ എന്നെ നോക്കി പറഞ്ഞു..
"Yes Appuuu"